Home Blog Page 268

‘എല്ലാത്തിനും കാരണം ആ സിനിമയിലെ ഇഴുകി അഭിനയം’; ജിവി പ്രകാശിന്റെ വിവാഹമോചനത്തിന് കാരണം നടി ദിവ്യഭാരതിയോ?

0
Spread the love

തമിഴ് സിനിമയിലിപ്പോൾ വിവാഹമോചനമാണ് ട്രെൻഡ്. വിജയും ഭാര്യയും വിവാഹ മോചിതരാവാൻ പോകുന്നുവെന്നും ഇതിനു കാരണം നടി തൃഷ ആണെന്നും കൂടാതെ നടൻ ജയം രവിയും ആരതിയും തമ്മിലുള്ള വിവാഹ മോചനവുമെല്ലാം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.
ഇത്തരത്തിൽ ആരാധകരെയും സഹപ്രവർത്തകരെയും ഏറെ ഞെട്ടിപ്പിച്ച മറ്റൊരു വിവാഹമോചനമായിരുന്നു സം​ഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാറിന്റെയും ​ഗായിക സൈന്ധവിയുടെയും വിവാഹമോചനം. നടി ദിവ്യാഭാരതിയുമാ പ്രണയമാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ബാല്യകാല സുഹൃത്തുകൂടിയായ സൈന്ധവിയെ ജിവി പ്രകാശ് വിവാഹം ചെയ്തത്. തമിഴ് നടി ദിവ്യാഭാരതിയുമായി ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ജിവിയുടെ ബന്ധത്തിൽ വിള്ളലുകൾ വന്നതെന്നായിരുന്നു വ്യാപക ആരോപണം. ഇതിന്റെ നടി വലിയ സൈബർ അറ്റാക്കുകളും നേരിട്ടിട്ടുണ്ട്.

അതേസമയം ഇത്തരം ആരോപണങ്ങൾ തള്ളിക്കളയുകയാണ് നടി ദിവ്യഭാരതിയും ജിവി പ്രകാശ് കുമാറും. സൗഹൃ​ദത്തിനപ്പുറം മറ്റൊരു ബന്ധവും ഞങ്ങൾ തമ്മിലില്ല. കുറച്ചു സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു എന്നതിനപ്പുറം യാതൊരു അടുപ്പവും അദ്ദേഹവുമായില്ല. ആരോപണങ്ങൾ എന്നെ ഏറെ വേദനിപ്പിച്ചു. കിങ്സ്റ്റൺ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് ഇവരുടെ പ്രതികരണം.

2021ൽ പുറത്തിറങ്ങിയ ബാച്ചിലർ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. ഈ ചിത്രത്തിലെ ഇഴുകിയഭിനയമാണ് ഇരുവരെയും പ്രണയത്തിലേക്കും വിവാഹമോചനത്തിലേക്കും നയിച്ചത് എന്നാണ് പ്രേക്ഷകരുടെ കുറ്റപ്പെടുത്തൽ.

സംശയം തോന്നി ബാങ്കിൽ പോയി അന്വേഷിച്ചു; മകളുടെ പേരിലുള്ള ഇൻഷുറൻസിലും പറ്റിച്ചു; ബാലക്കെതിരെ പരാതിയുമായി അമൃത സുരേഷ്

0
Spread the love

നടൻ ബാലക്കെതിരെ വീണ്ടും പരാതിയുമായി മുൻ ഭാര്യയും ​ഗായികയുമായ അമൃത സുരേഷ്. കോടതിയിൽ നൽകിയ ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ കൃത്രിമം കാണിച്ചു എന്ന പരാതിയുമായാണ് അമൃത സുരേഷ് പൊലീസിനെ സമീപിച്ചത്. അമൃതയുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ വ്യാജ ഒപ്പിട്ടതായാണ് അമൃതയുടെ പരാതിയിൽ പറയുന്നത്. ഹൈക്കോടതിയിൽ വ്യാജരേഖകൾ സമർപ്പിച്ചെന്നും മകളുടെ പേരിലുള്ള ഇൻഷുറൻസ് പണം പിൻവലിച്ചെന്നും ആരോപണമുണ്ട്. മകളുടെ പേരിലുള്ള ഇൻഷുറൻസ് തുക 2022-ലാണ് പിൻവലിച്ചത്. കുട്ടിയുടെ തുടർ പഠനത്തിനും ജീവിതകാലം മുഴുവനുമുള്ള ലൈഫ് ഇൻഷുറൻസാണ്. അക്കൗണ്ടിൽ കിടന്ന തുച്ഛമായ തുകയും എടുത്തു. സംശയം തോന്നി ബാങ്കിൽ പോയി അന്വേഷിച്ചപ്പോഴാണ് പണം പിൻവലിച്ച കാര്യം അറിഞ്ഞതെന്നും അമൃത സുരേഷ് പറഞ്ഞു.

പണം പിൻവലിക്കാനുള്ള അവകാശം മകൾക്ക് മാത്രമായിരിക്കണം എന്നത് പേപ്പറിൽ ഉണ്ടായിരുന്നെന്നും എന്നാൽ ആ ഭാ​ഗം മുഴുവനായും മാറ്റി തന്റെ വ്യാജ ഒപ്പിട്ടെന്നും അമൃത പറഞ്ഞു. അതേസമയം, കേസിനെ കുറിച്ച് അറിയില്ലെന്നും എന്തുകൊണ്ടാണ് പരാതികൾ വീണ്ടും വരുന്നതെന്ന് അറിയില്ലെന്നും ബാല പ്രതികരിച്ചു. കേസിനെ കുറിച്ച് അന്വേഷിച്ചതിന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും ബാല പറയുന്നു.

‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’; ഒടുവിൽ ദൃശ്യം-3 ഉറപ്പിച്ച് മോഹൻലാൽ

0
Spread the love

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ദൃശ്യം. 150 ദിവസത്തോളം തീയേറ്ററിൽ നിറഞ്ഞോടിയ ചിത്രം വലിയ ജനപ്രീതിയും പ്രേക്ഷകപ്രശംസയും ഒരുപോലെ നേടിയിരുന്നു. സാധാരണക്കാരന്റെ ജീവിതം ത്രില്ലർ ജോണറിൽ അവതരിപ്പിച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം മീനയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ആശാ ശരത്ത് അവതരിപ്പിച്ച പൊലീസ് കഥാപാത്രവും ഏറെ ചർച്ചയായിരുന്നു. ആന്റണി പെരുമ്പാവൂരായിരുന്നു നിർമാണം.

വൻലാഭം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം കൊവിഡ് കാലത്താണ് പുറത്തിറങ്ങിയിരുന്നു. ഇതും മികച്ച അഭിപ്രായം നേടിയിരുന്നു. ഇതിനു ശേഷം ദൃശ്യം-3യുടെ വരവിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ”നല്ല കഥ” വന്നാൽ തീർച്ചയായും ദൃശ്യം-3 പരി​ഗണിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പ്രേക്ഷകർക്ക് ഉറപ്പുനൽകിയിരുന്നെങ്കിലും ദൃശ്യം മൂന്നിന്റെ പ്രഖ്യാപനം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ സാക്ഷാൽ മോ​ഹൻലാൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

സംവിധായകൻ ജീത്തുവിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ദൃശ്യം-3ന്റെ അനൗൺസ്മെന്റ് മോഹൻലാൽ നടത്തിയത്. “ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല” (The Past Never Stays Silent) എന്ന അടിക്കുറിപ്പും മോഹൻലാൽ നൽകിയിട്ടുണ്ട്.

ഇന്നും സ്വർണവില കൂടി; ഇനി ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ പോലും 70,000 രൂപയ്ക്ക് മുകളിൽ നൽകണം

0
Spread the love

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. . അന്താരാഷ്ട്ര സ്വർണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64560 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകണം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8070 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6640 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

മക്കൾ ഇതൊക്കെ കണ്ടാൽ എങ്ങനെ സഹിക്കും, സുധിയെ ഓർക്കുമ്പോൾ സഹതാപം തോന്നുന്നു; റൊമാന്റിക് വീഡിയോയിൽ അഭിനയിച്ച് രേണു, വിമർശനം

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രി കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

സുധിയുടെ മരണശേഷം ചിലർ ചേർന്ന് രേണുവിനും കുട്ടികൾക്കും വേണ്ടി വീട് വച്ച് നൽകിയിരുന്നു. പതിയെ സാധാരണ ജീവിതത്തിലേക്ക് വന്ന രേണു അഭിമുഖങ്ങളിൽ വിധവ ഭാവത്തിൽ മാത്രം ആളുകൾ തന്നെ പ്രതീക്ഷിക്കുന്നതിനെതിരെയും താൻ സന്തോഷിച്ച് ഇരിക്കുന്നതിനെതിരെ ആളുകൾ സംസാരിക്കുന്നതും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ആളുകൾ ചേർന്ന് നിർമിച്ചു നൽകിയ വീട്ടിൽ നിന്നും രേണു സുധിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിയെ അടിച്ചിറക്കി എന്നും ഇപ്പോൾ മേക്ക് അപ്പ് ഒക്കെ ഇട്ടു ആളാകെ മാറിപ്പോയി എന്നും തുടങ്ങി നിരവധി മോശം കമെന്റുകൾ ആണ് രേണു നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്നത്. ചിലപ്പോഴൊക്കെ രേണു ഇത്തരം കമെന്റുകൾക്ക് ചുട്ട മറുപടിയും നൽകാറുണ്ട്.

ഏറ്റവുമൊടുവിലിതാ രേണുവിന്റെ റൊമാന്റിക് ലുക്കിലുള്ള വീഡിയോയാണ് വിമർശകർക്ക് ആക്രമിക്കാൻ ആയുധമായി കിട്ടിയിരിക്കുന്നത്. ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന പാട്ടിൽ കടപ്പുറം പശ്ചാത്തലമാക്കി വളരെ റൊമാന്റികായിട്ട് ഷൂട്ട് ചെയ്ത വീഡിയോ ആണ് പുറത്തു വന്നത്.

സുധിയെ ഓർക്കുമ്പോൾ സഹതാപം തോന്നുന്നു,സുധിയുടെ മക്കൾ ഇതൊക്കെ കണ്ടാൽ എങ്ങനെ സഹിക്കും, സുധി ചേട്ടന്റെ ആത്മാവ്, ഓർമ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു തുടങ്ങി നിരവധി വൈകാരിക കമ്മെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

അതേസമയം ഭർത്താവ് മരിച്ചെന്ന് കരുതി വെള്ളസാരി ഉടുത്ത് എന്നും ഇരുന്ന് കരയണോയെന്നും ഇത് അഭിനയമല്ലേ, അതൊരു ജോലി ആയി മാത്രം കണ്ടാൽ പോരെയെന്ന് ചോദിച്ചും രേണുവിനെ സപ്പോർട്ട് ചെയ്തും ചിലർ എത്തിയിട്ടുണ്ട്.

എത്ര മനോഹരമായാണ് ദൈവം അവളെ എന്നിലേയ്ക്ക് ചേർത്തത്; പൊടിയെ കുറിച്ച് വിവാഹശേഷം റോബിൻ രാധാകൃഷ്‌ണൻ

0
Spread the love

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ വലിയ ആരാധകരെ നേടിയെടുത്ത താരമാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഷോയിലുള്ളപ്പോഴും ഷോയ്ക്ക് ശേഷവും വലിയ വിവാദങ്ങൾ താരവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. ഷോയിലെ റോബിന്റെ സഹമത്സരാർത്ഥിയായിരുന്ന ദിൽഷയുമായുള്ള അടുപ്പവും പെരുമാറ്റവും അല്ല വൈകാതെ ഇരുവരും പ്രണയബന്ധത്തിൽ ആവുമെന്നും കല്യാണം കഴിക്കും എന്നുമെല്ലാം പ്രേക്ഷകരിൽ തോന്നിപ്പിച്ചിരുന്നു എങ്കിലും നടന്നത് മറ്റൊന്നായിരുന്നു.

ബിഗ് ബോസിന് ശേഷം റോബിന്റെ അഭിമുഖം എടുക്കാൻ അപ്രതീക്ഷിതമായി എത്തിയ അവതാരകയും, യുവ സംരംഭകയുമായ ആരതി പൊടിയുമായി താരം പ്രണയത്തിൽ ആവുകയായിരുന്നു. ഇതിലും പല പ്രതിസന്ധികളും ഇരുവരും നേരിട്ടിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ ഇതാ ഇക്കഴിഞ്ഞ ദിവസംഗുരുവായൂർ അമ്പല നടയിൽ വച്ച് താലികെട്ടി റോബിൻ കെട്ടി റോബിൻ ആരതിയെ എന്നെന്നേക്കുമായി സ്വന്തമാക്കിയിരിക്കുകയാണ്.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.

ഇപ്പോഴിതാ പ്രണയം പൂവണിഞ്ഞ സന്തോഷത്തിൽ ഭാര്യ ആരതി പൊടിയെ കുറിച്ച് റോബിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പൊടി കൂടെയുള്ളത് താൻ ചെയ്ത പുണ്യത്തിൻ്റെ ഫലം ആയിരിക്കും എന്ന് റോബിൻ പറയുന്നു. കുറിപ്പിനൊപ്പം വിവാഹ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

”വളരെ യാദൃച്ഛികമായി പൊടിയെ കണ്ടുമുട്ടുമ്പോൾ എൻ്റെ മനസ്സിൽ ആ നിമിഷം തന്നെ തോന്നിയിരുന്നു ഇവൾ എൻ്റെ ജീവിതസഖി ആകുമെന്ന്. ആ കണ്ണുകളിലെ തിളക്കം, നിഷ്ക്ളങ്കമായ നോട്ടം ഇതൊക്കെ എന്തോ എൻ്റെ മനസ്സിൽ ഇവൾ എൻ്റേതാണെന്നു ഒന്നും കൂടി ഊട്ടി ഉറപ്പിച്ചു. ദൈവനിശ്ചയം പോലെ പൊടി എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇന്ന് അവൾ എൻ്റെ ജീവിതത്തെ വർണ്ണാഭമാക്കുന്നു. എൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കി എൻ്റെ കൂടെ താങ്ങും തണലുമായി പൊടി കൂടെ ഉള്ളത് ഞാൻ ചെയ്ത ഏതോ പുണ്യത്തിൻ്റെ ഫലം ആകും.” എന്നാണ് കുറിപ്പിൻ്റെ ആദ്യ ഭാഗം.

”ഇന്ന് ഞാൻ എൻ്റെ ജീവിതത്തിൽ ഒരുപാട് അവളോട് കടപ്പെട്ടിരിക്കുന്നു, അത് അവൾ തരുന്ന സ്നേഹം ആണെങ്കിലും കരുതൽ ആണെങ്കിലും. അവൾ നൽകുന്ന ഈ സ്നേഹത്തിനു എനിക്ക് പകരം നൽകാൻ അവളെക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കും. ഒരു കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ. എത്ര മനോഹരമായാണ് ദൈവം പൊടിയെ എന്നിലേക്ക് ചേർത്തത്, എത്ര മനോഹരമായാണ് അവൾ എന്നിലേക്ക് വന്നു ചേർന്നതും.”- റോബിൻ പറുന്നു.

പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ; രചനയും സംവിധാനവും അനൂപ് മേനോൻ

0
Spread the love

നടനും സംവിധായകനുമായ അനൂപ് മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലൂടെ ‘ടൈംലെസ് സിനിമാസ്’ എന്ന പുതിയൊരു പ്രൊഡക്ഷന്‍ കമ്പനി കൂടി മലയാളത്തിലേക്ക് എത്തുകയാണ്. ടൈംലെസ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം മോഹന്‍ലാല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

അനൂപ് മേനോന്‍, നിര്‍മ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുണ്‍ ചന്ദ്രകുമാര്‍, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണയത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹന്‍ലാല്‍ കുറിച്ചു. മികച്ച പിന്നണി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം എങ്ങും എവിടെയും പിഷാരടി! ഇങ്ങനെ കൂടെ നടന്നാൽ എന്തു ലാഭമെന്ന് മലയാളികൾ, ഉദ്ദേശം വ്യക്തമാക്കി രമേശ് പിഷാരടി

0
Spread the love

ജോർജ് അറിയാതെ മമ്മൂക്കയെ കാണാനോ അദ്ദേഹം എവിടെയെന്ന് അറിയാനോ ഒരാൾക്കും കഴിയില്ലെന്നും ആന്റണി പെരുമ്പാവൂർ അറിയാതെ ലാലേട്ടനെ ഒരു കൊതുകു പോലും കടിക്കില്ലെന്നും ഒരു നിർമാതാവ് സൂപ്പർതാരങ്ങളുടെ സന്തതസഹചാരികളെ പുകഴ്ത്തി മുൻപൊരിക്കൽ കുറിച്ചിരുന്നു. 1991ൽ ഐ.വി. ശശി ചിത്രമായ ‘നീലഗിരി’യിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പം മേക്കപ്പ് മാൻ ആയി കൂടിയ ആളാണ് ജോർജ്. അന്നുമുതൽ ഇന്നുവരെ മമ്മൂട്ടിയുടെ സന്തതസഹചാരിയായി എവിടെയും ജോർജ് ഉണ്ട്.

ഒരു മേക്കപ്പ് മാൻ എന്നതിലുപരി മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായും ജോർജ് മാറിക്കഴിഞ്ഞു. ഇത്തരത്തിൽ മമ്മൂക്കയുടെ രണ്ടാമൻ ആരാണെന്നറിയാമോ? മമ്മൂക്കയുടെ ലോക്കൽ പരിപാടികളിലെ സ്ഥിരസാന്നിദ്ധ്യകാരനായി കൂടെയുള്ളത് ഇപ്പോൾ രസികനായ പിഷാരടിയാണെന്നും മമ്മൂക്ക – ജോർജ് –പിഷാരടി ആണ് ഇപ്പോഴത്തെ കോമ്പോ എന്നും നിർമാതാവ് ജോളി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ എപ്പോഴും എങ്ങനെയാണ് മമ്മൂക്കക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നും ഇതിൽ നിന്നും പിഷാരടിക്ക് എന്ത് ഉപകാരം കിട്ടുന്നു എന്നും തുടങ്ങിയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് പിഷാരടി.

”നമ്മൾ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം എന്ന് ആളുകൾ ചിന്തിക്കാറുണ്ട്. സിനിമയിൽ വേഷം കിട്ടാനെന്നൊക്കെ തരത്തിലാകാം അത്തരക്കാർ ഉത്തരം കണ്ടെത്തുന്നത്. എന്റെയും മമ്മൂക്കയുടെയും പ്രൊഫൈലുകൾ തമ്മിൽ മാച്ച് ആകാത്തതുകൊണ്ടാകാം ഞങ്ങളെ സംശയത്തോടെ നോക്കുന്നത്. മമ്മൂക്കയോടൊപ്പമുള്ള യാത്രകൾ സംഭവിച്ചു പോകുന്നതാണ്.മമ്മൂട്ടി കമ്പനിയുടെ ഒരു സിനിമയിൽ പോലും ഞാനില്ല. എന്നാൽ അതിന്റെയെല്ലാം ലൊക്കേഷനിൽ പോയിട്ടുണ്ട്.

ഗാനഗന്ധർവൻ നടക്കുന്ന സമയത്ത് ഒരു കഥാപാത്രം വന്നപ്പോൾ, എന്തിനാ വേറെ ആളെ നോക്കുന്നത്; നിനക്ക് തന്നെ അഭിനയിച്ചു കൂടേ എന്നാണ് മമ്മൂക്ക ചോദിച്ചത്. ഞാനും ധർമ്മജനും 20 കൊല്ലം ഒരുമിച്ച് നടന്നപ്പോൾ ആരും ചോദിച്ചിട്ടില്ല എന്തിനാണ് നിങ്ങൾ എപ്പോഴും ഒരുമിച്ചുള്ളതെന്ന്. പഴയ ലൊക്കേഷനിൽ സംഭവിച്ച പല കാര്യങ്ങളും അറിയാൻ കൂടി വേണ്ടിയാണ് അദ്ദേഹത്തോടൊപ്പം പോകുന്നത്. വലിയ സന്തോഷമാണ് അത് നൽകുന്നത്. ”മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി താൻ സംവിധാനം ചെയ്യുന്ന സിനിമ വൈകാതെ സംഭവിക്കുമെന്ന് രമേശ് പിഷാരടി പറഞ്ഞു.

സായ് പല്ലവിക്കായി നിർത്താതെ കയ്യടിച്ച് സദസ്സ്; മുഖം ചുളിച്ച് കീർത്തി സുരേഷ്, തുണി കുറച്ചാൽ പോരാ, കുറയ്ക്കേണ്ടത് അസൂയ എന്ന് തിരിച്ചടിച്ച് ആരാധകർ

0
Spread the love

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികമാരിൽ ഒരാളായ നടിയാണ് സായി പല്ലവി. പ്രേമത്തിലെ മലർമിസ്സിന് മികച്ച പ്രേക്ഷക പ്രശംസ നേടിയതോടെ ഒരു നടി എന്ന നിലയിൽ പിന്നീടങ്ങോട്ട് മലയാളം തമിഴ് തെലുങ്ക് കന്നട ചിത്രങ്ങളിൽ താരം തിളങ്ങുകയായിരുന്നു. കഠിനാധ്വാനവും ഭാഗ്യവും ഒരുപോലെ തുണച്ചപ്പോൾ പത്തു വർഷത്തിനുള്ളിൽ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒഴിച്ചുകൂടാത്ത ഒരാളായി താരം മാറി.

പൊതുവേ സംസാരത്തിലും വസ്ത്രത്തിലും ഒരുക്കത്തിലുമെല്ലാം സ്വാഭാവികതയും എളിമയും പുലർത്തുന്ന താരം ഒരു നടി എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിലും പലപ്പോഴും പ്രേക്ഷകരെ അമ്പരിപ്പിക്കാറുണ്ട്. അമരൻ ആയിരുന്നു നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ താൻ സായിപല്ലവിയുടെ വലിയ ആരാധകനാണെന്ന് ഹിറ്റ് സംവിധായകൻ മണിരത്നം പോലും പറയുകയുണ്ടായി.ഇപ്പോഴിതാ സായ് പല്ലവിയും കീർത്തി സുരേഷും ഒരുമിച്ച് ഒരു സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടപ്പോഴുള്ള വീഡിയോയും അതിന് പ്രേക്ഷകർ കുറിച്ച കമന്റുകളുമാണ് ശ്രദ്ധനേടുന്നത്.

ഒരു തെലുങ്ക് സിനിമയുടെ പ്രമോഷൻ ചടങ്ങിൽ അതിഥികളായി എത്തിയതായിരുന്നു സായ് പല്ലവിയും കീർത്തി സുരേഷും രശ്മിക മന്ദാനയും. പ്രസ്തുത വീഡിയോയിൽ മൂന്ന് നടിമാരുടെയും പേരെടുത്ത് ഒരാൾ സംസാരിക്കുന്നുണ്ട്. രശ്മികയുടേയും കീർത്തിയുടേയും പേരുകൾ പറഞ്ഞപ്പോൾ മൂകമായിരുന്ന സദസ് സായ് പല്ലവിയുടെ പേര് പറഞ്ഞതും ആർപ്പും ആരവവും ഉയർത്തുകയായിരുന്നു.ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴുള്ള കീർത്തിയുടെ മുഖഭാവമാണ് വീഡിയോ മാസങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകാൻ കാരണം.

മനപ്പൂർവ്വമാണോ അല്ലയോ എന്ന് അറിയില്ലെങ്കിലും ഇക്കാര്യങ്ങളെല്ലാം നടക്കുമ്പോൾ കീർത്തിയുടെ മുഖം ചുളിയുന്നതും മുഖഭാവങ്ങൾ മാറുന്നതും കാണാം. ഇതാണ് സായിപ്പല്ലവിയുടെ ആരാധകരെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ കീർത്തിയുടെ മുഖഭാവങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും വൈറലായതോടെ വലിയ വിമർശനമാണ് നടിക്കെതിരെ ഉയരുന്നത്. സഹനടിയുടെ വളർച്ചയിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല എന്നും കീർത്തി തുണി മാത്രം കുറച്ചാൽ പോരെന്നും അസൂയ കൂടി കുറക്കണം എന്നും മോശം കമന്റുകളായി താരത്തിനെതിരെ പലരും രേഖപ്പെടുത്തുന്നുണ്ട്.

പരസ്പര സമ്മതമുണ്ടെങ്കില്‍ കൗമാരക്കാര്‍ക്കും ലൈംഗിക ബന്ധമാകാമെന്ന് ഹൈക്കോടതി

0
Spread the love

കൗമാരക്കാര്‍ക്ക് പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് ഡല്‍ഹി ഹൈക്കോടതി. അത്തരം ബന്ധങ്ങളെ പോക്‌സോ നിയമപ്രകാരം കുറ്റകരമാക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനല്‍ കേസില്‍ അകപ്പെടുമോ എന്ന ഭയമില്ലാതെ കൗമാരക്കാര്‍ക്ക് പ്രണയിക്കാനാകണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഒരു വ്യക്തിയുടെ മൗലികമായ മാനുഷികാനുഭവമാണ് പ്രണയം. കൗമാരക്കാര്‍ക്ക് വൈകാരികമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. പരസ്പര സമ്മതമുള്ളിടത്തോളം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും തക്ക രീതിയില്‍ നിയമം മാറേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts