Home Blog Page 263

എനിക്ക് നോർത്ത് ഇന്ത്യയിൽ ബോയ് ഫ്രണ്ട് ഉണ്ട് എന്നാണു പറയുന്നത്; പേടിച്ച് പേടിച്ച് മതിയായി, എന്തും നേരിടാന്‍ തയാർ: ബാലയുടെ മുൻഭാര്യ

0
Spread the love

വിവാദങ്ങളുടെ നടുവിലാണ് നടൻ ബാല. വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളിൽ വ്യാജ ഒപ്പുവെച്ചു എന്നും ഒപ്പം മകളുടെ പേരിൽ നൽകിയ ഇൻഷുറൻസ് പിൻവലിച്ചു എന്നും കാട്ടിയും ആദ്യ ഭാര്യ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ അമൃത താരത്തിനെതിരെ നിയമപരമായും നീങ്ങിയിരുന്നു. ഇതിനുപിന്നാലെ രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു. ബാല തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നും ആണ് എലിസബത്ത് വ്യക്തമാക്കിയത്. കൂടാതെ നടന്റെ കരൾമാറ്റ ശാസ്ത്രക്രിയയിൽ നടി സംശയവും പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബാലയ്ക്കൊപ്പം ജീവിക്കുന്ന സമയത്ത് താൻ നേരിട്ടു എന്നു പറയുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് എലിസബത്ത് ഉദയൻ. ബാല തന്നെ പലപ്പോഴും മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ദിവസങ്ങളോളം ഭക്ഷണം പോലും തരാതെ മുറിയിൽ പൂട്ടിയിട്ടുണ്ടെന്നും എലിസബത്ത് ആരോപിക്കുന്നു. തന്റെ അനുഭവങ്ങൾ ആലോചിക്കുമ്പോൾ ബാലയുടെ ജീവിതത്തിൽ മുൻപ് വന്നുപോയ സ്ത്രീകൾക്കും ഇതേ അനുഭവം ഉണ്ടായിരിക്കാം എന്നും പറയുകയാണ് എലിസബത്ത് ഇപ്പോൾ. തന്റെ യൂട്യൂബ് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് എലിസബത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങൾ തുറന്നു പറഞ്ഞത്.

‘‘എനിക്ക് നോർത്ത് ഇന്ത്യയിൽ ഒരു ബോയ് ഫ്രണ്ട് ഉണ്ട് എന്നാണു പറയുന്നത്. എനിക്ക് ആ ഒരു അഡ്രസ്സും കാര്യങ്ങളും ഡീറ്റെയിൽസും ഒക്കെ ഒന്ന് അയച്ചു തരണം. എനിക്കിനി ബോയ് ഫ്രണ്ട് ഉണ്ട്, 10 പേരുണ്ട്, 100 പേരുണ്ട് 300 പേരുണ്ട് എന്ന് പറഞ്ഞാൽ അത് നിങ്ങൾക്ക് വിഷയം ആവേണ്ട കാര്യമില്ല കാരണം എന്നെ കല്യാണം കഴിച്ചതാണ് എന്നല്ലേ ഇപ്പോൾ പറയുന്നത്. തെറ്റ് ആര് ചെയ്താലും എപ്പോ ചെയ്താലും അത് തെറ്റാണെന്നാണ് എന്റെ ഒരു വിശ്വാസം. ഒരു ബന്ധത്തിൽ ഇരിക്കുമ്പോൾ നാലഞ്ച് ആൾക്കാരുമായി പോണതാണോ, ഒന്ന് കെട്ടിയിട്ട് പിന്നെ വേറെ ആളുമായി ബന്ധങ്ങൾക്ക് പോകുന്നതാണോ കുഴപ്പം. അതും ഒരു ബന്ധം ഒന്നുമല്ല. ഒരു അവിഹിതം ഒക്കെ സമ്മതിക്കാം പക്ഷേ ഒരു നാലഞ്ച് എണ്ണം എന്നൊക്കെ അത് കുറച്ചു കടന്നുപോയി. നമ്മുടെ നാട്ടിൽ അവിഹിതം ഒക്കെ ഇത്രയും കോമൺ ആയോ ? അപ്പോൾ ഞാൻ കുറച്ചു പഴഞ്ചൻ ആയിപോയല്ലോ. ഇവിടെ കുറെ പേര് മോശം കമന്റ് ഇടുന്നതു കണ്ടു. ശരിക്കും എനിക്ക് വിളിച്ചു പറയാനാണെങ്കിൽ കുറെ പേരുകൾ ഉണ്ട്. പക്ഷേ അവരും ഇത്തരത്തിൽ ചതിക്കപെട്ടതാണോ എന്ന് അറിയില്ലല്ലോ. അവരെ ഇതുപോലെ ചതിയിൽ പെടുത്തിയതാണെങ്കിലോ അതുകൊണ്ട് ഞാൻ പേര് പറയുന്നില്ല, ആവശ്യം വന്നാൽ പറയാം. ഞാൻ സ്ത്രീയാണെന്ന പേരിൽ ഡ്രാമ കളിക്കുന്നതാണ് എന്നൊക്കെ പറയുന്നത് എന്തിന്റെ പേരിലാണ്.

എനിക്ക് ഇങ്ങനെ ഡ്രാമ ഇറക്കേണ്ട കാര്യമൊന്നുമില്ല. ഇപ്പോൾ എനിക്കെല്ലാം കോമഡി ആയിടാണ്‌ തോന്നുന്നത്. ആദ്യത്തെ ദിവസം ഭയങ്കര വിഷമിച്ചിട്ടാണ് ഞാൻ ആ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നത്. അങ്ങനെ പോസ്റ്റ് ഇട്ടപ്പോൾ കുറെ അക്ഷര തെറ്റുകൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു. ഇങ്ങനെ എഴുതുന്ന ആൾക്കാരൊക്കെ എങ്ങനെ ഡോക്ടർ ആയി എന്നൊക്കെയാണ് പറയുന്നത്. നിങ്ങൾക്ക് ഡോക്ടർമാരുടെ കൈയ്യക്ഷരം അറിയാലോ. പിന്നെ അത് മാത്രമല്ല ഒരാൾ വിഷമിച്ചിട്ട് എഴുതുമ്പോൾ പിന്നെ എങ്ങനെ ഇരിക്കും. എനിക്ക് കണ്ണ് നിറഞ്ഞിട്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ല. പിന്നെ ആ സമയത്ത് സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ എന്നൊന്നും നോക്കാനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. എന്നോട് സ്നേഹമുള്ള കുറേപ്പേർ വന്നു സ്പെല്ലിങ് മിസ്റ്റേക്കിന്റെ കാര്യം പറഞ്ഞു, പക്ഷേ എനിക്ക് അപ്പൊ അതൊന്നും ശരിയാക്കാനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. കാരണം ഞാൻ അയാളെ അത്ര നന്നായിട്ടാണ് നോക്കിയിരുന്നത്. ഇപ്പോൾ ഇതൊക്കെ പറയാൻ നാവ് പൊന്തുന്നുണ്ടല്ലോ. ഇത്രയൊക്കെ ആകാൻ വേണ്ടി ഞാൻ ചെയ്ത സഹായം ഒക്കെ മറന്നിട്ടാണ് ഈ പറയുന്നത്. ഞാനാണെങ്കിൽ എന്നെ സഹായിച്ച ഒരാളെ ഞാൻ ഈ ജന്മം മറക്കില്ല.

ഇയാൾക്ക് അസുഖം ഉണ്ടെന്നറിഞ്ഞിട്ടല്ല ഞാൻ കല്യാണം കഴിച്ചത്. കല്യാണം കഴിക്കുന്നതിനു മുന്നേ ഇങ്ങനുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. 10-20 ദിവസം കൂടുമ്പോൾ ഹോസ്പിറ്റലിൽ പോകും. ശരിക്കും ഞങ്ങൾ ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയത്. അവിടെ വച്ച് ചോര ഛർദ്ദിച്ച് ഐസിയുവിൽ ആയി. അപ്പൊ പറയുന്നത് ഇവൾ ഒപ്പം ഉണ്ടെങ്കിൽ എനിക്കൊന്നും പറ്റില്ല എന്നാണ്. ഞാനും വിചാരിച്ചു ഞാൻ ഒപ്പം ഉണ്ടെങ്കിൽ ഒരിക്കലും ഒന്നും പറ്റില്ല എന്ന്. പക്ഷേ ഇപ്പോൾ പറയുന്നത് എല്ലാം ഞാൻ കാരണമാണെന്ന്. ഒന്നിനും ഇടപെടേണ്ട എന്ന് വിചാരിച്ചിട്ട് മാറി നിന്നിരുന്നതാണ്.

ഞാൻ അയാളോടൊപ്പം ഉറങ്ങിയതിനെപ്പറ്റി ഒക്കെ കമന്റ് ഇടുന്നയാൾ എന്തൊക്കെയാണ് പറയുന്നത് ? ഞങ്ങൾ ഉറങ്ങിയപ്പോൾ നിങ്ങൾ ഇടയിൽ വന്നു കിടന്നായിരുന്നോ ഇതൊക്കെ അറിയാൻ ? എന്നോട് പറഞ്ഞത് ഇന്ന് ഇറങ്ങി വന്നില്ലെങ്കിൽ പിന്നെ നീ എന്നെ കാണില്ല, നിന്റെ ഫോൺ എടുക്കില്ല എന്നൊക്കെയാണ്. ഞാൻ ആണെങ്കിൽ ഒരുപാടു സ്നേഹിച്ചുപോയി. അങ്ങനെയാണ് അറേഞ്ച്ഡ് മാരേജ് ആകേണ്ട കാര്യം വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോകുന്ന അവസ്ഥയിൽ എത്തിയത്. എന്നെ ഇറക്കി കൊണ്ടുപോയി കല്യാണം കഴിച്ചതാണ്. എന്നെ തട്ടിക്കൊണ്ടുപോയിട്ട് വേറെ ആൾക്കാർക്ക് വിൽക്കാനായിരുന്നോ എന്നൊക്കെ ഇപ്പൊ സംശയിക്കേണ്ടിയിരിക്കുന്നു.

പക്ഷേ അന്ന് നേരെ ചെന്നൈയിലേക്ക് വീട്ടിലേക്ക് തന്നെ കൊണ്ടുപോയി. പൂജാമുറിയിൽ അമ്മയുടെ മുന്നിൽ വച്ച് ഒരു മാല അണിയിച്ചു. അത് അമ്മയുടെ സ്വർണ്ണമാണ് അമ്മ എനിക്ക് വേണ്ടിയിട്ട് എടുത്തു വച്ചിട്ടുള്ളതാണ് എന്നൊക്കെ പറഞ്ഞു. അത് സ്വർണ്ണം തന്നെയാണോ എന്ന് ദൈവത്തിന് അറിയാം. ഇങ്ങനെ പെണ്ണുങ്ങൾക്ക് മാല ഇട്ടുകൊടുക്കുന്നത് സ്ഥിരമായിട്ടുള്ള പരിപാടിയാണെന്നു തോന്നുന്നു. ഇനി എത്ര ആൾക്കാർക്ക് ഇട്ടിട്ടുണ്ട് എന്ന് ആർക്കറിയാം. അന്ന് തന്നെ എന്റെ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തു. വെറുതെ കൂടെ കിടക്കാൻ വരുന്ന ആൾക്കാരുടെയൊക്കെ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്യുമോ ? എന്തിനാണ് എന്റെ ഫോൺ എറിഞ്ഞു പൊട്ടിക്കുന്നത്, എന്റെ സുഹൃത്തിനെ വിളിച്ചിട്ട് തെറി പറയേണ്ട ആവശ്യം എന്താണ് ? അവരെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തേണ്ട ആവശ്യം എന്താണ് ?

ഞാന്‍ എംഡി എന്‍ട്രന്‍സ് എഴുതാന്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാള്‍ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടാക്കിയപ്പോള്‍ നല്ല അടി കിട്ടി. കണ്ണ് തുറക്കുമ്പോഴെല്ലാം അഞ്ചാറ് സെക്കന്റിലേക്ക് ഗ്രേ കളര്‍ മാത്രമേ കാണൂ. ഞാന്‍ ആറ് മാസം ബാലയുമായി അകന്നുകഴിഞ്ഞു. ആ സമയത്ത് ഞങ്ങള്‍ ഡിവോഴ്‌സ് ആയെന്നും ചിലര്‍ വിഡിയോ ചെയ്തു. ഒരിക്കല്‍ പനിച്ച് വയ്യാതായി, ആ സമയത്ത് എന്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞത് ഞാൻ അഭിനയിക്കുകയാണെന്നാണ്. ഭര്‍ത്താവിനെ നന്നായി അറിയുന്നത് കൊണ്ട് എന്റെ വീട്ടുകാര്‍ വന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡും പോസിറ്റീവായിരുന്നു. ഇതൊക്കെ 2022-ലാണ് സംഭവിച്ചത്. വീട്ടുകാര്‍ പറഞ്ഞത് നീ നിന്റെ ജീവിതം തുലച്ചു, നമുക്ക് എല്ലാം മനസിലാകുന്നുണ്ട്, ജോലിക്ക് പോകൂ എന്നാണ്.

ഈ പറയുന്ന കസ്തൂരി എന്ന പ്രൊഫൈലിന് പിന്നിലുള്ള ആളുമായി വളരെ കാലത്തെ ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. അതുകൊണ്ടു ഇവർ ഇത് വിടില്ല. അതല്ലെങ്കിൽ വേറെ പ്രൊഫൈലിൽ നിന്ന് വരും. ചിലപ്പോൾ പേര് മാറ്റുമായിരിക്കും. ഇതിന്റെ മാസ്റ്റർ മൈൻഡ് ആരാണെന്ന് മനസ്സിലായി. ഇതൊക്കെ ഞാൻ എഴുതിയിടുമ്പോഴേക്കും കുറെ സമയം ആകും. ആൾക്കാർക്ക് ബോറടിക്കും അതുകൊണ്ടാണ് ഞാൻ ഇത് വിഡിയോ ആയിട്ട് ഇടാം എന്ന് വിചാരിച്ചത്. ഞാൻ മൂന്നു ദിവസമായിട്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാൻ ആത്മഹത്യ ചെയ്താലോ എന്നൊക്കെ ആളുകൾ പറയുന്നുണ്ട്. ആരൊക്കെയോ എനിക്ക് വേണ്ടി പല ഹെൽപ്‌ലൈനിലും ഫോറംസിലും ഒക്കെ മെസ്സേജ് അയക്കുന്നുണ്ട്. ഞാൻ ഇപ്പോൾ ബോൾഡ് ആണ് എനിക്ക് ഒന്നും സംഭവിക്കില്ല.

പക്ഷേ ഇതൊക്കെ കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകും എന്നൊന്നും ഞാൻ കരുതുന്നില്ല. എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല. ഞാൻ നിയമപരമായി വിവാഹിത അല്ല എന്നൊക്കെയാണ് ഈ കമന്റിൽ പറയുന്നത്. അയാൾ എന്നെ വിവാഹം കഴിച്ചു തന്നെ കൂടെ താമസിപ്പിച്ചിരുന്നതാണ്. പിന്നെ അടുത്ത ആളെ കല്യാണം കഴിക്കണം എങ്കിൽ ഡിവോഴ്സ് വേണ്ടേ ? അതാണ് ഞങ്ങൾ നിയമപരമായി ഡിവോഴ്സ് ആയിട്ടില്ല. ഞങ്ങൾ മ്യൂച്വലി കൺസെന്റിൽ പിരിഞ്ഞിട്ടില്ല. വേറൊരു പെണ്ണിനെ വീട്ടിൽ കേറ്റിയപ്പോൾ ഞാൻ ഇറങ്ങിപ്പോയതാണ്. ഇത്ര ആൾക്കാരുടെ മുന്നിൽ എന്നെ ഭാര്യയായി കൊണ്ട് നടന്നിട്ട് എല്ലാവരെയും വിഡ്ഢികളാക്കുകയായിരുന്നു. എന്നെ വിഡ്ഢിയാക്കിയത് പോട്ടെ, ഞാൻ ഒരു ലൂസ് കേസ് എന്നൊക്കെയാണ് എല്ലാവരോടും പറയുന്നത്. പക്ഷേ ഇത്ര ആൾക്കാരുടെ മുന്നിൽ വച്ച് കല്യാണം കഴിച്ചതാണ്, ഞാൻ അത് കല്യാണം എന്ന് വിചാരിച്ചു. എന്നോട് അത് കല്യാണം എന്നാണ് പറഞ്ഞത്.

ഞങ്ങളുടെ വിവാഹമല്ല നടന്നതെന്നാണ് പലരും പറയുന്നത്. നാട്ടില്‍ നടന്ന വിവാഹ പരിപാടി എന്റെ അച്ഛനാണ് നടത്തിയത്. ചെന്നൈയില്‍ പരിപാടി നടത്തുമെന്ന് അവര്‍ അറിയിച്ചിരുന്നു. അതിനുള്ള ഡേറ്റ് ബുക്ക് ചെയ്തു. ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷെ കാന്‍സല്‍ ചെയ്തു. ഇതിനിടയില്‍ എനിക്ക് പിറന്നാള്‍ സമ്മാനമായി മാലയും വളയുമൊക്കെ തന്നു. അത് വീഡിയോ എല്ലാം ചെയ്തിരുന്നു. പിന്നീട് അത് എടുത്തുവെച്ചു. ഒരു ഓഡി കാറും തന്നു. എന്നാല്‍ നാല് തവണയെ ഞാന്‍ അതില്‍ ഇരുന്നിട്ടൂള്ളൂ. പിന്നെ ആ വാഹനം എവിടെപ്പോയെന്ന് എനിക്ക് അറിയില്ല.

പിന്നെ റജിസ്റ്റർ ചെയ്യേണ്ട കാര്യം അത് എല്ലാവരും കൂടി പ്ലാൻ ചെയ്ത് ചെയ്യാതിരുന്നതാണ്. ഈ പറയുന്ന ആളും ആ ഗൂഢാലോചനയിൽ ഉണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നു. ഞാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ മീഡിയയിൽ ഉള്ള ആള് ആണ്, ഇയാളുടെ ജാതകത്തിൽ ഇങ്ങനെ പ്രശ്നമുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്നാണ് പറയുന്നത്. പിന്നെ ഇവരൊക്കെ ഭയങ്കര വലിയ കുടുംബമാണ് ചതിക്കില്ല എന്നൊക്കെ അമ്മ പറയുന്നുണ്ട്. ഞാൻ സ്നേഹിച്ച ആള് വലിയ പൊസിഷനിൽ ഉള്ള ആളാണ് അയാളാണ് ഇങ്ങനെ ഒക്കെ ചെയ്തത് അപ്പൊ നമ്മൾ എന്താ ചെയ്യാ.

ഇയാൾ ഒരു ഇരയാണ് എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്, എന്നോടും അങ്ങനെയൊക്കെ പറഞ്ഞിട്ടാണ് കല്യാണം കഴിച്ചത്. കാരണം മുമ്പുള്ള ഭാര്യ പുള്ളിക്കാരനെ വിഷം കൊടുത്തു കൊല്ലാൻ നോക്കി, അതുപോലെതന്നെ മോശമായിട്ടുള്ള കണ്ടീഷനിൽ കണ്ടുപിടിച്ചു എന്നൊക്കെ എന്നോട് പറഞ്ഞു. ഒരു ഡോക്ടറിനെ കൊണ്ട് എന്നോട് ഇങ്ങനെയൊക്കെ സംസാരിപ്പിച്ചു. മറ്റൊരാൾ ഒരു കസ്റ്റംസ് ഓഫിസർ ആണോ അതോ വേറെ എന്തോ ഓഫിസർ ആണോ എന്ന് എനിക്കറിയില്ല അയാളുടെ മുഖം കണ്ടാൽ നന്നായിട്ട് തിരിച്ചറിയും, പേര് ഞാൻ വേണമെങ്കിൽ ഒന്ന് ഓർത്തെടുത്താൽ കിട്ടും, ആ പുള്ളി വന്നിട്ട് പറഞ്ഞു ഇതുപോലെ ഞാനും ഇവനും കൂടി വന്നപ്പോഴാണ് അവരെ ഇങ്ങനെ മോശമായ സാഹചര്യത്തിൽ കണ്ടത്. അപ്പൊ ഞാനും വിചാരിച്ചു ഇത്രയൊക്കെ വലിയ ആൾക്കാർ ഒരാൾക്ക് വേണ്ടിയിട്ട് ഇങ്ങനെ പറയുന്നുണ്ടെങ്കിൽ സത്യമായിരിക്കും എന്ന്. അന്ന് എനിക്ക് സത്യം മനസിലായില്ല ഇപ്പോൾ മനസ്സിലാകുന്നു. മാരിറ്റൽ അബ്യൂസിന്റെ അർഥം അറിഞ്ഞിട്ടാണോ ഇതൊക്കെ പറയുന്നത്?

എന്നെ കൊണ്ടുപോയതിനു ശേഷമുള്ള കാര്യമൊന്നും ഇപ്പോൾ പറയാൻ വയ്യ അത്രയ്ക്കുണ്ട്. അതൊക്കെ ഞാൻ പിന്നീടു പറയാം. ഇതെന്തായാലും കേസ് ആകാൻ പോകുന്നില്ല എന്നുള്ളത് എനിക്കറിയാം. എന്നെ സഹായിക്കാൻ ആരും ഉണ്ടാവില്ല എന്നും മനസ്സിലായി. പക്ഷേ എന്റെ ഒരു സമാധാനം ഇവൻ എന്നെ ജയിലിൽ കൊണ്ടുപോയി ഇട്ടാൽ പോലും എനിക്ക് സമാധാനം ഉണ്ട്. ഞാൻ ഇതൊക്കെ പറയുമ്പോൾ എനിക്ക് മുന്നേ വന്നുപോയ സ്ത്രീകൾക്ക് എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകും എന്ന് ഓർക്കുന്നു. എനിക്കിപ്പോ ജീവിക്കാൻ പ്രശ്നമൊന്നുമില്ല കുറച്ച് ഡിപ്രഷൻ ഉണ്ട് എന്ന് മാത്രമേ ഉള്ളൂ. അതുപോലെ സപ്പോർട്ട് ചെയ്യാൻ എന്റെ മാതാപിതാക്കളും ഉണ്ട്. അതുപോലെതന്നെ ആരും ഇല്ലെങ്കിൽ പോലും എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള കുഴപ്പങ്ങളും ഇല്ല.

ഞാൻ ഇങ്ങനെയൊക്കെ ചെയ്താൽ എന്റെ നഗ്നചിത്രം പോലും പുള്ളി ചിലപ്പോൾ പുറത്തുവിടും. അതുപോലെതന്നെ പലതരത്തിൽ വിഡിയോകൾ പോലും എടുത്തുവച്ചിട്ടുണ്ട്. വിഷം കൊടുത്തു എന്നൊക്കെ മുമ്പത്തെ ആളെ പറ്റി പറഞ്ഞ സ്ഥിതിക്ക് ഞാൻ മരുന്ന് തെറ്റിച്ചു കൊടുത്തു എന്നല്ലേ പറഞ്ഞിട്ടുള്ളൂ. അത് കുറച്ചു കുറവാ, അത്രയ്ക്ക് കുറ്റം പറഞ്ഞിട്ടില്ല. ഞാൻ നന്നായി നോക്കിയതിന്റെ സ്നേഹം ആയിരിക്കും അല്ലെങ്കിൽ വയറിളകി കിടന്നപ്പോൾ നോക്കിയതിന്റെ സ്നേഹം ആയിരിക്കും എന്ന് വിചാരിക്കുന്നു അത് മരുന്നിൽ ഒതുക്കിയത്. ബാല കോമയിലായപ്പോഴും വെന്റിലേറ്ററിലേക്ക് മാറ്റിയപ്പോഴും തീരുമാനങ്ങളിലൊന്നും വീട്ടിലെ ആരും ഉണ്ടായിരുന്നില്ല. ഞാനും പുള്ളിയുടെ അസിസ്റ്റന്റും ഉണ്ടായിരുന്നു. രാത്രി രണ്ട് മണിക്കാണ് പുള്ളിയെ ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. ടെന്‍ഷനടിച്ച് ചത്തു എന്ന് പറയാം. വീട്ടിലേക്ക് വിളിച്ച് പറഞ്ഞപ്പോള്‍ പുള്ളിയുടെ സഹോദരനും ചേച്ചിയും എത്തി. അടുത്ത ദിവസം അവര്‍ പോകുകയും ചെയ്തു. എന്നെ അവര്‍ പണിക്കാരിയെ പോലെയാണോ കണ്ടിരുന്നത്. ബാലയുടെ ഭാര്യയല്ലെന്ന് പറഞ്ഞു. അപ്പോള്‍ ചെയ്ത ജോലിക്ക് കാശെങ്കിലും തരണ്ടേ. മോഷന്‍ കഴുകിയതും രാത്രി ഉറങ്ങാതെയിരുന്ന് ബാലയുടെ ഡ്രിപ്പ് തീരാതെ നോക്കിയതുമൊക്കെ എന്തിനാണ്. ഇനിയൊരു സ്ത്രീയും ഈ വീട്ടില്‍ കയറില്ല എന്ന് അവര്‍ ഉറപ്പ് തന്നിരുന്നു. പക്ഷേ ബാലയുടെആരോഗ്യം ശരിയായപ്പോള്‍ അവരൊന്നും വാക്ക് പാലിച്ചില്ല.

മറ്റൊരു കമന്റ് അയാളുടെ ലിവർ ഡോണറും ഡോക്ടറും ഒക്കെ ഉള്ളതുകൊണ്ട് ഇപ്പോൾ അയാൾ ജീവിച്ചിരിക്കുന്നു എന്നാണു. ഞാൻ ചെയ്ത കാര്യങ്ങളൊന്നും ഇവർ കണ്ടിട്ടില്ലല്ലോ കണ്ടാലും ആരും ഒന്നും പറയാൻ പോകുന്നില്ല. ഞാൻ ഇത്രയും കാലം പേടിച്ചിട്ട് മിണ്ടാതെ ഇരിക്കുകയായിരുന്നു. പക്ഷേ ഇത്രയും വൃത്തികെട്ട കമന്റുകൾ കണ്ടിട്ട് സഹിക്കാൻ പറ്റാതെ ഇപ്പോൾ ഇതൊക്കെ പറയുന്നതാണ്. എലിസബത്തിനെക്കൊണ്ട് കൂടുതൽ പറയിക്കരുത്. കരൾ കൊടുത്ത ഡോണറെപ്പറ്റി എനിക്ക് പറയാനയുണ്ട് അത് പിന്നെ പറയാം. ഒരു പരിചയവുമില്ലാത്ത ഒരാൾ വന്നതാണ്, അതിൽ കുറെ കളികൾ ഉണ്ട്. ആശുപത്രിയിൽ എന്നെ ഒരുപാട് സഹായിച്ച ഒരു ഡോക്ടർ ഉണ്ട്. അദ്ദേഹത്തെ ഒരിക്കലും മറക്കാൻ പറ്റില്ല.

എന്നെപ്പോലെ ഇനി എത്ര ആൾക്കാർ ഇതിൽ പെടും എന്ന് അറിയില്ല. ഞങ്ങളുടെ കല്യാണസമയത്ത് ഒരു ആയുർവേദ ഡോക്ടർ വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എന്നെ ചതിച്ചു എന്നൊക്കെ പറഞ്ഞിട്ട് ഭയങ്കര പ്രശ്നം ആയിരുന്നു. അവരുടെ കുറെ മെസ്സേജുകൾ എന്റെ കയ്യിലുണ്ട്. അവര്‍ ഒരു വട്ട് കേസ് ആണെന്നാണ് എന്നോട് ഇയാൾ പറഞ്ഞത്. എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കുകയാണ് എന്ന് പറഞ്ഞു. അന്ന് ഞാൻ അതും വിശ്വസിച്ചു. ഇപ്പൊ അവരുടെയൊക്കെ പ്രാക്ക് ആയിരിക്കും ഞാൻ ഈ അനുഭവിക്കുന്നത്തിനു കാരണം. കുഴപ്പമില്ല നമ്മൾ അനുഭവിക്കേണ്ടത് അനുഭവിക്കാതെ പറ്റില്ലല്ലോ. ഏറ്റവും മോശം കുട്ടിയെ പറ്റി പറയുന്നതാണ്.

ഒന്നുമില്ലെങ്കിലും നിങ്ങളുടെ(ബാല) പല കേസുകളിൽ നിന്നും നിങ്ങളെ രക്ഷിച്ച ഒറ്റ കാരണം നിങ്ങളുടെ കുട്ടിയെപ്പറ്റി ഉള്ള കരച്ചിലായിരുന്നല്ലോ. എനിക്ക് തന്നെ നിങ്ങളോട് ഇഷ്ടം തോന്നിയത് “ഡാഡി ഉണ്ട് മോൾക്ക്” എന്ന് പറഞ്ഞിട്ട് ഒരു കരച്ചിൽ കരഞ്ഞതാണ്. കുട്ടിയുടെ പിറന്നാളിന് ഒരു വിഡിയോ ഇട്ടിട്ടുണ്ടായിരുന്നു. ആ കരച്ചിലിൽ ആണ് ഞാൻ വീണത്. അങ്ങനെ പല പെണ്ണുങ്ങളും ആ ഒരു സിംപതിയിൽ തന്നെയാണ് വീണത്. ഇനിയും നിങ്ങൾ അതുപോലത്തെ ഒരു സിമ്പതി കിട്ടാനുള്ള പരിപാടി ഉണ്ടാക്കാൻ പോകുന്നുണ്ട് എന്ന് എനിക്കറിയാം. ഇത്രകാലം ഒരുമിച്ച് താമസിച്ചതാണ് അപ്പൊ നിങ്ങളുടെ അടുത്ത നീക്കം ഏകദേശം എനിക്ക് മനസിലാകും. നിങ്ങളുടെ അടുത്ത ന്യൂസ് ഇതായിരിക്കും, അതുവരെ നിങ്ങൾ ഒന്നും മിണ്ടില്ല. ഐ ആം വെയിറ്റിംഗ്, വിജയ് സാർ ഒക്കെ പറയില്ലേ അതുപോലെ.

ഇപ്പോള്‍ എല്ലാത്തിനും തയാറായാണ് ഞാന്‍ നില്‍ക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി. ജയിലിലായാലും ഭക്ഷണം കിട്ടുമല്ലോ. എനിക്ക് മൂന്ന് ദിവസം ഭക്ഷണം തരാതിരുന്നിട്ടുണ്ട്. റൂമില്‍ പൂട്ടിയിട്ടിട്ടുണ്ട്. ടാപ്പ് വെള്ളം കുടിച്ചു. അത്രയ്‌ക്കൊന്നും ജയിലിലുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ ഇനി എന്നെ കൊന്നാലും സാരമില്ല. ഞാന്‍ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയില്‍ ആണ് താന്‍ ഉള്ളത്. ഡിപ്രെഷനും നാണക്കേടും സ്ട്രെസും കാരണം എന്ത് വന്നാലും അതിനെ നേരിടാന്‍ ഞാന്‍ തയാറാണ്.’’–എലിസബത്തിന്റെ വാക്കുകൾ.

കാമുകിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം അടിച്ചുതകര്‍ത്തു; ചുറ്റിക വാങ്ങിയത് കടം വാങ്ങിയ പണത്തിന്, വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിലെ കാരണമെന്ത്?

0
Spread the love

വെഞ്ഞാറമൂട്ടിൽ കുടുംബത്തിലെ നാലു പേരെയും പെണ്‍സുഹൃത്തിനെയും അഫാന്‍ കൂട്ടക്കൊല ചെയ്തതു ചുറ്റിക ഉപയോഗിച്ചെന്നു പൊലീസ്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന്, ഉച്ചയ്ക്ക് ആഭരണം പണയം വയ്ക്കുന്നതിനു മുൻപേ പണം കടമായി വാങ്ങി. ഈ പണം കൊണ്ടാണു വെഞ്ഞാറമൂട്ടില്‍നിന്നു ചുറ്റിക വാങ്ങിയത്. ഇതുപയോഗിച്ച് മുത്തശ്ശി സല്‍മാബീവിയെ ആദ്യം കൊലപ്പെടുത്തി. പിന്നാലെ സല്‍മാബീവിയുടെ കഴുത്തിലെ സ്വർണമാല എടുത്ത് പണമിടപാട് സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു.

പിന്നീടാണു പുല്ലമ്പാറ എസ്എന്‍ പുരത്തെത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും ഇതേ ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചു കൊന്നത്. കാമുകി ഫര്‍സാനയുടെ മുഖം അടിച്ചുതകര്‍ത്തു തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി. നെറ്റിയില്‍, മൂക്കിനു മുകളിലായി ആഴത്തില്‍ മുറിവേറ്റിരുന്നു. ഫര്‍സാനയ്ക്കും അനുജൻ അഫ്സാനും ഭക്ഷണത്തില്‍ എന്തെങ്കിലും കലര്‍ത്തി നല്‍കിയ ശേഷമാണോ കൊലപ്പെടുത്തിയതെന്ന സംശയവുമുണ്ട്. ക്രൂരമായ നിലയില്‍ ഇത്രയും കൊലപാതകങ്ങള്‍ 23കാരനായ അഫാന്‍ നടത്തിയത് എന്തു പ്രകോപനത്തിലും മാനസികനിലയിലുമാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അഫാന്റെ ഫോണ്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. കല്ലറ പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക് അഫാന്‍ ഉച്ചയ്ക്ക് 12.30ന് പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പതിനൊന്നരയ്ക്കു പള്ളി ഭാരവാഹികള്‍ പിരിവിനായി സല്‍മാബീവിയുടെ വീട്ടില്‍ എത്തിയിരുന്നു. അതിനു ശേഷമാണ് അഫാന്‍ എത്തിയതും കൊലപാതകം നടത്തിയതും.

11 മക്കളുള്ള സല്‍മാബീവിക്കു പ്രായാധിക്യമുണ്ടെങ്കിലും ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ് അടുക്കളയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അടുക്കളഭിത്തിയിലും നിലത്തും ചോരപ്പാടുകളുണ്ട്. മകള്‍ ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. അപ്പോഴേക്കും മരണം ഉറപ്പിച്ചിരുന്നു. പൊലീസ് എത്തി പരിശോധിച്ചു. പ്രായമുള്ളയാള്‍ കാല്‍ വഴുതി വീണപ്പോള്‍ തലയിടിച്ചു മുറിവുണ്ടായെന്നും രക്തം വാര്‍ന്നു മരിച്ചെന്നുമായിരുന്നു പ്രാഥമിക നിഗമനം. അഫാന്റെ കീഴടങ്ങലിനുശേഷം വെഞ്ഞാറമൂട് പൊലീസിന്റെ സന്ദേശമെത്തിയപ്പോഴാണു കൊലപാതകം എന്നു തിരിച്ചറിഞ്ഞത്.

ലൂസിഫറിൽ ലാലേട്ടനുമായി കോമ്പിനേഷന്‍ സീന്‍ ഇല്ല; എന്നാൽ എമ്പുരാനിലുണ്ടെന്ന് ടോവിനോ; ഇനി 3 കഥാപാത്രങ്ങൾ കൂടി!

0
Spread the love




മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് അതിന് കാരണം. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് മുന്നോടിയായി ദിവസേന ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തുവിടുന്നുണ്ട് അണിയറക്കാര്‍. ഒപ്പം ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ വീഡിയോകളും. ഇപ്പോഴിതാ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസിനെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 

പി കെ രാംദാസ് എന്ന രാഷ്ട്രീയ നേതാവിന്‍റെ, രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത മകനായിരുന്നു ലൂസിഫറിലെ ജതിന്‍ രാംദാസ്. എന്നാല്‍ സാഹചര്യങ്ങളാല്‍ അയാള്‍ രാഷ്ട്രീയത്തിലേക്ക് വരികയും കേരള മുഖ്യമന്ത്രി ആവുകയും ചെയ്യുന്നു. ചുരുക്കം സീനുകള്‍ കൊണ്ട് നല്ല ക്യാരക്റ്റര്‍ ആര്‍ക്ക് ഉണ്ടായിരുന്ന കഥാപാത്രമായിരുന്നു ലൂസിഫറിലെ ജതിന്‍ എന്നും എമ്പുരാനില്‍ ആ ആര്‍ക്ക് വലുതായിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. 

ലൂസിഫറിലെ എന്റെ‍ ഡയലോ​ഗ് പല വേദികളിലും ഞാന്‍ പിന്നീട് പറ‍ഞ്ഞിട്ടുണ്ട്. മുണ്ടുടുക്കാനുമറിയാം ആവശ്യം വന്നാല്‍ മടക്കി കുത്താനുമറിയാം എന്ന ഡയലോ​ഗ്. അത്രയും വിസിബിലിറ്റിയും റീച്ചും തന്ന കഥാപാത്രമായിരുന്നു അത്. ലൂസിഫറില്‍ ലാലേട്ടനുമായി കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയില്‍ ഒരു കോമ്പിനേഷന്‍ സീന്‍ ഉണ്ട്. ഒരുപക്ഷേ ഈ സിനിമയില്‍ എന്‍റെ ഏറ്റവും നല്ല പെര്‍ഫോമന്‍സും ആ സീനില്‍ ആണെന്നാണ് ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. വളരെ നല്ല ആക്റ്റേഴ്സിന് എതിരെ നിന്ന് അഭിനയിക്കുമ്പോള്‍ അത് സംഭവിക്കാറുണ്ട്. ഒരു പ്രതികരണം മാത്രം മതിയാവും നമ്മുടെ കഥാപാത്രം നന്നായിട്ട് വരാന്‍, ടൊവിനോ പറയുന്നു. അതേസമയം ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളെക്കൂടിയാണ് ഇനി അവതരിപ്പിക്കാനുള്ളത്.

ഭാരം കുറയ്ക്കുന്നതിൽ ഉറക്കത്തിന് ഇത്ര വലിയ പങ്കോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് തുടങ്ങിക്കോളൂ, ഉറക്കവും വണ്ണവും സെറ്റാകും..!

0
Spread the love

ജീവിതശൈലിയിലെ മാറ്റങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതിൽ ഒരു
പ്രധാന ഘടകമാണ് ശരിയായ ഉറക്കം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് സമ്മർദ്ദത്തെ നിയന്ത്രിക്കാനും, നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. നല്ല ഉറക്കം, വിശപ്പും കൊഴുപ്പ് സംഭരണവും നിയന്ത്രിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കാൻ നല്ലതാണ്. ഉറക്കസമയം ശരിയായ രീതിയിൽ ക്രമീകരിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം ഗുണം ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഉറക്ക ദിനചര്യകൾ:

സ്ഥിരമായ ഉറക്ക സമയം നിലനിർത്തുക

എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ നിയന്ത്രിക്കാനും, മെറ്റബോളിസവും ഹോർമോൺ സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താനും സഹായിക്കുന്നു. മോശം ഉറക്കരീതികൾ ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ വിശപ്പ് ഹോർമോണുകളെ തടസ്സപ്പെടുത്തുകയും, വിശപ്പ് വർധിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. ഓരോ രാത്രിയും7 മുതൽ 9 മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കം ലക്ഷ്യമിടുന്നു.

ഹെർബൽ ടീ അല്ലെങ്കിൽ ചെറുചൂടു വെള്ളം കുടിക്കുക

ഉറങ്ങുന്നതിനുമുമ്പ് ഒരു കപ്പ് ഷമോമൈൽ അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള ഹെർബൽ ടീ കുടിക്കുന്നത് വിശ്രമവും ദഹനവും പ്രോത്സാഹിപ്പിക്കും. ചെറുനാരങ്ങയോ കറുവപ്പട്ടയോ ചേർത്ത ചൂടുവെള്ളം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. വിശ്രമകരമായ ഉറക്കത്തിന് തടസ്സമാകുന്ന കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുക.

ഉറക്ക സമയത്തിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് ഉയർന്ന പഞ്ചസാരയോ കൊഴുപ്പോ ഉള്ള ഭക്ഷണങ്ങൾ, ദഹനത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. രാത്രി വൈകി കഴിക്കുന്നത് ഇൻസുലിൻ അളവ് വർധിപ്പിക്കുകയും ശരീരം രാത്രിയിൽ കൊഴുപ്പ് ഫലപ്രദമായി കത്തിക്കുന്നത് തടയുകയും ചെയ്യും. അതിനാൽ വിശക്കുന്നുണ്ടെങ്കിൽ നട്സ് പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുക

ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം ഏൽക്കുന്നത് മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. മോശം ഉറക്കം മെറ്റബോളിസത്തെ ബാധിക്കുകയും അടുത്ത ദിവസം അനാരോഗ്യകരമായ ഭക്ഷണങ്ങൾക്കായുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു. പകരം ഒരു പുസ്തകം വായിക്കുക, ധ്യാനിക്കുക, അല്ലെങ്കിൽ ശാന്തമായ സംഗീതം കേൾക്കുക.

ശ്വസന വ്യായായമോ ധ്യാനമോ പരിശീലിക്കുക.

സമ്മർദ്ദവും ഉത്കണ്ഠയും കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കും, ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു, പ്രത്യേകിച്ച് വയറിന് ചുറ്റും. ഉറങ്ങുന്നതിനുമുമ്പ് ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, അല്ലെങ്കിൽ ധ്യാനം എന്നിവയിൽ ഏർപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

∙സ്ട്രെച്ചിംഗ് അല്ലെങ്കിൽ യോഗ ചെയ്യുക

ഉറങ്ങുന്നതിനുമുമ്പ് നേരിയ സ്ട്രെച്ചിംഗ് അല്ലെങ്കിൽ യോഗ ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും വിശ്രമം വർധിപ്പിക്കാനും സഹായിക്കും. ചില യോഗമുറകൾ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഒറ്റരാത്രികൊണ്ട് ശരീരം കൊഴുപ്പ് കത്തുന്ന അവസ്ഥയിലേക്ക് മാറാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ മനസിന് ശാന്തത കൈവരിക്കാനും കഴിയുന്നു.

∙കിടപ്പുമുറി തണുപ്പിച്ച് സൂക്ഷിക്കുക

തണുത്ത അന്തരീക്ഷത്തിൽ (ഏകദേശം 18–20°C) ഉറങ്ങുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും,ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിശപ്പ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് തണുത്ത താപനില സഹായിക്കുന്നു.

∙അടുത്ത ദിവസത്തേക്കുളള ഭക്ഷണം നേരത്തെ തീരുമാനിക്കുക

അടുത്ത ദിവസത്തേക്ക് ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കുകയോ തീരുമാനിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. കൃത്യമായ ഭക്ഷണരീതി അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്.

ശ്രീനിവാസൻ തിരിച്ചു വരുന്നു; ‘റീ എൻട്രി’ ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലൂടെ

0
Spread the love

ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രം ആപ് കൈസേ ഹോയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി നടനും സംവിധായകനുമായ ശ്രീനിവാസൻ. മലയാള സിനിമയ്‌ക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ശ്രീനിവാസന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിനിടെയാണ് പ്രേക്ഷകർക്ക് സസ്പെൻസായി ആപ് കൈസേ ഹോയുടെ ട്രെയിലർ റിലീസ് ചെയ്തത്.

ലവ് ആക്ഷൻ ഡ്രാമ, പ്രകാശം പരക്കട്ടെ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ തിരക്കഥ എഴുതുന്ന ചിത്രമാണിത്. കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് ശ്രീനിവാസൻ എത്തുന്നത്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും, അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 28-നാണ് സിനിമ തിയേറ്ററുകളിലെത്തുക. ഡി ​ഗ്രൂപ്പിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം വള്ളുവനാടൻ സിനിമ കമ്പനിയാണ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ശ്രീനിവാസനും ധ്യാനും ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം കൂടിയാണ് ആപ് കൈസേ ഹോ.

അജു വർഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, ഡോണി ഡേവിഡ്, ജൂഡ് ആന്റണി, ഇടവേള ബാബു, സുരഭി സന്തോഷ്, തൻവി റാം എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ലഹരി ഉപയോ​ഗിച്ചിരുന്നു, 5 പേരെയും ചുറ്റികയ്‌ക്ക് അടിച്ചു; മൃത​ദേഹങ്ങൾക്ക് സമീപം 500-ന്റെ നോട്ടുകൾ; മാല പണയം വച്ചതിന് തെളിവ്

0
Spread the love

തലസ്ഥാനത്തെ കൂട്ടക്കൊലയുടെ നടുക്കത്തിലാണ് കേരളം മുഴുവൻ. വീട്ടുകാരെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ 23-കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവം സമാനതകളില്ലാത്തതും കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തുമായിരുന്നു. ആറ് പേരെ കൊന്നുവെന്നാണ് പ്രതി അഫാന്റെ മൊഴിയെങ്കിലും ഇതിൽ അഞ്ച് പേരാണ് മരിച്ചിട്ടുള്ളത്. ​അഫാന്റെ ഉമ്മ ​ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുകയാണ്. കൊലപാതകവേളയിൽ പ്രതി ലഹരി ഉപയോ​ഗിച്ചിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രാഥമിക പരിശോധനയിലാണ് ലഹരി സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ ഏതുതരം ലഹരിമരുന്നാണ് ഉപയോ​ഗിച്ചതെന്നറിയാൻ വിശദമായ പരിശോധന വേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.

അഞ്ച് പേരെയും ചുറ്റികയ്‌ക്ക് അടിച്ചെന്നാണ് പ്രാഥമിക നി​ഗമനം. എല്ലാവർക്കും തലയിൽ ക്ഷതമേറ്റിട്ടുണ്ട്. മാല (കൊല്ലപ്പെട്ട പിതൃമാതാവിന്റെ സ്വർണാഭരണം) പണയം വച്ച് പണം വാങ്ങിയെന്ന പ്രതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. വെ‍ഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിൽ അഫാൻ ഇടപാട് നടത്തിയതിന്റെ തെളിവാണ് ലഭിച്ചിരിക്കുന്നത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകൾ കിടന്നിരുന്നു.

അഫാൻ നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി എലിവിഷം കഴിച്ചെന്ന സൂചനയുള്ളതിനാൽ ആശുപത്രിയിലാണ് നിലവിലുള്ളത്. ഡിസ്ചാർജ് ആയതിന് ശേഷം വിശദമായി ചോദ്യം ചെയ്യും. അഫാന്റെ മാനസികനിലയും പരിശോധിക്കും. പ്രതി ഇടയ്‌ക്കിടെ വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാല് സിഐമാരുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. റൂറൽ എസ്പി അന്വേഷണത്തിന് നേതൃത്വം നൽകും.

ആറ് മണിക്കൂറിനിടെയാണ് പ്രതി അഞ്ച് കൊലപാതകം നടത്തിയത്, മറ്റൊരാളെ മരണാസന്ന നിലയിലാക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തിനും വൈകിട്ട് നാലരയ്‌ക്കും ഇടയിലാണ് കൂട്ടക്കുരുതി നടന്നത്. മൂന്ന് സ്ഥലങ്ങളിൽ മൂന്ന് വീടുകളിലായി നടത്തിയ കൊലപാതകങ്ങൾക്കായി അഫാൻ 25 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു. കൊല നടന്ന മൂന്ന് വീടുകളും മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സ്ഥിതിചെയ്യുന്നത്.

നിള നമ്പ്യാരുടെ അഡൽട്ട് വെബ് സീരിസിൽ നടൻ അലൻസിയറും

0
Spread the love

ഇൻഫ്ലുവന്‍സറും മോഡലുമായ നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ് സീരിസില്‍ പ്രധാന വേഷത്തിൽ അലൻസിയർ. ‘ലോല കോട്ടേജ്’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിർമാണവും നിര്‍വഹിക്കുന്നത് നിള നമ്പ്യാർ ആണ്. കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വെബ് സീരിസിന്റെ ഷൂട്ടിങ് വിവരങ്ങള്‍ നടി പങ്കുവയ്ക്കുന്നുണ്ട്. മോഡൽ ബ്ലെസി സിൽവസ്റ്റർ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഉടൻ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാണ് താരം പദ്ധതിയിടുന്നത്. നിള നമ്പ്യാർ ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലൂടെ വെബ് സീരിസ് പുറത്തിറക്കാനാണ് നടി പദ്ധതിയിടുന്നത്.

എന്‍റെ പണം, എനിക്കിഷ്ടമുള്ള സിനിമയെടുക്കും; ചോദ്യം ചെയ്യാതിരിക്കുന്നതാണ് മാന്യത: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ഉണ്ണി മുകുന്ദൻ

0
Spread the love

നടന്മാർ നിർമാതാക്കൾ ആകരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനങ്ങള്‍ തള്ളിക്കളഞ്ഞ് ഉണ്ണി മുകുന്ദന്‍. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് താരത്തിന്‍റെ നിലപാട്. തന്‍റെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകള്‍ നിര്‍മിക്കുമെന്നും അതിനെ ആരും ചോദ്യംചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി പറഞ്ഞു. പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.

‘‘നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ്. എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്‍റെ അവകാശമാണ്. ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല.അതൊരു മാന്യതയാണ്.

ഞാൻ നിർമിച്ച സിനിമകളും നല്ലതാണെന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോടുപോലും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു നടനോട് സിനിമ നിർമിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ എന്നറിയില്ല. അതെന്റെ അവകാശമാണ്. എന്റെ മാത്രമല്ല എല്ലാവർക്കും. ആ പ്രസ്താവനയേ ശരിയല്ല. ഇതൊരു ഫ്രീ സ്പേസ് ആണ്. സീറോ ബജറ്റിലും പുതിയ ആളുകളെ വച്ചുമൊക്കെ സിനിമ ചെയ്യാം. ഇതിനൊരു റൂട്ട് ബുക്കൊന്നുമില്ല.

ഇൻഡസ്ട്രിയിൽ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിെടയും എഴുതിവച്ചിട്ടില്ല. വേറെ മേഖലയിൽ നിന്നും ജോലിയൊക്കെ രാജിവച്ച് വന്ന് സിനിമ ചെയ്യുന്ന ആളുകളുണ്ട്. ഞാൻ പോലും സിനിമ പഠിച്ചിട്ട് വന്ന് സിനിമാ നടനായ ആളല്ല, പ്രൊഡക്‌ഷൻ എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. ജീവിതാനുഭവങ്ങൾകൊണ്ടാണ് അതൊക്കെ പഠിക്കേണ്ടത്. ഞാൻ അധികം പ്രതിഫലം വാങ്ങാറില്ല. അഞ്ചുവര്‍ഷത്തോളമായി എന്‍റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നത്.’’ – ഉണ്ണി മുകുന്ദന്റെ വാക്കുകൾ. 

നടിമാര്‍ക്ക് വലിയ പ്രതിഫലമൊന്നും കിട്ടുന്നില്ലെന്നും ഇനിയും കുറച്ചാല്‍ ഒന്നുമുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നിഖില വിമല്‍ അഭിപ്രായപ്പെട്ടു.

എമ്പുരാനിലെ ആ അഞ്ചാമനാര്? കൊറിയൻ സൂപ്പർസ്റ്റാറോ അതോ ലോക പ്രശസ്ത നടനോ?

0
Spread the love

തെന്നിന്ത്യൻ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന സിനിമ റിലീസ് ആണ് എമ്പുരാൻ. പൃഥ്വിരാജ് ലാലേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ മലയാളം കണ്ട ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. നിരവധി നാഷണൽ ഇന്റർനാഷണൽ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് സൂചന.മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഓരോ ദിവസം കഴിയുന്തോറും ആകാംക്ഷയും പ്രതീക്ഷയും ഉളവാക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് മലയാളികൾക്ക് മുന്നിൽ എത്തുന്നത്. ജോൺ വിക്ക്, ​ഗെയിം ഓഫ് ത്രോൺ തുടങ്ങിയവയിലൂടെ ഏറെ ശ്രദ്ധനേടിയ ജെറോം ഫ്ലിന്നും എമ്പുരാനിൽ ഭാ​ഗമായതോടെ ആ ആകാംക്ഷ ഇരട്ടിക്കുകയാണ്. ഇനി അഞ്ച് കഥാപാത്രങ്ങളാണ് എമ്പുരാനിൽ വരാനിരിക്കുന്നത്. അതിൽ അഞ്ചാമനാര് എന്നാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ഉയരുന്ന ചോദ്യം. മഞ്ജു വാര്യർ, ടൊവിനോ, പൃഥ്വിരാജ്, മോഹൻലാൽ എന്നിവരാണ് മറ്റ് നാല് പേർ.

ഇന്ന് വൈകിട്ട് വരുന്ന പോസ്റ്ററിൽ ടൊവിനോയോ മഞ്ജു വാരിയരോ ആണെങ്കിൽ ഒരു സർപ്രൈസ് കഥാപാത്രം ഉണ്ടാകുമെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഒപ്പം പ്രമുഖ ഹോളിവുഡ് താരങ്ങളും പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. അതിലൊരാൾ കൊറിയൻ മോഹൻലാൽ എന്ന് അറിയപ്പെടുന്ന ഡോൺ ലീ ആണ്. മറ്റൊരാൾ വിൽ സ്മിത്ത് ആണ്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ റിക്ക് യൂണിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. ഇവരിൽ ആരെങ്കിലും ആകുമോ അതോ വൻ സർപ്രൈസ് ഒളിഞ്ഞിരുപ്പുണ്ടോ എന്ന കാര്യത്തിൽ വൈകാതെ വ്യക്തത വരും. അതേസമയം, പൃഥ്വിരാജ് ആയതുകൊണ്ട് സർപ്രൈസ് സ്ക്രീനിലെ കാണാൻ സാധിക്കുള്ളൂ എന്ന് പറയുന്നവരും ഉണ്ട്. മാർച്ച് 27നാണ് ഏവരും അക്ഷമരായി കാത്തിരിക്കുന്ന എമ്പുരാൻ റിലീസ് ചെയ്യുക.

കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്കു ശേഷം തെറ്റായ മരുന്ന് നൽകി; ആളെ പറയാതെ ആരോപണം ഉന്നയിച്ച് നടൻ ബാല; വിവാദം

0
Spread the love

കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്കു ശേഷം തനിക്ക് തെറ്റായ മരുന്ന് നൽകിയെന്ന ആരോപണവുമായി നടൻ ബാല. എന്നാല്‍ മരുന്ന് നൽകിയ ആളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയാറായില്ല. കരൾ രോഗത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട തന്നെ ഈ ചതിയിൽ നിന്നും ദൈവം വീണ്ടും രക്ഷിച്ചുവെന്നും വ്യക്തമാക്കുന്നു. 

‘‘ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്.  എനിക്ക് മുൻവിവാഹത്തിൽ നിന്ന് ഒരു കുട്ടിയുണ്ടെന്ന് എല്ലാവർക്കും അറിയാം.  ഔദ്യോഗികമായി ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്. ഇപ്പോൾ, ഞങ്ങൾ സ്വർഗത്തിലാണ് ജീവിക്കുന്നത്.  ദൈവം നമുക്കായി സ്വർഗത്തിലേക്കുള്ള വാതിൽ തുറക്കുന്ന ഒരു സമയമുണ്ട്.  ഞങ്ങൾ രണ്ടുപേരും ഇപ്പോൾ അത് ആസ്വദിക്കുന്നു. എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ കോകിലയെ അറിയാം. അവൾ എന്റെ മാതൃസഹോദരന്റെ മകളാണ്. ജീവിതത്തിന് ഉയർച്ച താഴ്ചകളുണ്ട്. എനിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.  രണ്ട് വർഷങ്ങൾക്ക് മുമ്പ്, ബാല മരിച്ചുവെന്ന വാർത്ത പരന്നു, പക്ഷേ ഇതാ ഞാൻ, നിങ്ങളുടെ മുന്നിൽ എന്നെത്തന്നെ പരിചയപ്പെടുത്തുന്നു.  

എന്റെ ചെറുപ്പം മുതൽ കോകില കൂടെയുണ്ടായിരുന്നു.  അവൾ എന്നെ ഇത്രയധികം സ്നേഹിക്കുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. അവൾ എത്രമാത്രം എന്നെ പരിഗണിക്കുന്നുവെന്ന്  അടുത്തിടെ മാത്രമാണ് തിരിച്ചറിഞ്ഞത്.  ഞാൻ എന്റെ അമ്മയോട് സംസാരിച്ചു; ‘അമ്മ, ചെറുപ്പം മുതൽ കണ്ടുവളർന്ന ഈ പെണ്ണിനെ എങ്ങനെയാണ് ഭാര്യയായി കാണുക?’’ എന്റെ അമ്മ അതിന് അദ്ഭുതകരമായൊരു ഉത്തരം നൽകി: ‘‘ബാലാ, നിന്റെ അച്ഛനെ സ്നേഹിച്ചിട്ടാണോ ഞാൻ വിവാഹം കഴിച്ചത്? പക്ഷേ ഞങ്ങൾ സ്നേഹിച്ചു ജീവിച്ചു. ആ സ്നേഹത്തിന്റെ കാരണത്താൽ നിന്റെ മൂത്ത സഹോദരി, പിന്നെ സിരുത്തൈ ശിവ, ബാല എന്നിവർക്കു ജന്മം നൽകി’’.  

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts