Home Blog Page 4

വീട്ടിലെ പ്രസവത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണയ്ക്കുന്നതും കുറ്റകരം, കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

0
Spread the love

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി വ്യക്തമാക്കി.

ജനപ്രതിനിധികളുടേയും സമുദായിക സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവത്ക്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റേയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഓരോ പ്രദേശത്തിന്റേയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണം. സോഷ്യല്‍ മീഡിയയിലൂടേയും യൂട്യൂബിലൂടെയും തെറ്റായ ആരോഗ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഐ എസ് എം ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍ ആര്‍ ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വാഴ 2 ചിത്രീകരണം ആരംഭിച്ചു; ഹാഷിറും ടീമും സെറ്റിൽ

0
Spread the love

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് ‘വാഴ’. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുക. ‌വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്. അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ദിലീപിന്റെ 150ാം ചിത്രം; ഒപ്പം ധ്യാൻ ശ്രീനിവാസും, റിലീസ് ഡേറ്റ് പുറത്ത്

0
Spread the love

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാം ചിത്രം പ്രിൻസ് ആന്റ് ഫാമിലിയുടെ റിലീസ് ഡേറ്റ് പുറത്തു വിട്ടു. അടുത്ത മാസം മെയ് 9 നു ചിത്രം തീയറ്ററുകളിൽ എത്തും

നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന “പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ചിത്രത്തിൽ ദിലീപിനോടൊപ്പം, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

പൊറോട്ടയും ബീഫും റോസ്റ്റഡ് ഐറ്റവുമൊക്കെ തൽക്കാലം ഒഴിവാക്കാം, വേനൽ കാലം പണി തരും!!

0
Spread the love

വേനല്‍ക്കാലം രോഗങ്ങളുടെ കാലമാണ്. ആഹാര കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ്. നമ്മുടെ ശരീരം കൂടുതല്‍ വിയര്‍ക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയുകയും ക്ഷീണം, തലവേദന, ഹീറ്റ് സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാദ്ധ്യതയുണ്ട്. ഇതിനെ അതിജീവിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാദ്ധ്യതയുണ്ട്. ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം കുടിക്കണം. ദിവസം 2.5 – 3 ലിറ്റര്‍ വെള്ളം ആവശ്യമാണ്.

വേനല്‍ക്കാലത്ത് ആഹാരത്തിന്റെ അളവ് കുറച്ചു വയ്ക്കണം. ചെറിയ ഭക്ഷണം ഇടവേളകളിട്ട് കഴിക്കണം. ചര്‍മ്മ രോഗങ്ങളില്‍ നിന്നും വിറ്റാമിന്‍ കുറവിലുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പഴങ്ങള്‍ കഴിക്കാം. ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം അനിവാര്യമാണ്. കൊഴുപ്പു കുറഞ്ഞ പ്രോട്ടീന്‍, മത്സ്യം, തൊലി കളഞ്ഞ കോഴിയിറച്ചി, മുട്ടവെള്ള, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇടനേരങ്ങളില്‍ ഒരു പച്ചക്കറി സാലഡ് കഴിക്കാം. ശരീരം തണുപ്പിക്കാന്‍ വെള്ളരിക്ക, തക്കാളി, നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍, തൈര്, നെല്ലിക്ക, കരിക്കിന്‍ വെള്ളം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. എണ്ണയില്‍ വറുത്തു പൊരിച്ച ആഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ ലഘു ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, ചുവന്ന ഇറച്ചികള്‍, ഹോട്ടല്‍ ഭക്ഷണങ്ങള്‍, കോള പാനീയങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, മൈദ ചേര്‍ന്ന ആഹാരങ്ങള്‍ എന്നിവ വേനല്‍ക്കാലത്ത് കഴിവതും കുറച്ചു വയ്ക്കണം. എരിവ്, പുളി, മസാല കൂടുതലുള്ള ഭക്ഷണങ്ങള്‍, തുടങ്ങിയവ വേനല്‍ക്കാലത്ത് നല്ലതല്ല. ചായ, കാപ്പി എന്നിവയ്ക്കും നിയന്ത്രണം വേണം. അതിനുപകരം ഫ്രൂട്ട് ജ്യൂസുകളോ, ഉപ്പു കുറച്ചുള്ള പച്ചക്കറി സൂപ്പോ ഉള്‍പ്പെടുത്താം.

വേനല്‍ക്കാലത്ത് അമിത വ്യായാമം ഒഴിവാക്കാം. രാവിലെയും വൈകുന്നേരവും 30 മിനിട്ട് നടക്കുന്നത് മതിയാകും. വ്യക്തി ശുചിത്വം ഏറ്റവും പരമപ്രധാനമാണ്. ദിവസം രണ്ട് നേരം കുളിക്കാം. അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക. പകല്‍ 11 മണി മുതല്‍ 4 മണി വരെയുള്ള സമയങ്ങളില്‍ വെയില്‍ കൊള്ളാതിരിക്കുക. കൂടുതല്‍ സമയം തീവ്രമേറിയ വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദി, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ സൂര്യാഘാതം കാരണമായിരിക്കാം. ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്യുക. ഐസ് ഉപയോഗിച്ച് ശരീര താപനില കുറയ്ക്കാം. താമസിയാതെ ആശുപത്രിയില്‍ എത്തിക്കുക

മതപഠനത്തിനെതിയ വിദ്യാർത്ഥിയെ സ്വർണ്ണ മോതിരം നൽകി വശത്താക്കി പീഡനം, മദ്രസാ അധ്യാപകന് 187 വർഷം തടവ്

0
Spread the love

മതപഠന ക്ലാസിന് പോയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവുശിക്ഷ വിധിച്ച് കോടതി. പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനാണ് കോടതി തടവും, 9 ലക്ഷം രൂപ പിഴയും വിധിച്ചത്. കണ്ണൂർ പഴയങ്ങാടിയിലാണ് കേസിന്നാസ്പദമായ സംഭവം. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയാണ് പ്രതി.

2020 മുതൽ 2021 വരെ ഒരു വർഷം റാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. സ്വർണ്ണ മോതിരം നൽകി വശത്താക്കിയായിരുന്നു പീഡനം. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വിധിച്ചത്. അതേസമയം, മുഹമ്മദ് റാഫി മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

‘ഓപ്പറേഷൻ്റെ മരവിപ്പിൽ കണ്ട കുഞ്ഞു മുഖം’; മകൻ്റെ പുതിയ നേട്ടത്തിൽ കുറിപ്പുമായി മഞ്ജു പത്രോസ്

0
Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു.

ജീവിതത്തിലെ ഒട്ടുമിക്ക നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരോട് പങ്കുവെക്കുന്ന മഞ്ജു കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസത്തെ കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. മകനെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ഇത്.

”14 വർഷത്തെ സ്കൂൾ ജീവിതം അവസാനിപ്പിച്ച് എൻ്റെ ബെർണാച്ചൻ പുറത്തേയ്ക്ക്. ഒരു അമ്മ എന്ന നിലയിൽ സന്തോഷവും അഭിമാനും. ഓപ്പറേഷൻ്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞു മുഖം. സ്നേഹം മാത്രം ബെർണാച്ചു.” എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

പല അഭിമുഖങ്ങളിലും മകനെക്കുറിച്ച് ഏറെ വാചലയാകാറുണ്ട് മഞ്ജു. മകനോട് എന്തും തുറന്നു പറയാൻ തനിക്ക് കഴിയാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഒരിടയ്ക്ക് മകൻ ഗേയാണോയെന്ന് താൻ സംശയിച്ചിരുന്നതായി മഞ്‍ജു പറഞ്ഞിരുന്നു. ”അവൻ എപ്പോഴും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും, അവനെ എപ്പോഴും ഫോൺ വിളിക്കും. ഞങ്ങൾ കേൾക്കാതെ പതുക്കെയാണ് സംസാരിക്കുക. അപ്പോ എനിക്ക് സംശയം.. ബർണാച്ചാ, നീ ഗേ ആണോ എന്ന് ഞാൻ ചോദിച്ചു. അത് തെറ്റായ അർത്ഥത്തിൽ ഒന്നും അല്ല. അറിഞ്ഞിരിക്കാനാണ്. കാരണം, ടീനേജ് പ്രായം ആയിട്ടും അവന് ഗേൾഫ്രണ്ട് ഒന്നുമില്ല. പക്ഷേ, ഞാൻ ചോദിച്ച കാര്യം അപ്പോൾ തന്നെ അവൻ കൂട്ടികാരനെ വിളിച്ചു പറ‍ഞ്ഞു”, എന്നും മഞ്ജു പറഞ്ഞിരുന്നു.

വെറും 3 ദിവസം ഫോണില്ലാതെ ഇരിക്കാൻ പറ്റുമോ? സംഭവിക്കുക വലിയ മാറ്റങ്ങൾ

0
Spread the love

വെറും മൂന്ന് ദിവസത്തേക്ക് സ്മാർട്ട് ഫോൺ ഉപയോഗം ഉപേക്ഷിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പഠനം. ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. 18 നും 30 നും ഇടയിൽ പ്രായമുള്ള 25 യുവാക്കളിലാണ് പഠനം നടത്തിയത്.

യുവാക്കളോട് ഫോൺ ഉപയോഗം 72 മണിക്കൂർ സമയം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഗവേഷകർ ഇവർക്ക് അത്യാവശ്യ ആശയവിനിമയവും ജോലികളും മാത്രം അനുവദിച്ചു. ഇവരിൽ ഫോൺ “ഡയറ്റിന്” മുമ്പും ശേഷവുംഎംആർഐ സ്കാനുകളും മനഃശാസ്ത്ര പരിശോധനകളും നടത്തി. ഫോൺ ഉപയോഗം കുറയ്‌ക്കുന്നത് അവരുടെ തലച്ചോറിന്റെ പാറ്റേണുകളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ആസക്തിയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ കണ്ടതായി ഫലങ്ങൾ സൂചിപ്പിച്ചു.

മസ്തിഷ്ക പ്രവർത്തനങ്ങളിലെ മാറ്റങ്ങളും ആസക്തിയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റവും തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായി ഗവേഷകർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.സ്മാർട്ട്‌ഫോൺ ഉപയോഗത്തിനായുള്ള ആസക്തിയും സാമൂഹിക ഇടപെടലിനുള്ള ആസക്തിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഹ്രസ്വകാല സ്മാർട്ട്‌ഫോൺ നിയന്ത്രണം പോലും തലച്ചോറിന്റെ പ്രവർത്തനത്തെ മാറ്റിമറിക്കും. ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ ന്യൂറൽ പാറ്റേണുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിലേക്ക് പഠനം വെളിച്ചം വീശുമെന്ന് ഗവേഷകർ പറയുന്നു.

മൊത്തത്തിൽ ട്വിസ്റ്റ്‌! കഞ്ചാവ് കേസിൽ തന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി

0
Spread the love

ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. ​ഹൈബ്രിഡ് കഞ്ചാവ് കേസിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ കേസിൽ എക്സൈസ് ഇതുവരെയും ശ്രീനാഥ് ഭാസിയെ നിലവിൽ പ്രതി ചേർത്തിട്ടില്ലെന്ന വ്യക്തമായ സാഹചര്യത്തിലാണ് നടന്റെ നീക്കം.

ആലപ്പുഴയിൽ തസ്ലീമ സുൽത്താൻ എന്ന യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കസ്റ്റമേഴ്സാണെന്ന് തസ്ലീമ മൊഴി നൽകി. ഇത് സാധൂകരിക്കുന്ന പണമിടപാട് രേഖകളും പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ് ഭയന്ന് ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ കേസിൽ പ്രതി ചേർക്കുക പോലും ചെയ്തിട്ടില്ലെന്ന് അറിഞ്ഞതോടെ ഹർജി പിൻവലിക്കുകയായിരുന്നു നടൻ.

ഇനി കാത്തിരിപ്പില്ല! മമ്മൂക്കയുടെ ബിലാൽ ഈ വർഷം തുടങ്ങും

0
Spread the love

സുപ്രസിദ്ധ ഹോളിവുഡ് ചിത്രം ഫോർ ബ്രദേഴ്സിനെ ആധാരമാക്കി 2005ൽ അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ബിഗ്ബി. അവതരണത്തിലെ പുതുമ കൊണ്ടും അന്നുവരെ മലയാളികൾ ശീലിച്ച സിനിമാനുഭവത്തിൽ നിന്നും അത്യന്തം മാറിയുള്ള സൃഷ്ടിയായതുകൊണ്ടും ബിലാൽ അന്ന് തിയേറ്ററിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിൽ പോലും 2024ൽ പോലും ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ സിനിമയെ പ്രേക്ഷകർഏറ്റെടുക്കുകയായിരുന്നു.

ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൂടി വേണം എന്നുള്ളത് വർഷങ്ങളായുള്ള സിനിമ പ്രേമികളുടെ ആഗ്രഹമാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായി ബിലാൽ എന്നൊരു ചിത്രം വരുമെന്ന് വർഷങ്ങൾക്കു മുൻപ് അമൽ നീരദും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നെ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ സംവിധായകനിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ വന്നിരുന്നില്ല. ബിലാലിൽ യൂത്ത് ഹീറോ ദുൽഖർ സൽമാനും അതിഥി വേഷത്തിൽ എത്തുമെന്നും കിംവദന്തികൾ പരന്നിരുന്നെങ്കിലും ഇതിനൊന്നും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല

അമൽനീരദ് ബിലാൽ പ്രഖ്യാപിച്ചതിനുശേഷം മമ്മൂക്ക ഏത് പ്രമോഷൻ പരിപാടിയിൽ പങ്കെടുത്താലും ആദ്യം നേരിടുന്ന ചോദ്യം ബിലാലിനെ കുറിച്ചുള്ളതായിരുന്നു. ഇത്തരത്തിൽ മമ്മൂക്കയിൽ നിന്നും സംവിധായകനിൽ നിന്നും കാര്യമായ അപ്ഡേറ്റുകൾ ഒന്നും തന്നെ വന്നിരുന്നില്ലെങ്കിലും ഇപ്പോഴിതാ ബിലാൽ ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്നും തിരക്കഥ പൂർത്തിയായെന്നുമുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

ബോഗയ്ൻ വില്ലയ്ക്കുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ബിലാൽ തന്നെയാണ്. ഔദ്യോഗിക വെളിപ്പെടുത്തൽ ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ആക്ഷൻ ത്രില്ലറായിരുന്നു ബിഗ് ബി. ഇതിനു മുകളിൽ ബിലാലിനെ കൊണ്ടുവരാനാണ് അമൽ നീരദിന്റെ ശ്രമം എന്നും വാർത്തകൾ ഉണ്ട്.

‘ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകുമെന്ന തെറ്റായ ധാരണ പരത്തുന്നു’; എമ്പുരാന്‍ വെറും എമ്പോക്കിത്തരമെന്ന് ശ്രീലേഖ ഐപിഎസ്

0
Spread the love

എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിമര്‍ശനം നടത്തിയത്.

ബിജെപി കേരളത്തിലേക്ക് വന്നാൽ വലിയ നാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തും നടത്തുന്ന അധോലോക നായകന് മാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് പറഞ്ഞുവയ്ക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി വീഡിയോയില്‍ പറയുന്നു.

ചിത്രത്തില്‍ ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായ ഒന്നല്ലെന്നും, അത് മനപൂര്‍വ്വമാണെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു. കേരള രാഷ്ട്രീയ വിശ്വസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്. ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകും. മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്‍റെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്, അത് ഭാരതത്തിന്‍റെ ഭാഗമാക്കണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നല്‍കുന്നുണ്ട്. ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്നും ശ്രീലേഖ പറയുന്നു.

അതേ സമയം മുഖ്യമന്ത്രി ഈ സിനിമ കാണാന്‍ കൊച്ചുമകനെ കൊണ്ടുപോയതിനെയും ശ്രീലേഖ വിമര്‍ശിക്കുന്നു. ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം എന്തിനാണ് കൊച്ചുമകനെ കൊണ്ടുപോയത് എന്ന് ശ്രീലേഖ ചോദിക്കുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts