Home Blog Page 4

ഈ സീസൺ മുതൽ മലയാളം ബിഗ് ബോസിനും സ്വന്തമായി വീട്, അവതാരകൻ ലാലേട്ടൻ തന്നെ

0
Spread the love

ബിഗ് ബോസ് മലയാളം സീസൺ ഏഴിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. മറ്റു ഭാഷകളിലെല്ലാം കഴിഞ്ഞ വർഷം ബിഗ് ബോസ് ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ പുതിയ സീസൺ എത്തിയിരുന്നില്ല. ഇപ്പോഴിതാ, ബിഗ് ബോസിന്റെ ഏഴാം സീസണുമായി ബന്ധപ്പെട്ട ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

അടിമുടി പുതുമകളുമായാണ് ബിഗ് ബോസ് മലയാളം സീസൺ 7 എത്തുന്നത് എന്നാണ് റിപ്പോർട്ട്. മുംബൈയിലും ചെന്നൈയിലും ലൊക്കേഷനുകളിലാണ് സാധാരണ ബിഗ് ബോസ് ഷൂട്ട് ചെയ്യാറുള്ളത്. തമിഴ്, ഹിന്ദി ഭാഷാ ബിഗ് ബോസുകൾക്കെല്ലാം സ്ഥിരം ലൊക്കേഷനുകൾ ഉണ്ടെങ്കിലും മലയാളത്തിനു സ്ഥിരമായൊരു ലൊക്കേഷൻ ഇല്ലായിരുന്നു.എന്നാൽ, ആ പ്രശ്നം ഈ സീസണോടെ പരിഹരിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ നിലവിലുള്ള തമിഴ് ബിഗ് ബോസ് വീടുപോലെ, ചെന്നൈയിൽ തന്നെ മലയാളം ബിഗ് ബോസിനും ഇനിമുതൽ സ്വന്തം വീടുണ്ടാകും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

സീസൺ ഏഴിനു വേണ്ടിയുള്ള ബിഗ് ബോസ് വീടിന്റെയും ഒപ്പമുള്ള സ്റ്റുഡിയോയുടെയും നിർമാണം പുരോഗമിക്കുന്നു എന്നും റിപ്പോർട്ടുണ്ട്. സീസൺ ഏഴിനു വേണ്ടിയുള്ള സെലിബ്രിറ്റി ഓഡിഷൻ നടക്കുകയാണ്.ഈ സീസണിൽ മോഹൻലാൽ അവതാരകനായി എത്തുമോ എന്ന കാര്യത്തിൽ ഏറെ സംശയങ്ങൾ നിലനിന്നിരുന്നു. എന്നാൽ സംശയിക്കേണ്ടതില്ല, മോഹൻലാൽ തന്നെയാണ് ഈ സീസണിലെയും ഹോസ്റ്റ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം

ജൂലൈ അവസാനമോ ആഗസ്റ്റ് മാസം ആദ്യമോ ആയി മലയാളം സീസൺ 7 ആരംഭിക്കും എന്നാണ് സൂചന. ഈ മാസം തന്നെ സീസൺ ഏഴിന്റെ ലോഗോ ലോഞ്ച് പ്രതീക്ഷിക്കാം എന്നും റിപ്പോർട്ടുണ്ട്.

‘ശോഭന തള്ള ആയി ലാലേട്ടന് സൂപ്പർ കോമ്പോ മീന’; ചൂല് മുറ്റം അടിക്കാന്‍ മാത്രമല്ലെന്ന് മറുപടി നൽകി സംവിധായകൻ

0
Spread the love

ലാലേട്ടൻ നായകനായി പൃഥ്വിരാജ് സംവിധാനത്തിലെത്തിയ എമ്പുരാന്റെ വൻ വിജയത്തിന് ശേഷം താരത്തിന്റെതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’. ചിത്രത്തിന്റെതായ മിക്ക അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏപ്രില്‍ 25ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിലൂടെ 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെ ഒരാൾ നൽകിയ മോശം കമന്റും ഇതിന് സംവിധായകൻ തരുൺമൂർത്തി നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്.

”മീന ലാലേട്ടന്‍ ആണ് സൂപ്പര്‍ കോമ്പോ, ശോഭന തള്ള ആയി” എന്ന കമന്റിനോടാണ് തരുണ്‍ പ്രതികരിച്ചത്. മലയാളി മീഡിയോ എന്ന പേജില്‍ നിന്നാണ് ഈ കമന്റ് എത്തിയത്.”ആ കൈയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാന്‍ മാത്രം അല്ല എന്ന് പറയാന്‍ പറഞ്ഞു ലളിത” എന്നാണ് ഒരു സ്‌മൈലി ഇമോജിയോടെ തരുണ്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് തരുണിന്റെ മറുപടിക്ക് കൈയ്യടികളോടെ രംഗത്തെത്തുന്നത്. അതേസമയം, 2009ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി; ബേസിലിന്റെ ‘മരണമാസി’ന് സൗദിയില്‍ നിരോധനം

0
Spread the love

ബേസില്‍ ജോസഫ് ചിത്രം ‘മരണമാസ്’ സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. സംവിധായകന്‍ ശിവപ്രസാദ് ആണ് ഇക്കാര്യം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ചിത്രത്തിന് ഇന്ത്യയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്.കുവൈറ്റില്‍ ട്രാന്‍ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ വെട്ടി പ്രദര്‍ശിപ്പിക്കാന്‍ ആണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്.നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ബേസില്‍ ജോസഫ് എത്തുന്നത്. ബേസിലിന്റെ ട്രേഡ് മാര്‍ക്ക് കോമഡി ഘടകങ്ങള്‍ അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്ന സൂചനയോടെയാണ് സസ്പെന്‍സും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

ഇട്ടതുണിയാണെങ്കിലും മതിയെന്ന് പറഞ്ഞിട്ടും തന്നില്ല; കാറിൽ സ്ഥലമില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കൾ പോലും ഒഴിവാക്കി, തുറന്നുപറഞ്ഞ് അമൃത നായർ

0
Spread the love

തന്റെ ലുക്ക് ട്രാൻസ്ഫർമേഷന്റെ പേരിലും കൈകാര്യം ചെയ്ത കഥാപാത്രങ്ങളുടെ പേരിലും വളരെയധികം പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിട്ടുള്ള മിനി സ്ക്രീൻ നായികയാണ് അമൃത നായർ. കുടുംബവിളക്കിലെ ശീതളായി തുടങ്ങി ഇപ്പോൾ ഗീതാഗോവിന്ദത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെയും സീരിയൽ സജീവമായി തുടരുകയാണ് താരം. നിറത്തിന്റെ പേരിൽ താൻ പല അവസരങ്ങളിൽ നിന്നും വെട്ടിമാറ്റപ്പെട്ടു എന്നും പിന്നീട് നടത്തിയ തന്റെ ബോഡി ട്രാൻസ്ഫർമേഷനെക്കുറിച്ചും എല്ലാം താരം പല കുറി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ കടന്നുവന്ന വഴികളിലെ കഷ്ടപ്പാടുകളെ കുറിച്ചും നേരിട്ട അവഗണനകളെ കുറിച്ചും തുറന്നു പറയുകയാണ് താരം.

മുൻപ് തന്റെ സുഹൃത്തുക്കളിൽ നിന്നുപോലും അവഗണന നേരിട്ടിട്ടുണ്ടെന്നും കാറിൽ സ്ഥലം ഇല്ലെന്നു പറഞ്ഞു തന്നെ അകറ്റിനിർത്തിയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അമൃത പറയുന്നു.’ഒന്ന് ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ പോലും എന്നെ കൊണ്ടുപോകാതിരുന്നിട്ടുണ്ട്. കാറിൽ നിറയെ ആളാണ്, അത് വഴിയല്ല പോകുന്നത് എന്നൊക്കെ പറയും. ആ വാശിയില്‍ ഞാനൊരു കാറെടുത്തു. കാര്‍ വന്നപ്പോള്‍ ഇല്ലാത്ത ബന്ധങ്ങളൊക്കെ വന്നു. കുറ്റം പറഞ്ഞ ആള്‍ക്കാരൊക്കെ കൂടെക്കൂടാൻ വന്നു’ അമൃത പറയുന്നു.

അഭിനയ ജീവിതം തുടങ്ങുന്ന സമയത്ത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു എന്നും എന്നാൽ സീരിയലിലെ കഥാപാത്രങ്ങൾക്ക് വേണ്ട വേഷങ്ങൾക്കും ആഭരണങ്ങൾക്കുമായി വലിയ ചിലവ് ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോഴാണ് കൊളാബറേഷൻ പോലുള്ള സൗകര്യങ്ങൾ തുടങ്ങിയതെന്നും അന്ന് സീരിയലിലെ കഥാപാത്രങ്ങൾക്ക് അനുസരിച്ച് വിലകൂടിയ ആഭരണങ്ങളും വേഷങ്ങളും ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു എന്നും താരം പറയുന്നു.

‘കഥാപാത്രത്തിന് അനുസരിച്ചുള്ള വസ്ത്രം വേണം. റിച്ച് കഥാപാത്രമാണെങ്കില്‍ വിലകൂടിയ വസ്ത്രം വേണം. ചില സുഹൃത്തുക്കളോട് ഡ്രസ് തരാമോ, ഇട്ടതാണെങ്കിലും മതി എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷേ, അതും തരാത്തവരുണ്ട്. നമ്മുടെ കയ്യില്‍ കാശുണ്ടെങ്കില്‍ ആളുകള്‍ തരും. ഡ്രസ് മോശമായാലും അവർക്ക് അത് വാങ്ങിത്തരാന്‍ സാധിക്കുമല്ലോ എന്നോർത്ത് കൊടുക്കും. പൈസയ്ക്ക് പൈസ തന്നെ വേണം”, അമൃത കൂട്ടിച്ചേർത്തു.

യുപിഐയില്‍ പുതിയ പരിഷ്കാരങ്ങൾ; ഇടപാട് പരിധി ഉയര്‍ത്താന്‍ അനുമതി നൽകി റിസര്‍വ് ബാങ്ക്

0
Spread the love

യുപിഐയില്‍ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടായ പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് പേയ്‌മെന്റിന്റെ ഇടപാട് പരിധി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി. യുപിഐ നിയന്ത്രിക്കുന്ന, റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇടപാട് പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കിയത്

റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം പ്രഖ്യാപിക്കാന്‍ ചേര്‍ന്ന ധനകാര്യനയ സമിതി യോഗമാണ് തീരുമാനമെടുത്തത്. നിലവില്‍, യുപിഐയില്‍ വ്യക്തിയും വ്യക്തിയും (P2P), വ്യക്തിയും വ്യാപാരിയും (P2M) തമ്മിലുള്ള ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി ചില കേസുകളില്‍ രണ്ടു ലക്ഷം രൂപയും മറ്റു ചില അവസരങ്ങളില്‍ അഞ്ചുലക്ഷം രൂപയുമാണ്.

പുതിയ സാഹചര്യങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇക്കോസിസ്റ്റത്തെ പ്രാപ്തമാക്കുന്നതിന് ബാങ്കുകളുമായും യുപിഐ സേവനം നല്‍കുന്ന മറ്റ് പങ്കാളികളുമായും ഇതുസംബന്ധിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കൂടിയാലോചനകള്‍ നടത്തണം. തുടര്‍ന്ന് ഇടപാട് പരിധി ഉയര്‍ത്തുന്നതുമായോ പരിഷ്‌കരിക്കുന്നതുമായോ ബന്ധപ്പെട്ട് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപനം നടത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.

ഉയര്‍ന്ന ഇടപാട് പരിധിയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ഉചിതമായ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിക്കുന്ന പരിധിക്കുള്ളില്‍ നിന്ന് സ്വന്തം പരിധി തീരുമാനിക്കാനുള്ള ബാങ്കുകളുടെ വിവേചനാധികാരം തുടരുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുവരെയുള്ളതുപോലെ യുപിഐയിലെ വ്യക്തിയും വ്യക്തിയും (P2P) തമ്മിലുള്ള ഇടപാടിന്റെ പരിധി ഒരു ലക്ഷമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. സ്വര്‍ണ പണയവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃ പരിശോധിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ടെന്നും സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.

കഞ്ചാവടിക്കുന്ന സീനില്‍ കറക്ട് റിയാക്ഷന്‍ കൊടുക്കണം; എനിക്കും ശ്രീനാഥ് ഭാസിക്കും നല്ല സമയം: ഷൈൻ ടോം ചാക്കോ

0
Spread the love

താനും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ സിനിമാ ലോകത്തുള്ള പലര്‍ക്കും ഇപ്പോള്‍ ‘നല്ല സമയ’മാണെന്ന് ഷൈന്‍ ടോം ചാക്കോ. സമൂഹത്തില്‍ നല്ല പേരാണെന്നും അഭിനയിക്കുന്ന കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരുമെന്നും താരം പറയുന്നു.മിസ്റ്റർ മിസ്സ് കിഡ്സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയില്‍ സംസാരിക്കുകയായിരുന്നു താരം ഇത്തരത്തിൽ പരിശീലിക്കുന്നത് ചിലപ്പോൾ ശീലവും ദുഃശീലവും ആയേക്കാമെന്നും പറയുന്നു.

താരത്തിന്റെ വാക്കുകൾ

‘‘ഞാനും ഭാസിയും വളരെ നല്ല പേരോട് കൂടി കടന്നുപോകുന്ന സമയങ്ങളാണ്. സമൂഹത്തിൽ ഞങ്ങൾ വളരെ നല്ല പേര് നേടി. എളുപ്പത്തിൽ പറയാൻ പറ്റുന്ന പേരുകൾ ആയതുകൊണ്ട് ആയിരിക്കാം ചിലപ്പോൾ. പെട്ടെന്ന് ആളുകൾക്ക് ബോധ്യമാവുമല്ലോ. എന്ത് പ്രശ്നം ഉണ്ടായാലും, ഉദാഹരണത്തിന് ലോക മഹായുദ്ധം ഉണ്ടായതും, ആദവും ഹവ്വയും തമ്മിൽ പ്രശ്നം ഉണ്ടായതും മുതൽ എല്ലാം സിനിമ കണ്ടിട്ടാണ് എന്നാണ് പറയുന്നത്. എന്തായാലും ആളുകൾക്ക് കുറ്റം പറയാൻ കുറച്ച് പേര് ഉണ്ടല്ലോ. ഞങ്ങളെ എല്ലാവരും സ്നേഹിക്കുന്നുണ്ട് അതുകൊണ്ടായിരിക്കും ചിലപ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ എങ്ങനെ ആയിരിക്കും.

പല സമയങ്ങളിലും വളരെയധികം വിഷമം തോന്നാറുണ്ട്. എന്ത് പറഞ്ഞാലും മെക്കിട്ട് കേറുക എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. ഗൗരവമായി കാണേണ്ട പല കാര്യങ്ങളെയും ഗൗരവമായി കാണാതെയും സിനിമയെ വളരെ ഗൗരവമായും സിനിമയിൽ പ്രവർത്തിക്കുന്നവരെ ഏറ്റവും ഗൗരവത്തിൽ കാണുകയും ചെയ്യുന്നുണ്ട്. ഒരു കലാകാരൻ എല്ലാ വഴികളിലൂടെയും സഞ്ചരിക്കണം എന്നാണു പറയാറുള്ളത്. ഇന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കണം എന്ന് പറയുമ്പോൾ അത് ശരിയാകില്ല. ഞാൻ ഒരു പടത്തിൽ ഒരു കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സമയത്ത് അത് എനിക്ക് ശീലമാക്കാം പിന്നെ ദു:ശീലമാക്കാം. ഞാൻ അത് കൃത്യമായി കറക്റ്റ് ആയി കാണിക്കാതിരിക്കുമ്പോഴാണ് ഞാൻ എത്തിക്സ് ഇല്ലാതെ പ്രവർത്തിക്കുന്നത്.അപ്പൊ ഒരു സാധനം കറക്റ്റ് ആയിട്ട് കാണിക്കണെങ്കിൽ അതൊന്നു കാണണ്ടേ, അപ്പോ തീപ്പെട്ടി കത്തിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതേപോലെ തന്നെയാണ് പല കാര്യങ്ങളും. ഓരോരുത്തരും അവരവരുടെ എത്തിക്സിനു അനുസരിച്ച് പ്രവർത്തിക്കണം. അത് ചെയ്യാതിരിക്കുമ്പോഴാണ് അവൻ സമൂഹത്തിന് എതിരായി പ്രവർത്തിക്കുന്നത്.

അതായത് ഒരു സാധനത്തിന് കറക്റ്റ് ആയിട്ടുള്ള റിയാക്ഷൻ കൊടുക്കാതിരിക്കുമ്പോൾ അവൻ സമൂഹത്തിന് തെറ്റുദ്ധാരണ കൊടുക്കുന്നു. പണ്ട് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ഈ കഞ്ചാവ് അടിച്ചിട്ട് ഉള്ള സീനുകളിൽ ‘ആ ഊ ഊ’ എന്നൊക്കെ കാണിച്ച് തലകുത്തി മറിയുന്നത്. എന്താണ് കഞ്ചാവ് അടിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്നത് അല്ലെങ്കിൽ ഒരു സാധനം ഉപയോഗിക്കുമ്പോൾ എന്ത് റിയാക്ഷൻ ആണ് കൊടുക്കേണ്ടതെന്ന് കറക്റ്റ് ആയിട്ട് കൊടുക്കണം. തെറ്റായിട്ടുള്ള ഒരു ധാരണ കൊടുക്കരുത് അല്ലേ. തോക്കുകൊണ്ട് വെടി വയ്ക്കുമ്പോൾ മറ്റേ റോക്കറ്റ് കൊണ്ടത് പോലെ എക്സ്പ്രഷൻ ഇട്ടിട്ട് കാര്യമില്ലല്ലോ. മിസൈൽ ആക്രമണം പോലെ അല്ലല്ലോ ബുള്ളറ്റിന്റെ എക്സ്പ്രെഷൻ അല്ലെ കൊടുക്കണ്ടത്. അത് പലർക്കും അറിയില്ല. ഇപ്പോ ഇവരൊക്കെ എന്താ ചെയ്യുക. ഇനിയിപ്പോ അവരെ എൽകെജി മുതൽ പഠിപ്പിക്കാൻ ഒന്നും പറ്റില്ല നമുക്ക്.

ഹണിറോസിന് അത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല എന്ന് ഞാൻ പറയുന്നില്ല. വേറൊരു രീതിയിൽ പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. പ്രയാഗയ്ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് എനിക്കും ബുദ്ധിമുട്ടായിട്ടുണ്ട്. എന്നാലും ഇതിനൊക്കെ ഒരു രസമുണ്ട് എല്ലാവരും അറിയുന്നുണ്ടല്ലോ ബുദ്ധിമുട്ട് ഉണ്ടാവുണ്ടെങ്കിലും. ബുദ്ധിമുട്ട് ഉണ്ടായിട്ട് ആരും അറിയാതെ പോകുമ്പോഴാണ് പ്രശ്നം. കുഴപ്പമില്ല സ്നേഹം കൊണ്ടല്ലേ. സ്നേഹം ഇല്ലാതെ ചെയ്യരുത് കേട്ടോ. എന്നിട്ടും നമ്മളെ ഇങ്ങനെ ഒക്കെ വിളിക്കുന്നുണ്ടല്ലോ. എല്ലാത്തിനും നന്ദി.’’

വൻ വിലക്കുറവും കിടിലൻ ഓഫറുകളും സബ്സിഡി സാധനങ്ങളും; സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ

0
Spread the love

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. നാളെ മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വിൽപ്പനശാല സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. ഏപ്രിൽ 14 വിഷു ദിനവും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.

ആലുവ സൂപ്പർമാർക്കറ്റ്, തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റ്, പെരുമ്പാവൂർ സൂപ്പർമാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, കൊച്ചി താലൂക്കിലെ ചുള്ളിക്കൽ പീപ്പിൾസ് ബസാർ, നോർത്ത് പറവൂർ പീപ്പിൾസ് ബസാർ എന്നിവയാണ് എറണാകുളം ജില്ലയിലെ വിഷു- ഈസ്റ്റർ ഫെയറുകൾ ആയി പ്രവർത്തിക്കുക.

ഫ്രിഡ്ജിനു മുകളിൽ ഇക്കാര്യങ്ങൾ സൂക്ഷിക്കാറുണ്ടോ? ഇനിയും ഇത് തുടരല്ലേ പണി കിട്ടും!!

0
Spread the love

വീട്ടിൽ എത്രയൊക്കെ സ്ഥലങ്ങൾ ഉണ്ടെന്നു പറഞ്ഞാലും പലരുടെയും ദുശ്ശീലമാണ് അലക്ഷ്യമായി ഫ്രിഡ്ജിനു മുകളിൽ സാധനങ്ങൾ സൂക്ഷിക്കുക എന്നത്. പലപ്പോഴും ഇത് വലിയ അപകടങ്ങൾക്കും ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങൾക്കും ഇത് കാരണമാകും. ഫ്രിഡ്ജിനു മുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

വൈൻ, ആൽക്കഹോൾ

വൈൻ അല്ലെങ്കിൽ മദ്യം ഫ്രിഡ്ജിന് മുകളിൽ വയ്ക്കാൻ പാടില്ല. കാരണം ഫ്രിഡ്ജിന് മുകളിൽ താപനില മാറിക്കൊണ്ടേയിരിക്കും. ഇത് മദ്യത്തിന്റെ ഗുണമേന്മയും രുചിയും നഷ്ടപ്പെടാൻ കാരണമാകുന്നു.

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എണ്ണ. എന്ത് പാചകം ചെയ്യുമ്പോഴും എണ്ണ അത്യാവശ്യമാണ്. അമിതമായി ചൂട് ഉണ്ടാവുകയോ വെളിച്ചമടിക്കുകയോ ചെയ്താൽ എണ്ണ കേടായിപ്പോകാൻ കാരണമാകുന്നു. ഫ്രിഡ്ജിന് മുകളിൽ ചൂട് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ എണ്ണ അവിടെ സൂക്ഷിക്കരുത്.

വായു സഞ്ചാരത്തെ തടയുന്ന വസ്തുക്കൾ

ആവശ്യമായ രീതിയിൽ ഫ്രിഡ്‌ജിനുള്ളിൽ വായു സഞ്ചാരമില്ലെങ്കിൽ അതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ എളുപ്പത്തിൽ കേടായിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വായു സഞ്ചാരത്തെ തടയുന്ന ഒരു വസ്തുക്കളും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ല. എപ്പോഴും വൃത്തിയായി കിടക്കേണ്ട ഇടമാണ് ഫ്രിഡ്ജിന്റെ മുകൾ ഭാഗം.

ധാന്യങ്ങൾ

ഫ്രിഡ്ജിന് മുകളിൽ എപ്പോഴും ചൂട് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഫ്രിഡ്ജിന് മുകളിൽ ധാന്യങ്ങൾ സൂക്ഷിക്കാൻ പാടില്ല. ചൂടേറ്റാൽ ധാന്യങ്ങൾ എളുപ്പത്തിൽ കേടുവരാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഫ്രിഡ്ജിന് മുകളിൽ ധാന്യങ്ങൾ സൂക്ഷിക്കാതിരിക്കാം.

ക്ലീനറുകൾ വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ കുട്ടികളിൽ നിന്നും സുരക്ഷിതമായി മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാൽ അത് ഫ്രിഡ്ജിന് മുകളിൽ വയ്ക്കുന്നത് നല്ല പ്രവണതയല്ല. നല്ല വായു സഞ്ചാരമുള്ള ചൂടേൽക്കാത്ത സ്ഥലങ്ങളിലാണ് ക്ലീനറുകൾ സൂക്ഷിക്കേണ്ടത്.

പെട്ടെന്ന് കേടാകുന്ന ഭക്ഷണങ്ങൾ

പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ല. ഫ്രിഡ്ജിന്റെ അകത്തുള്ളതിനേക്കാളും പുറത്ത് താപനില മാറിക്കൊണ്ടേയിരിക്കും. കാരണം ഫ്രിഡ്ജിന്റെ കൂളിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ഫ്രിഡ്ജിന്റെ അടിഭാഗത്തോ പിൻഭാഗത്തോ ആയിരിക്കും. അതിനാൽ തന്നെ ഫ്രിഡ്ജിന്റെ മുകൾ ഭാഗത്ത് എപ്പോഴും ചൂടുണ്ടാവാൻ സാധ്യതയുണ്ട്. പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ ഇവിടെ സൂക്ഷിച്ചാൽ ചൂടേറ്റ് ബാക്റ്റീരിയകൾ പെരുകുകയും ഭക്ഷണം കേടായിപ്പോവുകയും ചെയ്യുന്നു.

ആ അപരിചിതന്റെ പേര് ശങ്കരനാരായണൻ; അതാണ് പത്താം വളവ്, സുമതി വളവിന് പിന്നിലെ കഥ പറഞ്ഞ് അഭിലാഷ് പിള്ള

0
Spread the love

പീഡനത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണന്റെ വിയോ​ഗത്തിൽ ​ദുഃഖം രേഖപ്പെടുത്തി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ പത്താം വളവ് എന്ന ചിത്രത്തിന്റെ കഥാതന്തു ലഭിച്ചത് കൃഷ്ണപ്രിയയുടെയും ശങ്കരനാരായണന്റെയും ജീവിതത്തിൽ നിന്നാണെന്ന് തുറന്നുപറയുകയാണ് അഭിലാഷ് പിള്ള. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വർഷങ്ങൾക്കു മുമ്പ് പരിചയപ്പെട്ട ഒരു അപരിചിതയിൽ നിന്നാണ് കഥ ലഭിച്ചത് എന്നും കുറുപ്പിൽ അദ്ദേഹം പറയുന്നു.

അഭിലാഷ് പിള്ളയുടെ പോസ്റ്റിന്റെ പൂർണരൂപം

“ചില മരണ വാർത്തകൾ അറിഞ്ഞ് കഴിയുമ്പോൾ മനസിൽ വല്ലാത്തൊരു മരവിപ്പ് അനുഭവപ്പെടും അതിന് അവർ നമുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല. അതുപോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു. ഒരുപക്ഷേ അത്ര വാർത്താപ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല പക്ഷേ, ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട്.

മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്ക് ആരാണെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്‌ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്. വർഷങ്ങൾക്ക് മുമ്പ് ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്. അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ. എന്റെ കഥയിലെ സോളമൻ. ഇന്ന് അവൾ സന്തോഷിക്കും ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ട്”- അഭിലാഷ് പിള്ള കുറിച്ചു.

സിനിമകൾ തുടർച്ചയായി എട്ടു നിലയിൽ പൊട്ടുന്നു; ആരാധകരെ വീട്ടിലേക്ക് വിളിപ്പിച്ച് സൽമാൻ ഖാൻ

0
Spread the love

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിക്കന്ദറിന്‍റെയും മറ്റ് സമീപകാല ചിത്രങ്ങളുടെയും പരാജയത്തെക്കുറിച്ച് ആരാധകരുമായി സംസാരിക്കാനും അവരുടെ അഭിപ്രായം തേടാനും ഫാൻസിനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.

ഗാലക്സി അപാര്‍ട്ട്മെന്‍റിലെ വീട്ടിലാണ് സല്‍മാന്‍ ഖാൻ ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തിയത്. നടന്റെ സമീപകാല ചിത്രങ്ങൾ തങ്ങളെ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍ അദ്ദേഹത്തോട് തുറന്ന് പറഞ്ഞു. തുടക്കം മുതല്‍ക്കേ ഈ ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക് നേരായ ദിശയിലല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഒരു വലിയ ചിത്രം ഇങ്ങനെയല്ല നിര്‍മ്മിക്കപ്പെടേണ്ടതെന്നും മറുപടിയായി സൽമാനും പറഞ്ഞു. ആരാധകരെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങള്‍ താന്‍ ഇനി ഉറപ്പായും ചെയ്യുമെന്നും സല്‍മാന്‍ ഖാന്‍ അവര്‍ക്ക് വാക്ക് കൊടുത്തതാണ് വിവരം

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts