Home Blog Page 26

ഒരു ജീൻസ് കഴുകാതെ എത്രതവണ വരെ ഉപയോഗിക്കാം? ഇനി കഴുകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

0
Spread the love

യുവതലമുറയുടെ പ്രിയപ്പെട്ട വസ്ത്രമാണ് ജീന്‍സ്. കാഷ്വല്‍ ആയോ സെമി ഫോര്‍മല്‍ ആയോ ഉപയോഗിക്കാം എന്നത് തന്നെയാണ് ജീൻസിനെ ഇത്രയേറെ ജനപ്രിയമാക്കുന്നത്. നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിയാതെ തന്നെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഖേദകരമാണ്. എന്നാൽ, ഇഷ്ടപ്പെട്ട ജീൻസ് കേടുപാടുകളില്ലാതെ കാലാകാലം നിലനിർത്താനാകും. അതിന് ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ നന്നാകും.

ജീൻസ് വളരെ കട്ടിയുള്ള ഒരു വസ്ത്രമാണ്. ഒന്നിലധികം തവണ ഉപയോഗിച്ച ശേഷം മാത്രം ഇവ കഴുകിയാൽ മതിയാകും. അമിതമായി കഴുകുന്നത് ഇവയുടെ നിറം മങ്ങാൻ കാരണമാകും. എന്നാൽ നാലുമുതൽ ആറുതവണ വരെ ഉപയോഗിച്ച ശേഷം ജീൻസ് കഴുകണം. ഓരോ തവണ ഉപയോഗിച്ച ശേഷവും കറകൾ ഉള്ള ഭാഗം മാത്രം കഴുകി ഉണക്കിയും ഇവയുടെ പുതുമ നിലനിർത്താം. ഇനി ജീൻസ് കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈകൊണ്ട് അലക്കുക. വളരെക്കാലം ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഇതുകൊണ്ട് സാധിക്കും. വാഷിങ് മെഷീനിലാണ് അലക്കുന്നതെങ്കില്‍ ജീന്‍സിന്റെ നൂലുപൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. സോപ്പുപൊടി ജീന്‍സില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യതയുമുണ്ട്. ഇത് വളരെപെട്ടെന്ന് ജീൻസ് മുഷിയാൻ കാരണമാകും.ജീന്‍സ് കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ പെട്ടെന്ന് കളര്‍ പോകുന്നുവെന്ന പരാതി ഒഴിവാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ജീന്‍സിന്റെ കളര്‍ നഷ്ടമാവില്ല, എന്ന് മാത്രമല്ല കാലങ്ങളോളം ഇതിന്റെ പുതുമ നിലനിൽക്കുകയും ചെയ്യും. ജീന്‍സ് കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. ഇത് ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്. ചൂടുവെള്ളത്തില്‍ കഴുകുമ്പോള്‍ ജീന്‍സ് ചുളിയാനും കളര്‍ പോകാനും സാധ്യതയുണ്ട്.

ജീന്‍സ് അലക്കുമ്പോള്‍ പുറം തിരിച്ച് അലക്കുന്നതാണ് നല്ലത്. കാരണം പുറം തിരിക്കാതെയാണ് കഴുകുന്നതെങ്കില്‍ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമായി വേഗത്തിൽ ജീൻസ് നാശമാകും. പുറം തിരിച്ച് അലക്കുന്നതിലൂടെ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമാകുമെങ്കിലും ഇത് ജീൻസിനെ പരുക്കനാക്കി മാറ്റുന്നത് ഇല്ലാതാക്കും.ജീൻസ് വേഗത്തില്‍ ഉണങ്ങിക്കിട്ടാനായി പലരും കനത്ത വെയിലിലാണ് ഉണക്കാനിടുന്നത്. എന്നാല്‍ ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ജീന്‍സ് അലക്കി, ഉണക്കാനിടുമ്പോള്‍ വെയില്‍ ഒഴിവാക്കി ഉണക്കാനിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിത വെയിലേല്‍ക്കുമ്പോള്‍ ജീന്‍സിന്റെ കളർ വേഗത്തിൽ മങ്ങും. ജീന്‍സ് ഉണക്കാന്‍ ഡ്രൈയര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് ജീന്‍സിന്റെ പുതുമ വേഗത്തില്‍ നശിപ്പിച്ചേക്കും. ജീന്‍ഡ് ഡ്രൈയറില്‍ ഉണക്കുന്നതിന് പകരം വെയില്‍ കുറഞ്ഞയിടത്ത് അയയിലിട്ട് ഉണക്കിയെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക.

അതിസമര്‍ഥരായ ചില നടന്‍മാർ ഫെമിനിസ്റ്റുകളായി നടിക്കുന്നു; കാപട്യം തുറന്നുപറഞ്ഞ് നടി മാളവിക മോഹൻ

0
Spread the love

സിനിമാ മേഖലയിൽ അസമത്വം ഉണ്ടെന്നും അതിസമര്‍ഥരായ ചില നടന്‍മാർ ഫെമിനിസ്റ്റുകളായി നടിക്കുകയാണെന്നും നടി മാളവിക മോഹൻ . ഒരു വ്യാജ സ്ത്രീവാദ പ്രതിച്ഛായ എങ്ങനെ അവതരിപ്പിക്കാമെന്ന് അവര്‍ പഠിച്ചിട്ടുണ്ട്, ഇത്തരക്കാരെ തനിക്ക് നേരിട്ട് അറിയാമെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞത്.

”സിനിമാ മേഖലയില്‍ ഈ അസമത്വം ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. പുരുഷന്മാര്‍ ശരിക്കും ബുദ്ധിമാന്മാരായി മാറിയിരിക്കുന്നു. അതിസമര്‍ഥരായ ചില നടന്‍മാരെ അറിയാം. എവിടെ എന്ത് പറയണമെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റായി പരിഗണിക്കപ്പെടാന്‍ എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് നന്നായി അറിയാം.”

”സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നത് പോലെയും, പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരെ പോലെയുമെല്ലാം അവര്‍ പെരുമാറും. പക്ഷേ പൊതുജനമധ്യത്തില്‍ നിന്ന് മാറുന്നതിന് പിന്നാലെ തീര്‍ത്തും സ്ത്രീവിരുദ്ധരായി അവര്‍ പെരുമാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് വെറും കപടതയാണ്” എന്നാണ് മാളവിക പറയുന്നത്.

കേരളത്തിൽ 104 പാകിസ്ഥാനികൾ; ഉടന്‍ കയറ്റിഅയക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം

0
Spread the love

വിവിധ കേന്ദ്ര ഏജന്‍സികളുടെയും പൊലീസിന്റെയും കണക്കനുസരിച്ച് കേരളത്തിലുള്ളത് 104 പാകിസ്ഥാന്‍ പൗരന്‍മാര്‍. ഇവരെ ഉടന്‍ കയറ്റിഅയക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതില്‍ വിവാഹം കഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാകിസ്ഥാന്‍ പൗരര്‍ക്ക് കേരളം വിട്ടുപോകേണ്ട. അല്ലാത്തവരെ അടുത്ത ചൊവ്വാഴ്ചയ്ക്ക് മുമ്പ് കയറ്റി വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ 59 പേരാണ് ഉടന്‍ രാജ്യം വിടേണ്ടി വരുന്നത്. കേരളത്തില്‍ 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്

ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. ദീര്‍ഘകാല വിസയുള്ളവര്‍ ഏറ്റവും കൂടുതല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും.

മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.

നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്; മാനസികപ്രശ്നമുണ്ടെങ്കിൽ ചികിത്സിക്കണം, ആറാട്ടണ്ണനെതിരെ കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ഉഷ ഹസീന

0
Spread the love

നടിമാർക്കെതിരായ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശത്തിന്റെ പേരിൽ ഇക്കഴിഞ്ഞ ദിവസമാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിന്തരം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് നടി ഉഷ ഹസീന, കുക്കു പരമേശ്വരൻ, നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവരാണ് പരാതി നൽകിയത്. ഇപ്പോഴിതാ സന്തോഷ് വർക്കിക്കേയ്ക്കെതിരായി കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഉഷ ഹസീന.

‘ഇയാളുടെ മുമ്പെയുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും ഇയാൾ മാനസികരോ​ഗിയാണ് എന്നൊക്കെ. അപ്പോൾ ഞാനും വിചാരിക്കും സുഖമില്ലാത്ത ആളാണെന്ന്. എന്നാൽ, പിറ്റേദിവസം ഇയാൾ നേരെ വിപരീതമായി പറയും. ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഇയാൾ പോസ്റ്റിട്ടിരിക്കുന്നത്. അത് അം​ഗീകരിക്കാനാവില്ല. മാനസികപ്രശ്നമുണ്ടെങ്കിൽ ഇയാളെ ഉത്തരവാദിത്തപ്പെട്ട ആളുകൾ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാൾ നേരെയായാൽ പുറത്തുകൊണ്ടുവരൂ. അല്ലെങ്കിൽ ഇയാൾ സ്ത്രീകളെ അപമാനിച്ചുകൊണ്ടേയിരിക്കും.

ഭ്രാന്താണെന്ത് പറഞ്ഞ് ഇയാൾക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. എടുക്കില്ലെങ്കിൽ വേണ്ട ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കൈയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യാനുമൊക്കെ ഞങ്ങൾക്ക് അറിയാം. നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടിൽ അമ്മയും പെങ്ങന്മാരുമൊന്നുമില്ലേ. എല്ലാ സ്ത്രീകളെയും പോലെ ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. എന്ത് പ്രശ്നമുണ്ടായാലും സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ മോശക്കാരാണെന്നു പറയുന്ന പ്രവണതയുണ്ട്. ഈ വ്യക്തിക്കെതിരേ നിയമപരമായിതന്നെ മുന്നോട്ട് പോകും’, ഉഷ പറഞ്ഞു.

പഹല്‍ഗാം ആക്രമണം; പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം

0
Spread the love

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.

ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും ടെക്‌നികല്‍ തെളിവുകളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 13 ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തിലും 30 അംബാസിഡര്‍മാരുമായുള്ള മീറ്റിംഗിലും ഈ വിവരങ്ങള്‍ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടത്തിയ ഭീകരരുടേയും ദി റസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയുടേയും ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യ ലോകനേതാക്കളെ അറിയിച്ചു.

ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നവരാണെന്നും ഇവര്‍ക്കെതിരെ ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടെന്നും ഇന്ത്യ ലോകത്തെ അറിയിച്ചു.

എല്ലാത്തിനുമുപരി സത്യസന്ധതയോടെ ഉണ്ടാക്കിയ സിനിമ; ‘തുടരും’ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് ലാലേട്ടൻ

0
Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം. ചിത്രം വിചാരിച്ചതിലും ആഴത്തിൽ പ്രേക്ഷകർ ഏറ്റെടുത്തതോടെ നന്ദിക്കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലാലേട്ടനും.

ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയായിരുന്നു തുടരും എന്ന ചിത്രം തങ്ങൾ ഒരുക്കിയെടുത്തതെന്നും ഇവ അംഗീകരിക്കപ്പെടുന്നതിൽ വലിയ സന്തോഷം ഉണ്ടെന്നുമാണ് മോഹൻലാൽ വ്യക്തമാക്കിയത്.

മോഹന്‍ലാലിന്റെ കുറിപ്പ്

തുടരും’ സിനിമയോടുള്ള സ്‌നേഹവും ഹൃദയംഗമമായ പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലാണ് ഓരോ സന്ദേശങ്ങളും അഭിനന്ദനങ്ങളും എന്നെവന്ന് തൊടുന്നത്. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടെത്തിയതിന്, ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ചതിന് നന്ദി.

ഈ നന്ദി എന്റേത് മാത്രമല്ല. ഈ യാത്രയില്‍ ഓരോ ഫ്രെയ്മിനും സ്‌നേഹവും പ്രയത്‌നവും ആത്മാവും പകര്‍ന്ന് എനിക്കൊപ്പം നടന്ന ഓരോ വ്യക്തികളുടേതുമാണ്. രഞ്ജിത്ത് എം, തരുണ്‍ മൂര്‍ത്തി. കെ.ആര്‍. സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, ഷാജി കുമാര്‍, ജേക്‌സ് ബിജോയ്, പകരംവെക്കാനില്ലാത്ത ഞങ്ങളുടെ ടീം- നിങ്ങളുടെ കലാപരമായ കഴിയും അഭിനിവേശവുമാണ് തുടരും എന്താണോ അതാക്കിയത്. ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയാണ് ചിത്രം നിര്‍മിച്ചത്. ഇത്രയും ആഴത്തില്‍ അത് പ്രതിധ്വനിക്കുന്നത് കാണുന്നത് മറ്റേതൊരു പ്രതിഫലത്തേക്കാളും കൂടുതലാണ്. ഇതൊരു അനുഗ്രഹമാണ്. എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി.

എന്നെന്നും സ്‌നേഹത്തോടെയും നന്ദിയോടെയും നിങ്ങളുടെ സ്വന്തം മോഹന്‍ലാല്‍

സ്വര്‍ണവില താഴോട്ട്; ഒരു പവന്റെ ഇന്നത്തെ വിലയറിയാം..

0
Spread the love

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 24 രൂപയുടെ കുറവാണ് രേഖപ്പടുത്തിയത്. 72,000 രൂപയ്ക്ക് മുകളില്‍ തന്നെയാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. 72,016 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.

പൊന്നിയിൻ സെൽവനിലെ ‘വീര രാജ വീര’ ഗാനം; പകർപ്പവകാശ ലംഘന കേസിൽ എ.ആർ. റഹ്മാനോട് 2 കോടി കെട്ടിവയ്ക്കാന്‍ കോടതി

0
Spread the love

2023-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ 2-ൽ ഉൾപ്പെടുത്തിയ ‘വീര രാജ വീര’ എന്ന ഗാനത്തിന്റെ രചനയെച്ചൊല്ലി ഫയൽ ചെയ്ത പകർപ്പവകാശ ലംഘന കേസിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാനും നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസിനുമെതിരെ ഡൽഹി ഹൈകോടതി ഇടക്കാല ഉത്തരവ്. എ.ആർ. റഹ്മാനും സിനിമയുടെ സഹനിർമാതാക്കളും രണ്ട് കോടി രൂപ കെട്ടിവെക്കാന്‍ കോടതി നിർദ്ദേശിച്ചു.

പത്മശ്രീ അവാർഡ് ജേതാവും ഇന്ത്യൻ ക്ലാസിക്കൽ ഗായകനുമായ ഫയാസ് വസിഫുദ്ദീൻ ദാഗർ, തന്റെ പിതാവ് നാസിർ ഫയാസുദ്ദീൻ ദാഗറും അമ്മാവൻ സാഹിറുദ്ദീൻ ദാഗറും ചേർന്ന് സംഗീതം നൽകിയ ‘ശിവ സ്തുതി’ എന്ന ഗാനത്തിൽ നിന്നാണ് ‘വീര രാജ വീര’ ഗാനത്തിന്റെ രചനയെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു.

റഹ്മാനും മദ്രാസ് ടാക്കീസും ഉൾപ്പെടെയുള്ളവരെ ഗാനം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള സ്ഥിരമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ധാർമിക അവകാശങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ദാഗറിന്റെ ഇടക്കാല അപേക്ഷയിൽ പ്രഖ്യാപിച്ച വിധിന്യായത്തിൽ, ‘വീര രാജ വീര’ എന്ന ഗാനം ‘ശിവ സ്തുതി’യിലെ ഗാന രചനയെ അടിസ്ഥാനമാക്കിയുള്ളതോ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ മാത്രമല്ലെന്നും, ചില മാറ്റങ്ങളോടെ വാസ്തവത്തിൽ അതിന് സമാനമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു. കൂടാതെ, ഗാനരചനക്ക് ദാഗർ സഹോദരന്മാർക്ക് റഹ്മാനും മദ്രാസ് ടാക്കീസും തുടക്കത്തിൽ ഒരു ക്രെഡിറ്റും നൽകിയിട്ടില്ലെന്നും അതിനാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഈ ക്രെഡിറ്റുകൾ ചേർക്കാൻ സിനിമ നിർമാതാവിനോട് ഉത്തരവിടുന്നെന്നും കോടതി വ്യക്തമാക്കി.

ചരിത്രകാരൻ എം.ജി.എസ് നാരായണൻ അന്തരിച്ചു

0
Spread the love

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം വരവേ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു.

അത് അവർ കൂടിയാലോചിച്ച് പരിഹരിക്കും; ഇന്ത്യ–പാക് സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക

0
Spread the love

ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. താൻ ഇന്ത്യയുമായും പാകിസ്ഥാനുമായും വളരെ അടുത്തയാളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ- പാക് അതിർത്തിയിൽ സംഘർങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1500 വർഷങ്ങളായി കശ്മീരിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഒരു പക്ഷെ അതിൽക്കൂടുതൽ കാലമായി ഇതു തുടങ്ങിയിട്ട്. എന്നാൽ ഇപ്പോൾ നടന്ന ഭീകരാക്രമണം തെറ്റാണ്. ഇരു രാജ്യങ്ങളെ നേതാക്കളെയും എനിക്കറിയാം. അവർ തന്നെ കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുമെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പഹൽഗാം സംഭവം നടന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഡോണൾഡ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ഇന്ത്യയ്ക്ക് പൂർണ പിന്തുണയും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ. ലോകബാങ്ക് ഇടപെട്ടുള്ള തർക്കപരിഹാര ചർച്ചകളിൽ നിന്നും ഇന്ത്യ പിൻമാറിയേക്കും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോർണി ജനറലിന്റെ ഉപദേശം തേടി. സിന്ധു നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികളിൽ പാകിസ്ഥാന്റെ പരാതിയിൽ ലോകബാങ്ക് ഇടപെട്ടിരുന്നു. ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന് നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു. പാകിസ്ഥാന് ജലം നല്‍കാതിരിക്കാനുള്ള ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചിരുന്നു.

ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജൽ ശക്തി മന്ത്രി സിആര്‍ പാട്ടീൽ നിലപാട് കടുപ്പിച്ചത്. ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും അതിനായി സര്‍ക്കാര്‍ ഹ്രസ്വ, ദീര്‍ഘ കാല പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നദികളിലെ മണ്ണ് നീക്കി വെള്ളം വഴിതിരിച്ച് വിടാനുള്ള പദ്ധതികൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts