Home Blog Page 259

നവ്യ ഇക്കാര്യം അന്നേ പറഞ്ഞതാണ്! സിനിമയിലെ വയലൻസിനെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ഒരു മുന്നറിയിപ്പായിരുന്നോ?

0
Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്നും സോഷ്യൽ മീഡിയയും ലഹരിയും യുവജനത്തെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നും തുടങ്ങിയ ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്. സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ സോഷ്യൽ മീഡിയയ്‌ക്കും വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ മുൻപ് നവ്യാ നായർ പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുകയാണ്. കുട്ടികളെ മെന്റലി സിനിമകൾ വളരെയധികം സ്വാധീനിക്കും എന്നാണ് ഒരു പരിപാടിയിൽ പങ്കെടുത്ത് നവ്യ അന്ന് പറഞ്ഞത്. നവ്യ അന്നേ മുന്നറിയിപ്പ് നൽകിയെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്

നവ്യാനായർ പറഞ്ഞതിങ്ങനെ..

ഞാൻ ഉൾപ്പെടുന്ന മേഖലയാണ് സിനിമ. പണ്ടൊക്കെ കിരീടം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ ​ഗത്യന്തരമില്ലാതെ നായകൻ കൊലപാതകം നടത്തും. അവസാനം കുത്തിയത് തെറ്റായിപ്പോയി സേതുമാധവൻ വിതുമ്പി കരയുന്ന സ്ഥലത്ത് ആണ് ഹീറോയിസം. ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്സിമം. ഇന്ന് തോക്ക് കൊണ്ട് ഒരൻപത് വെടി വയ്ക്കുകയാണ്. ചത്ത ആളിനെ പിന്നെയും വെടി വയ്ക്കും. ഇടിച്ച ആളിനെ പിന്നെയും ഇടിക്കും. ഇത് കണ്ടു കണ്ട് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ തീവ്രമായ എന്തോ ഒരു വികാരം ഉണ്ടാകും.

കുട്ടികളെ മെന്റലി വളരെ അധികം സ്വാധീനിക്കാൻ പറ്റുന്ന മേഖലയാണ് ഞാൻ ഉൾപ്പെടുന്ന സിനിമാ മേഖല. നാടോടിക്കാറ്റും ടുകൺട്രീസും തുടങ്ങി തമാശ സിനിമകൾ കാണാനാണ് ഞാനൊക്കെ ഇഷ്ടപ്പെടുന്നത്. അതോക്കെ ഇപ്പോൾ മാറി. ഞാൻ കാണുന്ന കാര്യമാണ്. അത് ശരിയോ തെറ്റോ എന്ന് എനിക്ക് അറിയില്ല. കൊലപാതകങ്ങളും അസഭ്യമായ ഭാഷകളും ഒക്കെയാണ്. എപ്പോഴെങ്കിലും കഞ്ചാവിനെ പറ്റി പറയുന്ന ഡയലോ​ഗ് സിനിമയിൽ വരുമ്പോൾ വലിയൊരു കയ്യടി ആകും പ്രേക്ഷകരുടെ ഇടയിൽ നിന്നും വരുന്നത്

പണ്ട് കഞ്ചാവടിയനാണെന്ന് കണ്ട് ഒരാളെ പുച്ഛത്തോടെ നോക്കിയിരുന്ന നമ്മൾ, നല്ല ട്രിപ്പിലാണ് ചേട്ടൻ എന്ന് പറയുന്നതായി മാറി. അതിലേക്ക് നമ്മൾ മെല്ലെ എത്തിപ്പെട്ടതാണ്. വളരെ പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുണ്ടായ പ്രതിഭാസമാണത്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. എത്ര ഒരാളെ കുത്തിയാലും മതിയാവില്ല, എത്ര വെടിവച്ചാലും മതിയാവില്ല.

തമിഴ്, ഹിന്ദി, മലയാളം സിനിമകളിലും വളരെ ആ​ക്രോശിച്ച് കൊണ്ടാണ് ആൾക്കാരെ ഉപദ്രവിക്കുന്നത്. അറിയാതെ ഇതിന്റെ ആഫ്റ്റർ എഫക്ട് ആയിട്ടൊക്കെ നമ്മുടെ കലാലയങ്ങളിൽ ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നുണ്ട്. അമ്മ എന്ന നിലയിൽ പറയുകയാണ്. സെൽഫ് കെയറിം​ഗ് കൂടി പഠിപ്പിക്കണമെന്ന് പഠിക്കണം. വെട്ടിലും കുത്തിലും കഞ്ചാവിലും മയക്കു മരുന്നിലും അടിമപ്പെട്ട് പോകുമ്പോൾ ശരിക്കും നമുക്ക് നഷ്ടപ്പെടുന്നത് നമ്മളെ തന്നെയാണ്. ചിലപ്പോൾ കൂട്ടുകാരുണ്ടാകും. ചിലപ്പോൾ ഒരാവേളത്തിൽ ബഹളത്തിൽപ്പെട്ട് പോകുന്നതാകും. കുഞ്ഞുങ്ങളെ കലാലയങ്ങളിലേക്ക് വിടുമ്പോൾ ഞങ്ങൾ മാതാപിതാക്കൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകൾ നിലനിർത്താൻ പാകത്തിന്, അക്കാദമി തലത്തിൽ വലിയ തോതിൽ എത്തിയില്ലെങ്കിലും നിങ്ങളെ ഒക്കെ ജീവനോടെ കാണണമെന്ന് നമുക്ക് ആ​ഗ്രഹം കാണില്ലേ. അച്ഛനും അമ്മകും അത്രയെങ്കിലും വേണ്ടെ.

നിങ്ങളൊക്കെ നല്ല ആരോ​ഗ്യത്തോടെ ജീവനോട് കൂടി നല്ല മനുഷ്യരായി കലാലയ ജീവിതത്തിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ചിറകുകളൊക്കെ മുളപ്പിച്ച് പറന്നുയരണം. അതാണ് മാതാപിതാക്കളുടെ ആ​ഗ്രഹം. ചിറകുകളൊക്കെ ഒടിഞ്ഞ് പറക്കാനോ നിരങ്ങാനോ പറ്റാത്ത രീതിയിലേക്ക്, അല്ലെങ്കിൽ മയക്കു മരുന്നിന്റെ ഉപയോ​ഗത്തോട് കൂടി ബുദ്ധി ഭ്രമിച്ചവരാകുകയോ ഉള്ള ഒരു തലമുറകെ നമുക്ക് കിട്ടിയിട്ട് എന്താവശ്യം. ഞാൻ പറയുന്നത് ചിലപ്പോൾ മോറൽ സയൻസ് പോലെ ആയിപ്പോകും. പക്ഷേ കേരളത്തിലെ കാര്യം ഇവിടെ അല്ലാതെ വേറെ എവിടെ പറയാനാണ്. നിങ്ങളുടെ കയ്യിലാണ് കേരളം. ഇനിയുള്ള ലോകവും നിങ്ങളുടെ കയ്യിലാണ്. ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകളായി മാറരുത്. യുക്തി ഉപയോ​ഗിച്ച് പെരുമാറുന്നവരാകണം. ബുദ്ധിയും വിവേകവും ഉള്ളൊരു തലമുറയായി നിങ്ങൾ വളരണം.

വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു, ഇതേ ചൊല്ലി വഴക്കുണ്ടായി; ഇരട്ട കൊലപാതക കേസിൽ പ്രതിയുടെ മൊഴി പുറത്ത്

0
Spread the love

കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണ (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ വൈഷ്ണയും സുഹൃത്ത് വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണയെ ബൈജു സിറ്റൗട്ടിൽ ഇട്ട് വെട്ടുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ വിഷ്ണുവിനെയും പ്രതി ആക്രമിച്ചു. വൈഷ്ണ സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാൾ ആണെന്നും പൊലീസ് കണ്ടെത്തി.

പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങൾ പുറത്ത്. ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു. അത് ഇന്നലെ രാത്രി ബൈജു കണ്ടെത്തിയിരുന്നു. വാട്സാപ്പ് ചാറ്റിൽ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും മൊഴി. തുടർന്ന് ദമ്പതികൾ തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി. അക്രമം ഭയന്ന് വൈഷ്ണ, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.

ആ വീഡിയോയിലുള്ളത് ഞാനല്ല! ഡീപ്ഫേക്ക് വീഡിയോയില്‍ പ്രതികരണവുമായി വിദ്യാ ബാലൻ

0
Spread the love

 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ദുരുപയോഗം ചെയ്യുന്നതിനെതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് നടി വിദ്യാ ബാലൻ. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. തൻ്റെ ഡീപ്ഫേക്ക് വീഡിയോ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നതായി കണ്ടെത്തിയെന്ന് നടി പറഞ്ഞു.

തൻ്റെ പേരിൽ പ്രചരിക്കുന്ന വീഡിയോകൾ പൂർണമായും വ്യാജമാണ്. ഓൺലൈനിൽ കാണുന്ന എല്ലാതരത്തിലുള്ള കണ്ടൻ്റിൻ്റെയും ആധികാരികതയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും തൻ്റെ ആരാധകരോട് നടി ആവശ്യപ്പെട്ടു.

“സമൂഹ മാധ്യമത്തിലും വാട്ട്‌സ്ആപ്പിലും നിലവിൽ ഒന്നിലധികം വീഡിയോകൾ പ്രചരിക്കുന്നുണ്ട്. അതിൽ തൻ്റേതും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വീഡിയോകൾ എഐയാൽ സൃഷ്‌ടിക്കപ്പെട്ടതും ആധികാരികമല്ലാത്തതുമാണ്. അതിനാൽ അതിൻ്റെ സൃഷ്‌ടിയിലോ പ്രചാരണത്തിലോ എനിക്ക് പങ്കില്ല. അതിൻ്റെ ഉള്ളടക്കത്തെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല.” നടി പറഞ്ഞു.

250 കോടി സ്വത്തുണ്ടെന്ന് പറഞ്ഞതിന് ശേഷം സമാധാനമില്ല; തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തലവി ആരാകുമെന്ന് അറിയാമല്ലോയെന്ന് ബാല

0
Spread the love

മുൻ ഭാര്യമാരും നടൻ ബാലയുമായുള്ള തുറന്ന പോരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ള ചർച്ചകളിൽ ഒന്ന്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു. പുറംലോകം ഇതുവരെയും അറിയാത്ത ഗുരുതര ആരോപണങ്ങൾ ആയിരുന്നു എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചത്. ബാല തന്നെ വളരെയധികം മർദ്ധിച്ചിരുന്നുവെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നുമാണ് എലിസബത്ത് വ്യക്തമാക്കിയത്. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാല.തൻറെ സ്വത്തിന് വേണ്ടി ചില ആളുകൾ തന്നെ കൂട്ടമായി ആക്രമിക്കുന്നതാണ് ഇതൊക്കെ എന്നാണ് നടന്റെ വാദം.
നാലഞ്ച് പേർ ചേർന്ന് തന്നെ പ്ലാൻ ചെയ്ത് ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ബാല ആരോപിക്കുന്നു.

“എന്റെയൊപ്പം സത്യമുണ്ട്. ‍ഞ​ങ്ങൾ ഒറ്റയ്‌ക്ക് നിന്നാലും തലയുയർത്തി പിടിച്ച് നിൽക്കും. പ്ലാൻ ചെയ്താണ് എന്നെ ആക്രമിക്കുന്നത്. അതിന്റെ തലവി ആരാകുമെന്ന് നിങ്ങൾക്ക് അറിയാം. കൃത്യമായ തയാറെടുപ്പുകളോടെയാണ് അവർ കളിക്കുന്നത്. നിയമപരമായി എന്റെ വായടിപ്പിച്ചു. അതോടെ അവർക്കും എന്തും പറയാമെന്നായി”.250 കോടിയോളം സ്വത്തുണ്ടെന്ന വാർത്ത പുറച്ചുവന്നതിന് പിന്നാലെ എനിക്ക് മനഃസമാധാനം ഉണ്ടായിട്ടില്ലെന്നും ബാല പറഞ്ഞു.

അതേസമയം, തന്റെ കൂടെ ആരുമില്ലെന്നും ബാലയ്‌ക്ക് കേസ് കൊടുക്കണമെങ്കിൽ കേസ് കൊടുക്കാമെന്നും എലിസബത്ത് പറഞ്ഞു.2021-ലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. പിന്നീട് 2024 -ൽ ഇരുവരും വേർപിരിയുകയായിരുന്നു.

മാര്‍ക്കോയ്ക്ക് ശേഷം ‘കാട്ടാളന്‍’; നായകനായി പെപ്പെ

0
Spread the love

മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ നിര്‍മ്മാണ കമ്പനിയായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു, ഒപ്പം നായകനെയും. ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തിന് കാട്ടാളന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരു വനപ്രദേശത്ത് എരിയുന്ന അഗ്നികുണ്ഡത്തിന് മുന്നില്‍ ഒരു മഴു ഏന്തി നില്‍ക്കുന്ന നായകനാണ് ടൈറ്റില്‍ പോസ്റ്ററില്‍. കാടിന്‍റെ ഇരുട്ടില്‍ ദയയില്ലാത്തവര്‍ മാത്രമേ അതിജീവിക്കൂ എന്നാണ് ടാഗ് ലൈന്‍ ആയി പോസ്റ്ററിനൊപ്പം നല്‍കിയിട്ടുള്ളത്. മാര്‍ക്കോ ആരാധകര്‍ പോസ്റ്റര്‍ ഏറ്റെടുത്തിട്ടുണ്ട്.

മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.

മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.

ചിത്രത്തിന്‍റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ ആതിര ദിൽജിത്ത്.

സിനിമ തകർന്നാലും കാശ് വേണമെന്ന രീതി തനിക്കില്ല! വിജയിച്ചാൽ മാത്രം പ്രതിഫലം: ആമിർഖാൻ

0
Spread the love

സിനിമ ബോക്സ്ഓഫീസിൽ തകർന്നാലും വിജയിച്ചാലും താരങ്ങൾ തങ്ങളുടെ പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങുന്ന കഥയാണ് പൊതുവെ നമുക്ക് കേട്ട് പരിചയമുള്ളത്. ഇത്തരത്തിൽ മലയാളം പോലുള്ള ഇന്റസ്ട്രികളിൽ നിന്നും 4ഉം മുതൽ 20 കോടി വരെ വാങ്ങുന്ന നടൻമാരും 250 കോടി വരെ വാങ്ങുന്ന ബോളിവുഡ് താരങ്ങൾ വരെ ഇന്ത്യയിൽ ഉണ്ട്. പടത്തിന്റെ റിലീസിന് മുൻപ് തന്നെ അഭിനേതാവിന് പറഞ്ഞു ഉറപ്പിച്ച തുക തന്നെ ലഭിക്കും. ഇത് നിർമ്മാതാക്കൾക്ക് കോടികളുടെ നഷ്ട്ടം ഉണ്ടാക്കി വക്കാറുമുണ്ട്. ഈയിടെ മലയാള സിനിമയിൽ ഉയർന്നു വന്ന സമരത്തിലും തർക്കത്തിലും ഇതൊക്കെ തന്നെയാണ് പ്രമേയം. താരങ്ങൾ പ്രതിഫലം കുറക്കണം എന്നാവശ്യപ്പെട്ട് പ്രൊഡ്യൂസർമാർ സമരത്തിലാണ്. ഈ അവസരത്തിലാണ് ബോളിവുഡ് സൂപ്പർ താരം ആമിർഖാന്റെ വാക്കുകൾ ശ്രദ്ധേയമാക്കുന്നത്.

20 വര്‍ഷത്തോളമായി സിനിമയ്ക്ക് ഫീസ് ഈടാക്കറില്ലെന്ന് പറയുകയാണ് താരം. ‘ഞാനൊരു ഫീസും ഈടാക്കറില്ല. ഒരു നടനെന്ന നിലയില്‍ സിനിമയുടെ ബജറ്റിലേക്ക് ഞാന്‍ എന്‍റെ ഫീസ് ഉള്‍പ്പെടുത്താറില്ല. വര്‍ഷങ്ങളായി ഇതാണ് രീതി’ – ആമിർ പറയുന്നു. എബിപി നെറ്റ്‌വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലാണ് താരം മറ്റുള്ള സിനിമ താരങ്ങൾ പോലും മാതൃകയാക്കേണ്ട തന്റെ ശീലത്തെ പറ്റി മനസ് തുറന്നത്.

എന്‍റെ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ചെലവ് 10-15 കോടിക്കിടയിലാണ് . ഇത് എളുപ്പത്തില്‍ തിരിച്ചുപിടിക്കാനാകും. ഒരു സിനിമയുടെ അടിസ്ഥാന ചെലവുകള്‍ മറികടക്കാന്‍ 20-30 കോടി രൂപ നേടണം. 200 കോടി രൂപയാണ് ഒരു സിനിമയുടെ ചെലവെങ്കില്‍ അതില്‍ വലിയൊരു ഭാഗം താരങ്ങളുടെ പ്രതിഫലമാകും. സിനിമ പരാജയപ്പെട്ടാൽ അതിന്‍റെ ചിലവ് എങ്ങനെ തിരിച്ചുപിടിക്കും”- ആമിർഖാൻ ചോദിക്കുന്നു. സിനിമയ്ക്കായി ഫിക്സഡ് നിരക്കില്ല. കഴിഞ്ഞ 20 വര്‍ഷമായി ഇതാണ് തന്റെ രീതിഎന്നും താരം പറയുന്നു.

സിനിമ നന്നായാല്‍ അതില്‍ നിന്ന് എനിക്കും ലാഭം പ്രതിഫലമായി ലഭിക്കും. അല്ലെങ്കില്‍ എനിക്കും വരുമാനമില്ല. പെര്‍ഫോമന്‍സിന് സമ്പാദിക്കുന്നതിനുള്ള ഏറ്റവും പഴയ സമ്പ്രദായങ്ങളിലൊന്നാണിത്. യൂറോപ്പിൽ ഇന്നും ഈ രീതി വ്യാപകമായി പിന്തുടരുന്നുണ്ടെന്നും ആമിർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ ദംഗൽ ആമിർ നായകനായ ചിത്രമാണ്. 2000 കോടി രൂപയാണ് ചിത്രം ബോക്സ്ഓഫീസിൽ നേടിയത്.

ബാല-എലിസബത്ത് പോരിൽ യൂട്യൂബർ ചെകുത്താനും! തെളിവ് ഇതാ, നിരപരാധിത്വം കോടതി തീരുമാനിക്കട്ടെയെന്ന് നടൻ

0
Spread the love

മുൻ ഭാര്യമാരും നടൻ ബാലയുമായുള്ള തുറന്ന പോരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ള ചർച്ചകളിൽ ഒന്ന്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു. പുറംലോകം ഇതുവരെയും അറിയാത്ത ഗുരുതര ആരോപണങ്ങൾ ആയിരുന്നു എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചത്. ബാല തന്നെ വളരെയധികം മർദ്ധിച്ചിരുന്നുവെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നുമാണ് എലിസബത്ത് വ്യക്തമാക്കിയത്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ദിവസം ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനോടും മാപ്പ് പറയുന്ന എലിസബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബാല, അജു അലക്സിന്റെ വീട്ടിൽ തോക്കുമായി ചെന്ന് വധഭീഷണി മുഴക്കിയപ്പോൾ അന്ന് നടനൊപ്പം എലിസബത്തുമുണ്ടായിരുന്നു.

പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്നും തോക്കെടുത്തപ്പോൾ ഭയപ്പെട്ടുപോയെന്നും എലിസബത്ത് വെളിപ്പെടുത്തി. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. സത്യം തന്നോടൊപ്പമുള്ളതുകൊണ്ട് എന്നും തലഉയർത്തിപ്പിടിച്ച് നിൽക്കുമെന്നാണ് ബാല പ്രതികരിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. എലിസബത്ത് ഉദയനും യൂട്യൂബർ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങളും ബാല വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്

നവംബർ മുതൽ ഇക്കാര്യങ്ങൾ ഞാൻ എല്ലാവരോടും പറഞ്ഞതാണ്. തെളിവ് ഇതാ, എന്റെ നിരപരാധിത്വം കോടതി തീരുമാനിക്കും. ഒരാൾക്കും എന്റെ കുടുംബത്തെ നശിപ്പിക്കാൻ കഴിയില്ല.ബാല കോകില’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

വെഞ്ഞാറമൂട് കൊലപാതകത്തിലെ നേർസാക്ഷികളിൽ ഒരാൾ; കേരള സമൂഹത്തെ നടുക്കിയ സംഭവം നേരിൽ കണ്ട അനുഭവം പറഞ്ഞ് ആംബുലൻസ് ഡ്രൈവർ

0
Spread the love

കേരളത്തിൽ രണ്ടാൾ കൂടുന്നയിടത്തെ ഇപ്പോഴത്തെ സംസാരവിഷയം വെഞ്ഞാറമൂട് കൂട്ടക്കൊലയാണ്. കൊലയ്ക്ക് പ്രതി തിരഞ്ഞെടുത്ത അതിക്രൂരമായ രീതിയും സഹോദരനും അമ്മൂമ്മയും കാമുകിയും ഉൾപ്പെടെ ഉറ്റ ബന്ധുക്കളെയാണ് കൊന്നുതള്ളിയതെന്നതുമാണ് കൂട്ടക്കൊലപാതകം ഇത്രയും ചർച്ചയാവാൻ കാരണം. ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. ഒപ്പം പത്തുമാസം ചുമന്ന് നൊന്തുപെറ്റ അമ്മയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

മൃതദേഹങ്ങളുടെ ഒരു ചിത്രംപോലും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടില്ല. പക്ഷേ, എന്നിട്ടും ആ ഭീകര ദൃശ്യങ്ങൾ നേരിൽ കണ്ടെന്നപോലെ നമ്മുടെ ഉറക്കം കെടുത്തുന്നു. അങ്ങനെയെങ്കിൽ ആ മൃതദേഹങ്ങൾ ആദ്യം കണ്ടവരുടെ അവസ്ഥയോ? പ്രതി അഫാന്റെ വീട്ടിലേക്ക് പൊലീസ് വിളിച്ചപ്പോൾ ഓടിയെത്തിയ ആംബുലൻസ് ഡ്രൈവർ ജലീൽ ആ അനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കുകയാണ്. അഴുകിയതും, പുഴുവരിച്ചതും പാതി മുറിഞ്ഞതുമായ മൃതദേഹങ്ങൾ ഒരു ഭാവവ്യത്യാസവും കൂടാതെ സ്വന്തം കൈകൊണ്ട് എടുത്ത് ആംബുലൻസിലേക്ക് കയറ്റുന്ന ആ മനുഷ്യന് വെഞ്ഞാറമൂട്ടിൽ അഫാന്റെ വീട്ടിലെ ദൃശ്യങ്ങൾ വിവരിക്കെ പലപ്പോഴും കണ്ഠമിടറി… വാക്കുകൾ കിട്ടാതായി. കണ്ണുകൾ ഈറനണിഞ്ഞു

തിങ്കളാഴ്ച വൈകുന്നേരത്തെ ഫോൺകോൾ.

ഫെബ്രുവരി 24 തിങ്കളാഴ്ച വൈകുന്നേരം 6.40ന് ജലീലിന്റെ ഫോണിലേക്ക് ഒരു കോൾ എത്തി. എത്രയും പെട്ടെന്ന് മൂന്ന് ആംബുലൻസുകൾ പേരുമല ഭാഗത്തേക്ക് എത്തണം. നാട്ടുകാരായ ചിലരായിരുന്നു വിളിച്ചത്. തൊട്ടുപുറകേ പൊലീസിന്റെ വിളിയും എത്തി. ഉടൻതന്നെ ആംബുലൻസുകൾ പേരുമലയിലേക്ക് കുതിച്ചു. മൂന്ന് ആംബുലൻസ് വേണമെന്ന് പറഞ്ഞതിയാൽ വലിയ എന്തെങ്കിലും അപകടമാകുമെന്നാണ് വിചാരിച്ചത്.

അഞ്ചുമിനിട്ടുകൊണ്ടുതന്നെ പേരുമല ജംഗ്ഷനിലെത്തി. പോകുന്ന വഴിക്കോ, ജംഗ്‌ഷനിലോ അപകടം നടന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. അപ്പോഴേക്കും ആംബുൻസ് ജംഗ്ഷൻ കഴിയാറായി. ഇതിനിടെ അവിടെയുണ്ടായിരുന്ന ചിലർ കൈകാണിച്ച് ആംബുലൻസ് തിരിക്കാൻ ആവശ്യപ്പെട്ടു. അവരുടെ നിർദ്ദേശപ്രകാരം ഒരു ഇടറോഡിലേക്ക് കയറി. അവിടെ വീടിനുമുന്നിൽ കുറച്ചാളുകൾ നിൽക്കുന്നത് കണ്ടു. പെട്ടെന്ന് വണ്ടി നിറുത്തി ചാടിയിറങ്ങി വീട്ടുവളപ്പിലേക്ക് ഓടി. മുൻവശത്തെ വാതിൽ അടച്ചിരിക്കുന്നതിനാൽ അടുക്കളവശത്തുകൂടിയാണ് അകത്തേക്ക് കടന്നത്.

വീട്ടിനുള്ളിൽ കുറച്ച് പൊലീസുകാരും നാട്ടുകാരും നിൽക്കുന്നുണ്ട്. ഹാളിൽ തറയിൽ കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നു. തൊട്ടപ്പുറത്തേക്ക് നോക്കിയപ്പോൾ ഒരു പയ്യൻ ചോരയിൽ കുളിച്ച് കമിഴ്ന്ന് കിടക്കുന്ന ദൃശ്യം കണ്ടത്. ചുറ്റും ഒഴുകിപ്പരന്ന ചോരയുടെ രൂക്ഷ ഗന്ധം. ഗുരുതര പരിക്കേറ്റ് മരണത്തെ മുഖാമുഖം കാണുകയായിരുന്നു ഒരു സ്ത്രീയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് അപ്പോഴാണ് അറിഞ്ഞത്. ഹാളിൽ കണ്ട പയ്യനെ ആംബുലൻസിലേക്ക് മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടു. ആ ബാലന് ജീവൻ നഷ്ടമായിരുന്നു എന്ന് ഇതിനകം തന്നെ മനസിലായി.

സ്വിച്ചിട്ടപ്പോൾ കണ്ട ഭീകര ദൃശ്യം

പയ്യന്റെ മൃതദേഹം മാറ്റാൻ തുടങ്ങുമ്പോഴാണ് മുകളിലത്തെ നിലയിൽ ഒരാൾ ഉണ്ടെന്ന് ആരോ വിളിച്ചുപറഞ്ഞത്. പിന്നൊന്നും ആലോചിച്ചില്ല മുകളിലേക്ക് പടിക്കെട്ടിലൂടെ ഓടിക്കയറി. അവിടെ ഒന്നും വ്യക്തമായി കാണാൻ കഴിയാത്ത തരത്തിലുള്ള ഇരുട്ട്. മുന്നിൽ കണ്ട മുറിയിലേക്ക് കയറി . അവിടെ കട്ടിലിന് അഭിമുഖമായിട്ടിരുന്ന കസേരയിൽ ആരോ ഇരിക്കുന്നു. സ്വിച്ച് ഇട്ടപ്പോൾ മുന്നിൽ ആ രൂപം കണ്ടു. അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഒരു പെൺകുട്ടി കസേരയിൽ ചരിഞ്ഞിരിക്കുന്നു. ചുറ്റിലും രക്തം ചീറ്റിത്തെറിച്ചിരിക്കുന്നു. അവളുടെ മുടിയിലൂടെയും ശരീരത്തിലൂടെയും രക്തം താഴെ നിലത്തേക്ക് ഇറ്റിറ്റ് വീഴുന്നു. അവൾക്ക് തൊട്ടുപിന്നിൽ ഒരു മേശയിൽ സുന്ദരനായ യുവാവിന്റെ ചിത്രവും (അത് പ്രതി അഫാന്റേത് ആയിരുന്നു എന്ന് പിന്നീടാണ് വ്യക്തമായത്) ഒരു കുടയും. അതിലേക്കും രക്തം തെറിച്ചിരിക്കുന്നു.

ഒരുതരിയെങ്കിലും ജീവനുണ്ടെങ്കിൽ രക്ഷിക്കാനായി പിന്നത്തെ ശ്രമം. എടുത്ത് സ്ട്രെച്ചറിൽ കിടത്തി അടുത്തേക്ക് എത്തിയപ്പോഴാണ് നടുങ്ങിപ്പോയത്. മുഖം ആകെ തകർന്ന നിലയിൽ, നെറ്റിൽ ചതഞ്ഞപോലുള്ള വലിയ മുറിവ്. എന്തോ കട്ടികൂടിയ വസ്തുകാെണ്ട് അടിച്ചപോലെ. മറ്റൊരാളുടെ സഹായത്തോടെ എടുത്ത് സ്ട്രെച്ചറിൽ കിടത്തി. ഇതിനിടെ ശരീരത്തിലേക്കും വസ്ത്രത്തിലേക്ക് രക്തം തെറിച്ചു. അതൊന്നും കാര്യമാക്കാതെ ആ ജീവന് ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ നിമിഷങ്ങൾ കൊണ്ട് താഴെയെത്തി. ജീവനുള്ളതിന്റെ ഒരു ലക്ഷണവും ആ ശരീരത്തിൽ ഉണ്ടായിരുന്നില്ല

പൊലീസിന്റെ നിർദ്ദേശപ്രകാരം അടുത്തുള്ള മെഡിക്കൽ കോളേജിലേക്ക് ശരവേഗത്തിൽ പാഞ്ഞു. പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും ആ ജീവൻ നഷ്ടമാകരുതേ എന്ന സർവേശ്വരനോട് ഉളളുരികി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ആ പ്രതീക്ഷയും അസ്ഥാനത്തായി. ആശുപത്രിയിൽ എത്തുംമുമ്പുതന്നെ ആ കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. നിരാശയോടെ തിരികെ ആംബുലൻസിലേക്ക് കയറുമ്പോഴും ആ വീട്ടിൽ കണ്ട നടുക്കുന്ന ദൃശ്യങ്ങൾ മനസിൽ ഒന്നിനുപുറകേ ഒന്നായി വന്നുകൊണ്ടിരുന്നു.

പിറ്റേന്ന്, പത്രത്തിലെ ചിത്രങ്ങൾ കണ്ടപ്പോഴാണ് ആ വീട്ടിൽ മരിച്ചുകിടന്ന പയ്യൻ പലപ്പോഴും വെഞ്ഞാറമൂട് ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽവച്ച് കണ്ടിട്ടുണ്ടെന്ന് വ്യക്തമായത്. അതോടെ നൊമ്പരത്തിന്റെ ശക്തികൂടി. ആംബുലൻസ് ഡ്രൈവർ എന്നനിലയിൽ നീണ്ട കാലത്ത ജോലിക്കിടയിൽ ഇത്തരമൊരു സംഭവത്തെ അഭിമുഖീകരിച്ചിട്ടില്ലെന്നും ഭീകര ദൃശ്യങ്ങൾ കാണേണ്ടി വന്നിട്ടില്ലെന്നും ജലീൽ പറയുന്നു. ഇനി മറ്റൊരാൾക്കും ഈ ഗതി വരുത്തരുതേ എന്ന പ്രാർത്ഥനയിലാണ് ജലീൽ.

നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്, ജീവിതമാകണം ലഹരി; അക്രമത്തിനും ലഹരിക്കുമെതിരെ ജാഗ്രതാ സന്ദേശവുമായി മോഹൻലാലും

0
Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്നും സോഷ്യൽ മീഡിയയും ലഹരിയും യുവജനത്തെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നും തുടങ്ങിയ ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്. സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ സോഷ്യൽ മീഡിയയ്‌ക്കും വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കവേ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാലും.

ദൈവത്തിന്‍റെ സ്വന്തം നാട് എന്നാണ് നമ്മുടെ കേരളത്തെ വിളിക്കാറ്. പക്ഷേ ഇപ്പോള്‍ കേരളത്തില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കൊല്ലുന്ന മക്കള്‍, അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍, കൂട്ടക്കൊലകള്‍, സുഹൃത്തുക്കള്‍ തമ്മില്‍ നിസാര കാര്യത്തിന് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ വലിയ അക്രമമാകുന്നു. ലഹരി സോഷ്യല്‍ മീഡിയ അടക്കം പല ഘടകങ്ങളാണ് ആളുകളെ അതിക്രമങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവിതമാകണം ലഹരി. നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന സിനിമ വാചകത്തിന് അപ്പുറം ഇതിന് വലിയ പ്രാധാന്യമുണ്ട്. അക്രമം അല്ല ഒന്നിന്‍റെയും പരിഹാരമെന്നും മോഹല്‍ലാല്‍ പറഞ്ഞു.

‘ഈ ചെയ്യുന്നത് മോശമാണ്’ എന്ന് ഇന്ദ്രജിത്ത് അവരെ വിളിച്ചു പറഞ്ഞു; യുവനടിയുടെ കാലു പിടിക്കേണ്ട അവസ്ഥ വന്നെന്ന് സംവിധായകൻ

0
Spread the love

സിനിമാ പ്രൊമോഷന് ചിത്രത്തിലെ നായിക സഹകരിക്കുന്നില്ലെന്ന വിമർശനവുമായി സംവിധായകൻ ദീപു കരുണാകരൻ. തന്റെ പുതിയ ചിത്രത്തിലെ നായികക്കെതിരെയാണ് സംവിധായകൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമത്തോടായിരുന്നു സംവിധായകന്റെ പ്രതികരണം.

‘സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഏറ്റവും കൂടുതൽ സഹകരിച്ചത് അവരായിരുന്നു. സിനിമ നിന്നുപോകുമെന്ന അവസ്ഥയിൽ പോലും ഒപ്പമുണ്ടെന്ന് പറഞ്ഞ് കൂടെനിന്നു. എന്നാൽ സിനിമയുടെ പ്രൊമോഷന് സഹകരിക്കാത്തതാണ് അത്ഭുതപ്പെടുത്തിയത്. ഇൻസ്റ്റ പേജിൽ ഒരു പ്രൊമോഷൻ പോസ്റ്റ് ഇടാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറായില്ല. പ്രൊമോഷന് വിളിച്ചപ്പോൾ ഏതെങ്കിലും ഒരു ദിവസം നോക്കട്ടെ എന്നായിരുന്നു പ്രതികരണം.സിനിമയിൽ നാല് പാട്ടുകൾ ഇറങ്ങിയിട്ടുണ്ട്. സിനിമയുടെ ഓഡിയോ റൈറ്റ്‌സ് ഒരു കമ്പനിക്ക് പത്ത് ലക്ഷം രൂപയ്ക്ക് കൊടുത്തിരുന്നു. അവർ ആവശ്യപ്പെടുന്നത് ഇൻസ്റ്റയിലെ റീച്ച് ആണ്. ഈ യുവതാരത്തിന്റെ ആരാധകർ ഹാൻഡിൽ ചെയ്യുന്നൊരു ഫേസ്‌ബുക്ക് പേജുണ്ട്. അതിൽ പാട്ടിന്റെ കാര്യങ്ങൾ പ്രൊമോട്ട് ചെയ്തതല്ലാതെ ഒഫീഷ്യൽ പേജിൽ അവർ അത് ചെയ്തില്ല. പല പ്രാവശ്യം അവരുടെ അമ്മയുമായും മാനേജരുമായും സംസാരിച്ചു. കാലുപിടിച്ച് പറയേണ്ട അവസ്ഥ പോലും ഉണ്ടായി.

‘എനിക്കൊരു പരിധി കഴിഞ്ഞ് ഇതിനകത്ത് ഒന്നും പറയാൻ കഴിയില്ല, ആ കുട്ടിയുടെ തീരുമാനം അല്ലേ’ എന്നായിരുന്നു അവരുടെ അമ്മയുടെ പ്രതികരണം. മാനേജരെ വിളിക്കുമ്പോൾ ദാ ഇപ്പോൾ ഇടാം എന്നൊക്ക പറയുന്നതല്ലാതെ ഒന്നും നടന്നില്ല. ഒടുവിൽ സിനിമയിലെ നായകനായ ഇന്ദ്രജിത്ത് അവരെ വിളിച്ചു ‘ഈ ചെയ്യുന്നത് മോശമാണ്, നിങ്ങൾ പ്രൊമോഷൻ ചെയ്യണം, നമ്മുടെ സിനിമയല്ലേ’ എന്നു പറഞ്ഞു. അപ്പോൾ ശരിയെന്ന് പറഞ്ഞ് ഇന്ദ്രജിത്തിനോട് മാത്രം സംസാരിച്ച് ഫോൺ വയ്ച്ചു.വാർത്തയിലൂടെ ഈ കാര്യം പറയേണ്ട കാര്യം എനിക്കില്ല. നേരെ അസോസിയേഷനിൽ പറഞ്ഞുകഴിഞ്ഞാൽ അവർക്ക് ചെയ്യേണ്ടി വരും. പ്രൊമോഷന്റെ സമയം ആകട്ടെ എന്നുകരുതിയാണ് അത് ചെയ്യാത്തത്. അതിനാണ് ഞാൻ കാത്തിരിക്കുന്നത്’- ദീപു കരുണാകരൻ വ്യക്തമാക്കി.

പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചില്ലെങ്കിലും ആരോപണവിധേയ നടി അനശ്വര രാജൻ ആണെന്ന് അറിഞ്ഞതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്ത മട്ടാണ്‌. താരത്തിനെതിരെ വ്യാപക സൈബർ ആക്രമണവും വരുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts