Home Blog Page 4

വെളിച്ചെണ്ണയ്ക്ക് വിപണിവിലയേക്കാൾ 50 രൂപ കിഴിവ്; സപ്ലൈകോ ഫെയറിൽ സാധനങ്ങൾക്ക് 40% വരെ വിലക്കുറവ്

0
Spread the love

റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് കേരളത്തിലെ മാർക്കറ്റുകളിൽ സർക്കാർ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകളിൽ ഫെയറിനുള്ള സൗകര്യങ്ങൾ ഒരുക്കി. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് നിലവിലെ ഔട്ട്‌ലെറ്റുകളിൽ വിപണന മേള ക്രമീകരിക്കുന്നത്. മാർച്ച് 30 വരെ റംസാൻ ഫെയറും എപ്രിൽ 10 മുതൽ 19 വരെ വിഷു, ഈസ്റ്റർ ഫെയറും നടക്കും.

മാർക്കറ്റിൽ നിലവിലെ ഉൽപ്പന്നത്തിന്റെ വിലയെ അപേക്ഷിച്ച് 40 ശതമാനം വരെ വിലക്കുറവാണ് ഫെയറുകളിലുള്ളത്.285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപക്കാണ് സപ്ലൈകോ നൽകുന്നത്. അതുപോലെ മറ്റ് 13 നിത്യോപയോഗ സാധനങ്ങൾ 35 മുതൽ 40 ശതമാനം വിലകുറച്ച് വില കുറച്ച് നൽകുന്നതിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വരുന്നു. നിരവധി തവണ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉൽപ്പന്നങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി പരമാവധി വില കുറയ്ക്കാൻ ഗവൺമെന്റ് സമ്മർദം ചെലുത്തുന്നത്കൊണ്ടാണ് ഇത്തരത്തിൽ വില കുറച്ച് പരമാവധി ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുന്നത്..

ഉത്സവ കാലയളവിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾ കൃത്യമായി എത്തിക്കാനുള്ള ‘നടപടി സപ്ലൈകോ സ്വീകരിക്കുകയുണ്ടായി. അതു കൂടാതെ മറ്റ് ഉൽപ്പനങ്ങൾ ഏകദേശം 15 മുതൽ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.ഏറ്റവും കൂടുതൽ വിൽപ്പന വരുന്ന വിവിധ തരത്തിലുള്ള ബിരിയാണി അരിക്ക് പൊതുവിപണിയിൽ 85, 120 രൂപ വില വരുമ്പോൾ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നൽകുന്നത്.സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം വിലക്കുറവുണ്ട്. പൊതുജനങ്ങൾ പരമാവധി സപ്ലൈകോ സംഘടിപ്പിക്കുന്ന ഫെയറുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.

‘ഞങ്ങളുടെത് കഴിഞ്ഞല്ലോ; ഇനി പുതിയ ചാപ്റ്റര്‍’; റോബിൻ രാധാകൃഷ്ണന്റെ വിവാഹത്തെക്കുറിച്ച് ദിൽഷ

0
Spread the love

റിയാലിറ്റി ഷോകളിലൂടെയും ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ‘ലേഡി ടൈറ്റിൽ വിന്നർ’ എന്ന വിശേഷണവും ദിൽഷക്ക് സ്വന്തം. ഇപ്പോഴിതാ ബിഗ് ബോസിൽ പോയപ്പോഴും തിരിച്ചു വന്നതിനു ശേഷവും തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ദിൽഷ.

ബിഗ് ബോസ് ഷോയിലൂടെ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ദിൽഷ പറയുന്നു. ”ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. എവിടെപ്പോയാലും ആളുകൾ തിരിച്ചറിയും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടി. കൊളാബ് ഷൂട്ടുകളൊക്കെ വരുന്നുണ്ട്. അതൊക്കെ ബിഗ് ബോസ് കാരണം സംഭവിച്ചതാണ്. ബിഗ് ബോസിനു ശേഷം ഒരു സിനിമയിലും അഭിനയിച്ചിരുന്നു”, എന്ന് ദിൽഷ പ്രസന്നൻ പറഞ്ഞു

ബിഗ് ബോസില്‍ നിന്നും ഉണ്ടായ സൗഹൃദങ്ങളെക്കുറിച്ചും ദിൽഷ അഭിമുഖത്തിൽ സംസാരിച്ചു. ”ജാസ്മിന്‍, ഡോക്ടര്‍, ബ്ലെസി ഒക്കെ നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയ ശേഷം എല്ലാവരും അവരുടേതായ ജീവിതത്തിന്റെ തിരക്കുകളിലാണ്. ചിലരുമായി കോണ്ടാക്ട്ക് ഉണ്ട്. റിയാസുമായി ഷോയ്ക്കകത്തു വെച്ച് അടിയായിരുന്നു. പക്ഷേ ഞാൻ ഒന്നും മനസിൽ വെയ്ക്കുന്ന ആളല്ല. റിയാസുമായും ഇപ്പോൾ കോണ്ടാക്ട് ഉണ്ട്”, എന്ന് ദിൽഷ പറഞ്ഞു. റോബിനുമായുള്ള സൗഹൃദത്തെക്കുറിച്ചും ദിൽഷ വിശദീകരിച്ചു.

”ഡോക്ടറുടെ കല്യാണം കഴിഞ്ഞതിന്റെ വീഡിയോസ് കണ്ടിരുന്നു. ഞങ്ങളുടെ ചാപ്റ്റര്‍ കഴിഞ്ഞു. ഇനി പുതിയ ചാപ്റ്റര്‍ ആണ്. അവര്‍ അതില്‍ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ. ചിലപ്പോള്‍ അത് ഇങ്ങനെ പോകാനായിരിക്കും വിധി”, എന്നും താരം കൂട്ടിച്ചേർത്തു.തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചും ദില്‍ഷ തുറന്നുപറഞ്ഞു. ”പുറത്ത് വന്ന ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. സൈബര്‍ ബുള്ളിയിങ്ങ് കുറേ അനുഭവിച്ചു. ആ സമയത്ത് ഞാന്‍ വിചാരിച്ചിട്ടുണ്ട് പോകണ്ടായിരുന്നുവെന്ന്. ഞാന്‍ കാരണം ആണല്ലോ മാതാപിതാക്കള്‍ക്ക് തെറിവിളി കേള്‍ക്കേണ്ടി വരുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്”, എന്നും ദിൽഷ കൂട്ടിച്ചേർത്തു.

ഇനി മുതല്‍ ഷുഗര്‍ പരിശോധിക്കാൻ സൂചി കുത്തേണ്ട! പുതിയ സംവിധാനം ഇങ്ങനെ..

0
Spread the love

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയായി അളക്കുന്നത് സൂചികള്‍ കൊണ്ട് കുത്തി രക്തമെടുത്താണ്. പ്രമേഹമുളളവര്‍ ദിവസത്തില്‍ പല തവണ ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടതുണ്ട്. സൂചി ഉപയോഗിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന സംവിധാനം ഇന്ത്യന്‍ ഇന്‍സിസ്റ്റിയൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ് സി) ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ദിവസവും ശരീരത്തില്‍ കുത്തി രക്തമെടുക്കുന്ന പ്രമേഹ രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ കണ്ടുപിടുത്തം. ഈ സാങ്കേതിക വിദ്യയില്‍ ശബ്ദവും പ്രകാശവും പ്രയോജനപ്പെടുത്തിയുള്ള ഫോട്ടോ അക്കോസ്റ്റിക് സെന്‍സിങ് സംവിധാനമാണ് ഉളളത്.

ഈ സാങ്കേതിക വിദ്യയില്‍, ജൈവ കലകളില്‍ ഒരു ലേസര്‍ രശ്മി പതിപ്പിക്കുമ്പോള്‍ കലകളുടെ ഘടകങ്ങള്‍ പ്രകാശം ആഗിരണം ചെയ്യുകയും കലകള്‍ ചെറുതായി ചൂടാകുകയും ചെയ്യുന്നു (1°C-ല്‍ താഴെ). ഇത് കലകള്‍ വികസിപ്പിക്കാനും ചുരുങ്ങാനും കാരണമാകുന്നു. ഇത് സെന്‍സിറ്റീവ് ഡിറ്റക്ടറുകള്‍ വഴി അള്‍ട്രാസോണിക് ശബ്ദ തരംഗങ്ങളായി പിടിച്ചെടുക്കാന്‍ കഴിയുന്ന വൈബ്രേഷനുകള്‍ സൃഷ്ടിക്കുന്നു. കലകളിലെ വ്യത്യസ്ത വസ്തുക്കളും തന്മാത്രകളും വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ വ്യത്യസ്ത അളവിലുള്ള പ്രകാശത്തെ ആഗിരണം ചെയ്യുന്നു.

ഇത് പുറത്തുവിടുന്ന ശബ്ദ തരംഗങ്ങളില്‍ വ്യക്തിഗത ‘വിരലടയാളങ്ങള്‍’ സൃഷ്ടിക്കുന്നു. ഇതുമൂലം കലകളുടെ സാമ്പിളിന് കേടുപാടുകള്‍ ഉണ്ടാകുന്നില്ല. ആരോഗ്യമുള്ള ഒരു പങ്കാളിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത ഭക്ഷണത്തിന് മുമ്പും ശേഷവും മൂന്ന് ദിവസത്തേക്ക് ട്രാക്ക് ചെയ്യുന്നതിന് സെന്‍സര്‍ സജ്ജീകരണം ഉപയോഗിക്കുന്ന ഒരു പൈലറ്റ് പഠനവും സംഘം നടത്തിക്കഴിഞ്ഞു

10 കോടിയുടെതെന്ന് പറഞ്ഞ് ക്വാളിറ്റിയില്ലാത്ത പടം പിടിച്ച് ഒ.ടി.ടിക്കാരെ പറ്റിച്ചത് ആരാണ്? നിർമ്മാതാക്കളോട് കുഞ്ചാക്കോ ബോബൻ

0
Spread the love

കഴിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ രണ്ടു മാസക്കാലത്തെ മലയാള സിനിമകളുടെ മുതൽമുടക്കും വരുമാനവും വ്യക്തമാക്കി നിർമ്മാതാക്കളുടെ സംഘടന കണക്ക് പുറത്ത് വിട്ടത്. ഈ കണക്ക് പുറത്തു പിന്നാലെ നടൻ കുഞ്ചാക്കോ ബോബൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. താൻ നായകനായെത്തി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് നിർമ്മാണ ചെലവ് പോലും കലക്ഷനിൽ നേടാനായില്ലെന്ന തരത്തിലുള്ള വിവരമായിരുന്നു നിർമ്മാതാക്കൾ പുറത്തുവിട്ട ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് തീർത്തും തെറ്റാണെന്നും പടം റിലീസ് ആയി രണ്ടാഴ്ചക്കുള്ളിൽ തന്നെ ലാഭത്തിലേക്ക് കടന്നതാണെന്നുമാണ് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. അതേസമയം ഈ വാദത്തിനോട് അനുബന്ധിച്ച് താരം പറഞ്ഞ മറ്റു ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്.

പല മലയാള സിനിമകളും വൻ നഷ്ടത്തിൽ ആണെന്നും പലപ്പോഴും തിയേറ്ററുകളിൽ നിന്നും മുതൽമുടക്ക് പോലും ലഭിക്കുന്നില്ലെന്നും നിർമ്മാതാക്കൾ ആരോപിച്ചിരുന്നു. താരങ്ങളുടെ പ്രതിഫലം കൂടുകയും എന്നാൽ ഒടിടി,സാറ്റലൈറ്റ് ബിസിനസുകൾ നടക്കാതെ നിർമാതാക്കൾ ബുദ്ധിമുട്ടിലാകുന്നതുമാണ് അവസ്ഥ എന്നായിരുന്നു സംഘടനയുടെ വാദിച്ചത്. സംഘടനയുടെ ഇത്തരം ന്യായങ്ങളോട് യുക്തി ഭദ്രമായാണ് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.

ഓ ടി ടി സാറ്റലൈറ്റ് ബിസിനസുകൾ എന്തുകൊണ്ടാണ് നടക്കാത്തത് എന്ന് നിർമ്മാതാക്കളോട് ചോദിച്ച കുഞ്ചാക്കോ ബോബൻ ഓ ടി ടി ഡീലർമാരുടെ വിശ്വാസ്യത നഷ്ടപ്പെട്ടത് എപ്പോഴാണെന്നും ചോദിക്കുന്നു.

മൂന്നു കാര്യങ്ങളാണ് ഡിജിറ്റൽ ബിസിനസ് നടക്കാത്തതിന് ചാക്കോച്ചൻ ചൂണ്ടിക്കാട്ടുന്നത്. താരങ്ങളുടെ സാന്നിധ്യം, സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റി, സംവിധാകന്റെയും തിരക്കഥാകൃതൃത്തിന്റെയും ഉൾപ്പടെയുള്ള സാങ്കേതിക പ്രവർത്തകരുടെ മുൻകാല ചിത്രങ്ങളുടെ വിജയശതമാനം.താരങ്ങളെ ​ഗസ്റ്റ് റോളിൽ കൊണ്ടുവന്ന ശേഷം നായകന്മാരെന്ന് പറഞ്ഞ് കൂടുതൽ തുക വാങ്ങി ഡിജിറ്റൽ പാർട്ട്ണർമാരെ മണ്ടന്മാരാക്കിയത് ആരാണ്? 10 കോടിയുടെ പടമെന്ന് പറഞ്ഞ് മൂന്നു കോടിയുടെ ക്വാളിറ്റിയില്ലാത്ത പടം പിടിച്ച് അവരെ പറ്റിച്ചത് ആരാണ്? അതെ നിർമാതാക്കൾ തന്നെയാണ് ഡിജിറ്റിൽ പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയത്. അതുകൊണ്ട് നല്ല ക്വാളിറ്റിയുള്ള പടവുമായി ചെന്നാലും അവരത് എടുക്കില്ല.— ചാക്കോച്ചൻ പറയുന്നു.

ഈ ചതിക്കുഴിയിൽ ചെന്ന് വീഴല്ലേ!! തങ്ങളുടെ പേരിൽ നടക്കുന്നത് ഗുരുതര തട്ടിപ്പുകളെന്ന് ബിഎസ്എൻഎൽ, മുന്നറിയിപ്പ്

0
Spread the love

ഉപയോക്താക്കൾക്ക് നിർണായക മുന്നറിയിപ്പുമായി ബിഎസ്എൻഎൽ. തങ്ങളുടേതെന്ന പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയാണ് കമ്പനി മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്.

ഉപയോക്താക്കൾ തങ്ങളുടെ KYC ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കാർഡ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെടും എന്നാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. ബിഎസ്എൻഎൽ, ട്രായ് എന്നിവർ അയക്കുന്ന സന്ദേശമെന്ന രീതിയിലാണ് ഈ വ്യാജ സന്ദേശം വന്നിരിക്കുന്നത്. എന്നാൽ ഈ മെസേജ് യാഥാർത്ഥമല്ലെന്നും ആരും ഈ ചതിക്കുഴിയിൽ വീഴരുതെന്നും ബിഎസ്എൻഎൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങൾ ഇത്തരത്തിൽ ഒരു നോട്ടീസും പുറത്തുവിട്ടിട്ടില്ലെന്നും സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പുകാരുടെ ശ്രമമാണിതെന്നും ബിഎസ്എൻഎല്ലും പിഐബി ഫാക്റ്റ് ചെക്കും വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് വഴി ടിവി ചാനലുകള്‍ ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നു. വടക്കന്‍ ജില്ലകളില്‍ ആരംഭിച്ച പദ്ധതി വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഒരാഴ്ചയ്ക്കകം നടപ്പാക്കുന്ന പദ്ധതി ഒരു മാസത്തോളം മുഴുവന്‍ ചാനലുകള്‍ സൗജന്യമായി നല്‍കും. തുടര്‍ന്ന് 350 ടിവി ചാനലുകള്‍ സൗജന്യമായി ലഭിക്കും. ബാക്കിയുള്ളതിന് നിരക്കുകള്‍ ഈടാക്കും.

തമിഴ് നടിയുടേതെന്ന പേരില്‍ സ്വകാര്യവീഡിയോ; പ്രചരിപ്പിക്കുന്നവര്‍ക്കെല്ലാം പണി കിട്ടിയേക്കും!

0
Spread the love

തമിഴ് സീരിയല്‍ നടിയുടേതെന്ന പേരില്‍ ഇന്റര്‍നെറ്റിലും സാമൂഹികമാധ്യമങ്ങളിലും സ്വകാര്യവീഡിയോ പ്രചരിക്കുന്നതില്‍ സൈബര്‍ പോലീസിന് പരാതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വീഡിയോ പ്രചരിക്കുന്നത് തടയാനും വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് സൈബര്‍ക്രൈം പോലീസില്‍ പരാതിപ്പെട്ടേക്കുമെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞദിവസങ്ങളിലാണ് തമിഴ് സീരിയല്‍ നടിയുടേതെന്ന പേരില്‍ സ്വകാര്യവീഡിയോ വ്യാപകമായി പ്രചരിച്ചത്. ഓഡിഷനെന്ന പേരില്‍ ചിലര്‍ സ്വകാര്യരംഗങ്ങള്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് നടി ഇത്തരംരംഗങ്ങള്‍ അഭിനയിച്ചുകാണിച്ചത് ഇവര്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.വ്യാജ ഓഡിഷന്‍ കെണിയില്‍പ്പെട്ട നടി പിന്നീട് വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

ബാലയ്‌ക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞു; ഞാൻ എപ്പോഴാണ് നിങ്ങളുടെ സുഹൃത്തായത്? അഭിരാമിക്കും അമൃതയ്ക്കുമെതിരെ എലിസബത്ത്

0
Spread the love

ബാലയുടെ മുന്‍ഭാര്യ അമൃത സുരേഷിനും സഹോദരി അഭിരാമി സുരേഷിനുമെതിരെ നടന്റെ മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. താന്‍ മാനസികമായി തകര്‍ന്നിരുന്ന സമയത്ത് ബാലയ്‌ക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞ് അവര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് നേരത്തെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇരുവരുടേയും പേര് പറയാതെ എലിബസത്തിന്റെ ആരോപണം. തന്റെ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു എന്ന ആരോപണം എലിസബത്ത് ആവര്‍ത്തിച്ചു. യൂട്യൂബ് വീഡിയോയ്ക്ക് താഴെ അമൃതയുമായി ബന്ധപ്പെടുത്തി വന്ന കമന്റിന് മറുപടി പറയുകയായിരുന്നു എലിസബത്ത്.

എലിസബത്ത് ഒരു കാര്യം മനസ്സിലാക്കൂ, ഇവിടെ വിഷയം ബാലയാണല്ലോ. അതിന്റെ ഇടയില്‍ എന്തിനാ അമൃതയെ കുറ്റപ്പെടുത്തുന്നത്. ഞങ്ങള്‍ക്ക് നിങ്ങളും അമൃതയും ഒക്കെ ഇരകളാണ്. രണ്ടുപേര്‍ക്കും നീതിവേണം എന്നേയുള്ളൂ. നിങ്ങള്‍ പിന്നെ എന്താണ് പറയുന്നത്?’, എന്നായിരുന്നു കമന്റ്.ഇതിന് മറുപടി നല്‍കിയ എലിസബത്ത്, തന്നെ ആരൊക്കെ ചതിച്ചു, പീഡിപ്പിച്ചു എന്ന് തനിക്ക് മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് മറുപടി നല്‍കി. ‘നിങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെയായിരിക്കും. എന്നാല്‍, എന്നെ അവര്‍ രണ്ടുപേരും പലതരത്തില്‍ ചതിച്ചിട്ടുണ്ട്’, എന്നും കൂട്ടിച്ചേര്‍ത്തു.

‘നിങ്ങളുടെ മകള്‍ ഞാന്‍ നേരത്തെ പറഞ്ഞതരത്തിലെ അനുഭവങ്ങളിലൂടെ കടന്നുപോയെന്ന് കരുതുക. ഇക്കാര്യങ്ങള്‍ വിശ്വസിച്ച് ഒരാളോട് പറയുന്നു. ആ കോള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും രഹസ്യമാക്കി വെക്കണമെന്നും അപേക്ഷിക്കുന്നു. പിറ്റേന്ന് നിങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ ഇതെല്ലാം മാധ്യമങ്ങളില്‍ വരുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മെസഞ്ചറില്‍ തെളിവ് നല്‍കാമെന്നും പറയുന്നു. ഇത് നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചതെങ്കില്‍ നിങ്ങള്‍ക്ക് എന്തുതോന്നും?’, കമന്റിട്ട വ്യക്തിയോട് എലിസബത്ത് ചോദിച്ചു.’അതിനുശേഷം എനിക്ക് എത്രമാത്രം നാണക്കേട് തോന്നി എന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്റെ ബന്ധുക്കളേയും സഹപ്രവര്‍ത്തകരേയും മാതാപിതാക്കളേയും എങ്ങനെയാണ് അഭിമുഖീകരിച്ചത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? അതും എന്റെ ഏറ്റവും മോശം അവസ്ഥയില്‍. ഇത് ചതിയാണെന്ന് നിങ്ങള്‍ക്ക് മനസിലാവുന്നില്ലെങ്കില്‍, മറ്റേ വ്യക്തി ചെയ്തതുമാത്രമാണ് ചതി എന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് തോന്നുന്നത്?’, എലിസബത്ത് ചോദിച്ചു.

‘എന്തുകൊണ്ടാണ് ഞാന്‍ അവരോട് സംസാരിക്കാത്തത് എന്ന് അവര്‍ക്കറിയാം. എന്നിട്ടും അവര്‍ ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് പറയുന്നു. എപ്പോഴാണ് ഞാന്‍ അവരുമായി സൗഹൃദമുണ്ടാക്കിയത്? ഏതായാലും എന്റെ കഴിഞ്ഞ വീഡിയോയില്‍നിന്ന് എന്നെ ആരൊക്കെ ആത്മാര്‍ഥമായി പിന്തുണയ്ക്കുന്നുണ്ട് എന്ന് മനസിലായി. മറ്റ് ലാഭങ്ങള്‍ക്ക് വേണ്ടി പിന്തുണച്ചവരേയും മനസിലായി’, അവര്‍ വ്യക്തമാക്കി.

തെളിവൊന്നുമില്ലാത എന്തിനാണ് അമൃതയേയും അഭിരാമിയേയും കുറ്റപ്പെടുത്തുന്നത് എന്ന മറ്റൊരു ചോദ്യത്തിനും എലിസബത്ത് മറുപടി പറഞ്ഞു. ‘ഞങ്ങള്‍ നിങ്ങളെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ തെറ്റായ ദിശയിലേക്ക് കൊണ്ടുപോവുകയാണ്’, എന്ന കമന്റിനാണ് മറുപടി നല്‍കിയത്. ‘എന്റെ കൈയില്‍ തെളുവുണ്ട്. നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ കേസ് കൊടുക്കാം. എനിക്കതിന് താത്പര്യമില്ല. എന്നാല്‍, എല്ലാകാര്യത്തിനും ഒരു പരിധിയുണ്ട്. കേസ് ഒഴിവാക്കാനാണ് ഞാന്‍ പരമാവധി ശ്രമിക്കുന്നത്. ഫേക്ക് ഐഡികളും അവരുടെ കൈയിലെ യൂട്യൂബ് ചാനലുകളും ഉപയോഗിച്ച് എന്നെ കേസ് കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു. എനിക്കെതിരെ അവര്‍ പറഞ്ഞ വീഡിയോകള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തുവെച്ചിട്ടുണ്ട്’, എന്നായിരുന്നു എലിസബത്തിന്റെ മറുപടി.

അതിരാവിലെ റോഡിൽ മാങ്ങ പെറുക്കാൻ ഇറങ്ങി; പാഞ്ഞുകയറി കെഎസ്ആർടിസി സ്വിഫ്റ്റ്, 3പേർക്ക് പരിക്ക്

0
Spread the love

റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. മൂന്നു പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മൂവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ 5.30ഓടെ കോഴിക്കോട് താമരശ്ശേരിയിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസാണ് മാങ്ങ പെറുക്കുന്നവരുടെ അടുത്തേക്ക് പാഞ്ഞ് കയറിയത്. ദേശീയപാത 766ലാണ് സംഭവം നടന്നത്

അമ്പായത്തോട് സ്വദേശി അബ്ദുള്‍ ഗഫൂര്‍, സതീഷ് കുമാര്‍, ബിബീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുട്ടായതിനാല്‍ ഡ്രൈവര്‍ക്ക് റോഡില്‍ നില്‍ക്കുന്നവരെ കാണാന്‍ കഴിയാത്തതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ പരാജയമാണെന്ന് പറഞ്ഞിട്ടില്ല, മലക്കം മറിഞ്ഞ് നിർമാതാക്കളുടെ സംഘടന, കുഞ്ചാക്കോ ബോബന് മറുപടി

0
Spread the love

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള ചിത്രങ്ങളുടെ കലക്ഷനും നിർമ്മാണ ചിലവും താരതമ്യപ്പെടുത്തിയുള്ള കണക്ക് ഇക്കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന പുറത്തുവിട്ടിരുന്നു. ഇതിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തി വലിയ പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടി നിർമ്മാണ ചിലവ് പോലും തിയേറ്ററിൽ നിന്നും നേടിയെടുക്കാൻ കഴിഞ്ഞില്ല എന്ന തരത്തിൽ ആയിരുന്നു കണക്ക്. ഈ വിവരങ്ങളിൽ അപാകതകളുണ്ടെന്നും റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ലാഭത്തിൽ ആയ ചിത്രമാണ് ഓഫീസർ ഡ്യൂട്ടി എന്നും നിർമ്മാതാക്കൾ കൃത്യമായി കണക്കു പറയണം എന്നും വ്യക്തമാക്കിയായിരുന്നു കുഞ്ചാക്കോ ബോബൻ അടുത്തിടെ ഒരഭിമുഖത്തിൽ രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്റെ പ്രതികരണത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന. നിർമാതാക്കൾ പുറത്തുവിടുന്ന കണക്കുകൾ സിനിമയുടെ കേരളത്തിലെ തിയറ്റർ കളക്ഷൻ മാത്രമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. .

ചിത്രത്തിന്റെ മുതൽമുടക്ക് സംബന്ധിച്ച് നിർമാതാവും സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും ഒപ്പിട്ട് തന്നിരിക്കുന്ന കണക്കാണ് പുറത്തുവിടുന്നത്. മാത്രമല്ല ഒടിടി, സാറ്റ്ലൈറ്റ് ബിസിനസ് നടക്കാത്ത സിനിമകളാണ് തങ്ങൾ പുറത്തുവിട്ട പട്ടികയിൽ കൂടുതലും എന്നും സംഘടന വ്യക്തമാക്കി. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമ റിലീസിന് മുൻപ് റൈറ്റ്സ് വില്പന നടത്തിയതാണ്.

മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ചിത്രം നല്ല കളക്ഷൻ നേടുന്നുണ്ട്. ഇപ്പോഴും തിയറ്ററുകളിൽ നല്ല കളക്ഷൻ നേടിക്കൊണ്ടിരിക്കുന്ന ചിത്രം പരാജയമാണെന്ന് സംഘടന പറഞ്ഞിട്ടില്ലെന്നും സെക്രട്ടറി ബി രാകേഷ് വ്യക്തമാക്കി. ഈ സിനിമയ്ക്ക് പുറമെ ബ്രോമാൻസ്, പൈങ്കിളി, നാരായണീന്റെ മൂന്ന് ആണ്മക്കൾ എന്നീ സിനിമകളുടെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റതായും അറിവ് ലഭിച്ചിട്ടുണ്ട്.

എന്നാൽ ഭൂരിഭാഗം സിനിമകളും കേരളത്തിലെ തിയറ്റർ കളക്ഷൻ കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വരുന്നവയാണ്. സിനിമകളുടെ ബിസിനസ് സാധ്യതകളെക്കുറിച്ചറിയാതെ പണം മുടക്കി പാപ്പരാകുന്ന നിർമാതാക്കളെ ബോധവത്കരിക്കാനാണ് കണക്കുകൾ പുറത്തുവിടുന്നതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.

എമ്പുരാനിലെ ചില ഷോട്ടുകൾ ചിത്രീകരിച്ചത് ഐ ഫോണിലാണ്: പൃഥ്വിരാജ്

0
Spread the love

മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് സിനിമാ പ്രേമികൾ. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായ എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ഐ ഫോണിൽ ആണെന്ന് പറയുകയാണ് പൃഥ്വിരാജ്.

സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറകൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിനിമയുടെ ഛായാഗ്രഹനായ സുജിത് വാസുദേവ്. ഇതിനിടെയാണ് പൃഥ്വിരാജ് എമ്പുരാനിലെ ചില സീനുകൾ ഐ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചത് ഐ ഫോണിൽ ആണ്. അതിലുപരി ഒരുപാട് ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്. അലക്സ, റെഡ്, ഗോ പ്രൊ, ഐ ഫോൺ, സോണി എഫക്ട് 3 , ബ്ലാക്ക് മാജിക് തുടങ്ങിയ ക്യാമറകൾ എല്ലാം ഉപയോഗിച്ചിട്ടുണ്ട്’ സുജിത് വാസുദേവ് പറഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിലാണ് എമ്പുരാൻ ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. അബ്രാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം പകർന്നാട്ടം കാണാൻ ആരാധകർ ഏറെ ആംകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts