Home Blog Page 3

അഡ്വാന്‍സ് ബുക്കിംഗില്‍ പുറത്ത് നിന്ന് മാത്രം എമ്പുരാന്‍ കൊയ്തത് കോടികൾ; കേരളത്തിലെ കണക്ക് കൂടയായാൽ കളി വേറെ ലെവലെന്ന് ആരാധകർ

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം 40 അര ലക്ഷത്തിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു.

ഇപ്പോഴിതാ റിലീസിന് ഒരാഴ്ച ഇനിയും ബാക്കി നില്‍ക്കെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനോടകം വലിയൊരു തുക എമ്പുരാന്‍ പോക്കറ്റിലാക്കി കഴിഞ്ഞു എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുപോലുമില്ല എന്നതിനാല്‍ തന്നെ ഇതൊരു സാംപിള്‍ വെടിക്കെട്ടാണ് എന്നാണ് ആരാധകരുടെ പക്ഷം.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 11 കോടി രൂപയാണ്. വിദേശത്ത് നേരത്തെ തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ പങ്ക് വെക്കുന്ന വിവരമാണിത്. ബുക്കിംഗ് ആരംഭിച്ച ഓവര്‍സീസ് മാര്‍ക്കറ്റുകളിലൊക്കെ വലിയ പ്രതികരണമാണ് എമ്പുരാന്‍ നേടിക്കൊണ്ടിരിക്കുന്നത്.നേരത്തെ ഓവര്‍സീസ് റൈറ്റ്സ് തുകയിലും എമ്പുരാന്‍ റെക്കോഡിട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്സ് തുകയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. 30 കോടിയില്‍ അധികം തുക ഓവര്‍സീസ് റൈറ്റ്സായി എമ്പുരാന് ലഭിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത നേടിയ 15 കോടിയുടെ റെക്കോഡാണ് എമ്പുരാന്‍ പഴങ്കഥയാക്കിയിരിക്കുന്നത്.

പിണറായി വിജയന്റെ മുണ്ടൊന്ന് മാറ്റിയാൽ ഒന്നാന്തരം കാവി നിക്കർ കാണാം; രഹസ്യമായി നിർമല സീതാരാമനെ കാണാൻ എന്തിന് പോയെന്ന് അഖിൽ മാരാർ

0
Spread the love

ഇടതുപക്ഷത്തിനും പിണറായി വിജയനും എതിരെയുളള വിമർശനം തുടർന്ന് സംവിധായകനും ബിഗ് ബോസ് മലയാളം വിജയിയുമായ അഖിൽ മാരാർ. നാട്ടിലെ ഏറ്റവും വലിയ വർഗീയവാദികൾ സിപിഎം ആണെന്നും ജാതി വർഗീയതയിൽ നിന്ന് മതവർഗീയതയിലേക്ക് പാർട്ടി മാറിയെന്നും അഖിൽ മാരാർ ആരോപിച്ചു.

പിണറായി വിജയന്റെ മുണ്ടിനടിയിൽ കാവി നിക്കർ ആണെന്നും എസ്എഫ്ഐഒ കേസിൽ പ്രതിയായ മകളെ രക്ഷിക്കാൻ പിണറായി കേന്ദ്രമന്ത്രിയെ കാണാൻ പോയെന്നും അഖിൽ മാരാർ ആരോപിക്കുന്നു. നിലനിൽപ്പിനും പണത്തിനും വേണ്ടിയാണ് പിണറായി ബിജെപിയുടെ ഔദാര്യം പറ്റുന്നത് എന്നും അഖിൽ മാരാർ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അഖിൽ മാരാരുടെ ആരോപണം. അഖിൽ മാരാരെ വിമർശിച്ചും പിന്തുണച്ചും പ്രതികരണങ്ങൾ കമന്റ് ബോക്സിൽ വരുന്നുണ്ട്. നേരത്തെയും പിണറായിക്കും ഇടതുപക്ഷത്തിനുമെതിരെ അഖിൽ മാരാർ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു.

അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കമ്മ്യൂണിസ്റ് പാർട്ടിയേയും മുഖ്യമന്ത്രിയേയും ആര് വിമർശിച്ചാലും അവരെ പിടിച്ചു സംഘി ആക്കാൻ നടക്കുന്ന അന്തം കമ്മികൾക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു…തങ്ങളെ എതിർക്കുന്നവനെ ഒറ്റപ്പെടുത്താൻ കേരളത്തിലെ മുസ്ലിം സമൂഹത്തെ കൂടെ കൂട്ടുക.. സംഘിക്ക് പിന്തുണ കൊടുക്കരുത് എന്ന നിശബ്ദ ഭീഷണി കോൺഗ്രസ്സ് അനുഭാവികൾക്ക് കൊടുക്കുക അത് വഴി പാർട്ടിക്ക് എതിരെ ഉയരുന്ന ശബ്ദങ്ങളെ ബുദ്ധിപരമായി ഇല്ലാതാക്കുക..ഇനി നമുക്ക് ആരാണ് ഈ നാട്ടിലെ ഏറ്റവും വലിയ വർഗീയ തീവ്രവാദികൾ എന്ന് നോക്കാം… ഒരു കാലത്ത് പാർട്ടി വളരണം എങ്കിൽ ജാതീയമായ ഭിന്നിപ്പ് ആയിരുന്നു ഇവരുടെ ലക്ഷ്യം.. അത് കൊണ്ട് സകല ദളിത്‌ കുടുംബങ്ങളിലും ജാതിയ വിഷം കുത്തി വെച്ച് ഹിന്ദുക്കളെ തമ്മിൽ തല്ലിച്ച് നായന്മാരെ കോൺഗ്രസിലും ബാക്കിയുള്ളവരെ തങ്ങളുടെ കൂടെയും കൂട്ടി അവരുടെ ജീവിതം തകർത്തു താറുമാറാക്കി.. പാർട്ടിക്ക് ആളെ കൂട്ടാൻ മാത്രമായി പല ദളിത്‌ കോളനികളും മാറി..ഈ കുടുംബങ്ങളിലെ കുട്ടികളെയും ചെറുപ്പക്കാരെയും കേസിൽ പെടുത്തി ഒരിക്കലും രക്ഷപെടാൻ കഴിയാത്ത അവസ്ഥയിൽ ആക്കി.. സഹകരണ ബാങ്കിൽ നിന്നും കുറച്ചു ലോൺ കൂടി നൽകി ഇവന്റെ പ്രമാണവും കസ്റ്റഡിയിൽ ആക്കി.. പാർട്ടി മാറിയാൽ ജീവിതം അവസാനിക്കും എന്ന് ഭയന്ന് പലരും ഇവരുടെ അടിമകൾ ആയി കഴിയുന്നു..ഇതിൽ ആരെങ്കിലും ചിന്തിക്കാൻ തുടങ്ങിയാൽ അപ്പോൾ തന്നെ പണ്ട് നായന്മാർ അവരുടെ അപ്പൻ അപ്പൂപ്പൻ മാരോട് ചെയ്ത ക്രൂരതകൾ പറഞ്ഞു അവരെ വീണ്ടും പാർട്ടിയുടെ കീഴിൽ തളയ്ക്കുന്നു…കാലം മാറിയപ്പോൾ പതിയെ ജാതി വർഗീയത മത വർഗീയതയിലേക്ക് പാർട്ടി മാറ്റി പിടിച്ചു.. ബിജെപി യുടെ വളർച്ചയും കോൺഗ്രസ്സിൽ നിന്നും ബിജെപി യിലേക്കുള്ള കൊഴിഞ്ഞു പോക്കും മുസ്ലിങ്ങൾക്ക് ബിജെപി യോടുള്ള വിരോധവും മനസ്സിലാക്കിയ പാർട്ടി ഒരുകാലത്തു മുസ്ലിം സമൂഹത്തെ ഇന്നത്തെ തീവ്ര ഹിന്ദു സംഘടനകൾ പോലും ആക്ഷേപിക്കാത്ത പദങ്ങൾ ഉപയോഗിച്ച് ആക്ഷേപിച്ചിരുന്ന എന്തിനു കേരളം ഒരു മിനി പാകിസ്ഥാൻ ആണെന്ന് വരെ പറഞ്ഞ പാർട്ടി പതിയെ മുസ്ലിങ്ങളെ സുഖിപ്പിക്കാൻ ആയി തുടങ്ങി. ഞങ്ങളാണ് നിങ്ങളുടെ രക്ഷകർ എന്ന് വരുത്തി തീർക്കാൻ തുടങ്ങി.. ബിജെപിയെ നേരിടാൻ കോൺഗ്രസ്സിന് കഴിയില്ല എന്ന് കേരളത്തിൽ അവർ സ്ഥാപിച്ചെടുത്തു..രാഹുൽ ഗാന്ധി ഒരു കോമാളി ആണെന്ന് സിപിഎം പരമാവധി വരുത്തി തീർത്തു..രമേശ്‌ ചെന്നിത്തല, VD സതീശൻ, കെ സുധാകരൻ, ശശി തരൂർ, പ്രേമചന്ദ്രനും ഒക്കെ സംഘിയാണ് എന്ന് ആക്ഷേപിച്ചു നടന്നത് മുസ്ലിങ്ങളെ UDF ഇൽ നിന്നും അകറ്റുക എന്ന ബുദ്ധിയിലാണ്…എന്നാൽ യഥാർത്ഥ സംഘി ആരെന്നു പരിശോധിക്കാം..പിണറായി വിജയന്റെ മുണ്ട് ഒന്ന് മാറ്റിയാൽ നല്ല ഒന്നാന്തരം കാവി നിക്കർ തന്നെ കാണാം.. അത് വർഗീയതയുടെ അല്ല നിലനിൽപ്പിനു വേണ്ടി പണത്തിനു വേണ്ടി ബിജെപി യുടെ ഔദാര്യം പറ്റി നിന്നാലേ പറ്റു എന്ന ബുദ്ധിയിൽ എടുത്തു ഇട്ടതാണ്..9മാവോയിസ്റ്റുകളെ കാട്ടിൽ കയറി വെടി വെച്ച് കൊന്ന സർക്കാരിന്റെ പക്ഷം ഇടത് 😂ലഘു രേഖ യുടെ പേരിൽ രണ്ട് മുസ്ലിം കുട്ടികളെ UAPA ചുമത്തി അകത്തിട്ടപ്പോൾ ശെരിയെന്ന് പറഞ്ഞ സർക്കാർ ഇടത് 😂ഒരിക്കൽ എതിർത്ത പദ്ധതികൾ എല്ലാം ബിജെപി പറഞ്ഞ പോലെ കേരളത്തിൽ നടപ്പിലാക്കിയ സർക്കാർ ഇടത് 😂RSS വുമായി രഹസ്യ കൂടി കാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ പക്ഷം ഇടത് 😂കേരളത്തിൽ നിന്നും കോൺഗ്രസ്സിനെ ഇല്ലാതാക്കാനും ഒരിക്കൽ കൂടി ഭരിച്ചിട്ടു ഈ പാർട്ടിയെ മുചൂടും മുടിച്ചു തനിക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന ഒരു മുഖ്യമന്ത്രികേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിൽ യാതൊരു തെറ്റുമില്ല.. എന്നാൽ SFIO കേസിൽ പ്രതിയായ മകളെ രക്ഷിക്കാൻ കേന്ദ്ര മന്ത്രിയെ കാണാൻ പോകുമ്പോൾ ആ കാര്യം പത്രക്കാർ ചോദിക്കുമ്പോൾ പറയാനുള്ള ധൈര്യം ഇല്ലാത്തവന് കമ്മികൾ ചാർത്തി കൊടുത്ത പേര് ഇരട്ട ചങ്കൻ..പ്രേമ ചന്ദ്രൻ മാധ്യമങ്ങളുടെ മുന്നിൽ പ്രധാന മന്ത്രിക്കൊപ്പം ചായ കുടിച്ചാൽ സംഘി..നാളിത് വരെ ബിജെപി സംഘടിപ്പിച്ച ഒരു സാംസ്‌കാരിക പരുപാടിയിൽ പോലും പോകാത്ത,എന്തിനു കുംഭ മേളയിലെ മലയാളി അഘോരിയെ ഇന്റർവ്യൂ ചെയ്യാൻ ക്ഷണം ലഭിച്ചപ്പോൾ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞ ഞാൻ വത്സൻ തില്ലങ്കരിയുടെ കോളേജിൽ ആർട്സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്യാൻ പോയാൽ സംഘി…ശബരിമല യിൽ പോയാൽ സംഘി..പിണറായിയെ പറഞ്ഞാൽ സംഘി..ഈ പോസ്റ്റ് വായിച്ചിട്ട് കുരു പൊട്ടി കഴിയുമ്പോൾ വേദന ഒരല്പം കുറയുമ്പോൾ ഒരുത്തരം തരണം…എന്തിനാണ് പിണറായി നിർമല സീതാരാമനെ രഹസ്യമായി കാണാൻ പോയത്…?

ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ;കടയുടെ മറവിൽ ലഹരി വിൽപന

0
Spread the love

താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണെന്ന് വിവരം. താമരശ്ശേരി ചുരത്തിലെ ഈ തട്ടുകട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്ന് ജനകീയ സമിതി പറയുന്നു. പരാതിയെ തുടർന്ന് ഈ കട പൂട്ടിയിരുന്നു. വീണ്ടും തുറന്ന തട്ടുകടയുടെ മറവിൽ ലഹരി വില്പന നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം.

അതേസമയം, താമരശ്ശേരി മേഖലയിലെ രാസ ലഹരിക്കെതിരെ നിലപാടെടുക്കുന്ന ലഹരി വിരുദ്ധ പ്രവർത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ് ലഹരി മാഫിയ. ഫോട്ടോ പ്രചരിപ്പിച്ച് മർദ്ധിക്കുമെന്ന് ഭീഷണി മുഴക്കുന്നു. ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു. പൊലീസും സഹായിക്കുന്നില്ലെന്നാണ് ജനകീയ കർമ്മ സമിതി പറയുന്നത്. ലഹരി മാഫിയ താവളം ആക്കുന്നത് ചുരവും പരിസരവുമാണെന്നും പ്രതീക്ഷകൾ നഷ്ടമായെന്നും ജനകീയ സമിതി പറയുന്നു.

‘ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണം’; പ്രായപൂർത്തിയാകാത്ത കുട്ടികളെ 2 വർഷത്തിലധികമായി പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയിൽ

0
Spread the love

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ എറണാകുളം കുറുപ്പംപടിയില്‍ അറസ്റ്റില്‍. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 2 വര്‍ഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ അമ്മയുടെ അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് കുമാര്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചു. അച്ഛന്‍ രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്‍റെ ടാക്സിയാണ് ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചതിന് ശേഷം സൌഹൃദമായി വളര്‍ന്നു. ലിവിംഗ് ടുഗദര്‍ പോലെയുള്ള ബന്ധമായിരുന്നു ധനേഷ് കുമാറും ഈ സ്ത്രീയും തമ്മിലുണ്ടായിരുന്നത്. കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ധനേഷ് കുമാര്‍ എല്ലാ ആഴ്ചയും എത്തും. അങ്ങനെ എത്തുന്ന സമയത്താണ് 2023 മുതല്‍ കുഞ്ഞുങ്ങളെ ഇയാള്‍ ശാരീരികമായി ഉപയോഗിച്ചിരുന്നത്.

കണ്ടു. കൂടെയുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താന്‍ മൂത്ത കുട്ടിയെ ധനേഷ് കുമാര്‍ നിരന്തരം നിര്‍ബന്ധിച്ചു. അങ്ങനെയിരിക്കെ മൂത്ത കുട്ടി തന്‍റെ സുഹൃത്തിന്, ‘ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെ’ന്ന് പറഞ്ഞ് ഒരു കത്ത് നല്‍കുന്നത്. വീട്ടിലേക്ക് വരണമെന്നും ഇതില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാനച്ഛന്‍ എന്ന രീതിയിലാണ് ധനേഷ് കുമാര്‍ കുട്ടികളുടെ വീട്ടിലെത്തിയിരുന്നത്. ഈ കുട്ടിയുടെ അമ്മ ഇതേ സ്കൂളിലെ അധ്യാപികയാണ്. ഈ കത്ത് അധ്യാപികയുടെ കയ്യിലെത്തുകയും ഇവരത് പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസിന് സംശയം തോന്നുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തത്.

മൂത്ത പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ശേഖരിക്കവേയാണ് പീഡന വിവരം പുറത്തായത്. അതിന്‍റെ അടിസ്ഥാനത്തിലാണ് 38 വയസുള്ള അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു

കരഞ്ഞാൽ അസുഖം കൂടുമെന്ന് ഡോക്ടർ; കണ്ണാടിയിൽ നോക്കാൻ പോലും പേടിച്ച രോഗാവസ്ഥയെ കുറിച്ച് വീണ മുകുന്ദൻ

0
Spread the love

സെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മലയാളികൾക്ക് വളരെയധികം പരിചിതമായ മുഖമാണ് അവതാരികയും നടിയുമായ വീണ മുകുന്ദന്റേത്. കനമുള്ള വിഷയങ്ങളും ചോദ്യങ്ങളുമുള്ള അഭിമുഖങ്ങളിൽ നിന്നും വ്യത്യസ്തമായി നർമ്മത്തിൽ പൊതിഞ്ഞ കൊച്ചു വർത്തമാനങ്ങളാണ് വീണയുടെ അഭിമുഖങ്ങൾ. അജു വർഗീസ്, രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, ശ്രീനിവാസൻ തുടങ്ങിയവർ അഭിനയിച്ച ആപ്പ് കെെസേ ഹോ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഈ അടുത്ത് തന്നെ വളരെയധികം പേടിപ്പിക്കുകയും ആദിയിലാഴ്ത്തുകയും ചെയ്ത രോഗത്തെക്കുറിച്ച് തുറന്നു പറയുകയാണ് വീണയിപ്പോൾ. എഡിമ എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും രണ്ടാഴ്ച കണ്ണാടിയിൽ പോലും നോക്കാൻ പേടി തോന്നുന്ന വിധം താൻ മാറിയൊന്നും വീണ പറയുന്നു.

വീണ പറഞ്ഞത്:

ഫെബ്രുവരി പത്തിന് ഒരു അഭിമുഖം കഴിഞ്ഞ് ഉച്ചയ്ക്ക് ഉറങ്ങിയേക്കാമെന്ന് കരുതി. വെെകിട്ട് എഴുന്നേറ്റപ്പോൾ കണ്ണിന് സെെഡിലൊരു തടിപ്പുണ്ടായിരുന്നു. രാവിലെ മുതലുള്ള അലച്ചിലും ഉച്ചയ്ക്കുള്ള ഉറക്കുമൊക്കെ കൊണ്ടായിരിക്കും ഇത് എന്നാണ് കരുതി മെെൻഡ് ചെയ്തില്ല. അടുത്ത ദിവസം രാവിലെ എണീറ്റപ്പോൾ കണ്ണീന് ചുറ്റും നല്ല വീക്കം ഉണ്ടായിരുന്നു. ആ സമയത്ത് എനിക്ക് നല്ല ടെൻഷൻ തോന്നി. അങ്ങനെ എറണാകുളത്തെ ഒരു ആശുപത്രിയിൽ പോയി. ഡോക്ടർ പറഞ്ഞത് ഇത് നാളെ രാവിലെ മാറുമെന്നാണ്. അടുത്തദിവസം ഒരു പരിപാടി ഉണ്ട് അതിന് പോകാൻ പറ്റുമോയെന്ന് ചോദിച്ചപ്പോൾ കൂളായിട്ട് പോവാം എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

അങ്ങനെ തിരിച്ച് വീട്ടിൽ എത്തി. ഡോക്ടർ തന്ന മരുന്ന് കഴിച്ചു. പക്ഷേ രാത്രി ആയിട്ടും കുറവ് ഉണ്ടായിരുന്നില്ല. പിറ്റേദിവസമായപ്പോൾ കണ്ണ് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. ഐ സ്‌പെഷലിസ്റ്റിനെ കണ്ടപ്പോഴാണ് കാര്യം മനസിലായത്. ഇത് എഡിമയാണ്. കണ്ണീർ ഗ്രസ്ഥി വീർത്ത് വരുന്ന് അവസ്ഥ. ഉടനെയൊന്നും മാറുന്ന അവസ്ഥയല്ല. രണ്ടുമൂന്ന് ആഴ്ചയൊക്കെ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. അപ്പോഴാണ് ശരിക്കും എനിക്ക് സങ്കടം വന്നത്. നിരവധി പരിപാടികൾ ആ സമയത്ത് കമ്മിറ്റ് ചെയ്തിരുന്നു. കരയരുതെന്നും നീര് കൂടുമെന്നും ഡോക്ടർ പറഞ്ഞു. പക്ഷേ കരയാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല. കണ്ണാടിയിൽ നോക്കാനൊന്നും ധെെര്യമില്ലായിരുന്നു.

ആളുകളെ അഭിമുഖീകരിക്കാൻ തന്നെ മടിയായിരുന്നു. മറ്റേ കണ്ണിലും നീര് കണ്ടപ്പോൾ അതും അടഞ്ഞുപോവുമോ എന്ന് ഓർത്തായിരുന്നു പേടി. കരയേണ്ട എന്നുണ്ടെങ്കിലും കരഞ്ഞുപോയ അവസ്ഥയായിരുന്നു. ഭയങ്കര ടെൻഷനാണെങ്കിൽ അഡ്മിറ്റായിക്കോളൂവെന്ന് ഡോക്ടർ പറഞ്ഞു. അഡ്മിറ്റ് ആവാൻ വരെ ഞാൻ തീരുമാനിച്ചു. പക്ഷേ വീട്ടിൽ തന്നെ നിന്നാലും മതി ടെൻഷൻ വേണ്ടയെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അഡ്മിറ്റ് ആയില്ല. പുറത്ത് പോവാനൊക്കെ എനിക്ക് മടിയായിരുന്നു. പിന്നെ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പം ജോലി ചെയ്യുന്നവരുമാണ് ധെെര്യം തന്നത്. ‘നിന്നെ എപ്പോഴും ആളുകൾ ശ്രദ്ധിക്കുന്നത് സംസാരത്തിലൂടെയാണ് അല്ലാതെ സൗന്ദര്യം നോക്കിയല്ലെന്നാണ്’ അവർ പറഞ്ഞത്. ആ ധെെര്യത്തിലാണ് ഞാൻ ‘ആപ്പ് കെെസേ ഹോ’ എന്ന സിനിമയുടെ പ്രമോഷന് പോയത്. കൂളിംഗ് ഗ്ലാസ് വച്ചാണ് പോയത്. അതിന് ശേഷമാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’സിനിമയിലെ താരങ്ങളെ വച്ച് ഇന്റർവ്യൂ എടുത്തത്. ആ വീഡിയോയിൽ ഒരുപാട് കമന്റ് ഞാൻ കണ്ടു. വീണ മാത്രം എന്താണ് കൂളിംഗ് ഗ്ലാസ് വച്ചതെന്ന്. അവസ്ഥ ഇത് ആയതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്തത്.

തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണം; പിന്നിൽ സംവിധായകന്‍റെ ഇടപെടൽ, ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ

0
Spread the love

നടനും സംവിധായകനുമായ ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ഒരു ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകന്‍റെ ഇടപെടൽ എന്നാണ് വാദം. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി നൽകിയത്.

അതേസമയം ശാന്തിവിള ദിനേശിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയില്‍ മറ്റൊരു കേസും പൊലീസ് ഈയിടെ എടുത്തിരുന്നു. ശാന്തിവിള ദിനേശ്, യുട്യൂബര്‍ ജോസ് തോമസ് എന്നിവർക്കെതിരെ കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനൽ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്.

വെറും 2 വർഷം ബാലയ്ക്കൊപ്പം ജീവിച്ച എലിസബത്തിന് ഇത്രയും ട്രോമയെങ്കിൽ 14 വര്‍ഷം ഞങ്ങൾ കടന്നുപോയ വേദനകളെ കുറിച്ച് ആലോചിച്ചു നോക്കൂ…!

0
Spread the love

കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയയും വല്ലാതെ ആഘോഷിച്ച ഒരു കണ്ടന്റ് ആയിരുന്നു നടൻ ബാലയും മുൻ ഭാര്യമാരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ. ഡിവോസിനുശേഷം തന്റെ കുഞ്ഞിന്റെ മുഴുവൻ ആയുസ്സിലേക്ക് ബാല ആകെ നൽകിയിട്ടുള്ളത് ഒരു സ്ഥിരനിക്ഷേപവും മറ്റൊരു ഇൻഷുറൻസും മാത്രമാണെന്നും എന്നാൽ ഈയടുത്ത് നടത്തിയ അന്വേഷണത്തിൽ ഈ ഇൻഷുറൻസ് താരം പിൻവലിച്ചതായി മനസ്സിലാക്കി എന്നും ആയിരുന്നു പോലീസിൽ പരാതി നൽകിക്കൊണ്ട് ആദ്യ ഭാര്യ അമൃത ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വൈകാതെ ബാലയ്ക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് താൻ അനുഭവിച്ച മാനസിക- ലൈംഗിക പീഡനങ്ങൾ ഉന്നയിച്ചുകൊണ്ട് എലിസബത്തും രംഗത്തെത്തുകയായിരുന്നു.

ദീർഘനാളായി ഗുരുതര ആരോപണങ്ങളാണ് നിരന്തരം എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. റെയ്പ്പ് അറ്റെപ്റ്റ് അടക്കം ഉന്നയിച്ചിട്ടും ബാലയ്ക്കെതിരെ ആരും ചെറുവിരൽ പോലും അനക്കാത്തതിൽ പ്രതിഷേധവുമായി ഇക്കഴിഞ്ഞ ദിവസവും എലിസബത്ത് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എലിസബത്തിന് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആദ്യ ഭാര്യ അമൃതയും അനുജത്തി അഭിരാമി സുരേഷും.

തന്നെ വേലക്കാരിയെ പോലെയാണ് ബാല വീട്ടിൽ ട്രീറ്റ് ചെയ്ത് ഇരുന്നത് എന്ന് എലിസബത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. താരത്തിന് മുതിർന്ന സ്ത്രീകളടക്കമുള്ളവരുമായി ബന്ധമുണ്ടായിരുന്നു എന്നും പലതും സഹിക്കവയ്യാതെ ആത്മഹത്യയ്ക്കടക്കം താൻ ശ്രമിച്ചിരുന്നുവെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. ഇത്തരം തുറന്നുപറച്ചിലുകൾ കേട്ടപ്പോൾ പിന്തുണയ്ക്കാൻ താനും സഹോദരി അമൃതയും എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ചിലർ തങ്ങൾക്കിടയിൽ മനപ്പൂർവ്വം ഉണ്ടാക്കിയ പ്രശ്നം കാരണം ഇത് സംഭവിക്കാതെ പോവുകയായിരുന്നു എന്നും ഇപ്പോൾ പരസ്യ പിന്തുണയുമായി എത്തിയത് തങ്ങളെ സ്നേഹിക്കുന്നവരുടെ അഭ്യർത്ഥനപ്രകാരമാണെന്നും താരം വ്യക്തമാക്കി.

എലിസബത്തിന്റെ കൂടെ നിൽക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചവർക്കുള്ള മറുപടിയെന്നോണമാണ് ഈ പ്രതികരണം. മാസങ്ങൾക്കു മുൻപേ എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ചിലർ സാഹചര്യം വളച്ചൊടിച്ച് തങ്ങൾക്കിടയിൽ അകലം ഉണ്ടാക്കിയെന്നും ഇതേതുടർന്ന് എലിസബത്ത് തന്റെ പോരാട്ടം ഒറ്റയ്ക്ക് തുടരുകയായിരുന്നുവെന്നും അവർ തങ്ങളുമായി ബന്ധപ്പെടേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്നും അഭിരാമി പറയുന്നു.

എലിസബത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന പൊതുജന പിന്തുണയിൽ തനിക്ക് വളരെയേറെ സന്തോഷം ഉണ്ടെന്നും ബാലയ്കൊപ്പം വെറും രണ്ടുവർഷം മാത്രം ജീവിച്ച എലിസബത്തിന് ഇത്രയും ട്രോമ ഉണ്ടായിട്ടുണ്ടെങ്കിൽ 14 വർഷങ്ങളോളം തന്റെ കുടുംബം കടന്നുപോയ ട്രോമയെ കുറിച്ച് ചിന്തിച്ചു നോക്കൂ എന്നും അഭിരാമി പറയുന്നു.

ഒരു അച്ഛൻ എന്ന നിലയിൽ യാതൊരു ഉത്തരവാദിത്വവും ബാല കാണിച്ചിട്ടില്ല. ബാലയ്ക്ക് തന്റെ സഹോദരി അമൃതയോട് യാതൊരുവിധ അനുകമ്പയും ഇല്ലെന്നും അഭിരാമി പറയുന്നു. എന്നാൽ തന്റെ സഹോദരി അമൃത ആകട്ടെ ബാലയുടെ കുഞ്ഞിനെ പ്രസവിക്കുകയും അയാളിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെ കുഞ്ഞിനെ വളർത്തി നല്ല വിദ്യാഭ്യാസവും കൊടുക്കുന്നുണ്ടെന്നും അഭിരാമി ചൂണ്ടിക്കാട്ടി. തങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചതുപോലെ വിമർശനങ്ങളോ കുറ്റപ്പെടുത്തലുകളോ എലിസബത്തിന് ലഭിക്കുന്നില്ലെന്നും അതിൽ തങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്നും പറഞ്ഞ അഭിരാമി ഭാവിയിൽ എലിസബത്തിന്റെ പോരാട്ടത്തിൽ പിന്തുണ വേണ്ടിവന്നാൽ തങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്നും കൂടി സ്വർണവില; 20 ദിവസം കൊണ്ട് കൂടിയത് മൂവായിരത്തിനടുത്ത്

0
Spread the love

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 160 രൂപ കൂടി 66,480 രൂപയായി. 8,310 രൂപയാണ് ഗ്രാമിന്. 20 ദിവസത്തിനിടെ പവന്റെ വിലയിൽ 2,960 രൂപയാണ് വർധിച്ചത്. മാർച്ച് ഒന്നിന് 63,520 രൂപയായിരുന്നു പവന്റെ വില.

നിരക്കിൽ തത്ക്കാലം മാറ്റംവരുത്തേണ്ടെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനമാണ് സ്വർണം നേട്ടമാക്കിയത്. രാജ്യാന്തര ട്രോയ് ഔൺസിന് 3,052 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

വില കുതിച്ചതോടെ ഒരു പവൻ സ്വർണാഭരണം ലഭിക്കാൻ 72,000 രൂപയെങ്കിലും നൽകേണ്ട സ്ഥിതിയാണ്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പടെയാണിത്.

‘ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ വേറെയാരെ ആശ്രയിക്കാൻ’; എമ്പുരാൻ ട്രെയിലർ വമ്പൻ ഹിറ്റ്

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം 32 അര ലക്ഷത്തിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു.

https://youtu.be/PGqltBCo6cU?si=XeqnQ7It6_Hbd0uz

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമാനുഭവം മാത്രമല്ല എമ്പുരാൻ എന്നത് ട്രെയിലറിൽ വ്യക്തമാണ്. ഹോളിവുഡ് സിനിമകളുടെ ദൃശ്യ ഭാഷ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംവിധാന മികവ് ട്രെയിലറിൽ ഉടനീളം കാണാം. മലയാളം ട്രെയിലറിന് പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലർ പുറത്തുവന്നിട്ടുണ്ട്. ട്രെയ്ലർ ലോഞ്ച് ഇവന്റ് മുംബൈയിൽ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിട്ടുള്ളത്.

അതേസമയം ലൂസിഫർ സിനിമയിലേത് അടക്കമുള്ള ഫ്ലാഷ് ബാക്ക് രംഗങ്ങൾ എമ്പുരാനിൽ ഉണ്ടാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അബ്രാം ഖുറേഷിയായി മോഹൻലാലും സയീദ് മസൂദായി പൃഥ്വിരാജും നിറഞ്ഞു നിൽക്കുമ്പോൾ ചുവന്ന ഡ്രാഗൺ വസ്ത്രം ധരിച്ചു പുറംതിരിഞ്ഞ് നിൽക്കുന്ന കഥാപാത്രത്തിന്റെ മുഖം ട്രെയിലറിലും അണിയറ പ്രവർത്തകർ സർപ്രൈസ് ആയി നിർത്തിയിരിക്കുകയാണ്.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് പൃഥ്വിരാജിനും മോഹൻലാലിനും പുറമേ അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

ആശ്വാസമായി മഴപെയ്തതിൽ സന്തോഷിക്കാൻ വരട്ടെ! വരുന്നത് വലിയ അപകടം..

0
Spread the love

കോഴിക്കോട് : കനത്തചൂടിന് വേനൽമഴ ആശ്വാസമെങ്കിലും വില്ലനായി എത്തുന്ന ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഇടവിട്ടു പെയ്യുന്ന മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിൽ കൊതുകുകൾ മുട്ടയിട്ടു പെരുകാനുള്ള സാദ്ധ്യത മുന്നിൽകണ്ടാണ് രോഗപ്രതിരോധ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങി കൊതുകുജന്യ രോഗങ്ങളെ തടയാൻ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്നാണ് നിർദ്ദേശം.

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകൾ പ്രജനനം നടത്തുന്നത് വീട്ടിനകത്തും പരിസരത്തുമാണ്. ചെറിയ അളവ് വെള്ളത്തിൽ പോലും ഈഡിസ് കൊതുകുൾ മുട്ടയിട്ട് പെരുകും. ഒരു വർഷത്തോളം ഇവയുടെ മുട്ടകൾ കേടുകൂടാതെയിരിക്കും. ഈർപ്പം തട്ടിയാൽ ഒരാഴ്ചകൊണ്ട് വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിദ്ധ്യമുണ്ടാകും.

ശ്രദ്ധിക്കേണ്ടത്

വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വീടിനകത്ത് അലങ്കാര ചെടികൾ വളർത്തുന്ന കുപ്പികൾ, എ സി, ഫ്രിഡ്ജ് എന്നിവയുടെ ട്രേയിൽ വെള്ളം കെട്ടികിടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.

മണിപ്ലാന്റും മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ കുപ്പിയിൽ വളർത്തുന്നുണ്ടെങ്കിൽ അവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റണം. ആഴ്ച തോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം. ഇതിനായി വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം.

ലക്ഷണങ്ങൾ

പനിയോടൊപ്പം തലവേദന

കണ്ണിനു പുറകിൽ വേദന

പേശിവേദന, സന്ധിവേദന

ശരീരത്തിൽ ചുവന്ന തടിച്ച പാടുകൾ

വേണം പൂർണ്ണ വിശ്രമം

രോഗബാധിതർക്ക് സമ്പൂർണ വിശ്രമം ആവശ്യമാണ്. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിലായിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts