Home Blog Page 264

തനിക്കെതിരായ പീഡന പരാതിയെ കുറിച്ചുള്ള കാര്യം ആദ്യം അറിഞ്ഞത് ഭാര്യ; സ്നേഹ വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു: എസ്‌പി ശ്രീകുമാര്‍

0
Spread the love

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളിൽ ഒരാളാണ് എസ്‌പി ശ്രീകുമാർ. മറിമായം, ഉപ്പും മുളകും, ചക്കപ്പഴം തുടങ്ങിയ സീരിയലുകൾ താരത്തെ അത്രകണ്ട് പ്രേക്ഷക പ്രിയങ്കരനാക്കിയിട്ടുണ്ട്. അടുത്തിടെ താരത്തിനും ഉപ്പും മുളകും സീരിയലിലും ഇപ്പോൾ സിനിമയിലും സജീവമായ ബിജു സോപാനത്തിനുമെതിരെ സീരിയൽ നടി പീഡന പരാതി നൽകിയിരുന്നു. ഇപ്പോഴിതാ ഈ വാർത്തയറിഞ്ഞ തന്റെ ഭാര്യ എങ്ങനെ വിഷയത്തോട് പ്രതികരിച്ചുവെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോൾ.

ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. എന്നാൽ ഇത്തരത്തിലുള്ളൊരു ഗുരുതര കേസ് വന്നപ്പോഴും ഭാര്യ തനിക്കൊപ്പം തന്നെ നിന്നുവെന്നും ഇത്തരം വ്യാജ കേസുകളിൽ നിരവധിപ്പേർ കുടുങ്ങി പോവാറുണ്ടെന്നുമാണ് താരം പറഞ്ഞത്.

”ഞങ്ങൾ അന്നൊരു ഉൽസവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അവിടെ വെച്ച് സ്നേഹയുടെ ഫോണിലേക്കാണ് ആദ്യം ഈ മെസേജ് വരുന്നത്. അതു കണ്ടയുടൻ ആദ്യം എന്നെ കെട്ടിപ്പിടിക്കുകയാണ് അവൾ ചെയ്തത്. എന്നോടൊപ്പം ഞാൻ അഭിനയിക്കുന്ന എല്ലാ സീരിയലുകളുടെയും സെറ്റിൽ വരാറുള്ളയാളാണ് സ്നേഹ. അവിടെയുള്ള എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാറുമുണ്ട്. അങ്ങനെയൊരു കാര്യം സംഭവിക്കില്ലെന്ന് എന്നെ അറിയാവുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാം. പക്ഷേ ഇത്തരം കേസുകളിൽ പെട്ടുപോകുന്ന ഒരുപാട് പേരുണ്ട്. ഇതുപോലെ വ്യാജമായി മറ്റുള്ളവരെ കുടുക്കാമെന്ന് വിചാരിക്കുന്നവരുണ്ട് ”, ശ്രീകുമാർ പറഞ്ഞു.

”നമ്മളെ അറിയാത്ത ഒരു ഭാര്യയാണ് കൂടെയുള്ളതെങ്കില്‍ ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ തകര്‍ന്ന് പോകും. കുടുംബത്തിനെയും കൂട്ടുകാരെയുമൊക്കെ പറഞ്ഞ് മനസിലാക്കാന്‍ പറ്റാതെ വരും. പക്ഷേ ഈ പ്രശ്‌നം വന്നാപ്പോള്‍ സ്നേഹ കൂടെ നില്‍ക്കുകയാണ് ചെയ്തത്. സംഭവം എന്താണെന്നു ചോദിച്ച് സുഹൃത്തുക്കള്‍ പോലും എന്നെ ഇതുവരെ വിളിച്ചിട്ടില്ല. കാരണം ഞാനെന്താണ് ചെയ്യുന്നതെന്നും എവിടെയൊക്കെയാണ് പോകുന്നതെന്നും അവര്‍ക്ക് അറിയാം. ഒന്നും ഒളിച്ച് വെയ്ക്കേണ്ട കാര്യമില്ല”, ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആരും പ്രതിഫലം വാങ്ങിയില്ല; ആ ചിത്രത്തിന്റെ ആകെ നിർമാണ ചിലവ് രണ്ടേകാൽ ലക്ഷം; സിനിമ വിജയിച്ചില്ലെങ്കിലും ഇരട്ടി ലാഭം കിട്ടിയെന്ന് മണിയൻ പിള്ള രാജു

0
Spread the love

രണ്ടേകാൽ ലക്ഷം രൂപയ്‌ക്ക് സിനിമ പൂർത്തിയാക്കിയ കാലം ഓർത്ത് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. പഴയ അഭിമുഖത്തിലാണ് നിർമാതാവെന്ന നിലയിലുള്ള റിസ്ക് അദ്ദേഹം തുറന്ന് പറയുന്നത്.

നമ്മുക്ക് ഒരു പടം എടുത്താലോ എന്ന പ്രിയദർശന്റെ ചോദ്യത്തിലാണ് ആ സിനിമയുടെ തുടക്കം. എന്റെ കൈയിലൊരു സബ്ജക്ട് ഉണ്ടെന്നും പ്രിയൻ പറഞ്ഞു. ഒരാൾ 25,000 രൂപ വീതം ഇട്ടാണ് പടം പൂർത്തിയാക്കിയത്. ആരും പ്രതിഫലം വാങ്ങിയില്ല. അങ്ങനെ ആകെ 2.5 ലക്ഷമാണ് സിനിമയ്‌ക്ക് ചെലവാക്കി പുറത്തിറക്കിയ സിനിമയാണ് ഹലോ മൈ ഡിയർ റോംഗ് നമ്പർ. തിയറ്ററിൽ സിനിമ വിജയിച്ചില്ല. എന്നാൽ ചാനലുകാർ സിനിമ എടുത്തു. ഇതോടെ 50,000 രൂപ വീതം ഓരോരാൾക്കും കിട്ടിയെന്നും മണിയൻപിള്ള രാജു പറഞ്ഞു.

മുൻപ് നിർമിച്ച സിനിമകളുടെ ബജറ്റും അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സൂപ്പർ ഹിറ്റുകളായ വെള്ളാനകളുടെ നാടിന് 18 ലക്ഷവും ഏയ് ഓട്ടോയ്‌ക്ക് 24 ലക്ഷവുമാണ് ചെലവായത്. ഇന്ന് ഒരു ദിവസത്തെ ചെലവ് മിനിമം ആറ് ലക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നശിച്ചുപോകട്ടെ, ഡിവോഴ്സ് ആയി പോകട്ടെ’ എന്നൊക്കെ പറയുന്നു; വിവാദ ക്യാപ്ഷനിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കി നടി ശ്രീവിദ്യയും ഭർത്താവും

0
Spread the love

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള താരത്തിന്റെ വിവാഹം ഈയടുത്താണ് നടന്നത്. തന്റെ മിക്ക വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള ശ്രീവിദ്യ വിവാഹം കഴിഞ്ഞ് വളരെ കുറച്ചായിട്ടുള്ളുവെങ്കിലും തങ്ങൾ വേര്‍പിരിഞ്ഞ് ഇരിക്കുവാണെന്നും കാരണം ഇരുവരുടെയും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണിതെന്നും വ്യക്തമാക്കിയിരുന്നു.

രണ്ടു പേരുടെയും ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നെന്നും തങ്ങളുടെ ഹണിമൂണ്‍ പിരീഡായത് കൊണ്ടു തന്നെ ഈ സമയത്ത് ഒരുമിച്ചില്ലാത്തതില്‍ നല്ല വിഷമമുണ്ടെന്നായിരുന്നു വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്. എന്നാൽ പ്രസ്തുത വീഡിയോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ ആണ് ആരാധകരെ ചൊടിപ്പിച്ചത്. ‘‘ഞാനും നന്ദുവും ഇപ്പോൾ ഒന്നിച്ചല്ല” എന്നായിരുന്നു നൽകിയ ക്യാപ്ഷൻ. എന്തായാലും സംഗതി വിവാദമായതോടെ ക്യാപ്ഷൻ നൽകിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീവിദ്യയും ഭർത്താവ് രാഹുൽ രാമചന്ദ്രനും.

‘‘എങ്ങനെ തുടങ്ങണമെന്ന് അറിയില്ല. ഇത്രയും ആളുകൾ എന്നെ റോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് അഞ്ച് വർഷമായി. ഇതിനിടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ വിവാഹം ഉൾപ്പടെ ‘വിവാദ കല്യാണം’ ആക്കി മാറ്റിയവരുണ്ട്. അതുവരെ വിവാദ വിവാഹം എന്നു വിശേഷിപ്പിച്ച് എന്നെ വച്ച് കണ്ടന്റ് ഉണ്ടാക്കിയവരുണ്ട്. എന്നെ റോസ്റ്റ് ചെയ്യുന്ന റിയാക്‌ഷൻ വിഡിയോ കാണാറില്ല.ഇതില്‍ ഒരാള് പോലും എന്താണ് വിഷയമെന്ന് എന്നെ വിളിച്ച് ചോദിച്ചിട്ടില്ല. അത് മാത്രമല്ല രണ്ട് പേർ തമ്മിലുള്ള വിഷയമാണ് അവിടെ നടന്നതെങ്കിൽ ഇതൊന്നുമറിയാത്ത മൂന്നാമത്തെ ആൾ വന്നെന്തിനാണ് അവിടെ അഭിപ്രായം പറയുന്നത്. അതെനിക്ക് വ്യക്തിപരമായി താൽപര്യമില്ല.

തമ്പ് നെയ്ൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കൊടുത്തുവെന്നു പറയുന്നു. അതല്ലാതെ വേറെന്ത് ക്യാപ്ഷൻ ആയിരുന്നു ഇടേണ്ടിയിരുന്നത്. ഞങ്ങൾ അടിച്ചു പിരിഞ്ഞു എന്നാണെങ്കിൽ ഇതിലും വലിയ തമ്പ് നെയ്ൽ ചെയ്യാൻ എനിക്കു വേറെ ടീം തന്നെ ഉണ്ടായിരുന്നു.

പത്ത് മുന്നൂറോളം ആളുകൾ ചാനൽ അൺസസ്ക്രൈബും ചെയ്തുപോയിട്ടുണ്ട്. അതിൽ വിഷമമില്ല. നമ്മുടെ കൂടെ എല്ലാ വിഷമത്തിലും സന്തോഷത്തിലും കുടുംബം പോലെ കൂടെ നിൽക്കുന്ന സബ്സ്ക്രൈബേഴ്സ് ഉണ്ട്. അവർ പോകത്തില്ലെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളിനി ഈ വിഷയത്തിൽ എത്ര ചീത്ത പറഞ്ഞാലും ഞാൻ പ്രതികരിക്കാൻ പോകുന്നില്ല. ‘പറ്റിക്കുക, ഉളുപ്പില്ലേ’ എന്നൊക്കെയാണ് ചോദിക്കുന്നത്. ചുമ്മാ അങ്ങനെയൊന്നും ചോദിക്കരുത്. ഞങ്ങൾ ആരുടെ കമന്റും നീക്കം ചെയ്യില്ല. ഇനി നിങ്ങൾക്ക് ആ വിഡിയോ കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.’’–ശ്രീവിദ്യയുടെ വാക്കുകൾ.

‘‘ഞാനും നന്ദുവും ഇപ്പോൾ ഒന്നിച്ചല്ലെന്ന വിഡിയോ പോസ്റ്റ് ചെയ്യുന്നതിനു മുമ്പേ ചിന്നു എന്നോട് ചോദിച്ചിരുന്നു. അപ്പോൾ ഞാനും പറഞ്ഞു, അതിലൊരു തെറ്റുമില്ലെന്ന്. കാരണം കഴിഞ്ഞ ഒന്നര മാസമായി ഞങ്ങൾ ഒന്നിച്ചല്ലായിരുന്നു. ഞാൻ തിരുവനന്തപുരത്തും ഇവൾ കാസർഗോഡുമായിരുന്നു. മാത്രമല്ല ചിന്നുവിന്റെ അമ്മയും എന്റ അമ്മയുമൊക്കെ ഈ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ് കണ്ടിരുന്നു. അല്ലാതെ ഇവളുടെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇതൊക്കെ ചെയ്യുന്നത്. കൂടാതെ ആ വിഡിയോയുടെ ഒന്നാമത്തെ മിനിറ്റില്‍ തന്നെ അതു പറയുന്നുമുണ്ട്.

ഇപ്പോൾ ഈ റോസ്റ്റ് ചെയ്യുന്ന ആള് തന്നെ തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയ്ൽ ചെയ്താണ് വിഡിയോ അപ്‍ലോഡ് ചെയ്യുന്നത്. ആദ്യം സ്വയം നന്നാകുക, എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ ഇറങ്ങുക. ഞങ്ങളെ ഉപയോഗിച്ച് അദ്ദേഹത്തിന് കിട്ടിയ കാഴ്ചക്കാർ ഒരു ലക്ഷം പേരാണ്. ഞങ്ങൾക്കുപോലും അത്രയുമില്ല. ഇവിടെ ആരെയാണ് പറ്റിക്കുന്നതെന്ന് നിങ്ങൾ ആലോചിച്ചു നോക്കൂ.

ഇതൊന്നും മനസ്സിലാക്കാതെ നെഗറ്റിവ് കമന്റ് ചെയ്യുന്നവരുണ്ട്. നിങ്ങൾ നശിച്ചുപോകട്ടെ, ഡിവോഴ്സ് ആയി പോകട്ടെഎന്നു പറഞ്ഞവരുണ്ട്. ഏഴെട്ടുകൊല്ലമായി ഞങ്ങൾ ഒരുമിച്ചുണ്ട്. എന്റെ അറിവിൽ ഞങ്ങൾ അങ്ങനെ പിരിഞ്ഞുപോകുമെന്ന് തോന്നുന്നില്ല. അതൊരു ബോണ്ട് ആയി അവിടെ കിടന്നുകൊള്ളും. നിങ്ങൾ വന്ന് പ്രാകുന്നതിലൂടെ നിങ്ങളുടെ എനർജി തന്നെ അനാവശ്യമായി കളയുകയാണ്. വിഡിയോ കണ്ടിട്ടുപോലുമാകില്ല, ഇങ്ങനെ മോശം പറയുന്നത്. റിയാക്‌ഷന്‍ വിഡിയോ കണ്ടുവന്നിട്ട് ചീത്ത പറയുന്നവരുമുണ്ട്.

ഇതിൽ ആരാണ് ആരെ വിൽക്കുന്നതെന്ന് നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ. നമ്മുടെ കണ്ടന്റ് എടുത്തുകൊണ്ടുപോയി നമ്മളെ കുറ്റം പറഞ്ഞ് കാഴ്ചക്കാരെ കൂട്ടുന്നവരാണ് അവർ. ഇന്നലെ അധികം പ്രശ്നങ്ങളൊന്നും കേരളത്തിൽ ഉണ്ടായിട്ടുകാണില്ല. അങ്ങനെ തപ്പി നടന്നപ്പോൾ കണ്ടതാണ് നമ്മുടെ വിഡിയോ.’’–രാഹുല്‍ രാമചന്ദ്രൻ പറഞ്ഞു.

തിയറ്ററുകൾ ഹൗസ്ഫുൾ; കുഞ്ചാക്കോ ബോബന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് വൻ അഭിപ്രായം..

0
Spread the love

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഓരോ ദിവസവും ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ കുതിച്ച് ഉയരുകയാണ്. ഞായറാഴ്ച മാത്രം കേരളത്തിൽ മൂന്നു കോടിക്ക് മുകളിൽ കളക്ഷനാണ് ചിത്രം നേടിയത്. മുന്നൂറ്റി അൻപതിൽ പരം ഹൗസ് ഫുൾ ഷോകളും ഇരുന്നൂറിലധികം എക്സ്ട്രാ ഷോകളുമാണ് കേരളത്തിൽ ചിത്രത്തിനുണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിലും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്.

ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസർ ഓൺ ഡ്യൂട്ടി ഇന്ത്യയിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.
നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡയറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്.

പൃഥിരാജിന്റെ എമ്പുരാനിൽ ഗെയിം ഓഫ് ത്രോൺസ് താരവും; ചിത്രം ലോക ശ്രദ്ധയിലേക്കോ?

0
Spread the love

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ.’ ബ്ലോക്ബസ്റ്റർ ചിത്രമായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലടക്കം വൈറലാണ്.

ഇപ്പോഴിതാ അണിയറപ്രവർത്തകർ പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഹോളിവുഡ് താരം ജെറോം ഫ്ലിൻ ആണ് പുതിയ വീഡിയോയിലുള്ളത്. ചിത്രത്തിലെ 7-ാം നമ്പർ കഥാപാത്രമായാണ് ജെറോം ഫ്ലിൻ-ന്റെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ബോറിസ് ഒലിവർ എന്ന കഥാപാത്രമായാണ് ജെറോം ചിത്രത്തിലെത്തുന്നത്.

ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഷോകളിൽ ഒന്നായ ഗെയിം ഓഫ് ത്രോൺസിലൂടെ ശ്രദ്ധനേടിയ നടനാണ് ജെറോം ഫ്ലിൻ. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ജെറോം ഫ്ലിൻ മലയാളം സിനിമയുടെ ഭാഗമാകുന്നതിന്റെ ആകാംഷയിലാണ് ഗെയിം ഓഫ് ത്രോൺസ് ആരാധകരും ഒപ്പം മലയാളി പ്രേക്ഷകരും.

ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി മലയാളി താരങ്ങളെയും വിദേശ താരങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോകൾ ഇതിനകം എമ്പുരാൻ ടീം പുറത്തിറക്കിയിട്ടുണ്ട്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസും ലെയ്ക്ക പ്രൊഡക്ഷൻസുമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും

പൊലീസ് ഭീഷണിപ്പെടുത്തി! പീഡനത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു; പണംകൊടുത്തുള്ള കരള്‍ മാറ്റിവെക്കല്‍ തെറ്റല്ലേ; ബാലയ്‌ക്കെതിരെ മുൻ ഭാര്യ

0
Spread the love

നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളിയായ ഡോ. എലിസബത്ത് ഉദയൻ. താൻ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും പീഡനത്തിനുശേഷമാണ് മാനസികമായി തകർതന്നതെന്നും എലിസബത്ത് പറയുന്നു. ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയിലും എലിസബത്ത് സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് എലിസബത്ത് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്.

കിടപ്പുമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല തന്നെ ഭീഷണിപ്പെടുത്തിയതായി നേരത്തെ എലിസബത്ത് ആരോപിച്ചിരുന്നു. ബാല തന്നെ ബലാത്സംഗം ചെയ്തുവെന്നും ജാതകപ്രശ്‌നം പറഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം.

എലിസബത്തിന്റെ വാക്കുകൾ: ‘‘നിങ്ങളുടെ പദ്ധതികൾ ഇതുവരെ അവസാനിപ്പിച്ചില്ലേ? ഞാന്‍ ഇത്രയും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ. എനിക്ക് പിആര്‍ വര്‍ക്ക് ചെയ്യാനുള്ള പണമില്ല. എനിക്ക് നിങ്ങളെപ്പോലെ രാഷ്ട്രീയത്തിന്റേയോ സ്വാധീനത്തിന്റേയോ പിന്‍ബലമില്ല.

ഒരിക്കല്‍ നിങ്ങളുടെ ചെന്നൈയില്‍നിന്നുള്ള പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിലെ പൊലീസ് ഓഫിസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ തിരിച്ചുകൊണ്ടുപോകാന്‍ പറഞ്ഞു. പീഡനത്തിന് പിന്നാലെ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്ത് ചെയ്താലും അത് പീഡനമാണ്. പണംകൊടുത്തുള്ള കരള്‍ മാറ്റിവെക്കല്‍ നിയമത്തിനെതിരാണെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് അറിയില്ല. ഇപ്പോഴാണ് പ്രതികരിക്കുന്നത്. ആളുകള്‍ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്. അതെനിക്ക് കുറ്റകൃത്യമായിട്ടാണ് തോന്നിയത്. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ കമന്റില്‍ എന്നെ തിരുത്തുക.

എന്റെ പോസ്റ്റ് ഗുരതരമായ കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ജയിലില്‍ പോവാന്‍ തയാറാണ്. ഞാന്‍ ശരിക്കും ഭയന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിയമപരമായി നീങ്ങിയാല്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് അവര്‍ ചോദിക്കും. ചെന്നൈയില്‍ പോലീസ് മൊഴിയെടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അവര്‍ ചോദിച്ചില്ല. എഴുത്തിലുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ ഞാന്‍ ആത്മഹത്യാശ്രമം നടത്തിയതാണെങ്കില്‍ തന്നെ അതിന് തെളിവുകളില്ല. എന്നെ ആരും ചെന്നൈയില്‍ ചെന്നൈയില്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല. എനിക്ക് മാനസിക സ്ഥിരതയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ ഈ എഴുത്ത് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ?’’

പ്രാവിൻകൂട് ഷാപ്പ് തിയറ്ററിൽ മിസ്സ് ആയവർ ഇനി ഒടിടിയിൽ കണ്ടോളൂ! എപ്പോൾ കാണാം?

0
Spread the love

ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവും ഒക്കെയായി തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു പ്രാവിൻകൂട് ഷാപ്പ്. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ജനുവരി 16നു റിലീസ് ആയ ഡാർക്ക് ഹ്യൂമർ ജോണർ ചിത്രമിപ്പോൾ ഒടിടിയിലേക്കെന്ന വാർത്തയാണിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മാർച്ച് പകുതിയോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം, സ്ട്രീമിംഗ് പാർട്ണേഴ്സ് ആരെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണന്‍റെ ഭാര്യ മെറിൻഡയായി ചാന്ദ്‍നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് എത്തുന്നത്.അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രമാണിത്. തല്ലുമാല, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ചിത്രം കൂടിയാണിത്.

‘എന്റെ ചെകിടത്ത് അടിച്ചത് കണ്ടോ’ എന്ന് ഉണ്ണി മുകുന്ദൻ; നിഖിലയെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് നടന്റെ ആരാധിക

0
Spread the love

മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രമാണ് ​ഗെറ്റ് സെറ്റ് ബേബി. ഒരു മെഡിക്കൽ ഫാമിലി ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ അർജുൻ എന്ന ഗൈനക്കോളജിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുന്നതിനിടെ തിയറ്ററിലെത്തിയ ഒരു ആരാധികയും ഉണ്ണി മുകുന്ദനും തമ്മിലുള്ള രസകരമായൊരു സന്ദർഭമാണ് ശ്രദ്ധനേടുന്നത്.

ഗെറ്റ് സെറ്റ് ബേബി കണ്ടിറങ്ങിയ ഒരമ്മയാണ് ഉണ്ണി മുകുന്ദനൊപ്പം ഉള്ളത്. സിനിമയെ പ്രശംസിച്ച് അവർ സംസാരിക്കുന്നതിനിടെ നിഖില തന്റെ ചെകിടത്ത് അടിച്ചത് കണ്ടോ എന്ന് ഉണ്ണി മുകുന്ദൻ ചോദിക്കുന്നുണ്ട്. ‘ആ കണ്ടു. എനിക്ക് ദേഷ്യം വന്നു. ഉണ്ടോ ഇവിടെ’ എന്ന് ആണ് ആ വയോധിക ചോദിച്ചത്. പിന്നാലെ ഉണ്ണി മുകുന്ദൻ, നിഖിലയെ വിളിച്ച് വരുത്തുന്നുമുണ്ട്. ‘അയ്യോ നമ്മുടെ പയ്യനെ അടിച്ചല്ലേ’, എന്നായി ആരാധിക. ‘ചെറുതായിട്ടെന്നെ’ന്നാണ് നിഖില മറുപടി നൽകിയത്. പിന്നാലെ നിഖിലയുടെ അഭിനയത്തെ അവർ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. 

‘ഉണ്ണി മുകുന്ദനെ എനിക്ക് നല്ല ഇഷ്ടവാ. സിനിമയും ഇഷ്ടമായി’, എന്നും ആരാധിക പറഞ്ഞു. ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വീഡിയോയ്ക്ക് താഴെ ​ഗെറ്റ് സെറ്റ് ബേബിയെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. 

‘ഇതിലും നല്ലത് കട്ടപ്പാര എടുത്ത് കക്കാൻ പോകുന്നതാണ്’; ഭർത്താവുമായി ഒരുമിച്ചല്ലെന്ന നടി ശ്രീവിദ്യയുടെ വീഡിയോയ്ക്ക് താഴെ വൻ വിമർശനം

0
Spread the love

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് എന്ന ചിത്രങ്ങളിലും ശ്രീവിദ്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം, തന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

എന്നാൽ, ‘തങ്ങളുടെ ഹണിമൂണ്‍ പിരീഡാണിത്. ആ സമയത്ത് ഒരുമിച്ചില്ലാത്തതില്‍ നല്ല വിഷമമുണ്ടെന്നായിരുന്നു വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്. ‘വേര്‍പിരിഞ്ഞ് നില്‍ക്കുന്നത് മനപൂര്‍വമല്ല. അത് രണ്ടുപേരും ചിന്തിക്കാത്ത കാര്യമാണ്. എന്താണ് ഒരുമിച്ച് വീഡിയോ ഇടാത്തത് എന്നൊക്കെ നിങ്ങള്‍ ചോദിക്കുമ്പോള്‍ അതിന്റെ കാരണം വന്ന് പറയാന്‍ വേണ്ടിക്കൂടിയാണ് ഈ വീഡിയോ ചെയ്യുന്നതെ’ന്നാണ് ശ്രീവിദ്യ പറഞ്ഞത്.

രണ്ടു പേരുടെയും ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ തമ്മിൽ കണ്ടിട്ടുണ്ട്. സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്റ് തന്റെ വലിയ ആഗ്രഹമായിരുന്നു. അതിനൊപ്പം നന്ദുവിന്റെ ആഗ്രഹപ്രകാരം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു റെസ്റ്റോറന്റും ഈ ജനുവരിയില്‍ ആരംഭിച്ചു. ഈ തിരക്കുകള്‍ കാരണമാണ് ഒരുമിച്ചല്ലാത്തതെന്നും ശ്രീവിദ്യ പറഞ്ഞു.

വീഡിയോയുടെ തലക്കെട്ടും, പറഞ്ഞ കാര്യങ്ങളും തെറ്റിദ്ധാരണ പരത്തുന്നതായി ചൂണ്ടിക്കാട്ടി നിരവധി കാഴ്ചക്കാരാണ് വീഡിയോയിൽ വിമർശനവുമായെത്തിയത്. “അധികം അഭിനയിച്ച് കഷ്ടപ്പെടേണ്ട… ആൾക്കാരെ പറ്റിക്കാൻ ഓരോന്നിറങ്ങിക്കോളും” എന്നാണ് ഒരാൾ വീഡിയോയിൽ കമന്റ് ചെയ്തത്. “വിദ്യാഭ്യാസം ഉള്ള ഒരു വ്യക്തി അല്ലെ നിങ്ങൾ, കുറച്ച് മാന്യമായി കാര്യങ്ങൾ ചെയ്യു,” “ഇതിലും നല്ലത് കട്ടപ്പാര എടുത്ത് കക്കാൻ പോകുന്നതാണ്, കഷ്ടം,” “നിങ്ങൾക്ക് അത്യാവിശ്യ വ്യൂവർഷിപ്പ് ഉണ്ടല്ലോ… പിന്നെ എന്തിനാ ചേച്ചി ഇങ്ങനെ ഒരു തമ്പ്നെയിൽ കൊടുക്കുന്നെ, എന്തായാലും ഇനി അങ്ങോട്ട് ശ്രദ്ധിക്കുക,” കമന്റുകളിൽ ചിലത് ഇങ്ങനെ. അതേസമയം, കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു, സംവിധായകൻ രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്.

മമ്മൂക്ക വരെ എത്തിയ ബേസിൽ യൂണിവേഴ്സിൽ ഒടുവിൽ ഉണ്ണിമുകുന്ദനും; താരത്തെ പെടുത്തിയത് കൊച്ചു മിടുക്കൻ

0
Spread the love

ഷേക്ക് ഹാൻഡിന് കൈ നീട്ടുമ്പോള്‍ ‘കൈ കിട്ടാതിരുന്നിട്ട് ചമ്മുന്ന സംഭവം’ മലയാളത്തിലെ കൈ കൊടുക്കൽ ക്ലബ്. നടൻ ബേസില്‍ ജോസഫ് തുടങ്ങിവെച്ച ക്ലബ്ബിൽ മമ്മൂക്ക വരെ എത്തി. പിന്നീട് ഇത്തരത്തിൽ ഇങ്ങനെ അബദ്ധം പറ്റുന്നവരെയെല്ലാം ബേസില്‍ യൂണിവേഴ്‍സില്‍ കയറി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനും പെട്ടിരിക്കുകയാണ്.

ഒരു കുട്ടിക്ക് കൈ നീട്ടിയപ്പോള്‍ താരത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ് അവൻ. ഷേക്ക് ഹാൻഡ് നല്‍കുന്നില്ല കുട്ടി. ഉണ്ണി മുകുന്ദനും പെട്ടു എന്ന തരത്തില്‍ വീഡിയോയും തമാശ ക്യാപ്ഷനോടെ പ്രചരിക്കുകയാണ്. ഗെറ്റ് സെറ്റ് ബേബിയുടെ പ്രചരണാര്‍ഥം തിയറ്റര്‍ വിസിറ്റിന് എത്തിയതാണ് ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്‍തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഉണ്ട്. കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ് പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്‍മിത നായർ ഡി,സാം ജോർജ്ജ് എന്നിവരും ആയ ഗെറ്റ് സെറ്റ് ബേബിയില്‍ വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts