Home Blog Page 281

നല്ല കറുത്ത പനങ്കുല മുടി വേണോ? കറിവേപ്പില ഇനി ഇങ്ങനെയൊന്ന് കഴിച്ചുനോക്കൂ!! ഗുണങ്ങളേറെ..

0
Spread the love

മുടികൊഴിച്ചിൽ മിക്ക സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഒരിക്കലും പരിഹാരം കണ്ടെത്താനാകാത്ത പ്രശ്‌നമായി മാറാറുണ്ട്. സോഷ്യൽ മീഡിയയിൽ സൗന്ദര്യം വർധിപ്പിക്കാനായി ഒത്തിരി നുറുങ്ങുവിദ്യകൾ കാണാറുണ്ട്. എന്നാൽ മുടി കൊഴിച്ചിലിന്റെ കാര്യത്തിൽ പെൺകുട്ടികൾ പെട്ടന്ന് ഫലംകിട്ടുന്ന പൊടിക്കൈകൾ പരീക്ഷിച്ച് മടുത്തവരാണ്. എന്നാൽ വീട്ടുമുറ്റത്ത് നിൽക്കുന്ന കറിവേപ്പില മതി ഇതിനുള്ള പരിഹാരമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

കറിവേപ്പില നമ്മുടെ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ്. എന്നാൽ കറികളിൽ കറിവേപ്പില കണ്ടാൽ അതെടുത്ത് മാറ്റിയ ശേഷം കഴിക്കുന്നവരാണ് ഒട്ടുമിക്കവരും. ഈ ശീലം മാറ്റിയാൽ മുടികൊഴിച്ചിലിനുള്ള പരിഹാരമാവുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കറികളിൽ ചേർത്ത് കറിവേപ്പിലയുടെ ഗുണങ്ങൾ കളയേണ്ട ആവശ്യമില്ല. ഇത് പച്ചയ്‌ക്ക് ചവച്ചരച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

കറിവേപ്പില പച്ചയ്‌ക്ക് കഴിക്കുമ്പോൾ പൂർണ്ണമായ പോഷക ഗുണങ്ങളും ബയോ ആക്ടീവ് സംയുക്തങ്ങളും ശരീരത്തിന് ലഭ്യമാകും. കറിവേപ്പിലയിൽ വിറ്റാമിൻ എ, ബി, സി, ഡി തുടങ്ങിയ അവശ്യ പോഷകങ്ങളും കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ചില ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഇവയിൽ ധാരാളമുണ്ട്. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ തുടങ്ങിയ സംയുക്തങ്ങൾ മുടി കൊഴിയുന്നത് കുറയ്‌ക്കുകയും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും.

പച്ച കറിവേപ്പില ചവച്ചുകഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ സെബം ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കും. തലയോട്ടിയുടെയും ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. കറിവേപ്പിലയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് രോമകൂപങ്ങളെ സംരക്ഷിക്കാൻ സഹായിക്കുകയും മുടി കൊഴിച്ചിലും പൊട്ടലും കുറയ്‌ക്കുകയും ചെയ്യും.

കറിവേപ്പില ചവയ്‌ക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുമെന്നും അതുവഴി രോമകൂപങ്ങളിലേക്കുള്ള പോഷക വിതരണം വർദ്ധിപ്പിക്കുകായും ചെയ്യും. കറിവേപ്പിലയിൽ സമൃദ്ധമായ ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയിട്ടുള്ളതിനാൽ, മുടിയുടെ അകാല നരയ്‌ക്ക് കാരണമായേക്കാവുന്ന ഓക്‌സിഡേറ്റീവ് കേടുപാടുകൾ കുറയ്‌ക്കാൻ അവ സഹായിക്കും. അടുക്കളത്തോട്ടങ്ങളിൽ വളർത്തുന്ന കറിവേപ്പിലകളാണ് ഇത്തരത്തിൽ പച്ചയ്‌ക്ക് കഴിക്കാൻ ഉത്തമം. കടകളിൽ നിന്നും വാങ്ങുന്ന ഇലകളിൽ കീടനാശിനിയുടെ സാന്നിധ്യം ഉണ്ടാകും. അതിനാൽ ചെറുചൂടുവെള്ളത്തിൽ കഴുകിയ ശേഷമേ ഇത് കഴിക്കാവൂ.

പുറം തിരിഞ്ഞു നിൽക്കുന്ന ആൾ അപ്പോൾ ബേസിലുമല്ല ചില്ലറക്കാരനുമല്ല! എമ്പുരാനിലെ ‘ഡ്രാഗൺ’ ആകുന്നത് ഈ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം?

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തും. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ വിദേശ അഭിനേതാക്കൾ ആരൊക്കെയാകുമെന്നാണ് ഇപ്പോൾ പ്രേക്ഷകർ ആകാംഷയോടെ ഉറ്റു നോക്കുന്നത്. ഇപ്പോൾ സിനിമയുമായി ചേർത്ത് ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണിന്റെ പേരും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കേൾക്കുകയാണ്.

റിക്കിന്റെ വിക്കിപീഡിയ പേജിൽ കാണുന്ന സിനിമകളുടെ ലിസ്റ്റിൽ എമ്പുരാന്റെ പേരും ചേർത്തിരിക്കുന്നതായി കാണാം. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒരു തിയറി പ്രചരിക്കുന്നുണ്ട്. എമ്പുരാന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രത്തെ കാണിച്ചിരുന്നു. ഇത് ആരായിരിക്കും എന്നതിൽ വലിയ ചർച്ചകളുമുണ്ടായി. റിക്ക് യൂൺ സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ ചിത്രം പതിപ്പിച്ച വസ്ത്രം ധരിച്ച് നിൽക്കുന്ന കഥാപാത്രത്തെ റിക്കായിരിക്കും അവതരിപ്പിക്കുക എന്ന തരത്തിലാണ് തിയറി പ്രചരിക്കുന്നത്.

ലോകപ്രശ്‌സതമായ ക്രിമിനൽ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും അബ്‌റാം ഖുറേഷിയുടെ എതിരാളിയായി എത്തുകയെന്നും സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നുണ്ട്. തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ യാക്കൂസ ഗ്യാങിന്റെ ഉയർന്ന തലത്തിലുള്ളവർ ധരിക്കുന്ന ചിഹ്നമാണ്. ഈ ഗ്യാങ്ങിന്റെ തലവനായാകും റിക്ക് എത്തുക എന്നും തിയറികളുണ്ട്.

കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

‘എംടി പടങ്ങൾ പോലെ’; മനസിൽ എവിടൊയൊക്കെയോ ചെറിയൊരു വിങ്ങൽ, നാരായണീന്റെ മൂന്നാണ്മക്കൾ ഏറ്റെടുത്ത് പ്രേക്ഷകർ

0
Spread the love

ജോജു ജോർജ്, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ നാരായണീന്റെ മൂന്നാണ്മക്കൾ ചിത്രത്തെ നെഞ്ചേറ്റി പ്രേക്ഷകർ. നവാ​​ഗതനായ ശരൺ വേണു​ഗോപാൽ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ജനഹൃദയങ്ങൾ നൽകുന്നത്. ജോജുവും അലൻസിയറും സുരാജും മത്സരിച്ച് അഭിനയിച്ചുവെന്നാണ്പ്രേക്ഷകർ പറയുന്നത്.

എംടി വാസുദേവൻ നായരുടെ സിനിമകൾ കാണുന്ന പോലെ തോന്നിയെന്നും പഴയ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ചിത്രമാണെന്നും പ്രേക്ഷകർ പറയുന്നു. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ഓരോരുത്തരുടെ പ്രകടനവും ഒന്നിനൊന്ന് മെച്ചം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം മുന്നോട്ടുപോകുന്നത്.

“ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. നമ്മുടെ വീട്ടിലൊക്കെ നടക്കുന്ന സംഭവങ്ങൾ പോലെയാണ് തോന്നിയത്. നല്ല തിരക്കഥയും സംഭാഷണവുമായിരുന്നു. ഫാമിലി ഡ്രാമ സിനിമയാണ്. ജോജു ജോർജ് ഇതുവരെ ചെയ്യാത്ത കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. തികച്ചുമൊരു കുടുംബകഥ പറയുന്ന ഹൃദയഹാരിയായ സിനിമയാണ്”.

“പഴയൊരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. മനസിൽ എവിടൊയൊക്കെയോ ചെറിയൊരു വിങ്ങലുണ്ടാവും. അത്രയ്‌ക്കും മനോഹരമായാണ് എടുത്തിരിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതുവരെ കാണാത്തൊരു പ്രമേയം.

പശ്ചാത്തല സം​ഗീതവും മേക്കിം​ഗും എടുത്തുപറയേണ്ടതാണ്. ​പാട്ടുകളെല്ലാം അതിമനോഹരമായിരുന്നു. കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നതായാണ് നമുക്ക് തോന്നുന്നത്. ഇതുപോലെയൊരു ജോണറിലുള്ള സിനിമ ഇറങ്ങിയിട്ട് ഒരുപാട് നാളായി. പഴയ കാലഘട്ടം മനസിലേക്ക് ഓടിയെത്തും. കുടുംബത്തിലുള്ളവർ തമ്മിലുള്ള പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. ശരിക്കും റിയൽ പോലെ തോന്നുന്നുണ്ടെന്നും” പ്രേക്ഷകർ പറയുന്നു.

എന്തിനാണ് ഈ കാട്ടിക്കൂട്ടൽ എന്ന് കമന്റ്; സ്വന്തം വല്യമ്മച്ചിയെ എടുത്ത് നടന്ന വീഡിയോയെ വിമർശിച്ച ആരാധകന് ചുട്ട മറുപടി നൽകി നടി സ്മിനു

0
Spread the love

സ്വന്തം അമ്മൂമ്മയെ കൈകളിൽ എടുത്തു നടന്നു വരുന്ന നടി സ്മിനുവിന്റെ വിഡിയോ ശ്രദ്ധ നേടുന്നു. ചട്ടയും മുണ്ടും ധരിച്ച അമ്മൂമ്മയെ സ്നേഹപൂർവം കൈകളിലെടുത്ത് വീട്ടിലേക്കു കയറുകയാണ് സ്മിനു. ബാല്യത്തിൽ തന്നെ എടുത്തുകൊണ്ടു നടന്ന അമ്മൂമ്മയോടുള്ള സ്നേഹം പങ്കുവയ്ക്കുന്ന കുറിപ്പിനൊപ്പമായിരുന്നു താരത്തിന്റെ വിഡിയോ. കുട്ടിക്കാലത്തു ലഭിച്ച സ്നേഹത്തിന്റെ ഓർമകൾക്ക് പകരം കൊടുക്കാൻ ഇതിലും വലുതായി ഒന്നുമില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു സ്മിനുവിന്റെ കുറിപ്പ്.

സ്മിനുവിന്റെ വാക്കുകൾ: ‘എന്റെ അമ്മയുടെ അമ്മ. ഭൂമിയിൽ ആദ്യമായി എന്റെ പപ്പയ്ക്ക് ഒപ്പം സ്നേഹത്തോടെ എന്നെ ഏറ്റുവാങ്ങി പരിപാലിച്ച കരങ്ങളുടെ ഉടമ. എന്റെ വല്യമ്മച്ചി. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകൾ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്നേഹത്തിന്റെയും ഓർമകളിൽ പകരം കൊടുക്കാൻ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ല. എന്റെ ബാല്യത്തിൽ അമ്മച്ചി എന്നെ എടുത്തു. അമ്മച്ചിയുടെ വാർധക്യത്തിൽ അമ്മച്ചിയെ ഞാൻ എടുക്കുന്നു. കർമ എന്ന വാക്കിന് സ്നേഹത്തിന്റെ ഭാഷയിൽ ചെറിയ ഒരു ഓർമപ്പെടുത്തൽ. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആവട്ടെ നമ്മുടെ മാതാപിതാക്കൾ’

സ്മിനുവിന്റെ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായി. അതിനിടെ, താരത്തെ വിമർശിച്ചും ചിലർ രംഗത്തെത്തി. എന്തിനാണ് ഈ കാട്ടിക്കൂട്ടൽ എന്ന അർത്ഥത്തിൽ കമന്റ് ചെയ്ത ആളോട് ‘നിങ്ങളുടെ വീട്ടിലെ ആരെയും അല്ലല്ലോ എടുത്തത് എന്റെ വല്യമ്മച്ചിയെ അല്ലെ?’ എന്നായിരുന്നു സ്മിനുവിന്റെ മറുപടി.

പ്രേമലു ഇന്ന് മുതൽ റി റിലീസിന്; സ്പെഷ്യൽ സ്ക്രീനിം​ഗ്

0
Spread the love

ലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം ആയിരുന്നു 2024. ഇറങ്ങിയ ഭൂരിഭാ​ഗം സിനിമകളും കോടി ക്ലബ്ബുകളിൽ ഇടം നേടുക മാത്രമല്ല മികച്ച ക്വാളിറ്റി കണ്ടന്റുകളും തന്നിരുന്നു. അക്കൂട്ടത്തിലൊരു സിനിമയാണ് പ്രേമലു. സച്ചിന്റെയും റീനുവിന്റെയും പ്രണയം പറഞ്ഞ സിനിമയ്ക്ക് ലഭിച്ചത് ചെറുതല്ലാത്ത സ്വീകാര്യത ആയിരുന്നു. കേരളം കടന്നും ​ഗംഭീര പ്രേ​ക്ഷക പ്രശംസ നേടാനും പ്രേമലുവിന് സാധിച്ചു. നിലവിൽ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ പ്രേമലു റി റിലീസിന് ഒരുങ്ങുന്നുവെന്ന അപ്ഡേറ്റാണ് അണിയറക്കാർ പങ്കിട്ടിരിക്കുന്നത്. പ്രേമലു റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തിലാണ് റി റിലീസ്. ഇന്ന് മുതൽ ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആർ സ്ക്രീനുകളിലാണ് ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിം​ഗ്. പതിനാല് തിയറ്ററുകളിലാണ് പ്രദർശനം. 

2024 ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പ്രേമലു. കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം തെലുങ്കിലും തമിഴിലും ഗംഭീര പ്രശംസകള്‍  ഏറ്റുവാങ്ങി. ഒപ്പം കളക്ഷനും. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതല്‍ തന്നെ മൗത്ത് പബ്ലിസിറ്റിയും നേടിയിരുന്നു. ഒന്നാം ദിനം 90 ലക്ഷം രൂപ കളക്ട് ചെയ്ത ചിത്രത്തിന്‍റെ തേരോട്ടം തുടങ്ങിയത് രണ്ടാം ദിനം മുതലായിരുന്നു. പിന്നീട് ഇങ്ങോട്ട് കേരളത്തിന് അകത്തും പുറത്തും മികച്ച കളക്ഷന്‍ നേടിയ പ്രേമലു 135.9 കോടി നേടി. ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷനാണിത്. 

നെടുമ്പാശേരി വിമാനത്താവളത്തിലെ 4 അടി താഴ്ചയുള്ള കുഴിയിൽ വീണ് 3 വയസ്സുകാരന് ദാരുണാന്ത്യം, അന്വേഷണം

0
Spread the love

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യ കുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മാലിന്യകുഴി തുറന്നിട്ടതിൽ വീഴ്ച്ചവരുത്തിയതടക്കം അന്വേഷിക്കും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വെള്ളിയാഴ്ച ജയ്പൂരിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ രാജസ്ഥാൻ ദാമ്പതികളുട മകൻ റിതൻ ജാജുവാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ രക്ഷിതാക്കൾ സമീപത്തുള്ള കഫേയിൽ ഭക്ഷണം കയറിയപ്പോഴാണ് അപകടം നടന്നത്. രക്ഷിതാക്കൾ കഫേയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്കൊപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടി 10 മിനിറ്റോളം കുട്ടി 4 അടി താഴ്ചയുള്ള കുഴിയിൽ കിടന്നതിന് ശേഷമാണ് അപകടവിവരം രക്ഷിതാക്കൾ അറിയുന്നത്. കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ എയർപോർട്ട്‌ അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയിൽ വീണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാലിന്യക്കുഴിക്ക് നാലടിയോളം താഴ്ചയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു

കുട്ടിയുടെ മരണത്തിൽ അനുശോചിച്ചും സംഭവത്തിൽ വിശദീകരണം നൽകിയും സിയാലിന്റെ ഒരു വാർത്തക്കുറിപ്പ് ഇറങ്ങിയിട്ടുണ്ട്. നടവഴിയിൽ അല്ല അപകടം നടന്നതെന്നും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത് എന്നുമാണ് സിയാലിന്‍റെ വാദം. എന്നാൽ ആർക്കും യഥേഷ്ട്ടം കയറി ചെലവുന്ന പുൽത്തകിടിയാണ് ഇതെന്നും ഇവിടെ മുന്നറിയിപ്പ് ബോർഡോന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷി പറയുന്നു. അപകടം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അത് ഇതുവരെ സിയാൽ പുറത്ത് വിട്ടിട്ടില്ല.

മമ്മൂക്കയ്ക്ക് 16 കോടി, ലാലേട്ടന് 15; നയൻ താരയുടെ പ്രതിഫലവും ഞെട്ടിക്കുന്നത്, ഒപ്പം ചാക്കോച്ചനും ഫഹദും ആസിഫും

0
Spread the love

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. ഇതാണ് മഹേഷ് നാരായണൻ ചിത്രത്തിലേക്ക് മലയാളികളെ ഒന്നാകെ അടുപ്പിച്ച പ്രധാനഘടകങ്ങളിൽ ഒന്ന്. ഇവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അധികം അപ്ഡേറ്റുകൾ ഒന്നും വരാത്തത് കൊണ്ടുതന്നെ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി താരങ്ങൾ വാങ്ങിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള കണക്കുകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

അടുത്തിടെ ഒരു അഭിമുഖത്തിൽ മഹേഷ് നാരായണൻ പടത്തിന്റെ ബജറ്റ് 100 കോടി അടുപ്പിച്ചാണെന്ന് നിർമാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം ആണ് ഇപ്പോൾ താരങ്ങളുടെ പ്രതിഫല ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നതും. ഇതിന്റെ അടിസ്ഥാനത്തിൽ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് മമ്മൂട്ടിയാണ്. 16 കോടിയാണ് നടന്റെ പ്രതിഫലം എന്ന് പറയപ്പെടുന്നു. മോഹൻലാലിന് 15 കോടിയാണ് സിനിമയിലെ പ്രതിഫലം. നയൻതാരയ്ക്ക് 10 കോടിയും. നയൻതാര ചിത്രത്തിൽ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക വിവരം വന്നിട്ടില്ല. നാല്പത് മിനിറ്റ് മാത്രമുള്ള റോളിന് അ‍ഞ്ച് കോടി വീതമാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വാങ്ങിക്കുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ചർച്ചയിൽ പറയുന്നു.

അതോടൊപ്പം തന്നെ സിനിമയിൽ ആസിഫ് അലി ​ഗസ്റ്റ് റോളിൽ എത്തുമെന്ന അഭ്യൂഹങ്ങളും നടക്കുകയാണ്. എന്തായാലും ഈ പ്രതിഫല കണക്കിന്റെ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മഹേഷ് നാരായണന്റേത്. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. ബോളിവുഡിലെ പ്രമുഖ ഛായാ​ഗ്രാഹകനായ മനുഷ് നന്ദന്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്.

‘പൊന്മാൻ ഒരുപാട് ഇഷ്ടപ്പെട്ടു’; സംവിധായകനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് വിക്രം

0
Spread the love

ബേസിൽ ജോസഫ് നായകനായ ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാൻ കണ്ട് അഭിനന്ദനവുമായി തമിഴ് സൂപ്പർ താരം വിക്രം. ചിത്രം കണ്ട് ഏറെയിഷ്ടപെട്ട വിക്രം, അതിന് ശേഷം സംവിധായകൻ ജ്യോതിഷ് ശങ്കറിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. വൈകാതെ തന്നെ ചിത്രത്തിൻ്റെ ടീമിനെ നേരിൽ കാണാം എന്നും വിക്രം പൊൻമാൻ ടീമിനെ അറിയിച്ചിട്ടുണ്ട്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച്, ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം സൂപ്പർ വിജയം നേടി പ്രദർശനം തുടരുകയാണ്.

ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പൊൻമാൻ. 

അജേഷ് എന്നാണ് ചിത്രത്തിൽ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പോല്‍, രാജേഷ് ശർമ, സന്ധ്യ രാജേന്ദ്രൻ, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

എറണാകുളത്തെ നിരാശപ്പെടുത്താതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്, വിശദമായി വായിക്കാം..

0
Spread the love

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് രാവിലെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. എടുത്തു പറയാൻ തക്ക ബ്രഹ്‌മാണ്ഡ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും എറണാകുളം ജില്ലയെ സംബന്ധിച്ച് നിരാശപ്പെടുത്താതെ ബജറ്റ് ആണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി രൂപീകരണം മുതൽ ഐടി, ടൂറിസം, ജലം, ഗതാഗതം, വന്യജീവി ആക്രമണം തുടങ്ങിയ മേഖലകളിൽ ജില്ലയെ ഉൾക്കൊള്ളിക്കുന്നതാണു ബജറ്റ്. ടൂറിസം മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്ന 385 കോടി രൂപയുടെ നല്ലൊരു വിഹിതം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയുടെ കവാടമായ കൊച്ചിക്കു ലഭിക്കും. ഒഴിഞ്ഞു കിടക്കുന്ന വീടുകളെ ടൂറിസം സര്‍ക്യൂട്ടിൽ ഉൾപ്പെടുത്തുന്ന കെ–ഹോം പദ്ധതിയിൽ കോവളം, മൂന്നാർ, കുമരകം എന്നിവയ്ക്ക് ഒപ്പം ഫോർട്ട്കൊച്ചിയുമുണ്ട്. അഞ്ചു കോടി രൂപയുടെ വിഹിതം അങ്ങനെ കൊച്ചിക്കും ലഭിക്കും. ഇതിനുപുറമെ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഹോട്ടലുകള്‍ നിർമിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതിയുടെ ഗുണവും കൊച്ചിക്ക് ലഭിക്കും. കൊച്ചി മുസിരിസസ് ബിനാലെയ്ക്കായി ഇത്തവണ 7 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്.

ഉഡാൻ പദ്ധതിയുടെ ഭാഗമായി സീപ്ലെയിൻ ടൂറിസം, ഹെലിപ്പോർട്ടുകൾ, ചെറിയ വിമാനത്താവളങ്ങൾ തുടങ്ങിയവ ആവിഷ്കരിക്കാൻ 20 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അടുത്തിടെ കൊച്ചിയിൽ‍നിന്ന് ഇടുക്കിയിലേക്കുള്ള സീ പ്ലെയിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു. കുസാറ്റിൽ ന്യൂറോ ഡീജനറേഷൻ ആന്‍ഡ് ബ്രെയിൻ ഹെൽത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രഖ്യാപനവും കൊച്ചിക്ക് നേട്ടമാണ്. ഇതിനായി 69 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൊച്ചി സുസ്ഥിര നഗരഭൂമി പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായി ദ്വീപുകൾ ഒഴികെയുള്ള 210 ഹെക്ടർ ഭൂമി സ്വകാര്യ പങ്കാളിത്തത്തോടെ ഏറ്റെടുക്കുമെന്നതാണു ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഇൻഫോ പാർക്ക് മൂന്നാം ഘട്ട വികസനമടക്കം ലക്ഷ്യം വച്ചുള്ള ലാൻഡ് പൂളിങ് ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് കരുതുന്നത്.

എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ‘ഓപ്പറേഷൻ ബ്രേക്ത്രൂ’വിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇൻഫോ പാർക്കിന്റെ വികസനത്തിന് 21.60 കോടി രൂപ, ഇന്‍ഫോ പാർക്ക്, സ്മാർട് സിറ്റി എന്നിവിടങ്ങളിലെ ജലവിതരണത്തിന് 9 കോടി രൂപ, പെട്രോ കെമിക്കൽ പാർക്കിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 30 കോടി രൂപ, കിൻഫ്രയ്ക്ക് 346.31 കോടി രൂപ, കിൻഫ്രയുടെ മേൽനോട്ടത്തിൽ കാക്കനാട് നിര്‍മിക്കുന്ന എക്സിബിഷൻ സെന്ററിന് 20 കോടി രൂപ, കൊച്ചി – ബെംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി–പാലക്കാട് ഹൈടെക് ഇടനാഴിക്ക് 200 കോടി രൂപ, സ്റ്റാർട്ട് അപ് മിഷന്റെ കൊച്ചിയിലുള്ള ടെക്നാളജി ഇന്നൊവേറ്റീവ് സോണിന് 20 കോടി രൂപ തുടങ്ങിയവയും കൊച്ചിയുടെ വികസനത്തെ സഹായിക്കുന്നതാണ്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്രാ കപ്പൽ തുടങ്ങാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. യാത്രാ കപ്പലുകൾ, ക്രൂസൂകൾ, ആഡംബര കപ്പലുകൾ തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ വരുന്നതിനു വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ 10 കോടി രൂപ അനുവദിച്ചതും കൊച്ചിക്ക് ഗുണകരമാകും. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് 289 കോടി രൂപ, സംയോജിത ജലഗതാഗത വികസന പദ്ധതിക്ക് 156 കോടി രൂപ, മറൈൻ ഡ്രൈവിൽ ഭവന നിർമാണ ബോർഡ് നിർമിക്കുന്ന 2,400 കോടി രൂപയുടെ മറൈൻ എക്കോ സിറ്റി, ജിസിഡിഎയുടെ 100 കിടക്കകളുള്ള ഷീ ഹോസ്റ്റൽ പദ്ധതിക്ക് 5 കോടി തുടങ്ങിയ പ്രഖ്യാപനങ്ങളും കൊച്ചിക്കുണ്ട്. എറണാകുളം ജില്ലയുടെ മലയോര മേഖലകൾ നിരന്തരം വന്യമൃഗ ആക്രമണങ്ങൾക്ക് വിധേയമാകുന്നതാണ്. മനുഷ്യ–വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് 70.40 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

താൻ ഗർഭിണിയാണെന്ന് 20ാം വയസ്സിൽ തുറന്നു പറഞ്ഞപ്പോൾ ബോയ്ഫ്രണ്ട് ഉണ്ടോ എന്നായിരുന്നു അമ്മയുടെ മറുപടി; തുറന്നു പറഞ്ഞ് കനി കുസൃതി

0
Spread the love

പേര് പോലെ തന്നെ മറ്റുള്ള നടിമാരിൽ നിന്നും അല്പം വ്യത്യസ്തയാണ് എന്നും കനി കുസൃതി. നിലപാടുകൾ അത് രാഷ്ട്രീയ പരമായിരുന്നാലും ശെരി വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതായാലും ശരി വെള്ളം ചേർക്കാതെ താരം തുറന്നു പറയും. തന്റെ പ്രണയ ബന്ധങ്ങളുടെ കാര്യമായാലും മാതാപിതാക്കളുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള പറച്ചിലായാലും താരം നിർഭയം അഭിനയിച്ച മറ്റുള്ളവർ അഭിനയിക്കാൻ മടിക്കുന്ന കഥാപാത്രങ്ങൾ ആയാലും മലയാളികൾക്ക് അത്രപെട്ടെന്നൊന്നും അംഗീകരിക്കാൻ കഴിയില്ല. താരത്തിന്റെ നഗ്‌നതയെ ചൊല്ലിയും സ്‌ക്രീനിൽ കാണിച്ച ലൈംഗിക സീനുകളെ ചൊല്ലിയും മലയാളികൾ ഏറെ കല്ലെറിഞ്ഞ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ കനിക്ക് കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് മലയാളിക്ക് കരണത്ത് കിട്ടിയ അടി പോലെ ആയിരുന്നു.

ഇത്തരത്തിൽ വിമർശങ്ങൾ ഏൽക്കുമ്പോഴും സ്വന്തം നിലപാടുകൾ മടികൂടാതെ തുറന്നു പറയാൻ കാണിക്കുന്ന തന്റേടമുണ്ടാകാൻ തന്റെ മാതാപിതാക്കൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തുറന്നു പറയുകയാണ് താരമിപ്പോൾ. താനും തന്റെ അമ്മയും തമ്മിലുള്ള ബന്ധം ചെറുപ്പം മുതലെ കൂട്ടുകാരികൾ പോലെ ആയിരുന്നു. അമ്മയായിരുന്നു ജോലിക്ക് പോയിരുന്നത്. അച്ഛനാണ് എന്നെ നോക്കിയിരുന്നത്. വീട്ടിൽ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു.

തന്റെ 20ആം വയസിൽ തനിക്ക് ഗർഭമുണ്ടോ എന്ന് സംശയം തോന്നി. ഇക്കാര്യം താൻ അമ്മയോട് തുറന്നു പറഞ്ഞപ്പോൾ അമ്മ തൈറോയ്ഡിന്റെെയും ​ഗർഭാശയത്തിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലുള്ള സമയമായിരുന്നു. തന്നോട്‌ ബോയ് ഫ്രണ്ട് ഉണ്ടോയെന്ന് ആണ് അമ്മ ചോദിച്ചത്. ഇല്ലെന്ന് ഞാൻ പറഞ്ഞു. അതുകേട്ട അമ്മ കുഴപ്പമില്ലെന്നും അബോഷൻ ചെയ്യാമെന്നുമാണ് പറഞ്ഞത്. നിസാരമായിരുന്നു ആ മറുപടി കനി പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts