Home Blog Page 261

പങ്കുണ്ടാകാം എന്നാൽ എല്ലാ പ്രശ്നങ്ങളും ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്: സുരേഷ് ​ഗോപി

0
Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്ന ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.

സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും അത് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കവേ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി.

സമൂഹത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്‌ക്ക് പങ്കുണ്ടാകാം. എന്നാൽ എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്. അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമയാണ് ഇടുക്കി ​ഗോൾഡ്. എന്നാൽ ഇത്തരം സംഭവം ഉണ്ടായതിനാൽ ആണല്ലോ അതിൽ നിന്നും ആ സിനിമ ഉണ്ടായത്. ഇതൊന്നും നമുക്ക് ആനന്ദം കണ്ടെത്താനുള്ളതല്ല, മറിച്ച് ഇതിൽ നിന്നൊരു പാഠം പഠിക്കാനുള്ളതാണ് ഇത്തരം സിനിമകൾ. മനസിലാക്കാനുള്ളതാണ് സിനിമ.

ഓരോ കുട്ടിയും പിറന്ന് വീഴുന്നത് രാജ്യമെന്ന കുടുംബത്തിലേക്കാണ്. അവർ ഒരിക്കലും പാഴായി പോകരുത്. പൊലിഞ്ഞ് പോകരുത്. ഇത്തരം ആക്രമണങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ച് രം​ഗത്തുവരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

“ബെറ്റിം​ഗ് ആപ്പ്” വഴി സമ്പാദിച്ച് വീടും കാറും വാങ്ങിയെന്ന് ഇൻഫ്ലൂവൻസർമാർ; പ്രമുഖ വ്‌ളോഗർമാരുടെ അക്കൗണ്ടുകൾ പൂട്ടിച്ച് പൊലീസ്

0
Spread the love

ഇൻഫ്ലുവൻസർ എന്ന പേരിൽ അനധികൃത ബെറ്റിം​ഗ്, ​ഗെയിമിം​ഗ് ആപ്പുകൾ പ്രൊമോട്ട് ചെയ്ത മലയാളികൾ പണികൊടുത്ത് കേരള പൊലീസ്. ഇവരുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ പൂട്ടിച്ചു. വയനാടൻ വ്‌ളോഗർ, മല്ലു ഫാമിലി സുജിൻ, ഫസ്മിന സാക്കിർ തുടങ്ങിയവരടക്കമുള്ളവരുടെ അക്കൗണ്ടുകളാണ് ഇസ്റ്റ​ഗ്രാം റിമൂവ് ചെയ്തത്.

അഡ്വ. ജിയാസ് ജമാലിന്റെ പരാതിയിൽ സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റ നടപടിയെടുത്തത്. നിരവധി പേരാണ് ഇത്തരത്തിൽ അനധികൃതമായ ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രൊമോട്ട് ചെയ്യുന്നതും. സാമ്പത്തിക ലാഭം നേടിയെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നതും. മലയാളികളായ നിരവധിപേരുടെ അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്.

ലക്ഷക്കണക്കിന് ആൾക്കാരാണ് ഇവരെ ഇൻസ്റ്റ​ഗ്രാമിൽ പിന്തുടർന്നിരുന്നത്. വീടും കാറും മറ്റു സാമ്പത്തിക ലാഭങ്ങളുമൊക്കെ നേടിയത് ബെറ്റിം​ഗ്, ​ഗെയിമിം​ഗ് ആപ്പുകൾ ഉപയോ​ഗിച്ചെന്ന് പറഞ്ഞായിരുന്നു ഇവരുടെ പ്രചരണം. ഇത്തരം പ്രൊമോഷനുകൾക്ക് ഏറെ പണവും ഇവർ കൈപ്പറ്റിയിരുന്നു. ഇത്തരം ആപ്പുകളിലൂടെ പലരും സാമ്പത്തികമായി പറ്റിക്കപ്പെട്ടതോടെയാണ് പൊലീസും നടപടി കടുപ്പിച്ചത്.

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിലെ പുതിയ വിലയറിയാം..

0
Spread the love

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

ദിയയുടെ ബിസിനസ് തകർക്കാര്‍ ചിലർ ശ്രമിച്ചു, നടന്നത് അതിക്രൂരമായ ക്രിമിനല്‍ ആക്ടിവിറ്റി, വെളിപ്പെടുത്തി കൃഷ്ണകുമാര്‍

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ വീട്ടിൽ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ്, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി സകല സോഷ്യൽ മീഡിയ രംഗങ്ങളിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള വലിയ ഫോളോവേഴ്സ് ഉള്ള താരങ്ങളാണ് കൃഷ്ണകുമാർ അടങ്ങുന്ന എല്ലാവരും. ലൈഫ് സ്റ്റൈൽ വ്ലോഗേഴ്സ് ആയതുകൊണ്ട് തന്നെ കൃഷ്ണകുമാർ കുടുംബത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും ഒരു കുടുംബാംഗത്തെ പോലെ പ്രേക്ഷകർക്കറിയാം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മകള്‍ ദിയയുടെ ബിസിനസ് തകര്‍ക്കാന്‍ ചിലർ ശ്രമം നടത്തിയെന്ന് ആരോപിക്കുകയാണ് താരം. ഈ സംഭവത്തില്‍ താന്‍ മകള്‍ക്ക് സംരക്ഷണം നല്‍കിയെന്നാണ് താരം പറയുന്നത്.

“ഇടയ്ക്ക് ദിയയുടെ കച്ചവടത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയ വളരെ നല്ലതാണ്, എന്നാല്‍ അത് ഡബിള്‍ എക്സ് വാള്‍ പോലെയാണ് പരക്കെ മുറിക്കും. ഒരാള്‍ പുതിയൊരു ബിസിനസ് ആരംഭിക്കുന്നു. പെട്ടെന്ന് അത് ഉയരുന്നു അത് മറ്റ് അഞ്ച് പേര്‍ക്ക് ബുദ്ധിമുട്ടായി. അതില്‍ ഒരാള്‍, എല്ലാ യൂട്യുബേര്‍സും മോശമാണെന്നല്ല, ചില യൂട്യൂബര്‍മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ ബിസിനസ് തകര്‍ക്കാനും നിങ്ങളെ കരിവാരിതേക്കാനും നിങ്ങളുടെ ബിസിനസ് തകര്‍ക്കാനും ശ്രമിക്കുന്നു ഈ സമയത്ത് നമ്മള്‍ ഇടപെടുന്നു.

അത് വരെ ഞാന്‍ ഇടപെട്ടില്ലായിരുന്നു. നമ്മള്‍ നോക്കുമ്പോള്‍ അതിക്രൂരമായ ക്രിമിനല്‍ പ്രവര്‍ത്തനമാണ് കാണുന്നത്. അവിടെ ഞാന്‍ ഇടപെട്ടു. എവിടോ പോകണം, ആരോട് സംസാരിക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തു. മക്കളെ ഞാന്‍ സംരക്ഷിക്കും. അവരുടെ കൂടെ നില്‍ക്കും. അതില്‍ ശരിയോ തെറ്റോ നോക്കില്ല. അത് എന്‍റെ രീതിയാണ്. എന്നു കരുതി മറ്റയാള്‍ ന്യായം ചെയ്താല്‍ തെറ്റായി കാണില്ല” എന്നാണ് സംഭവത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു.

“ഇനി നീ നോക്കിക്കോടാ ഞാനൊരു പിടിയങ്ങ് പിടിക്കാൻ പോവാ“; വിമർശിച്ചവർപോലും കയ്യടിക്കുന്നു; അടിമുടി മാറി നിവിൻ പോളി

0
Spread the love

മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയുടെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കൃത്യമായ ഡയറ്റിലൂടെയും വർക്കൗട്ടിലൂടെയും മെലിഞ്ഞു കൂടുതൽ ചുള്ളനായ നിവിൻ പോളിയുടെ പുതിയ ചിത്രങ്ങളെല്ലാം തന്നെ ആരാധകരുടെ കയ്യടി നേടി കഴിഞ്ഞു.  സമീപകാലത്തായി ഏറെ ബോഡി ഷേമിംഗ് കമന്റുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് നിവിൻ. എന്നാൽ ഇപ്പോൾ, നിവിന്റെ മേക്കോവറും ഡെഡിക്കേഷനുമെല്ലാം വിമർശകരുടെ പോലും വായടപ്പിക്കുന്നതാണ്. 

നിവിനെ കുറിച്ച് നടനും സംവിധായകനുമായ ആര്യൻ രമണി ഗിരിജാവല്ലഭൻ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. 

“ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയുടെ ലൊക്കേഷനിൽ ചെന്ന് പുള്ളിയുടെ കാരവാനിൽ കയറിയതും ഞാൻ ഒന്ന് ഞെട്ടി. കഴിഞ്ഞ കുറേ നാളുകളായി ഞാൻ ഇടക്കിടെ കാണുന്ന നിവിൻ പോളി അല്ല. കണ്ണിൽ ഒരു പുതു വെളിച്ചം – വാക്കിലും നോക്കിലും ഒരു പുതു തെളിച്ചം. ചിരിക്കൊക്കെ ആ ഒരു പഴയ ചാം, ആ ഒരു അഴക്. 

കാരവനിൽ കയറിയ പാടെ ആശാൻ വന്ന് ഇങ്ങോട്ട് കൈ തന്ന് ഹെഡിങ്, 
“എന്താണ്.. മോനേ.. സുഖല്ലേ..?“
പുഞ്ചിരിതൂകിയുള്ള ആ ഒരു “നിവിൻ ശൈലി” യിലുള്ള ചോദിക്കലിൽ മനസ്സിലായി. ആള്‌ പൊളി മൂഡിൽ ആണ്. ഞാൻ ചോദിച്ചൂ,“എന്താണ് ആകെ ഒരു തെളക്കം?“ മുന്നിൽ ഇരിക്കുന്ന ഫിഷ്‌ – സാലഡ് ബൗളിൽ ഫോർക്ക് എടുത്ത് Grilled fish ന്റെ മർമ്മം നോക്കി കുത്തിയെടുത്ത് ലറ്റ്യൂസും ചേർത്ത് ഒരു കൊമ്പനെ പോലെ ആശാൻ വായിലാക്കി ചവച്ച് പറഞ്ഞൂ.

“ഇനി നീ നോക്കിക്കോടാ ഞാനൊരു പിടിയങ്ങ് പിടിക്കാൻ പോവാ“.  
ചവച്ച് കൊണ്ട് എന്നെ നോക്കി പുള്ളി കണ്ണിറുക്കി ഒരു ക്രൗര്യ ചിരിയങ്ങ് ചിരിച്ചൂ. അത്രേം tender ആയ ജ്യൂസി ഗ്രിൽഡ് ഫിഷിൽ നിന്നും ഞാൻ വെള്ളം ഇറക്കാതിരിക്കാൻ പാട് പെട്ട് പുള്ളിയുടെ മുഖത്ത് നോക്കിയതും. എൻ്റെ ഗ്രിൽഡ് ഫിഷിലേക്കുള്ള ലുക്ക് ശ്രദ്ധിച്ചിട്ടാണോ എന്ന് അറിയില്ല, ആശാൻ ആ പ്ലേറ്റ് അപ്പുറത്തേക്ക് മാറ്റി സേഫാക്കി വെച്ച് (ഒരു മെയ്ഡപ്പ് ആയി പറഞ്ഞതല്ല!! Literally he did that!”വർഷങ്ങൾക്ക് ശേഷം“ സിനിമയിലെ ആ സീക്ക്വൻസ് വിനീത് ഏട്ടൻ നിവിൻ്റെ റിയൽ ലൈഫിൽ മുന്നേ എപ്പോഴെങ്കിലും നടന്നത് റീക്രിയേറ്റ് ചെയ്തതാണോ എന്ന് പോലും  ഞാൻ സംശയിച്ച് പോയി ) Nivin bro എന്നോട് കൈ മുന്നിലെ കണ്ണാടി ടേബിളിൽ അടിച്ച്‌ പറഞ്ഞൂ.. “നീ ഈ എനിക്ക് വന്ന ഈ ചെറിയ മാറ്റം ഒന്നും നോക്കണ്ട.. ഇനി ഒരു വരുന്ന രണ്ട് മാസം കഴിഞ്ഞ് നീ കണ്ടോ മോനെ…“ 
ഞാൻ പറഞ്ഞൂ,”ബ്രോ ഫുൾ പവറിൽ പൊളിക്ക് ബ്രോ..… ഞാൻ എന്നല്ല നാട്ടിലേ നിവിൻ പോളിയേ ഇഷ്ടപ്പെടുന്നവർ- സകല ഫാൻസും കാത്തിരിക്കാ“! “യെസ്‌! ” – ചെക്കൻ സെറ്റ്‌ മൂഡിൽ.
അന്ന് കഴിഞ്ഞ്‌ പിന്നെ ഞാൻ കാണുന്നത് രണ്ട് മാസത്തിന്‌ ശേഷം ആശാൻ്റെ പുതിയ ഫ്ലാറ്റിൽ വെച്ചാണ്. ഫ്ലാറ്റ് മാത്രമായിരുന്നില്ല പുതിയത്, പുതിയ ലുക്കിൽ, പഴയതിനേക്കാളും പ്രസരിപ്പ് ഉള്ള നിവിൻ പോളി. ശെടാ! മച്ചാൻ രണ്ടും കൽപ്പിച്ച മട്ടാണെന്നാ തോന്നുന്നേ! അതാ, നിവിൻ പണ്ട് പറഞ്ഞ് വിട്ട കളരിയാശാനെ നിവിൻ  തന്നെ തിരിച്ച് കൊണ്ട് വന്നിരിക്കുന്നൂ! ഒരു കുഞ്ഞ് പോലും അറിയാതെ ചെക്കൻ തന്നെ ട്രെയിനിംഗ് എല്ലാം തുടങ്ങിയിരിക്കുന്നൂ. അടിപൊളി!
അന്ന് എനിക്ക്‌ അത്രയും പ്രിയപ്പെട്ട ഒരു നൈറ്റ്‌ ആയിരുന്നു. പുള്ളിയുടെ ഹോം തീയറ്ററിൽ ഞങ്ങളെ കൊണ്ട് പോയി, ഇഷ്ടപ്പെട്ട സിനിമകൾ ഇഷ്ടപ്പെട്ട ഴോണറുകൾ… കുറേ തമാശകൾ. കുറേ ഫ്യൂച്ചർ പ്ലാനുകൾ.
അങ്ങനെ കുറേ സംസാരിച്ച്‌ അവസാനം ഇറങ്ങാൻ നേരം ഞാൻ പറഞ്ഞൂ, “മൊത്തം ലുക്ക്‌ തന്നെ മാറിട്ടോ ഈ പിടി തന്നെ പിടിച്ചോ… സെറ്റ്‌ ആണ്‌!” പുള്ളി പുഞ്ചിരിച്ച്‌ പറഞ്ഞൂ, “എടാ തീർന്നിട്ടില്ല… ഞാൻ തുടങ്ങീട്ടേ ഉള്ളൂ. “ 
ഞാൻ ആ നിമിഷം ഉറപ്പിച്ചൂ.. എൻ്റെ തോന്നൽ മാത്രം അല്ല, നിവിൻ ശരിക്കും രണ്ടും കൽപ്പിച്ചാ.. 
ഞാൻ ആഗ്രഹിക്കുന്ന നിവിൻ പോളിയേ ഞാൻ അന്ന് അവിടെ കണ്ടൂ.. എൻ്റെ നായകനെ ഞാൻ അവിടെ കണ്ടൂ,” ആര്യൻ്റെ വാക്കുകളിങ്ങനെ.

 ‘ബേൺ മൈ ബോഡി’ എന്ന ഷോർട്ട് ഫിലിമിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആര്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകൻ നിവിനാണ്. ചിത്രത്തിന്റെ അണിയറജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

മനുഷ്യരിലെ നല്ല സെല്ലുകൾ നശിക്കാതിരിക്കാൻ ‘ജലക്കരടി’; കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കണ്ടെത്തലുമായി ​ഗവേഷകർ

0
Spread the love

കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കണ്ടെത്തലുമായി ​ഗവേഷകർ. റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള ജീവിയെ ​ഗവേഷകർ കണ്ടെത്തി. ഒരു മില്ലിമീറ്റർ മാത്രം വലിപ്പമുള്ള സൂക്ഷ്മജീവിയാണിത്. ടാർഡി​ഗ്രേഡ് (tardigrade) എന്നാണ് ഇതിന്റെ പേര്. പായൽ വെള്ളത്തിലും മണ്ണിലും കണ്ടുവരുന്ന ടാർഡി​ഗ്രേഡ്, ജലക്കരടി എന്നും മോസ് പി​ഗ്ലെറ്റ് എന്നും അറിയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും കാഠിന്യമുള്ളവരെന്നാണ് ടാർഡി​ഗ്രേഡിനെ വിശേഷിപ്പിക്കാറുള്ളത്. ഏതുതരം കാലാവസ്ഥയേയും എത്രപ്രതികൂല സാഹചര്യത്തേയും അതിജീവിക്കാനുള്ള ശേഷി തന്നെയാണ് ഇതിന് കാരണം.

റേഡിയേഷൻ ചികിത്സയിലൂടെ കടന്നുപോകുന്ന കാൻസർ രോ​ഗികൾക്ക് റേഡിയേഷൻ മൂലമുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ/തടയാൻ കഴിയുന്ന Dsup എന്ന പ്രോട്ടീൻ ടാർഡി​ഗ്രേഡുകൾ ഉത്പാദിപ്പിക്കുന്നു. കേടുപാടുകൾ സംഭവിച്ച ഡിഎൻഎ, ആർഎൻഎ എന്നിവ ശരിയാക്കാനും ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കാനും Dsup പ്രോട്ടീൻ സഹായിക്കും.

എലികളിൽ നടത്തിയ പരീക്ഷണത്തിൽ, റേഡിയേഷൻ തകരാറുകൾ പരിഹരിക്കാൻ Dsupന് കഴിഞ്ഞതായി ​ഗവേഷകർ കണ്ടെത്തി. ആരോ​ഗ്യമുള്ള സെല്ലുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കപ്പെട്ടതായി പഠനത്തിന് നേതൃത്വം നൽകിയ Giovanni Traverso പറഞ്ഞു. ബഹിരാകാശത്തേക്ക് പോകുന്ന ശാസ്ത്രജ്ഞർ നേരിടുന്ന റേഡിയേഷൻ പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഈ പ്രോട്ടീന് കഴിയുമെന്നാണ് ​ഗവേഷകർ പറയുന്നത്. Dsupന്റെ വലിയ പതിപ്പ് വികസിപ്പിച്ച് മനുഷ്യർക്ക് സഹായകമാകുന്ന വിധത്തിൽ എത്തിക്കുകയാണ് ​ഗവേഷകരുടെ ലക്ഷ്യം.

‘നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ലത് വിജയ്’; ആരാധകന്റെ കമെന്റിനു കുറിക്ക് കൊള്ളുന്ന മറുപടി നൽകി ജ്യോതിക, കലിപ്പിൽ വിജയ് ഫാൻസ്‌

0
Spread the love

തെന്നിന്ത്യൻ സിനിമാരാധകരിൽ വലിയ ആരാധക പിന്തുണയുള്ള ജോഡിയാണ് സൂര്യ-ജ്യോതിക. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരസ്പര ധാരണയും എല്ലാം പലപ്പോഴും ആരാധകർ ചർച്ചയ്ക്കിടയാക്കാറുമുണ്ട്. ഇപ്പോഴിതാ ഭർത്താവ് സൂര്യയെ അധിക്ഷേപിച്ചു കൊണ്ടുള്ള വിജയ് ആരാധകന്റെ കമന്റിന് താരം കയ്യോടെ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയ വൈറൽ ആക്കുന്നത്.

ജ്യോതിക പങ്കിട്ട ഫോട്ടോയ്‌ക്ക് താഴെ ‘നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ലത് വിജയ് ആണെന്ന് ‘ ഒരാൾ കമന്റ ചെയ്യുകയായിരുന്നു. ഇതിനൊര് പൊട്ടിച്ചിരിയുടെ ഇമോജിയാണ് താരം പങ്കിട്ടത്. നടി മറുപടി നൽകിയതോടെ സംഭവം എന്തായാലും കൈവിട്ടു പോയി. പരിഹാസം കലർന്ന രീതിയിലായിരുന്നു താരത്തിന്റെ മറുപടിയെന്നും വ്യാഖ്യാനിക്കപ്പെട്ടു.

സംഭവം വൈറലായതോടെ കമന്റുകൾ അപ്രത്യക്ഷമായി. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിന് താഴെ കാർത്തിയെയും സൂര്യയെയും താരതമ്യം ചെയ്തും. പ്രദീപ് രം​ഗനാഥന്റെ കളക്ഷൻ മറികടക്കാനും വെല്ലുവിളിച്ചും നിരവധി കമന്റുകൾ വന്നു. വിജയ് ആരാധകരെയും മറുപടി ചൊടിപ്പിച്ചിട്ടുണ്ട്.

കൊലയും പരാക്രമങ്ങളുമൊക്കെ കാണിച്ചാലും കേസുമില്ല പൊലീസുമില്ല; കണ്ടോണ്ട് ഇരിക്കുന്നവർ മണ്ടന്മാരാണോ? വിജയ് സിനിമകളെ പരിഹസിച്ച് ഗണേഷ് കുമാർ

0
Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്ന ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.

സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും അത് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന ചർച്ച പുരോഗമിക്കവേ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ഗതാഗത മന്ത്രിയും നടനുമായ ഗണേഷ് കുമാറും. വിജയ് സിനിമകളിലെ വയലൻസ് രംഗങ്ങളെയും അവിശ്വസനീയതകളെയും ചൂണ്ടി കാണിച്ചായിരുന്നു മന്ത്രിയുടെ വിമർശനം.

‘വിജയ്‌യുടെ സിനിമകൾ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് അദ്ദേഹം രാഷ്ട്രീയത്തിൽ വന്നയാളല്ലേ
പൊതുപ്രവർത്തകൻ അല്ലേ, അദ്ദേഹത്തിന്റെ സിനിമ കണ്ടാൽ 18 പേരെയൊക്കെയാണ്
വെട്ടിവീഴ്ത്തുന്നത്. പൊലീസ് ഈ നാട്ടിൽ ഇല്ലേ എന്ന് നമുക്ക് തോന്നും. അടുത്ത സീനിൽ വീണ്ടും 20 പേരെ വെട്ടി വീഴ്ത്തുകയാണ്. വെട്ടേറ്റ് വീഴുന്ന ഇവർ മരിച്ചാൽ കേസ് ഒന്നുമില്ലേ. സിനിമകളിൽ അടിച്ച് കൊല്ലുന്നതിനും പരാക്രമം കാണിക്കുന്നതിനും ഒന്നും കേസ് ഇല്ല. പൊലീസ് ഇല്ല നാട്ടിൽ. ഇത് എന്ത് സിനിമയാണ്,’ കെ ബി ഗണേഷ് കുമാർ ചോദിച്ചു.

‘നായകന് എന്തും ചെയ്യാം. ഒരാളെ വെട്ടി കൊന്നിട്ട് പിറ്റേ ദിവസം വീണ്ടും കാർ ഓടിച്ചു പോകുകയും പാട്ടു സീനിൽ അഭിനയിക്കുകയും ചെയ്യുകയാണ്. കണ്ടോണ്ട് ഇരിയ്ക്കുന്നവർ മണ്ടന്മാരാണെന്ന് വിചാരിച്ചാണോ ഇങ്ങനെ ചെയ്യുന്നത്. ഇത് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. കാണിക്കുന്ന ഗോഷ്ടികൾ മനുഷ്യൻ കാണിക്കുന്നത് പോലെ കാണിക്ക്,’ ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

പൊതുസമൂഹത്തിൽ അതിക്രമണങ്ങൾ നിറയുന്ന പശ്ചാത്തലത്തിൽ സിനിമയിലെ വയലൻസ് അതിന് കരണമാകുന്നുണ്ടോ എന്ന വിഷയത്തെ ചൊല്ലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. മലയാള സിനിമ മുതൽ ബോളിവുഡും കോളിവുഡും എല്ലാം വിമർശനങ്ങൾക്ക് ഇരയാകുന്നുണ്ട്.

എന്നും കോടതി, സ്‌റ്റേഷന്‍ എന്ന് പറഞ്ഞ് നടക്കാനാണോ ഞാന്‍ കോകിലയെ വിവാഹം കഴിച്ചത്? എലിസബത്തിനു പിന്നിൽ വേറെ ഒരാൾ ഉണ്ടെന്ന് ബാല

0
Spread the love

വിവാദങ്ങളുടെ നടുവിലാണ് നടൻ ബാല. വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളിൽ വ്യാജ ഒപ്പുവെച്ചു എന്നും ഒപ്പം മകളുടെ പേരിൽ നൽകിയ ഇൻഷുറൻസ് പിൻവലിച്ചു എന്നും കാട്ടിയും ആദ്യ ഭാര്യ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ അമൃത താരത്തിനെതിരെ നിയമപരമായും നീങ്ങിയിരുന്നു. ഇതിനുപിന്നാലെ രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയതോടെ കാര്യങ്ങൾ ബാലയ്‌ക്കെതിരാവുകയായിരുന്നു. ബാല തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നും ആയിരുന്നു എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തലുകൾ. കൂടാതെ നടന്റെ കരൾമാറ്റ ശാസ്ത്രക്രിയയിലും ഇക്കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിൽ എലിസബത്ത് സംശയവും പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ആസൂത്രിതമായ ആക്രമണം ആണ് നടക്കുന്നതെന്ന് പറഞ്ഞ് ബാല രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി ബാല രംഗത്ത് വന്നിരിക്കുന്നത്.

”ഈ പ്രശ്‌നങ്ങളെ കുറിച്ച് വീഡിയോ ചെയ്യേണ്ട എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചില സമയത്ത് നമ്മള്‍ മിണ്ടാതിരിക്കുമ്പോള്‍ കള്ളത്തരങ്ങള്‍ ഭയങ്കരമായി കൂടുന്നു. എനിക്ക് തെളിയിക്കേണ്ടത് കോടതിയിലാണ്. ഞാന്‍ ഒരു പെണ്ണിനെ കൊണ്ട് വന്ന് റേപ് ചെയ്തു, വ്യാജ രേഖയുണ്ടാക്കി, തട്ടിപ്പ് കേസ്, വീട്ടിലെ വേലക്കാരെ വെച്ച് ഗ്രൂപ്പ് സെക്‌സ് ചെയ്തു, ഗാര്‍ഹിക പീഡനം, വ്യാജ ചാരിറ്റി എന്നൊക്കെയാണ് പറയുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു പെണ്‍കുട്ടിക്ക് ഈ മാസം ഹാര്‍ട്ട് ഓപ്പറേഷന് താന്‍ സഹായം നല്‍കി. പറഞ്ഞിട്ട് കാര്യമില്ല. യൂട്യൂബേഴ്‌സ് പറയും ബാല ആദ്യം ഹൃദയത്തില്‍ തുളയിട്ട് പിന്നെ അടച്ചു അവന്‍ ഫ്രോഡാണ് എന്ന്. ഇതൊരു ആസൂത്രിതമായ ആക്രമണം ആണ്. ഇത് ഒരാളല്ല ചെയ്യുന്നത്. നാലഞ്ച് പേര്‍ ചേര്‍ന്നാണ് ചെയ്യുന്നത്. അതില്‍ സംഘത്തലവന്‍ ആരാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാകും” ബാല പറഞ്ഞു.

അവര്‍ വലിയ ആസൂത്രണം ആണ് നടത്തിയിരിക്കുന്നതെന്ന് ബാല ആരോപിക്കുന്നു. ”ആദ്യം നിയമപരമായി എന്റെ വാ അടച്ചു. അവര്‍ക്ക് എന്തും പറയാം. ബാല റേപ് ചെയ്തു, ചാരിറ്റിയൊക്കെ പച്ചക്കള്ളമാണ്, എന്തും പറയാം. എനിക്ക് കോടതി ഉത്തരവ് കിട്ടുന്നത് വരെ ഒന്നും പറയാന്‍ പറ്റില്ല. ഇത്രയും കാലമായി നിങ്ങള്‍ക്ക് അറിയുന്ന ബാല ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ആരോപണ വിധേയനായി നില്‍ക്കുന്നു.

ഇനി ഈ വിഷയത്തില്‍ വീഡിയോ ചെയ്യില്ല. വീഡിയോ ചെയ്യാനുളള സാഹചര്യം ഉണ്ടാക്കരുത്. ആരും അറിയാത്ത ഞെട്ടിപ്പോകുന്ന സത്യങ്ങള്‍ ഉണ്ട്. എന്റെ നല്ല മനസ്സ് കൊണ്ട് പുറത്ത് പറയുന്നില്ല. ഒരു കേസും പ്രശ്‌നവും വേണ്ട എന്ന് കരുതി ഞാനും കോകിലയും മനസ്സമാധാനത്തില്‍ ജീവിച്ച് കൊണ്ടിരിക്കുകയാണ്. സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ അവര്‍ താന്‍ കേസിനും വഴക്കിനും വരണം എന്നാണ് പ്ലാന്‍ ചെയ്യുന്നത്”.

ദിവസവും കോടതി സ്‌റ്റേഷന്‍ എന്ന് പറഞ്ഞ് പോകാനാണോ താന്‍ കോകിലയെ വിവാഹം കഴിച്ചതെന്ന് ബാല ചോദിക്കുന്നു. ”എനിക്കും കുട്ടി വേണം. ജീവിതത്തില്‍ കുറേ മിസ്സ് ചെയ്തിട്ടുണ്ട്. യൗവ്വനം കഴിഞ്ഞു. ഇപ്പോള്‍ 42 വയസ്സായി. ഇപ്പോഴാണ് ജീവിക്കാന്‍ തുടങ്ങിയത്. എനിക്കൊരു കുടുബം വേണം. ഇതൊരു കൂട്ടായ ആക്രമണം ആണ്. തെളിവുകള്‍ വരും.

സിനിമയിലെ വയലന്‍സ് കരുതലോടെ വേണം, അത് സമൂഹത്തെ സ്വാധിനീക്കും, റൈഫിള്‍ ക്ലബ്ബ് ഒരു വീഡിയോ ഗെയിം പോലെ: ആഷിഖ് അബു

0
Spread the love

വയലന്‍സ് സിനിമകളുടെ ട്രെന്‍ഡില്‍ മാറ്റം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സംവിധായകന്‍ ആഷിഖ് അബു. ഞെട്ടിക്കുന്ന രീതിയില്‍ കൊലപാതകങ്ങളും അക്രമപരമ്പരകളും കേരളത്തില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം. വയലന്‍സ് ചിത്രീകരിക്കുന്നത് കരുതലോടെയും ഉത്തരവാദിത്തത്തോടെ ആകണമെന്നും ആഷിഖ് അബു പറഞ്ഞു.

”സിനിമ വളരെ പവര്‍ഫുള്‍ ആയിട്ടുള്ള മീഡിയം ആണ്. പലതരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന് മേലുണ്ട്. സിനിമയ്ക്ക് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും, നമ്മുടെ സ്വഭാവ രൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ വ്യത്യാസം വരുത്തുന്നുണ്ട്.”

”ഒരു ഫിലിം മേക്കര്‍ എന്ന നിലയ്ക്ക് സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനോട് പ്രതികരിക്കണം എന്നുള്ളതാണ് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയക്ക്, ഇപ്പോള്‍ എന്റെ സിനിമകള്‍ക്ക് നേരെയാണ് അത്തരമൊരു വിമര്‍ശനം വരുന്നതെങ്കില്‍ അതിനെ അഡ്രസ് ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം.”
”റൈഫിള്‍ ക്ലബ്ബിന്റെ കാര്യത്തിലോട്ട് വരുകയാണെങ്കില്‍ അതൊരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് ഷൂട്ടിങ് സീനുകള്‍ കാണേണ്ടത് എന്ന നേരത്തെയുള്ള ധാരണയുടെ പുറത്താണ് അതിനെ അങ്ങനെ കൊറിയോഗ്രാഫി ചെയ്തത്. കുറച്ച് ഉത്തരവാദിത്വത്തോടെ ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം” എന്നാണ് ആഷിഖ് അബു പറയുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts