Home Blog Page 3

ഫ്രിഡ്ജിന്റെ ഉപയോഗം ഇത്തരത്തിൽ തന്നെയല്ലേ? ശരിയായ തട്ടുകളിൽ സൂക്ഷിക്കാം സാധനങ്ങൾ..

0
Spread the love

അടുക്കളയിൽ ഫ്രിഡ്ജിന്റെ ഉപയോഗം എത്രത്തോളം ആവശ്യമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ബാക്കി വന്ന ഭക്ഷണങ്ങൾ തുടങ്ങി പാചകം ചെയ്യാൻ പോകുന്ന ഭക്ഷണ സാധനങ്ങൾ വരെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ചില വീടുകളിൽ ഫ്രിഡ്ജ് കുത്തിനിറക്കുന്ന രീതിയും കാണാൻ സാധിക്കും. ശരിയായ രീതിയിൽ ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ അവ കേടുവരാനും അതുമൂലം രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ശരിയായ തട്ടുകളിൽ സൂക്ഷിക്കണം

പച്ചക്കറികളും പഴവർഗ്ഗങ്ങളും തുടങ്ങി പലതരം ഭക്ഷണ സാധനങ്ങൾ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ പല ഭക്ഷണ സാധനങ്ങൾക്കും വ്യത്യസ്ത രീതിയിലുള്ള പരിപാലനമാണ് ആവശ്യം. അതുകൊണ്ടാണ് ഫ്രിഡ്ജിനുള്ളിൽ ഓരോന്നും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ ഇടങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിക്കേണ്ടതുമുണ്ട്.

ഓരോ തട്ടിലും ഒരേ വിധത്തിലുള്ള താപനിലയായിരിക്കില്ല ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ മുട്ട സൂക്ഷിക്കേണ്ടിടത്ത് അത്, ഏറ്റവും താഴയുള്ള ബോക്സിൽ പച്ചക്കറികൾ എന്നിവ സൂക്ഷിക്കാം.

ഭക്ഷണങ്ങൾ അടച്ചുസൂക്ഷിക്കാം

ബാക്കിവന്ന ഭക്ഷണങ്ങൾ സൂക്ഷിക്കാനാണ് ഫ്രിഡ്ജ് കൂടുതലും ഉപയോഗിക്കുന്നതെന്ന് പറയാം. പലരും കരുതുന്നത് ഫ്രിഡ്ജിനുള്ളിൽ ആയതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ തുറന്നുവെച്ചാൽ കേടുവരില്ല എന്നാണ്. എന്നാൽ ശരിക്കും അതങ്ങനെയല്ല. കാരണം വേവിച്ച് കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ കേടുവരും. അതിനാൽ തന്നെ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലെങ്കിൽ ഇതിൽ ബാക്റ്റീരിയകൾ പെരുകുകയും അതുമൂലം മറ്റ് ഭക്ഷണ സാധനങ്ങളും കേടുവരാൻ കാരണമാകുന്നു.

പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം

കടയിൽ നിന്നും വാങ്ങിയ പച്ചക്കറികൾ അതുപോലെ ഫ്രിഡ്ജിലേക്ക് വയ്ക്കാതെ കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജിലേക്ക് വയ്ക്കണമെന്ന് പലരും പറയാറുണ്ട്. എന്നാൽ എല്ലാ പച്ചക്കറികൾക്കും ഒരേ രീതിയിലുള്ള പരിപാലനമല്ല ആവശ്യം. ചിലത് കഴുകാം, എന്നാൽ മറ്റുചിലത് കഴുകാൻ പാടില്ല. ഈർപ്പം കൂടുതലുള്ള പച്ചക്കറികളോ പഴവർഗ്ഗങ്ങളോ കഴുകി സൂക്ഷിച്ചാൽ ഫ്രിഡ്ജിനുള്ളിലെ ജലാംശത്തിന്റെ അളവ് വർധിക്കുകയും അതുകാരണം ബാക്റ്റീരിയകൾ പെരുകാനും സാധ്യതയുണ്ട്.

വിനോദസഞ്ചാരി പകർത്തിയ വിഡിയോ കെണിയായി! കൊച്ചി കായലിൽ മാലിന്യമിട്ടതിന് ഗായകൻ എം.ജി.ശ്രീകുമാറിന് കാൽ ലക്ഷം പിഴ

0
Spread the love

കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നതു മൊബൈൽ ഫോണിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വിഡിയോ വഴി ഗായകൻ എം.ജി.ശ്രീകുമാറിന് ലഭിച്ചത് 25,000 രൂപയുടെ പിഴ നോട്ടിസ്.

വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്. തുടർന്നു ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കി. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല.നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടിയും നൽകി.

പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പലരും വിചാരിക്കും പോലെ യൂട്യൂബിൽ ചുമ്മാ വീഡിയോ ഇട്ടാൽ പൈസ കിട്ടില്ല; വരുമാനം ചോദിക്കുന്നത് ഇഷ്ടമല്ല: ആലീസ് ക്രിസ്റ്റി

0
Spread the love

മിനി സ്ക്രീൻ സെലിബ്രിറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളായും മരുമകളായുമൊക്കെ വേഷമിട്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി വർഷങ്ങൾക്കു മുൻപേ നടി മാറിയിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തമായി യൂട്യൂബ് ചാനൽ എന്ന കാര്യത്തിലേക്ക് താൻ എങ്ങനെ എത്തി എന്നും തന്റെ ആദ്യ വീഡിയോയ്ക്ക് തന്നെ മില്യൺ വ്യൂസ് കിട്ടിയ അനുഭവത്തെക്കുറിച്ചും തുറന്നു പറയുകയാണ് നടിയിപ്പോൾ.

തന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന താരം സ്വന്തമായി യൂട്യൂബ് ചാനൽ എപ്പോൾ ആരംഭിച്ചു എന്നും, താരത്തിന്റെ വരുമാനം എത്ര എന്നും തുടങ്ങിയ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. തന്റെ കല്യാണത്തിന്റെ സമയത്താണ് ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് എന്ന് പറഞ്ഞ താരം എന്തോ ധൈര്യത്തിലായിരുന്നു അങ്ങനെയൊരു തീരുമാനം എന്നും ഇപ്പോൾ ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായിട്ടാണ് അതിനെ കാണുന്നതെന്നും താരം പറഞ്ഞു.

തന്റെ സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു ആദ്യം പോസ്റ്റ് ചെയ്‍തത്. കുറഞ്ഞത് ഒരു 50,000 വ്യൂസ് എങ്കിലും കിട്ടണമെ എന്ന് പ്രാർത്ഥിച്ചായിരുന്നു താൻ ഇത് പോസ്റ്റ് ചെയ്തത് എന്നും എന്നാൽ തന്നെ അമ്പരപ്പിച്ചുകൊണ്ട് ആ വീഡിയോ അപ്‌ലോഡ് ചെയ്ത് നാലഞ്ച് മണിക്കൂറിനകം അഞ്ച് ലക്ഷം പേരാണ് കണ്ടതെന്നും നടി പറയുന്നു. തന്നെ ഞെട്ടിച്ചത് കൊണ്ട് ഇത് അടുത്ത ദിവസം ഒരു മില്യണ്‍ ആകുകയും ചെയ്തുവെന്നും നടി പറയുന്നു.

ഇതോടെ തന്റെ കല്യാണം മുഴുവനായും‌ ചാനലില്‍ കണ്ടന്റാക്കിയെന്നും ആദ്യത്തെ ഒന്‍പത് മാസം എല്ലാത്തിനും ആളുകളുണ്ടായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് ഇതെല്ലാം താൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയായിരുന്നു എന്നും ഈ സമയം തന്നെ സംബന്ധിച്ച്ടത്തോളം കഷ്ടപ്പാട് ഏറിയതായിരുന്നുവെന്നും നടി പറയുന്നു. എല്ലാം ചെയ്‍ത് തരുമായിരുന്നു. രണ്ടര മാസം വീഡിയോ എടുക്കലും എഡിറ്റിംഗ് എല്ലാം താനായിരുന്നു. ഷൂട്ടിനിടയിലെ ബ്രേക്കില്‍ ഞാന്‍ വീഡിയോ എഡിറ്റ് ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ തിരക്കുകൾ കൂടി വന്നതോടെ എല്ലാം പറ്റാതായെന്നും ആളെ വച്ചെന്നും’ ആലീസ് ക്രിസ്റ്റി വ്ളോഗിൽ പറയുന്നു.

അതേസമയം മിക്ക വ്ലോഗേഴ്സിനോടും ആരാധകർ സ്ഥിരം ചോദ്യമായ ‘വരുമാനം എത്ര’ എന്ന ചോദ്യത്തിനോടും താരം പ്രതികരിച്ചു. ‘പലരും വിചാരിക്കുന്നതു പോലെ വെറുതെ വീഡിയോ ഇട്ടാൽ പൈസ കിട്ടുകയൊന്നുമില്ല. ഇപ്പോള്‍ വല്ലപ്പോഴുമാണ് ഒരു മില്യണ്‍ വ്യൂസ് കിട്ടുന്നത്. വീഡിയോ ചെയ്യുന്നത് അത്ര എളുപ്പമുള്ള പണിയല്ല. എത്രയാണ് വരുമാനം എന്ന് ആരും ചോദിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. നിങ്ങളൊരു ജോലിക്ക് പോവുമ്പോള്‍ എത്രയാണ് ശമ്പളം എന്ന് ആളുകള്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ, ഇല്ലല്ലോ അതുപോലെ തന്നെയാണ് എനിക്കും”, ആലീസ് ക്രിസ്റ്റി കൂട്ടിച്ചേർത്തു.

ഏഹ് ‘ആലപ്പുഴ ജിംഖാന’യിലെ ആ സുന്ദരികുട്ടി നടൻ നിഷാന്ത് സാഗറിന്റെ മകൾ ആയിരുന്നോ? നന്ദനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയ

0
Spread the love

എമ്പുരാന് ശേഷം മലയാളികൾ വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന അടുത്ത ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ഹിറ്റ് ഫിലിം മേക്കർ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആകർഷകമായ യുവ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകൾക്കുമെല്ലാം നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. റൊമാന്റിക് സ്റ്റാർ നെസ്‌ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ്, കോട്ടയം നസീർ, ഷൈൻ ടോം ചാക്കോ, അനഘ രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ നായക കഥാപാത്രത്തിന് 3 നായികമാരുള്ളതായാണ് സൂചന.

ഇടിക്കും കോമഡിക്കും പുറമേ റൊമാൻസ് കൂടി ഉറപ്പു നൽകുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന പുതിയ നായികയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അണിയറ പ്രവർത്തകർ ഇതിനോടകം പുറത്ത് വിട്ട ‘ലവ്വബിൾ വുമൺ’ എന്ന പാട്ടിലെ സ്കൂൾ യൂണിഫോമിട്ട സുന്ദരി പെൺകുട്ടിക്ക് പിന്നാലെയാണ് മലയാളികൾ ഇപ്പോൾ. ഇതിന് പിന്നിൽ ഒരു കാരണവുമുണ്ട്. നടൻ നിഷാന്ത്‌ സാഗറിന്റെ മകൾ കൂടിയാണ് നസ്‌ലന്റെ നായിക കഥാപാത്രമായി എത്തുന്ന നന്ദന. ഈ കൗതുകമാണ് ഇപ്പോൾ താരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരിക്കുന്നത്.

അച്ഛൻ ഒരു സിനിമ നടൻ ആണെങ്കിലും യാതൊരുവിധ സ്വാധീനവും ഇല്ലാതെ ഓഡിഷനിലൂടെയാണ് താൻ ആലപ്പുഴ ജിംഖാനയിലേക്ക് എത്തിയതെന്ന് നന്ദന പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട പഠന മേഖലയായിരുന്നു തന്റെതെന്നും താരം പറയുന്നു.

ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെട്ട യുവതി വർഷങ്ങളായി സിനിമ മേഖലയിൽ സജീവം; മൊഴിയിൽ ഉൾപ്പെട്ട നടന്മാരെ വിളിപ്പിക്കും

0
Spread the love

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ് വിനോദ് കുമാർ പറഞ്ഞു. പ്രതികളുമായി ഇവർക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു.

കൂടുതൽ കണ്ണികൾക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്സൈസ് സംഘം. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണ് ഇന്നലെ പിടിയിലായ തസ്ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രവീണ്യമുണ്ട്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ നടന്നതെന്നും എക്സൈസ് സംഘം പറയുന്നു.

വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഉടന്‍ ശേഖരിക്കും. നിലവില്‍ വാട്സ്ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും ഇടപാടുകല്ൾ നടത്തി. ചാറ്റുകൾ വീണ്ടെടുക്കാൻ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് എക്സൈസ് അറിയിച്ചു. കാർ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാർക്ക് പ്രതികൾ ലഹരി എത്തിച്ചത്. കാര്‍ വാടകയ്ക്ക് എടുത്ത ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടും. വാഹനത്തിന്റെ ജിപിഎസ് ട്രാക്കർ വിവരങ്ങളും ശേഖരിക്കുമെന്ന് എക്സൈസ് കൂട്ടിച്ചേര്‍ത്തു.

ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ടുപേരാണ് ഇന്നലെ പിടിയിലായത്. കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ നടന്മാരായ രണ്ട് പേര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയത്.

ഉയരെ സാമ്പത്തിക പരാജയം; ആദ്യ ബിൽ‍ 45 ലക്ഷം, പിന്നീട് 47; ആകെ തന്നത് 5 ലക്ഷം: വിശദീകരണവുമായി ഷാൻ റഹ്മാൻ

0
Spread the love

തനിക്കെതിരായ വഞ്ചനാ കേസ് കേസിൽ വിശദീകരണവുമായി സം​ഗീത സംവിധായകൻ ഷാൻ റഹ്മാൻ. 25 ലക്ഷം നിക്ഷേപം നൽകാൻ തയ്യാറാണെന്നാണ് പരാതിക്കാരനായ നിജു രാജ് അറിയിച്ചത്. ആകെ തന്നത് 5 ലക്ഷം മാത്രമെന്നും ഷാൻ റഹ്മാൻ പറഞ്ഞു. ഇറ്റേണൽ റേ റെക്കോർഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു വിശദീകരണം. കൊച്ചിയിൽ നടത്തിയ ഉയിരെ എന്ന പേരിലുള്ള സംഗീത നിശ സാമ്പത്തികമായി പരാജയമായിരുന്നു എന്നും ഷാൻ പറഞ്ഞു.

നിജുവിന്‍റെ കമ്പനിയായ അറോറയുമായിട്ടായിരുന്നു കരാർ. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷൻ നടത്തുന്നതെന്ന് തലേ ദിവസം സ്ഥലത്ത് എത്തിയപ്പോഴാണ് അറിഞ്ഞത്. പരിപാടിക്ക് ശേഷം 45 ലക്ഷത്തിന്‍റെ ബില്ലുമായാണ് നിജു വന്നത്. പിന്നീട് അത് 47 ലക്ഷമായി. തന്‍റെ ഭാര്യയെ വിളിച്ച് തുക തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയെന്നും ഷാൻ റഹ്മാൻ പറയുന്നു. പിന്നാലെ ആകെ തന്ന 5 ലക്ഷം തിരികെ നൽകി.

ഭീഷണി തുടന്നപ്പോൾ താൻ വോയ്സ് മെസേജ് അയച്ചെന്നും ചോദിച്ച പണം കൊടുക്കില്ല എന്നറിഞ്ഞപ്പോഴാണ് നിജു കേസ് കൊടുത്തതെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 29ന് സ്റ്റേഷനിൽ എത്തി മൊഴി നൽകിയെന്നും കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഷാൻ വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് 25നാണ് ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തെന്ന വാർത്തകൾ പുറത്തുവരുന്നത്. കൊച്ചിയില്‍ ജനുവരിയില്‍ ആണ് കേസിന് ആസ്പദമായ ഈവന്‍റ് നടന്നത്. ഉയിരെയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസ പോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമയായ നിജു രാജിന്‍റെ പരാതി.

ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച സംഭവം; ഗുരുതര ആരോപണവുമായി കുടുംബം

0
Spread the love

ആദിവാസി യുവാവിനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പൊലീസിനെതിരെ ആരോപണവുമായി ഗോകുലിന്‍റെ ബന്ധുക്കൾ രംഗത്ത് വന്നു. പൊലീസ് പലതവണ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗോകുലിനെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ലെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. ഗോകുലിനോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

അതേസമയം, ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ല. 2007 മെയ് 5 നാണ് ഗോകുൽ ജനിച്ചത്. 18 വയസ് തികയാൻ രണ്ട് മാസം ബാക്കിയുണ്ട്. പ്രായം തെളിയിക്കുന്ന സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് രേഖ ലഭിച്ചെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ നിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെ 7.45നാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം കാണാതായ അമ്പലവയല്‍ സ്വദേശി ഗോകുൽ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് ആത്മഹത്യ ചെയ്തത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയിരുന്നു. ഇക്കാഴിഞ്ഞ 26 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതില്‍ അന്വേഷണം നടക്കുമ്പോള്‍ കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും യുവാവിനെയും പൊലീസ് കണ്ടെത്തി. വയനാട്ടില്‍ എത്തിച്ച പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് യുവാവിനോട് കല്‍പ്പറ്റ സ്റ്റേഷനില്‍ തന്നെ തുടരാൻ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ഏഴേ മുക്കാലോടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ അവിടെ തൂങ്ങി മരിക്കുകയായിരുന്നു.

കോവിഡ് സമയം എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു എന്നാൽ തന്റെ കുടുംബത്തിന് അതൊരനുഗ്രഹമായിരുന്നു, എല്ലാത്തിനും കാരണം സഹോദരി അഹാന കൃഷ്ണ: ദിയ

0
Spread the love

യൂട്യൂബർ എന്ന നിലയിലും സംരംഭക എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ. ഇൻഫ്ലുവൻസർ എന്ന നിലയിലും ഏറെ ശ്രദ്ധനേടിയിട്ടുള്ള താരം താൻ എങ്ങനെ വ്ലോഗിങ് സ്റ്റാർട്ട് ചെയ്തു എന്നും അതിന് കാരണക്കാരായത് ആരാണെന്നും തുറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറൽ ആവുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളും ഭാര്യ സിന്ധു കൃഷ്ണകുമാറും. എന്നാൽ ഒരു മില്യണിലേറെ സബ്സ്ക്രൈബേഴ്സും വളരെയധികം വ്യൂവേഴ്സുമായി സക്സസ് ഫുള്ളായി മുന്നോട്ടുപോകുന്ന തന്റെ യൂട്യൂബ് ചാനൽ ഉണ്ടാകാൻ കാരണം നടിയും ഇൻഫ്ലുവൻസരുമായ സഹോദരി അഹാനയാണെന്നും എല്ലാവരെയും വളരെയധികം ബുദ്ധിമുട്ടിച്ച കോവിഡ് തനിക്ക് ഒരു അനുഗ്രഹമായിരുന്നു എന്നുമാണ് ദിയ പറഞ്ഞത്. ഓസി ടോക്കീസ് എന്നാണ് ദിയയുടെ ചാനലിന്റെ പേര്ദിയയുടേയും ഭർത്താവ് അശ്വിന്റെയും അടുത്ത സുഹൃത്തായ അഭിറാം കൃഷ്ണകുമാറിന്റെ യുട്യൂബ് ചാനലിൽ അതിഥികളായി എത്തിയതായിരുന്നു ഇരുവരും. അഭിറാമിന്റെ ആദ്യത്തെ വ്ളോഗ് ആയിരുന്നു ഇത്.

‘കൊറോണ കാലത്ത് ഒരു ദിവസം അമ്മു (അഹാന) ഞങ്ങള്‍ മാലി ദ്വീപില്‍ പോയ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു.എന്തിനാണ് ഈ കഷ്ടപ്പെടുന്നത്? അതെടുത്ത് യൂട്യൂബില്‍ ഇട്ടിട്ട് എന്ത് കിട്ടാനാണ് എന്നൊക്കെ ആയിരുന്നു അന്നു ഞാൻ ചിന്തിച്ചിരുന്നത്.എന്നാൽ അതിൽ നിന്നും പൈസ വന്നപ്പോളാണ് യൂട്യൂബിൽ വീഡിയോ ഇട്ടാൽ പൈസ കിട്ടും എന്നൊക്കെ ഞാൻ അറിയുന്നത്. എനിക്കും ഒരു അക്കൗണ്ട് ഉണ്ടാക്കിത്തരുമോ എന്ന് ഞാൻ അമ്മുവിനോട് ചോദിച്ചു. നിനക്കും അക്കൗണ്ട് ഉണ്ടല്ലോ എന്ന് അമ്മു പറഞ്ഞതു കേട്ട് ഞാൻ ഞെട്ടി. ജിമെയിൽ അക്കൗണ്ട് ഉള്ള എല്ലാവർ‌ക്കും യൂട്യൂബ് അക്കൗണ്ട് ഉണ്ടാകും എന്ന കാര്യം അപ്പോളാണ് ഞാൻ അറിഞ്ഞത്. അങ്ങനെയാണ് ഞാന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. മീന്‍ കറി ഉണ്ടാക്കുന്ന വീഡിയോ ആണ് ആദ്യം അപ് ലോഡ് ചെയ്തത്. കൊറോണ സമയം എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് ഒരനുഗ്രഹമായിരുന്നു”, ദിയ കൃഷ്ണ പറഞ്ഞു

എല്ലാം നടന്ന കാര്യങ്ങളല്ലേ? വിവാദങ്ങൾ സിനിമയ്ക്ക് ഫ്രീ പബ്ലിസിറ്റി, എമ്പുരാന് പിന്തുണയുമായി നടി ഷീല

0
Spread the love

‘എമ്പുരാൻ’ സിനിമയ്ക്ക് പിന്തുണയുമായി നടി ഷീല. നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാനിലുള്ളതെന്നും സിനിമയ്ക്ക് ഫ്രീയായി പബ്ലിസിറ്റി ലഭിക്കുകയാണെന്നും ഷീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എമ്പുരാൻ നല്ല സിനിമയാണ്. ഇത്തരം സിനിമ വന്നതിൽ അഭിമാനിക്കണം. നടന്ന കാര്യങ്ങൾ വച്ച് എത്ര ചിത്രങ്ങൾ എടുക്കുന്നു. ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ. മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. വേറെ ഒരു ചിന്തയുമില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. നാല് വർഷത്തോളം കഷ്ടപ്പെട്ടാണ് അദ്ദേഹം ആ സിനിമ സംവിധാനം ചെയ്തത്. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു.

അതേസമയം എമ്പുരാൻ സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ സീനുകൾ മുറിച്ചുനീക്കി. പേര് ഉൾപ്പെടെ 24 ഇടത്ത് എഡിറ്റിങ് നടത്തിയ പതിപ്പാണ് പുതിയതായി പ്രദർശിപ്പിക്കുന്നത്.

എത്ര ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വരുന്നില്ലേ? നല്ല ഉറക്കം കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

0
Spread the love

ഉറക്കം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ്. എന്നാൽ പലർക്കും നല്ല രീതിയിലുള്ള ഉറക്കം ലഭിക്കാറില്ല. പിന്നീടത് ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. നല്ല ഉറക്കം കിട്ടാൻ വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കുക എന്നത്. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കും ആസിഡ് റിഫ്‌ളക്‌സ് തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതും നല്ല ഉറക്കത്തിന് തടസമാണ്. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് തൊട്ടുമുൻപായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക.ഉറങ്ങുന്നതിന് തൊട്ടുമുൻപ് വെള്ളം കുടിക്കുന്ന പതിവുണ്ടെങ്കിൽ അതും നിർത്തുന്നത് നല്ലതാണ്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിന് ഒരു കൃത്യസമയം വച്ചാൽ ദിവസങ്ങൾ കൊണ്ടുതന്നെ ആ സമയത്ത് തന്നെ സ്വാഭാവികമായി ഉറക്കം വരും. അതേപോലെ പകൽ ഉറങ്ങുന്ന ശീലമുള്ളവരാണെങ്കിൽ ആ ശീലം ഉപേക്ഷിക്കണം. പകൽ ഉറങ്ങിയാൽ രാത്രി ഉറക്കം വരാതെ കിടക്കുന്നവർ ധാരാളമാണ്.

മറ്റൊന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണമായി മാറ്റി വയ്‌ക്കുക എന്നതാണ്. ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നീലവെളിച്ചം പുറപ്പെടുവിക്കാറുണ്ട്, അത് ഉറക്കത്തെ സ്വാധീനിക്കുന്ന മെലറ്റോണിന്റെ അളവ് കുറയ്‌ക്കും. മെലറ്റോണിന്റെ അളവ് കുറഞ്ഞാൽ ഉറങ്ങാൻ പ്രയാസമായിരിക്കും. മാത്രമല്ല. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ഉറക്കത്തിൽ നിന്നുള്ള ശ്രദ്ധ തിരിക്കുകയും തലച്ചോറിനെ ജാഗ്രതയോടെ നിർത്തുകയും ചെയ്യുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts