Home Blog Page 284

എനിക്ക് ഒരു ലക്ഷം വരെയൊക്കെ കിട്ടും! മോശം കമന്റ് ഇട്ട നിങ്ങൾക്ക് എന്ത് കിട്ടും, വിമർശകർക്ക് ചുട്ടമറുപടി കൊടുത്ത് റിയാസ്

0
Spread the love

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൽ തന്നെ വളരെ ശ്രദ്ധേയമായ സീസൺ ആയിരുന്നു സീസൺ 4. ദിൽഷ പ്രസന്നൻ, റോബിൻ രാധാകൃഷ്ണൻ, ബ്ലെസ്ലി, നടി ലക്ഷ്മി, തുടങ്ങിയവർ പരസ്പരം മാറ്റുരച്ച സീസണിലെ പ്രധാനപ്പെട്ട മറ്റൊരു മത്സരാർത്ഥി യായിരുന്നു റിയാസ് സലീം. ഷോയ്ക്ക് അകത്തും പുറത്തും എൽജി ബി ടി ക്യു കമ്മ്യൂണിറ്റിക്ക് വേണ്ടി നിലകൊള്ളുന്ന ആൾ കൂടിയാണ് റിയാസ്.

ഇപ്പോൾ സ്വന്തം വസ്ത്രങ്ങളുടെ പേരിലും മേക്കപ്പിന്റെ പേരിലും ആണ് റിയാസ് നിരന്തരം സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ഇപ്പോഴിതാ തനിക്കെതിരെ അകാരണമായി വരുന്ന പരിഹാസങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.

”ഞാന്‍ മേക്കപ്പ് ഇടുന്നത് എന്റെ പണം കൊണ്ടാണ്. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം. മേക്കപ്പ് വീഡിയോകളിൽ ബ്രാൻഡുകളുമായി കൊളാബറേറ്റ് ചെയ്യുമ്പോൾ എനിക്ക് ഇങ്ങോട്ട് പണം കിട്ടാറുണ്ട്. ചിലപ്പോൾ ഒരു ലക്ഷം രൂപ വരെയൊക്കെ കിട്ടും. ഇത്തരം കമന്റ് ഇടുന്നവർക്ക് എന്താണ് കിട്ടുന്നത്. ഞാന്‍ ഇങ്ങനെ മേക്കപ്പ് ചെയ്യുന്നതും കയ്യില്‍ ബാഗ് പിടിക്കുന്നതും ഷൈനിങ് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നതും ആണോ അവരുടെ പ്രശ്‌നം? ഞാന്‍ മേക്കപ്പ് ഇടുന്നത് എന്റെ പണം കൊണ്ടാണ്. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം? നിങ്ങളും ഇങ്ങനെ ചെയ്യണം എന്ന് ഞാന്‍ ആരോടും പറയാറില്ല”, റിയാസ് പറഞ്ഞു.

സ്വന്തമായി ഒരു മേക്കപ്പ് ബ്രാൻഡ് തുടങ്ങണം എന്നത് തന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണെന്നും മേക്കപ്പ് അത്രയധികം ഇഷ്ടപ്പെടുന്നയാളാണ് താനെന്നും റിയാസ് സലീം പറഞ്ഞു. തന്നെ ഇഷ്ടമുള്ളവര്‍ മാത്രം ഇഷ്ടപ്പെട്ടാല്‍ മതി. എന്തിനാണ് ആവശ്യമില്ലാതെ വെറുപ്പ് പ്രചരിപ്പിക്കുന്നതെന്നും റിയാസ് ചോദിച്ചു.

അമേരിക്കയിലെന്ന് അനുമാനം; നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്

0
Spread the love

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സനല്‍ കുമാര്‍ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്. പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022 ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.

നെറ്റ്‌ഫ്ലിക്സ് വരിക്കാർക്ക് നേട്ടം; 2025ൽ വരാനിരിക്കുന്നത് ആറ് ഗംഭീര പടങ്ങളും 13 സീരിസുകളും

0
Spread the love

അതിൽ ആറ് സിനിമകളും പതിമൂന്നു വെബ് സീരീസുകളും ഉൾപ്പെടുന്നുണ്ട്. ഇവക്ക് പുറമെ ഒരു ഹൃസ്വ ചിത്രവും അഞ്ചോളം അൺ സ്ക്രിപ്റ്റഡ് സീരീസുകളും സ്ട്രീം ചെയ്യും. ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നുണ്ട്. 2025 ഫെബ്രുവരി 3 വരെ ലഭ്യമായ വിവരങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

സിനിമകളുടെ വിഭാഗത്തിൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് മാധവൻ നായകനായ ആപ് ജൈസ കോയി,യാമി ഗൗതം- പ്രതീക് ഗാന്ധി ടീമിന്റെ ധൂം ധാം, സെയ്ഫ് അലി ഖാൻ നായകനായ ജുവൽ തീഫ്- ദ ഹെയ്‌സ്റ്റ് ബിഗിൻസ്, ഇബ്രാഹിം അലി ഖാൻ നായകനായ നാദാനിയാൻ, മാധവൻ- നയൻതാര ടീമിന്റെ ടെസ്റ്റ്, രാജ്‌കുമാർ റാവു നായകനായ ടോസ്‌റ്റർ എന്നിവയാണ്.

കീർത്തി സുരേഷ്- രാധിക ആപ്‌തെ ടീമിന്റെ അക്ക, വിക്രമാദിത്യ മോട്വാനെയുടെ നേതൃത്വത്തിൽ ഒരുക്കിയ ബ്ലാക്ക് വാറന്റ്, എക്സൽ മീഡിയ അവതരിപ്പിക്കുന്ന ഡബ്ബ കാർട്ടൽ, സൂപ്പർ ഹിറ്റ് സീരിസ് ഡൽഹി ക്രൈംസ് സീസൺ 3 , ദിവ്യെന്ദു- പുൽകിത് സാമ്രാട്ട് ടീമിന്റെ ഗ്ലോറി, ഖാക്കീ- ദി ബംഗാൾ ചാപ്റ്റർ, ഹിറ്റ് സീരിസ് കൊഹ്‌റ സീസൺ 2 , മണ്ടല മർഡർസ്, ഹിറ്റ് സീരിസായ റാണാ നായിഡു സീസൺ 2 , സാരെ ജഹാൻ സെ അച്ഛാ, സൂപ്പർ സുബു, ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദ ബ**ഡിസ് ഓഫ് ബോളിവുഡ്, ദി റോയൽസ്, എന്നിവയാണ് വെബ് സീരീസുകളുടെ ലിസ്റ്റിൽ ഉള്ളത്.

ഡൈനിങ്ങ് വിത്ത് ദ കപൂർസ്, ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 3 , ദി ഗ്രേറ്റ്സ്റ്റ് റിവൽറി- ഇന്ത്യ vs പാകിസ്ഥാൻ, ദ റോഷൻസ്, വീർ ദാസ് ഫൂൾ വോളിയം എന്നിവയാണ് അൺ സ്ക്രിപ്റ്റഡ് ഷോകളുടെ ലിസ്റ്റിൽ നിലവിലുള്ളത്. അനുജ എന്ന ഹൃസ്വ ചിത്രവും അതിനൊപ്പം ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഈ വർഷം സ്ട്രീം ചെയ്യും.

ആദ്യം നവ്യ! പിന്നെ കാവ്യ! പൃഥ്വിരാജിന്റെ പ്രണയ കഥകളെക്കുറിച്ച് മല്ലിക സുകുമാരൻ

0
Spread the love

നടൻ പൃഥ്വിരാജിന്റെ പേരിൽ പ്രചരിച്ചിരുന്ന പ്രണയ ​ഗോസിപ്പുകളെക്കുറിച്ച് മാതാവ് മല്ലിക സുകുമാരൻ വെളിപ്പെടുത്തി. നിരവധി കഥകളാണ് പൃഥ്വിരാജിനെക്കുറിച്ച് പ്രചരിച്ചുന്നത്. അഞ്ചു പടത്തിൽ ഒരുമിച്ച് അഭിനയിച്ചാൽ ഒപ്പം അഭിനയിക്കുന്ന നായികയുമായി പ്രണയത്തിലാണെന്ന് വാർത്തകൾ വരും നന്ദനം, അമ്മക്കിളിക്കൂട്, വെള്ളിത്തിര തുടങ്ങിയ ചിത്രത്തിൽ നവ്യക്കൊപ്പം അഭിനയിച്ചപ്പോഴായിരുന്നു ആദ്യമിതുണ്ടായത്. അക്കാലത്ത് നവ്യയും രാജുവും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ആ നായികയെ കെട്ടുമോ കെട്ടാതെ പോയതാണോ അവർ പ്രണയത്തിലായിരുന്നു എന്നെല്ലാം. ഇതൊക്കെ ആരാണോ അടിച്ചിറക്കുന്നത് എന്ന് അറിയില്ല. ചിലർ പറഞ്ഞു നവ്യ ചേച്ചിയുടെ നാട്ടുകാരിയാണെന്ന്. ഞാൻ ചോദിച്ചു അതിനെന്താ കുഴപ്പം. അവരുടെ കുടുംബത്തെയെല്ലാം എനിക്കറിയാം. വെറുതെ വിടെന്ന് ഞാൻ പറഞ്ഞു.

അടുത്ത പടത്തിൽ പുതിയ നായിക വരുമ്പോൾ ഇത് മാറും. പിന്നീട് കുറേനാൾ കാവ്യ മാധവനായിരുന്നു. അതുപേലെ സംവൃത സുനിലിന്റെയും പേര് വന്നു. പിന്നെ മീരാ ജാസ്മിനെ കെട്ടുമെന്ന് ഉൾപ്പടെ ​ഗോസിപ്പുകൾ വന്നു. ഇത്തരം പ്രചരങ്ങൾ തെറ്റാണ്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. അടക്കവും ഒതുക്കവുമുള്ള കുട്ടി. അഭിനയിക്കാനും അറിയാം. എനിക്ക് വലിയ ഇഷ്ടമാണ്. അവർ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രിയും തോന്നി. എപ്പോഴും മോനോട് പറയുമായിരുന്നു സംവൃത നല്ല ആർട്ടിസ്റ്റാണെന്ന്— മല്ലിക പറഞ്ഞു.

മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി സംയുക്ത

0
Spread the love

ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി സംയുക്ത. നടി തന്നെയാണ് മഹാകുംഭമേളയില്‍ പങ്കെടുത്തുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങളും സംയുക്ത പങ്കുവെച്ചു. വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്റെ അര്‍ത്ഥം വ്യക്തമാകുന്നതെന്ന് ചിത്രങ്ങള്‍ക്കൊപ്പം സംയുക്ത കുറിച്ചു.

2016 ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് സംയുക്ത. ടൊവിനോ തോമസ് ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധനേടി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടി വേഷമിട്ടു. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വെള്ളം, കടുവ, വൂള്‍ഫ് തുടങ്ങിയ ചിത്രങ്ങളില്‍ സംയുക്ത വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സംയുക്ത വേഷമിട്ടു.

മൈഗ്രെയിനാണോ പ്രശ്‌നം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..

0
Spread the love

ഇടയ്‌ക്കിടെ തലവേദന വരുന്ന കൂട്ടത്തിലുള്ളവരായിരിക്കും നമ്മിൽ പലരും. ”എപ്പോഴും തലവേദനയാ.. മാറുന്നേ ഇല്ല” ഇങ്ങനെയുള്ള പരാതികളും പലപ്പോഴും നാം കേട്ടിരിക്കും. മൈഗ്രെയിൻ മൂലമുള്ള തലവേദനകൾ മിക്കപ്പോഴും തീവ്രമായിരിക്കും. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ വരുന്ന മാറ്റങ്ങൾ കാരണവും സെറാടോണിന്റെയും മറ്റ് ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും ഇത്തരത്തിൽ മൈഗ്രെയിൻ അനുഭവപ്പെടാം. എന്നാൽ മഴക്കാലത്ത് വരുന്ന മൈഗ്രെയിൻ പ്രശ്‌നങ്ങൾ ഒരുപക്ഷേ മറ്റ് പല കാരണങ്ങൾ കൊണ്ട് വരുന്നതായിരിക്കും. ഇത് എങ്ങനെ നിയന്ത്രിക്കാനാകും. അറിയാം..

ജലാംശം നിലനിർത്തുക

ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നതാണ് മൈഗ്രെയിൻ നിയന്ത്രിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത്. നിർജലീകരണം സംഭവിക്കുന്നത് തലവേദനയ്‌ക്ക് ഇടയാക്കുന്നു. ഒരു ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. മധുര പാനീയങ്ങളും കഫീൻ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

നന്നായി ഉറങ്ങുക

ക്രമരഹിതമായ ഉറക്കം മൈഗ്രെയിനിന് വഴിവയ്‌ക്കുന്നു. 7 മുതൽ 9 മണിക്കൂർ വരെ കൃത്യമായി ഉറങ്ങണമെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൃത്യസമയത്ത് ഉറങ്ങുന്നതും കൃത്യസമയത്ത് ഉണരുന്നതും ഉന്മേഷം പ്രദാനം ചെയ്യാനും തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും സഹായിക്കുന്നു.

സമ്മർദ്ദം ഒഴിവാക്കുക

തലവേദനയ്‌ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. അനാവശ്യ സമ്മർദ്ദം മൈഗ്രെയിന് വഴിവയ്‌ക്കുന്നു. സമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ധ്യാനം, യോഗ പോലുള്ളവ പരിശീലിക്കാം.

സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക

ദീർഘനേരം സ്‌ക്രീനിൽ നോക്കുന്നത് കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും തലവേദനയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു. സ്‌ക്രീൻ സമയം കുറയ്‌ക്കാൻ പരമാവധി ശ്രദ്ധിക്കുക. കൃത്യമായി കണ്ണിന് വിശ്രമം നൽകാൻ ശ്രദ്ധിക്കണം. ഇടവേളകൾ എടുത്ത് സ്‌ക്രീനിൽ നോക്കാൻ ശ്രദ്ധിക്കുക.

ഫെബ്രുവരിയിൽ ഒടിടിയിൽ ചാകര; എത്തുന്നത് വമ്പൻ ഹിറ്റുകളും

0
Spread the love

ഒരു ശരാശരി സിനിമ പ്രേമിയെ സംബന്ധിച്ച് ഫെബ്രുവരിയിൽ ചാകരയാണ്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നത് മലയാളികൾ കാത്തിരിക്കുന്നതും തിയേറ്റർ കൈയൊഴിഞ്ഞതുമായ നിരവധി ചിത്രങ്ങളാണ്.

ഷെയ്ൻ നി​ഗം നായകനായ ആദ്യ തമിഴ് ചിത്രം മദ്രാസ്കാരനാണ് ഫെബ്രുവരി ഏഴിന് ഒടിടിയിൽ എത്തുന്ന ചിത്രം. ആഹാ തമിഴി-ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ബോക്സോഫീസിൽ കൂപ്പുക്കുത്തിയ ചിത്രത്തിന് മുടക്കുമുതൽ പോലും തിരികെ പിടിക്കാനായിരുന്നില്ല. കലൈയരസൻ, നിഹാരിക കൊനിഡേല ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതേ ഫെബ്രുവരി ഏഴിന് മമ്മൂട്ടിയുടെ കൾട്ട് ക്ലാസിക് ചിത്രമായ വല്ല്യേട്ടന്റെ 4K പതിപ്പും ഒടിടിയിൽ എത്തും.പുതിയ പതിപ്പ് തിയേറ്ററിൽ എത്തിയെങ്കിലും കാര്യമായി നേട്ടമുണ്ടാക്കാനായിരുന്നില്ല. മനോരമ മാക്സിലൂടെയാണ് വല്ല്യേട്ടൻ 4K ഒടിടിയിലെത്തുന്നത്.മമ്മൂട്ടി, മനോജ് കെ ജയൻ, സിദ്ദിഖ്,വിജയകുമാർ,ശോഭന,സായ്കുമാർ,സുധീഷ്,എൻ.എഫ് വർ​ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രവും കളക്ഷൻ നേടിയ ചിത്രവുമായ മാർക്കോ ഫെബ്രുവരി 14-നാണ് ഒടിടിയിലെത്തുക. ഇന്ത്യൻ സിനിമയിലെ ഏറ്റവും വയലന്റ് ചിത്രമായ മാർക്കോ സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുക. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധിഖ്, കബീർ ദുഹാൻ സിം​ഗ്, അഭിമന്യു തിലകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെൻസർ ബോർഡ് ഡിലീറ്റ് ചെയ്ത‌ സീനുകൾ കൂടി ഉള്‍പ്പെടുത്തിയാകും ചിത്രം എത്തുക.

ആസിഫ് അലി നായകനായ രേഖാ ചിത്രം ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റായിരുന്നു. പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. അനശ്വര രാജൻ നായികയായ ചിത്രം സോണി ലിവിലൂടെ ഒടിടിയിലെത്തുമെന്നാണ് വിവരം. നാളെയോ(5) ഈ മാസം അവസാന വാരമോ ആകാം റിലീസ്. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവിട്ടില്ല.

രവിമോഹ​ൻ(ജയം രവി)- നിത്യ മേനോൻ ജോഡിയുടെ കാഥലിക്ക നേരമില്ലൈ എന്ന ചിത്രം ഫെബ്രുവരി 14-നാണ് ഒടിടിയിൽ എത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുകയെന്നാണ് വിവരം. ഔദ്യോ​ഗിക പ്രഖ്യാപനം വരാനുണ്ട്. ചിത്രത്തിന് തിയേറ്ററിൽ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധിയുടെ ഭാര്യ കിരുതികയാണ് സംവിധാനം ചെയ്തത്.

പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടലുടമ പിടിയിൽ, ഒളിവിലുള്ളവര്‍ക്കായി തെരച്ചിൽ

0
Spread the love

കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. മുക്കത്തെ ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ഇരുവരെയും വൈകാതെ പിടികൂടാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം,മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.

മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

‘വടക്കൻ’; ഹോളിവുഡ് നിലവാരത്തില്‍ സൂപ്പർ നാച്ചുറൽ ത്രില്ലര്‍ എത്തുന്നു

0
Spread the love

കിഷോർ, ശ്രുതി മേനോൻ,മെറിൻ ഫിലിപ്പ് എന്നിവർ ആണ് പ്രധാന കഥാ പാത്രങ്ങൾ. ദ്രാവിഡ പുരാണങ്ങളിൽ നിന്നും പ്രാചീന നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ‘വടക്കൻ’ പരമ്പരാഗത കഥപറച്ചിലിനെ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ദൃശ്യപരവും ശ്രവണപരവുമായ കാഴ്ചകൾ സൃഷ്ടിക്കുന്നു. കേരളത്തിന്‍റെ പശ്ചാത്തലത്തിലാണെങ്കിലും സാങ്കേതിക മികവ് ഹോളിവുഡ് നിലവാരത്തിനൊപ്പം നിൽക്കുന്നു.

‘വടക്കൻ’ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരെയും അന്തർദേശീയ തലത്തിലെയും പ്രേക്ഷകരെ ആകർഷിക്കുമെന്ന് നിർമ്മാതാക്കളായ ഓഫ്‌ബീറ്റ് സ്റ്റുഡിയോസിന് ഉറപ്പുണ്ടെന്ന് ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ജയദീപ് സിങ്ങും ഭവ്യ നിധി ശർമ്മയും വിശ്വസിക്കുന്നു. വടക്കേ മലബാറിലെ പ്രാചീന നാടോടിക്കഥകളെ ആസ്പദമാക്കി ഒരു സൂപ്പർ നാച്ചുറൽ ത്രില്ലറാണ് ചിത്രം നെയ്തെടുക്കുന്നത്. ഇത് മലയാളത്തിൽ റിലീസ് ചെയ്യുകയും കന്നഡയിലും ഡബ്ബ് ചെയ്യുകയും ചെയ്യും. ഓസ്‌കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി, ജാപ്പനീസ് ഛായാഗ്രാഹകൻ കെയ്‌ക്കോ നകഹാര, തിരക്കഥയും സംഭാഷണവും ഉണ്ണി ആർ., സംഗീതം ബിജിപാൽ എന്നിവരുൾപ്പെടെയുള്ള അസാധാരണമായ അണിയറപ്രവർത്തകർ ഈ ചിത്രത്തിലുണ്ട്.

ബോളിവുഡ് ഗാനരചയിതാവ് ഷെല്ലി എഴുതിയ വരികൾക്കൊപ്പം ലോകപ്രശസ്ത പാക്കിസ്ഥാൻ ഗായിക സെബുന്നീസ ബംഗാഷ് അവതരിപ്പിച്ച ഗാനമാണ് സൗണ്ട് ട്രാക്കിന്‍റെ ഹൈലൈറ്റ്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മുൻനിര CGI ടീമുകൾ ചിത്രത്തിൻ്റെ VFX നിർവ്വഹിച്ചു, ഉയർന്ന നിലവാരമുള്ള ദൃശ്യാനുഭവം ഉറപ്പാക്കി. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ തരംഗം സൃഷ്ടിച്ച ‘വടക്കൻ’ ഉടൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തുകയാണ്.

എഡിറ്റർ: സൂരജ് ഇ.എസ്., കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, പ്രൊഡക്ഷൻ ഡിസൈനർ: എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ എബ്രഹാം ,ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റെർറ്റൈന്മെന്റ്സ്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് കൺസൽട്ടൻറ് ശിവകുമാർ രാഘവ് ,പിആർഒ: ആതിര ദിൽജിത്ത്.

കോഴിക്കോട് സ്വകാര്യ ബസ് മറി‍ഞ്ഞ് അപകടം; മുപ്പതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

0
Spread the love

കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറി‍ഞ്ഞത്. സംഭവസമയത്ത് വിദ്യാർത്ഥികളുൾപ്പെടെ മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts