റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ല
സൈന്യത്തിനെതിരെ പ്രചാരണം നടത്തി; പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ നിരോധനം
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്താനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനൽ, ഡോൺ ന്യൂസ് , സമ ടിവി അടക്കമുള്ള യൂടൂബ് ചാനലുകളാണ് നിരോധിച്ചത്.സൈന്യത്തിനെതിരെ നിരന്തരം പ്രചാരണങ്ങൾ നടത്തിയതിനാണ് നടപടി.തെറ്റായ റിപ്പോർട്ടുകൾ നൽകിയതിനെതിരെ ബിബിസിക്കും കേന്ദ്രം കത്തയച്ചു.
ആ സ്മെല്ലടിച്ചാൽ നിങ്ങളെല്ലാം ഇവിടുന്ന് ഓടും! ഉപയോഗിക്കാറില്ല; ലക്ഷ്മി നക്ഷത്ര തനിക്ക് സമ്മാനിച്ച സുധിയുടെ മണമുള്ള പെർഫ്യൂമിനെ കുറിച്ച് രേണു
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഓൺലൈൻ മീഡിയകളിലും വൈറൽ കണ്ടന്റ്. സുധിയുടെ മരണശേഷം എല്ലാരും വലിയ സഹാനുഭൂതിയോടെയാണ് രേണുവിനെ നോക്കിയിരുന്നതെങ്കിൽ ഇപ്പോൾ കടുത്ത വിമർശനമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
സുധിയുടെ മരണശേഷം പലരും ചേർന്ന് രേണുവിനും മക്കൾക്കും താമസിക്കാൻ സ്വന്തമായൊരു വീട് വച്ചു കൊടുത്തിരുന്നുവെങ്കിലും തങ്ങളുടെ ദൈനംദിന ചിലവുകൾക്ക് താൻ വരുമാനം കണ്ടെത്തിയ മതിയാവൂ എന്ന് പറഞ്ഞ് രേണു രംഗത്തെത്തിയിരുന്നു. രേണുവിന്റെ കോഴിക്കോട് ദാസേട്ടനൊപ്പമുള്ള വൈറൽ ഗ്ലാമറസ് വീഡിയോ വൻ വിമർശനങ്ങൾക്ക് വഴി വച്ചതോടെ ആയിരുന്നു തന്റെ ഉപജീവനമാർഗ്ഗമാണ് അഭിനയം എന്ന തരത്തിലുള്ള രേണുവിന്റെ വിശദീകരണം. ഇപ്പോൾ മോഡലിങ്ങും നാടകാഭിനയവും ഫിലിം- ഷോർട്ട് ഫിലിം അഭിനയവും ഒക്കെയായി സജീവമാണ് രേണു. തന്നെ വിമർശിക്കുന്നവരോട് മുഖമടച്ചുള്ള പ്രതികരണങ്ങൾ നൽകാനും രേണു മറക്കാറില്ല. ഇത്തരത്തിൽ കല്യാണ വേഷത്തിൽ ഷൂട്ട് ചെയ്ത ഒരു ആൽബത്തിന്റെ പേരിൽ ഇക്കഴിഞ്ഞ ദിവസവും വലിയ വിമർശനങ്ങൾക്ക് പാത്രമായിരുന്നു.
സുധിയുടെ മരണശേഷം അവതാരക ലക്ഷ്മി നക്ഷത്ര അദ്ദേഹത്തിന്റെ മണമുള്ള പെർഫ്യൂം രേണുവിന് ദുബായിൽ നിന്നും ചെയ്ത് കൊടുത്തിരുന്നു. ഇതിനെ തുടർന്ന് ലക്ഷ്മിയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങളും നേരിട്ടുണ്ട്. യൂട്യൂബിന്റെ റീച്ച് വര്‍ധിപ്പിക്കാന്‍ സുധിയെ വിറ്റ് കാശുണ്ടാക്കാനാണ് ലക്ഷമി നക്ഷത്രയുടെ ശ്രമം എന്ന തരത്തില്‍ അന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സമ്മാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സുധിചേട്ടന്‍ ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോഴുള്ള മണമാണെന്നും രേണു പ്രതികരിച്ച് സോഷ്യൽ മീഡിയയുടെ വായടപ്പിക്കുകയും ചെയ്തു.
എന്നാൽ രേണുവിന്റെ പുതിയ അഭിനയ ജീവിതവും തിരക്കുകളും ഒക്കെ ആയപ്പോൾ ലക്ഷ്മിയും രേണുവും തമ്മിൽ അകന്നു എന്ന പ്രചാരണങ്ങളും ശക്തമാണ്. ഇത് സ്ഥിരീകരിക്കുന്ന തരത്തിൽ ഈയടുത്ത് രേണുവിനെ കുറിച്ച് ലക്ഷ്മിയോട് ചോദിച്ചപ്പോഴും ലക്ഷ്മിയെക്കുറിച്ച് രേണുവിനോട് ചോദിച്ചപ്പോഴും തണുപ്പൻ പ്രതികരണങ്ങളാണ് ഇരുവരും മാധ്യമങ്ങൾക്ക് നൽകിയത്. ഇപ്പോഴിതാ രേണുവിന് ലക്ഷ്മി നക്ഷത്ര സമ്മാനിച്ച സുധിയുടെ മണമുള്ള പെർഫ്യൂമിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് രേണു നൽകിയ ഉത്തരമാണ് വൈറലാകുന്നത്.
ആ പെർഫ്യൂം അടിക്കാനുള്ളതല്ല, സുധിച്ചേട്ടന്റെ സ്‌മെല്‍ എനിക്കും മകന്‍ കിച്ചുവിനും അടുത്ത വീട്ടുകാര്‍ക്കും മനസിലാകുന്ന സ്‌മെല്ലാണ്. അത് ദേഹത്ത് അടിയ്ക്കേണ്ട പെർഫ്യൂമല്ല. ഞാൻ അത് അടിച്ചിട്ടേയില്ല. സുധിച്ചേട്ടനെ ഓര്‍ക്കുമ്പോള്‍ അത് തുറന്ന് മണം കിട്ടുമ്പോള്‍ സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്നൊരു തോന്നലുണ്ടാകുമെന്നാണ് രേണു പറയുന്നത്.
നിങ്ങളൊക്കെ അത് മണത്താല്‍ ഇവിടുന്ന് ഓടും. വല്ലാത്തൊരു മണമാണ്. അത് സുധിച്ചേട്ടന്‍ ഷൂട്ടിങ് ഒക്കെ കഴിഞ്ഞുവരുമ്പോള്‍ കുളിക്കുന്നതിന് മുന്‍പ് ഷര്‍ട്ട് ഊരിയിടുമ്പോഴുള്ള സ്‌മെല്‍ ഇല്ലേ. വിയര്‍പ്പൊക്കെയുള്ള മണമാണ്. അത് എങ്ങനെയാണ് ദേഹത്ത് അടിക്കുന്നത്. അത് തീര്‍ന്നിട്ടില്ല, അതുപോലെ ഇരിപ്പുണ്ട്. ഉപയോഗിക്കാൻ പറ്റുന്നതല്ലെന്നാണ് രേണുവിന്റെ വാക്കുകൾ.
ഞാൻ ഒരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും ആ നടന് ലവ് ലെറ്റർ കൊടുത്തേനെ! പൊതുവേദിയിൽ നടൻ ജോജു ജോർജ്
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലെത്തി സഹനടനായി നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ആളാണ് ജോജു ജോർജ്. തമിഴിലെ പ്രമുഖ സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘സൂര്യ 44’ൽ നടൻ സൂര്യയ്‌ക്കൊപ്പം മ ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ റൊമാന്റിക് ആക്ഷൻ ചിത്രത്തിൽ സൂര്യക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്ത ശേഷം നടന്റെ സ്വഭാവത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ ജോജു ജോർജ്.
സൂര്യ ഒരു കിടിലൻ മനുഷ്യനാണ്. താനൊരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും അദ്ദേഹത്തിന് ലൗ ലെറ്റർ കൊടുത്തേനെ. ഒരാളുടെ ഭംഗി മാത്രമല്ല നമ്മളെ അട്രാക്ട് ചെയ്യുക. അയാൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നും അയാളുടെ സ്വഭാവവും എല്ലാം നമ്മൾ പരിഗണിക്കും.അല്ലാതെ ഭംഗി മാത്രം നോക്കിയാല്‍ ഒരാഴ്ച കൊണ്ട് നമുക്ക് അയാളെ മടുക്കും. സൂര്യയെപ്പറ്റി ഓരോ കാര്യങ്ങള്‍ അറിയുന്തോറും, അയാള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു, മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നൊക്കെ അറിയുമ്പോള്‍ അദ്ദേഹത്തിന്റെ വലിപ്പം മനസിലാകും. ഇത്രയും ആളുകളുടെ സ്‌നേഹം ശരിക്കും അര്‍ഹിക്കുന്ന വ്യക്തിയാണ് സൂര്യ,’ ജോജു പറഞ്ഞു.
ശ്രീനാഥ് ഭാസി എത്തിയത് അഭിഭാഷകനൊപ്പം, തസ്ലിമ സുഹൃത്തെന്ന് മോഡൽ സൗമ്യ; എല്ലാം ചോദിച്ചറിയുമെന്ന് എക്സൈസ്
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ തുടങ്ങി. ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും എക്സൈസ് ഓഫീസിലെത്തിയത്. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാനായിരുന്നു മൂവർക്കും നിർദേശം നൽകിയിരുന്നത്. എന്നാൽ, ഷൈൻ ടോം ചാക്കോ 7.35 നും ശ്രീനാഥ് ഭാസി 8.10 നും സൗമ്യ 8.30 നും എക്സൈസ് ഓഫീസിലെത്തി. മൂന്ന് പേരെയും പ്രത്യേകമായിരിക്കും ചോദ്യം ചെയ്യുക.
ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയത്. ബെംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. കൊച്ചിയിലെ മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും. തസ്ലിമ സുഹൃത്താണെന്നും ലഹരി ഇടപാട് അറിയില്ലെന്ന് മോഡൽ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തസ്ലിമയുമായി ആറ് മാസത്തെ പരിചയമാണ് ഉള്ളത്. കൊച്ചിയിൽ വച്ച് അറിയാം. ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ പറഞ്ഞു.
എല്ലാകാര്യങ്ങളും ചോദിച്ചറിയുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എസ് അശോക് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യൽ എത്ര സമയം എടുക്കുമെന്ന് പറയാൻ കഴിയില്ല. ചോദ്യം ചെയ്യൽ പൂർത്തിയായാലേ മൂന്ന് പേരെയും വിടു. ഒരു മണിക്കൂറിനുള്ളിൽ തന്നെ വിട്ടയക്കണമെന്ന് ഷൈൻ ടോം ചാക്കോ ആവിശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മാത്രമേ മൂവരെയും വിടുവെന്ന് എക്സൈസ് അറിയിച്ചു. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ആദ്യ ഘട്ടത്തിൽ ഒറ്റയ്ക്കിരുത്തിയാകും ചോദ്യം ചെയ്യുക. പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക
‘എന്നും നിന്റേത്’, ഭാര്യ സുചിത്രയക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി നടൻ മോഹൻലാല്‍
വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹൻലാല്‍. ഭാര്യ സുചിത്രയ്‍ക്ക് ചുംബനം നല്‍കുന്ന ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്. എന്നും കടപ്പാടുണ്ടായിരിക്കും, എന്നും നിന്റേതെന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു. മോഹൻലാല്‍ നായകനായി ഒടുവില്‍ വന്ന ചിത്രം തുടരും സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.
തുടരും ഹിറ്റായതില്‍ പ്രേക്ഷകര്‍ നന്ദി പറഞ്ഞും മോഹൻലാല് എത്തിയിരുന്നു. തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. അത് എന്നെ വിനീതനാക്കുന്നു. ലഭിക്കുന്ന ഓരോ മെസേജും പ്രശംസയുടെ ഓരോ വാക്കും പൂര്‍ണ്ണമായും പ്രകാശിപ്പിക്കാനാവാത്ത തരത്തില്‍ എന്നെ തൊട്ടിരിക്കുന്നു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ആശ്ലേഷിച്ചതിന് നന്ദി.ഈ നന്ദി എന്‍റേത് മാത്രമല്ല. ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്നവരുടെ. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ അതാക്കിയത്.
ശ്രദ്ധയോടെ, ഉദ്ദേശ്യത്തോടെ, എല്ലാത്തിലുമുപരി സത്യത്തോടെ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. അത് അത്രയും ആഴത്തില്‍ ചലനമുണ്ടാക്കുന്നു എന്ന് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ വലുതാണ്. ശരിക്കും ഒരു അനുഗ്രഹമാണ് അത്. ഹൃദയപൂര്‍വ്വം എന്‍റെ നന്ദിയെന്ന് ആയിരുന്നു മോഹൻലാല്‍ എഴുതിയത്.
കഥകളി പഥം പിന്നിൽ, സ്‌ക്രീനിൽ തട്ടുപൊളിപ്പൻ തല്ല്; വരുന്നു വീണ്ടും ഹിറ്റടിക്കാൻ സത്യൻ അന്തിക്കാട് മൂഡിൽ ഒരു വെബ്സീരീസ്
സത്യൻ അന്തിക്കാട് സിനിമകൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. കൊല്ലും കൊലയ്ക്കും പ്രതികാരത്തിനുമപ്പുറം സാധാരണ മനുഷ്യരെയും അവരുടെ വിചാര-വികാരങ്ങളെയും ജീവിക്കുന്ന പശ്ചാത്തലങ്ങളെയും ദൃശ്യഭംഗിയോടെ വെള്ളിത്തിരയിൽ എത്തിക്കും അദ്ദേഹം. ‘എന്നാൽ അതൊക്കെ പണ്ടല്ലേ! ഇപ്പോഴത്തെ സംവിധായകർക്ക് എന്തറിയാം?’ ഇങ്ങനെ ആരെങ്കിലും ചോദിച്ചാൽ ഉത്തരമായി കൊടുക്കാനുള്ള മരുന്നുമായി ഒരുപറ്റം ചെറുപ്പക്കാർ വരുന്നുണ്ട്.
സംഗതി ഒരു വെബ് സീരിസാണ്. സംഗതി സീരിയസുമാണ്. പതിവ് വെബ്സീരീസ് തട്ടിക്കൂട്ട് പരിപാടികളോ വെറുപ്പിക്കലുകളോ ഇല്ല. പേര് ‘രുഗ്മിണി സ്വയംവരം’. ഇതിലിപ്പോ എവിടെയാ സത്യൻ അന്തിക്കാടിനു കാര്യം എന്നാണെങ്കിൽ ഉത്തരമിതാണ്. സത്യൻ അന്തിക്കാട് ചിത്രങ്ങൾ മലയാളികൾ കുറെ കണ്ടതുമാണ്, ഇന്നും മടുപ്പ് തട്ടാതെ കൂടെ കൂടെ മിനി സ്‌ക്രീനിൽ എത്തുമ്പോൾ ഓടി പോയിരുന്നു കാണുന്നതുമാണ്. എന്നാൽ അതേ മൂഡിൽ ഒരു വെബ് സീരീസ് പെടച്ചാൽ എങ്ങനെയിരിക്കും. ആലോചിച്ചാൽ തന്നെ മനസിന് ഒരു കുളിർമയും സന്തോഷവുമില്ലേ. സംഭവം വെറൈറ്റി ആണെന്ന് മാത്രമല്ല സീരിസിന്റെ ആദ്യ ഭാഗം വൻ പ്രേക്ഷക ഏറ്റെടുപ്പും പ്രശംസയും ഇതിനോടകം നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ സീരിസിന്റെ രണ്ടാം ഭാഗവുമായി വരികയാണ് അണിയറക്കാർ.
ഒന്നാം ഭാഗം പോലെ തന്നെ പ്രണയമാണ് തുടർച്ചയിലും കഥാതന്തു. എന്നാൽ ഇന്നത്തെ ഡേറ്റിംഗ്-ചീറ്റിംഗ് പ്രേമവുമല്ല പത്തുപേരെ അടിച്ചിട്ട് കലിപ്പ് തീർക്കുന്ന നായകനുമല്ല. ‘അല്ലേലേ നിഷ്കളങ്കൻ, പോരാത്തതിന് അസ്ഥിക്ക് പിടിച്ച പ്രേമവും’ എന്നതാണ് നായകന്റെ സ്ഥിതി. എന്നു കരുതി സ്റ്റണ്ടും കുറവല്ല സീരിസിൽ. ആദ്യ ഭാഗത്തിലെ സിനിമ സ്റ്റൈലിനെ വെല്ലുന്ന ആക്ഷൻ കൊറിയോഗ്രാഫിയായ ‘ശങ്കര ജയ ഭഗവാൻ’ ഇപ്പോഴും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൂപ്പർ ഹിറ്റ് ആണ്. ഒരു കഥകളി പഥം ചടുലമായ ആക്ഷൻ സീനുകൾക്ക് പിന്നിൽ സംഗീതമായി വന്നത് വലിയ കൗതുകം ആയിരുന്നു. ചിലപ്പോൾ സിനിമയിൽ പോലും ഇങ്ങനെയൊരു കാര്യം ഇതുവരെയും അവതരിപ്പിക്കപെട്ടിട്ടില്ല. കഥകളിയിലെ ദക്ഷയാഗം വീരഭദ്ര വധമാണ് സീരീസിലെ മാസ്സ് ആക്ഷൻ സീനുകൾക്ക് പിന്നിൽ ഉപയോഗിച്ചിരിക്കുന്നത്. കലയെ റീമിക്സ് ചെയ്തു വികൃതമാക്കപ്പെടുന്ന കാലഘട്ടത്തിൽ വേറിട്ടൊരു കാഴ്ച തന്നെയാണ് രുഗ്മിണി സ്വയംവരം ആദ്യഭാഗത്തിലെ ഫൈറ്റ് സീക്വൻസുകൾ. ‘ഇതേതു സിനിമ?’, ‘വെബ് സീരിസിലും ഇത്ര കിടിലം ഇടിയോ’ എന്ന് ചോദിച്ചവർക്കുള്ള ഉറപ്പു നൽകൽ കൂടിയാണ് രണ്ടാം ഭാഗം എന്നാണ് അണിയറക്കാരുടെ വാഗ്ദാനം.ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന രണ്ടാം ഭാഗത്തിൽ പ്രേക്ഷകർക്ക് വേറെയുമുണ്ട് സർപ്രൈസുകൾ.
‘ശങ്കര ജയ ഭഗവാൻ ‘ ആക്ഷൻ സീക്വൻസുകൾ കാണാം..
പ്രണയത്തിനായി ഏതറ്റം വരെയും കൈവിട്ട പോക്ക് പോകുന്ന ഒരു അലസനാണ് നായകൻ എങ്കിലും കഥകളി വരെ പ്രണയിനിക്കായ് ടിയാൻ പഠിക്കുന്നുണ്ട്. എന്തായാലും വിഷ്വൽ ട്രീറ്റ് തന്നെയാണ് അണിയറ പ്രവർത്തകർ രണ്ടാം ഭാഗത്തിലും ഉറപ്പു തരുന്നത് എന്നാണ് ടീസർ പറയുന്നത്.

മൂവിഗാങ് പ്രൊഡക്ഷൻ നിർമിക്കുന്ന സീരീസ് സംവിധാനം ചെയ്യുന്നത് എച്ച് കെ ഷാഹുൽ ആണ്. വിബിൻ ബാലചന്ദ്രൻ ആണ് രചന. ക്യാമറ റോഷിത്ത് രവീന്ദ്രൻ. രാജു മണ്ണൂരും കെ. ബി അരുൺ ബാബുവും ചേർന്നാണ് സംഗീതം. ബാക്ക്ഗ്രൗണ്ട് മ്യൂസിക് വിജീഷ് ചാത്തന്നൂരും നിർവഹിക്കുന്നു. സുരേഷ്, ജയരാജ്, ബാബുരാജ് എന്നിവരാണ് പ്രൊഡക്ഷൻ കണ്ട്രോളഴ്സ്. മേക്കപ്പ് അസ്ന അസീസും, ഫൈറ്റ് കൊറിയോഗ്രാഫി അനൂപ് ശശിധരും നിർവഹിക്കുന്നു.

ഷൂട്ടിങ്ങിന് ശേഷം അജിത് എന്തു ചെയ്യുന്നു? എന്തുകൊണ്ട് പ്രമോഷൻ പരിപാടികളിൽ നിന്നും മാറി നിൽക്കുന്നു, പ്രതിഫലമോ ഞെട്ടിക്കുന്ന തുക!!
വ്യക്തിജീവിതവും സിനിമ ജീവിതം രണ്ടായി കാണാൻ സാധിക്കാത്ത സെലിബ്രിറ്റികളാണ് നമുക്ക് ചുറ്റും. മിക്ക സെലിബ്രിറ്റികളും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ പ്രേക്ഷകർ ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തരായ ചില നടന്മാരും നടിമാരും ഉണ്ട്. സിനിമക്കപ്പുറം നടക്കുന്നതൊക്കെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കാര്യങ്ങളും ആണെന്ന് ബോധത്തിൽ ഉറച്ചുനിൽക്കുന്നവർ. ഇത്തരത്തിൽ ഒരാളാണ് നടൻ അജിത് കുമാർ.
തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ്. താരത്തിന്റെ ചിത്രം പലപ്പോഴും തിയേറ്ററുകളെ വിളക്ക് മറിച്ചിട്ടുമുണ്ട്. ഏറ്റവും ഒടുവിൽ ഗുഡ് ബാഡ് അഗ്ലിയിൽ ഇത് നമ്മൾ കണ്ടതുമാണ്. എന്നാൽ സിനിമകൾക്ക് ശേഷം അജിത് എവിടെയാണെന്നോ എന്തുചെയ്യുന്നെന്നോ പലർക്കും ഊഹം പോലുമില്ല. തന്റെ സ്വകാര്യ ജീവിതത്തിനെ സിനിമയുടെ ഫെയിമിൽ നിന്നും ആരാധകരിൽ നിന്നും അത്രയ്ക്ക് അകറ്റി നിർത്താറുണ്ട് താരം. പലപ്പോഴും പ്രമോഷൻ പരിപാടികൾക്ക് പോലും താരം പങ്കെടുക്കാറില്ല. കാര്യങ്ങൾ ഇത്തരത്തിൽ ലളിതമായി ജീവിക്കുന്ന ആളാണെങ്കിലും താരത്തിന്റെ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്ക് അജിത്ത് വാങ്ങുന്ന പ്രതിഫലം 105 മുതല്‍ 165 കോടി രൂപ വരെയാണ്. അഭിനയം കഴിഞ്ഞാല്‍ അജിത്തിന് ഏറ്റവും ഇഷ്ടം കാര്‍ റേസിംഗ് ആണ്. പ്രൊഫഷണള്‍ കാര്‍ റേസര്‍ ആയ അജിത്ത് ഈയ്യടുത്ത് സ്വന്തമായി റേസിംഗ് ടീമിനും രൂപം നല്‍കിയിരുന്നു. ആഢംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്. ചെന്നൈയിലെ അജിത്തിന്റെ ബംഗ്ലാവിന്റെ വില 12 മുതല്‍ 15 കോടി രൂപ വരെ വരും. സ്വിമ്മിംഗ് പൂളും ഹൈടെക് ജിമ്മും ഉള്‍പ്പെടുന്നതാണ് വീട്.
60 കഴിഞ്ഞ ഞാൻ ചെയ്യുന്നുണ്ട് പിന്നെ നിനക്കെന്താണ് ചെയ്താൽ..? ആ മാറ്റം മമ്മൂക്ക കാരണമെന്ന് നടൻ ഗണപതി
‘പാലും പഴവും കൈകളിലെന്തിയെന്ന’ പാട്ടിന്റെ വരികൾ കേട്ടാൽ മലയാളികൾക്ക് ആദ്യം മനസ്സിൽ ഓടിയെത്തുക ബാലതാരം ഗണപതിയാണ്. അന്ന് ബാലതാരം ആയിരുന്നെങ്കിലും ഏറ്റവും ഒടുവിൽ ആലപ്പുഴ ജിംഖാനയിൽ എത്തി നിൽക്കുമ്പോൾ കയ്യും മെയ്യും എടുപ്പുള്ള ഒരു പുരുഷനായി മാറിക്കഴിഞ്ഞു ഗണപതി.
സീരിയലുകളിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് വലിയ താരങ്ങൾക്കൊപ്പം ഉള്ള സിനിമകളുമൊക്കെയായി ബാലതാരമായി വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. ഇതിൽ പ്രധാനപ്പെട്ട സിനിമകൾ ആയിരുന്നു ദിലീപിനൊപ്പം അഭിനയിച്ച വിനോദയാത്രയും മെഗാസ്റ്റാറിനൊപ്പം സ്ക്രീൻ പങ്കിട്ട രഞ്ജിത്ത് ചിത്രം പ്രാഞ്ചിയേട്ടൻ ദി സെയിന്റും. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്ന സമയത്ത് അദ്ദേഹം തന്നോട് പറഞ്ഞ ചില കാര്യങ്ങൾ നടി ആനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗണപതി പറഞ്ഞതാണ് വീണ്ടും വൈറൽ ആകുന്നത്.
ചെറുപ്പം മുതലേ വലുതും ചെറുതുമായ ഒട്ടനവധി സീരിയലുകളിൽ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് ആരെങ്കിലും ഡയലോഗ് പഠിച്ച പറഞ്ഞു തന്നാൽ മാത്രമേ പിന്നാലെ അഭിനയിച്ചുകൊണ്ട് പറയാൻ കഴിയുമായിരുന്നു എന്നും ഗണപതി പറയുന്നു. എന്നാൽ പ്രോമ്റ്റിങ് ഇല്ലാതെ ആദ്യമായി ഡയലോഗ് സ്വന്തമായി പറയാൻ പഠിച്ചത് പ്രാഞ്ചിയേട്ടനിലൂടെ ആയിരുന്നു എന്നും ഇതിന് കാരണം മമ്മൂക്ക ആണെന്നുമാണ് ഗണപതി പറഞ്ഞത്.
അറുപത് വയസ് കഴിഞ്ഞ ഞാൻ കാണാപാഠം പഠിച്ച് ഡയലോഗ് പറയുന്നുണ്ട്. പിന്നെ നിനക്കെന്താണ് പറയാൻ പറ്റാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്. അതിനുശേഷം ഡയലോഗ് പഠിച്ച് പറയാൻ തുടങ്ങി. ഇങ്ങനെ ഡയലോഗ് മനപാഠം പഠിച്ച് കഴിഞ്ഞാൽ ഇംപ്രവൈസ് ചെയ്യാൻ പറ്റും. കണ്ടന്റ് കറക്ടായാൽ മതി. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും കുഴപ്പമില്ലെന്നാണ് നടൻ പറഞ്ഞത് ഗണപതി പറയുന്നു.
‘ സുധി ചേട്ടൻ അല്ലാതെ ഒരാളെ ആസ്ഥാനത്ത് കാണാൻ കഴിയില്ലെന്ന് പറഞ്ഞ ആളാണ്’; രേണു വീണ്ടും വിവാഹിത? വീഡിയോ വൈറൽ
ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോയും വിഷുവിനോട നുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടും എല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം
കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. രേണുവിനെ വിമർശിക്കാൻ ഒരുപറ്റം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കച്ചകെട്ടിയിറങ്ങിയ സാഹചര്യത്തിൽ ഒരു ചെറുപ്പക്കാരനൊപ്പമുള്ള ഇവരുടെ പുതിയ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.
വിവാഹ വേഷത്തിലാണ് ഇരുവരും പ്രചരിക്കുന്ന ചിത്രങ്ങളിൽ ഉള്ളത്. കേരള സാരിയിൽ വധുവിനെപ്പോലെ സിമ്പിൾ ആയി അണിഞ്ഞൊരുങ്ങി കഴുത്തിൽ തുളസിമാലയും ആഭരണങ്ങളുമൊക്കെയായാണ് രേണുവിന്റെ നിൽപ്പ്. ദൃശ്യങ്ങൾ പ്രചരിച്ച് നിമിഷങ്ങൾക്കകം തന്നെ വലിയ വിമർശനമാണ് രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
അതേസമയം കരിമിഴി കണ്ണാൽ എന്ന ആൽബത്തിന്റെ ഷൂട്ടിങ്ങിനിടെയുള്ള വീഡിയോയാണിത് എന്നാണ് വിവരം.