Home Blog Page 25

ഷൂട്ടിങ്ങിന് ശേഷം അജിത് എന്തു ചെയ്യുന്നു? എന്തുകൊണ്ട് പ്രമോഷൻ പരിപാടികളിൽ നിന്നും മാറി നിൽക്കുന്നു, പ്രതിഫലമോ ഞെട്ടിക്കുന്ന തുക!!

0
Spread the love

വ്യക്തിജീവിതവും സിനിമ ജീവിതം രണ്ടായി കാണാൻ സാധിക്കാത്ത സെലിബ്രിറ്റികളാണ് നമുക്ക് ചുറ്റും. മിക്ക സെലിബ്രിറ്റികളും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ പ്രേക്ഷകർ ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തരായ ചില നടന്മാരും നടിമാരും ഉണ്ട്. സിനിമക്കപ്പുറം നടക്കുന്നതൊക്കെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കാര്യങ്ങളും ആണെന്ന് ബോധത്തിൽ ഉറച്ചുനിൽക്കുന്നവർ. ഇത്തരത്തിൽ ഒരാളാണ് നടൻ അജിത് കുമാർ.

തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ്. താരത്തിന്റെ ചിത്രം പലപ്പോഴും തിയേറ്ററുകളെ വിളക്ക് മറിച്ചിട്ടുമുണ്ട്. ഏറ്റവും ഒടുവിൽ ഗുഡ് ബാഡ് അഗ്ലിയിൽ ഇത് നമ്മൾ കണ്ടതുമാണ്. എന്നാൽ സിനിമകൾക്ക് ശേഷം അജിത് എവിടെയാണെന്നോ എന്തുചെയ്യുന്നെന്നോ പലർക്കും ഊഹം പോലുമില്ല. തന്റെ സ്വകാര്യ ജീവിതത്തിനെ സിനിമയുടെ ഫെയിമിൽ നിന്നും ആരാധകരിൽ നിന്നും അത്രയ്ക്ക് അകറ്റി നിർത്താറുണ്ട് താരം. പലപ്പോഴും പ്രമോഷൻ പരിപാടികൾക്ക് പോലും താരം പങ്കെടുക്കാറില്ല. കാര്യങ്ങൾ ഇത്തരത്തിൽ ലളിതമായി ജീവിക്കുന്ന ആളാണെങ്കിലും താരത്തിന്റെ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്ക് അജിത്ത് വാങ്ങുന്ന പ്രതിഫലം 105 മുതല്‍ 165 കോടി രൂപ വരെയാണ്. അഭിനയം കഴിഞ്ഞാല്‍ അജിത്തിന് ഏറ്റവും ഇഷ്ടം കാര്‍ റേസിംഗ് ആണ്. പ്രൊഫഷണള്‍ കാര്‍ റേസര്‍ ആയ അജിത്ത് ഈയ്യടുത്ത് സ്വന്തമായി റേസിംഗ് ടീമിനും രൂപം നല്‍കിയിരുന്നു. ആഢംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്. ചെന്നൈയിലെ അജിത്തിന്റെ ബംഗ്ലാവിന്റെ വില 12 മുതല്‍ 15 കോടി രൂപ വരെ വരും. സ്വിമ്മിംഗ് പൂളും ഹൈടെക് ജിമ്മും ഉള്‍പ്പെടുന്നതാണ് വീട്.

60 കഴിഞ്ഞ ‍ഞാൻ ചെയ്യുന്നുണ്ട് പിന്നെ നിനക്കെന്താണ് ചെയ്താൽ..? ആ മാറ്റം മമ്മൂക്ക കാരണമെന്ന് നടൻ ​ഗണപതി

0
Spread the love

‘പാലും പഴവും കൈകളിലെന്തിയെന്ന’ പാട്ടിന്റെ വരികൾ കേട്ടാൽ മലയാളികൾക്ക് ആദ്യം മനസ്സിൽ ഓടിയെത്തുക ബാലതാരം ഗണപതിയാണ്. അന്ന് ബാലതാരം ആയിരുന്നെങ്കിലും ഏറ്റവും ഒടുവിൽ ആലപ്പുഴ ജിംഖാനയിൽ എത്തി നിൽക്കുമ്പോൾ കയ്യും മെയ്യും എടുപ്പുള്ള ഒരു പുരുഷനായി മാറിക്കഴിഞ്ഞു ഗണപതി.

സീരിയലുകളിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് വലിയ താരങ്ങൾക്കൊപ്പം ഉള്ള സിനിമകളുമൊക്കെയായി ബാലതാരമായി വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. ഇതിൽ പ്രധാനപ്പെട്ട സിനിമകൾ ആയിരുന്നു ദിലീപിനൊപ്പം അഭിനയിച്ച വിനോദയാത്രയും മെഗാസ്റ്റാറിനൊപ്പം സ്ക്രീൻ പങ്കിട്ട രഞ്ജിത്ത് ചിത്രം പ്രാഞ്ചിയേട്ടൻ ദി സെയിന്റും. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്ന സമയത്ത് അദ്ദേഹം തന്നോട് പറഞ്ഞ ചില കാര്യങ്ങൾ നടി ആനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗണപതി പറഞ്ഞതാണ് വീണ്ടും വൈറൽ ആകുന്നത്.

ചെറുപ്പം മുതലേ വലുതും ചെറുതുമായ ഒട്ടനവധി സീരിയലുകളിൽ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് ആരെങ്കിലും ഡയലോഗ് പഠിച്ച പറഞ്ഞു തന്നാൽ മാത്രമേ പിന്നാലെ അഭിനയിച്ചുകൊണ്ട് പറയാൻ കഴിയുമായിരുന്നു എന്നും ഗണപതി പറയുന്നു. എന്നാൽ പ്രോമ്റ്റിങ് ഇല്ലാതെ ആദ്യമായി ഡയലോഗ് സ്വന്തമായി പറയാൻ പഠിച്ചത് പ്രാഞ്ചിയേട്ടനിലൂടെ ആയിരുന്നു എന്നും ഇതിന് കാരണം മമ്മൂക്ക ആണെന്നുമാണ് ഗണപതി പറഞ്ഞത്.

അറുപത് വയസ് കഴിഞ്ഞ ഞാൻ കാണാപാഠം പഠിച്ച് ഡയലോ​ഗ് പറയുന്നുണ്ട്. പിന്നെ നിനക്കെന്താണ് പറയാൻ പറ്റാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്. അതിനുശേഷം ഡയലോ​ഗ് പഠിച്ച് പറയാൻ തുടങ്ങി. ഇങ്ങനെ ഡയലോ​​ഗ് മനപാഠം പഠിച്ച് കഴിഞ്ഞാൽ ഇംപ്രവൈസ് ചെയ്യാൻ പറ്റും. കണ്ടന്റ് കറക്ടായാൽ മതി. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും കുഴപ്പമില്ലെന്നാണ് നടൻ പറഞ്ഞത് ഗണപതി പറയുന്നു.

‘ സുധി ചേട്ടൻ അല്ലാതെ ഒരാളെ ആസ്ഥാനത്ത് കാണാൻ കഴിയില്ലെന്ന് പറഞ്ഞ ആളാണ്’; രേണു വീണ്ടും വിവാഹിത? വീഡിയോ വൈറൽ

0
Spread the love

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോയും വിഷുവിനോട നുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടും എല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. രേണുവിനെ വിമർശിക്കാൻ ഒരുപറ്റം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കച്ചകെട്ടിയിറങ്ങിയ സാഹചര്യത്തിൽ ഒരു ചെറുപ്പക്കാരനൊപ്പമുള്ള ഇവരുടെ പുതിയ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

വിവാഹ വേഷത്തിലാണ് ഇരുവരും പ്രചരിക്കുന്ന ചിത്രങ്ങളിൽ ഉള്ളത്. കേരള സാരിയിൽ വധുവിനെപ്പോലെ സിമ്പിൾ ആയി അണിഞ്ഞൊരുങ്ങി കഴുത്തിൽ തുളസിമാലയും ആഭരണങ്ങളുമൊക്കെയായാണ് രേണുവിന്റെ നിൽപ്പ്. ദൃശ്യങ്ങൾ പ്രചരിച്ച് നിമിഷങ്ങൾക്കകം തന്നെ വലിയ വിമർശനമാണ് രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അതേസമയം കരിമിഴി കണ്ണാൽ എന്ന ആൽബത്തിന്റെ ഷൂട്ടിങ്ങിനിടെയുള്ള വീഡിയോയാണിത് എന്നാണ് വിവരം.

ചില മാധ്യമങ്ങൾ തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; പ്രതികരിക്കാൻ തീരുമാനിച്ചുവെന്ന് നടി പ്രയാഗ മാർട്ടിൻ

0
Spread the love

ലഹരി കേസും നടി പ്രയാഗ മാർട്ടിന്റെ പേരും കൂട്ടി കുഴച്ച് പലതരം അഭ്യൂഹങ്ങൾ വ്യാപകമായി പരന്നിരുന്നു. ഇപ്പോഴുള്ള ഇത്തരം വ്യാജ വാർത്തകൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടി

നടിയുടെ കുറിപ്പ്

‘നമസ്‌കാരം,

അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എൻ്റെ പേര് ചില മാധ്യമങ്ങൾ നിർഭാഗ്യവശാൽ ബന്ധിപ്പിച്ചിരിക്കുന്നു ഇത്തരം ആരോപണങ്ങൾ, അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ, ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു.

അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്‌തുതാപരമായ അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങൾ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കാൻ അനുവദിക്കുമ്പോൾ, പൊതു മര്യാദയുടെയും അടിസ്ഥാന മാന്യതയുടെയും പ്രത്യക്ഷമായ തകർച്ചയും ഒരുപോലെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

അസത്യവിവരങ്ങൾ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എൻ്റെ ഭാഗത്ത് നിന്ന് കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില്ല. എൻ്റെ പ്രൊഫഷണൽ ജീവിതത്തിലുടനീളം, മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവക്ക് പ്രാധാന്യം നൽകി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ, കൂടുതൽ വിവേകം, ഉത്തരവാദിത്വം, സഹാനുഭുതി എന്നിവയോടുകൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നു ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും, സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നിലനിൽക്കുന്ന സ്നേഹത്തിനും, വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഞാൻ മുന്നോട്ട് പോവുകയാണ്,’ പ്രയാഗ കുറിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശം എത്തിയത് എയർപോർട്ട് മാനേജർക്ക്

0
Spread the love

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി സന്ദേശം. വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഇമെയിൽ സന്ദേശം. എയർപോർട്ട് മാനേജരുടെ മെയിലിലേക്കാണ് സന്ദേശം വന്നത് അതിനിടെ, നഗരത്തിലെ ബോംബ് ഭീഷണിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം തേടും. വിവരങ്ങൾ നൽകാൻ മൈക്രോസോഫ്റ്റ്നോട് ആവശ്യപ്പെടും. റെയിൽവേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും പ്രത്യേക പരിശോധന നടത്തും. ബോംബ് ഭീഷണിയിൽ നഗരത്തിൽ ഇതുവരെ ഒൻപത് കേസുകളാണ് രജിസ്റ്റർ ചെയ്തത്ടും

സംവിധായകർ പിടിയിലായത് സമീര്‍ താഹിറിന്‍റെ ഫ്ലാറ്റിൽ നിന്ന്; ഉടൻ വിളിപ്പിക്കുമെന്ന് എക്സൈസ്

0
Spread the love

സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് സംവിധായകൻ സമീര്‍ താഹിറിന്‍റെ ഫ്ലാറ്റിൽ നിന്നാണെന്ന് എക്സൈസ്. സമീര്‍ താഹിറിനെ ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിക്കുമെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്ക് ലഹരി ഉപയോഗിക്കാൻ അവസരമൊരുക്കിയ ഫ്ലാറ്റിന്‍റെ ഉടമയെന്ന നിലയിൽ സമീര്‍ താഹിറിനെ ചോദ്യം ചെയ്യുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടിഎം അജു പറഞ്ഞു.

സിനിമയിലെ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. ഇപ്പോഴത്തെ സംഭവത്തിൽ എക്സൈസ് കേസെടുക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അതിന് സര്‍ക്കാരിന്‍റെയും മന്ത്രിയുടെയും പൂര്‍ണ പിന്തുണയുണ്ട്. ഫ്ലാറ്റിന്‍റെ ഉടമ സമീര്‍ താഹിറാണ്. ലഹരി ഉപയോഗിക്കാൻ ഒരിടം കൊടുത്തിട്ടുണ്ടെങ്കിൽ ചോദ്യം ചെയ്തെ മതിയാകു. അന്വേഷണവുമായി മൂന്നു പേരും സഹകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.ഫ്ലാറ്റിന്‍റെ ഉടമയും ഖാലിദ് റഹ്മാൻ അടക്കമുള്ളവരുടെ സുഹൃത്തുമായ സമീര്‍ താഹിര്‍ ഏതെങ്കിലും തരത്തിൽ ഇവര്‍ക്ക് സഹായം ചെയ്തുനൽകിയിട്ടുണ്ടോയെന്ന കാര്യമടക്കം എക്സൈസ് പരിശോധിക്കും.

ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സിനിമ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സമീര്‍ താഹിര്‍. ബിഗ് ബി എന്ന സിനിമയുടെ ഛായാഗ്രാഹകനായാണ് സമീര്‍ താഹിര്‍ ശ്രദ്ധിക്കപ്പെടുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുടെ സംവിധായകനാണ് സമീര്‍ താഹിര്‍.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും കഞ്ചാവിമായി പിടിയിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു.

കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

0
Spread the love

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും വടക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സിനിമാ കുടുംബത്തിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും ലഹരി ഉപയോഗിക്കുന്നു; ഷെെൻ ഉൾപ്പെടെ 10 പേരെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയാൽ മതി; സംവിധായകൻ

0
Spread the love

ഹൈബ്രിഡ് ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ കേസ് പുരോഗമിക്കുന്നതിനിടയിൽ സിനിമ മേഖലയെ ഞെട്ടിച്ചുകൊണ്ട് ഇന്ന് പുലർച്ചെ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ കൂടി എക്സൈസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരെയും പോലീസ് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും സിനിമ മേഖല പ്രത്യേകിച്ചും യുവ നടന്മാരും സാങ്കേതിക പ്രവർത്തകരും ലഹരിയുടെ പിടിയിലെന്ന വാദം ഇതോടെ ശക്തമാവുകയാണ്. ഇപ്പോഴിതാ ഇത്തരം ലഹരി ഉപയോഗങ്ങൾ സിനിമാ സംഘടനകൾ മുളയിലെ നുള്ളിയിരുന്നെങ്കിൽ ഇത്രയ്ക്ക് ശക്തമാവുകയില്ലായിരുന്നു എന്നും ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസിയടക്കം 10 പേരെ സിനിമയിൽ നിന്നും മാറ്റി നിർത്തിയാൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും എന്നും പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര.

ആരോപണ വിധേയരായ സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കുമെതിരെ വലിയ നടപടികളൊന്നും ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. സിനിമയിൽ ഇത്തരത്തിൽ വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന് നാളുകളായി പറയുന്നതാണെന്നും പിടിയിലായ ഷൈൻ ടോം ചാക്കോ തന്നെ ചിലരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കൊട്ടാരക്കര പറയുന്നു.സിനിമാ കുടുംബത്തിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും ഇതുപയോ​ഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. അപ്പോൾ ഇതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് വ്യക്തമായി അറിയാം.

സിനിമ സെറ്റുകളിൽ പരിശോധന എന്നത് കാലങ്ങളുടെ ആവശ്യമാണെന്നും എന്നാൽ ഇത് ആദ്യം എതിർത്തത് സംവിധായകരുടെ സംഘടനയായ ഫെഫ്ക ആണെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ ഇത് നിർമാതാക്കളും എതിർക്കുന്ന സ്ഥിതി ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇതെല്ലാം വിസ്മരിച്ച് സംഘടനകൾ സെറ്റുകളിൽ പരിശോധന ആവശ്യപ്പെടുകയാണ്. മുളയിലെ ലഹരി ഉപയോഗം നുള്ളിയിരുന്നെങ്കിൽ സിനിമയിൽ ഇത് ഇത്ര വ്യാപകമാവുകയില്ലായിരുന്നുവെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.

കുറേക്കാലം മുന്നേ മലയാളത്തിൽ കഞ്ചാവിനെ വെച്ച് ഒരു സിനിമ വരെ ഉണ്ടായിരുന്നുവെന്നും പലരും ഒളിവിലും മറവിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചില്‍ ഇറങ്ങിയ 15 ചിത്രങ്ങളില്‍ എമ്പുരാൻ ഒഴികെ എല്ലാം നഷ്ടം,വീണ്ടും നഷ്ട കണക്കുമായി നിര്‍മാതാക്കള്‍

0
Spread the love

മലയാള സിനിമയിലെ നഷ്ടകണക്ക് പുറത്തുവിട്ട് നിര്‍മാതാക്കള്‍. തീയറ്റർ ഷെയറും ബജറ്റുമാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്. മാര്‍ച്ചില്‍ റിലീസ് ചെയ്ത 15 ചിത്രങ്ങളില്‍ 14ലും നഷ്ടത്തിലെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തീയറ്ററില്‍ വിജയം നേടിയത് പൃഥ്യിരാജ്-മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ മാത്രമാണ്.

175 കോടിയലധികം മുതല്‍ മുടക്കില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 24 കോടിയലധികം നേടി. മാര്‍ച്ചില്‍ ഇറങ്ങിയ സിനിമകളില്‍ മിക്കതും തീയറ്ററുകളില്‍ നിന്ന് മുതല്‍ മുടക്ക് പോലും നേടിയിട്ടില്ല എന്നാണ് കണക്കുകൾ. നേരത്തെ രണ്ട് തവണ നിര്‍മാതാക്കളുടെ സംഘടന സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.

മാർച്ച് മാസം റിലീസ് ചെയ്ത അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങൾ മാത്രമാണ് ഇപ്പോഴും പ്രദർശനം തുടരുന്നതെന്ന് അസോസിയേഷൻ അറിയിച്ചു. ആറ് ചിത്രങ്ങൾ ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് നേടിയത്. 85 ലക്ഷം മുതൽ മുടക്കിൽ നിർമിച്ച ‘ആരണ്യം’ നേടിയത് 22000 രൂപ മാത്രമാണ്. നാല് കോടിയിലധികം മുടക്കിയ ‘ഔസേപ്പിന്റെ ഒസ്യത്ത്’ തീയറ്ററില്‍ നിന്ന് നേടിയിരിക്കുന്നത് 45 ലക്ഷം മാത്രമാണ്. രണ്ടുകോടിയിലധികം രൂപ മുടക്കി നിര്‍മിച്ച ‘പരിവാര്‍’ നേടിയത് 26 ലക്ഷം മാത്രമാണ്.

ലാലേട്ടൻ ഒരുതുള്ളി മദ്യം പോലും തൊടാതെയാണ് ആ ചിത്രത്തിൽ മദ്യപാനിയായി അഭിനയിച്ചത് എന്നു പറഞ്ഞപ്പോൾ അയാൾ വിശ്വസിച്ചില്ല; അനുഭവം പറഞ്ഞു പൃഥ്വി

0
Spread the love

മലയാള സിനിമയിലെ ഏറ്റവും പുതിയ ഹിറ്റ് സംവിധായകൻ -നടൻ കോമ്പോയാണ് ലാലേട്ടൻ പൃഥ്വിരാജ് കോമ്പോ. ഇരുവരും ചേർന്ന് ഒരുക്കിയ ചിത്രങ്ങൾ മാത്രമല്ല അഭിമുഖങ്ങളിലും പരിപാടികളിലുമൊക്കെ തന്നെ ആ ചേർച്ച പ്രത്യക്ഷമായി കാണാം. ഇപ്പോഴിതാ എമ്പുരാന്റെ പ്രമോഷൻ പരിപാടികൾക്കിടെ ലാലേട്ടനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.

ലാലേട്ടൻ മദ്യപാനിയുടെ വേഷത്തിൽ എത്തിയ സ്പിരിറ്റ്, ഹലോ, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ സിനിമകളെ പരാമർശിച്ചായിരുന്നു പൃഥ്വിയുടെ കമന്റ്. ഇക്കൂട്ടത്തിൽ സ്പിരിറ്റ് തന്റെ ഗോഡ് ഫാദറിൽ ഒരാളായ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണെന്നും അഡിക്ഷൻ വിഷയമായ ചിത്രത്തിൽ ലാലേട്ടൻ അവതരിപ്പിച്ച മദ്യപാനിയുടെ കഥാപാത്രം ഒരു തുള്ളി മദ്യം തൊടാതെയാണ് അദ്ദേഹം അഭിനയിച്ച ഫലിപ്പിച്ചത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും എന്നാൽ തനിക്ക് ഇക്കാര്യം നേരിട്ട് അറിയാവുന്നതാണെന്നുമാണ് പൃഥ്വിപറഞ്ഞത്.

തനിക്ക് അടുത്തറിയാവുന്ന ബോളിവുഡിലെ ഒരു സംവിധായകന്‍ സ്പിരിറ്റിനെക്കുറിച്ച് തന്നോട് ചർച്ചചെയ്തത് സൂചിപ്പിച്ച പൃഥ്വി, ലാല്‍ സാര്‍ മദ്യപിച്ചിട്ടാകും ആ റോള്‍ ചെയ്തതെന്നാണ് ആ ബോളിവുഡ് സംവിധായകൻ മനസ്സിൽ കണക്കുകൂട്ടിയിരുന്നത് എന്നും അങ്ങനെയല്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിശ്വസിച്ചില്ലെന്നും പ്രതിപറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts