Home Blog Page 283

സന്തോഷം കൂടിയാലും മനുഷ്യര്‍ക്ക് തല കറങ്ങുമെന്ന് അന്ന് മനസിലായി; സലിം കുമാറിനോട് ആജീവനാന്ത കടപ്പാട്; നടന്‍ ബിജുക്കുട്ടന്‍

0
Spread the love

കോമഡി പരിപാടികളിലൂടെ കരിയര്‍ ആരംഭിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ ബിജുക്കുട്ടന്‍. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നടന്‍ സലിം കുമാറിനൊപ്പം മഹാരാജാസില്‍ മിമിക്രി കളിക്കാന്‍ പോയി. അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. പിന്നെ മാട്ട എന്ന പേരില്‍ ട്രൂപ്പ് തുടങ്ങി പരിപാടികള്‍ ചെയ്യാന്‍ തുടങ്ങി. ഒരിക്കല്‍ പരിപാടി കഴിഞ്ഞ് കാശ് തന്നപ്പോള്‍ സുഹൃത്ത് കുഴഞ്ഞുവീണ കഥയും, അതിന് പിന്നിലെ രസകരമായ കാരണവും ബിജുക്കുട്ടന്‍ പങ്കുവയ്ക്കുന്നുണ്ട്.

 ”പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ടൈല്‍സിന്റെ പണിക്ക് പോയി തുടങ്ങി. സുഹൃത്ത് രാജേഷിന്റെ കൂടെയാണ് പണി. അത്യാവശ്യം മിമിക്രി പരിപാടിയുമുണ്ട്. എന്റെ അമ്മ വീടിന്റെ അടുത്താണ് സലിം കുമാര്‍ താമസിക്കുന്നത്. ഇടയ്‌ക്കൊക്കെ ചേട്ടനെ പോയി കാണും, സംസാരിക്കും. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളജില്‍ ചേട്ടനൊപ്പം മിമിക്രി കളിക്കാന്‍ പോയത്.”

”കലാജീവിതത്തിന്റെ തുടക്കത്തില്‍ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാന്‍ കഴിയില്ല. അങ്ങനെയൊരാളാണ് എനിക്ക് സലീമേട്ടന്‍. അതുകൊണ്ട് അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. സലീമേട്ടനുമായി എനിക്ക് മറ്റൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അധ്യാപിക കൂടിയാണ്. തുടക്കകാലത്ത് പല ട്രൂപ്പുകളിലും കയറിപ്പറ്റാന്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഒരു തീരുമാനമെടുത്തു. സ്വന്തം ട്രൂപ്പ് തുടങ്ങുക. അങ്ങനെ ഞങ്ങള്‍ ആലുവ മിമി വോയ്സ് എന്ന പേരില്‍ സ്വന്തം പരിപാടി തുടങ്ങി.”

”’മാട്ട’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തട്ടിക്കൂട്ട് പ്രോഗ്രാമുകള്‍ ചെയ്തു തുടങ്ങി. അങ്ങനെയൊരു പ്രോഗ്രാം കഴിഞ്ഞ് തിരികെ പോകാനൊരുങ്ങി നില്‍ക്കുന്നു ഞങ്ങള്‍. കാശ് വാങ്ങാന്‍ കമ്മിറ്റി ഓഫീസിലേക്ക് പോയ സുഹൃത്തിനെ കാണാനില്ല. ആകെ ടെന്‍ഷനായി. പെട്ടെന്നൊരാള്‍ ഓടി വന്നു പറഞ്ഞു, ‘നിങ്ങളുടെ കൂടെ വന്നയാള്‍ അവിടെ തല കറങ്ങി വീണു. ഇപ്പോള്‍ കുഴപ്പമില്ല’. അത് കേട്ടതും ഞങ്ങളെല്ലാവരും അങ്ങോട്ടോടി. അവന്‍ കസേരയില്‍ ഇരിക്കുന്നുണ്ട്. കയ്യില്‍ 2500 രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്.”

”കുറച്ചു വെള്ളം കൊടുത്തു പതിയെ അവനെയും കൊണ്ട് അവിടെ നിന്ന് പോയി. പിന്നെയാണ് കാര്യം മനസിലായത്. പരിപാടി ബുക്ക് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ കമ്മിറ്റിക്കാരോട് പറഞ്ഞത് രണ്ടര രൂപയാണെങ്കില്‍ പരിപാടി കളിക്കാം എന്നാണ്. ബുക്ക് ചെയ്യാന്‍ വന്ന ചേട്ടന്‍ ‘രണ്ടര കൂടുതലാണ്. രണ്ട് രൂപ തരാം’ എന്നാദ്യം പറഞ്ഞെങ്കിലും അവസാനം രണ്ടര രൂപയ്ക്ക് തന്നെ സമ്മതിച്ചു. സുഹൃത്തിന് തല കറങ്ങാന്‍ കാരണം അതാണ്. ഞങ്ങള്‍ ഉദ്ദേശിച്ച രണ്ടര 250 രൂപയാണ്. കമ്മിറ്റിക്കാര്‍ ധരിച്ചത് 2500 രൂപ. സന്തോഷം കൂടിയാലും മനുഷ്യര്‍ക്ക് തല കറങ്ങുമെന്ന് അന്ന് മനസിലായി” എന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്.

മുന്‍കാമുകന്‍മാരുടെ നെറികേട് തന്നെ മുറിവേല്‍പ്പിച്ചുവെന്ന് പ്രിയങ്ക ചോപ്ര; ഉദ്ദേശിച്ചത് ഷാരൂഖ് ഖാനേയും അക്ഷയ് കുമാറിനേയുമോ?

0
Spread the love

ഗായകന്‍ നിക് ജൊനാസുമായി പ്രണയത്തിലാകാന്‍ കാരണം സത്യസന്ധമായ പെരുമാറ്റമാണെന്ന് നടി പ്രിയങ്ക ചോപ്ര. മുന്‍ കാമുകന്മാരില്‍ പലര്‍ക്കും സത്യസന്ധതയില്ലാതിരുന്നു, അത് തന്നെ ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട് എന്നാണ് പ്രിയങ്ക തുറന്നു പറഞ്ഞിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും തമ്മിലുണ്ടായിരുന്ന പ്രിയങ്കയുടെ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഇതിനിടെയാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മാറുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തെ കുറിച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് പ്രിയങ്ക സംസാരിച്ചത്. ”നിക്കുമായി പ്രണയത്തിലായതിന്റെ ആദ്യ കാരണം സത്യസന്ധത ആയിരുന്നു. എന്റെ മുന്‍ പ്രണയബന്ധങ്ങളില്‍ ഉണ്ടായിരുന്നവര്‍ അവിശ്വസ്തരായിരുന്നു. അവരുടെ നെറികേട് എന്റെ മനസിനെ മുറിപ്പെടുത്തി.”

”നിക്കില്‍ വലിയ സത്യസന്ധത എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞു. രണ്ടാമത്തെ എന്റെ ആവശ്യം കുടുംബത്തെ വിലമതിക്കണമെന്നതായിരുന്നു. നിക് അങ്ങനെയാണ്. സ്വന്തം തൊഴിലിനെ വളരെ ഗൗരവത്തോടെ കാണണമെന്നതായിരുന്നു എന്റെ മറ്റൊരു ആവശ്യം. കാരണം, ഞാന്‍ എന്റെ ജോലി മേഖലയെ അത്രത്തോളം പ്രാധാന്യത്തോടെയാണു കാണുന്നത്.”

”എന്നോടൊപ്പം വലിയ സ്വപ്നങ്ങള്‍ കാണാനുള്ള സര്‍ഗാത്മകതയും ഭാവനയും ഉള്ള ഒരാളെ ഞാന്‍ ആഗ്രഹിച്ചു. എന്റെ ഈ സങ്കല്‍പങ്ങള്‍ക്കൊക്കെ തികച്ചും അനുയോജ്യനായ, യോഗ്യനായ വ്യക്തിയാണ് നിക്. അവനെ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ വിവാഹമേ വേണ്ടെന്ന് വയ്ക്കുമായിരുന്നു. നിങ്ങളെ ബഹുമാനിക്കുന്ന ഒരാളെയാണ് നിങ്ങള്‍ പങ്കാളിയായി സ്വീകരിക്കേണ്ടത്.”

”അങ്ങനെയൊരാളെ അന്വേഷിച്ചു കണ്ടുപിടിക്കണം. ബഹുമാനം എന്നത് സ്‌നേഹത്തില്‍ നിന്നും വാത്സല്യത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. യഥാര്‍ഥ രാജകുമാരനെ കണ്ടെത്തും വരെ നിങ്ങള്‍ വികൃതമായ പല ബന്ധങ്ങളിലും ഉള്‍പ്പെട്ടേക്കാം. ഞാനും അങ്ങനെ തന്നെയായിരുന്നു” എന്നാണ് പ്രിയങ്ക പറയുന്നത്.

ഷാരോണ്‍ വധക്കേസ്: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

0
Spread the love

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക് എതിരെയാണ് ഗ്രീഷ്‌മയുടെ അപ്പീൽ. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. അതേസമയം, മൂന്ന് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു. 

‘ബേസിലിന്റെ ഒരു പടം പോലും മിസ് ചെയ്യാനാകില്ല’; പൊൻമാനെ പ്രശംസിച്ച് സഞ്ജു സാംസൺ

0
Spread the love

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം പൊൻമാനെ പ്രശംസിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സഞ്ജു പ്രശംസ അറിയിച്ചത്. ബേസിൽ ജോസഫിന്റെ ഒരു ചിത്രവും എനിക്ക് മിസ് ചെയ്യാൻ പറ്റില്ല എന്നാണ് സഞ്ജു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇതിന് പിന്നാലെ സഞ്ജുവിന് നന്ദി അറിയിച്ച് ബേസിലും എത്തി.

മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ‘പൊൻമാൻ’. മലയാള സിനിമയ്‌ക്ക് അടിക്കടി ഹിറ്റുകൾ സമ്മാനിക്കുന്ന ബേസിലിനെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രം​ഗത്തെത്തുന്നത്. നേരത്തെ, പൊൻമാന്റെ വിജയത്തിൽ ആശംസകൾ അറിയിച്ച് ടൊവിനോ പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായിരുന്നു. അഭിനന്ദനങ്ങളെന്നും ഇനിയും കൂടുതൽ അം​ഗീകാരങ്ങൾ തേടി വരട്ടെയെന്നുമാണ് ടൊവിനോ കുറിച്ചത്. ഇതിന് മറുപടിയായി രസകരമായ കമന്റും ബേസിൽ കുറിച്ചു.

‘തരാനുള്ള പൈസ പ്രൊഡ്യൂസർ ബാക്കി താ എന്നിട്ട് സംസാരിക്കാം’ എന്നായിരുന്നു ബേസിലിന്റെ കമന്റ്. ‘സൗഹൃദത്തിന് വില പറയുന്നോടാ’ എന്ന് തൊട്ടുപിന്നാലെ ടൊവിനോയും കുറിച്ചു. ബേസിൽ നായകനാവുന്ന മരണമാസ് എന്ന ചിത്രം നിർമിക്കുന്നത് ടൊവിനോയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബേസിലിന്റെ കമന്റ്.

വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി, ഒരുപാട് മുറിഞ്ഞു, ആ പാട് ഇപ്പോഴുമുണ്ട്..; ‘വടക്കന്‍ വീരഗാഥ’ ഓര്‍മ്മകള്‍ പങ്കുവച്ച് മമ്മൂട്ടി

0
Spread the love

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ഏറെ ആവേശത്തോടെയാണ് ആരാധകർ ഈ ക്ലാസിക് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മമ്മൂട്ടിയും രമേഷ് പിഷാരടിയും ചേർന്ന് നടത്തിയ അഭിമുഖത്തിലെ ചില ഭാ​ഗങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്.വടക്കൻ വീര​ഗാഥയുടെ ചിത്രീകരണ സമയത്തെ ചില ഓർമകൾ നടൻ പങ്കുവെയ്ക്കുന്നതിന്റെ പ്രൊമോ വീഡിയോ ആരാധകർ ഏറ്റെടുത്തു.

മാതൃഭൂമി’ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന പി.വി. ഗംഗാധരന്‍, എം.ടി. വാസുദേവന്‍ നായര്‍ക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേര്‍ന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ മലയാളത്തിനു സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് ‘ഒരു വടക്കന്‍വീരഗാഥ’. 1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ.രാമചന്ദ്ര ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.

സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയപ്പോള്‍ മികച്ച തിരക്കഥ, പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അന്തരിച്ച സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.

മിക്കപ്പോഴും അതിരാവിലെ അകാരണമായി ഞെട്ടി എഴുന്നേൽക്കാറുണ്ടോ? കാരണമിതാണ്!

0
Spread the love

” കൃത്യമായി ഉറങ്ങാൻ സാധിക്കുന്നില്ല. ഒരു സമയം കഴിയുമ്പോൾ പെട്ടന്ന് ഉണരുകയാണ്.” ഇത്തരത്തിൽ ഉറക്ക സംബന്ധമായ ബുദ്ധിമുട്ടുകൾ പലരും പറയുന്നത് നാം കേട്ടിരിക്കും. മിക്ക ആളുകളും പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് ഉണരുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതിന് പിന്നിലെ കാരണങ്ങളും ആരോഗ്യ വിദഗ്ധർ വിശദീകരിക്കുന്നുണ്ട്. അറിയാം..

രക്തത്തിലെ പഞ്ചസാരയുടെ അളവും ഹോർമോൺ വ്യതിയാനവും

രക്തത്തിലെ പഞ്ചസാരയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഉറക്കത്തിൽ നിന്ന് പെട്ടന്ന് ഉണരുന്നതിന് പിന്നിലെ ഒരു കാരണം. പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറിച്ചിലുകളുണ്ടാവുമ്പോൾ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങി സമ്മർദ്ദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ പുറപ്പെടുവിക്കാൻ കാരണമാകും. ഇത് ഉറക്കത്തെ തടസപ്പെടുത്തുന്നു. ശരീരത്തിലെ വിവിധ ഹോർമോണുകളിൽ വരുന്ന വ്യതിയാനങ്ങളും ഉറക്കം തടസപ്പെടുത്തുന്നതിന് കാരണമാകും.

ഉറങ്ങുന്നതിന് മുമ്പായി ലഘു ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ദഹനം എളുപ്പത്തിലാക്കുന്ന ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.

കോർട്ടിസോളിന്റെ ഉയർന്ന അളവ്

സ്‌ട്രെസ് ഹോർമോൺ എന്നാണ് പൊതുവെ കോർട്ടിസോൾ അറിയപ്പെടുന്നത്. ജോലി സമ്മർദ്ദം, പഠന സംബന്ധമായ സമ്മർദ്ദം, മറ്റ് പ്രശ്‌നങ്ങൾ തുടങ്ങിയവ അനുഭവിക്കുന്ന ഭൂരിഭാഗം ആളുകളിലും കോർട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും. കോർട്ടിസോളിന്റെ അളവ് കൂടുന്തോറും ഉന്മേഷം കുറയുകയും നെഞ്ചിടിപ്പ് വർദ്ധിക്കുകയും ചെയ്യുന്നു. ഇത് ഉറക്കം തടസപ്പെടുത്തുന്നു. കൃത്യമായുള്ള വ്യായാമം ഒരു പരിധി വരെ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു.

വാർദ്ധക്യങ്ങളിലെ ഹോർമോൺ വ്യതിയാനം

വാർദ്ധ്യം മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും അർദ്ധരാത്രികളിൽ ഉറക്കമുണരുന്നതിന് കാരണമാകുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിന്റെ ഉത്പാദനം പ്രായമാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നത് കുറയുകയും ഇതുമൂലം ഉറക്കം തടസപ്പെടുകയും ചെയ്യുന്നു. ആർത്തവവിരാമത്തോട് അടുക്കുന്ന ആളുകളിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.

‘എല്ലാ റെക്കോർഡുകളും തകർക്കുന്നത് കാണുമ്പോൾ…’; പുഷ്പ 2 വിജയത്തിൽ അല്ലു അരവിന്ദ്

0
Spread the love

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന പുഷ്പ 2 ഇപ്പോൾ ഡിജിറ്റൽ സ്ട്രീമിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലും സിനിമ ട്രെൻഡിങ്ങാണ്. ഈ വേളയിൽ പുഷ്പ 2 നെക്കുറിച്ച് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സിനിമയുടെ വിജയം ഏറെ ആവേശം പകരുന്നതാണ്. അല്ലു അർജുൻ നായകനാകുന്നതിൽ സന്തോഷമുണ്ട്. എന്നാൽ അല്ലു അർജുന്റെ സിനിമ ഇന്ത്യയിലെ എല്ലാ റെക്കോർഡുകളും തകർത്ത് വിജയമാകുന്നെന്നത് കാണുമ്പോൾ അത് പറഞ്ഞറിയിക്കുന്നതിന് അപ്പുറത്തുള്ള ആവേശമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. രാജമൗലിയുടെ ചിത്രം ‘RRR’-ന്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ (1215 കോടി) ന്റെയും ‘ബാഹുബലി 2’ വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ ‘പുഷ്പ 2: ദി റൂള്‍’ മറികടന്നിരുന്നു. 2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ ‘ദംഗലി’ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ദംഗലിന്റെ ആഗോള കളക്ഷന്‍.

മിഹിറിനെ പുറത്താക്കിയതല്ലെന്ന് ജെംസ് അക്കാദമി; സത്യസന്ധതയ്ക്ക് നന്ദി അറിയിച്ച് അമ്മ

0
Spread the love

തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി മിഹിറിന്റെ പഴയ സ്‌കൂളിന് നന്ദി അറിയിച്ച് അമ്മ രജ്‌ന. മിഹിറിനെ സ്‌കൂള്‍ പുറത്താക്കിയതല്ലെന്ന ജെംസ് സ്‌കൂളിന്റെ പ്രസ്താവനയ്ക്കാണ് രജ്‌ന നന്ദി അറിയിച്ച് രംഗത്തെത്തിയത്. സ്‌കൂളിന്റെ സത്യസന്ധമായ പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്നും അമ്മ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജെംസ് സ്‌കൂളിന്റെ പ്രസ്താവനയും ഉള്‍പ്പെടുത്തിയാണ് രജ്‌ന നന്ദി കുറിപ്പ് പങ്കുവെച്ചത്.

‘മിഹിറിന്റെ സ്‌കൂള്‍ സമയത്തെ കുറിച്ച് മാന്യമായ വ്യക്തത നല്‍കിയതിന് കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമിയോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നിന്നുള്ള വേദനാജനകവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമായി, മിഹിറിനെ ഒരിക്കലും പുറത്താക്കിയിട്ടില്ലെന്നും സ്‌കൂളിലെ വിലപ്പെട്ട അംഗമായിരുന്നുവെന്നും അംഗീകരിച്ചുകൊണ്ട് ജെംസ് സ്‌കൂള്‍ സത്യസന്ധതയും സഹാനുഭൂതിയും പ്രകടിപ്പിച്ചു. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച ഈ നടപടിയെ ഞാന്‍ അഭിനന്ദിക്കുന്നു’, അമ്മ പറഞ്ഞു.

ഇത്തരം ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സഹാനുഭൂതിയും സമഗ്രതയും അനിവാര്യമാണെന്ന് ഈ സമീപനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. മിഹിറിനെ ജെംസ് സ്‌കൂളില്‍ നിന്ന് ടി സി നല്‍കി പറഞ്ഞുവിട്ടെന്നായിരുന്നു ഗ്ലോബല്‍ സ്‌കൂളില്‍ നിന്നുള്ള പ്രതികരണം. മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും സ്‌കൂള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു ജെംസ് സ്‌കൂള്‍.

‘ജെംസ് അക്കാദമിയില്‍ നിന്നും മിഹിറിനെ പുറത്താക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. നമ്മുടെ കമ്മ്യൂണിറ്റിയിലെ വിലപ്പെട്ട അംഗമായിരുന്നു മിഹിര്‍. അവനെ ട്രാന്‍സ്ഫര്‍ ചെയ്യുന്ന കാര്യം പുനരാലോചിക്കണമെന്ന് സ്‌കൂള്‍ നേതൃത്വം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നിരുന്നാലും, അവര്‍ മിഹിറിനെ മറ്റൊരു സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ മാനിച്ചു’, ജെംസ് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

15ാം വയസ്സിൽ സെമിനാരിയിലും ചേർന്നിരുന്നു; കുറേക്കാലം ചിലവിന് തന്നത് അവൾ, തുറന്നുപറഞ്ഞ് നടൻ ആന്റണി പെപ്പെ

0
Spread the love

മലയാളത്തിന്റെ അഭിമാന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന തന്റെ ആദ്യ സിനിമയിലൂടെ ഇൻഡസ്ട്രിയിലെ പ്രധാന യുവനടന്മാരിൽ ഒരാളായി മാറിയ താരമാണ് പെപ്പെ എന്നറിയപ്പെടുന്ന ആന്റണി വർഗീസ്. ഇപ്പോഴിതാ സിനിമയിലേക്ക് കടന്നുവരുന്നതിനു മുൻപ് താൻ കഴിച്ചുകൂട്ടിയ ദുർഘട കാലത്തെക്കുറിച്ചും ആ സമയത്ത് തനിക്ക് പിന്തുണയും സഹായവുമായി നിന്ന അച്ഛനെയും സഹോദരിയെയും കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമയിൽ വഴികാട്ടി മുൻനിരയിൽ എത്തിക്കാൻ തല തൊട്ടപ്പാൻമാരുമില്ലാതെ തന്നെ കഠിന പ്രയത്നത്തിലൂടെയും നല്ല സിനിമകളിലൂടെയും തന്റേതായ ഒരു ഇടം കണ്ടെത്തിയ നടനാണ്. എന്നാൽ ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല എന്നാണ് പെപ്പെ ഓർമിപ്പിക്കുന്നത്. തന്റേത് വളരെ സാധാരണമായ ഒരു കുടുംബം ആയിരുന്നു എന്നും അച്ഛൻ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത് എന്നും പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.

വീട്ടിൽ അപ്പനും അമ്മയും താൻ ജോലിക്ക് പോകണം എന്നു പറഞ്ഞ് വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു. ആദ്യം അമ്മ ചെറിയ ചില ജോലികൾ ചെയ്തിരുന്നു. പിന്നീട് ഇത് നിർത്തിയെന്നും തനിക്ക് കാര്യമായ ജോലി ഇല്ലാതിരുന്ന സമയത്ത് അച്ഛനും അനിയത്തിയും ചേർന്നാണ് കുടുംബം പുലർത്തിയിരുന്നത് എന്നും പെപ്പെ പറയുന്നു. ഇത്തരത്തിൽ കുറച്ചു തനിക്ക് ചിലവിന് തന്നിരുന്നത് അനിയത്തി ആയിരുന്നു എന്നും ഓർക്കുന്നു.

അതേസമയം തനിക്ക് സെമിനാരിയിൽ ചേർന്ന ഒരു ഭൂതകാലവും ഉണ്ടെന്ന് പെപ്പേ പറയുന്നു. തന്റെ പതിനഞ്ചാം വയസ്സിൽ സെമിനാരി പ്രവേശനം നടത്തിയിരുന്നു എന്നും എന്നാൽ തനിക്ക് ഇത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ച് കരയുകയായിരുന്നുവെന്നും പറയുന്നു.

താടി മിനുക്കി ചെത്ത് ലുക്കില്‍ ലാലേട്ടൻ; ‘ഹൃദയപൂര്‍വ്വം’ ഗെറ്റ് അപ്പ് എന്ന് സൂചന

0
Spread the love

താടി ട്രിം ചെയ്ത് പുതിയ മേക്കോവറില്‍ മോഹന്‍ലാല്‍. ബഹ്റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം മോഹന്‍ലാലും എത്തിയത്. ഏറെക്കാലമായുള്ള താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റിയാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിപാടി നടക്കുന്ന തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മിനിറ്റുകള്‍ക്കകം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തുടങ്ങി.

മോഹന്‍ലാലിന് അടുത്തതായി ചിത്രീകരിക്കേണ്ട സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഈ ഗെറ്റപ്പിലാവും എത്തുകയെന്നാണ് അറിയുന്നത്. എന്നും എപ്പോഴും എന്ന 2015 ല്‍ പുറത്തെത്തിയ ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണിത്. ഹൃദയപൂര്‍വ്വം എന്നാണ് പേരിട്ടിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, സം​ഗീത, സം​ഗീത് പ്രതാപ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ അത് നടന്നില്ല. ഈ മാസം 10 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് അനൗദ്യോ​ഗിക വിവരം. ചിത്രീകരണത്തിന് മുന്‍പ് പേര് തീരുമാനിക്കുന്ന അപൂര്‍വ്വം സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഹൃദയപൂര്‍വ്വം എന്ന ചിത്രം. 

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts