Home Blog Page 267

ചെണ്ട വിദ്വാൻ കലാമണ്ഡലം ബാലസുന്ദരൻ അന്തരിച്ചു

0
Spread the love

പ്രശസ്ത ചെണ്ട വിദ്വാൻ കലാമണ്ഡലം ബാലസുന്ദരൻ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തൃശൂർ വെള്ളിനേഴിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കലാമണ്ഡലം ചെണ്ട വിഭാഗത്തിലെ മുൻ മേധാവിയായിരുന്നു. സംസ്കാരം നാളെ നടക്കും. ഭൗതികശരീരം രാവിലെ 10 മണിയോടുകൂടിയാണ് വീട്ടിൽനിന്നും തിരുവില്വാമല ഐവർ മഠത്തിലേക്ക് കൊണ്ടുപോകുക.

മനുഷ്യ ബന്ധങ്ങളുടെ ഗവേഷകൻ; ഒരിക്കലും വാടാത്ത ‘കഥാകമലദളം’; ലോഹിതദാസിന്റെ ഓർമ്മകൾക്ക് 15 വയസ്സ്

0
Spread the love

നിമ വെറുമൊരു കച്ചവട ഉപാധി മാത്രമല്ല മറിച്ച് തലമുറകളെ സ്വാധീനിക്കാൻ കഴിവുള്ള ഒരു കലാ സൃഷ്ടി കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ആഴത്തിൽ പ്രാപിച്ച ആളാണ് സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്. ഒരു വിനോദ ഉപാധി എന്നതിനപ്പുറം സിനിമാസ്വാദകരെ കരയിച്ച, ചിരിപ്പിച്ച, നോവിച്ച ജീവിതത്തിന്റെ കയ്പ്പും തേനും ഒരുപോലെ ഉൾകൊണ്ട അനുഭവങ്ങൾ കൂടിയായിരുന്നു ലോഹിത ദാസിന്റെ സിനിമകൾ.

എൺപതുക്കളുടെ രണ്ടാം പാതിയിൽ എഴുതിക്കൂട്ടിയ തിരക്കഥയുമായി തന്റെ മുന്നിലേക്ക് വന്ന ലോഹിത ദാസ് എന്ന പുതുമുഖം മലയാള ചലച്ചിത്ര തറവാട്ടിലെ ‘ ഹിസ് ഹൈനസ്’ ആകുമെന്ന് തിരിച്ചറിയാൻ മുതിർന്ന സംവിധായകൻ സിബി മലയിലിന് നിഷ്പ്രയാസം സാധിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് ‘തനിയാവർത്തനം’ എന്ന സിനിമ കാവ്യം. തനിയാവർത്തനത്തിലെ ബാലൻ മാഷിന്റെ മാനസികവ്യഥകളും, അമ്മ -മകൻ ബന്ധത്തിന്റെ ആഴവും, വിശ്വാസവും ബന്ധവും കൂടിക്കലരുമ്പോൾ ഉള്ള സങ്കീർണതകളും സിനിമാനുഭവവുമായി പ്രേക്ഷകർ കണ്ടിറങ്ങിയപ്പോൾ ലോഹിതദാസ് എന്ന അസാമാന്യ തിരക്കഥ വൈഭവത്തിനു മുന്നിൽ കലാകേരളം ശിരസ്സ് നമിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് തനിയാവർത്തനങ്ങളില്ലാത്ത കലാസൃഷ്ടികളാണ് ഇതിഹാസ സംവിധായകനിൽ നിന്ന് ഉണ്ടായതത്രയും.

കഥാപാത്രങ്ങൾക്കൊപ്പം ഒഴുകി ഒരു കലാകാരനും സഞ്ചരിക്കുന്ന ചരിത്രം, അതായിരുന്നു അതുല്യ കലാകാരൻ ലോഹിതദാസിന്റെ സിനിമാ ജീവിതം. തനിയാവർത്തനം, കിരീടം, ദശരഥം, മൃഗയ, കുട്ടേട്ടൻ, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അമരം, കമലദളം, വെങ്കലം, വാൽസല്യം പാഥേയം, ചെങ്കോൽ, സല്ലാപം, ഭൂതക്കണ്ണാടി, കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ജോക്കർ, അരയന്നങ്ങളുടെ വീട്, സൂത്രധാരൻ, കസ്തൂരിമാൻ, നിവേദ്യം തുടങ്ങി പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്ന അദ്ദേഹത്തിന്റെ ചുരുക്കം ചില ചിത്രങ്ങൾ എടുത്താൽ തന്നെ മനുഷ്യ ബന്ധങ്ങളെയും ഇടയിൽ പെട്ടുപോകുന്ന നനുത്ത വികാരങ്ങളെയും തനിമ ചോരാതെ തന്റെ പ്രബന്ധമാകുന്ന വെള്ളിത്തിരയിലേക്ക് എത്തിച്ച കലയോടുള്ള അഭിനിവേശം ഒരിക്കലും ചോർന്നുപോകാത്ത ഒരു ഗവേഷകനെ നമുക്ക് കാണാൻ കഴിയും.

വാൽസല്യത്തിലെ ഏട്ടൻ കഥാപാത്രത്തിനൊപ്പം ഒന്നു തേങ്ങി പോകാത്ത, തനിയാവർത്തനത്തിലെ ബാലൻ മാഷുടെ സംഘർഷങ്ങളിൽ പങ്കുചേരാത്ത, കസ്തൂരിമാനിലെ പ്രിയംവദയുടെ അതിജീവനത്തോട് അലിവു തോന്നാത്ത, ജോക്കറിലെ കോമാളിക്കൂട്ടങ്ങളുടെ ആരും അറിയാതെ പോയ വേദനകളോട് മാപ്പ് പറയാത്ത, സൂത്രധാരനിലെ ശരീരം വിറ്റ് ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ നിവർത്തികേടുകളോട് സമരസപ്പെടാത്ത, തിരിച്ചുപിടിക്കാൻ കഴിയാത്ത അത്രയും ആഴങ്ങളിലേക്ക് സ്വന്തം ജീവിതം നഷ്ടപ്പെട്ടുപോയ കിരീടത്തിലെ കുപ്രസിദ്ധ കുറ്റവാളി സേതുമാധവന്റെ തീരാ ദുഃഖത്തിൽ കണ്ണു നനയാത്ത മലയാളികൾ ലോഹിത ലോഹിതദാസ് കാലഘട്ടത്തിലും സിനിമാപ്രേമികൾക്കിടയിലും ഒരിക്കലും ഉണ്ടാവില്ല എന്ന് ഉറപ്പ്.

വെള്ളിത്തിരയിലെത്തിയ തന്റെ ചിത്രങ്ങൾ അത്രയും സ്വന്തം ജീവിതത്തിൽ നിന്നോ ചുറ്റുമുള്ള മനുഷ്യരിൽ നിന്നോ ലോഹിതദാസ് അടർത്തിയെടുത്ത കഥകൾ ആയിരുന്നു. 44 ഓളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയപ്പോൾ 12 ഓളം ചിത്രങ്ങൾ അദ്ദേഹം സ്വന്തമായി സംവിധാനവും ചെയ്തു. മിക്കതിലും ഇതിവൃത്തം മനുഷ്യത്വവും മനുഷ്യബന്ധങ്ങളും മാത്രം. കച്ചവടത്തിനപ്പുറത്ത് പ്രേക്ഷകന് കലയെ നേരിൽ കാണാൻ കഴിയുന്ന അനുഭവം കൂടിയായിരുന്നു ലോഹിതദാസ് സിനിമകൾ. ലോഹിതദാസിന്റെ ഓർമ്മകൾക്ക് പതിനഞ്ചാണ്ട് തികയുകയാണ്.

നാടകങ്ങളുടെയും ചെറുകഥകളുടെയും ലോകത്തുനിന്ന് മലയാള സിനിമയുടെ ഇടനാഴിയിലേക്ക് അനുഗ്രഹീത നടൻ തിലകന്റെ കൈ പിടിച്ചെത്തിയ ലോഹിതദാസ് എന്ന ഇതിഹാസം സിനിമ ശാഖയിൽ ഒരിക്കലും വാടാത്ത ‘കഥാകമലദള’മായി എന്നും അവശേഷിക്കും.

താമസിക്കാൻ സമയമില്ല; മുംബൈയിലെ ആഡംബര വീടുകൾ വാടകയ്ക്ക് നൽകി ഷാരൂഖ് ഖാൻ, മാസ വാടക കേട്ടാൽ ഞെട്ടും!

0
Spread the love

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡ് നടൻമാരില്‍ സമ്പത്തില്‍ ഒന്നാമതുള്ള താരവും ഷാരൂഖ് ഖാനാണ്. മുംബൈയിലെ രണ്ട് ലക്ഷ്വറി വീടുകളും താരം വലിയ തുകയ്‍ക്ക് വാടയ്‍ക്ക് കൊടുത്തിരിക്കുകയാണെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. വാര്‍ഷിക വാടകയായി ലഭിക്കുക 2.9 കോടിയാണ് എന്നുമാണ് റിപ്പോര്‍ട്ട്.

നടൻ ഷാരൂഖ് ഖാന് 7300 കോടിയുടെ ആസ്‍തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സും ഷാരൂഖിന്റേതാണ്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാൻ പ്രധാന കാരണവും. ഷാരൂഖിന് ഒരു സിനിമയ്‍ക്ക് 250 കോടി രൂപയ്‍ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അത്ര വലിയ ആത്മബന്ധമായിരുന്നിട്ടും എന്തുകൊണ്ട് നസീർ മരിച്ചപ്പോൾ ചെന്നു കണ്ടില്ല; പ്രചരിപ്പിക്കുന്ന കഥകളിൽ ഒടുവിൽ വിശദീകരണവുമായി ഷീല

0
Spread the love

അഭിനയത്തിലും വ്യക്തിജീവിതത്തിലും ഇപ്പോഴും ചുറുചുറുക്കോടെ നിലനിൽക്കുന്ന മറ്റൊരു നടി ഷീലയെ കൂടാതെ മലയാളത്തിലുണ്ടോയെന്നത് സംശയമാണ്. സിനിമകൾക്ക് പുറമെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലും മലയാളികളുടെ ജനപ്രിയ നടി എന്നും ധൈര്യം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളത്തിൽ ഉണ്ടായ തുറന്നുപറച്ചിലുകളെ സ്വാഗതം ചെയ്തതും ഡബ്ല്യു സി സിയെ പ്രശംസിച്ചതും ഇതിന് ഉദാഹരണം ആയിരുന്നു.

ഒരുകാലത്ത് ഷീലയും മഹാനടൻ നസീറും ആയിരുന്നു മലയാളത്തിന് എല്ലാം. 130 ഓളം ചിത്രങ്ങളിൽ നായിക നായകന്മാരായി വേഷമിട്ട അപൂർവ്വ ജോടി കൂടിയായിരുന്നു ഇവർ. വെള്ളിത്തിരയിലെ ഇരുവരുടെയും കെമിസ്ട്രി കണ്ട് ഇരുവരും യഥാർത്ഥ ജീവിതത്തിലും കടുത്ത പ്രണയത്തിൽ ആണെന്നും ഭാര്യാഭർത്താക്കന്മാർ ആണെന്ന് പോലും നിനച്ച ആളുകൾ അക്കാലത്ത് ഉണ്ടായിരുന്നു.വളരെ വലിയ ആത്മബന്ധം ഉണ്ടായിരുന്നിട്ടു പോലും നടി എന്തുകൊണ്ട് നസീറിന്റെ നിര്യാണ സമയത്ത് അന്ത്യോപചാരമർപ്പിക്കാൻ എത്തിയില്ലെന്ന് ചോദ്യം അക്കാലത്ത് പലരും ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ പല കഥകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം തന്നെ

‘മരിച്ച് കിടക്കുന്ന നസീര്‍ സാറിന്റെ മുഖം കാണാന്‍ എനിക്ക് വയ്യായിരുന്നു. എന്തിന് കാണണമെന്ന് വിചാരിച്ചിട്ടാണ് അന്ന് ഞാന്‍ വരാതിരുന്നത്. അന്ന് സ്വീഡനില്‍ സഹോദരിയ്‌ക്കൊപ്പമാണ് ഞാന്‍. സാറിന്റെ മരണവിവരം എന്നെയും അറിയിച്ചിരുന്നു. പരിശ്രമിച്ചെങ്കില്‍ അവിടെ നിന്നും എനിക്ക് വരാമായിരുന്നു. പക്ഷേ അതെന്തിനെന്ന് ഞാന്‍ ചിന്തിച്ചു. ജീവനോടെ കണ്ട സാറിന്റെ മുഖം മനസിലുണ്ട്.അത് മതി എന്ന് ഞാന്‍ തീരുമാനിക്കകയായിരുന്നു എന്നും ഷീല പറയുന്നു.

നിഖില വിമൽ റോൾ നിരസിച്ചതോടെ സംവിധായകൻ കരഞ്ഞു; ഉണ്ണി മുകുന്ദൻ പറഞ്ഞ കഥ വെളിപ്പെടുത്തി നടി

0
Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ തന്റെ വായിൽ നിന്നും വന്നു വീഴുന്ന ചില കാര്യങ്ങളുടെ പേരിൽ നിഖില വലിയ വിമർശനങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഹിറ്റ് ചിത്രം മേപ്പടിയാനിൽ തന്നെ തേടിയെത്തിയ കഥാപാത്രം നിരസിച്ചതിനെ പറ്റി നിഖില തുറന്നു പറഞ്ഞ സംഭവം.

മേപ്പടിയാനിൽ തനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ലെന്ന് മനസിലായതിനാലാണ് അതിൽ അഭിനയിക്കാതിരുന്നത് എന്നായിരുന്നു താരത്തിന്റെ വിവാദ പരാമർശം. ചിത്രത്തിൽ നിഖില ചെയ്യാനിരുന്ന കഥാപാത്രം പിന്നീട് നടി അഞ്ചു കുര്യനാണ് അഭിനയിച്ചത്. ആ സ്ക്രിപ്റ്റിലേക്ക് ആദ്യം തന്നെ കാസ്റ്റ് ചെയ്ത സമയത്ത് അഭിനയ പ്രാധാന്യമുള്ള ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും എന്നാൽ അഞ്ചു ചിത്രത്തിലേക്ക് വരുമ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞ് എന്നും നിഖില പറയുന്നു.

അതേസമയം തന്നെ സമീപിക്കുന്ന സമയത്ത് സ്ക്രിപ്റ്റിൽ ഒരു തേങ്ങയും ഇല്ല എന്ന താരത്തിന്റെ പരാമർശം പലരും വളരെ സീരിയസായി എടുക്കുകയും താരത്തിനെതിരെ വലിയ സൈബർ ആക്രമണം നടത്തുകയും ചെയ്തിരുന്നു. താൻ തന്റെ ചിന്തയിൽ വന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ വിമർശിക്കപ്പെട്ടുവെങ്കിലും മേപ്പടിയാനിലെ അണിയറപ്രവർത്തകരുമായെല്ലാം സൗഹൃദമുണ്ടെന്നു പറയുകയാണ് നിഖില ഇപ്പോൾ.

അതേസമയം ഏറ്റവും പുതിയ പടത്തിലൂടെ ഒരുക്കിയാണ് ഉണ്ണി മുകുന്ദനും നിഖില വിമലും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താൻ മേപ്പടിയാനിലെ റോൾ നിരസിച്ചത് ചൂണ്ടി കാട്ടി ഇപ്പോഴും ഉണ്ണി കളിയാക്കാറുണ്ട് എന്നും നിഖില പറയുന്നു.സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ ഉണ്ണി പറയും സംവിധായകൻ വിഷ്ണു നീ പറഞ്ഞത് കേട്ട് കരഞ്ഞു എന്നൊക്കെ. അപ്പോൾ ഞാൻ പറയും.നീ വിളിക്ക് ഞാൻ ചോദിക്കാമെന്ന്. നീ ഇപ്പോൾ ചോദിച്ചാൽ വിഷ്ണുവിന് വിഷമമായലോ എന്നൊക്കെ ഉണ്ണിയും പറയും. എപ്പോൾ കാണുമ്പോഴും ഉണ്ണി വിഷ്ണു ചേട്ടനോട് പറയും. അവളെ കാണുമ്പോൾ നീ കരയൂ… അവൾ വിഷമിക്കട്ടേ എന്നൊക്കെ. നിഖില രസകരമായി പറയുന്നു.

ലൂസിഫറിൽ ആരും ശ്രദ്ധിക്കാതെ പോയ ആ തെറ്റ് താൻ പൃഥ്വിയോട് പറഞ്ഞു; എമ്പുരാനിൽ അത് ആവർത്തിച്ചില്ലെന്ന് സുരാജ് വെഞ്ഞാറമൂട്

0
Spread the love

തെന്നിന്ത്യൻ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന സിനിമ റിലീസ് ആണ് എമ്പുരാൻ. പൃഥ്വിരാജ് ലാലേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ മലയാളം കണ്ട ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. നിരവധി നാഷണൽ ഇന്റർനാഷണൽ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് സൂചന.മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വീഡിയോയിൽ താരം പറയുന്ന രസകരമായ ഒരു സംഗതി ആണിപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

മുമ്പ് ഒരിക്കല്‍ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞ കാര്യമാണ് സുരാജ് വീഡിയോയിൽ വെളിപ്പെടുത്തിയത്. ‘താൻ ലൂസിഫര്‍ ഞാൻ കണ്ടു. ഇഷ്‍ടപ്പെട്ടു. ആ പടത്തില്‍ ആരും കണ്ടുപിടിക്കാത്ത ഒരു കുറവ് ഞാൻ കണ്ടുപിടിച്ചു. രാജു അത് ശ്രദ്ധിച്ചിരുന്നോ എന്ന് ചോദിച്ചു ഞാൻ. ഇല്ല അങ്ങനെ വരാൻ സാധ്യതയില്ലെന്ന് രാജു പറഞ്ഞു എന്നോട്. രാജുവിന് ആകാംക്ഷയായി.

ലൂസിഫറില്‍ ഞാൻ ഇല്ല എന്നത് വലിയ ഒരു കുറവായിരുന്നു. എനിക്ക് അത് ശരിക്കും ഫീലായി. പുള്ളി പെട്ടെന്ന് പൊട്ടിച്ചിരിച്ചിട്ട് എന്നോട് പറഞ്ഞു, ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ രാജുവിനോട് പറഞ്ഞു, സാരമില്ല രാജു എമ്പുരാനില്‍ ആ കുറവ് നികത്തിയിരിക്കണം എന്ന് ആവശ്യപ്പെട്ടു, കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് കോള്‍ വന്നു. ആ കുറവ് നികുത്തുന്നുവെന്ന് പറഞ്ഞു എന്നോട്. എമ്പുരാനില്‍ സജനചന്ദ്രൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കേരള രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ആളാണെന്നും പറയുന്നു സുരാജ് വെഞ്ഞാറമൂട്.

18 വർഷത്തോളം ശബരിമല ദർശനം നടത്തിയ തനിക്ക് ദൈവമില്ലെന്ന് കാണിച്ചു തന്നത് അതേ അയ്യപ്പ സ്വാമി; ദൈവം തന്നെ യുക്തിവാദിയാക്കിയ കഥ പറഞ്ഞ് സലിംകുമാർ

0
Spread the love

കഷ്ടപ്പാടുകളിലൂടെയും തന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന് ഒടുക്കം മലയാള സിനിമയുടെ തന്നെ അഭിമാന മുഖങ്ങളിൽ ഒരാളായി മാറിയ താരമാണ് സലിം കുമാര്‍. ചെറിയ വേഷങ്ങളിലൂടെ മലയാളി മനസിലേക്ക് കയറി വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച്, സീരിയസ് വേഷങ്ങളിലൂടെ തന്നിലെ അഭിനയ പ്രതിഭയെ കാഴ്ച വെച്ച അതുല്യ പ്രതിഭ.

മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തി കുഞ്ഞു വേഷങ്ങൾ ചെയ്തു തുടങ്ങിയതാണെങ്കിലും പിന്നീട് കോമഡിയിൽ കസറിയും സ്വഭാവനടനായും നായകനായുമൊക്കെ തിളങ്ങിയ ചരിത്രമാണ് സലിം കുമാർ എന്ന നടൻ. വലിയ അയ്യപ്പഭക്തനായിരുന്ന താരം അന്ധവിശ്വാസിയായി മാറിയ കഥ കേട്ടിട്ടുണ്ടോ? ഇപ്പോഴിതാ 18 വർഷത്തോളം മല ചവിട്ടിയ തന്നെ അവിശ്വാസിയാക്കി മാറ്റിയത് സാക്ഷാൽ അയ്യപ്പൻ തന്നെയാണെന്ന് പറയുകയാണ് താരം. തന്റെ അനുഭവത്തിൽ നിന്നാണ് താൻ യുക്തിവാദി ആയത്. 18 വർഷത്തോളം ശബരിമല ദർശനം നടത്തിയ തനിക്ക് ദൈവമില്ലെന്ന് കാണിച്ചുതന്നത് അതേ അയ്യപ്പൻ തന്നെയാണ്.

ഒരിക്കൽ ശബരിമല ദർശനം നടത്തവെ തൊഴുതതിനു ശേഷം മുകളിലോട്ട് നോക്കിയപ്പോഴാണ് അവിടെ തത്വമസി എന്ന് എഴുതിവച്ചത് കണ്ടത്. തത്വമസി എന്നുവച്ചാൽ ‘അത് നീയാകുന്നു’ എന്നാണ്. അത് ഞാൻ ആണെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ഇവിടെ വരുന്നത്. എങ്ങും പോകേണ്ട കാര്യമില്ലല്ലോ. ഞാനാണ് ഈശ്വരൻ എന്നാണ് പറയുന്നത്. നമുക്ക് സങ്കടം പറയാൻ ദൈവം തന്നെ വേണമെന്നില്ലല്ലോ? നിങ്ങൾ നിങ്ങളുടെ കൂട്ടാളികളോട് പറയുക, നിങ്ങളുടെ സുഹൃത്തുക്കളോട് പറയുക. ഇന്നേവരെ എന്റെ കാര്യമൊന്നും നടത്തിത്തന്നിട്ടില്ല. ദൈവങ്ങൾ ഒരുപാട് പൈസ വാങ്ങിച്ചിട്ടുണ്ട്. എന്ത് പ്രാർത്ഥിച്ചാലും ഇന്നേവരെ ഒന്നും നടന്നിട്ടില്ല’- സലീം കുമാർ പറഞ്ഞു

ചട്ട വിരുദ്ധമായി പൊട്ടിച്ച പടക്കവും കാലിൽ ചങ്ങല ഇല്ലാതിരുന്നതും വിനയായി; കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവത്തിൽ റിപ്പോർട്ട്‌ സമർപ്പിച്ചു

0
Spread the love

കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോർട്ടിലുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 6 നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവ ദിവസം പീതാംബരൻ എന്ന ആന മദപ്പാടിൽ ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 13ന് വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുളള ദുരന്തം അരങ്ങേറിയത്. ഉത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇട‌ഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്‍റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്‍റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേൽക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേൽക്കാൻ ശ്രമിച്ചവരെയും ആന തട്ടിയിട്ടു.

കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. ഇതിനിടെ, കൊമ്പുകോര്‍ത്തശേഷം തിരിഞ്ഞോടിയ ആനകളുടെ മുന്നിൽ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റു. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കോടിയ ആനകളെ പ്രധാന റോഡില്‍ എത്തും മുമ്പ് തന്നെ പാപ്പാന്‍മാര്‍ തളക്കുകയായിരുന്നു.

മിണ്ടിയാലും മിണ്ടിയില്ലെങ്കിലും കുഴപ്പം; അച്ഛനാവാൻ പോവുകയാണെന്ന് നടൻ ബാല

0
Spread the love

വിവാഹമോചന ഉടമ്പടിയിൽ തന്റെ ഒപ്പ് നടൻ ബാല വ്യാജമായി ഇട്ടു കബളിപ്പിച്ചുഎന്ന് ആരോപിച്ച് മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. സമർപ്പിച്ച രേഖകളിൽ കൃത്രിമത്വം കാട്ടിയെന്നും മകൾക്കായി നൽകിയ ഇൻഷുറൻസ് തുക പിൻവലിച്ചെന്നും കാട്ടിയാണ് അമൃത കടവന്ത്ര സ്റ്റേഷനിൽ നടനെതിരെ പരാതി നൽകിയത്. ഇപ്പോഴിതാ വിഷയത്തിൽ തങ്ങളുടെ ഭാഗം വിശദീകരിച്ചും ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്ന പുതിയ സന്തോഷത്തെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബാലയും നിലവിലെ ഭാര്യയായ കോകിലയും.

‘ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. ഇനി ഇതിനെക്കുറിച്ച് ഒരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിയിലും പോലീസിലും വാക്ക് പറഞ്ഞിരിക്കുകയാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാൻ പാലിക്കുന്നുണ്ട്. കേസിന് മുകളിൽ കേസുകൊടുത്ത് എന്റെ വായ് അടച്ചിട്ട് മിണ്ടാതിരിക്കുമ്പോൾ മറ്റവരെല്ലാം സംസാരിക്കുന്നു. ഞങ്ങൾ ഇപ്പോൾ സമാധാനമായി പോകണം എന്ന് ആഗ്രഹിക്കുന്നു. എന്നാൽ, ആ സൈഡിൽനിന്ന് നിരന്തരം പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു’, ബാല പറഞ്ഞു.

‘എന്റെ അവസ്ഥ എല്ലാവർക്കും മനസിലാകാനാണ് പറയുന്നത്. സംസാരിച്ചാൽ എന്റെ മേലിൽ അടുത്ത കേസ് വരും. സംസാരിച്ചില്ലെങ്കിൽ യുട്യൂബ് ചാനലുകളും മാധ്യമങ്ങളും ഉൾപ്പെടെ വ്യാജരേഖ നിർമാണം എന്ന് പറയും. സംസാരിച്ചില്ലെങ്കിൽ അതിനുമുകളിൽ വലിയ സംഭവം. അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ മിണ്ടണോ, മിണ്ടാതിരിക്കണോ? മിണ്ടിയാലും കുഴപ്പം, മിണ്ടിയില്ലെങ്കിലും പ്രശ്നം. ഞാൻ എന്ത് ചെയ്യണം?’, ബാല ചോദിച്ചു.

‘ഞാൻ എന്റെ ഭാര്യയുടെ കൂടെ സന്തോഷമായി ഇരിക്കുകയാണ്. ഞങ്ങൾക്ക് ഒരു കുട്ടി വരാൻ പോകുന്നു, വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങൾ പോവുന്നതായിരിക്കും നല്ലതും. അവരവർക്ക് അർഹതപ്പെട്ടത്, അവർക്ക് തീർച്ചയായും കിട്ടും. വ്യാജരേഖ നിർമാണം എന്ന വാക്ക് ബാലയ്ക്ക് അർഹതപ്പെട്ടതല്ല. അത് വലിയ തെറ്റാണ്. ഇങ്ങനത്തെ വാക്കുകൾ മാധ്യമങ്ങൾ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ബാല’, അദ്ദേഹം വ്യക്തമാക്കി.

തിയറ്റര്‍ സന്ദര്‍ശനത്തിനിടയിൽ ആരാധകർക്കു മുന്നിൽ കരഞ്ഞ് കുഞ്ചാക്കോ ബോബൻ, വീഡിയോ വൈറൽ

0
Spread the love

കുഞ്ചാക്കോ ബോബൻ നായകനായി വന്നതാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വൻ അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയറ്റര്‍ സന്ദര്‍ശനത്തിന് എത്തിയ ചാക്കോച്ചനും താരങ്ങള്‍ക്കും വലിയ വരവേല്‍പാണ് എല്ലായിടത്തും ലഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ ഇമോഷണനാലായതിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായി ഉണ്ടാകുക

കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്‍സ് ബിജോയ് സംഗീത സംവിധാനം. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള . ചീഫ് അസോ. ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, വാർത്താ പ്രചരണം ഹെയിൻസുമാണ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts