Home Blog Page 3

പെൻഡ്രൈവുമായെത്തിയാൽ 15 രൂപയ്ക്ക് എമ്പുരാൻ; കണ്ണൂരിൽ യുവതി പോലീസ് കസ്റ്റഡിയിൽ

0
Spread the love

കണ്ണൂർ പാപ്പിനിശേരിയിൽ നിന്നും എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാജപതിപ്പ് കണ്ടെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരി കീരിയോട് സ്വദേശി രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപ ഈടാക്കി സിനിമ പകർത്തി നൽകുന്നെന്ന വിവരം സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു പരിശോധന. സ്ഥാപനത്തിലെ കമ്പ്യൂട്ടറിൽ സിനിമയുടെ പകർപ്പ് കണ്ടെടുത്ത പൊലീസ് ഹാർഡ് ഡിസ്‌കുകളും ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തു. ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ, പ്രിന്റിംഗ് സേവനങ്ങൾ നൽകുന്ന സ്ഥാപനം പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ്.

വിവിധ വെബ്‌സൈറ്റുകളിലൂടെയും ടെലഗ്രാമിലൂടെയും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നുവെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത് റിപ്പോർട്ട് ചെയ്‌തത്. ഫില്‌മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് ലഭ്യമാണെന്നാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ‘സ്‌പോയിലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്റർ പൃഥ്വിരാജ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തുടർന്ന് സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വെബ്‌സൈറ്റുകളിൽ നിന്ന് വ്യാജപതിപ്പ് നീക്കം ചെയ്യുകയും ചെയ്‌തു. ഇവ ഡൗൺലോഡ് ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

മോഹൻലാലിന്റെ ഖേദം വ്യക്തിപരമായ അഭിപ്രായമായിരിക്കാം; സിനിമയിൽ കത്രിക വയ്ക്കുന്നതില്‍ യോജിപ്പില്ല: പ്രേംകുമാർ

0
Spread the love

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സംബന്ധിച്ചുയരുന്ന വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സിനിമയുടെ കാര്യത്തില്‍ അതിരുകൾ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം, കത്രിക വയ്ക്കുന്നതില്‍ യോജിപ്പില്ലെന്ന് പ്രേം കുമാര്‍ പ്രതികരിച്ചു.

സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തിൽ ഉള്ളത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പോലും ഇവിടെ ഓടിയിട്ടുണ്ട്, ആരും എതിർത്തില്ല.ഇപ്പോൾ ആണ് അസഹിഷ്ണുത കാട്ടുന്നത്. കല ലോകത്തെ ഒന്നിപ്പിക്കുന്നതാണ് അത് വെറുപ്പിന്റെ ഭാഗം അല്ല

മോഹൻലാൽ ഖേദം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായിരിക്കാം. സിനിമയെ സിനിമയായി കാണാൻ പറ്റണം എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞു.

അതേ സമയം എമ്പുരാൻ റീ എഡിറ്റ് ചെയ്ത പതിപ്പിന്‍റെ പ്രദർശനം സംസ്ഥാനത്ത് പല തിയേറ്ററുകളിലും ആരംഭിച്ചു. കൊച്ചിയിലടക്കം ചില തിയേറ്ററുകളിൽ സിനിമയുടെ ഡൗൺലോഡിങ് അവസാന ഘട്ടത്തിലാണ്. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

എത്ര ശ്രദ്ധിച്ചാലും മൂക്കിന് ചുറ്റും കറുത്ത പാടുകൾ പിന്നെയും പിന്നെയും വരുന്നുണ്ടോ? കാരണമിതാവാം..

0
Spread the love

മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും ചർമ സംരക്ഷിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചെറിയൊരു മുഖക്കുരുവോ കറുത്തപാടോ ഉണ്ടായാൽ പോലും ആശങ്കപ്പെടുന്നവരാണ് അധികവും. എന്നാൽ ചിലരുടെ പ്രധാനപ്രശ്നമാണ് മൂക്കിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകളും കുരുക്കളും.സോഡപ്പൊടിയും കാപ്പിപ്പൊടിയുമൊക്കെ പലരും പരീക്ഷിക്കുമെങ്കിലും ഈ പ്രശ്നത്തിനൊരു ശാശ്വത പരിഹാരം ഉണ്ടാകാറില്ല. കുറച്ച് നാളുകൾക്ക് ശേഷം കുരുക്കൾ വീണ്ടും ഉണ്ടാകുന്നതാണ് പതിവ്.

പല തരത്തിലുള്ള അലർജി ഉണ്ടാകുന്നവർക്ക് ഇത്തരത്തിൽ മൂക്കിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടാകും. വെളുത്തവർക്ക് ഈ പാടുകൾ പ്രത്യേകം എടുത്തറിയാനാവും.തുമ്മലുള്ളവർക്കാണ് മൂക്കിന് ചുറ്റും കുരുക്കളും പാടുകളും ഉണ്ടാകുന്നത്. ഇതിന് തുമ്മലും ജലദോഷവും വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. രാത്രി കുളിക്കുന്നവർക്കും തണുത്ത ജ്യൂസ് കുടിക്കുന്നവർക്കും അടുത്ത ദിവസം ജലദോഷം ഉണ്ടാകാറുണ്ട്. ചിലർക്ക് പൊടി അടിച്ചാൽ പെട്ടെന്ന് തന്നെ തുമ്മലുണ്ടാകും. ശ്ലേഷ്മം വരുമ്പോൾ മൂക്ക് മുകളിലേക്ക് തുടക്കുന്നവർക്കും മൂക്കിന് മുകളിലായി വരപോലുള്ള പാടുകളും ഉണ്ടാകാറുണ്ട്. ഇതിന് ആദ്യം ചെയ്യേണ്ടത് ജലദോഷത്തെ അകറ്റി നിർത്തുക എന്നതാണ്.മൂക്കിന് ചുറ്റുമുള്ള കറുത്തപാടുകൾ മാറ്റാൻ സ്ക്രബ്ബർ ഉപയോ​ഗിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, സ്ഥിരമായി സ്ക്രബ്ബർ ഉപയോ​ഗിക്കുന്നത് മൂക്കിന്റെ തൊലിയിളകുന്നതിന് കാരണമാകും.

മുരളി ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ അന്വേഷണം വേണം; എമ്പുരാൻ റീ എഡിറ്റ്‌ കഴിഞ്ഞിട്ടും വിമർശനം നിർത്താതെ ആര്‍എസ്എസ്

0
Spread the love

റെക്കോര്‍ഡ് കളക്ഷന്‍ കൊണ്ടും ഉള്ളടക്കം സംബന്ധിച്ച് ഉയര്‍ന്ന വിവാദം കൊണ്ടും വാര്‍ത്താപ്രാധാന്യം നേടിയ എമ്പുരാന്‍ സിനിമയ്ക്കെതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. 24 കട്ടുകള്‍ സംഭവിച്ച റീ എഡിറ്റിന് ശേഷവും ചിത്രം ദേശവിരുദ്ധവും ഹിന്ദു- ക്രിസ്ത്യന്‍ വിരുദ്ധവുമായി തുടരുകയാണെന്നാണ് ഓര്‍ഗനൈസറിന്‍റെ വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു. മാധ്യമം ആദ്യം പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളില്‍ പൃഥ്വിരാജിനെയാണ് ഉന്നം വച്ചിരുന്നതെങ്കില്‍ പുതിയ ലേഖനത്തില്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് മുരളി ഗോപിയെയും കടന്നാക്രമിച്ചിട്ടുണ്ട്.

മുരളി ഗോപി അരാജകത്വം പടർത്തുന്നു എന്നാണ് ലേഖനത്തിലെ ആരോപണം. രാജ്യത്തെ ഭരണകൂടത്തെയും നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപി. കേരള യുവത്വം മയക്കുമരുന്നിന്റെയും അരാജക സിനിമകളുടെയും പിടിയിലാണെന്നും മുരളി ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടിനെക്കുറിച്ച് അന്വേഷണം വേണമെന്നും ലേഖകന്‍ ആവശ്യപ്പെടുന്നു. ദേശവിരുദ്ധതയ്ക്ക് വിലകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ലേഖനത്തില്‍ ഉണ്ട്. യുവ എഴുത്തുകാരനും ആർഎസ്എസ് ചിന്തകനുമായ വിഷ്ണു അരവിന്ദിൻ്റേയാണ് ലേഖനം.

ചിത്രത്തിലേത് ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങള്‍ ആണെന്നാണ് ഓര്‍ഗനൈസര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ആരോപിച്ചിരുന്നു. സിനിമയിലെ സീനുകൾ ചിത്രീകരിച്ച സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പിൽ പോലും ദുരൂഹതയുണ്ടെന്നും ഇത്തരം വിമർശനങ്ങൾ ഇസ്ലാമിനെതിരെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നുമാണ് ലേഖകന്‍ പറയുന്നത്. ക്രിസ്തുമതത്തിനെതിരായതുകൊണ്ട് ആരും പ്രതികരിക്കുന്നില്ലെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് വലിയ കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ അഞ്ച് ദിവസം കൊണ്ടുതന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷനിലേക്കാണ് മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്‍റെ കുതിപ്പ്. ലൂസിഫര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്തായാലും ഉണ്ടാവുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നൽകാറുണ്ട്!’ ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴിയിൽ സിനിമയിലെ മറ്റു പ്രമുഖരും?

0
Spread the love

ആലപ്പുഴയിൽ കഞ്ചാവുമായി പിടിയിലായ തസ്ലീമയുടെ മൊഴിപുറത്ത്.നടൻ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ടെന്നാണ് തസ്ലീമ മൊഴി നൽകിയത്. കൂടാതെ സിനിമ മേഖലയിലെ മറ്റു പ്രമുഖരുടെ പേരുകൾ തസ്ലീമ പറഞ്ഞെന്ന് എക്സൈസ് അറിയിച്ചു.

ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. യുവതി അടക്കം രണ്ട് പേരെ പിടികൂടിയിരുന്നു. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്.

കേരളത്തിലെ ഈ ജില്ല ഇനി അടിമുടി മാറും; 93 കോടി അനുവദിച്ച് കേന്ദ്രം

0
Spread the love

കേരളത്തിലെ ഒരു ജില്ലയുടെ മുഖം മാറ്റാൻ കേന്ദ്രം ചെലവിടുന്നത് 93 കോടി,​ പദ്ധതിയുടെ ലക്ഷ്യം സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ആലപ്പുഴയുടെ മുഖംമാറും. സർക്കാർ തയ്യാറാക്കിയ ‘ആലപ്പുഴ – എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ എന്ന പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്.ഇതിൽ ആദ്യഗഡുവായി 9.32 കോടി രൂപ നീക്കിവച്ചു.

ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള വികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഡയറക്ടർആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാൻ 24.45 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്‌കേപ്പിംഗ്, സൂചന ബോർഡുകൾ, പാർക്കിംഗ് ഗ്രൗണ്ട് , പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദികൾ, സി സി.ടി വികൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഫിനിഷിംഗ് പോയിന്റിന്റെയും കനാലുകളുടെയും മുഖംമാറും

1. പുന്നമട ഫിനിഷിംഗ് പോയിന്റിലെ ബോട്ട് ടെർമിനലിൽ 8.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും.പാർക്കിംഗ്, മറീന, എക്‌സ്പീരിയൻസ് സെന്റർ, ഇൻഫർമേഷൻ കിയോസ്‌ക്കുകൾ, ജല സാഹസിക വിനോദ കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ തുടങ്ങിയവ വരും

2. സോഫ്റ്റ് ഇന്റർവെൻഷനായി (ഡിജിറ്റൽ ആൻഡ് സ്മാർട്ട് ടൂറിസം, സാംസ്‌കാരിക പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവക്ക്) നാല് കോടി രൂപ വകയിരുത്തി

3. കരകൾ നവീകരിക്കുന്നതിന് 37 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ദീപാലങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേകൾ, ബോട്ട് ജെട്ടിയുടെ വികസനം, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ലാൻഡ് സ്‌കേപ്പിംഗ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.അനുവദിച്ച തുക ₹93.177 കോടി

കുംഭമേളയിലെ വൈറൽ താരം മൊണാലിസയ്‌ക്ക് അവസരം നൽകിയ സംവിധായകൻ പീഡന കേസിൽ; നഗ്ന വീ‍ഡിയോ പകർത്തി

0
Spread the love

മഹാ കുംഭമേളയിൽ മാലവില്പനയ്‌ക്കെത്തി സോഷ്യൽ മീഡിയയിലൂടെ വൈറലായ മൊണാലിസയ്‌ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ പീഡന കേസിൽ അറസ്റ്റിൽ. സനോജ് മിശ്രയാണ് ‍ഡൽഹിയിൽ ഇന്ന് അറസ്റ്റിലായത്. നായികയാക്കാമെന്ന് വാ​ഗ്ദാനം നൽകിയാണ് യുവ നടിയെ ഇയാൾ പീഡനത്തിനിരയാക്കിയത്.

ടിക്ക് ടോക്ക്, ഇൻസ്റ്റ​ഗ്രാം വഴി 2020-ലാണ് സംവിധാകനെ പരിചയപ്പെടുന്നതെന്ന് യുവതി പറഞ്ഞു. ഝാൻസിയിലായിരുന്നു ആ സമയം താമസിച്ചിരുന്നത്. ഇടയ്‌ക്ക് വല്ലപ്പോഴും ഇവർ തമ്മിൽ സംസാരിച്ചിരുന്നു. 2021 ജൂൺ 17ന് തന്നെ മിശ്ര വിളിക്കുകയും ഝാൻസിയിലെ റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് പറയുകയും ചെയ്തു.എന്നാൽ നേരിൽ കാണാൻ താൻ വിസമ്മതിച്ചു. തുടർന്ന് മിശ്ര ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെ തുടർന്ന് പേടിച്ച യുവതി പിറ്റേന്ന് കാണാമെന്ന് സമ്മതിച്ചു. പിറ്റേന്ന് മിശ്ര റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.

തന്റെ ന​ഗ്ന വീഡിയോകൾ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. തുടർന്ന് ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയും വിവാഹ-സിനിമ വാ​ഗ്ദാനങ്ങളും നൽകി പലയിടങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയെന്നും യുവതി പറയുന്നു.

2025 ബേസിലിന്റെ വർഷമാകുമോ?! പ്രേക്ഷകർക്ക് വമ്പൻ പ്രതീക്ഷ നൽകി മരണ മാസ്സ് ട്രെയ്‌ലർ, ചിത്രം വിഷു റിലീസ്

0
Spread the love

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന “മരണ മാസ്സ്” ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കൂടാതെ സസ്പെൻസും ആക്ഷനും അടങ്ങിയ ട്രെയ്‌ലർ പ്രേക്ഷകർക്ക് പ്രതീക്ഷ ഏറെ നൽകുന്നുണ്ട്.

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

https://youtu.be/-6wvnuMYIAQ?si=tU0yAvPQPO4mIVZD

നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ “സിവിക് സെൻസ്” എന്ന പ്രോമോ വീഡിയോയും ഫ്ലിപ്പ് സോങ്ങും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഗെറ്റ് അപ്പിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ഏറെ ശ്രദ്ധേയമായി. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫിനെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഇനി ഫെയ്‌സബുക്കും ഇന്‍സ്റ്റാഗ്രാമുമൊക്കെ ഉപയോഗിക്കാൻ പണമടയ്ക്കണോ? പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ..

0
Spread the love

ഫെയ്‌സബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് ഫീസ് ഇടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസ ഫീസായി 14 ഡോളര്‍(1,190 രൂപ) ഈടാക്കാന്‍ മെറ്റ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കണമെന്നു താത്പര്യമുള്ള ഉപയോക്താക്കളെ പുതിയ നീക്കം ബാധിക്കും. എന്നാല്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ഫീസുകളൊന്നുമില്ലാതെ കൂടാതെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാന്‍ കഴിയും. മെറ്റ രണ്ട് പ്ലാറ്റ്ഫോമുകള്‍ക്കും കോംബോ ഓഫര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പ്രതിമാസം 17 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 1,445 രൂപ വരും, എന്നാല്‍ ഈ ഓപ്ഷന്‍ ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ.

ടെക് കമ്പനികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ നടത്തിയ റെഗുലേറ്ററി സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെയാണ് നീക്കം. ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ഉപയോഗത്തിന് അനുസരിച്ച് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് നിര്‍ദേശിച്ചിരുന്നു. മെറ്റ, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ കഴിഞ്ഞ ദശകത്തില്‍ ടാര്‍ജെറ്റഡ് പരസ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ നേടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഉപയോക്താക്കളുടെ സമ്മതം തേടുമെന്നും അനുമതിയില്ലാതെ വ്യക്തിഗതമാക്കിയ പരസ്യങ്ങള്‍ നല്‍കില്ലെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. ടാര്‍ജറ്റഡ് പരസ്യങ്ങളില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ യുഎസും രംഗത്തുവന്നിരുന്നു. കമ്പനികള്‍ നിയമം പാലിക്കാഞ്ഞാല്‍ പിഴ അടക്കേണ്ടിവരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതിയ പരസ്യ നയത്തിന്റെ വെളിച്ചത്തിലാണ് ടെക് കമ്പനികള്‍ കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2023ല്‍ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ നടപ്പാക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

സിനിമയിൽ തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചു; യുവതിയുടെ നിയമ പോരാട്ടത്തിൽ ആന്‍റണി പെരുമ്പാവൂരിന് 1,68,000 രൂപ പിഴ

0
Spread the love

അനുവാദമില്ലാതെ അപകീർത്തി വരും വിധം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചതിന് നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന് പിഴ ചുമത്തി കോടതി.

ആന്‍റണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ചാലക്കുടി മുൻസിഫ് കോടതിയുടെ വിധി. ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിൻസി ഫ്രാൻസിസ് ആണ് പരാതിക്കാരി. ഒപ്പം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചു എന്നാണ് പരാതി.

പ്രിയദര്‍ശന്‍റെ സംവിധാനത്തിൽ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹൻലാൽ നായകനായ ഒപ്പം 2016ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ 29ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ ഉപയോഗിച്ചത്​. ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന്​ കാണിച്ച്​ കൊരട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.

തുടർന്ന് 2017ൽ അഡ്വ. പി. നാരായണൻകുട്ടി മുഖേന ചാലക്കുടി കോടതിയിൽ പരാതി നൽകി. ആന്‍റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി. ഡയറക്ടർ മോഹൻദാസിനെയും കക്ഷിചേർത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ്​ എതിർകക്ഷികൾ വാദിച്ചത്​. സിനിമയിൽനിന്ന്​ ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവർത്തകർ നിഷേധിച്ചു. ഇപ്പോഴും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു​ വർഷമായി നിയമപോരാട്ടം നടത്തിയാണ്​ നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിൻസി ഫ്രാൻസിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts