Home Blog Page 266

നോ കിസിംഗ്,​ നോ ഇന്റിമേറ്റ് സീൻ; അത്തരം സീനിൽ അഭിയനയിക്കില്ലെന്ന നിലപാടിൽ മാറ്റം വരില്ലെന്ന് ഉണ്ണി മുകുന്ദൻ

0
Spread the love

ശാന്തനായ കഥാപാത്രങ്ങളിലും കോമഡി റോളുകളിലും തിളങ്ങിയശേഷം മലയാളത്തിന്റെ ആക്ഷൻ ഹീറോയെന്ന പേരുകൂടി നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ സിനിമാഭിനയത്തിലെ തന്റെ ചില ഡിമാൻഡുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരില്ലെന്നാണ് നടൻ വ്യക്തമാക്കിരിക്കുന്നത്. രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നും താരം പറയുന്നു.

‘എല്ലാ സിനിമകളിലും നോ കിസിംഗ്,​ നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ അഭിനയിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലെ പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിന് കിസിംഗ് സീൻ വേണമെന്നില്ല.

എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്. സിനിമയിലെ സംഘട്ടനരംഗങ്ങളിൽ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തിൽ പ്രേക്ഷകനെ തോന്നിപ്പിക്കാൻ കഴിയുന്നില്ലേ? ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ? ഇത് എന്റെ മാത്രം കാഴ്‌ചപ്പാടാണ്. മറ്റുള്ളവർ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്. അതിൽ ഞാൻ അഭിപ്രായം പറയേണ്ട കാര്യമില്ല’- ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

തൊലിപ്പുറം ചെറുതായി ചൊറിയുന്ന അവസ്ഥ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടോ? എങ്കിൽ നിസ്സാരമാക്കല്ലേ! ശരീരം തരുന്ന മുന്നറിയിപ്പാണത്!

0
Spread the love

ചൊറിയാൻ തോന്നുക, ചൊറിയുക, അവിടെ വൃണമാവുക, അത് പൊട്ടിയൊലിക്കുക.. ചൊറിച്ചിൽ എന്ന് കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും അതിന്റെ കാരണങ്ങളും പ്രത്യാഘാതവും ചില്ലറയല്ല. ഒരു ചൊറിയും നാം നിസാരമായി കാണരുത്. കാരണം കണ്ടെത്തി ചികിത്സ തേടുക തന്നെ വേണം. ​ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്.

ചർമ്മത്തിലോ, പ്രത്യേക ശരീരഭാ​ഗങ്ങളിലോ ചൊറി അനുഭവപ്പെടാം. രാത്രികാലങ്ങളിൽ ഇവ കൂടുതലാവുകയും ചെയ്യും. ഒട്ടുമിക്ക ചൊറികളുടെയും കാരണം ​ഗൗരവമുള്ളതാകണമെന്നില്ല. എന്നാൽ ചിലത് അടിയന്തരമായി ചികിത്സിക്കേണ്ടതാണുതാനും. എന്തുകൊണ്ടെന്നാൽ ചൊറിച്ചിലിനുള്ള കാരണങ്ങൾ ഇതെല്ലാമായിരിക്കാം..

വൃക്ക തകരാർ
കരൾ‌ രോ​ഗം
തൈറോയ്ഡ്
ലിംഫോമ
പ്രമേഹം
വരണ്ട ചർമ്മം, അലർജി, പ്രാണികളുടെ ആക്രമണം എന്നിവ കാരണവും ചൊറിച്ചിൽ അനുഭവപ്പെടാം. ചിലരിൽ ​ഗുരുതരമായ ചർമ്മരോ​ഗങ്ങളാകാം കാരണം. ഉദാഹരണത്തിന് Dermatitis, Eczema, Psoriasis എന്നിവ. ചില രോ​ഗങ്ങൾ പിടിപെടുമ്പോഴും ചൊറിച്ചിൽ അനുഭവപ്പെടാം. ചിക്കൻപോക്സ്, അഞ്ചാംപനി, ഫം​ഗസ് റാഷസ്, എച്ച്ഐവി എന്നിവ ഇതിന് ഉദാ​ഹരണങ്ങളാണ്.

ചില പ്രത്യേകതയിനം സസ്യങ്ങൾ, പ്രാണികൾ എന്നിവയുടെ സാന്നിധ്യവും ചൊറിച്ചിലുണ്ടാകും. കൊതുക് വന്നിരിക്കുമ്പോഴോ, കടിക്കുമ്പോഴോ ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഇതിനുദാഹരമാണ്. ചില വ്യക്തികൾക്ക് പ്രത്യേക വസ്തുക്കളോടോ ഉത്പന്നങ്ങളോടോ അലർജി ഉണ്ടാകാം. ഇതിന്റെ ഭാ​ഗമായി ചൊറിച്ചിലുണ്ടാവുകയും ചെയ്യും. പഞ്ഞി, പെർഫ്യൂം, സോപ്പുകൾ, കെമിക്കലുകൾ, ആഹാരപദാർത്ഥങ്ങൾ എന്നിവയോട് അലർജിയുള്ളവർക്ക് ആദ്യം കാണിക്കുന്ന ലക്ഷണം ചൊറിച്ചിൽ ആകാം. ​ഗർഭാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ സ്ത്രീകളിലും കഠിനമായ ചൊറിച്ചിലുണ്ടാകാറുണ്ട്. വയറിലാണ് ഇവ കൂടുതലായും അനുഭവപ്പെടുക.

എന്തുതരം ചൊറിച്ചിൽ ആണെങ്കിലും തുടർച്ചയായി ദിവസങ്ങളോളം അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. ഗുരുതര പ്രശ്നമില്ലെന്ന് ഉറപ്പുവരുത്താൻ മടി കാണിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

“ഛപ്രികളുടെ ഉത്സവം”: ഹോളി ആഘോഷത്തിനെതിരെ അധിക്ഷേപ പരാമർശം; ഫറാ ഖാനെതിരെ ക്രിമിനൽ കേസ്

0
Spread the love

ഹൈന്ദവ ആഘോഷമായ ഹോളിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ബോളിവുഡ് ചലച്ചിത്ര സംവിധായികയും ഡാൻസ് കൊറിയോഗ്രാഫറുമായ ഫറാ ഖാനെതിരെ ക്രിമിനൽ കേസ്. ഹിന്ദുസ്ഥാനി ഭാവു എന്നറിയപ്പെടുന്ന യൂട്യൂബർ വികാഷ് ഫടക് ആണ് പരാതിക്കാരൻ. വികാഷ് തന്റെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ദേശ്മുഖ് മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 20 ന് സെലിബ്രിറ്റി മാസ്റ്റർഷെഫ് എന്ന ടെലിവിഷൻ ഷോയുടെ എപ്പിസോഡിനിടെ ഫറ നടത്തിയ പ്രസ്താവനകളാണ് വിവാദമായി മാറിയത്.

ഫറയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖാർ പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തത്. ഫറ ഹോളിയെ “ഛപ്രികളുടെ ഉത്സവം” എന്ന് വിശേഷിപ്പിച്ചതായും അത് വ്യാപകമായി അധിക്ഷേപകരമായി കരുതപ്പെടുന്ന ഒരു പദമാണെന്നും വികാഷ് പരാതിയിൽ ആരോപിച്ചു. ഫറാ ഖാന്റെ പരാമർശം അദ്ദേഹത്തിന്റെയും വിശാലമായ ഹിന്ദു സമൂഹത്തിന്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ചിത്രീകരണ സമയത്ത് പൃഥ്വിരാജ് ആവശ്യപ്പെട്ടത് ഒറ്റ കാര്യം; എമ്പുരാനിൽ മലയാളികൾക്ക് സുപരിചിതനായ ആ കണ്ണട താരവും

0
Spread the love

മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെ ആ ഹൈപ്പിന് കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി അവതരിപ്പിക്കുകയാണ് അണിയറക്കാര്‍. അക്കൂട്ടത്തില്‍ ലൂസിഫറില്‍ ഉണ്ടായിരുന്നവരും ഇല്ലായിരുന്നവരും ഉണ്ട്. ഇപ്പോഴിതാ ലൂസിഫറില്‍ ഇല്ലാത്തതും എന്നാല്‍ എമ്പുരാനില്‍ ഉള്ളതുമായ ഒരു കഥാപാത്രത്തെക്കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ ടീം. മലയാളികള്‍ക്ക് സുപരിചിതനായ കന്നഡ താരം കിഷോര്‍ ആണ് അത്.

മലയാളിയായ ഐബി ഓഫീസര്‍ കാര്‍ത്തിക് എന്ന കഥാപാത്രത്തെയാണ് കിഷോര്‍ എമ്പുരാനില്‍ അവതരിപ്പിച്ചിരിക്കുന്നത്. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ സീക്വല്‍ എന്ന നിലയില്‍ എമ്പുരാന്‍റെ അവസരം വന്നപ്പോഴേ താന്‍ മറ്റൊന്നും ആലോചിക്കാതെ അത് സ്വീകരിച്ചെന്ന് കിഷോര്‍ പറയുന്നു. മലയാളവും ഇംഗ്ലീഷും സംസാരിക്കേണ്ട കഥാപാത്രമാണ് ഇത്. മലയാളം ഒരു മലയാളിയെപ്പോലെ സംസാരിക്കേണ്ടതുണ്ടായിരുന്നു, അതും വേഗത്തില്‍. ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തന്നോട് ഏറ്റവുമധികം ആവശ്യപ്പെട്ടത് മലയാളം കുറച്ചുകൂടി വേഗത്തില്‍ സംസാരിക്കാന്‍ ആയിരുന്നുവെന്നും കിഷോര്‍ ഓര്‍ക്കുന്നു.

അതേസമയം പുലിമുരുകന് ശേഷം കിഷോര്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് എമ്പുരാന്‍. പുലിമുരുകനില്‍ ആര്‍ കെ എന്ന ഫോറസ്റ്റ് ഓഫീസറെയാണ് കിഷോര്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്‍റെ മുരുകനുമായി ഏറെ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്ന, ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമായിരുന്നു അത്. അതേസമയം മാര്‍ച്ച് 27 നാണ് എമ്പുരാന്‍റെ റിലീസ്. ഇനി ഒന്‍പത് കഥാപാത്രങ്ങളെക്കൂടിയാണ് അവതരിപ്പിക്കാന്‍ ഉള്ളത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പലയിടത്തും ടിക്കറ്റ് കിട്ടാനില്ല! കളക്ഷനിൽ വൻ കുതിപ്പുമായി കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’

0
Spread the love

കുഞ്ചാക്കോ ബോബൻ നായകനായെത്തി തിയേറ്ററുകളിൽ വൻ പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വിവിധയിടങ്ങളില്‍ അഡീഷണല്‍ ഷോകളും നടന്നു. കളക്ഷനിലും വൻ കുതിപ്പിലാണ് ചിത്രം. റിലീസിനേക്കാളും രണ്ടാം ദിനം ചിത്രം കളക്റ്റ് ചെയ്‍തിരിക്കുകയാണ്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 1.25 കോടി രൂപയാണ് റീലീസിന് നേടിയതെന്നും രണ്ടാം ദിനം 1.80 കോടി നേടിയെന്നും ആകെ കളക്ഷൻ 3.05 കോടിയില്‍ എത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണിയാണ്. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്‍ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായി ഉണ്ടാകുക.

കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്‍സ് ബിജോയ് സംഗീത സംവിധാനം. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ രാഹുൽ സി പിള്ള. ക്രിയേറ്റീവ് ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, വാർത്താ പ്രചരണം ഹെയിൻസുമാണ്.

മഞ്ഞുമ്മല്‍ ബോയ്സിന് ഒരു വയസ്സ്; വീണ്ടും ത്രില്ലടിപ്പിച്ച് അണിയറ പ്രവർത്തകർ

0
Spread the love

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 240 കോടി രൂപയോളമാണ് ചിത്രം നേടിയത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വീകാര്യത നേടിയ ചിത്രം തമിഴ്നാട്ടില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. 50 കോടിക്ക് മുകളിലാണ് തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയത്. 2024 ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കൗതുകമുണ്ടായിരുന്ന ഒരു കാര്യം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

വിനോദയാത്രയ്ക്കിടെ കൊടൈക്കനാലിലെ ഗുണ കേവില്‍ വീഴുന്ന ഒരു മലയാളി യുവാവിന്‍റെയും സുഹൃത്തുക്കളുടെയും കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ്. എന്നാല്‍ ഗുണ കേവിലെ ചിത്രീകരണം അസാധ്യമായതിനാല്‍ പെരുമ്പാവൂരില്‍ സെറ്റ് ഇട്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. യഥാര്‍ഥ ഗുണ കേവ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പെര്‍ഫെക്ഷനോടുകൂടി സെറ്റ് തയ്യാറാക്കിയത് അജയന്‍ ചാലിശ്ശേരി ആയിരുന്നു. അജയനും ടീമും അണിയറയില്‍ നടത്തിയ അധ്വാനം എത്രത്തോളമായിരുന്നെന്ന് ഈ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പറയും. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഒരു അഭിമുഖത്തില്‍ ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാം പറഞ്ഞത് വന്‍ പബ്ലിസിറ്റി നല്‍കി. എന്നാല്‍ ചിത്രം ഏത് ഗണത്തില്‍ പെടുന്ന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് അറിവുണ്ടായിരുന്നില്ല. റിലീസിന് മുന്‍പായെത്തിയ ട്രെയ്‍ലറിലൂടെയാണ് ഇതൊരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നുമൊക്കെ പ്രേക്ഷകര്‍ അറിയുന്നത്. പിന്നീടങ്ങോട്ട് ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചു. റിലീസ് ദിനത്തില്‍ത്തന്നെ മസ്റ്റ് വാച്ച് എന്ന പ്രേക്ഷകാഭിപ്രായം കൂടി ഉയര്‍ന്നതോടെ ചിത്രം തിയറ്ററുകളില്‍ ആളെ നിറച്ചു, ആഴ്ചകളോളം.

ചുരിദാറും ഷാളുമിട്ട് പഠിക്കാൻ പോയ ആളായിരുന്നു; ഇപ്പോൾ എല്ലാം മാറി, വസ്ത്രം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്: ആരാധ്യ

0
Spread the love

പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ‘സാരി ‘ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവയ്ക്കുകയാണ് ആരാധ്യ ദേവി എന്ന മലയാളി. ശ്രീലക്ഷ്മി സതീഷ് എന്ന പേര് മാറ്റിയാണ് നടി ആരാധ്യ ദേവി എന്ന പേര് സ്വീകരിച്ചത്. സിനിമയിൽ അഭിനയിക്കാൻ സാധിക്കാത്ത അവസ്ഥയുളള ഒരു കുടുംബമായിരുന്നു തന്റേതെന്നാണ് നടി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ആരാധ്യ ദേവി പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിലാണ് നടി ഇക്കാര്യങ്ങൾ തുറന്ന് സംസാരിച്ചത്.

‘എല്ലാവരെയും പോലെ സദാചാര ബോധത്തോടെ ഓരോ കാര്യങ്ങളും നോക്കി കണ്ട വ്യക്തിയായിരുന്നു ഞാൻ. സാരി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ എല്ലാ കാര്യങ്ങളും മാറി മറിഞ്ഞു. ഞാൻ പി ജി ചെയ്യുന്ന സമയത്താണ് റീൽസ് ചെയ്ത് തുടങ്ങിയത്. അതിനിടയിൽ ഞാൻ ചെയ്ത ഒരു റീലാണ് രാം ഗോപാൽ വർമ്മ സാർ കാണുകയും ഞാൻ ആരാണെന്ന് തിരക്കുകയും ചെയ്തത്. എന്റെ ജനറേഷനിലുളള മിക്കവർക്കും അദ്ദേഹത്തെ അറിയില്ല. അദ്ദേഹം എനിക്ക് മെസേജ് അയച്ചു. എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.

ആ സമയത്ത് അദ്ദേഹത്തെക്കുറിച്ച് പല വിവാദങ്ങളും പുറത്തുവന്നിരുന്നു. അതിൽ ഏത് വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിലായി. അദ്ദേഹം ചെയ്ത ചിത്രങ്ങൾ എനിക്കറിയാമായിരുന്നു. ഗ്ലാമറസ് വേഷങ്ങളെ മനോഹരമാക്കിയാണ് രാം ഗോപാല വർമ്മ അവതരിപ്പിച്ചിട്ടുളളത്. എനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം തന്നു.ആ സമയത്ത് എനിക്ക് 22 വയസായിരുന്നു. ഈ വിവരം അച്ഛനോടും അമ്മയോടും പറഞ്ഞു. അവർക്ക് ആദ്യം ഇതൊന്നും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.

സാധാരണ ഒരു കുടുംബത്തിൽ നിന്നുളള വ്യക്തിയാണ്. എല്ലാവരും പഠനത്തിനാണ് പ്രധാന്യം നൽകിയത്. സിനിമ എനിക്ക് ഇഷ്ടമാണ്. അഭിനയിക്കാനും ഇഷ്ടമായിരുന്നു. പക്ഷെ അത്തരത്തിൽ ചിന്തയുളള കുടുംബമായിരുന്നില്ല എന്റേത്. അദ്ദേഹം എന്നിൽ കാണുന്ന സൗന്ദര്യം എന്താണെന്ന് ഇപ്പോഴും അറിയില്ല. ഞാൻ പഠിക്കാൻ പോകുമ്പോൾ ചുരിദാറും ഷാളുമിട്ടായിരുന്നു പോയിരുന്നത്. എല്ലാ സുഹൃത്തുക്കൾക്കും അറിയാവുന്ന കാര്യമാണ്. ഞാൻ ഒരുപാട് മാറി.സിനിമയിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിന് വിമർശനങ്ങൾ നടത്തേണ്ട ആവശ്യം വരുന്നില്ല. വസ്ത്രം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.എന്നെ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പേർ ട്രോളിയിട്ടുണ്ട്. അതൊക്കെ അച്ഛനും അമ്മയ്ക്കും ഒരുപാട് സങ്കടമായിട്ടുണ്ട്’- ആരാധ്യ ദേവി പറഞ്ഞു.

‘ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ’; റീച്ച് കിട്ടാൻ എന്ത് തറവേലയും കാണിക്കരുതെന്ന് നാദിർഷ

0
Spread the love

തന്നെയും നടി മഞ്ജുവാര്യരുടെയും ചേർത്ത് പ്രചരിക്കുന്ന വാർത്തകളിൽ രൂക്ഷ വിമർശനവുമായി നാദിർഷ രംഗത്ത്. ‘ മഞ്ജുവാര്യർ ഒരുപാട് മാറിപ്പോയി പഴയ കാര്യങ്ങളെല്ലാം മറന്നു, ഞാൻ ഫോണിൽ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി ഏറെ വിഷമിച്ചു’ ഇത്തരത്തിൽ നാദിർഷ പറഞ്ഞു എന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തയിലാണ് നാദിർഷ പ്രതികരിണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മകളുടെ വിവാഹ സമയത്ത് ക്ഷണിക്കാനായി താൻ വിളിച്ചപ്പോൾ മഞ്ജു ഫോൺ കട്ട് ചെയ്തെന്ന തരത്തിലുള്ള വാർത്ത വ്യാജമാണെന്നും താനും മഞ്ജു ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നുമാണ് നാദിർഷ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. വ്യാജവാർത്തയുടെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.

നാദിർഷയുടെ കുറുപ്പിന്റെ പൂർണ്ണരൂപം:

‘ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എന്‍റെ നടുവിരൽ നമസ്ക്കാരം’

സൂപ്പർ ഹിറ്റ് ചിത്രം ‘എന്തിരൻ’ കോപ്പിയടിച്ചതെന്ന് പരാതിക്കാരൻ; സംവിധാകൻ ശങ്കറിന്റെ 10.11 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

0
Spread the love

രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് ചിത്രം എന്തിരന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകനും നിർമാതാവുമായ എസ് ശങ്കറിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് നടപടി.

ആരൂർ തമിഴ്നാടൻ എന്ന വ്യക്തിയാണ് ശങ്കറിനെതിരെ പരാതി നൽകിയത്. തന്റെ ‘ജി​ഗുബ’ എന്ന കഥയുമായി സാമ്യമുള്ള കഥയാണ് എന്നായിരുന്നു തമിഴ്നാടന്റെ ആരോപണം. 2011-ലാണ് പരാതി നൽകിയത്. തുടർന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. കൂടാതെ എന്തിരൻ സിനിമയിലൂടെ 11. 5 കോടി രൂപ ശങ്കറിന് പ്രതിഫലമായി ലഭിച്ചിരുന്നുവെന്നും കണ്ടെത്തി.

10 കോടി വിലമതിക്കുന്ന ശങ്കറിന്റെ പേരിലുള്ള മൂന്ന് വസ്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. 1957-ലെ പകർപ്പവകാശ നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ശങ്കറിനെതിരെ ചുമത്തിയിട്ടുണ്ട്.

സുരേശന്റെ സുമലത ഇനി ലെനീഷിന് സ്വന്തം; നടി ചിത്രാ നായര്‍ വിവാഹിതയായി

0
Spread the love

ന്നാ താൻ കേസ് കൊടെന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടി ചിത്രാ നായര്‍. സുമലത ടീച്ചര്‍ എന്ന ആ കഥാപാത്രം പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ ഒന്നായിരുന്നു. ചിത്രാ നായര്‍ വീണ്ടും വിവാഹിതയായിരിക്കുകയാണ്. ലെനീഷാണ് ചിത്രാ നായരുടെ വരൻ.

ലെനീഷ് ആര്‍മി ഏവിയേഷൻ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. വിവാഹിതയായ കാര്യം ചിത്രയാണ് അറിയിച്ചതും. ലെനീഷിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകൻ ഉണ്ട്. ചിത്രാ നായരുടെ മകൻ അദ്വൈതും വിവാഹ ചടങ്ങില്‍ സാന്നിദ്ധ്യമായിരുന്നു.

അതേസമയം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയാണ് ചിത്രാ നായര്‍ വേഷമിട്ടതില്‍ ഒടുവിലത്തേത്.രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് സംവിധാനം.ന്നാ താൻ കേസ് കൊട് ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts