Home Blog Page 282

അനുവാദം ഇല്ലാതെ ഭാര്യയെ വേദിയിലേക്ക് വിളിച്ചു; മട്ടും ഭാവവും മാറി ദേഷ്യത്തിൽ മമ്മൂട്ടി; താൻ വിറച്ചുപോയെന്ന് ജുവൽ മേരി

0
Spread the love

മെഗാസ്റ്റാർ മമ്മൂട്ടി തന്നോട് ഒരു അവാർഡ് ഷോയുടെ അവതരണത്തിനിടെ ദേഷ്യപ്പെട്ട അനുഭവം വെളിപ്പെടുത്തി നടിയും അവതാരകയുമായ ജുവൽ മേരി. സ്റ്റേജ് ഷോയ്ക്കിടെ ഒരു അവാർഡ് കൊടുക്കാൻ മുൻകൂട്ടി പറയാതെ അപ്രതീക്ഷിതമായി മമ്മൂക്കയുടെ ഭാര്യ സുൽഫത്തിനെ വേദിയിലേക്ക് വിളിച്ചതും അവർ വരില്ലെന്ന് പറയേണ്ടിയും വന്നതോടെ താൻ ചാനെൽ അധികൃതരുടെ നിർദ്ദേശപ്രകാരം നിര്ബന്ധിച്ചതോടെയാണ് ഇക്കാര്യം ഉണ്ടായതെന്നും ജുവൽ പറയുന്നു.

എന്ത് സംസാരിക്കണം എന്നുപോലും അറിയാത്ത അവസ്ഥ ആയിരുന്നു. ഇതേ പരിപാടിയിൽ ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. മികച്ച നടനുള്ള അവാർഡ് നൽകാനായിരുന്നു താൻ ൻ സുൽഫത്ത് മാഡത്തെ വേദിയിലേക്ക് ക്ഷണിച്ചതെന്നും മമ്മൂക്ക ഉടനടി അത് പ​റ്റില്ലെന്ന് പറഞ്ഞെന്നും ജുവൽ പറയുന്നു. ഞാൻ വീണ്ടും നിർബന്ധിച്ചു. അതുകേട്ടതോടെ മമ്മൂക്കയുടെ മുഖം മാറി. നല്ല ദേഷ്യത്തിലായി. ദുൽഖർ, സുൽഫത്ത് മാഡത്തിന്റെ കൈപിടിച്ച് ഇരുന്നു.

ഒടുവിൽ മനസില്ലാ മനസ്സോടെ സുൽഫത്ത് മാഡം വേദിയിലേക്ക് വന്നു. എന്നാൽ അവാർഡ് ആർക്കാണ് എന്നറിഞ്ഞതോടെ മമ്മൂക്ക അടക്കമുള്ളവരുടെ മട്ടു മാറിയെന്നും ജുവൽ പറയുന്നു. ദുൽഖറിനെയായിരുന്നു മികച്ച നടനുള്ള ആ അവാർഡ്. എന്നോട് ദേഷ്യം കാണിച്ച മമ്മൂക്ക തന്നെ സുൽഫിത്ത് മാഡം, ദുൽഖറിന് അവാർഡ് കൊടുക്കുന്നത് ഫോണിൽ പകർത്തി. അന്ന് രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഒരുമിച്ചെത്തി. ഞാനുമുണ്ടായിരുന്നു. ഞാൻ സുൽഫത്ത് മാഡത്തിനോട് സോറി പറയാൻ പോയി. അപ്പോൾ മാഡം എന്നെ മോളേ എന്നുവിളിച്ചാണ് സംസാരിച്ചത്. ടെൻഷൻ ഉളളതുകൊണ്ടാണ് വേദിയിലേക്ക് വരാൻ താമസിച്ചതെന്നും സുൽഫത്ത് മാഡം എന്നോട് പറഞ്ഞു. ഇത് തനിക്ക് വല്ലാത്ത ഒരു അനുഭവമായിരുന്നു എന്നും ജൂവൽപറയുന്നു.

‘വേട്ടൈയ്യനി’ൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല: അലൻസിയർ

0
Spread the love

ഇതിഹാസ നടന്മാരായ രജനികാന്തിനെയും അമിതാഭ് ബച്ചനെയും പൊതുവേദിയിൽ അധിക്ഷേപിച്ച് നടൻ അലൻസിയർ. ഇരുവർക്കും അഭിനയിക്കാൻ അറിയില്ലെന്നും വേട്ടയൻ സിനിമ ചെയ്യാൻ പോയപ്പോഴാണ് താൻ അക്കാര്യം അറി‍ഞ്ഞതെന്നും അലൻസിയർ പറഞ്ഞു. നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിവാദ പരാമർശം. ജോജു ജോർജ് ഉൾപ്പെടെയുള്ള താരങ്ങൾ വേദിയിലുണ്ടായിരുന്നു.

“നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യങ്ങൾ ചോദിച്ചു. ഞാൻ വേട്ടയനിൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ. രജനികാന്തിനോടൊപ്പവും അമിതാഭ് ബച്ചനോടൊപ്പവും ഞാൻ അഭിനയിച്ചു. തുറന്ന പുസ്തകം പോലെ ഞാൻ പറയുകയാണ്. എനിക്ക് ഒരു രൂപ പോലും ശമ്പളം കിട്ടിയില്ല. മുംബൈയിലേക്ക് ടിക്കറ്റ് തന്നു, ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ജഡ്ജി വേഷത്തിൽ അവിടെ പോയി ഇരിക്കണം എന്ന് എന്നോട് പറഞ്ഞു.

അമിതാഭ് ബച്ചനും രജനികാന്തും എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് കാണണമെന്ന് വിചാരിച്ച് മാത്രമാണ് ഞാൻ പോയത്. അല്ലാതെ തമിഴ് സിനിമ ചെയ്യണമെന്നോ അവിടം കീഴടക്കണമെന്നോ ഞാൻ ചിന്തിക്കുന്നില്ല. ഇത് പറയുന്നത് കൊണ്ട് എനിക്ക് ഇനി തമിഴിൽ അവസരം കിട്ടുമെന്ന് തോന്നുന്നില്ല. ഞാൻ ചേംബറിൽ ഇരിക്കുന്നു. രജനികാന്ത് സാറും അമിതാഭ് ബച്ചൻ സാറും രണ്ട് വശത്തായുണ്ട്. പണ്ട് പഠിക്കുന്ന സമയത്തൊക്കെ രജനികാന്ത് പറന്നുപോകുന്ന റോക്കറ്റ് ചുണ്ടുകൊണ്ട് കടിച്ച് നിർത്തുന്ന സീനുകളൊക്കെ കണ്ടിട്ടുണ്ട്. ഇയാൾ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് കാണണമായിരുന്നു. അങ്ങനെ മാത്രമാണ് പോയത്.

ഒരു ദിവസത്തെ ഷൂട്ടിം​​ഗാണ് ഉണ്ടായിരുന്നത്. ആദ്യം രജനികാന്ത് വന്ന് ഒരു ആക്ഷൻ സീൻ ചെയ്തിട്ട് കോടതിയിൽ നിന്ന് ഇറങ്ങിപോയി. പിന്നീട്, സിം​ഹത്തിന്റെ ​ഗർജ്ജനം പോലെ അമിതാഭ് ബച്ചൻ വന്ന് സംസാരിച്ചു. അപ്പോൾ ജ‍ഡ്ജി ഞെട്ടി. ഇവരോടൊപ്പം പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി. ഇവർക്ക് രണ്ടുപേർക്കും അഭിനയം അറിയില്ലെന്ന് അപ്പോഴാണ് തനിക്ക് മനസിലായതെന്നും”- അലൻസിയർ പറഞ്ഞു.

കേരള ബജറ്റ് 2025: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി, കോടതി ഫീസുകൾ, ഭൂനികുതി, പാട്ടം നിരക്ക് തുടങ്ങിയവ കൂടും; ക്ഷേമ പെൻഷൻ കൂട്ടിയില്ല

0
Spread the love

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്. ക്ഷേമപെൻഷൻ കൂട്ടിയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധന ഉണ്ടാകും. എന്നാൽ, ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകുമെന്നാണ് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടാകുമെന്ന പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ടായിരുന്നു കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് അവതരണം. ക്ഷേമപെൻഷൻ 100 രൂപയോ 150 രൂപയോ കൂട്ടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ബജറ്റ് നിരാശപ്പെടുത്തി. 12 ആം ശമ്പള പരിഷ്ക്കരണ കമ്മീഷൻ്റെ പ്രഖ്യാപനം ഉറപ്പിച്ച ജീവനക്കാർക്കും നിരാശയായിരുന്നു ഫലം. പക്ഷെ ക്ഷാമബത്തിയിലെ കുടിശ്ശിക ഉടൻ ലഭിക്കുമെന്നതിൽ മാത്രമായി ആശ്വാസം. ഡിഎ കുടിശ്ശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കുന്നതും പെൻഷൻ കുടിശ്ശിക വിതരണവും വഴി 2500 കോടിയോളം രൂപ ജീവനക്കാർക്കും പെൻഷൻകാർക്കും വൈകാതെ കിട്ടും. പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമന്നാണ് അടുത്ത പ്രധാന പ്രഖ്യാപനം.

കേന്ദ്ര സർക്കാർ മാതൃകയും വിവിധ സംസ്ഥാനങ്ങളിലെ പുതിയ രീതികളും കണക്കിലെടുത്താകും മാറ്റം. ദിവസ വേതന കരാർ ജീവനക്കാരുടെ വേതനം 6 ശതമാനം കൂട്ടും. ലൈഫ് മിഷൻ വഴി ഗ്രാമീണ മേഖലയിൽ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയഹ്ങളും പണിയും. റോഡുകൾക്കും പാലങ്ങൾക്കുമായി 4219.41 കോടി. കോവളം, മൂന്നാർസ കുമരം, ഫോർട്ട് കൊച്ചി എന്നിവടങ്ങളിലെ ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് കെ ഹോംസ് ടൂറിസം പദ്ധതി നടപ്പാക്കും. മുതിർന്ന പൗരന്മാർക്ക് പുതു സംരഭം തുടങ്ങാൻ ന്യൂ ഇന്നിംഗ്സ് പദ്ധതി നെൽകൃഷിക്ക് 150 കോടി, വിലക്കയറ്റം തടയാനുള്ള വിപണി ഇടപെടലിന് 2063 കോടി, പഴഞ്ചൻ സർക്കാർ വാഹനങ്ങൾ മാറ്റാൻ 100 കോടി, തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 100 കോടിയുടെ പാക്കേജ്, വന്യമൃഗ ആക്രമണം നേരിടാൻ 75 കോടി എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.

വയനാട് പുനരധിവാസത്തിന് 750 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. സ്‌പോൺസർഷിപ്പ് അടക്കം പുറമെനിന്നുള്ള സഹായങ്ങൾ ഉപയോഗിക്കും. വിഴിഞ്ഞത്തെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമാക്കും. തുറമുഖനിർമാണം 2028ൽ പൂർത്തിയാക്കും. തെക്കൻ കേരളത്തിൽ കപ്പൽശാല തുടങ്ങാൻ കേന്ദ്രസഹകരണം തേടും. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനം ഈ വർഷം തുടങ്ങും. ഏത്സമയം, കിഫ്‌ബി പദ്ധതികളിലൂടെ വരുമാനം എന്ന സുപ്രധാന നയം മാറ്റം വ്യക്തമാക്കി കൊണ്ടായിരുന്നു ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം. വിഴിഞ്ഞം, കൊല്ലം, പുനലൂർ, വികസന ത്രികോണ പദ്ധതിക്ക് 1000 കോടി അടക്കം നിരവധി പ്രഖ്യാപനങ്ങളും ഇത്തവണ ഉണ്ടായി. വിഴിഞ്ഞത്തെ ട്രാൻഷിപ്പ്മെന്റ് ഹബ്ബാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തെക്കൻ കേരളത്തിൽ കപ്പൽശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.

ഒന്ന് കെട്ടിപിടിച്ചാൽ ഇത്രയും ഗുണങ്ങളോ? മടിക്കാതെ ചെയ്തോളൂ! ആരോഗ്യത്തോടെയിരിക്കാം…

0
Spread the love

കെട്ടിപ്പിടിക്കുക… അതിലെന്തിരിക്കുന്നുവെന്ന് കരുതുന്നവരാകും ഭൂരിഭാ​ഗം പേരും. എന്നാൽ അതിൽ കാര്യമുണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. സ്പർശനത്തിന് പുറമേ ആരോ​ഗ്യത്തിനും നിരവധി ​ഗുണങ്ങളാണ് കെട്ടിപ്പിടിക്കുന്നതിലൂടെ ലഭിക്കുന്നത്. ആലിം​ഗനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ​ഗുണങ്ങളെ കുറിച്ച് പറയുകയാണ് കൗൺ‌സിലിം​ഗ് സൈക്കോളജിസ്റ്റായ സാൻചി ശർമ.

വാരിപ്പുണർന്നാൽ സ്നേഹത്തിന്റെ ഹോർമോൺ എന്നറിയപ്പെടുന്ന ഓക്സിടോസിന്റെ അളവ് വർദ്ധിക്കും. ഇത് സമ്മർദ്ദം കുറയ്‌ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഹോർമോണാണെന്ന് ശർമ പറയുന്നു. അതിജീവനത്തിന് നാല് ആലിംഗനങ്ങൾ, പരിപാലനത്തിന് എട്ട്, വളർച്ചയ്‌ക്ക് പന്ത്രണ്ട് എന്നാണ് പറയാറുള്ളത്. ഇത് എത്രത്തോളം ശരിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലിം​ഗനം മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നുവെന്ന് വിവിധ പഠനങ്ങൾ വഴി തെളിഞ്ഞിട്ടുണ്ട്.

മൊത്തത്തിലുള്ള സന്തോഷം വർദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും ആലിം​ഗനം നല്ലതാണ്. ഒരു ആലിംഗനത്തിന്റെ ദൈർഘ്യം അതിന്റെ സ്വാധീനം ഗണ്യമായി വർദ്ധിപ്പിക്കും. 20 സെക്കൻഡിലധികം നീണ്ട് നിൽക്കുന്ന ആലിം​ഗനം ഓക്സിടോസിൻ ഉത്പാദിപ്പിക്കുന്നു. ബന്ധങ്ങളഴുടെ ​ദൃഢത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ശിശുക്കൾ, പ്രായമായവർ എന്നിവർക്കാണ് ആലിം​ഗനത്തിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കുന്നത്. കുട്ടികൾക്ക് സ്‌നേഹവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നതിൽ ഇവ വലിയ പങ്ക് വഹിക്കുന്നു. പ്രായമായവരിൽ ഏകാന്തതയും വിഷാദവും ലഘൂകരിക്കാൻ സഹായിക്കുന്നു.

വയസ് കുറവാണ് എന്നാലും നോക്കിയാലോ? അഞ്ചാം ക്ലാസുകാരൻ പ്രൊപ്പോസ് ചെയ്ത മറക്കാനാവാത്ത അനുഭവം തുറന്നു പറഞ്ഞ് മമിത ബൈജു

0
Spread the love

പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് നേടിയെടുത്ത മലയാളത്തിന്റെ ക്യൂട്ട് നായികയാണ് മമിത ബൈജു. സൂപ്പർ ശരണ്യ, പ്രണയ വിലാസം, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനങ്ങൾ താരം കാഴ്ച വച്ചിരുന്നുവെങ്കിലും പ്രേമലു എന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിൽ നടിക്കൊരു സ്വീകാര്യത നേടികൊടുക്കുകയായിരുന്നു. ചിത്രത്തിന് പിന്നാലെ വിജയിയുടെ സിനിമാ വിരമിക്കലിനു മുൻപുള്ള അവസാന ചിത്രമായ ജനനായകനിലും താരം വേഷം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സ്കൂൾ കാലത്തെ രസകരമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് താരം.

പ്ലസ്ടൂവിൽ കാല്തട്ടി തനിക്ക് വന്നൊരു പ്രണയാഭ്യർത്ഥനയാണ് കാര്യം.
“ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രപ്പോസൽ വന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു ചെക്കനാണ് എന്നെ പ്രപ്പോസ് ചെയ്തത്. എനിക്ക് ചേച്ചിയെ ഇഷ്ടമാണ്. കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്നാണ് ആ കുട്ടി എന്നോട് പറഞ്ഞത്. എനിക്ക് കുറച്ച് വയസ് കുറവാണ്. എന്നാലും നോക്കിയാലോ എന്ന് ചോദിച്ചു. എന്ത് ധൈര്യത്തിലാണ് നീയിത് പറഞ്ഞതെന്ന് ഞാൻ അവനോട് തിരിച്ചു ചോദിച്ചു. അവൻ ഇപ്പോൾ അത് ഓർത്ത് ചിരിക്കുന്നുണ്ടാവുമെന്നും” മമിത പറയുന്നു.

തങ്കച്ചൻ ചേട്ടന്റെ കല്യാണമൊക്കെ ഉറപ്പിച്ചിരിക്കുകയാണ്; തന്നേയും ചേർത്തുള്ള കഥകൾ അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ട്: അനുമോൾ

0
Spread the love

അനുമോൾ എന്ന മിനിസ്ക്രീൻ ആർട്ടിസ്റ്റിനെ മലയാളി പ്രേക്ഷകർ ഓർമിക്കാൻ സ്റ്റാർ മാജിക് എന്ന ഒറ്റ ഷോ മതി. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ അനുമോളെ ഷോയിലൂടെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ സീരിയൽ ആർട്ടിസ്റ്റായും ഡാൻസറായും യൂട്യൂബർ ആയുമൊക്കെ കഴിവ് തെളിയിച്ച താരം എന്തു പോസ്റ്റ് ചെയ്താലും നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ തന്നെയും നടനായ തങ്കച്ചൻ വിതുരയേയും ചേർത്തുള്ള ഗോസ്സിപ് കഥകളിൽ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടി.

‘ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് നിങ്ങൾക്ക് നാണമില്ലേ? എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ഇതൊക്കെ കേട്ടാൽ എനിക്ക് ഒന്നും തോന്നാറില്ല. എന്നാൽ തങ്കച്ചൻ ചേട്ടൻ അങ്ങനെയല്ല. ചേട്ടന് ഇതൊക്കെ കേൾക്കുമ്പോൾ നല്ല വിഷമമുണ്ട്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചിരിക്കുകയാണ്”,-അനുമോൾ പറഞ്ഞു.

തങ്കച്ചൻ ചേട്ടന് താൻ ഒരു അനുജത്തിയാണെന്നും എനിക്ക് അദ്ദേഹം മൂത്ത ചേട്ടനാണെന്നുമാണ് അനു നേരത്തെയും പറഞ്ഞിട്ടുള്ളത്. പ്രോഗ്രാമിന് വേണ്ടിയിട്ടാണ് ഞങ്ങൾ പെയർ ആവുന്നതെന്നും താരം നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

30 കോടി ചിലവിലിറക്കിയ പടം തിരിച്ചു പിടിച്ചത് വെറും 3.5 കോടി; ഈ വർഷം പൊട്ടാതെ പിടിച്ചു നിന്നത് ആ നടന്റെ ചിത്രം മാത്രം

0
Spread the love

ജനുവരി മാസം അവസാനിച്ചപ്പോള്‍ തന്നെ മലയാള സിനിമയില്‍ വലിയ പ്രതിസന്ധിയാണ് എന്നാണ് കഴിഞ്ഞ ദിവസം സിനിമ സംഘടനകളുടെ പ്രതിനിധികള്‍ കൊച്ചിയില്‍ വ്യക്തമാക്കിയത്. 2024 ല്‍ 1000 കോടിയോളം നഷ്ടം സംഭവിച്ച മലയാള സിനിമയ്ക്ക് 2025 ജനുവരിയില്‍ മാത്രം 110 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നാണ് കണക്ക്.

ജനുവരി മാസത്തില്‍ 28 ചിത്രങ്ങളാണ് റിലീസ് ചെയ്തത്. അതില്‍ വിജയം നേടിയത് ആസിഫ് അലി നായകനായി എത്തിയ രേഖചിത്രം മാത്രം. ടൊവിനോ നായകനായ എത്തിയ 30 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം തീയറ്ററില്‍ നിന്നും നേടിയ ഷെയര്‍ 3.50 കോടി മാത്രമാണെന്നും, 17 കോടി മുടക്കിയ മമ്മൂട്ടി ചിത്രം തീയറ്റര്‍ ഷെയര്‍ നേടിയത് 4.50 കോടിയാണെന്നും ജനുവരിയിലെ ഷെയര്‍ ലിസ്റ്റ് അടക്കം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പുറമേ, ഫെഫ്ക, വിതരണക്കാരുടെ സംഘടന, തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവരാണ് സിനിമയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ചത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയില്ലെങ്കില്‍ സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരം എന്നതാണ് സംഘടനകളുടെ തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം എന്നാണ് ആവശ്യം. താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്നുമാണ് സംഘടനകളുടെ പ്രധാന ആവശ്യം.

സിനിമാനിർമാണ ചെലവിന്റെ 60ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ സാധിക്കുന്നില്ല. താരങ്ങളുടെ പ്രതിഫലം മലയാള സിനിമക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. ഒപ്പം 30 ശതമാനത്തോളമാണ് ഇപ്പോള്‍ നികുതി. ഇത്രയും നികുതി നല്‍കി ഏത് വ്യവസായത്തിനാണ് പിടിച്ച് നില്‍ക്കാന്‍ സാധിക്കുക എന്നാണ് സിനിമ സംഘടനകള്‍ ചോദിക്കുന്നത്.

മലയാള സിനിമകള്‍ ഒടിടിയില്‍ വിറ്റുപോകുന്നില്ലെന്നതും പ്രതിസന്ധിയാണ്. ഒടിടിക്കാര്‍ പടം എടുക്കുന്നില്ല, പടം നന്നായി തീയറ്ററില്‍ ഓടിയാല്‍ ഒടിടിക്കാര്‍ ഒരു തുകയിട്ട് പടം എടുക്കും. എന്നാല്‍ ആ തുക പോലും കിട്ടാന്‍ ആറ് മുതല്‍ പത്ത് മാസം വരെ എടുക്കും എന്നും സംഘടനകള്‍ പറയുന്നു.

എന്തായാലും ശ്രദ്ധേയമായ 2024 ന് ശേഷം 2025 തുടക്കത്തില്‍ തന്നെ മലയാള സിനിമയിലെ സാമ്പത്തിക പ്രശ്നങ്ങളാണ് സമരത്തിലേക്കും മറ്റും നീങ്ങുന്നത്.

വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും; 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

0
Spread the love

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി അറിയിച്ചു. കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും ബാല​ഗോപാൽ കൂട്ടിച്ചേർത്തു. പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. അതിനായി 750 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിൽ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

59 വയസില്‍ പുതിയ പ്രണയം; ആമിർ ഖാന്റെ കാമുകിയുടെ പേര് പുറത്ത്

0
Spread the love

മൂത്തമകൻ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലൗയാപ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് ആമിർ ഖാൻ. അടുത്തിടെ ബോളിവുഡിലെ മറ്റ് ഖാന്മാരെ ഷാരൂഖ് ഖാനെയും, സല്‍മാന്‍ ഖാനെയും വിളിച്ച് ചിത്രത്തിന്‍റെ പ്രിവ്യൂവും താരം നടത്തി.

അതേ സമയം ജീവിതത്തില്‍ പുതിയൊരു ബന്ധത്തിന് ആമിര്‍ തുടക്കമിട്ടുവെന്നാണ് വിവരം. ബാംഗ്ലൂർ സ്വദേശിയായ ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിംഗിലാണ് എന്നാണ് ബോളിവുഡിലെ പുതിയ ഗോസിപ്പ്. ബോളിവുഡുമായി യാതൊരു ബന്ധവും ഇല്ലാത്ത ഗൗരിയെ അടുത്തിടെ ആമിര്‍ ഒരു കുടുംബ കൂടിച്ചേരലിന് വിളിച്ചുവെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.2021ലാണ് ആമിർ മുന്‍ഭാര്യ കിരൺ റാവുവിൽ നിന്ന് വിവാഹമോചനം നേടുന്ന കാര്യം പ്രഖ്യാപിച്ചത്. ഈ വാർത്ത ആമിറോ അടുത്ത വ‍ൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, താന്‍ തീര്‍ത്തും റൊമാന്‍റിക്കാണ് എന്ന് നടന്‍ അടുത്തിടെ പറഞ്ഞിരുന്നു.

ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലൗയാപയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍ “ഞാൻ വളരെ റൊമാന്‍റിക്കായ വ്യക്തിയാണ്, ഞാൻ സത്യം ചെയ്യുന്നു. ഇത് തമാശയായി തോന്നിയേക്കാം, പക്ഷേ നിങ്ങൾക്ക് എന്‍റെ രണ്ട് മുന്‍ ഭാര്യമാരോടും ചോദിക്കാം. എന്‍റെ പ്രിയപ്പെട്ട സിനിമകളെല്ലാം റൊമാന്‍റിക് ആണ്, ഞാൻ ശരിക്കും പ്രണയത്തിൽ വിശ്വസിക്കുന്നു. നാം ജീവിതത്തിൽ വളരുമ്പോൾ, സ്നേഹത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ആഴമേറിയതാകുന്നു ജീവിതത്തെയും ആളുകളെയും നമ്മെത്തന്നെയും നന്നായി മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു” ആമിര്‍ പറഞ്ഞു.

ഏഴാം മാസത്തില്‍ പ്രസവം, ബ്ലീഡിങ്;നടി മിയയുടെ ആശുപത്രിവാസത്തിന്റെ വീഡിയോയുമായി സഹോദരി

0
Spread the love

നടി മിയ ജോര്‍ജ് പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ വീഡിയോ പങ്കുവച്ച് സഹോദരി ജിനി. ഏഴാം മാസത്തിലാണ് മിയ കുഞ്ഞിന് ജന്മം നല്‍കിയത്. 2021ലെ കോവിഡ് കാലത്തായിരുന്നു നടി മിയയ്ക്കും ഭര്‍ത്താവ് അശ്വിനും ആണ്‍കുഞ്ഞ് പിറന്നത്. ലൂക്ക എന്നാണ് മിയയുടെ കുഞ്ഞിന്റെ പേര്. ‘മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക്, ലൂക്കയുടെ വീട്ടിലെ ആദ്യ ദിനം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഗര്‍ഭിണിയായ സമയത്ത് താന്‍ നേരിടേണ്ടി വന്ന അവസ്ഥകളെ കുറിച്ച് മിയ തുറന്നു പറഞ്ഞിരുന്നു. ഗര്‍ഭിണിയായ സമയത്ത് ഇടയ്ക്ക് ബ്ലീഡിങ് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ഏഴാം മാസത്തില്‍ പ്രസവത്തിനായി വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അതുകഴിഞ്ഞ് ഇടയ്ക്ക് അശ്വിന്റെ വീട്ടിലേക്ക് പോയിരുന്നു.

അവിടെ പോയി തിരിച്ചുവന്ന സമയത്തൊരു വയറുവേദന വന്നിരുന്നു. കുറേസമയം കഴിഞ്ഞിട്ടും വേദന മാറാതെ വന്നതോടെയാണ് മമ്മിയോട് കാര്യം പറഞ്ഞത്. ഏഴാം മാസത്തില്‍ പ്രസവവേദനയൊന്നും ആരും പ്രതീക്ഷിക്കില്ലല്ലോ. ആശുപത്രിയിലേക്ക് വരാനായി ഡോക്ടര്‍ നിര്‍ദേശിച്ചതോടെയാണ് ഞങ്ങള്‍ ഇറങ്ങിയത്.

കുഞ്ഞ് പുറത്തേക്ക് വരാറായെന്നും ഉടന്‍ തന്നെ പ്രസവം നടക്കുമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പ്രസവ ശേഷം കുഞ്ഞിനെ എന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ആംബുലന്‍സിലാണ് എന്‍ഐസിയു സൗകര്യമുള്ള ആശുപത്രിയിലേക്ക് പോയത്. അവിടെയെത്തി, 15 മിനിറ്റിനുള്ളില്‍ തന്നെ പ്രസവം നടക്കുകയായിരുന്നു.

ജൂലൈയിലാണ് ഡേറ്റ് പറഞ്ഞിരുന്നതെങ്കിലും മേയ് നാലിനാണ് ലൂക്ക എത്തിയത്. ജനിച്ച സമയത്ത് ഒന്നരക്കിലോയായിരുന്നു ലൂക്കയുടെ ശരീരഭാരം. മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ട്യൂബിലാക്കി കൊടുക്കുകയായിരുന്നു. 25 ദിവസം കൊണ്ടാണ് അവന്‍ രണ്ട് കിലോയായത് എന്നായിരുന്നു മിയ പറഞ്ഞത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts