Home Blog Page 285

ദേഹോപദ്രവം ഏൽപിച്ചിരുന്നു; സൗന്ദര്യം കുറവെന്നും ജോലി ഇല്ലെന്നും പറഞ്ഞും പീഡനം; അച്ഛൻ ഇടപെടേണ്ട, ഞാൻ ശരിയാക്കിക്കോളാമെന്നവൾ പറഞ്ഞു

0
Spread the love

ഭർതൃവീട്ടിൽ മകൾ കടുത്ത ശാരീരിക മാനസിക പീഡനങ്ങളിലൂടെയാണ് കടന്നുപോയതെന്ന് മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച വിഷ്ണുജയുടെ അച്ഛൻ വാസുദേവൻ. വിഷ്ണുജയെ ദേഹോപദ്രവം ഏൽപിച്ചിരുന്നു. സൗന്ദര്യം കുറവെന്നും ജോലി ഇല്ലെന്നും പറഞ്ഞ് ഭർത്താവ് പ്രഭിൻ മകളെ പീഡിപ്പിച്ചിരുന്നതായും വാസുദേവൻ ആരോപിച്ചു. ബന്ധുക്കളും ഇതിന് കൂട്ടുനിന്നെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയ മകളാണിത്. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവളാണ് ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നത്. അത്രയ്ക്കും ധൈര്യമുള്ള കുട്ടിയായിരുന്നു. ഒരിക്കൽ പ്രശ്നങ്ങളറിഞ്ഞ് അച്ഛനിതിൽ ഇടപെടട്ടെ എന്ന് അവളോട് ചോദിച്ചിരുന്നു. അച്ഛൻ ഇടപെടണ്ട, ഞാൻ ശരിയാക്കിക്കോളാമെന്നാണ് അവൾ പറഞ്ഞത്. എന്നോട് അവളൊന്നും തുറന്ന് പറയാറില്ല. കൂട്ടുകാരികളോടാണ് പറയുക. ഇപ്പോഴാണ് അത് മനസിലാക്കുന്നത്. ഒരിക്കൽ അവൾ ഫോണിൽ സംസാരിക്കുന്നത് കേട്ടു. ഏട്ടാ, ഞാനവിടെ നിന്നോളാം, എന്നെക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ലെന്ന്. അന്ന് ഞാൻ സംസാരിക്കാമെന്ന് പറഞ്ഞിട്ട് അവൾ സംസാരിക്കാൻ സമ്മതിച്ചില്ല. എല്ലാം അവൾ തന്നെ ശരിയാക്കി എടുക്കുമെന്നാണ് അവൾ പറഞ്ഞിരുന്നത്. ദേഹോപദ്രവം ഏൽപിക്കുമായിരുന്നു. ഒരിക്കൽ ഒരു കൂട്ടുകാരി വീട്ടിലെത്തിയപ്പോൾ അവളെ ഉപദ്രവിച്ചതിന്റെ പാടുകൾ ദേഹത്ത് കണ്ടു. അന്നും അതെക്കുറിച്ച് സംസാരിക്കാൻ അവൾ സമ്മതിച്ചില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം. പൊലീസ് അന്വേഷണത്തിൽ തൃപ്തരാണ്. അയാളെ മാതൃകാപരമായി ശിക്ഷിക്കണം. അവന്‍റെ ബൈക്കില്‍ പോലും അവളെ കയറ്റില്ലായിരുന്നു” വാസുദേവൻ പറഞ്ഞിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എളങ്കൂർ സ്വദേശി വിഷ്ണുജയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വിഷ്ണുജയെ ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് ഭർത്താവ് പ്രബിൻ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് വിഷ്ണുജയുടെ ഭർത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭിനും വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും ഇതിന്‍റെ കാരണം അറിയില്ലെന്നുമാണ് പ്രഭിന്റെ വീട്ടുകാർ പറയുന്നത്. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇവർ പറഞ്ഞു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കുടുംബാസൂത്രണം മനുഷ്യരില്‍ മാത്രം പോര! ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി

0
Spread the love

മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിരോധ മാര്‍ഗങ്ങള്‍ പരാജയമെന്നും അദ്ദേഹം പറഞ്ഞു. വേലി കെട്ടിയാലോ, മതില്‍ ഉണ്ടാക്കിയാലോ മറ്റൊരു വഴിയിലൂടെ മൃഗങ്ങള്‍ എത്തുമെന്നും വന്യമൃഗങ്ങളെ കൊല്ലുകയാണ് പരിഹാരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളില്‍ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വില്‍ക്കുന്നുണ്ട്. കുടുംബാസൂത്രണം മനുഷ്യരില്‍ മാത്രം പോര. വന്യജീവികളിലും ജനന നിയന്ത്രണം വേണമെന്ന് ധനമന്ത്രി പറഞ്ഞു.

ലാലേട്ടനും ജിത്തു മാധവനും കൊച്ചിയിൽ; സ്പോട്ട് ചെയ്ത് ആരാധകർ; ആകാംഷയിൽ ആരാധകർ

0
Spread the love

2025 ൽ മോഹൻലാൽ തന്റെ അഭിനയ ജീവിതത്തിലെ പുതിയൊരു ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്, വളരെക്കാലത്തെ നിരാശാജനകമായ യാത്രകൾക്ക് ശേഷം. സൂപ്പർസ്റ്റാറിന് തന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷക പ്രതീക്ഷ നൽകുന്ന ഒത്തിരിസിനിമകളുണ്ട്. ഇതിൽ ഏറ്റവും ആകാംഷയോടെ സിനിമാരാധകർ നോക്കി കാണുന്ന ഒരു പ്രൊജക്റ്റ് ആണ് മോഹൻലാൽ ആവേശം സംവിധായകൻ ജിത്തു മാധവനുമായി ഒന്നിക്കുന്ന ചിത്രം. ഇതുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ്സ് എല്ലാം തന്നെ സിനിമാപ്രേമികളെ വളരെയധികം ആവേശഭരിതരാക്കാറുണ്ട്.

ഇപ്പോഴിതാ മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും ജിത്തു മാധവനും കൊച്ചിയിലെ ട്രാവൻകൂർ കോർട്ടിൽ നിന്ന് ഇറങ്ങിവരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദൃശ്യങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റ് ഉടൻ ഉണ്ടാകുമോ എന്നാണ് എല്ലാർക്കും അറിയേണ്ടത്.

ജിത്തുവിന്റെ ആദ്യത്തെ രണ്ടു സിനിമകള്‍ പോലെ ബാംഗ്ലൂർ പശ്ചാത്തലത്തിലായിരിക്കും ഈ ചിത്രവും ഒരുങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്. ഒരു പക്കാ എന്റർടൈയ്നർ ആയി ഒരുങ്ങുന്ന സിനിമ നിർമിക്കാനൊരുങ്ങുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. മോഹൻലാലും ഗോകുലം മൂവിസും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്. 140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മരണപ്പെട്ടു

0
Spread the love

തൃശൂർ വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു. കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്. രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിയെ സഹപാഠികൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കിട്ടാനുള്ള ബാക്കി കാശ് ചോദിച്ച് ബേസിൽ; ‘സൗഹൃദത്തിന് വില പറയുന്നോടാ’ എന്ന് ടോവിനോ

0
Spread the love

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാനകഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘പൊൻമാൻ’. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിനൊപ്പം ബേസിലിന്റെ കഥാപാത്രവും കൈയ്യടി നേടുന്നുണ്ട്.

സ്ഥിരം വേഷങ്ങളിൽ നിന്ന് അല്പം വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിൽ ബേസിൽ അവസരിപ്പിക്കുന്നത്. ഇപ്പോഴിതാ, ബേസിലിനെ പ്രശംസിച്ച് ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ‘പൊൻമാന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ, ഭാവിയിൽ ഒരുപാട് അംഗീകാരങ്ങൾ തേടിയെത്തട്ടെ. അടുത്ത പടത്തിനായി കട്ട വെയ്റ്റിങ്! അടുത്ത പടം വമ്പൻ ഹിറ്റ് അടിക്കട്ടെ ! കോടികൾ വാരട്ടെ,’ എന്നായിരുന്നു ബേസിലിന്റെ ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്.

പോസ്റ്റിലെ ബേസിലിന്റെ കമന്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “തരാനുള്ള പൈസ പ്രൊഡ്യൂസർ ബാക്കി താ, എന്നിട്ട് സംസാരിക്കാം,” എന്നായിരുന്നു ബേസിൽ​ കുറിച്ചത്. ‘സൗഹൃദത്തിന് വില പറയുന്നോടാ ?? ചെ ഛെ ഛേ,’ എന്നാണ് ബേസിലിന് ടൊവിനോ മറുപടി നൽകിയത്.

ടൊവിനോ നിർമ്മിക്കുന്ന ‘മരണമാസ്’ എന്ന ചിത്രത്തിലാണ് ബേസിൽ അടുത്തതായി നായകനാകുക. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസിന്റെ കഥയെഴുതിയിരിക്കുന്നത് നടൻ സിജു സണ്ണിയാണ്. ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ. പോസ്റ്റിൽ സിജു പങ്കുവച്ച കമന്റും രസകരമാണ്.

‘അടുത്ത പടം കോടിക്കണക്കിനു കോടികൾ വാരണേ… ഞങ്ങടെ പ്രൊഡ്യൂസർ ഒരു ലക്ഷ പ്രഭു ആവണേ’ എന്നായിരുന്നു കമന്റ്. ‘ഇപ്പൊ കോടീശ്വരനായ ആ നല്ലവനായ പ്രൊഡ്യൂസറെ ലക്ഷപ്രഭു ആക്കാനുള്ള പ്രചണ്ഡ സ്റ്റാറിന്റെ എല്ലാ ശ്രമങ്ങളും ഏതു വിധേനയും തടയുന്നതായിരിക്കും’ എന്നാണ് ഇതിന് ടൊവിനോ നൽകിയ മറുപടി. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ താരങ്ങളുടെ കമന്റുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്. നിരവധി ലൈക്കുകളും കമന്റിന് ലഭിക്കുന്നുണ്ട്.

കൊളസ്‌ട്രോളാണോ പ്രശ്നം; ചെറിയ ചില മാറ്റങ്ങൾ വരുത്താം എണീക്കുന്നത് മുതൽ!

0
Spread the love

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഉയർന്ന കൊളസ്‌ട്രോൾ മൂലം 2.6 ദശലക്ഷം മരണങ്ങളാണ് ലോകത്തുണ്ടായിരിക്കുന്നത്. കോശങ്ങളുടെ നിർമ്മാണത്തിന് കൊളസ്‌ട്രോൾ അവിഭാജ്യ ഘടകമാണെങ്കിലും ഉയർന്ന കൊളസ്‌ട്രോൾ ഹൃദ്‌രോഗം, സ്ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. മരുന്നുകൾ ധാരാളമുണ്ടെങ്കിലും പ്രഭാത ശീലലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഉയർന്ന കൊളസ്‌ട്രോൾ മൂലം 2.6 ദശലക്ഷം മരണങ്ങളാണ് ലോകത്തുണ്ടായിരിക്കുന്നത്. കോശങ്ങളുടെ നിർമ്മാണത്തിന് കൊളസ്‌ട്രോൾ അവിഭാജ്യ ഘടകമാണെങ്കിലും ഉയർന്ന കൊളസ്‌ട്രോൾ ഹൃദ്‌രോഗം, സ്ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. മരുന്നുകൾ ധാരാളമുണ്ടെങ്കിലും പ്രഭാത ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് കൊളസ്‌ട്രോളിന്റെ സ്വാഭാവിക നിയന്ത്രം സാധ്യമാക്കും.

  1. ചെറുചൂടുള്ള നാരങ്ങാ വെള്ളം

രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വയറിനെ ശുദ്ധീകരിക്കാനും ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. നാരങ്ങയിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ (LDL) കുറയ്‌ക്കുകയും ധമനികയിൽ ബ്ലോക്കിന് കാരണമാകുന്ന പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.

  1. നാരുകൾ(ഫൈബർ) അടങ്ങിയ പ്രഭാതഭക്ഷണം

ഓട്സ്, ചിയ സീഡ്‌സ്, ആപ്പിൾ, വാഴപ്പഴം തുടങ്ങിയ പഴങ്ങളിൽ ഫൈബർ ധാരാളമടങ്ങിയിട്ടുണ്ട്. ഇവ പ്രഭാത ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട്. ഇവയിൽ സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സാവധാനത്തിലാക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും. തത്ഫലമായി പ്രഭാത ഭക്ഷണത്തിനുശേഷം പെട്ടന്ന് വിശപ്പ് തോന്നില്ല.

  1. ഒരുപിടി നട്സുകൾ

ബദാം, വാൾനട്ട്, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയ നട്സുകൾ രാവിലെ കഴിക്കുന്നത് നല്ലതാണ്. ഇവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും അപൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഹാനികരമല്ലാത്ത കൊഴുപ്പിന്റെ (HDL)അളവ് വർധിപ്പിക്കും. എന്നാൽ നട്സുകൾ ഒരു കൈക്കുമ്പിളിൽ കൂടുതൽ കഴിക്കുന്നത് ഒഴിവാക്കണം.

  1. പ്രഭാത സവാരി
    എല്ലാ ദിവസവും രാവിലെ 20-30 മിനിറ്റ് വേഗത്തിലുള്ള നടത്തം നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോൾ അളവ് കുറയ്‌ക്കാൻ സഹായിക്കും ഇത് ഗുഡ് കൊളസ്‌ട്രോളിന്റെ (HDL) അളവ് വർദ്ധിപ്പിക്കും. രാവിലെയുള്ള നടത്തം രക്തചംക്രമണം മെച്ചപ്പെടുത്തി ദിവസത്തിനാവശ്യമായ ഊർജം പ്രദാനം ചെയ്യും.
  2. യോഗ

വലിയ ആയാസമില്ലാത്ത യോഗ പോസുകൾ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവിൽ വലിയ തോതിലുള്ള മാറ്റമുണ്ടാക്കാൻ ഇതിന് കഴിയും. ഭുജംഗാസനം, സേതു ബന്ധാസനം തുടങ്ങിയ യോഗാ മുറകൾ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

  1. കോഫിക്ക് പകരം ഗ്രീൻ ടീ
    ചീത്തകൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്, അതിനാൽ കോഫീക്ക് പകരം രാവിലെ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തും.
  2. മധുര ഒഴിവാക്കാം
    പ്രഭാത ഭക്ഷണത്തിൽ നിന്നും മധുര പാനീയങ്ങളും, പലഹരങ്ങളും ഒഴിവാക്കുക. ഇവ ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുകയും ഗുഡ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും.

കോമഡിയിലും ഒരു കൈ വയ്ക്കാൻ ആസിഫ് അലി; ആഭ്യന്തര കുറ്റവാളി ഈദ് റിലീസിന്

0
Spread the love

ആസിഫ് അലി നായകനാകുന്ന ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആസിഫിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും.

റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്.

ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്. സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് : ബിജിബാൽ, ക്രിസ്റ്റി ജോബി,ബാക്ക്ഗ്രൗണ്ട് സ്കോർ : രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്,ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ : നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണൻ, ലിറിക്സ് : മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ : ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര,അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

മുകേഷിനെ പാർട്ടി പരിപാടികളിൽ നിന്ന് തത്കാലം വിലക്കി സിപിഎം

0
Spread the love

നടിയുടെ ലൈം​ഗികാരോപണ കേസിൽ പ്രതിയായ എംഎൽഎ മുകേഷിനെ പാർട്ടി പരിപാടികളിൽ നിന്ന് വിലക്കി സിപിഎം. പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് മുകേഷിനെ പാർട്ടി വിലക്കിയത്. സിപിഎം സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് മുകേഷിന് ക്ഷണമുണ്ടാവില്ല. കൊല്ലം ജില്ലാ നേതൃത്വമാണ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത്.

ജില്ലാ പരിപാടികളിൽ മുകേഷിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ജില്ലാ നേതൃത്വം. മുകേഷിനെതിരെ പീഡനപരാതി വന്നതിന് പിന്നാലെ തന്നെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്നാണ് മുകേഷിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്താൻ നേതൃത്വം തീരുമാനിച്ചത്.

സംസ്ഥാന സമ്മേളനത്തിലെ ഒരു ലോ​ഗോ പ്രകാശനത്തിനാണ് മുകേഷ് അവസാനമായി പങ്കെടുത്തത്. കഴിഞ്ഞ ദിവസം സെമിനാർ ഉൾപ്പെടെയുള്ള പരിപാടികൾ നടന്നെങ്കിലും മുകേഷ് പങ്കെടുത്തിരുന്നില്ല.

ആലുവ സ്വദേശിയായ നടിയുടെ പീഡനപരാതിയിൽ മുകേഷിനെതിരെ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.

കുത്തേറ്റ സംഭവത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ സെയ്ഫ് അലി ഖാൻ

0
Spread the love

കുത്തേറ്റ സംഭവത്തിന് ശേഷം  തിങ്കളാഴ്ചയാണ് സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.  മുംബൈയിൽ നടന്ന നെറ്റ്ഫ്ലിക്സ് പരിപാടിയിൽ പങ്കെടുത്ത താരം ഡെനിം ഷർട്ടും പാന്‍റുമാണ് ധരിച്ചിരുന്നത്. കൈയ്യില്‍ ബാന്‍റേജ് അടക്കം ഉണ്ടായിരുന്നു.

നെറ്റ്ഫ്ലിക്സിലെ ജ്യൂവൽ തീഫ് – ദി ഹീസ്റ്റ് ബിഗിൻസ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സെയ്ഫ്.  ജയ്ദീപ് അഹ്ലാവത്താണ് സിനിമയിലെ സെയ്ഫിന്‍റെ സഹതാരം. 

നെക്സ്റ്റ് ഓൺ നെറ്റ്ഫ്ലിക്സ് ഇവന്‍റിന്‍റെ ഭാഗമായി നിർമ്മാതാക്കൾ തിങ്കളാഴ്ച ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സിന്‍റെ 2025-ലെ ഇന്ത്യന്‍ പ്രോജക്ടുകളില്‍ പ്രധാനപ്പെട്ട ചിത്രമാണ്  ജ്യൂവൽ തീഫ്. പത്താൻ, വാർ, ഫൈറ്റർ തുടങ്ങിയ ആക്ഷൻ-പാക്ക്ഡ് ബ്ലോക്ക്ബസ്റ്ററുകൾക്ക് പേരുകേട്ട സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജയ്ദീപ് അഹ്‌ലാവത്ത് മുമ്പൊരിക്കലും കാണാത്ത വില്ലന്‍ വേഷത്തിലാണ് ട്രെയിലറില്‍ കാണുന്നത്. സെയ്ഫ് അലി ഖാനുമായുള്ള താരത്തിന്‍റെ ആദ്യത്തെ ചിത്രമാണിത്. നെറ്റ്ഫ്ലിക്സിന്‍റെ ജാനെ ജാനിൽ അദ്ദേഹം മുമ്പ് കരീന കപൂറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ജയ്ദീപ് അഭിനയിച്ച ആമസോണ്‍ സീരിസ് പാതാള്‍ ലോക് വന്‍ വിജയമാണ്. 

ജനുവരിയിൽ സെയ്ഫ് അലി ഖാന്‍ വീട്ടില്‍ വച്ച് ആക്രമണത്തെ ഇരയായ ശേഷം പ്രഖ്യാപിക്കപ്പെടുന്ന ആദ്യ പ്രൊജക്റ്റാണ് ജൂവൽ തീഫ്. മോഷണശ്രമത്തിനിടെ ഒരാള്‍ അഞ്ച് തവണ കുത്തേറ്റതിന് ശേഷം നടന് ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. 

യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി വി.എസ് സനോജിന്റെ അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ്

0
Spread the love

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചലച്ചിത്രതാരം പ്രിഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചു. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളീ കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. വി.എസ് സനോജ്, ജോബി വർ​ഗീസ് എന്നിവരാണ് തിരക്കഥ. ഛായാ​ഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മം​ഗലത്ത്, പശ്ചാത്തലസം​ഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ – ​ഗോകുൽദാസ്, സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കളറിസ്റ്റ്- യു​ഗേന്ദ്രൻ, കാസ്റ്റിം​ഗ് ​ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം അരിക് തീയ്യേറ്ററുകളിലേക്ക് എത്തും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts