Home Blog Page 260

ഒരേസമയത്ത് ഒമ്പത് സീരിയലുകളിൽ വരെ അഭിനയിച്ചിരുന്നു; അങ്ങനെയാണ് സ്വന്തമായി ഒരു വീടുണ്ടായത്: നിഷാ സാരംഗ്

0
Spread the love

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഷാ സാരംഗ്. ആരാധകരെ ചിരിപ്പിച്ച നിഷയുടെ ജീവിതം കുറച്ച് പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ എറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന വിഷമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നിഷാ സാരംഗ്. ഭർത്താവില്ലാത്ത സ്ത്രീ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ചും അവർ പറഞ്ഞു.

‘പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് വിവാഹം കഴിഞ്ഞത്. മകൾക്ക് രണ്ട് വയസുളളപ്പോഴായിരുന്നു വിവാഹമോചനം. അപൂർവം ആളുകൾക്ക് മാത്രമേ വിവാഹം നൂറ് ശതമാനം വിജയമാകുകയുളളൂ. ബാക്കിയുളളവർ അഡ്ജസ്​റ്റ് ചെയ്താണ് ജീവിക്കുന്നത്. അതും നടക്കാതെ പോകുമ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് പലരും എത്തിച്ചേരുന്നത്. പക്ഷെ ഞാൻ ജീവിതത്തിൽ അഡ്ജസ്​റ്റ് ചെയ്യാൻ തയ്യാറായിരുന്നു.ഒടുവിൽ അതും നടന്നില്ല. കുട്ടികളെ നന്നായി കൊണ്ടുപോകാനാണ് ശ്രമിച്ചിരുന്നത്.

19-ാം വയസിലാണ് വിവാഹമോചിതയാകുന്നത്. അച്ഛൻ മരിച്ച് ഏഴാം ദിവസമാണ് എന്നെ ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചത്. അതിനുശേഷം ഒരുപാട് സീരിയലുകളിൽ അഭിനയിച്ചു. പലപ്പോഴും ചില താരങ്ങളുടെ പകരക്കാരിയായാണ് എന്നെ അഭിനയിക്കാൻ വിളിച്ചിട്ടുളളത്. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. ആരുമില്ലാത്ത സ്ത്രീ എപ്പോഴും മക്കളെ സുരക്ഷിതമാക്കാനാണ് ശ്രമിക്കാറുളളത്. ഒരു പക്ഷെ മക്കൾ ഒ​റ്റയ്ക്ക് പുറത്ത് പോയാൽ പോലും അവർക്ക് ഭയങ്കര പേടിയായിരിക്കും. ഒരേസമയത്ത് ഒമ്പത് സീരിയലുകളിൽ അഭിനയിച്ചിരുന്നു. ഒരു സീരിയലിൽ പുലർച്ചെ രണ്ട് മണിക്ക് വരെ ഐസിന്റെ മുകളിൽ കിടന്ന് അഭിനയിച്ചിട്ടുണ്ട്.ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാവരും ജീവിക്കാനായി വരുന്നതല്ലേ. അങ്ങനെയാണ് സ്വന്തമായി ഒരു വീടുണ്ടായത്.

സ്വന്തമായി ഒരു വീടുണ്ടെങ്കിൽ ആരും നമ്മളോട് ഇറങ്ങി പോകാൻ പറയില്ല. ആ കാരണം കൊണ്ട് എനിക്ക് ഒരുപാട് വേദനിക്കേണ്ടി വന്നിട്ടുണ്ട്. വാടക വീട് അന്വേഷിച്ച് ചെല്ലുമ്പോൾ ഭർത്താവില്ലെന്ന് പറഞ്ഞാൽ വീടില്ല. സീരിയൽ അഭിനയിക്കുകയാണ്. വീടില്ല. രണ്ട് കുട്ടികളുമായി വന്ന സീരിയൽ നടിക്ക് വീടില്ലയെന്നായിരുന്നു പലരും പറഞ്ഞിട്ടുളളത്. ഭർത്താവില്ലാത്ത സ്ത്രീകളോട് എല്ലാവരും അധികാരം കാണിക്കാൻ വരും. അങ്ങനെയുളള സ്ത്രീകൾക്കേ ആ വിഷമം മനസിലാകുകയുളളൂ’- നിഷാ സാരംഗ് പറഞ്ഞു.

കൊലപാതകങ്ങളും ചിതറിപ്പോയ ശരീരങ്ങളും; ഇന്ന് തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ: ​ബ്ലെസി

0
Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്ന ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.

സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും അത് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കവേ തന്റെ അഭിപ്രായം വ്യക്തമാക്കി സംവിധായകൻ ബ്ലെസി.

“കൊലപാതകങ്ങളും ചിതറിപ്പോയ ശരീരങ്ങളും നാം സിനിമയിൽ കാണുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ നമ്മൾ നിരന്തരമായി യാത്ര ചെയ്യുമ്പോൾ മാനസികമായി ഒരുപാട് പ്രയാസങ്ങൾ ചിലർക്ക് ഉണ്ടാവാം. പക്ഷേ, ചിലർ വിജയം പോലെ ത്രില്ലടിപ്പിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇത് സിനിമയിൽ മാത്രമല്ല, വീഡിയോ ​ഗെയിമുകളിലും കാണാൻ കഴിയും. കഴിഞ്ഞ 15 വർഷത്തെ കാര്യം നോക്കിയാൽ മതി. പണ്ട് കുട്ടികൾക്ക് അമ്പും വില്ലുമൊക്കെയാണ് വാങ്ങി കൊടുക്കുന്നത്. എന്നാൽ ഇന്ന് തോക്കുകളാണ് അവരുടെ കളിപ്പാട്ടങ്ങൾ”.

നമ്മുടെ നാട്ടിൽ സെൻസർ ചെയ്ത സിനിമകൾ കുട്ടികൾ കാണുന്നതിൽ വലിയ വിലക്ക് ഉള്ളതായി കണ്ടിട്ടില്ല. എന്നാൽ ​ഗൾഫ് രാജ്യങ്ങളിൽ ഇത്തരം സിനിമകൾ കുട്ടികളെ കാണിക്കാറില്ലെന്നും ബ്ലെസി പറഞ്ഞു.

ദുൽഖറിന്റെ തിരിച്ചുവരവ്; ആർഡിഎക്സ് സംവിധായകനൊപ്പം’ഐ ആം ഗെയിം’

0
Spread the love

‘കിങ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

സൂപ്പർഹിറ്റ് വിജയം നേടിയ ‘ആർഡിഎക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നഹാസ് ഹിദായത്താണ് ഐ ആം ഗെയിം സംവിധാനം ചെയ്യുന്നത്. ചീട്ടും ക്രിക്കറ്റ് ബാളും കൈയ്യിൽ പിടിച്ചിരിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കൈയ്യിലെ പരിക്കും പോസ്റ്ററിലുണ്ട്. മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ഐ ആം ഗെയിം എന്നാണ് സൂചന.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമുള്ള ദുൽഖറിന്റെ മലയാളത്തിലേക്കുള്ള മടങ്ങി വരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. നഹാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരൻ, ഷഹബാസ് റഷീദ് എന്നിവരാണ് സംഭാഷണം.

ജേക്സ് ബിജോയ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങും അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. അതേസമയം, വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കറാണ് ദുൽഖറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം അടക്കം വിവിധ ഭാഷകളിൽ എത്തിയ ചിത്രം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്.

അമൽ ഡേവിസ് ആദ്യമായി നായകക്കുപ്പായത്തിൽ; സംഭവം ‘മെഡിക്കൽ മിറാക്കിൾ’

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടൻ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം മെഡിക്കൽ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു ഹോസ്പിറ്റലിന്റെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തിൽ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തിൽ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേർന്ന പോലെയുള്ള വ്യത്യസ്ഥമായ പോസ്റ്റർ നിലവിൽ സോഷ്യൽ മീഡിയ ആകെയും തരംഗമായിരിക്കുകയാണ്.

മിഡിൽ ക്ലാസ് മെമ്പേഴ്സ് എന്ന ബാനറിൽ അനിരുദ്ധ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിൻ ഗിരീഷും, കഥയും തിരക്കഥയും നിർവ്വഹിക്കുന്നത് നിലീൻ സാന്ദ്രയാണ്, മലയാളികൾ ഈ ഇടെ ഏറെ നെഞ്ചിലേറ്റിയ സാമർത്ഥ്യ ശാസ്ത്രമെന്ന ഹിറ്റ് വെബ്സീരിൻസിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചതും ഇവർ തന്നെയാണ്. കിഷ്കിന്ദാ കാണ്ഡം, രേഖചിത്രം എന്നീ സൂപ്പർ സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച മുജീബ് മജീദാണ് ഈ ചിത്രത്തിന് വേണ്ടിയും സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത്.

രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സിനിമയുടെ ഛായാഗ്രാഹകനായ സിനു താഹിറിന്റെയാണ് സിനിമാറ്റോഗ്രാഫി. ചമ്മൻ ചാക്കോയുടേതാണ് എഡിറ്റിംഗ്. നിലവിൽ മുഖ്യധാരയിലെ ഏറ്റവും ഡിമാന്റുള്ള, കഴിവുള്ള ഒരു ടെക്നിക്കൽ ടീമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ അടുത്ത അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കാൻ മറ്റൊരു കാരണം. മെഡിക്കൽ മിറാക്കിലിന്റെ മാർക്കറ്റിംഗ് നിർവ്വഹിക്കുന്നത് ഓബ്സ്ക്യൂറ എന്റർടൈന്മെന്റ്സ്.

ബ്രോമാന്‍സ് എന്ന ചിത്രമാണ് സംഗീതിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ആദ്യമായി മഞ്ഞ് കണ്ട അതിശയത്തിൽ റോബിനും പൊടിയും; അസർബൈജാനിൽ ഹണിമൂൺ ആഘോഷിച്ച് താരങ്ങൾ

0
Spread the love

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ വലിയ ആരാധകരെ നേടിയെടുത്ത താരമാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഷോയിലുള്ളപ്പോഴും ഷോയ്ക്ക് ശേഷവും വലിയ വിവാദങ്ങൾ താരവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. ഷോയിലെ റോബിന്റെ സഹമത്സരാർത്ഥിയായിരുന്ന ദിൽഷയുമായുള്ള അടുപ്പവും പെരുമാറ്റവും അല്ല വൈകാതെ ഇരുവരും പ്രണയബന്ധത്തിൽ ആവുമെന്നും കല്യാണം കഴിക്കും എന്നുമെല്ലാം പ്രേക്ഷകരിൽ തോന്നിപ്പിച്ചിരുന്നു എങ്കിലും നടന്നത് മറ്റൊന്നായിരുന്നു.

ബിഗ് ബോസിന് ശേഷം റോബിന്റെ അഭിമുഖം എടുക്കാൻ അപ്രതീക്ഷിതമായി എത്തിയ അവതാരകയും, യുവ സംരംഭകയുമായ ആരതി പൊടിയുമായി താരം പ്രണയത്തിൽ ആവുകയായിരുന്നു. ഇതിലും പല പ്രതിസന്ധികളും ഇരുവരും നേരിട്ടിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പല നടയിൽ വച്ച് താലികെട്ടി റോബിൻ കെട്ടി റോബിൻ ആരതിയെ എന്നെന്നേക്കുമായി സ്വന്തമാക്കിയിരുന്നു.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.
ഇപ്പോഴിതാ നീണ്ട 7 ദിവസത്തെ വിവാഹ ആഘോഷങ്ങൾക്ക് ശേഷം അസർബൈജാനിൽ ഹണിമൂൺ ആഘോഷത്തിലാണ് ഇരുവരും. ഇതിന്റെ വീഡിയോ ഇരുവരും സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

കൊച്ചുകുട്ടികളെ പോലെ മഞ്ഞ് പരസ്പരം വാരിയെറിഞ്ഞും മഞ്ഞിൽ ഉരുണ്ടു കളിച്ചും മഞ്ഞിൽ പൊതിഞ്ഞുമാണ് ഇവർ അസർബൈജാനിലെ മഞ്ഞ് യാത്ര ആഘോഷിക്കുന്നത്. ഇരുവരും എൽകെജി കുട്ടികളെക്കാളും വികൃതിയെന്നാണ് ആരാധകരുടെ കമന്റുകൾ. ഇരുവരും ആദ്യമായാണ് മഞ്ഞ് കാണുന്നതെന്നാണ് ആരതി വീഡിയോയിൽ പറയുന്നത്.

‘അവർക്ക് പേരിന് മാത്രമൊരു ഭർത്താവ് മതി’; അമേരിക്കക്കാരിയുമായുള്ള വിവാഹം താൻ ഉപേക്ഷിച്ചെന്ന് ബിഗ് ബോസ് താരം ജിന്റോ, ലക്ഷങ്ങളുടെ നഷ്ടം

0
Spread the love

ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയിയായി ശ്രദ്ധ നേടിയ വ്യക്തിയാണ് ജിന്റോ. അമേരിക്കയിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുമായി താൻ പ്രണയത്തിൽ ആണെന്നും ബിഗ് ബോസിനു ശേഷം ഉടനെ വിവാഹം ഉണ്ടാവുമെന്നും ജിന്റോ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ആ വിവാഹം വേണ്ടെന്നുവച്ചു എന്നാണ് ജിന്റോ പറയുന്നത്. വിവാഹം നടക്കാൻ എട്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നും കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ജിന്റോ പറഞ്ഞു.

“കല്യാണത്തിന്റെ പത്ത് ദിവസം മുമ്പ് നാട്ടിലേക്ക് വരിക, അതുകഴിഞ്ഞ് അവരുടെ ഒരു ക്യാരക്ടർ എന്താണെന്ന് മറ്റുള്ളവർ നമ്മക്ക് മനസിലാക്കി തരികയാണ്. അപ്പോൾ ആ ജീവിതം ഏറ്റെടുക്കാൻ നമ്മുക്ക് പറ്റില്ല. കാരണം പേരിന് മാത്രം അവർക്കൊരു ഭർത്താവ് മതി. വിവാഹ ദിവസത്തിനു എട്ട് ദിവസം മുൻപാണ് വിവാഹം വേണ്ടെന്ന് വെക്കുന്നത്. എനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ്, ഞാൻ എല്ലാം ഏൽപ്പിച്ചിരുന്നു. കല്ല്യാണം ത്രീഡിയിൽ കാണാൻ അടക്കമുള്ള കാര്യങ്ങൾ സെറ്റ് ചെയ്തിരിന്നു. ആൽബം വരെ ത്രീഡി കണ്ണട വെച്ച് കാണാൻ പറ്റുന്ന തരത്തിലായിരുന്നു സെറ്റ് ചെയ്തത്. സദ്യ, വാഹനങ്ങൾ അങ്ങനെ എല്ലാം സെറ്റ് ചെയ്തു. അവർ ദുബായിൽ എത്തിക്കഴിഞ്ഞപ്പോഴാണ് ഭക്ഷണമൊക്കെ ഏൽപ്പിച്ചത്. ഇതുകഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മറ്റുള്ളവരൊക്കെ എനിക്ക് പലതും മനസിലാക്കി തരുന്നത്.”

“പലതും അയച്ച് തന്നത് അവളോട് ചോദിച്ചപ്പോൾ തിരിച്ച് ചോദിക്കുന്നത് ഇത് വിവാഹത്തിന് മുൻപത്തെ കാര്യമല്ലേയെന്നാണ്. ശരിയല്ലേയെന്നാണ് ഞാനും ആലോചിച്ചത്. എന്നോട് പറഞ്ഞയാളോടും ഞാൻ ഇത് തന്നെ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ജിന്റോയോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്ന്. അവളെ കുറിച്ചുള്ള വേറെ കാര്യങ്ങളും പറഞ്ഞ് തന്നു. പിന്നെ അവരെനിക്കൊരു വോയിസ് മെസേജ് അയച്ചു. അതിൽ പറയുന്നത് എനിക്ക് പേരിനൊരു ഭർത്താവ് മതിയെന്നാണ്. ഞാൻ അവിടേക്ക് ചെല്ലില്ലെന്ന് വ്യക്തമായിട്ട് അവൾക്കറിയാം.”

എന്റെ അമേരിക്ക ഇതാണ്, ഞാൻ ചെറുപ്പം മുതൽ ഉണ്ടാക്കിയെടുത്ത എന്റെ ജീവിതം, പ്രസ്ഥാനം അതൊക്കെ പൂർണമായി വിട്ട് ഞാൻ പോകില്ലെന്ന് പറഞ്ഞതാണ്. പോയി വരും എന്ന് പറഞ്ഞിരുന്നു. സ്ഥിരമായി നിൽക്കണം എന്ന് അവൾ പറയുമ്പോൾ ഞാൻ പറ്റില്ലെന്ന് പറയുമായിരുന്നു. അത് തന്നെയാണ് അവൾക്ക് വേണ്ടത്. അവൾ പറയുന്നത് എനിക്ക് പേരിനൊരു ഭർത്താവ് മതിയെന്നാണ് . പിന്നെ എങ്ങനെ എനിക്ക് വിവാഹവുമായി മുന്നോട്ട് പോകാൻ സാധിക്കും,” ജിന്റോ പറഞ്ഞു.

അന്നെന്റെ മടിയിലിരുന്ന് കളിച്ച പയ്യനാണ്, ഇന്ന് പാൻ ഇന്ത്യൻ സ്റ്റാർ; ഫഹദിന് സ്നേഹമുത്തം നൽകി ബാബു ആന്റണി

0
Spread the love

മലയാളത്തിന്റെ എവർഗ്രീൻ ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. ഫാസിൽ സംവിധാനം ചെയ്ത പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തോടെയാണ് ബാബു ആന്റണി ശ്രദ്ധ നേടുന്നത്. അതുവരെ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ബാബു ആന്റണിയുടെ കരിയറിലെ നാഴികക്കല്ലായി മാറുകയായിരുന്നു ആ ചിത്രം.

ഗുരുതുല്യനായ ഫാസിലിനോടും കുടുംബത്തോടും ഏറെ കടപ്പാടും സ്നേഹവും കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ബാബു ആന്റണി. ഫാസിലിന്റെ മകനും തെന്നിന്ത്യയുടെ തന്നെ അഭിമാനതാരവുമായ ഫഹദ് ഫാസിലിനെ കുറിച്ച് ബാബു ആന്റണി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.

“പൂവിനു പുതിയ പൂന്തെന്നൽ ചെയ്യുന്നതിനിടയിൽ എൻ്റെ മടിയിൽ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനിൽ ഞങ്ങൾ,” എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്. പരസ്പരം മുത്തമേകുന്ന ബാബു ആന്റണിയേയും ഫഹദിനെയും ചിത്രങ്ങളിൽ കാണാം.

ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശൻ, രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോർജ്ജ്, സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക് എന്നിവർ നിർവ്വഹിക്കുന്നു.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡനം; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

0
Spread the love

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്.

പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.

പഴങ്ങളും പച്ചക്കറികളും നല്ലതാണ് പക്ഷേ! ‘പോഷക സമ്പന്ന’മെന്ന് കരുതിയ പലതും പണി തരാം.. പുതിയ പഠനം പറയുന്നതിങ്ങനെ..

0
Spread the love

ആ​രോ​ഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന‌വയാണ് പഴങ്ങളും പച്ചക്കറികളും. ആവശ്യ പോഷകങ്ങളും നാരുകളുടെയും കലവറയാണ് പച്ചക്കറികൾ. പയർ പവർ​ഗങ്ങളിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ നാരുകൾ പൊതുവേ പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി , പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവ ലഭിക്കാനും പച്ചക്കറി കഴിക്കണം. എന്നാൽ എല്ലാ പച്ചക്കറികളും ഒരു പോലം ​ഗുണം ചെയ്യില്ലെന്ന് എത്ര പേർക്കറിയാം?

വളരെ ആരോ​ഗ്യകരമെന്ന് കരുതി കഴിക്കുന്ന പല പഴങ്ങളും പച്ചക്കറികളും ഈ കൂട്ടത്തിലുണ്ടെന്ന് പറ‍ഞ്ഞാൽ എത്ര പേർ വിശ്വസിക്കും. പോഷണം കുറഞ്ഞ ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം..

​ഗ്രീൻ പീസ്:- സ്റ്റാർച്ചാണ് അധികവും ​ഗ്രീൻപീസിൽ അടങ്ങിയിട്ടുള്ളത്. കാർബോ സഹൈഡ്രേറ്റുകളുടെയും കലോറിയുടെയും കേന്ദ്രമാണ് ഇത്. അതുകൊണ്ട് തന്നെ സ്ഥിരം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.

ഓറഞ്ച്:- കേൾക്കുമ്പോൾ അമ്പരപ്പ് തോന്നിയാലും സംഭവം സത്യമാണ്- പോഷണം കുറഞ്ഞ പഴമാണ് ഓറഞ്ച്. ശരീരത്തിനും ചർമത്തിനും ​ഗുണം ചെയ്യുമെങ്കിലും കട്ടി ആഹാരത്തിന് പകരമായി ഇത് കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്.

വെള്ളരിക്ക:- ജലാംശം കൂടുതലാണെങ്കിലും കലോറി കുറവാണെങ്കിലും വെള്ളരിക്കയിൽ അവശ്യ പോഷകങ്ങൾ കുറവാണ്. മറ്റ് പച്ചക്കറികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അളവിൽ മാത്രമാണ് വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നത്.

വാഴപ്പഴം:-പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കേന്ദ്രമാണ് വാഴപ്പഴമെങ്കിലും പഞ്ചസാരയുടെയും കാർബോ ഹൈഡ്രേറ്റുകളുടെയും അളവ് കൂടുതലാണ്. പോഷകങ്ങൾ നിറഞ്ഞതാണെങ്കിലും ആപ്പിൾ, ബെറി പഴങ്ങളെ അപേക്ഷിച്ച് പോഷകങ്ങൾ കുറവാണ്.

മുന്തിരി‌:- മധുരത്തിനൊപ്പം തന്നെ ജലാംശവും മുന്തിരിയിലുണ്ട്. എന്നാൽ പോഷകങ്ങൾ, നാരുകൾ എന്നിവ മുന്തിരിയിൽ വളരെ കുറച്ച് മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഓറഞ്ച്, കിവി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ‌ വിറ്റാമിനുകളും ധാതുക്കളും കുറവാണ്.

തക്കാളി:- വിറ്റാമിൻ സി, കെ എന്നിവയുടെ കേന്ദ്രവും ആൻ്റി ഓക്സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ‌ മറ്റ് പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോൾ പോഷകങ്ങൾ കുറവാണ്.

ആപ്പിൾ:- നാരുകളുടെയും വിറ്റാമിൻ സിയുടെയും കലവറയാണ് ആപ്പിൾ. എന്നാൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.

തേങ്ങ:- സ്റ്റാർച്ച് അധികം അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ, കലോറി എന്നിവ കൂടാൻ കാരണമാകും.

ഉരുളക്കിഴങ്ങ്:- ഇതിന്റെ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. തൊലി കളഞ്ഞ് പാക് ചെയ്യുന്നതോടെ ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ നഷ്ടപ്പെടുന്നു.

ഒരു നിലവാരവും ഇല്ലാത്ത പടങ്ങളാണ് മോഹൻലാൽ ചെയ്യുന്നത്, പക്ഷേ മമ്മൂട്ടി നിലവാരത്തിൽ താഴുന്നില്ല: ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ

0
Spread the love

മമ്മൂട്ടിപടങ്ങളെയും മോഹൻലാൽ പടങ്ങളെയും താരതമ്യപ്പെടുത്തി സോഷ്യൽ മീഡിയയിലെ വൈറൽ പുരോഹിതൻ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. അടുത്ത കാലത്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത പടങ്ങളാണ് മോഹൻലാൽ അഭിനയിക്കുന്നതെന്നും എന്നാൽ മമ്മൂട്ടി നിലവാരത്തിൽ താഴുന്നില്ലെന്നുമാണ് ജോസഫ് പുത്തൻപുരയ്ക്കലിന്റെ തുറന്നുപറച്ചിൽ.

“മോഹൻലാൽ അടുത്ത കാലത്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങൾ നിലവാരത്തിൽ താഴുന്നില്ല. ഒരു നിലവാരവും ഇല്ലാത്ത പടങ്ങളാണ് മോഹൻലാൽ ചെയ്യുന്നത്. വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഇത്തരം മോശം പടങ്ങളിൽ അഭിനയിക്കാൻ പോകരുത്”, എന്നാണ് ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫാദറിന്റെ പ്രതികരണം.

എമ്പുരാൻ വരുന്നുണ്ടല്ലോന്ന ചോദ്യത്തിന്, “കാണുമ്പോൾ അറിയാം. എല്ലാം ഭയങ്കരമാണെന്ന് പറയും. കാണുമ്പോൾ പലതും വട്ടപ്പൂജ്യം. മോഹൻലാലിനെ ഇഷ്ടമാണ്. പക്ഷേ ഈയിടെ ഇറങ്ങിയ പടങ്ങളെല്ലാം അദ്ദേഹത്തിന്റെ നിലവാരത്തെ വളരെയധികം കുറച്ചു കഴിഞ്ഞു,മമ്മൂട്ടിക്ക് നല്ല അഭിനയം ഉണ്ട്. തരംതാഴ്ന്ന റോളുകളിൽ അഭിനയിക്കരുത്. നല്ല നിലവാരത്തിൽ തന്നെ നിൽക്കണം. മോഹൻലാൽ എടുക്കുന്ന പടങ്ങൾ സെലക്ടീവ് ആകണം. പ്രതീക്ഷ നൽകിയിട്ട് വട്ടപ്പൂജ്യം ആകരുത്’, എന്നും ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts