നടന് സൂരിയോടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് ഉണ്ണി മുകുന്ദന്. സൂരി നായകനാകുന്ന ‘മാമന്’ സിനിമയുടെ കേരളത്തിലെ പ്രമോഷനിടെയാണ് ഉണ്ണി മുകുന്ദന് സംസാരിച്ചത്. ‘മാര്‍ക്കോ’ സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യവെ, താന്‍ ആവശ്യപ്പെടാതെ തന്നെ സൂരി തനിക്ക് ആശംസ വീഡിയോ അയച്ചു തന്നതായാണ് ഉണ്ണി പറയുന്നത്. അങ്ങനൊരു അനുഭവം ആദ്യമായാണ് എന്നാണ് ഉണ്ണി പറയുന്നത്.
”എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം. എനിക്ക് പുള്ളിയോടുള്ള താല്പര്യം എന്തുകൊണ്ടാണെന്ന് ഞാന്‍ പറയാം. മാര്‍ക്കോ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് എങ്ങനെ പ്രൊമോട്ട് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. മലയാളത്തിലും ഹിന്ദിയിലും ചിത്രം റിലീസായി. പെട്ടന്നൊരു ദിവസം നോക്കുമ്പോള്‍ എനിക്കൊരു വീഡിയോ മെസേജ് വന്നു.”
”തമിഴില്‍ സിനിമ റിലീസാവുന്ന സമയത്ത് സൂരി സാര്‍ ആശംസ അറിയിച്ച് അയച്ചതായിരുന്നു. അദ്ദേഹത്തെ ഞാന്‍ മാര്‍ക്കോയുമായി ബന്ധപ്പെട്ട് വിളിക്കുകയോ കണ്ടിട്ടോ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടുമില്ല. എന്റെ അനിയന്റെ ഒരു സിനിമ തമിഴില്‍ റിലീസ് ആവുകയാണ്. ഈ സിനിമ എല്ലാവരും കാണണമെന്ന് പറഞ്ഞാണ് അദ്ദേഹം മെസേജ് അയച്ചത്.”
”എന്റെ ജീവിതത്തില്‍ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല. പക്ഷേ നിങ്ങളത് ചെയ്തു. അതെനിക്ക് മറക്കാന്‍ പറ്റില്ല. എന്നെ സംബന്ധിച്ച് മാമന് എന്ന സിനിമ വലിയ ഹിറ്റാവണമെന്ന് ആഗ്രഹിക്കുന്നു” എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. അതേസമയം, പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്. നടന് സൂരി തന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക