Home Blog Page 3

കോൾ മെർജിംഗ് തട്ടിപ്പ് സൂക്ഷിക്കുക; പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് യു പി ഐ മുന്നറിയിപ്പ്

0
Spread the love

കോള്‍ മെര്‍ജിങ് തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). ഉപയോക്താക്കളില്‍ നിന്ന് ഒടിപികള്‍ തട്ടിയെടുത്ത് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മെര്‍ജ് ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍വ്യു എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാര്‍ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും സുഹൃത്ത് ലൈനിലുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യണമെന്നും ആവശ്യപ്പെടും. എന്നാല്‍ ഈ നമ്പര്‍ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി കോളാണ്.

കോള്‍ മെര്‍ജ് ചെയ്യുന്നതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഒടിപി തട്ടിപ്പുകാര്‍ കൈക്കലാക്കുകയും യുപിഐ -ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം നേടുകയും പണം തട്ടുകയും ചെയ്യുന്നു. പല ഉപയോക്താക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് മനസിലാകില്ല.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. മിക്ക സ്മാര്‍ട്ട്ഫോണുകളിലും ബില്‍റ്റ്-ഇന്‍ സ്പാം കോള്‍ ഫില്‍ട്ടറുകള്‍ ഉണ്ട്. നിങ്ങളുടെ ഫോണിന്റെ കോള്‍ സെറ്റിങ്‌സില്‍ ഇത് ഓണ്‍ ചെയ്യാം. തട്ടിപ്പെന്ന് തോന്നുന്ന സമ്പറുകള്‍ക്കെതിരെ ബാങ്കിലോ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലോ പരാതിപ്പെടുക. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് ബോധവാന്മാരായിരിക്കാന്‍ എന്‍പിസിഐയില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. മിക്ക സ്മാര്‍ട്ട്ഫോണുകളിലും ബില്‍റ്റ്-ഇന്‍ സ്പാം കോള്‍ ഫില്‍ട്ടറുകള്‍ ഉണ്ട്. നിങ്ങളുടെ ഫോണിന്റെ കോള്‍ സെറ്റിങ്‌സില്‍ ഇത് ഓണ്‍ ചെയ്യാം. തട്ടിപ്പെന്ന് തോന്നുന്ന സമ്പറുകള്‍ക്കെതിരെ ബാങ്കിലോ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലോ പരാതിപ്പെടുക. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് ബോധവാന്മാരായിരിക്കാന്‍ എന്‍പിസിഐയില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.

നിങ്ങൾ 35 കഴിഞ്ഞ സ്ത്രീയാണോ? എങ്കിൽ ഈ തെറ്റ് ആവർത്തിക്കല്ലേ! ആരോഗ്യം അവതാളത്തിലാകും!

0
Spread the love

ജീവിതത്തിൻറെ മധ്യകാലഘട്ടം അൽപം പ്രശ്നഭരിതമായ സമയമാണ്, പ്രത്യേകിച്ചും സ്ത്രീകൾക്ക്. ശരിക്കും ശരീരം കിതച്ചു തുടങ്ങുന്ന സമയം. ഈ സമയത്ത് സ്വന്തം ശാരീരിക, മാനസിക, വൈകാരിക ക്ഷേമത്തിനായി കുറച്ചധികം ശ്രദ്ധ സ്ത്രീകൾ സ്വയം നൽകേണ്ടതുണ്ട്.

എന്നാൽ പല കാരണങ്ങളാലും ഇത്തരത്തിൽ സ്വന്തം ആരോ​ഗ്യം നോക്കാൻ പലർക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. കുടുംബം, കുട്ടികൾ, കരിയർ, സാമൂഹിക ജീവിതം, ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാമായി പലർക്കും ഇതിന് നേരം കിട്ടാറില്ല എന്നത് മറ്റൊരു കാരണം. സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൻറെ മധ്യകാലഘട്ടത്തിൽ വരുത്തുന്ന അഞ്ച് തെറ്റുകൾ ഒഴിവാക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ പുതു തലമുറയെ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം

സ്വയം പരിചരിക്കാൻ സമയമില്ലായ്മ

ചുറ്റുമുള്ളവരുടെ കാര്യത്തിൽ കുറച്ചധികം ശ്രദ്ധയും പരിചരണവും നൽകുന്നവരാണ് പൊതുവേ സ്ത്രീകൾ. എന്നാൽ ഈ ശ്രദ്ധ സ്വന്തം കാര്യത്തിലും കാണിക്കണം. മറ്റാർക്കും വേണ്ടിയല്ലാതെ അവനവന് വേണ്ടി എല്ലാ ദിവസും കുറച്ച് സമയം ഒഴിച്ചിടണം. ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനോ, ഇഷ്ടപ്പെട്ട ഹോബികൾ പിന്തുടരാനോ യാത്ര ചെയ്യാനോ സുഹൃത്തുക്കളോട് സംസാരിക്കാനോ ഒക്കെ ഈ സമയം വിനിയോഗിക്കാം. ശാരീരികമായും മാനസികമായും സ്വയം റീചാർജ് ചെയ്യാൻ ഇത്തരത്തിൽ ഒഴിച്ചിടുന്ന സമയം സ്ത്രീകളെ സഹായിക്കും.

ഹൃദയാരോഗ്യം അവഗണിക്കുന്നത്

ഓരു പ്രായം കഴിഞ്ഞാൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം തങ്ങളുടെ ഹൃദയാരോഗ്യം ഇടയ്ക്കിടെ പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. രക്തസമ്മർദം, ഗ്ലൂക്കോസ് തോത്, ബോഡി മാസ് ഇൻഡെക്സ്, കൊളസ്ട്രോൾ എന്നിവ ഇടയ്ക്ക് പരിശോധിക്കാനും മറക്കരുത്

ആവശ്യത്തിന് വൈറ്റമിൻ ബി-12 ഇല്ലാത്ത അവസ്ഥ

പ്രായമാകുന്തോറും വയറിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ കുറയും. ഇത് ശരീരത്തിന് ആവശ്യത്തിന് വൈറ്റമിൻ ബി-12 ലഭിക്കാത്ത സാഹചര്യമുണ്ടാക്കും. ശരീരം ആരോഗ്യത്തോടെ ഇരിക്കാനും നന്നായി പ്രവർത്തിക്കാനും വൈറ്റമിൻ ബി-12 ആവശ്യമായ തോതിൽ വേണ്ടതാണ്. മുട്ട, ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവയെല്ലാം വൈറ്റമിൻ ബി12 അടങ്ങിയതാണ്

മുടിയെ ഓർത്തുള്ള ആധി

പ്രായമാകുമ്പോൾ മുടി കൊഴിയുന്നതും നരയ്ക്കുന്നതും ഉള്ള് കുറയുന്നതുമെല്ലാം സ്വാഭാവികമാണ്. ഇത് അംഗീകരിക്കാൻ തയാറാകണം. ഉള്ള മുടി നല്ല സ്റ്റൈലിലും നിറത്തിലും കൊണ്ടു നടക്കുന്നത് മുടിയെ ഓർത്തുള്ള അനാവശ്യമായ ഉത്കണ്ഠ അകറ്റി ആത്മവിശ്വാസം നൽകും.

ഉറപ്പായും ആദ്യ ദിവസം കണ്ടിരിക്കും! എമ്പുരാന് വേണ്ടി വെയിറ്റിംഗ് ആണെന്ന് നടൻ ഷെയിൻ നിഗം

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളടക്കം നിരവധിപ്പേർ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമോ എന്ന ആശങ്ക ഇന്നലെ ഉടലെടുത്തിരുന്നു. ആശിർവാദ് സിനിമാസിന്റെ സഹനിർമ്മാതാവായ ലൈക്ക പ്രൊഡക്ഷൻസ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി എന്ന വാർത്ത പുറത്തായതോടെയാണ് റിലീസിന്റെ കാര്യത്തിൽ ആരാധകർക്ക് അങ്കലാപ്പായത്. എന്നാൽ റിലീസ് ഡേറ്റ് കാര്യത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകില്ലെന്ന് അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കിയതോടെ സിനിമയുടെ ഹൈപ്പും പതിമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.

ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ ഷെയിൻ നിഗം. ലൂസിഫർ കണ്ടത് മുതൽ താൻ എമ്പുരാനായി കാത്തിരിക്കുകയായിരുന്നെന്നും ചിത്രം ആദ്യ ദിവസം തന്നെ കാണുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷെയിൻ പറഞ്ഞു.

‘എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും വെയ്റ്റിംഗ് ആണ്. അതിന്റെ ടീസർ കണ്ടത് മുതൽ തന്നെ പടം കാണണമെന്ന് ഉണ്ടായിരുന്നു. ലൂസിഫർ കണ്ടപ്പോൾ മുതൽ രണ്ടാം ഭാഗത്തിന് വെയ്റ്റിംഗ് ആയിരുന്നു, ടീസർ പ്രതീക്ഷകളെ ഇരട്ടിച്ചു. ഉറപ്പായിട്ടും ആദ്യ ദിവസം കണ്ടിരിക്കും’, ഷെയിൻ നിഗം പറഞ്ഞു.

നല്ല പെണ്ണുങ്ങൾ വരുമ്പോൾ അയാൾ പോയിട്ട് സെലെക്റ്റ് ചെയ്യും; കൊന്നില്ലെങ്കിൽ താൻ എല്ലാം വിളിച്ചു പറയുമെന്ന് എലിസമ്പത്ത്

0
Spread the love

എലിസബത്ത് ഉദയനെതിരെ നടൻ ബാലയും ഭാര്യയും പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ഭാര്യ വീ ണ്ടും രം​ഗത്ത്. കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും പോരാടുക തന്നെ ചെയ്യുമെന്ന് എലിസബത്ത് പറയുന്നു. എന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞിട്ടും ആരും കേസ് എടുക്കുകയോ അതേക്കുറിച്ച് അന്വേഷിച്ച് ചെയ്തിട്ടില്ല. നമ്മുടെ നിയസംവിധാനങ്ങൾ അങ്ങനെയാണെന്നും അവർ കൂട്ടിചേർത്തു. ചെന്നൈയിൽ താമസിക്കുമ്പോൾ അയാളുടെ അനുവാദത്തോടെ തന്റെ മുറിയിലേക്ക് ഒരാൾ കേറിവന്നു എന്നും അന്ന് പേടിച്ച് തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു എന്നും എലിസബത്ത് പറയുന്നു.

എലിസബത്തിന്റെ പ്രതികരണത്തിന്റെ പൂർണരൂപം:

“ഞാൻ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു എന്നെ ഇത്തരത്തിൽ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാൻ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു അതുകൊണ്ട് ഇപ്പൊ കേസ് എടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തു വരാത്തതിന്റെ കാരണം ഇതാണ്. അവരെ ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവർ മരിക്കുമ്പോൾ ആയിരിക്കും അതൊക്കെ പുറത്ത് അറിയുന്നത്. ചിലപ്പോൾ അപ്പോഴും അറിയുന്നുണ്ടാവില്ല. എന്റെ മാനസിക നില തകരാറിലാണ്, ഞാൻ 15 വർഷമായി മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഇവർ പറയുന്നത് കേൾക്കാൻ മാധ്യമങ്ങൾ നിൽക്കുകയാണ്. മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ഒരാളെ ഈ രീതിയിൽ പറയാൻ ആർക്കാണ് അധികാരം ഉള്ളത്?

ഇയാൾ ആശുപത്രിയിൽ ആയ സമയത്ത് എന്നെ വിളിച്ചു വരുത്തിയതാണ്. അപ്പോൾ ആരും നോക്കാൻ ഇല്ലെങ്കിൽ മെന്റൽ പേഷ്യന്റ് ആയാലും കുഴപ്പമില്ലേ? എന്നെ ഇടിക്കും എന്നൊക്കെ പബ്ലിക് ആയി മാധ്യമങ്ങളോടു പറയുന്നത് കേട്ടിട്ടും ആർക്കും ഒന്നും ചോദിക്കാനില്ലേ? എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്. റേപ്പിന്റെ അർഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നിൽ വച്ചുവരെ എന്നോട് മോശമായി പെരുമാറി. വേറെ ഒരാളെ എന്റെ ബെഡ്റൂമിലേക്ക് കയറ്റിവിട്ടു. ഏപ്രിൽ നാലിനാണ് ഇയാളുടെ ലിവർ ട്രാൻസ്പ്ലാന്റ് നടക്കുന്നത്. മാർച്ച് 29ന് ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാർഷികം ആയിരുന്നു. ആ സമയത്ത് ഞങ്ങൾ അവിടെ കേക്ക് കട്ട് ചെയ്തു. ഞാൻ കൂടെ ഇല്ലെങ്കിൽ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു പുള്ളി പോസ്റ്റ് ഇട്ടിരുന്നു. ഒന്നും രണ്ടും വിവാഹ വാർഷികങ്ങൾ ആഘോഷിച്ച വിഡിയോകൾ ഉണ്ട്. ഇതൊക്കെ ചെയ്ത് അയാൾ എന്നെയും പറ്റിക്കുകയായിരുന്നു.

ഞാൻ ഗുജറാത്തിലാണ് ഇപ്പോൾ ഉള്ളത്. ഞാൻ എം.ഡിക്ക് പഠിക്കുകയാണ്. ഇയാൾ എന്റെ എം.ഡി പരീക്ഷ തയാറെടുപ്പുകൾ തടഞ്ഞ് എന്റെ ഹാൾ ടിക്കറ്റ് എടുക്കാൻ സമ്മതിക്കാതെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ കുറെ വഴക്കടിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഞാൻ പഠിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ നിന്ന് എപ്പോൾ വിളിച്ചാലും ഞാൻ വരും. എനിക്ക് യാതൊരു പ്രശ്നവുമില്ല. പൊലീസ് സ്റ്റേഷനിൽ നിന്നോ കോടതിയിൽ നിന്നോ എപ്പോൾ വിളിച്ചാലും ഞാൻ വരുന്നതായിരിക്കും. എന്റെ തൃശ്ശൂർ വീടിന്റെ വാതിൽ ചവിട്ടി പൊളിക്കേണ്ട കാര്യമൊന്നുമില്ല. എന്റെ ഫോൺ നമ്പർ എന്തായാലും എന്റെ പഴയ നമ്പർ തന്നെയാണ്. അതുകൊണ്ട് നിങ്ങൾക്ക് എന്റെ ഫോൺ നമ്പറിൽ വിളിച്ചാൽ കിട്ടും. എന്താ ചെയ്യേണ്ടത് എന്നു വെച്ചാൽ ചെയ്യാം. ഇതിലൊന്നും എനിക്ക് ഒരു നാണക്കേടും ഇല്ല. ഇനി ഞാൻ ഒളിവിലാണ് എന്ന് മാത്രം പറയരുത്. ഞാൻ ജയിലിൽ കിടക്കാൻ തയാറാണ്.എനിക്ക് കുറെ ആൾക്കാരുടെ പേര് പറയാൻ ഉണ്ട്. അത് ഞാൻ കേസ് ആകുമ്പോൾ പറയാം എന്ന് വിചാരിക്കുന്നു. എന്നെ അതിനു മുൻപ് കൊന്നില്ലെങ്കിൽ ഞാൻ എല്ലാം വിളിച്ചു പറയും. ഞാൻ അല്ലാതെ തനിയെ ചാവാൻ ഒന്നും പോകുന്നില്ല. ഇതുപോലെ ദുരിതം അനുഭവിക്കുന്ന റേപ്പ് വിക്ടിംസിനു ഒരു പ്രചോദനം ആയി ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ചാനലും വിഡിയോയും ഡിലീറ്റ് ചെയ്യാൻ പറഞ്ഞാലും ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും.

കല്യാണം കഴിഞ്ഞു വരുന്ന സമയത്താണ് ഇയാൾക്ക് ഒരു ഗസ്റ്റ് ഹൗസ് ഉള്ള കാര്യം ഞാൻ കേൾക്കുന്നത്. കലൂർ ഒരു ഗസ്റ്റ് ഹൗസ് ഉണ്ട്. രാജേഷ് എന്ന ആളാണ് അതിന്റെ നടത്തിപ്പുകാരൻ. ഇയാളുടെ മാനേജർ ആണ്. സിനിമ കാര്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഇയാളുടെ പങ്കാളിത്തത്തിലാണ് ആ ഗസ്റ്റ് ഹൗസ് എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ഇയാൾ അവിടെ പോയി ഇരുന്നിട്ട് കള്ള് കുടിച്ച് ബോധമില്ലാതെ രണ്ടു മണിക്കും മൂന്ന് മണിക്കും ഒക്കെയാണ് കയറി വരാറുള്ളത്. അങ്ങനെയുള്ള സമയത്താണ് ഞാൻ ഈ ചന്ദന എന്നു പറഞ്ഞ പെൺകുട്ടിയെപ്പറ്റി കേൾക്കുന്നത്. കള്ളു കുടിച്ച് ബോധമില്ലാത്ത സമയത്ത് ‘നീ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇതൊന്നും സംഭവിക്കില്ലായിരുന്നു’ എന്ന് പറഞ്ഞു. പിറ്റേന്ന് ബോധം വന്നപ്പോൾ ഞാൻ അതിനെപ്പറ്റി ചോദിച്ചു. അപ്പോൾ പറഞ്ഞത് ‘അവൾ എന്നെ പറ്റിച്ചിട്ട് ഒരു അമേരിക്കക്കാരനെ തേടി പോയി’ എന്നാണ്. അതു പറഞ്ഞിട്ട് തമിഴിലെ ഒരു തെറിയാണ്‌ അവരെപ്പറ്റി പറഞ്ഞത്. ‘എനിക്ക് പഠിപ്പില്ല എന്ന് പറഞ്ഞ് ഇട്ടിട്ട് പോയി, അവൾ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു, എന്റെ കാശ് തട്ടിക്കാൻ നോക്കി, ഞങ്ങൾ പ്രേമിച്ചു ഒളിച്ചോടി താമസിക്കാൻ നോക്കി, രണ്ടു മൂന്നു ദിവസത്തിനുള്ളിൽ പിരിഞ്ഞു’ എന്നൊക്കെയാണ് പറഞ്ഞത്.

രണ്ടാം ഭാര്യയുടെ കേസ് കേസ് വന്ന സമയത്ത് അവർ പബ്ലിക് ആയി ഒരു ഡിവോഴ്സ് സർട്ടിഫിക്കറ്റോ മറ്റോ ഇട്ടപ്പോഴാണ് അവർക്ക് മുൻപെ ഒരു ഭാര്യ ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് മനസ്സിലാവുന്നത്. എന്നെ കൊണ്ട് വരുമ്പോൾ ഇയാൾക്ക് കരളിന് അസുഖം ഉള്ള കാര്യവും എന്നോട് പറഞ്ഞിട്ടില്ല. ഡിവോഴ്സ് ആയ ഭാര്യയ്ക്ക് മുൻപ് ഒരു ഭാര്യ ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടില്ല. ഇയാൾ എന്നോട് പറഞ്ഞതെല്ലാം കള്ളമായിരുന്നു. ആ സ്ത്രീയുടെ പേര് യുഎസ്എ പ്രോഗ്രാം എന്നാണു ഫോണിൽ സേവ് ചെയ്തിരുന്നത്. യുഎസ്എയിൽ സ്റ്റേജ് ഷോ നടത്തിയിരുന്നു. അതിനു സഹായിച്ചത് അവരാണ് എന്ന് പറഞ്ഞു. ഇത്രയും ചെയ്ത ആളാണ്, ഇയാൾ അറിഞ്ഞു നടത്തിയ എന്റെ ഡിവോഴ്സിനെ പറ്റി ഇപ്പോൾ പറയുന്നത്.

ഗസ്റ്റ് ഹൗസിന്റെ കാര്യം പറയുകയാണെങ്കിൽ ഇയാൾക്ക് കള്ളുകുടിക്കാനുള്ള സ്ഥലമാണ്. പല തരത്തിലുള്ള ആൾക്കാർ അവിടെ പോകാറുണ്ട്. ഡോക്ടർമാർ, സിനിമാ നടന്മാർ, പൊലീസുകാർ… അങ്ങനെ വലിയ വലിയ കാശുകാർ പോകുന്ന സ്ഥലമാണ് ആ ഗസ്റ്റ് ഹൗസ്. ആ ഗസ്റ്റ് ഹൗസിന്റെ പേരിൽ എന്തോ കേസ് വന്നിട്ട് ഇപ്പോൾ വേറെ എങ്ങോട്ടോ മാറ്റിയിട്ടുണ്ട്. രാജേഷ് ആണ് നടത്തുന്നത്. ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട് രാജേഷ് കള്ളനാണ് എന്ന്. രാജേഷ് സിനിമാ ആഗ്രഹം പറയുന്ന മൈനർ പെൺകുട്ടിക്കളെ അവിടെ വിളിച്ചു വരുത്തി പീഡിപ്പിക്കുന്നു എന്ന് ഇയാൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഞാൻ പാർട്ണർഷിപ്പ് നടത്തുന്ന ഒരു സ്ഥലത്ത് അങ്ങനത്തെ ഒരു പരിപാടി നടക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞിട്ട് ഇയാൾ അന്വേഷിക്കാൻ പോകുന്നതാണെന്ന് പറഞ്ഞിട്ടാണ് അവിടെ പോണത്. അവിടെ പോയിട്ട് വരുന്നത് കള്ള് കുടിച്ച ബോധം ഇല്ലാതെ രണ്ടു മണിക്കും മൂന്നു മണിക്കും.

ആദ്യം എനിക്ക് മനസ്സിലായില്ല. പക്ഷേ, പിന്നെ ഇയാൾ ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ബെഡ്റൂമിലേക്ക് കയറ്റി കൊണ്ടുപോയി. അതുകൊണ്ടാണ് സാറുമായി പിണങ്ങി പോയത് എന്ന് ഒരു വേലക്കാരി പറഞ്ഞിട്ടുള്ള ഒരു സംഭവം ഉണ്ട്. ആ ജൂനിയർ ആർട്ടിസ്റ്റിനെ വീണ്ടും ഇവർ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ആ പെൺകുട്ടിയെ ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ ഇയാൾ ആ പെൺകുട്ടിയോടു പറഞ്ഞതാണ്, ‘ഇവൾക്ക് വട്ടാണ്… ഇവൾ പറയുന്നത് കേൾക്കണ്ട… വാ നമുക്ക് രാജേഷിന്റെ അവിടേക്ക് പോകാം,’ എന്ന്. ഇതു പറഞ്ഞിട്ട് ഇയാൾ എന്നെ വീട്ടിൽ പൂട്ടി ഇട്ട് ആ പെൺകുട്ടിയെ രാജേഷിന്റെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. രാജേഷിന്റെ ഗസ്റ്റ് ഹൗസിൽ ബെഡ്റൂമിൽ ഇവരെ കയറ്റുന്നത് കണ്ട ആൾക്കാർ ഉണ്ട്. ആ പെൺകുട്ടിയുടെ ഫോട്ടോ വേണമെങ്കിൽ ഞാൻ കാണിച്ചു തരാം. പക്ഷേ, അതൊന്നും ഞാൻ ഇവിടെ ഇടുന്നില്ല. അവരൊക്കെ കുറച്ച് കാശിന് വേണ്ടി ഈ പരിപാടി ചെയ്യുന്ന ആൾക്കാരാണ്. അങ്ങനത്തെ ആൾക്കാരെ ഒന്നും ഇതിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല.

ഇയാൾ പറഞ്ഞുവല്ലോ മൈനർ പെൺകുട്ടികളെയും സിനിമാ ആഗ്രഹമുള്ള സ്ത്രീകളെയുമൊക്കെ രാജേഷ് കൊണ്ടുവരുന്നു എന്ന്. ഇയാൾ രാജേഷിനെ കുറ്റം പറഞ്ഞിട്ട്, അവിടെ നല്ല പെണ്ണുങ്ങൾ വരുമ്പോൾ ഇയാൾ അവിടെ പോയിട്ട് അവരെ സെലെക്റ്റ് ചെയ്യും. അങ്ങനെ നല്ല പെണ്ണുങ്ങൾ വരുമ്പോഴാണ് ഇയാൾ അങ്ങോട്ട് പോകുന്നത്. ഇതൊക്കെ ഞാൻ കേട്ട കാര്യങ്ങളാണ്. ഞങ്ങൾ ആദ്യമായി ഒരു ഹണിമൂൺ ട്രിപ്പ് മൂന്നാറിന് പോയപ്പോൾ ഞങ്ങളുടെ വണ്ടിയിൽ ഞാൻ, ഇങ്ങേര്, സുജിത്തേട്ടൻ എന്ന ഇയാളുടെ കെയർ ടേക്കർ, പിന്നിലെ വണ്ടിയിൽ ഈ രാജേഷും അയാളുടെ ഒരു ഡ്രൈവറും. രണ്ടു വണ്ടിയിലും കുറെ മദ്യക്കുപ്പികളാണ്. ഇയാൾ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ കള്ള് കുടിച്ചു കൊണ്ടിരിക്കുകയാണ്. അയാളോട് ഞാൻ എനിക്ക് പേടിയാവുന്നു എന്ന് പറയുന്നുണ്ട്. അതൊന്നും കേൾക്കുന്നില്ല. എനിക്ക് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയോടെ രംഗമാണ് ഓർമ വന്നത്, ഇയാൾ കുടിച്ചിട്ട് പല ആൾക്കാരെയും അടിച്ചു. സെക്യൂരിറ്റിയെ, ഡ്രൈവറെ പിന്നെ എന്നെയും അടിച്ചു. കള്ളുകുടിച്ച് വണ്ടി ഓടിക്കുന്നതിനെപ്പറ്റി ചോദിച്ചാൽ ഇയാൾ അടിക്കും. ഹണിമൂണിന് പോയിട്ട് ഒരു ദിവസം എന്റെ കൂടെ നിന്ന് രണ്ടാം ദിവസം മുതൽ അടുത്ത മുറിയിൽ കള്ളുകുടി പാർട്ടി. ഞാൻ ഒറ്റയ്ക്ക് റൂമിൽ. ഒരു ദിവസം പകൽ അഞ്ചു മണിവരെ എനിക്ക് ഭക്ഷണം ഓർഡർ ചെയ്തിട്ട് വന്നില്ല. ഇയാളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഞാൻ റിസപ്‌ഷനിൽ വിളിച്ചപ്പോൾ ഭക്ഷണം എല്ലാം റൂമിൽ എത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ ആ റൂമിലേക്ക് ഭക്ഷണം എടുക്കാൻ പോയപ്പോൾ, ‘എന്താ ചേച്ചി’ എന്ന് പറഞ്ഞിട്ട് കള്ളുകുടിച്ച് ബോധമില്ലത്തെ ഒരാൾ വന്നു. എന്നിട്ട് ഇവർ കഴിച്ചതിന്റെ ബാക്കി കുറെ വാരിക്കെട്ടി എന്റെ റൂമിൽ കൊണ്ടുവച്ചു. അത് കഴിക്കാത്തതിന് ഇയാൾ വന്നു എന്നെ ചീത്ത വിളിച്ചു.

കല്യാണം കഴിക്കാൻ വേണ്ടി എന്നെ കോണ്ടാക്റ്റ് ചെയ്തത് കവിത ആയിരുന്നു. ഞങ്ങളെ സേഫ് ആക്കി ചെന്നൈയിൽ എത്തിക്കാം, അയാളുടെ സഹോദരി പോലെ ആണ് എന്ന് പറഞ്ഞാണ് അവർ വന്നത്. ഫ്‌ളൈറ്റിൽ പോയത് ഞാനും അയാളും കവിതയും കൂടിയാണ്. ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ചാൽ അറിയാം. ഇവർ പല സമയത്തും ബെഡ്റൂം ഷെയർ ചെയ്തിട്ടുണ്ട്. ചോദിച്ചാൽ പറയും എന്റെ പെങ്ങളാണെന്ന്. ഇവർ പല ഹോട്ടലുകളിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഞാൻ ചോദിക്കുമ്പോൾ ഇയാളുടെ അമ്മ തന്നെ പറയും, ‘അവർ സിനിമാക്കാരല്ലേ… അപ്പോൾ സിനിമ ഡിസ്കഷന്റെ ഭാഗമായിട്ടാണ് ചെയ്യുന്നത്’ എന്ന്. അമ്മയ്ക്ക് അടക്കം പ്രശ്നമില്ലെങ്കിൽ ഇതൊക്കെ എന്റെ പ്രശ്നമായിരിക്കും എന്ന് കരുതി. പക്ഷേ, ഈ പെണ്ണ് പല സമയത്തും ഫോണിൽ വിളിച്ചിട്ട് എന്നെ ഡിവോഴ്സ് ചെയ്യ് എന്ന് പറയുന്നത് ഞാൻ ഇയാളുടെ ഫോണിൽ കേട്ടിട്ടുണ്ട്. അതിനെ സംബന്ധിച്ച് ഞങ്ങൾ തമ്മിൽ തല്ലുണ്ടാവാറുണ്ടായിരുന്നു. ഇവർ ഞങ്ങളുടെ ബന്ധത്തിൽ ഇടയ്ക്കിടയ്ക്ക് കേറി ഇടപെടാറുമുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ശേഷം ഇയാളുടെ അമ്മയോട് വിളിച്ചു പറഞ്ഞു. അവിടെയും എനിക്ക് നീതി കിട്ടിയില്ല. ഇയാൾ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. എന്റെ വീട്ടുകാരോട് പോലും പറയാൻ അപ്പോൾ ധൈര്യം ഉണ്ടായിരുന്നില്ല.

കവിത, ഇയാൾ, പൊലീസ്, രഘു എന്ന ആളൊക്കെ എന്നെ സ്ഥിരം ഭീഷണി ആയിരുന്നു. ഒരു ദിവസം ഇയാൾ അമ്മയെ എന്റെ ഒപ്പം കിടക്കാൻ പറഞ്ഞിട്ട് വാതിൽ അടക്കാതെ പോയി. അന്ന് കവിത ഹാളിൽ ഇരിപ്പുണ്ട്. ഞാൻ ബാത്ത്റൂമിൽ പോയപ്പോൾ ഈ രഘു എന്റെ ബാത്ത്റൂമിലേക്ക് വന്നു. ഞാൻ അപ്പോൾ ബഹളം ഉണ്ടാക്കി. ഇയാൾ എന്റെ ബാത്ത്റൂമിൽ കയറി എന്ന് പറഞ്ഞു. രഘു ഇറങ്ങിപ്പോയി. അപ്പോൾ ഇയാൾ പറയുകയാണ്, ‘രഘു അങ്ങനെ ഒന്നും ചെയ്യില്ല’ എന്ന്. കവിത അപ്പോൾ സപ്പോർട്ട് ചെയ്തു പറഞ്ഞു. ‘ഇവൾ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നു… നിങ്ങളുടെ പേരിൽ കേസ് ഉണ്ടാക്കാൻ നോക്കുന്നു… രഘുവിനെ വെറുതെ കുറ്റം പറയുന്നു’ എന്നൊക്കെ പറഞ്ഞു. അന്ന് എന്റെ വീട്ടുകാരെ വിളിച്ച് എന്നെ കൊണ്ടുപോകാൻ പറഞ്ഞു. സ്വന്തം ഭാര്യയുടെ ബാത്ത്റൂമിൽ വേറൊരാൾ കയറി എന്ന് പറഞ്ഞിട്ട് ഭാര്യയെ സപ്പോർട്ട് ചെയ്യാതെ അയാൾ മറ്റുള്ളവർ പറയുന്നത് കേൾക്കുകയായിരുന്നു.

ഇയാൾ എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു. അന്നൊന്നും അത് തുറന്നുപറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഇതുപോലെ ഇനിയും പലരുടെയും ജീവിതത്തിൽ സംഭവിച്ചേക്കാം. എനിക്കിനി ഇത് പറയാനൊന്നും ചിലപ്പോൾ ഈ ചാനലും ഒന്നും ഉണ്ടായി എന്ന് വരില്ല. പക്ഷേ, എനിക്ക് ഒന്നേ പറയാനുള്ളൂ. മാധ്യമ ധർമ്മം എന്ന് 100 പ്രാവശ്യം പറയുന്ന ആൾക്കാർ ചാനലിൽ ഇരുന്നു, രണ്ടു സ്ത്രീകൾ തമ്മിൽ ചിരിച്ചിട്ട് പറയുകയാണ്… ഞാൻ ഇതൊന്നും കേസ് കൊടുക്കാത്തതുകൊണ്ടാണ് വാർത്തയാകാത്തത് എന്ന്. ഇങ്ങനെയാണ് മാധ്യമ ധർമ്മം എന്ന് മനസ്സിലാക്കി തന്നതിന് നന്ദി. പുള്ളിയുടെ ഒപ്പം ജീവിച്ചപ്പോഴേക്കും സത്യം, ന്യായം, നീതി എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല, പവർ ഇൻഫ്ലുവൻസ്, പണം ഇതൊക്കെ ഉണ്ടെങ്കിലേ നിങ്ങൾക്ക് എന്തെങ്കിലും ഗുണമുള്ളൂ എന്ന് മനസ്സിലായി.’’

മുടി കൊഴിച്ചിൽ കാരണം കുളിക്കാൻ പോലും പേടിയായി തുടങ്ങിയോ? ഒരു പക്ഷേ കാരണം ഈ തെറ്റുകൾ ആവാം..

0
Spread the love

മുടി വളർന്നില്ലെങ്കിലും കൊഴിഞ്ഞു പോകരുതെന്നാണ് പലരുടെയും ആഗ്രഹം. പലതരത്തിലുള്ള വഴികൾ ശ്രമിച്ചിട്ടും അതിന് ഒരു ശാശ്വതമായ പരിഹാരം കാണാൻ സാധിക്കാതെ വിഷമിക്കുന്നവരുണ്ട്. കുളിക്കുമ്പോൾ ധാരാളമായി മുടി കൊഴിഞ്ഞു പോകുന്നതായി പരാതി പറയുന്നത് കേട്ടിട്ടില്ലേ. മറ്റ് സമയത്തില്ലാത്ത മുടികൊഴിച്ചിൽ ഒരുപക്ഷേ കുളിക്കുമ്പോൾ അനുഭവപ്പെടുന്നത് പോലെ തോന്നാം. ഇതിനു കാരണം നമ്മുടെ തന്നെ അശ്രദ്ധകളാണ്. അത് എന്തൊക്കെയാണെന്ന് അറിഞ്ഞാൽ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും.

നാം കുളിയ്ക്കുന്ന രീതിയും മുടി പോകാന്‍ കാരണമാകുന്നു. പലരും ഷവറിന് ചുവട്ടില്‍ നിന്ന് നല്ല ഫോഴ്‌സിലാണ് വെള്ളം തുറന്നിട്ട് കുളിയ്ക്കുക. വെള്ളം തലയിലേക്ക് കുത്തി വീഴുമ്പോള്‍ മുടിവേരുകളെ ദുര്‍ബലപ്പെടുത്തുവാന്‍ ഇടയാക്കും. പ്രത്യേകിച്ചും മുടിവേരുകള്‍ ദുര്‍ബലമായ മുടിയെങ്കില്‍. ഇത് മുടി പൊഴിയാനുള്ള ഒരു കാരണമാണ്.

ഷാംപൂ​​

മുടി വൃത്തിയാക്കാനായി ഷാംപൂ ധാരാളം ഇട്ട് പതപ്പിച്ച് കുളിക്കുന്നവരുണ്ട്. പ്രത്യേകിച്ചും കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ ഉപയോഗിയ്ക്കുന്നത്, അതും അളവില്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്നത് ദോഷം വരുത്തും. മുടി വല്ലാതെ വരണ്ടു പോകുന്നു. ഷാംപൂ ഉപയോഗിയ്ക്കുന്നതിനൊപ്പം കണ്ടീഷണര്‍ കൂടി ഉപയോഗിച്ചില്ലെങ്കില്‍ മുടി പോകാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ചും വരണ്ട് പറന്ന് കിടക്കുന്ന മുടിയെങ്കില്‍.

​മുടി കഴുകുമ്പോള്‍

​​മുടി കഴുകുമ്പോള്‍ പലരും വളരെ അശ്രദ്ധയോടെ മുടി കഴുകുന്നു. അധികം ബലം പ്രയോഗിയ്ക്കുകയും വളറെ റഫായി മുടി കൈകാര്യം ചെയ്യുന്നു. ഇതുപോലെ മുടി അമര്‍ത്തിത്തോര്‍ത്തുന്നു. വല്ലാതെ മുടിയിലെ ഈര്‍പ്പം വലിച്ചെടുക്കുന്ന തരത്തിലെ ടവല്‍ ഉപയോഗിച്ച് മുടി തുടയ്്ക്കുകയും ഇത്തരം ടവല്‍ മുടിയില്‍ കെട്ടി വയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ മുടിയെ ദുര്‍ബലമാക്കുന്നു. നനഞ്ഞു കഴിയുമ്പോള്‍ മുടി കൂടുതല്‍ ദുര്‍ബലപ്പെടുന്നത് സാധാരണയുമാണ്. ഇതെല്ലാം മുടി പോകാനുള്ള കാരണങ്ങളാണ്.

മുടി കെട്ടിവയ്ക്കുന്നത്

പലരും മുടി കെട്ടിവച്ചപാടേയാണ് കുളിയ്ക്കാനായി പോകുന്നത് വെള്ളത്തിന് കീഴിലായി മുടി അതേ രീതിയില്‍ അഴിച്ചിട്ട് കുളിയ്ക്കുമ്പോള്‍ ജട നേരത്തെയുള്ളത് കൂടുതല്‍ കെട്ടു പിടിയ്ക്കാനും മുടി പൊട്ടാനും പൊഴിയാനുമെല്ലാം സാധ്യത ഏറെയാണ്. ഇതിനാല്‍ കുളിയ്ക്കുന്നതിന് മുന്‍പായി മുടി ചീകി ജട നീക്കിയ ശേഷം മുടി കഴുകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം മുടി പോകാന്‍ സാധ്യതയേറെയാണ്

‘ഈ മറുപടിയാണ് മഞ്ജുവിന്റെ കരുത്ത്’; ഇനി ദിലീപിന്റെ കൂടെ അഭിനയിക്കുമോയെന്ന ചോദ്യത്തിന് പൊതുവേദിയിൽ ഉത്തരം നൽകി മഞ്ജുവാര്യർ

0
Spread the love

തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിച്ചപ്പോഴും വിവാദങ്ങൾ ഒന്നൊഴിയാതെ പിന്തുടർന്നപ്പോഴും പരസ്പരം കരിവാരി തേക്കുന്ന രീതിയിൽ ഒന്നും വിട്ടു പറയാത്ത ദമ്പതികൾ ആയിരുന്നു ദിലീപ് -മഞ്ജു വാര്യർ. പലസ്ഥലങ്ങളിലും മാധ്യമങ്ങൾ തലങ്ങും വിലങ്ങും ചോദിച്ചപ്പോഴും പുകഴ്ത്തി ഇകഴ്ത്തിയും സംസാരിച്ചപ്പോഴും ഇടയിലെ പ്രശ്നം എന്തെന്നോ മകളിൽ നിന്നു പോലും അകന്നുനിൽക്കാൻ മാത്രം എന്തുണ്ടായെന്നോ മഞ്ജു എവിടെയും വ്യക്തമാക്കിയിട്ടില്ല. ഇതേ മാന്യതയും മര്യാദയും തന്നെ നടൻ ദിലീപും സ്വകാര്യത സൂക്ഷിക്കുന്ന കാര്യത്തിൽ തിരിച്ചു കാണിച്ചിട്ടുണ്ട്.

മുൻപൊരിക്കൽ ഒരു ചാനൽ പരിപാടിയിൽ മഞ്ജുവുമായി ചേർന്നഭിനയിക്കാനുള്ള അവസരം ലഭിച്ചാൽ ദിലീപ് സ്വീകരിക്കുമോ എന്ന് അവതാരക ചോദിച്ചിരുന്നു. ഇതിന് ദിലീപ് നൽകിയ മറുപടി അന്നേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ‘ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവാണ്, മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണ് എങ്കില്‍ അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്‌നം. ഞാനും മഞ്ജുവും തമ്മില്‍ അതിനുള്ള ശത്രുത ഒന്നും ഇല്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ, അപ്പോള്‍ ആലോചിക്കാം’ എന്നായിരുന്നു ദിലീപിന്റെ മറുപടി.

അതേസമയം ഈയടുത്ത് ഒരു അഭിമുഖ പരിപാടിയിൽ സമാന ചോദ്യം മഞ്ജു വാര്യരോട് ചോദിച്ചപ്പോൾ ദിലീപിൽ നിന്നും വ്യത്യസ്തമായ മറുപടിയായിരുന്നു താരം നൽകിയത്. ‘ദിലീപേട്ടന്‍ പറഞ്ഞു, ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍…’ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും മഞ്ജു വാര്യര്‍ അതില്‍ ഇടപെടുകയായിരുന്നു, ‘വേണ്ട സാരമില്ല, അതേ കുറിച്ച് സംസാരിക്കേണ്ട’ എന്ന് നേര്‍ത്ത ഒരു ചിരിയോടെ പറഞ്ഞു.

അതേസമയം ഈ മറുപടിയാണ് മഞ്ജുവിന്റെ കരുത്ത്, മഞ്ജുവിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടുന്നത് ഇതുകൊണ്ടാണ് എന്നൊക്കെ ആ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വരുന്നത് കാണാം.

എമ്പുരാൻ: ഗള്‍ഫും യുഎസും ഒഴികെയുള്ള വേൾഡ് വൈഡ് റൈറ്റ്സ് സൈബർസിസ്റ്റംസിന്!

0
Spread the love

മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ എന്ന് അറിയിച്ചു. ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് എംപുരാന് വേണ്ടി സൈബർസിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഓരോ രാജ്യത്തെയും സമയമനുസരിച്ച് റിലീസുകളിൽ മാറ്റമുണ്ടാകും. ഇന്ത്യയിൽ ആദ്യ ഷോ മാർച്ച് 27ന് പുലർച്ചെ ആറ് മുതലായിരിക്കും ആരംഭിക്കുമെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ടീം ആണ് ഷിബു ജോണിന്‍റെ നേതൃത്വത്തിലുള്ള സൈബർസിസ്റ്റംസ് ഓസ്ട്രേലിയ.

മാർക്കോ, ബാറോസ്, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാ ചിത്രം, പണി, മഞ്ഞുമ്മൽ ബോയ്സ്, മലൈകൊട്ടെ വാലിബൻ, ലിയോ, റിലീസിന് ഒരുങ്ങുന്ന മരണമാസ്സ്, ലൗലി തുടങ്ങി ഒട്ടനവധി സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്തിരിക്കുന്നത് സൈബർസിസ്റ്റംസ് ഓസ്ട്രേലിയ ആണ്. പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് സൈബർസിസ്റ്റംസ് ഇതുവരെ ചെയ്ത് വന്നിരുന്നത്. ഇതാദ്യമായാണ് എംപുരാനിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കുന്നത്. കൂടാതെ എംപുരാൻ്റെ റിലീസിന് മുന്നോടിയായി മാർച്ച് 20ന് ചിത്രത്തിൻ്റെ ആദ്യ പാർട്ടായ ‘ലൂസിഫർ’ റീ-റിലീസ് ചെയ്യാൻ ഒരുങ്ങുകയുമാണ്.

പൂജ ചെയ്യാനെന്ന വ്യാജേന വിളിച്ചു വരുത്തി ഹണി ട്രാപ്പ് മോഡൽ കവർച്ച; ജ്യോത്സ്യന്റെ പരാതിയിൽ രണ്ടുപേര്‍ അറസ്റ്റില്‍

0
Spread the love

പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പ് രീതിയില്‍ കവർച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പുതുശ്ശേരി നടത്തറ ചീനിക്കൽ വീട്ടിൽ സരിത എന്നറിയപ്പെടുന്ന സംഗീത, കൊല്ലങ്കോട് സ്വദേശി പ്രഭു എന്ന സുനിൽകുമാർ എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.സരിതയെ പാലക്കാട്ടെ ലോഡ്ജിൽ നിന്നും സുനിൽകുമാറിനെ കൊല്ലങ്കോട്ടു നിന്നുമാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പിനിരയായ ജ്യോത്സ്യന്‍റെ അയൽവാസി കൂടിയായ സുനിൽകുമാറാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് എത്തിച്ചത്.

തട്ടിപ്പ് നടത്തുന്നതിനായി കല്ലാണ്ടിച്ചള്ളയിലെ വീട് തിരഞ്ഞെടുത്തതും ജ്യോത്സ്യനെ ഇങ്ങോട്ട് കൊണ്ടുവരാനായി നിർദ്ദേശിച്ചതും സരിതയാണെന്നും പൊലീസ് പറഞ്ഞു. കേസില്‍ മൂന്നുപേരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

9 മാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിക്കിടന്ന സുനിത വില്യംസും ബുഷ് വില്‍മോറും നാളെ ഭൂമിയിലെത്തും

0
Spread the love

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുഷ് വില്‍മോറും ഒമ്പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ക്രൂ–10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. ആനി മക്‌ലിൻ, നിക്കോളാസ്‌ അയേഴ്‌സ്‌, തക്കുയ ഒനിഷി, കിറിൽ പെസ്കോവ് എന്നിവരാണ്‌ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനേവ് എന്നിവർ ക്രൂ-9 പേടകത്തിലേറി ഭൂമിയിലേക്ക് മടങ്ങും.

നിലവില്‍ ഹാന്‍ഡ് ഓവര്‍ ഡ്യൂട്ടികള്‍ പുരോഗമിക്കുകയാണെന്നും, ഇത് പൂർത്തിയായാൽ ഭൂമിയിലേക്കുള്ള ഇവരുടെ യാത്ര ആരംഭിക്കുമെന്നും നാസ വ്യക്തമാക്കി. ബഹിരാകാശത്ത് നിന്നും സുനിതയും സംഘവും ഭൂമിയിലേക്ക് എത്തുന്നതിന്‍റെ ലൈവ് സംപ്രേഷണം ചെയ്യുമെന്നും നാസ അറിയിച്ചു.

അതേസമയം, സുനിത വില്യംസും ബുച്ച് വിൽമോറും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറയുന്ന വീഡിയോ എലോൺ മസ്‌ക് പങ്കിട്ടു. ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. പത്ത് ദിവസത്തിനായി നടത്തിയ ബഹിരാകാശ യാത്രയാണ് വിവിധ സാങ്കേതിക കാരണങ്ങൾ കൊണ്ട് ഒൻപത് മാസം നീണ്ടത്.

ആശ്വാസ മഴയെത്തും! 12 ജില്ലകളിൽ അടുത്ത 3 ദിവസം മഴയ്ക്ക് സാധ്യത

0
Spread the love

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ 12 ജില്ലകളിലും അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് പ്രവചനം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്

ഇടിമിന്നൽ അപകടകാരികളാണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ജാഗ്രതാ നിർദ്ദേശം

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts