Home Blog Page 265

ഒരു ദിവസം മുഴുവൻ റോബിനായി ജലപാനം പോലുമില്ലാതെ ആരതി പൊടി; എളുപ്പമല്ലെന്നും താരത്തിന്റെ പോസ്റ്റ്‌

0
Spread the love

ഫെബ്രുവരി 16നാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ളുവൻസറും സംരഭകയുമായ ആരതി പൊടിയും വിവാഹിതരായത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇരുവരുടെയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. താലികെട്ടിനു മുൻപേ തുടങ്ങിയ വിവാഹമാമാങ്കം ഇപ്പോഴും തുടരുകയാണ്. ചാന്ദിനി ഫംഗ്ഷൻ അഥവാ കര്‍വാ ചൗത് ആണ് ഇവരുടെ വിവാഹത്തോട് അനുബന്ധിച്ച് ഏറ്റവുമൊടുവിൽ നടത്തിയ ചടങ്ങ്.

കര്‍വാ ചൗത് ആഘോഷങ്ങളുടെ കോസ്റ്റ്യൂമും ആരതി തന്നെയാണ് ഡിസൈൻ ചെയ്തത്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ലെഹങ്കയണിഞ്ഞാണ് ആരതി എത്തിയത്. കറുത്ത കുർത്തയ്ക്കും പാന്റിനുമൊപ്പം ചുവന്ന ഷാൾ അണിഞ്ഞ് കുതിരപ്പുറത്തായിരുന്നു റോബിന്റെ വരവ്. ആഘോഷങ്ങളുടെ ചിത്രങ്ങളും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.”വിവാഹിതയായ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഒരു ചടങ്ങാണ് ചാന്ദിനി ഫംഗ്ക്ഷന്‍ അഥവാ കര്‍വാ ചൗത്. സൂര്യോദയം മുതൽ അസ്തമയം വരെ ഉപവാസം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ഉയര്‍ച്ചയ്ക്കും ആയുസിനും വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുന്നതാണ് കര്‍വാ ചൗത്. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ഇരിക്കുന്നത് അത്ര എളുപ്പമല്ല”, ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം ആസൂത്രണം ചെയ്തത് ആരതിയാണെന്ന് റോബിൻ മുൻപ് പറഞ്ഞിരുന്നു. ഇത്ര ഭംഗിയായി ചടങ്ങുകൾ ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതിനും ആരതിക്കുള്ള അഭിനന്ദനങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്. ഫെബ്രുവരി പതിനാറിന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹം. ഹൽദി ആഘോഷത്തോടെയാണ് ഇവരുടെ വിവാഹ ചടങ്ങുകൾ‌ക്ക് തുടക്കമായത്. പിന്നീട് രംഗോളി, സംഗീത് തുടങ്ങിയ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിലയറിയാം..

0
Spread the love

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64360 രൂപയാണ്. ഇന്നലെ വില 160 രൂപയോളം ഉയർന്നിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു കഴിഞ്ഞ വ്യാഴ്ച സ്വർണവില. 64,560 രൂപ വരെ ഉയർന്ന വില ചെറുതായിട്ട് കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകണം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8045 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്. വെള്ളിയുടെ വിലഇന്ന് കുറഞ്ഞിട്ടുണ്ട് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

റോന്തുമായി ദിലീഷ് പോത്തനും റോഷൻ മാത്യുവും; ഷാഹി കബീർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി

0
Spread the love

ഫെസ്റ്റിവൽ സിനിമാസ്, ജം​ഗ്ലീ പിക്ചേഴ്സിന്റെ സഹകരണത്തോടെ നിർമ്മിച്ച് ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് “റോന്ത്” എന്ന് പേരിട്ടു. ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങൾ പുറത്തിറക്കി.

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലർ ഗണത്തിൽ പെടുന്ന പോലീസ് സ്റ്റോറിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ​ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്.

ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്. രണ്ട് പോലീസ് ഉദ്യോ​ഗസ്ഥരുടെ ജീവതത്തിലൂടെയണ് സിനിമ സഞ്ചരിക്കുന്നത്. ഇവരുടെ ഒദ്യോ​ഗിക ജീവിതവും വ്യക്തി ജീവിതവും ഇതിലെ ആത്മസംഘർഷങ്ങളും ചിത്രത്തിൽ പ്രമേയമാകുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഒരു രാത്രിയിൽ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷൻ.

ഇലവീഴാപൂഞ്ചിറക്ക് മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവൻ തന്നെയാണ് റോന്തിന്റേയും ഛായാ​ഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിെല മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.

അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മം​ഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിം​ഗ് പ്രൊഡ്യൂസർ- സൂര്യ രം​ഗനാഥൻ അയ്യർ, സൗണ്ട് മിക്സിം​ഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ​ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിം​ഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ& മാർക്കറ്റിം​ഗ് സ്ട്രാറ്റജി- വർ​ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്.

“റോന്ത്” ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെയും പ്രകടനത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. ഏപ്രിലോടെ സിനിമ തീയ്യേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഞാൻ പ്രണയരംഗങ്ങൾ ചെയ്യുമ്പോൾ സ്‌​റ്റേജിന്റെ താഴ്ഭാഗത്ത് കെട്ടിയ തൊട്ടിലിൽ കിടന്ന് മകൻ അലറി കരയുകയായിരുന്നു; പോളി വൽസൻ

0
Spread the love

നാടകരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ അഭിനയത്രിയാണ് പോളി വൽസൻ. ചെറിയ പ്രായം മുതൽക്കേ നാടകത്തിലും മറ്റും അഭിനയിച്ച് നടനം തൊഴിലാക്കിയ തനിക്ക് അഭിനയം മൂലം കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാൻ സാധിച്ചെന്നും എന്നാൽ ഇന്ന് കാണുന്ന സിനിമാ നടിയായി മാറുന്നതിനു വേണ്ടി താൻ ഒരുപാടു കഷ്ടങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും പറയുകയാണ് താരം.

ചെറിയ പ്രായം മുതൽക്കേ നാടകത്തിൽ അഭിനയിക്കാൻ പോകുമായിരുന്നു. കുഞ്ഞിനെയും കൊണ്ടാണ് അഭിനയിക്കാൻ പോയിരുന്നത്. അവൻ നടക്കാറായില്ലായിരുന്നു. കാരണം വീട്ടിൽ നോക്കാൻ ആരുമില്ലായിരുന്നു. ഭർത്താവിന്റെ അമ്മ കുഞ്ഞുങ്ങളെ നോക്കിയിരുന്നുമില്ല. എനിക്ക് വേറെ വഴിയില്ലായിരുന്നു. റിഹേഴ്സൽ നടക്കുന്ന സമയത്തായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പരിപാടി ഉളള ഒരു ദിവസം തന്നെ കുഞ്ഞിനെ കൊണ്ടുപോയി. അവിടെയും കുഞ്ഞിനെ നോക്കാൻ ആരുമില്ലായിരുന്നു. സ്‌​റ്റേജിന്റെ താഴ്ഭാഗത്ത് ഒരു തൊട്ടിൽ കെട്ടി അതിലാണ് കുഞ്ഞിനെ കിടത്തിയത്.

ഞാൻ പ്രണയരംഗങ്ങൾ ചെയ്യുമ്പോൾ മകൻ തൊട്ടിലിൽ കിടന്ന് അലറി കരയുകയായിരുന്നു. അവന് അന്ന് പനിയായിരുന്നു. മകൻ കരയുന്നതും കേട്ടാണ് അഭിനയിച്ചത്. നാടകം കഴിഞ്ഞപ്പോഴേ ഞാൻ കുഞ്ഞിനെ എടുത്തു. അന്ന് രാത്രി എല്ലാവരും ഒരു വീട്ടിലാണ് തങ്ങിയത്. എന്റെ പ്രയാസം കണ്ടിട്ട് ആ വീട്ടിലുളളവർ എനിക്ക് ഒരു തൊട്ടിൽ കെട്ടി തന്നു. പി​റ്റേദിവസം ഞാൻ കുഞ്ഞുമായി വീട്ടിലേക്ക് പോകാൻ ബസ് കയറാൽ നിൽക്കുകയായിരുന്നു. നാടകം കണ്ട എല്ലാവരും എന്നെ അഭിനന്ദിച്ചു. എന്നിട്ടും കുഞ്ഞ് കരച്ചിൽ നിർത്തിയില്ല. ആ സമയത്ത് കടയിൽ കുറച്ചാളുകൾ ഇരിക്കുന്നുണ്ടായിരുന്നു. നാടകത്തിന് നടന്ന് കുറേ സമ്പാദിച്ചിട്ടുണ്ടെന്ന് ഒരാൾ മോശം അർത്ഥത്തിൽ പറഞ്ഞു. എനിക്ക് പ്രതികരിക്കാൻ സാധിച്ചില്ല. നാടകം കൊണ്ട് തന്നെയാണ് ജീവിച്ചത്. കുടുംബത്തെ സംരക്ഷിക്കാനും നാടകം സഹായിച്ചു. മകൻ ജനിച്ചപ്പോൾ ഒരുപാട് സന്തോഷിച്ചു. വീട്ടിൽ വച്ചാണ് പ്രസവിച്ചത്. അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്’- പോളി വൽസൻ പറഞ്ഞു.

അയാൾ വേറെയും സ്ത്രീകളെ ചതിച്ചിട്ടുണ്ട്; സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; ബാലയ്​ക്കെതിരെ മുന്‍ഭാര്യ

0
Spread the love

നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ രംഗത്ത്. കോകിലയെ വിവാ​ഹം ചെയ്യും മുമ്പ് രണ്ടര വർഷത്തോളം ബാലയുടെ ജീവിത പങ്കാളിയായിരുന്നു എലിസബത്ത്. കരൾ രോ​ഗം ബാധിച്ച് ബാല ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ കഴിഞ്ഞപ്പോൾ ശുശ്രൂഷിച്ചതും എലിസബത്തായിരുന്നു.

കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് ബാല ഭീഷണിപ്പെടുത്തിയെന്നും ബാലയേയും ബാലയുടെ ഗുണ്ടകളെയും തനിക്ക് പേടിയാണെന്നും തനിക്ക് വന്ധ്യതയുണ്ടെന്ന് ബാല പറഞ്ഞുപരത്തിയെന്നും എലിസബത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

“പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. ഞാൻ ഡിപ്രഷനു മരുന്നു കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. അയാൾ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു. അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. ഞാൻ അയാൾക്ക് മരുന്ന് മാറി കൊടുത്തുവെന്നും പറയുന്നു.”

‘ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന കാലത്ത് അയാള്‍ മറ്റ് പെൺകുട്ടികൾക്ക് അയച്ച മെസേജുകളും വോയിസ് ക്ലിപ്പുകളും എന്റെ കൈയിൽ ഇപ്പോഴും ഉണ്ട്.”

“അയാള്‍ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹം ചെയ്തു. പോലീസിന്‍റെ മുമ്പില്‍വെച്ചാണ് നടത്തിയത്. ജാതകപ്രശ്‌നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണ് അയാളും അയാളുടെ അമ്മയും എന്നോടു പറഞ്ഞത്.”

“എന്നെയും എന്റെ കുടുംബത്തെയും അയാൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഴയ അനുഭവങ്ങൾ ഉള്ളതു കൊണ്ട് അയാളെയും അയാളുടെ ഗുണ്ടകളെയും എനിക്ക് പേടിയാണ്. ഇനി ഇത് തുടർന്നാൽ അയാൾക്കെതിരെ ഞാനും കേസ് കൊടുക്കും.” എലിസബത്ത് പറയുന്നതിങ്ങനെ. 

വരുന്നത് അടുത്ത മഹാമാരിയോ? കൊറോണ വൈറസിന് സമാനമായ പുതിയ വകഭേദം കണ്ടെത്തി ചൈന

0
Spread the love

വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി. വൈറോളജിസ്റ്റ് ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ഗവേഷകരാണ് ആശങ്ക ഉയർത്തുന്ന പുതിയ വകഭേദം കണ്ടെത്തിയത്.

കോവിഡ് മഹാമാരിക്ക് കാരണമായ ‘SARS CoV-2’ വൈറസുമായി സാമ്യമുള്ള വൈറസിനെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കോവിഡിനു സമാനമായി, ACE2 റിസപ്​റ്റർ വഴി മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാൻ പുതിയ വകഭേദത്തിനും കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കി.

മെർസ് വൈറസ് ഉൾപ്പെടുന്ന മെർബെക്കോവൈറസ് ഉപവർഗ്ഗത്തിൽ പെടുന്ന ഈ പുതിയ വൈറസ്, ‘എച്ച്‌കെയു5-CoV-2’ എന്നാണ് അറിയപ്പെടുന്നത്. ഹോംഗ്‌ങ്കോംഗിലെ ജപ്പാനീസ് പിപ്പിസ്‌ട്രെല്ലെ വവ്വാലുകളിൽ നേരത്തെ എച്ച്‌കെയു5 കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പുതിയ വകഭേദം ആണ് ഇപ്പോൾ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.

വവ്വാലുകളിൽ നിന്നും നേരിട്ടോ അല്ലാതെയോ അതിവേഗത്തിൽ മനുഷ്യരിലേക്ക് പകരാൻ ഈ വെറസുകൾക്ക് കഴിയുമെന്നാണ് വിവരം. എന്നാൽ, മനുഷ്യകോശങ്ങളെ ബാധിക്കുന്നതിനുള്ള വൈറസിന്റെ നിലവിലെ കാര്യക്ഷമത കോവിഡ്-19 നേക്കാൾ കുറവാണെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.

“ബാറ്റ് വുമൺ” എന്നറിയപ്പെടുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞയായ ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള വൈറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് ജേർണലായ സെൽ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്; ചിത്രം ഇവിടെ കാണാം..

0
Spread the love

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത എന്ന ചിത്രമാണ് അത്. 2024 ജനുവരിയില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെ നാളെ (ഫെബ്രുവരി 23) ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് ചിത്രത്തിന്‍റെ നിർമ്മാണം. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റ് നിരവധി താരങ്ങളും ഈ ഇന്തോ- ഒമാൻ സംരംഭത്തിൽ ഭാഗമാകുന്നുണ്ട്‌. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രമാണ് രാസ്ത.

ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ് രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണൻ. ബി കെ ഹരിനാരായണൻ, വേണുഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ. എഡിറ്റർ അഫ്തർ അൻവർ, മേക്കപ്പ് രാജേഷ് നെന്മാറ, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, കോസ്റ്റ്യൂം ഷൈബി ജോസഫ്, ആർട്ട്‌ വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ സുധ ഷാ, ഫിനാൻഷ്യൽ കൺട്രോളർ രാഹുൽ ആർ ചേരാൽ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ ഖാസിം മുഹമ്മദ് അൽ സുലൈമി, പ്രൊഡക്ഷൻ കൺട്രോളർ ഹോച്ചിമിൻ കെ സി, ഡിസൈൻ കോളിൻസ് ലിയോഫിൽ. മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണിത്.

ആദ്യം തന്നെ കണ്ടത് തലയോട്ടികൾ; മരണമാണ് വെല്‍കം ചെയ്തത്: മഞ്ഞുമ്മൽ ബോയ്സിനായ് ഗുണാ കേവ് സന്ദർശിച്ചതിന്റെ അനുഭവം പറഞ്ഞ് അജയന്‍ ചാലിശ്ശേരി

0
Spread the love

ഇന്ത്യൻ സിനിമയെ അന്തർദേശീയ തലത്തിൽ തന്നെ ചർച്ചയ്ക്ക് എത്തിച്ച മലയാളം ചിത്രമാണ് പുതുമുഖ സംവിധായകൻ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. മലയാളം ഇൻഡസ്ട്രിയുടെ സീൻ മാറ്റുമെന്ന സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ ഒറ്റ വാക്കിൽ തുടങ്ങി ഒടുവിൽ ഇന്ത്യൻ സിനിമയുടെ തലവര തന്നെ മാറ്റിമറിച്ച ചിത്രം.2004ൽ എറണാകുളം മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് നടത്തിയ ഒരു കൂട്ടം യുവാക്കളുടെ യാത്രയായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയുടെ വലിയൊരു ഭാഗം സെറ്റിട്ടും ബാക്കി കൊടൈക്കനാലിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയിരുന്നത്. വി.എഫ്.എക്സ്സിന്റെ സാധ്യതകൾ വളരെയധികം പ്രയോജനപ്പെടുത്തിയ സിനിമ സാങ്കേതിക മികവിന് വലിയ കൈയ്യടിയും നേടിയിരുന്നു.

ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രത്തെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവരുന്ന സീന്‍ ഏറ്റവും പീക്കായിരുന്നു. ഗുണാ കേവ് ചിത്രത്തിനായി സെറ്റ് ഇടുകയായിരുന്നു. ബാസിയേയും കൊണ്ട് തറയില്‍ നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നതെന്നും പറയുകയാണ് പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി. ചിത്രം റിലീസ് ചെയ്ത് ഒന്നാം വാർഷികത്തിൽ അണിയറപ്രവർത്തകർ പുറത്തിറക്കിയ ബിഹൈന്റ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍ വീഡിയോയിലാണ് ചാലിശ്ശേരിയുടെ വാക്കുകൾ.ചിത്രത്തിലെ സുപ്രധാന ലൊക്കേഷനായ ഗുണാകേവിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി വിശദീകരിക്കുന്നത്. ഗുണാകേവ് സന്ദർശിക്കുന്നത് മുതൽ സെറ്റ് ഇടാം എന്ന് തീരുമാനിക്കുന്നതും സെറ്റ് നിർമിക്കുന്നതും സിനിമയുടെ ചിത്രീകരണവും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

‘സിനിമയുടെ പ്രധാനപ്പെട്ട ലൊക്കേഷന്‍ കൊടൈക്കനാലാണ്. അവിടെ ഇഷ്ടംപോലെ തവണ പോയിട്ടുണ്ട്. ആത്മബന്ധമുള്ള സ്ഥലമാണ്. എന്നാല്‍ ഞാന്‍ ഗുണാ കേവ് കണ്ടിരുന്നില്ല. ആദ്യം ഗുണാ കേവ് കാണാമെന്ന് വിചാരിച്ച് ചെന്നപ്പോള്‍ അവിടെ അടച്ചിട്ടിരിക്കുകയാണ്. ഇറങ്ങാന്‍ പറ്റില്ല. എങ്ങനെയൊക്കെയോ ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ സമീപിച്ച് ചെറിയ അനുമതി കിട്ടി. ടൂറിസ്റ്റുകള്‍ വരുന്നതിന് മുമ്പായി അങ്ങനെ അവിടെ ഇറങ്ങി കാണാനുള്ള സൗകര്യമുണ്ടായി. ഞാന്‍, പ്രൊഡ്യൂസര്‍ ഷോണ്‍, ഷൈജു ഖാലിദ്, പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി എന്നിവര്‍ ഇറങ്ങി, അയാള്‍ വീണ കുഴി കണ്ടു. അവിടെ ആദ്യം തന്നെ എതിരേറ്റത് കുരങ്ങന്റെ തലയോട്ടിയാണ്. മരണമാണ് വെല്‍കം ചെയ്തത്. അവിടെത്തെ മണം അങ്ങനെയാണ്. കൊല്ലങ്ങളോളം സൂര്യവെളിച്ചമടിക്കാത്ത പാറകളും അതിന്റെ അകത്തുനിന്നുള്ള മണങ്ങളുമെല്ലാം കണ്ടപ്പോള്‍ തന്നെ അവിടെനിന്ന് ഷൂട്ട് ചെയ്യുക അസാധ്യമാണെന്ന് എനിക്ക് മനസ്സിലായി അജയന്‍ ചാലിശ്ശേരി പറയുന്നു.

മുൻ ഭാര്യയ്ക്ക് അടിയന്തര ശസ്ത്രക്രിയ; വേർപിരിയലിന് ശേഷവും കൂടെ നിന്ന് എആർ റഹ്മാൻ; നന്ദി പറഞ്ഞ് സൈറ

0
Spread the love

സംഗീതസംവിധായകൻ എആർ റഹ്മാന്‍റെ മുൻ ഭാര്യ സൈറ ആരോഗ്യപ്രശ്നത്താല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് സൈറയുടെ ആരോഗ്യ വിവരങ്ങൾ പങ്കുവെച്ചത്. സൗണ്ട് ഡിസൈനറായ റസൂൽ പൂക്കുട്ടിയും ഭാര്യ ഷാദിയയയും സൈറയുടെ മുൻ ഭർത്താവ് എആർ റഹ്‌മാനും ഈ സമയത്ത് പിന്തുണ നല്‍കിയെന്ന് വന്ദന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പ്രസ്താവന ഇങ്ങനെയായിരുന്നു, “കുറച്ച് ദിവസം മുമ്പ് ശ്രീമതി സൈറ റഹ്മാൻ മെഡിക്കൽ എമർജൻസി കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, സൈറയുടെ ഏക ശ്രദ്ധ വേഗത്തിൽ സുഖം പ്രാപിക്കുന്നതിൽ മാത്രമാണ്. ചുറ്റുമുള്ളവരിൽ നിന്നുള്ള പിന്തുണ സൈറ വളരെയധികം വിലമതിക്കുകയും അവളുടെ നിരവധി അഭ്യുദയകാംക്ഷികളിൽ നിന്നും പിന്തുണക്കാരിൽ നിന്നും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

“ഈ ദുഷ്‌കരമായ സമയത്ത് നൽകിയ പിന്തുണയ്‌ക്ക് ലോസ് ഏഞ്ചൽസിൽ നിന്നുള്ള സുഹൃത്തുക്കൾ, റസൂൽ പൂക്കുട്ടി, അദ്ദേഹത്തിന്‍റെ ഭാര്യ ഷാദിയ, മിസ്റ്റർ റഹ്മാൻ എന്നിവരോടും സൈറ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു” എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ഇക്കഴിഞ്ഞ നവംബറിലാണ് 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം റഹ്മാനും സൈറയും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. ദമ്പതികൾ വേർപിരിയാൻ തീരുമാനിച്ചതിന് ശേഷം സൈറയുടെ അഭിഭാഷക വന്ദന അവരുടെ വിവാഹമോചനം പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവന പോസ്റ്റ് ചെയ്തിരുന്നു.

“മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് റഹ്മാന്‍ അന്ന് വിവാഹ മോചനത്തെക്കുറിച്ച് പ്രതികരിച്ചത്.

നോ കിസിംഗ്,​ നോ ഇന്റിമേറ്റ് സീൻ; അത്തരം സീനിൽ അഭിയനയിക്കില്ലെന്ന നിലപാടിൽ മാറ്റം വരില്ലെന്ന് ഉണ്ണി മുകുന്ദൻ

0
Spread the love

ശാന്തനായ കഥാപാത്രങ്ങളിലും കോമഡി റോളുകളിലും തിളങ്ങിയശേഷം മലയാളത്തിന്റെ ആക്ഷൻ ഹീറോയെന്ന പേരുകൂടി നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ സിനിമാഭിനയത്തിലെ തന്റെ ചില ഡിമാൻഡുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരില്ലെന്നാണ് നടൻ വ്യക്തമാക്കിരിക്കുന്നത്. രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നും താരം പറയുന്നു.

‘എല്ലാ സിനിമകളിലും നോ കിസിംഗ്,​ നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ അഭിനയിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലെ പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിന് കിസിംഗ് സീൻ വേണമെന്നില്ല.

എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്. സിനിമയിലെ സംഘട്ടനരംഗങ്ങളിൽ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തിൽ പ്രേക്ഷകനെ തോന്നിപ്പിക്കാൻ കഴിയുന്നില്ലേ? ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ? ഇത് എന്റെ മാത്രം കാഴ്‌ചപ്പാടാണ്. മറ്റുള്ളവർ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്. അതിൽ ഞാൻ അഭിപ്രായം പറയേണ്ട കാര്യമില്ല’- ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts