Home Blog Page 26

പുറത്തു വന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രം; സിനിമ സെറ്റുകളിൽ റെയ്ഡ് നടത്തണമെന്ന് സജി നന്ത്യാട്ട്

0
Spread the love

ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ,അഷ്റഫ് ഹംസ എന്നിവർ പിടിയിലായ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഫിലിം ചേംബർ. ലഹരിക്കെതിരെ സിനിമ സെറ്റുകളിൽ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകരാണെന്നും സജി സന്ത്യാട്ട് ആരോപിച്ചു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നത്. സിനിമയിൽ ശുദ്ധീകരണം അനിവാര്യമാണെന്നും സജി ചൂണ്ടിക്കാട്ടി.

കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും അറസ്റ്റിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു.

അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചയിതാവ് കൂടിയാണ് അഷ്റഫ് ഹംസ.

അറസ്റ്റിലായ സംവിധായകർ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും സസ്പെൻഡ് ചെയ്യും; ഫെഫ്ക

0
Spread the love

ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയ്ക്കും എതിരെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക. ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെ സസ്പെൻഡ് ചെയ്യുമെന്ന് ഫെഫ്ക പ്രസിഡന്റ്‌ സിബി മലയിൽ പ്രതികരിച്ചു. ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്നും സിബി മലയിൽ പറഞ്ഞു.

കഴിഞ്ഞമാസം ലഹരിയുമായി പിടികൂടിയ മേക്കപ്പ്മാനെതിരെ നടപടി എടുത്തിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേരാണ് കൊച്ചിയിൽ അറസ്റ്റിലായത്. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവർക്ക് പുറമെ ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായി. അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹൈബ്രിഡ് കഞ്ചാവ് യുവ സംവിധായകർക്ക് കിട്ടിയ വഴി വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത് എന്നും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദ് കെപി പറഞ്ഞു.

ആലപ്പുഴ ജിംഖാന, ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.

ലാലേട്ടാ ഇനി എനിക്കും കൂടെ താ.. കൊതിയാകുന്നു; സംവിധായകൻ ജൂഡ് ആന്തണി ജോസഫ് മോഹൻ ലാലിനോട് പറഞ്ഞത് കേട്ടോ!

0
Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം. ചിത്രം കണ്ട് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നവരില്‍ സാധാരണ പ്രേക്ഷകരും ഒപ്പം സിനിമാ പ്രവര്‍ത്തകരുമുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട തന്‍റെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഒപ്പം മോഹന്‍ലാലിനോട് ഒരു അഭ്യര്‍ഥനയും മുന്നോട്ടുവെക്കുന്നുണ്ട് അദ്ദേഹം.

ജൂഡിന്‍റെ കുറിപ്പ്.

“മോഹൻലാൽ ❤️❤️❤️തുടരും! !!!അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും. ശരിക്കും തരിച്ചിരുന്നുപോയ ചിത്രം.

തരുണ്‍ മൂര്‍ത്തി, സഹോദരാ എന്തൊരു സംവിധായകനാണ് നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ഒരു ആരാധകനാണ് ഞാന്‍. കെ ആര്‍ സുനില്‍ ചേട്ടാ, നിങ്ങള്‍ അനു​ഗ്രഹീതനായ എഴുത്തുകാരനാണ്. ജേക്സിന്‍റെ സം​ഗീതം, ഷാജി ചേട്ടന്‍റെ ഛായാ​ഗ്രഹണം, വിഷ്ണുവിന്‍റെ സൗണ്ട് മിക്സ് എല്ലാം സൂപ്പര്‍. പ്രകാശ് വര്‍മ്മ, എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടൻ.ബിനു ചേട്ടൻ, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും അതിഗംഭീരംരജപുത്ര രഞ്ജിത്തേട്ടനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. മലയാളം സിനിമയ്ക്ക് ഉള്ളടക്കം തന്നെയാണ് അംബാസഡര്‍. ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ.കൊതിയാകുന്നു.”

എല്ലാ അമ്മായിഅമ്മമാരും മരുമക്കളും ഇങ്ങനെയല്ല, നെഗറ്റിവിറ്റി നിറഞ്ഞ കണ്ടന്റുകൾ; സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന് നടി വിന്ദുജ മേനോൻ

0
Spread the love

മലയാളം സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമെന്ന് നടി വിന്ദുജ മേനോൻ. സീരിയലുകൾ മാറേണ്ട സമയം കഴിഞ്ഞെന്നും സിനിമയിലുണ്ടായ മാറ്റം മിനിസ്ക്രീനിലും അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.

”മലയാളം സീരീയലുകൾക്ക് തീർച്ചയായും സെൻസർഷിപ്പ് ആവശ്യമാണ്, സിനിമയെക്കാളും അധികം. കാരണം എല്ലാ ദിവസം ജനങ്ങൾ കാണുന്നതാണ് ഈ സീരിയലുകൾ. മലയാളം സിനിമയിൽ പുതിയ പരീക്ഷണങ്ങളും സാങ്കേതികപരമായ മാറ്റങ്ങളും നടക്കുമ്പോഴും നമ്മുടെ സീരീയലുകൾ ഇപ്പോഴും പഴയ ആ രീതിയിൽ തന്നെയാണ് മുൻപോട്ടു പോകുന്നത്. അതി നാടകീയമായ ഫോർമുലകളാണ് ഇപ്പോഴും കാണുന്നത്.

സിനിമയിൽ എപ്പോഴേ റിയലിസ്റ്റിക് അപ്രോച്ച് വന്നുകഴിഞ്ഞു. പക്ഷേ, ടിവി സീരിയലുകൾ ഇപ്പോഴും പറഞ്ഞു പഴകിയ കാര്യങ്ങൾ കാണിച്ചുകൊണ്ടേയിരിക്കുകയാണ്. സീരിയലിൽ കാണുന്നതുപോലെയല്ല എല്ലാ അമ്മായിഅമ്മമാരും മരുമക്കളും. ഇതേക്കുറിച്ചെല്ലാം ചില തെറ്റായ ധാരണകളാണ് സീരിയലുകൾ സൃഷ്ടിക്കുന്നത്. മലയാളം സീരിയലുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തപരമായ സമീപനത്തോടെ ഇനിയെങ്കിലും മുൻപോട്ടു പോകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു”, വിന്ദുജ മേനോൻ പറ‍ഞ്ഞു.

കഥാപാത്രങ്ങളിൽ പുതുമയില്ലാത്തതു കൊണ്ടു തന്നെ പല സീരിയൽ ഓഫറുകളും താൻ നിരസിച്ചിട്ടുണ്ടെന്നും വിന്ദുജ മേനോൻ പറഞ്ഞു. മലയാളം സീരിയലുകളിൽ കുട്ടികളെ കാണിക്കുന്ന രീതിയോടും തനിക്ക് വിയോജിപ്പുണ്ടെന്ന് വിന്ദുജ മേനോൻ കൂട്ടിച്ചേർത്തു.”പ്രതികാരദാഹികളായ കുട്ടികളെയാണ് സീരിയലുകളിൽ കാണിക്കുന്നത്. മറ്റുള്ളവർക്ക് വിഷം വരെ നൽകുന്ന കുട്ടികൾ… എനിക്കിതൊന്നും ഉൾക്കൊള്ളാനേ കഴിയുന്നില്ല. ഇത്തരം സീനുകൾ ടെലിവിഷനിൽ കാണിക്കാനേ പാടില്ല. ഇത്തരം നെഗറ്റിവിറ്റി നിറഞ്ഞ കണ്ടന്റുകൾ സെൻസർ ചെയ്യുക തന്നെ വേണം”, വിന്ദുജ മേനോൻ പറ‍ഞ്ഞു.

അഭിനയിച്ചു കൊണ്ടിരിക്കുന്ന സെറ്റിൽ നിന്നും നടൻ ശ്രീനാഥ് ഭാസി മലേഷ്യയിലേക്ക് കടന്നു കളഞ്ഞോ? ഷൈൻ ടോം പാവം ചെക്കൻ: ശാന്തിവിള

0
Spread the love

ഷൈൻ ടോം ചാക്കോ പ്രതിയായിട്ടുള്ള ലഹരി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. നടി വിൻസി അലോഷ്യസിന്റെ പരാതി വിവാദമായതോടെ നിരവധി പേർ നടനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഷൈൻ ഒരു പാവം വ്യക്തി ആണെന്നും അയാൾക്ക് ആരും ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ടാണ് വിമർശിക്കപ്പെടുന്നത് എന്നും പറഞ്ഞ് രംഗത്തെത്തുകയാണ് സംവിധായകൻ ശാന്തിവിള ഗണേഷ്. ഒപ്പം നടൻ ശ്രീനാഥ് ഭാസിക്കെതിരെയും ഷേയ്ൻ നിഗത്തിനെതിരെയും കടുത്ത വിമർശനങ്ങളും ആണ് ശാന്തിവിള ഉന്നയിക്കുന്നത്.

ഷൈൻ ടോം ചാക്കോ സെറ്റുകളിൽ കൃത്യമായി എത്തുന്ന അച്ചടക്കം പാലിക്കുന്ന നടനാണെന്നും അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ശാന്തിവിള ചൂണ്ടിക്കാണിക്കുന്നു. ഷൈൻ ടോം ചാക്കോയ്ക്ക് ചോദിക്കാനും പറയാനും ആളില്ലാത്തതുകൊണ്ടാണ് ഇത്തരം അനുഭവങ്ങൾ എന്ന് പറഞ്ഞ ശാന്തിവിള സിനിമയിൽ ഇതിലും വലിയ കുഴപ്പക്കാർ വേറെ ഉണ്ടല്ലോ എന്തുകൊണ്ട് അവരെ ഒന്നും വിമർശിക്കുന്നില്ല എന്നും ചോദിക്കുന്നു.

ശ്രീനാഥ് ഭാസിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയ ശാന്തിവിള കഴിഞ്ഞദിവസം ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ നടൻ യാതൊരു മുന്നറിയിപ്പുമില്ലാതെ മലേഷ്യയിലേക്ക് കടന്നുകളഞ്ഞെന്നും ആരോപിച്ചു. പത്തു നൂറു പേർ അടങ്ങിയ ക്രൂ സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ശ്രീനാഥ് ഭാസി ഫോൺ ചെയ്ത് പുറത്തു പോവുകയായിരുന്നു എന്നും ഒപ്പം അഭിനയിച്ചിരുന്നവരെയും മുഴുവൻ സെറ്റ് അംഗങ്ങളെയും അനിശ്ചിതാവസ്ഥയിൽ നിർത്തി മലേഷ്യയിലേക്ക് പോയെന്നുമാണ് ശാന്തിവിള ആരോപിക്കുന്നത്. ശ്രീനാഥ് ഇത്തരത്തിൽ കടന്നു കളയാൻ കാരണം അവിടെ വലിക്കുന്നത് വില കുറച്ച് കിട്ടുന്നത് കൊണ്ടാണെന്നും ശാന്തിവിള പറയുന്നു.

ഇതിനിടെ ഷെയ്ൻ നിഗത്തിനെതിരെയും ശാന്തിവിള വിമർശനം ഉന്നയിച്ചു. അഭിനയിച്ചുകൊണ്ടിരുന്ന സെറ്റിൽ നിന്നും മുങ്ങി മുടി മുറിച്ച് കളഞ്ഞ ആളുണ്ടല്ലോ, അപ്പോൾ ഇവരെയൊന്നും ആർക്കും ബാൻ ചെയ്യണ്ടേ. ഷൈൻ ഒരു പാവം ആയതുകൊണ്ടാണ് ഇതൊക്കെ ഫെയ്സ് ചെയ്യേണ്ടി വരുന്നത് എന്നും ശാന്തിവിള പറഞ്ഞു.

ഒരു ജീൻസ് കഴുകാതെ എത്രതവണ വരെ ഉപയോഗിക്കാം? ഇനി കഴുകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

0
Spread the love

യുവതലമുറയുടെ പ്രിയപ്പെട്ട വസ്ത്രമാണ് ജീന്‍സ്. കാഷ്വല്‍ ആയോ സെമി ഫോര്‍മല്‍ ആയോ ഉപയോഗിക്കാം എന്നത് തന്നെയാണ് ജീൻസിനെ ഇത്രയേറെ ജനപ്രിയമാക്കുന്നത്. നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിയാതെ തന്നെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഖേദകരമാണ്. എന്നാൽ, ഇഷ്ടപ്പെട്ട ജീൻസ് കേടുപാടുകളില്ലാതെ കാലാകാലം നിലനിർത്താനാകും. അതിന് ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ നന്നാകും.

ജീൻസ് വളരെ കട്ടിയുള്ള ഒരു വസ്ത്രമാണ്. ഒന്നിലധികം തവണ ഉപയോഗിച്ച ശേഷം മാത്രം ഇവ കഴുകിയാൽ മതിയാകും. അമിതമായി കഴുകുന്നത് ഇവയുടെ നിറം മങ്ങാൻ കാരണമാകും. എന്നാൽ നാലുമുതൽ ആറുതവണ വരെ ഉപയോഗിച്ച ശേഷം ജീൻസ് കഴുകണം. ഓരോ തവണ ഉപയോഗിച്ച ശേഷവും കറകൾ ഉള്ള ഭാഗം മാത്രം കഴുകി ഉണക്കിയും ഇവയുടെ പുതുമ നിലനിർത്താം. ഇനി ജീൻസ് കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈകൊണ്ട് അലക്കുക. വളരെക്കാലം ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഇതുകൊണ്ട് സാധിക്കും. വാഷിങ് മെഷീനിലാണ് അലക്കുന്നതെങ്കില്‍ ജീന്‍സിന്റെ നൂലുപൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. സോപ്പുപൊടി ജീന്‍സില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യതയുമുണ്ട്. ഇത് വളരെപെട്ടെന്ന് ജീൻസ് മുഷിയാൻ കാരണമാകും.ജീന്‍സ് കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ പെട്ടെന്ന് കളര്‍ പോകുന്നുവെന്ന പരാതി ഒഴിവാക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ജീന്‍സിന്റെ കളര്‍ നഷ്ടമാവില്ല, എന്ന് മാത്രമല്ല കാലങ്ങളോളം ഇതിന്റെ പുതുമ നിലനിൽക്കുകയും ചെയ്യും. ജീന്‍സ് കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. ഇത് ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്. ചൂടുവെള്ളത്തില്‍ കഴുകുമ്പോള്‍ ജീന്‍സ് ചുളിയാനും കളര്‍ പോകാനും സാധ്യതയുണ്ട്.

ജീന്‍സ് അലക്കുമ്പോള്‍ പുറം തിരിച്ച് അലക്കുന്നതാണ് നല്ലത്. കാരണം പുറം തിരിക്കാതെയാണ് കഴുകുന്നതെങ്കില്‍ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമായി വേഗത്തിൽ ജീൻസ് നാശമാകും. പുറം തിരിച്ച് അലക്കുന്നതിലൂടെ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദവം നഷ്ടമാകുമെങ്കിലും ഇത് ജീൻസിനെ പരുക്കനാക്കി മാറ്റുന്നത് ഇല്ലാതാക്കും.ജീൻസ് വേഗത്തില്‍ ഉണങ്ങിക്കിട്ടാനായി പലരും കനത്ത വെയിലിലാണ് ഉണക്കാനിടുന്നത്. എന്നാല്‍ ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ജീന്‍സ് അലക്കി, ഉണക്കാനിടുമ്പോള്‍ വെയില്‍ ഒഴിവാക്കി ഉണക്കാനിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിത വെയിലേല്‍ക്കുമ്പോള്‍ ജീന്‍സിന്റെ കളർ വേഗത്തിൽ മങ്ങും. ജീന്‍സ് ഉണക്കാന്‍ ഡ്രൈയര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് ജീന്‍സിന്റെ പുതുമ വേഗത്തില്‍ നശിപ്പിച്ചേക്കും. ജീന്‍ഡ് ഡ്രൈയറില്‍ ഉണക്കുന്നതിന് പകരം വെയില്‍ കുറഞ്ഞയിടത്ത് അയയിലിട്ട് ഉണക്കിയെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക.

അതിസമര്‍ഥരായ ചില നടന്‍മാർ ഫെമിനിസ്റ്റുകളായി നടിക്കുന്നു; കാപട്യം തുറന്നുപറഞ്ഞ് നടി മാളവിക മോഹൻ

0
Spread the love

സിനിമാ മേഖലയിൽ അസമത്വം ഉണ്ടെന്നും അതിസമര്‍ഥരായ ചില നടന്‍മാർ ഫെമിനിസ്റ്റുകളായി നടിക്കുകയാണെന്നും നടി മാളവിക മോഹൻ . ഒരു വ്യാജ സ്ത്രീവാദ പ്രതിച്ഛായ എങ്ങനെ അവതരിപ്പിക്കാമെന്ന് അവര്‍ പഠിച്ചിട്ടുണ്ട്, ഇത്തരക്കാരെ തനിക്ക് നേരിട്ട് അറിയാമെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞത്.

”സിനിമാ മേഖലയില്‍ ഈ അസമത്വം ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. പുരുഷന്മാര്‍ ശരിക്കും ബുദ്ധിമാന്മാരായി മാറിയിരിക്കുന്നു. അതിസമര്‍ഥരായ ചില നടന്‍മാരെ അറിയാം. എവിടെ എന്ത് പറയണമെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റായി പരിഗണിക്കപ്പെടാന്‍ എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് നന്നായി അറിയാം.”

”സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നത് പോലെയും, പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരെ പോലെയുമെല്ലാം അവര്‍ പെരുമാറും. പക്ഷേ പൊതുജനമധ്യത്തില്‍ നിന്ന് മാറുന്നതിന് പിന്നാലെ തീര്‍ത്തും സ്ത്രീവിരുദ്ധരായി അവര്‍ പെരുമാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് വെറും കപടതയാണ്” എന്നാണ് മാളവിക പറയുന്നത്.

കേരളത്തിൽ 104 പാകിസ്ഥാനികൾ; ഉടന്‍ കയറ്റിഅയക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം

0
Spread the love

വിവിധ കേന്ദ്ര ഏജന്‍സികളുടെയും പൊലീസിന്റെയും കണക്കനുസരിച്ച് കേരളത്തിലുള്ളത് 104 പാകിസ്ഥാന്‍ പൗരന്‍മാര്‍. ഇവരെ ഉടന്‍ കയറ്റിഅയക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതില്‍ വിവാഹം കഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാകിസ്ഥാന്‍ പൗരര്‍ക്ക് കേരളം വിട്ടുപോകേണ്ട. അല്ലാത്തവരെ അടുത്ത ചൊവ്വാഴ്ചയ്ക്ക് മുമ്പ് കയറ്റി വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ 59 പേരാണ് ഉടന്‍ രാജ്യം വിടേണ്ടി വരുന്നത്. കേരളത്തില്‍ 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്

ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. ദീര്‍ഘകാല വിസയുള്ളവര്‍ ഏറ്റവും കൂടുതല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും.

മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.

നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്; മാനസികപ്രശ്നമുണ്ടെങ്കിൽ ചികിത്സിക്കണം, ആറാട്ടണ്ണനെതിരെ കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ഉഷ ഹസീന

0
Spread the love

നടിമാർക്കെതിരായ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശത്തിന്റെ പേരിൽ ഇക്കഴിഞ്ഞ ദിവസമാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിന്തരം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് നടി ഉഷ ഹസീന, കുക്കു പരമേശ്വരൻ, നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവരാണ് പരാതി നൽകിയത്. ഇപ്പോഴിതാ സന്തോഷ് വർക്കിക്കേയ്ക്കെതിരായി കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഉഷ ഹസീന.

‘ഇയാളുടെ മുമ്പെയുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും ഇയാൾ മാനസികരോ​ഗിയാണ് എന്നൊക്കെ. അപ്പോൾ ഞാനും വിചാരിക്കും സുഖമില്ലാത്ത ആളാണെന്ന്. എന്നാൽ, പിറ്റേദിവസം ഇയാൾ നേരെ വിപരീതമായി പറയും. ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഇയാൾ പോസ്റ്റിട്ടിരിക്കുന്നത്. അത് അം​ഗീകരിക്കാനാവില്ല. മാനസികപ്രശ്നമുണ്ടെങ്കിൽ ഇയാളെ ഉത്തരവാദിത്തപ്പെട്ട ആളുകൾ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാൾ നേരെയായാൽ പുറത്തുകൊണ്ടുവരൂ. അല്ലെങ്കിൽ ഇയാൾ സ്ത്രീകളെ അപമാനിച്ചുകൊണ്ടേയിരിക്കും.

ഭ്രാന്താണെന്ത് പറഞ്ഞ് ഇയാൾക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. എടുക്കില്ലെങ്കിൽ വേണ്ട ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കൈയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യാനുമൊക്കെ ഞങ്ങൾക്ക് അറിയാം. നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടിൽ അമ്മയും പെങ്ങന്മാരുമൊന്നുമില്ലേ. എല്ലാ സ്ത്രീകളെയും പോലെ ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. എന്ത് പ്രശ്നമുണ്ടായാലും സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ മോശക്കാരാണെന്നു പറയുന്ന പ്രവണതയുണ്ട്. ഈ വ്യക്തിക്കെതിരേ നിയമപരമായിതന്നെ മുന്നോട്ട് പോകും’, ഉഷ പറഞ്ഞു.

പഹല്‍ഗാം ആക്രമണം; പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം

0
Spread the love

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.

ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും ടെക്‌നികല്‍ തെളിവുകളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 13 ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തിലും 30 അംബാസിഡര്‍മാരുമായുള്ള മീറ്റിംഗിലും ഈ വിവരങ്ങള്‍ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടത്തിയ ഭീകരരുടേയും ദി റസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയുടേയും ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യ ലോകനേതാക്കളെ അറിയിച്ചു.

ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നവരാണെന്നും ഇവര്‍ക്കെതിരെ ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടെന്നും ഇന്ത്യ ലോകത്തെ അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts