Home Blog Page 262

കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാറെന്ന് യുട്യൂബർ; പൊട്ടിത്തെറിച്ച് ധ്യാൻ ശ്രീനിവാസൻ, തർക്കം വൈറൽ

0
Spread the love

ധ്യാൻ ശ്രീനിവാസൻ, അജു വര്ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ് തുടങ്ങിയവർ അണിനിരക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആപ്പ് കൈസാ ഹോ. ധ്യാന്‍ ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിലൂടെ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ഒരു യൂട്യൂബറുടെ ഭാഗത്തുനിന്നും ധ്യാൻ ശ്രീനിവാസനു നേരിടേണ്ടിവന്ന ചോദ്യവും തുടർന്നുണ്ടായ വാദപ്രതിവാദങ്ങളുമാണ് ഓൺലൈനിൽ ഇപ്പോൾ ചർച്ചയാകുന്നത്. ധ്യാൻ ശ്രീനിവാസൻ യൂട്യൂബറോഡ് തര്‍ക്കിക്കുന്ന ആ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

കള്ളപ്പണം വെളിപ്പക്കല്‍ സ്റ്റാറെന്നാണ് ധ്യാനിനെ കുറിച്ച് കമന്റുകള്‍ എന്നും സിനിമയെ സീരിയസായി കാണണമെന്നായിരുന്നു യുട്യൂബെറുടെ അഭിപ്രായം. യൂട്യൂബറുടെ ചോദ്യത്തോട് ധ്യാൻ ശ്രീനിവാസനും അതേ രീതിയില്‍ നേരിട്ടതോടെ ചെറിയ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ചോദ്യത്തെ താരം ആദ്യം നിസ്സാരമായി തള്ളിക്കളയുന്നതായി വിഡിയോയിൽ കാണാം. എന്നാല്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചതോടെ ധ്യാനും മറുപടി പറയാൻ തുടങ്ങി. ഇതാണ് പിന്നീട് തര്‍ക്കത്തിലേക്ക് നയിച്ചത്.

കള്ളപ്പണം വെളിപ്പിക്കുന്നത് താനല്ലല്ലോ എന്ന് പറയുകയായിരുന്നു ധ്യാൻ, അതുകൊണ്ട് എനിക്ക് എന്താ ഗുണം. ആ രീതിയില്‍ അവര്‍ക്ക് ഗുണമുണ്ടായിട്ടുണ്ടങ്കില്‍ തന്റെ പടം നഷ്‍ടമുണ്ടാക്കിയിട്ടില്ല. എല്ലാവരും വെളുപ്പിച്ചില്ലേ?. സിനിമയെ ഞാൻ എങ്ങനെയാണോ കാണേണ്ടതെന്ന് നീ ആണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്. യൂട്യൂബര്‍ സ്വന്തം ജോലിയെ വളരെ സീരിയസ് ആയിട്ടല്ലേ കാണുന്നത്, അതേ ഗൗരവത്തോടെയാണ് ഞാൻ സിനിമയെ കാണുന്നത്. വളരെ വ്യക്തിപരമായ ചോദ്യമാണ് ചോദിച്ചത്. യൂട്യുബില്‍ ഉള്ള കമന്റിന്റെ അടിസ്ഥാനത്തിലാണോ ചോദിക്കുന്നത് നീ?. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം എന്നും ധ്യാൻ ശ്രീനിവാസൻ തെല്ലൊന്നു രോഷത്തോടെ ആരായുകയായിരുന്നു.

സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, ഡോണി ഡാർവിൻ, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വീണ, വിജിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

14 പേരിൽ നിന്നായി 65 ലക്ഷം രൂപ; കടക്കാർ പണം തിരികെ ചോദിച്ചതും പരിഹസിച്ചതും അഫാനെ പ്രകോപ്പിച്ചു; പോലീസ്

0
Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തന്നെയെന്ന് റൂറൽ എസ് പി കെ എസ് സുദർശൻ. കടക്കാർ നിരന്തരം കുടുംബത്തെ പണത്തിനായി ശല്യപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഏറെ നാളായി കൂട്ട ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നു. 14 പേരിൽ നിന്നായി അഫാൻ 65 ലക്ഷം രൂപ കടം വാങ്ങി. സാമ്പത്തിക ബാധ്യതക്ക് അപ്പുറത്ത് മറ്റേതെങ്കിലും കാരണം ഉണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറൽ എസ് പി കെ എസ് സുദർശൻ പ്രതികരിച്ചു. 

പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമാണ് റൂറൽ എസ് പി പറ‍ഞ്ഞു. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫർസാനയോട് അഫാന് എന്തെങ്കിലും വിരോധം ഉള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാൽ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അഫാന്റെ അച്ഛന്റെ മൊഴി ഇന്നെടുക്കും.

ഇന്ന് രാവിലെയാണ് അഫാന്‍റെ പിതാവ് റഹീം  തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞതെന്ന് റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

അഫാന് ഉണ്ടായത് വലിയ കടമുണ്ട്. നാട്ടിൽ 14 പേരിൽ നിന്ന് കടം വാങ്ങി. വീട് വിറ്റ് കടം വീട്ടാനും അഫാന്‍ ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാർ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. 

സണ്ണി ലിയോണിനൊപ്പം അഭിനയിച്ചവർ മലയാളത്തിലുണ്ട്; വിമർശനം വന്നശേഷമാണ് നിളയുടെ ഇമേജുകളും വിഡിയോസും കാണുന്നത്, വ്യക്തമാക്കി അലൻസിയർ

0
Spread the love

മോഡലായ നിള നമ്പ്യാരുടെ അഡൽട്ട് വെബ്സീരിസിൽ അഭിനയിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങളിലുയരുന്ന വിമർശനങ്ങളിൽ തന്റെ ഭാഗം വ്യക്തമാക്കി നടൻ അലൻസിയർ. എനിക്ക് വെബ് സീരീസെന്നോ നാടകമെന്നോ സിനിമയെന്നോ വ്യത്യാസമില്ല. എന്‍റെ തൊഴിൽ മേഖലയാണ്. അതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നോ അവരുടെ ചരിത്രമോ ചാരിത്ര്യമോ ഞാൻ അന്വേഷിക്കേണ്ട കാര്യമില്ല. നിള നമ്പ്യാർ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ കണ്ടിട്ടുപോലുമില്ല. ഇപ്പോൾ ഈ വിമർശനം വന്നശേഷമാണ് അവരുടെ ഇമേജുകളും വിഡിയോസും കാണുന്നത്. അതെന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും അലൻസിയർ വ്യക്തമാക്കി.

എന്നെ അഭിനയിക്കാൻ വിളിച്ചു എനിക്കതിന്റെ ക്യാരക്ടർ ഇഷ്ടപ്പെട്ടു ഞാൻ അഭിനയിച്ചു. ഒരു കാര്യംകൂടി സത്യസന്ധമായി പറയട്ടെ. എന്നെ വിമർശിക്കുന്നവരായിരിക്കും ഈ വെബ് സീരീസ് ആദ്യം പോയി കാണാൻ പോകുന്നത്. അവരായിരിക്കും ഇതുകണ്ട് രോമാഞ്ചം കൊള്ളാൻ പോകുന്നത്. പക്ഷെ അവർ നിരാശരായി പോകും. നിങ്ങളുടെ സദാചാരമെന്ന് പറയുന്നത് നമ്മുടെ സാമൂഹ്യ ബോധത്തിന്റെ പ്രശ്നമാണ്. മതങ്ങൾ കൊണ്ടുവന്നതാണ്. നമ്മുടെ കുടുംബബന്ധങ്ങൾ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. പക്ഷെ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അതൊക്കെ ബ്രേക്ക് ചെയ്യേണ്ടിവരും. എന്നെ എന്തിനാണിങ്ങനെ വേർതിരിച്ച് നിർത്തി ആക്രമിക്കുന്നത്. സണ്ണി ലിയോണിനൊപ്പം അഭിനയിച്ച എത്രയോ മഹാരഥന്മാർ ഇന്ത്യൻ സിനിമയിലും മലയാളത്തിലുമുണ്ട്.

എനിക്കീ നിളാ നമ്പ്യാരെ അറിയില്ല, വിമർശിക്കുന്നവർക്കൊക്കെ അറിയാമായിരിക്കും. അവന്മാരുടെ സംസ്കാരം അതാണ്. എന്നെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുമ്പോൾ വീട്ടിലിരുന്ന് വിഷമിക്കുന്ന എന്റെ മക്കളും ഭാര്യയുമുണ്ട്. നിങ്ങൾക്കൊരു ധാർമികബോധം വേണം. നിങ്ങൾ പത്മരാജന്റെയും ഭരതൻ സാറിന്റെയും സിനിമ കണ്ടിട്ടുണ്ടോ? നിങ്ങൾ തൂവാനത്തുമ്പികൾ കണ്ടിട്ടുണ്ടോ? നിങ്ങൾ വയലാർ എഴുതിയ കവിതകളും പാട്ടുകളും കേട്ടിട്ടുണ്ടോ? അതിൽ എന്തെല്ലാം വർണനകളാണ്. അവരെക്കുറിച്ചൊന്നുമില്ലാത്ത അപരാധം എന്റെ പേരിലെന്തിനാണ് ചാർത്തുന്നത്. ഞാനും ഒരു കലാകാരനാണ്. എനിക്കും പല കാര്യങ്ങളിലും ഉത്തരവാദിത്തമുണ്ട്. എനിക്കിഷ്ടപ്പെട്ടതായതുകൊണ്ടാണ് ഞാൻ ആ കഥാപാത്രം തെരഞ്ഞെടുത്തത്. എനിക്ക് ഇഷ്ടമില്ലാത്തവ ഞാൻ നിരസിച്ചിട്ടുണ്ട്. അതിലൊരു സങ്കോചവുമില്ല. നിങ്ങളെ പോലെ ഞാനൊരു സദാചാരവാദിയല്ല. നിങ്ങളിൽ സദാചാരം പറയുന്നവരാണ് വല്യ പ്രശ്നക്കാരെന്ന് എം.എൻ.വിജയൻ മാഷ് പണ്ടേ പറഞ്ഞിട്ടുണ്ട്. കുറ്റവാളികളാണ് നിങ്ങൾ, സദാചാരം പഠിപ്പിക്കുന്നവർ അത് ആരായാലും. അയൽപക്കത്തെ വീട്ടിലേക്ക് എത്തിനോക്കേണ്ട ഒരു കാര്യവും നിങ്ങൾക്കില്ല. നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റില്ലെങ്കിൽ ആസ്വദിക്കേണ്ട. ആസ്വദിക്കുമെങ്കിൽ ആസ്വദിച്ചോ. അലന്സിയർ പറയുന്നു.

നിളയുടെ വെബ് സീരീസിൽ ഞാൻ അഭിനയിക്കുന്നതറിഞ്ഞ് സിനിമാമേഖലയിൽനിന്ന് ഒരുപാടുപേർ വിളിച്ചു. ആ പണിക്ക് പോണോ എന്ന് ചോദിച്ചു. എനിക്കിഷ്ടപ്പെട്ട കഥാപാത്രം വന്നപ്പോഴാണ് ഞാൻ ചെയ്തത്. അതിന് ആ വ്യക്തിയുടെ ചരിത്രം അന്വേഷിക്കേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ മലയാള സിനിമയിൽ ആർക്കൊപ്പവും എനിക്ക് അഭിനയിക്കാൻ കഴിയില്ല, തിരിച്ചും. ഞാനും പാപങ്ങൾ ചെയ്തൊരു മനുഷ്യനാണ്. നന്മയില്ലാത്തൊരു ലോകത്ത് തിന്മയുടെ ഭാഗത്തുനിന്ന് ഞാൻ പറയുന്നു. പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ. അലന്സിയർ പറയുന്നു

‘താൻ ഉള്ളപ്പോൾ തന്നെ അയാൾക്ക് കോകിലയുമായി ബന്ധമുണ്ടായിരുന്നു’; ആ സമയത്ത് എല്ലാ പെണ്ണുങ്ങളെയും വിളിച്ചു, ബാലയ്ക്കെതിരെ വീണ്ടും എലിസബത്ത്

0
Spread the love

വിവാദങ്ങളുടെ നടുവിലാണ് നടൻ ബാല. വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളിൽ വ്യാജ ഒപ്പുവെച്ചു എന്നും ഒപ്പം മകളുടെ പേരിൽ നൽകിയ ഇൻഷുറൻസ് പിൻവലിച്ചു എന്നും കാട്ടിയും ആദ്യ ഭാര്യ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ അമൃത താരത്തിനെതിരെ നിയമപരമായും നീങ്ങിയിരുന്നു. ഇതിനുപിന്നാലെ രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയതോടെ കാര്യങ്ങൾ ബാലയ്‌ക്കെതിരാവുകയായിരുന്നു. ബാല തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നും ആയിരുന്നു എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തലുകൾ. കൂടാതെ നടന്റെ കരൾമാറ്റ ശാസ്ത്രക്രിയയിലും ഇക്കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിൽ എലിസബത്ത് സംശയവും പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബാലയ്ക്കൊപ്പം ജീവിക്കുന്ന സമയത്ത് താൻ മനസ്സിലാക്കിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയും ഇപ്പോഴത്തെ ഭാര്യ കോകിലയുമായി നടന് അന്നേ ബന്ധമുണ്ടായിരുന്നു എന്നും വ്യക്തമാക്കി വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് എലിസബത്ത്.

ബാലയുടെ പല കോളുകളും മെസേജുകളും സംശയാസ്പദമായിരുന്നുവെന്നും അവ കണ്ടിട്ട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെയാണ് മറുപടിയായി പറഞ്ഞത്. സ്ത്രീകള്‍ക്കെല്ലാം വട്ടാണെന്ന് അയാള്‍ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാന്‍ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. ആ കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോള്‍ നമ്മള്‍ കണ്ടുവെന്നും എലിസബത്ത് പറയുന്നു.

ഭ്രാന്താണെന്നു പറഞ്ഞ് തന്നെ ഇറക്കിവിട്ടിരുന്നുവെന്നും എലിസബത്ത് പറയുന്നു. അപ്പോൾ ഞാൻ കുന്നംകുളത്ത് ആണ്. രാത്രി മൂന്ന് മണിക്ക് ഇയാളുടെ ഫോൺ കോൾ. ‘ചോര ഛർദിച്ച് കിടക്കുകയാണ്, നീ വന്നില്ലെങ്കിൽ ഞാൻ മരിക്കും, കാത്തിരിക്കും’ എന്നൊക്കെ പറഞ്ഞു. പിന്നെയാണ് എനിക്ക് മനസ്സിലായത്, ഇയാള്‍ ആ സമയത്ത് എല്ലാ പെണ്ണുങ്ങളെയും വിളിച്ചു. എങ്ങാനും ചത്തുപോയാൽ തലയിലാകുമെന്നു കരുതി ഒരു പെണ്ണ് പോലും തിരി‍ഞ്ഞു നോക്കിയില്ല, എന്നിട്ടും ഞാൻ പോയി അയാളെ ശുശ്രൂഷിച്ചു.

ഒരു പണിക്കാരിയെയാണ് അയാൾക്കു വേണ്ടിയിരുന്നത്. പണിക്കാരിയുടെ കൂലിയെങ്കിലും തരാമായിരുന്നു, ഭാര്യ ഫ്രീ കോസ്റ്റ് ആണല്ലോ, എന്തു തെണ്ടിത്തരവും ചെയ്യാമെന്നും എലിസബത്ത് 41 മിനിറ്റിലേറെയുള്ള വിഡിയോയില്‍ പറയുന്നു.

‘ ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ല; അച്ഛൻ അമേരിക്കയിൽ ആരോഗ്യവാനായി ഇരിക്കുന്നു’; വിജയ് യേശുദാസ്

0
Spread the love

ഗാനഗന്ധർവ്വന്‍ കെ.ജെ. യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് മകൻ വിജയ് യേശുദാസ്. അച്ഛൻ അമേരിക്കയിൽ ആണെന്നും അദ്ദേഹം ആരോ​ഗ്യവാനായി ഇരിക്കുന്നുവെന്നും വിജയ് പ്രതികരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ലെന്നും കുടുംബം അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ചില ഓൺലൈൻ മാധ്യമങ്ങളിൽ യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന തരത്തിൽ വാർത്തകൾ വന്നത്. രക്ത സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു വാർത്തകൾ. ഇത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് അഭ്യൂഹങ്ങളിൽ വിശദീകരണവുമായി വിജയ് യേശുദാസ് രം​ഗത്ത് എത്തിയത്.

‘എങ്ങനെയാണ് ഈ വർത്തകൾ വന്നതെന്ന് അറിയില്ല. അച്ഛൻ അമേരിക്കയിലാണ്. അവിടെ അദ്ദേഹം സുഖമായിരിക്കുന്നു. കാര്യമായ ആ​രോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല. ആരോ​ഗ്യവാനാണ്. ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ല’, എന്നാണ് വിജയ് യേശുദാസ് പറഞ്ഞത്. വാർത്തകളിൽ വന്ന ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഒരുപക്ഷേ ഓ​ഗസ്റ്റിൽ യേശുദാസ് ഇന്ത്യയിലേക്ക് വരുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചിലരും പറയുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയിലാണ് യേശുദാസ്.

കൊലപാതകങ്ങൾക്കിടെ അഫാൻ അമ്മൂമ്മയുടെ മാല പണയം വച്ച് കിട്ടിയ പണം കടക്കാർക്ക് നൽകിയെന്ന് പൊലീസ്

0
Spread the love

വെഞ്ഞാറമൂടിലെ കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതയെന്ന അഫാന്‍റെ മൊഴി സാധൂകരിച്ച് അന്വേഷണ സംഘവും. കൊലപാതങ്ങള്‍ക്കിടയിലും, അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്‍റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഫാന്‍റെ മൊഴിയെടുത്ത് സ്ഥരികരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ജീവിതവുമായി മുന്നോട്ട് പോകാന് കഴിയുന്നില്ല, അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ട്. മനസ്സാക്ഷിയെ ഞെട്ടിച്ച കൊലാപാതകങ്ങള്‍ക്ക് പിന്നില്‍ ഇതാണ് കാരണം എന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഫാന്‍ പറഞ്ഞത്. പൊലീസ് സ്വന്തം നിലയില്‍ കണ്ടെത്തിയ തെളിവുകളും അഫാന്‍റെ വാദം ശരിവെക്കുന്ന തരത്തിലാണെനന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

ഉമ്മയെ കൊലപ്പെടുത്തിയ ശേഷം അഫാന് നേരെ പോകുന്നത് പാങ്ങോടുള്ള അമ്മൂമ്മയുടെ വീട്ടേലക്കാണ്. ഒമ്പത് മിനുട്ടിനുള്ളില്‍ അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തി മാല എടുത്ത് തിരികെ വെഞ്ഞാറമൂട് ജംഗ്ഷനിലേക്ക് വന്നു.വെഞ്ഞാറമൂട് ജംഗഷിനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവെച്ച് 74000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാന് ചെയ്തത്. ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങള്‍ക്കായി എസ് എന് പുരത്തുള്ള പിതാവിന്‍റെ സഹോദരന്‍റെ വീട്ടിലെത്തുന്നതും പണം ചോദിച്ച ശേഷം സഹാദോരനെയും ഭാര്യയേയും കൊലപ്പെടുത്തുന്നതും. അഫാന്‍റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഫാന്‍റെ മൊഴിയെടുത്ത് സ്വന്തം നിലയില്‍ കണ്ടെത്തി വിവരങ്ങള്‍ സ്ഥിരീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെ രാത്രി ഡോക്ടറുടെ സമ്മതപ്രകാരം ആറ്റിങ്ങള്‍ ഡിവൈഎസ്പി മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും അഫാന്‍റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ മടങ്ങുകയായിരന്നു. ഇന്ന് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അഫാന്‍റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്‍റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കി. കൂട്ട ആത്മഹത്യക്ക് വഴി തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്ന അഫാന്‍റെ മൊഴി സ്ഥിരീകരിക്കാനാണിത്.

ട്രെന്‍ഡിംഗ് നമ്പര്‍ 1 ആയി ‘തുടരും’ സോംഗ്

0
Spread the love

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഒന്നാണ് തുടരും. ചിത്രത്തിലെ ആദ്യ സിംഗിള്‍ 21 ന് പുറത്തെത്തിയിരുന്നു. യുട്യൂബില്‍ ഇതിനകം 2.3 മില്യണിലധികം കാഴ്ചകളാണ് ഗാനത്തിന് ലഭിച്ചത്. ഇപ്പോഴിതാ സംഗീത വിഭാഗത്തില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 ആയിരിക്കുകയുമാണ് ഗാനം. കണ്‍മണിപ്പൂവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം. എം ജി ശ്രീകുമാര്‍ ആണ് പാടിയിരിക്കുന്നത്.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കാമുകിയെ കൊന്നത് തുടർച്ചയായി തലക്കടിച്ച്; തനിച്ചാകുമെന്ന് കരുതിയെന്ന് പ്രതി അഫാൻ

0
Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഉറ്റവരായ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ വിചിത്രമായ വെളിപ്പെടുത്തലുകളുമായി പ്രതി അഫാൻ. കാമുകി ഫർസാനയെ കൊലപ്പെടുത്തിയത്, അവർ തനിച്ചാകുമെന്ന് കരുതിയാണെന്ന് പ്രതി പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്. ചുറ്റിക കൊണ്ട് തലയ്ക്ക് തുടർച്ചയായി അടിച്ച് അതിക്രൂരമായാണ് ഫർസാനയെ അഫാൻ കൊലപ്പെടുത്തിയത്.

ഫർസാനയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മുഖം വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞാണ് സംഭവം നടന്ന ദിവസം ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇരുവരും കഴിഞ്ഞ ദിവസം ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതായി അഫാന്റെ ബന്ധു കണ്ടിരുന്നു.

അഞ്ചൽ സെൻ്റ് ജോൺസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് 22 കാരിയായ ഫർസാന. വെഞ്ഞാറമൂടിലെ സ്കൂൾ പഠനകാലത്താണ് അഫാനും ഫർസാനയും പരിചയത്തിലാകുന്നത്. ഇരുവരുടെയും ബന്ധം വീട്ടുകാർ അറിഞ്ഞിരുന്നെന്നും അതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച, രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിൽ മൂന്നു വീടുകളിലായാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന മുത്തശി സൽമാബീവിയെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്.

തുടർന്നാണ് പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയത്. പിന്നാലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്സാനെയും ഫർസാനയെയും കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. കൊലപാതക ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

27 വർഷം മുൻപ് ചാക്കോച്ചനൊപ്പം എടുത്ത ചിത്രവുമായി ആൾക്കൂട്ടത്തിനിടയിൽ ഒരു ആരാധിക; വീണ്ടും സംഗമം

0
Spread the love

27 വർഷം മുൻപ് തനിക്കൊപ്പം എടുത്ത ഫോട്ടോയുമായി ഒരു ആരാധിക പെട്ടെന്ന് മുന്നിൽ വന്നാലോ?.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഓഫിസർ ഓൺ ഡ്യൂട്ടി’യുടെ പ്രചാരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബനെ കാത്തിരുന്നത് അത്തരമൊരു കൗതുകകരമായ സംഭവമായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിന്നും ചാക്കോച്ചന്റെ ശ്രദ്ധ നേടിയ ആരാധിക വർഷങ്ങൾക്ക് മുൻപ് താരത്തിനൊപ്പം എടുത്ത ചിത്രം നടനെ കാണിക്കുകയായിരുന്നു. സംഭവം കണ്ടു സർപ്രൈസ് ആയ നടൻ തന്റെ പേഴ്‌സണൽ ഫോണെടുത്ത് ആ ചിത്രം പകർത്തുകയും യുവതിയെ വേദിയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.

കുഞ്ചാക്കോ ബോബൻ അഭിനയിച്ച മയിൽപീലിക്കാവും നക്ഷത്രത്താരാട്ടും ഹരികൃഷ്ണൻസും ഹരികൃഷ്ണൻസും റിലീസായ വർഷംകൂടിയായിരുന്നു 1998. ആ കാലത്ത് എപ്പോളോ എടുത്ത ചിത്രമായിരുന്നു ആരാധികയുടെ കൈവശമുണ്ടായിരുന്നത്. എന്തായാലും ആരാധികയെ വീണ്ടും പരിചയപ്പെട്ട് ഒരുമിച്ച് വീണ്ടുമൊരു ഫോട്ടോയുമെടുത്ത ശേഷമാണ് ചാക്കോച്ചൻ മടങ്ങിയത്.

ജാമ്യത്തിൽ ഇറങ്ങിയ പൾസർ സുനി ഉപയോഗിച്ചിരുന്നത് ആഢംബര കാർ; പണമിടപാടുകൾ അന്വേഷിക്കാൻ പൊലീസ്

0
Spread the love

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയുടെ ഇടപാടുകളിൽ അന്വേഷണം തുടങ്ങി പൊലീസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം ഉപയോഗിച്ചിരുന്നത് ആഢംബര കാർ. എറണാകുളം സ്വദേശിയുടെ പേരിലെടുത്ത കാറാണ് പൾസർ സുനി ഉപയോ​ഗിച്ചിരുന്നത്. എന്നാൽ വാഹനം പണയത്തിന് എടുത്തതാണെന്നാണ് പൾസർ സുനിയുടെ മൊഴി.

കാർ എടുക്കാൻ വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് പൾസർ സുനിയുടെ മൊഴി. രണ്ടരലക്ഷം രൂപയ്ക്കാണ് കാർ പണയത്തിന് എടുത്തത്. പൾസർ സുനി കൂടുതലും വാട്സ്ആപ്പ് കോളുകളാണ് വിളിച്ചിരുന്നത് എന്നും പൊലീസ് കണ്ടെത്തി. സുനിയുടെ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് അന്വേഷിക്കും.

ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ പൾസർ സുനിയെ സ്റ്റേഷൻ ജാമ്യത്തിൽ തിങ്കളാഴ്ച വിട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ സുനിയെ നിരീക്ഷിക്കാൻ പൊലീസിന് നിർദേശമുണ്ട്. ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ കൂടി ഉൾപ്പെട്ടതിനാൽ നടിയെ ആക്രമിച്ച കേസിലെ സുനിയുടെ ജാമ്യം റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘം ഇത് സംബന്ധിച്ച് വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ഇയാൾ മറ്റൊരു കേസിൽ പ്രതിയായ കാര്യം അന്വേഷണസംഘം കോടതിയെ അറിയിക്കും. പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നുമാണ് വിവരം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts