Home Blog Page 28

നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്; മാനസികപ്രശ്നമുണ്ടെങ്കിൽ ചികിത്സിക്കണം, ആറാട്ടണ്ണനെതിരെ കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ഉഷ ഹസീന

0
Spread the love

നടിമാർക്കെതിരായ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശത്തിന്റെ പേരിൽ ഇക്കഴിഞ്ഞ ദിവസമാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിന്തരം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് നടി ഉഷ ഹസീന, കുക്കു പരമേശ്വരൻ, നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവരാണ് പരാതി നൽകിയത്. ഇപ്പോഴിതാ സന്തോഷ് വർക്കിക്കേയ്ക്കെതിരായി കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഉഷ ഹസീന.

‘ഇയാളുടെ മുമ്പെയുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും ഇയാൾ മാനസികരോ​ഗിയാണ് എന്നൊക്കെ. അപ്പോൾ ഞാനും വിചാരിക്കും സുഖമില്ലാത്ത ആളാണെന്ന്. എന്നാൽ, പിറ്റേദിവസം ഇയാൾ നേരെ വിപരീതമായി പറയും. ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഇയാൾ പോസ്റ്റിട്ടിരിക്കുന്നത്. അത് അം​ഗീകരിക്കാനാവില്ല. മാനസികപ്രശ്നമുണ്ടെങ്കിൽ ഇയാളെ ഉത്തരവാദിത്തപ്പെട്ട ആളുകൾ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാൾ നേരെയായാൽ പുറത്തുകൊണ്ടുവരൂ. അല്ലെങ്കിൽ ഇയാൾ സ്ത്രീകളെ അപമാനിച്ചുകൊണ്ടേയിരിക്കും.

ഭ്രാന്താണെന്ത് പറഞ്ഞ് ഇയാൾക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. എടുക്കില്ലെങ്കിൽ വേണ്ട ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കൈയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യാനുമൊക്കെ ഞങ്ങൾക്ക് അറിയാം. നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടിൽ അമ്മയും പെങ്ങന്മാരുമൊന്നുമില്ലേ. എല്ലാ സ്ത്രീകളെയും പോലെ ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. എന്ത് പ്രശ്നമുണ്ടായാലും സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ മോശക്കാരാണെന്നു പറയുന്ന പ്രവണതയുണ്ട്. ഈ വ്യക്തിക്കെതിരേ നിയമപരമായിതന്നെ മുന്നോട്ട് പോകും’, ഉഷ പറഞ്ഞു.

പഹല്‍ഗാം ആക്രമണം; പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം

0
Spread the love

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.

ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും ടെക്‌നികല്‍ തെളിവുകളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 13 ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തിലും 30 അംബാസിഡര്‍മാരുമായുള്ള മീറ്റിംഗിലും ഈ വിവരങ്ങള്‍ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടത്തിയ ഭീകരരുടേയും ദി റസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയുടേയും ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യ ലോകനേതാക്കളെ അറിയിച്ചു.

ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നവരാണെന്നും ഇവര്‍ക്കെതിരെ ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടെന്നും ഇന്ത്യ ലോകത്തെ അറിയിച്ചു.

എല്ലാത്തിനുമുപരി സത്യസന്ധതയോടെ ഉണ്ടാക്കിയ സിനിമ; ‘തുടരും’ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് ലാലേട്ടൻ

0
Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം. ചിത്രം വിചാരിച്ചതിലും ആഴത്തിൽ പ്രേക്ഷകർ ഏറ്റെടുത്തതോടെ നന്ദിക്കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലാലേട്ടനും.

ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയായിരുന്നു തുടരും എന്ന ചിത്രം തങ്ങൾ ഒരുക്കിയെടുത്തതെന്നും ഇവ അംഗീകരിക്കപ്പെടുന്നതിൽ വലിയ സന്തോഷം ഉണ്ടെന്നുമാണ് മോഹൻലാൽ വ്യക്തമാക്കിയത്.

മോഹന്‍ലാലിന്റെ കുറിപ്പ്

തുടരും’ സിനിമയോടുള്ള സ്‌നേഹവും ഹൃദയംഗമമായ പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലാണ് ഓരോ സന്ദേശങ്ങളും അഭിനന്ദനങ്ങളും എന്നെവന്ന് തൊടുന്നത്. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടെത്തിയതിന്, ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ചതിന് നന്ദി.

ഈ നന്ദി എന്റേത് മാത്രമല്ല. ഈ യാത്രയില്‍ ഓരോ ഫ്രെയ്മിനും സ്‌നേഹവും പ്രയത്‌നവും ആത്മാവും പകര്‍ന്ന് എനിക്കൊപ്പം നടന്ന ഓരോ വ്യക്തികളുടേതുമാണ്. രഞ്ജിത്ത് എം, തരുണ്‍ മൂര്‍ത്തി. കെ.ആര്‍. സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, ഷാജി കുമാര്‍, ജേക്‌സ് ബിജോയ്, പകരംവെക്കാനില്ലാത്ത ഞങ്ങളുടെ ടീം- നിങ്ങളുടെ കലാപരമായ കഴിയും അഭിനിവേശവുമാണ് തുടരും എന്താണോ അതാക്കിയത്. ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയാണ് ചിത്രം നിര്‍മിച്ചത്. ഇത്രയും ആഴത്തില്‍ അത് പ്രതിധ്വനിക്കുന്നത് കാണുന്നത് മറ്റേതൊരു പ്രതിഫലത്തേക്കാളും കൂടുതലാണ്. ഇതൊരു അനുഗ്രഹമാണ്. എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി.

എന്നെന്നും സ്‌നേഹത്തോടെയും നന്ദിയോടെയും നിങ്ങളുടെ സ്വന്തം മോഹന്‍ലാല്‍

സ്വര്‍ണവില താഴോട്ട്; ഒരു പവന്റെ ഇന്നത്തെ വിലയറിയാം..

0
Spread the love

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 24 രൂപയുടെ കുറവാണ് രേഖപ്പടുത്തിയത്. 72,000 രൂപയ്ക്ക് മുകളില്‍ തന്നെയാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. 72,016 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.

പൊന്നിയിൻ സെൽവനിലെ ‘വീര രാജ വീര’ ഗാനം; പകർപ്പവകാശ ലംഘന കേസിൽ എ.ആർ. റഹ്മാനോട് 2 കോടി കെട്ടിവയ്ക്കാന്‍ കോടതി

0
Spread the love

2023-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ 2-ൽ ഉൾപ്പെടുത്തിയ ‘വീര രാജ വീര’ എന്ന ഗാനത്തിന്റെ രചനയെച്ചൊല്ലി ഫയൽ ചെയ്ത പകർപ്പവകാശ ലംഘന കേസിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാനും നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസിനുമെതിരെ ഡൽഹി ഹൈകോടതി ഇടക്കാല ഉത്തരവ്. എ.ആർ. റഹ്മാനും സിനിമയുടെ സഹനിർമാതാക്കളും രണ്ട് കോടി രൂപ കെട്ടിവെക്കാന്‍ കോടതി നിർദ്ദേശിച്ചു.

പത്മശ്രീ അവാർഡ് ജേതാവും ഇന്ത്യൻ ക്ലാസിക്കൽ ഗായകനുമായ ഫയാസ് വസിഫുദ്ദീൻ ദാഗർ, തന്റെ പിതാവ് നാസിർ ഫയാസുദ്ദീൻ ദാഗറും അമ്മാവൻ സാഹിറുദ്ദീൻ ദാഗറും ചേർന്ന് സംഗീതം നൽകിയ ‘ശിവ സ്തുതി’ എന്ന ഗാനത്തിൽ നിന്നാണ് ‘വീര രാജ വീര’ ഗാനത്തിന്റെ രചനയെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു.

റഹ്മാനും മദ്രാസ് ടാക്കീസും ഉൾപ്പെടെയുള്ളവരെ ഗാനം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള സ്ഥിരമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ധാർമിക അവകാശങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ദാഗറിന്റെ ഇടക്കാല അപേക്ഷയിൽ പ്രഖ്യാപിച്ച വിധിന്യായത്തിൽ, ‘വീര രാജ വീര’ എന്ന ഗാനം ‘ശിവ സ്തുതി’യിലെ ഗാന രചനയെ അടിസ്ഥാനമാക്കിയുള്ളതോ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ മാത്രമല്ലെന്നും, ചില മാറ്റങ്ങളോടെ വാസ്തവത്തിൽ അതിന് സമാനമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു. കൂടാതെ, ഗാനരചനക്ക് ദാഗർ സഹോദരന്മാർക്ക് റഹ്മാനും മദ്രാസ് ടാക്കീസും തുടക്കത്തിൽ ഒരു ക്രെഡിറ്റും നൽകിയിട്ടില്ലെന്നും അതിനാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഈ ക്രെഡിറ്റുകൾ ചേർക്കാൻ സിനിമ നിർമാതാവിനോട് ഉത്തരവിടുന്നെന്നും കോടതി വ്യക്തമാക്കി.

ചരിത്രകാരൻ എം.ജി.എസ് നാരായണൻ അന്തരിച്ചു

0
Spread the love

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം വരവേ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു.

അത് അവർ കൂടിയാലോചിച്ച് പരിഹരിക്കും; ഇന്ത്യ–പാക് സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക

0
Spread the love

ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. താൻ ഇന്ത്യയുമായും പാകിസ്ഥാനുമായും വളരെ അടുത്തയാളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ- പാക് അതിർത്തിയിൽ സംഘർങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1500 വർഷങ്ങളായി കശ്മീരിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഒരു പക്ഷെ അതിൽക്കൂടുതൽ കാലമായി ഇതു തുടങ്ങിയിട്ട്. എന്നാൽ ഇപ്പോൾ നടന്ന ഭീകരാക്രമണം തെറ്റാണ്. ഇരു രാജ്യങ്ങളെ നേതാക്കളെയും എനിക്കറിയാം. അവർ തന്നെ കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുമെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പഹൽഗാം സംഭവം നടന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഡോണൾഡ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ഇന്ത്യയ്ക്ക് പൂർണ പിന്തുണയും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ. ലോകബാങ്ക് ഇടപെട്ടുള്ള തർക്കപരിഹാര ചർച്ചകളിൽ നിന്നും ഇന്ത്യ പിൻമാറിയേക്കും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോർണി ജനറലിന്റെ ഉപദേശം തേടി. സിന്ധു നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികളിൽ പാകിസ്ഥാന്റെ പരാതിയിൽ ലോകബാങ്ക് ഇടപെട്ടിരുന്നു. ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന് നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു. പാകിസ്ഥാന് ജലം നല്‍കാതിരിക്കാനുള്ള ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചിരുന്നു.

ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജൽ ശക്തി മന്ത്രി സിആര്‍ പാട്ടീൽ നിലപാട് കടുപ്പിച്ചത്. ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും അതിനായി സര്‍ക്കാര്‍ ഹ്രസ്വ, ദീര്‍ഘ കാല പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നദികളിലെ മണ്ണ് നീക്കി വെള്ളം വഴിതിരിച്ച് വിടാനുള്ള പദ്ധതികൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

പ്രേക്ഷകരെ സസ്പെൻസ്കൊണ്ട് ഷോക്കടിപ്പിച്ച് ശ്വാസംമുട്ടിച്ചു നിശബ്ദരാക്കി കൊല്ലുകയാണ്; ‘തുടരും’ കണ്ട അനുഭവം വിവരിച്ച് ഋഷിരാജ് സിംഗ് ഐപിഎസ്

0
Spread the love

ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ മാജിക്ക് തുടരുന്നു..! തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി പടയോട്ടം തുടരുകയാണ്. ഒരു ഫാമിലി ത്രില്ലറായ ‘തുടരും’ പാൻ ഇന്ത്യൻ ലെവലിൽ തന്നെ ശ്രദ്ധ നേടിയെടുക്കുകയാണ്. മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലിനെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ചിത്രത്തിലൂടെ. നേരത്തെ മോഹന്‍ലാല്‍ തന്നെ പറഞ്ഞതുപോലെ ദൃശ്യത്തോടു സാദൃശ്യമുള്ള ഒരു പ്ലോട്ട് ഈ ചിത്രത്തിനുമുണ്ട് എന്നതാണ് മറ്റൊരു ത്രിൽ. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം വിവരിക്കുകയാണ് ഋഷിരാജ് സിംഗ് ഐപിഎസ്.

ഋഷിരാജ് സിംഗിന്‍റെ നിരൂപണം പൂര്‍ണ്ണരൂപം

അവർ പറയുന്നു; ‘ക്ഷമയുള്ള മനുഷ്യന്‍റെ ക്രോധമാണ് ഏറ്റവും സൂക്ഷിക്കേണ്ടത് ‘ എന്ന്. എന്നാൽ നമുക്കതിനെ ഇവിടെ ഇങ്ങനെ വ്യാഖ്യാനിക്കാം; ‘ഒരു സാധാരണക്കാരന്‍റെ രോഷമാണ് ഏറ്റവും സൂക്ഷിക്കേണ്ടത് ‘ എന്തെങ്കിലും കാര്യത്തിനായി ഒരിക്കൽപ്പോലും പോലീസ് സ്റ്റേഷനിൽ പോകാത്തവരാണ് ഇന്ത്യയിൽ 95% ആളുകളും. വലിയ വലിയ മോഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത അവർ സാധാരണക്കാരായി ജീവിക്കുകയും അതുകൊണ്ടുതന്നെ പോലീസിൽ നിന്ന് അകന്നുനിൽക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

എന്നാൽ, പോലീസ് അപൂർവ്വമായെങ്കിലും കള്ളക്കേസുകളിലൂടെ നിരപരാധികളായ സാധാരണക്കാരെ വേട്ടയാടാറുണ്ട്. അവർ നിരപരാധികളും നിർദ്ദോഷികളുമായതുകൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്യുക. പലപ്പോഴും കാരണങ്ങളില്ലാതെയും ചിലപ്പോൾ കയ്യബദ്ധത്തിൽപ്പെട്ടും ഈ നിരപരാധികൾക്ക് കസ്റ്റഡിമരണവും സംഭവിക്കാറുണ്ട്. മനശാസ്ത്രത്തിന്‍റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നത് മനുഷ്യൻ ജനിക്കുമ്പോൾതന്നെ അവന്‍റെയുള്ളില്‍ ഒരു റിബൽ കൂടിയുണ്ടാവുമെന്നാണ്. അതിനർത്ഥം വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും എങ്കിലും പ്രതിഷേധിക്കാനും എതിർക്കാനുമുള്ള മനസ്സുകൂടിയുണ്ടാവുമെന്നാണ്. അപ്പോൾ തെറ്റുചെയ്യാത്ത ഒരു സാധാരണക്കാരൻ്റെമേൽ കുറ്റം ചാർത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താൽ അയാളുടെ പ്രതികാരത്തിന്‍റെ വ്യാപ്തി വളരെ വലുതായിരിക്കുമെന്നറിയാമല്ലോ മാത്രമല്ല, അതൊരിക്കലുമവസാനിക്കില്ല, അതങ്ങനെ തുടരും.

അതുകൊണ്ടാണ് ചിത്രത്തിന് ‘തുടരും’ എന്ന് പേരിട്ടത്, ആ അത്തരം തുടർച്ചകൾ ആഗ്രഹിക്കുന്ന ഒരുകൂട്ടമാളുകളുടെ കഥയാണിത്. ഏറെ നാളുകൾക്ക് ശേഷമാണ് പ്രേക്ഷകനെ കസേരയോടു ചേർത്തു ബന്ധിച്ചിരുത്തുന്ന ഒരു സിനിമ കാണുന്നത്. An Elephant Sitting Still എന്ന പേരിലെ ജാപ്പാനീസ് സിനിമാ സങ്കല്പംപോലെ ‘തുടരും’ നമ്മെ അനങ്ങാത്ത ആനകളാക്കി കസേരകളോട് ബന്ധിച്ചിരുത്തുകയും സസ്പെൻസ്കൊണ്ട് ഷോക്കടിപ്പിച്ച് ശ്വാസംമുട്ടിച്ചു നിശബ്ദരാക്കി കൊല്ലുകയുമാണെന്നു തോന്നിപ്പോവും. അത്രയ്ക്ക് ഹൃദയമിടിപ്പുണ്ടാക്കുന്നതാണ് ഓരോ സസ്പെൻസും.

കെആർ സുനിലും തരുൺ മൂർത്തിയും എഴുതിയ തിരക്കഥയാണ് ചിത്രത്തിന്‍റെ ജീവൻ. ചരിത്രവിജയം രചിക്കാനിറങ്ങിത്തിരിച്ച അവർക്ക് രാജാവിന് കനകകിരീടംതന്നെ കൊടുക്കണം. എത്ര വ്യക്തതയോടെയാണ് കഥാതന്തു അതിന്‍റെ യുക്തിസഹമായ നിഗമനത്തിലെത്തുന്നത്.ഒരു ഇടത്തരം കുടുംബത്തിലെ സാധാരണ ജോലികൾ കൈകാര്യം ചെയ്യുന്ന നായകനും നായികയും. സാധാരണ ദമ്പതികളുടെ ജീവിതം അഭിനയിച്ചല്ല ജീവിച്ചുതന്നെയാണ് മോഹൻലാലും ശോഭനയും നമുക്ക് മുന്നിൽ നില്ക്കുന്നത്. ആ അഭിനയത്തികവിൽ പലപ്പോഴും ഇതൊരു സിനിമയാണെന്നതുപോലും നമ്മൾ വിസ്മരിച്ചുപോവുന്നു

ആദ്യം സർക്കിൾ ഇൻസ്‌പെക്ടറായും പിന്നീട് ഡിവൈഎസ്‌പിയുമായി വരുന്ന പ്രകാശ് വർമ്മയുടെ അഭിനയം എത്ര ഗംഭീരമാണ്. മനുഷ്യ സങ്കല്പത്തിനുമപ്പുറമുള്ള പകയും ക്രൂരതയും പ്രകടിപ്പിക്കുന്ന ആ പുതുമുഖം കഴ്ചവച്ചത് അപാരമായ സിദ്ധിവൈഭവം തന്നെയാണ്.സമൂഹത്തിലെ ഓരോ വിഭാഗത്തിനും തങ്ങളുടെ രോഷം പ്രകടപ്പിക്കാനുള്ള ഒരു ‘പഞ്ച് ബാഗായി’ പോലീസ് മാറിയിരിക്കുന്നു വെന്ന് ചിത്രം സമർത്ഥിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും പൊതുജനങ്ങളാൽ പരിഹസിക്കപ്പെടുകയും പഴിക്കപ്പെടുകയും ചെയ്യുന്ന പോലീസും രാഷ്ട്രീയക്കാരും ചിലനേരത്തെങ്കിലും നേരിന്‍റെയും ധാർമ്മികതയുടെയും ഭാഗത്താണെന്നും കേരളം നൂറുശതമാനം സാക്ഷരത നേടിയതിന്‍റെ ഗുണമാണതെന്നും പറയുന്നത് സിനിമയിൽ മാത്രമാണെന്ന് കരുതി പ്രേക്ഷകർ ചിരിച്ചേയ്ക്കാം.സിനിമയുടെ വിജയത്തിനു പിന്നിലെ ഓരോഘടകങ്ങൾക്കും കയ്യടി നല്‍കേണ്ടതുണ്ട്. ജാക്ക് ബിജോയിയുടെ പശ്ചാത്തല സംഗീതവും നിഷാദും റഫീക്കും ചേർന്നൊരുക്കിയ എഡിറ്റിംഗും ഒന്നിനൊന്നു മികച്ചതു തന്നെ. ജാക്ക്സും ബിജോയിയും ചേർന്നാലപിച്ച ഗാനങ്ങളും ശ്രുതിമനോഹരംതന്നെ.

തരുൺമൂർത്തിയെന്ന സംവിധായകൻ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ ഒരുക്കിയ ഈ ഫാമിലി എൻ്റർടെയ്‌നർ കാണുമ്പോൾ പ്രേക്ഷകർ ഞെട്ടിത്തരിക്കും. പിണച്ചുകെട്ടിയും വളച്ചൊടിച്ചും മുറുക്കിയും നിവർത്തും തിരിച്ചും മറിച്ചും പ്രേക്ഷകനെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന എന്നാൽ അങ്ങേയറ്റം കാമ്പുള്ള ഒരു സമ്പൂർണ്ണ കുടുംബ ചിത്രം. എം രഞ്ജിത്ത് എന്ന നിർമ്മാതാവ് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിന് കീഴിൽ ചെയ്ത മുപ്പത്തിയഞ്ചാമത്തെ ചിത്രത്തിലൂടെയും പ്രേക്ഷകരെ രസിപ്പിക്കുകയും ഒരു സിനിമ എങ്ങനെയാവണമെന്ന് കാണിച്ചുതരികയും ചെയ്യുന്നു.

മലയാളികള്‍ കാണാന്‍ കൊതിച്ച ലാലേട്ടൻ മാജിക്ക്; തിയറ്ററിൽ കയ്യടി ‘തുടരും’

0
Spread the love

ഹൈപ്പ് കുറഞ്ഞ സിനിമയ്ക്ക് ഒരു പാന്‍ ഇന്ത്യന്‍ സിനിമയേക്കാള്‍ ടിക്കറ്റ് ബുക്കിങ്ങോ? ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ മാജിക്ക് തുടരുന്നു..! തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി പടയോട്ടം തുടങ്ങിയിരിക്കുകയാണ്.

ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്നു. ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 30,000 ത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയതായാണ് കണക്കുകള്‍. ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്ന മലയാള സിനിമയെന്ന നേട്ടം ‘തുടരും’ സ്വന്തമാക്കി. നേരത്തെ 29,000 ത്തോളം ടിക്കറ്റുകള്‍ വിറ്റുപോയ എമ്പുരാന്‍ ആയിരുന്നു ഒന്നാമത്. ബുക്ക് മൈ ഷോയിലെ കണക്കുകള്‍ പ്രകാരം തുടരും സിനിമയുടെ 33,000 ത്തില്‍ അധികം ടിക്കറ്റുകള്‍ അവസാന ഒരു മണിക്കൂറില്‍ വിറ്റു തീര്‍ന്നു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ ഒരു ഫാമിലി ത്രില്ലറാണ്. മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലിനെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. നേരത്തെ മോഹന്‍ലാല്‍ തന്നെ പറഞ്ഞതുപോലെ ദൃശ്യത്തോടു സാദൃശ്യമുള്ള ഒരു പ്ലോട്ട് ഈ ചിത്രത്തിനുമുണ്ട്. സംഘട്ടനരംഗങ്ങളില്‍ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി ഞെട്ടിച്ചു.

ഓട്ടോ ഡ്രൈവറെ പരിഹസിച്ചിട്ടില്ല; ഉണ്ടായത് ഇങ്ങനെ, വിവാദത്തിൽ പ്രതികരിച്ച് അർജുൻ സോമശേഖരൻ

0
Spread the love

ഓട്ടോറിക്ഷാ ഡ്രൈവറെ പരിഹസിച്ചു എന്ന തരത്തിൽ പ്രചരിച്ച വീഡിയോയെക്കുറിച്ച് പ്രതികരിച്ച് നടനും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവുമായ അർജുൻ സോമശേഖർ. താൻ ഓട്ടോ ഡ്രൈവറെ പരിഹസിച്ചിട്ടില്ലെന്നും വീഡിയോ പ്രചരിപ്പിച്ചവർക്കും കണ്ടവർക്കും അറിയാത്ത പല കാര്യങ്ങളും അതിനു പിന്നിൽ ഉണ്ടെന്നും വ്യക്തമാക്കുകയാണ് അർജുൻ. ഒരു ഓൺലൈൻ മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം

ഓട്ടോയിൽ വന്നിറങ്ങിയ താര കല്യാൺ ഡ്രൈവർക്ക് പണം നൽകിയപ്പോൾ സമീപത്ത് നിന്നിരുന്ന അർജുൻ ഡ്രൈവറെ പരിഹസിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചു എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ തനിക്കും സൗഭാഗ്യക്കും അമ്മ താരാ കല്യാണിനുമൊക്കെ വർഷങ്ങളായി അറിയാവുന്ന ആളായിരുന്നു ഓട്ടോ ഓടിച്ചിരുന്നത് എന്ന് അർജുൻ പറയുന്നു.

”എന്റെ ചേട്ടന്റെ മകളെ സ്കൂളിൽ കൊണ്ടുവിടുകയും കൂട്ടികൊണ്ട് വരികയും ചെയ്യുന്നത് ആ ഓട്ടോയിലാണ്. അന്ന് ടീച്ചറെ കൊണ്ടുവിടാനായാണ് അവൻ വന്നത്. ഓട്ടോക്കൂലിയായത് 250 രൂപയാണ്. ടീച്ചർ 300 രൂപ കൊടുത്തു. ബാക്കി കയ്യിൽ വെച്ചോളാൻ പറഞ്ഞു. പക്ഷേ അവൻ നാടു മുഴുവൻ നടന്ന് ബാലൻസുമായി തിരികെ വന്ന് ടീച്ചർക്ക് കൊടുത്തു. ടീച്ചർ അത് വാങ്ങാതെ തിരികെ പോക്കറ്റിൽ ഇട്ടു കൊടുത്തു. ഇതെല്ലാം കണ്ട്, ഇങ്ങനെയൊക്കെ ചെയ്യേണ്ട വല്ല ആവശ്യവും ഉണ്ടോ എന്ന അർത്ഥത്തിലാണ് ഞാൻ ആംഗ്യം കാണിച്ചത്. അടുത്ത ദിവസങ്ങളിൽ എല്ലാം അയാളും ഞങ്ങളും വീണ്ടും കാണുന്നവരാണ്. അപ്പോൾ തന്നാൽ മതി ബാലൻസ്. അല്ലാതെ അവിടെ ഓടി നടന്ന് അപ്പോൾ തന്നെ ബാലൻസ് സംഘടിപ്പിച്ച് തരേണ്ട കാര്യമില്ല. അത്രയുമേ ഉദ്ദേശിച്ചുള്ളൂ. എന്നാൽ ഞാൻ ഓട്ടോഡ്രൈവർമാരെ മൊത്തം അവഹേളിച്ചു എന്ന തരത്തിലാണ് വാർത്തകൾ വന്നത്”, അർജുൻ പറഞ്ഞു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts