Home Blog Page 4

കൃത്യസമയത്ത് വരികയും കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു ഷൈൻ; പക്ഷേ വിൻസി പറഞ്ഞത് അന്വേഷിക്കണം: നടി സ്വാസിക

0
Spread the love

വിൻ സി.യുടേത് ധൈര്യപൂര്‍വമായ നിലപാടാണെന്നും നമ്മൾ അത് കേൾക്കണം എന്നും നടി സ്വാസിക വിജയ്. ജോലിസ്ഥലത്ത് ഒരുകാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല. വ്യക്തിപരമായി അവരെന്തും ചെയ്യട്ടെ. പക്ഷേ ജോലിസ്ഥലത്ത് ഇതുപാടില്ല. സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകും. നിർമാതാക്കളുടെ സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി എടുക്കണം. സംവിധായകരും നിർമാതാക്കളുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത് എന്നും സ്വാസിക പറഞ്ഞു.

‘‘വിൻ സി. ധൈര്യപൂർവം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്പോൾ നമ്മളെല്ലാം അതു കേൾക്കണം. അതെന്താണെന്ന് അന്വേഷിക്കുകയും തീർച്ചയായും അതിലുള്ള നടപടികൾ എടുക്കണം. പെൺകുട്ടികൾ ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുന്നില്ല എന്ന് പലപ്പോഴും പലരും പറയാറുണ്ട്. ഇപ്പോൾ ഒരാൾക്കുണ്ടായ അനുഭവം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു

ഞാൻ ആ സിനിമയുടെ ഭാഗമല്ലാത്തതിനാൽ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ അറിയില്ല. ഷൈൻ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോൾ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല. ‘വിവേകാനന്ദൻ വൈറലാണ്’ സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. കമൽ സർ ആയിരുന്നു സംവിധാനം. കൃത്യസമയത്ത് ഷോട്ടിനു വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു.ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റിൽ ആ സിനിമ തീർക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തിൽ കൂടുതൽ പറയാനും പറ്റില്ല. ആ സിനിമയുടെ സെറ്റിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല. പക്ഷേ ഒരാൾ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തിൽ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാന്‍ കഴിയൂ

ഇതിന്റെ നിയമവശങ്ങൾ അറിയില്ല, പക്ഷേ ഇനി ആരുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകരുത്. ജോലി സ്ഥലത്ത് ഒരുകാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല. വ്യക്തിപരമായി അവരെന്തും ചെയ്യട്ടെ. പക്ഷേ ജോലിസ്ഥലത്ത് ഇതുപാടില്ല. സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകും. നിർമാതാക്കളുടെ സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി എടുക്കണം. സംവിധായകരും നിർമാതാക്കളുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.’’–സ്വാസികയുടെ വാക്കുകൾ.

വിൻസിയും ഷൈനും ചെറുപ്പം മുതലേ അടുത്ത ബന്ധമുള്ളവർ; ഷൈനിനെ വേട്ടയാടുകയാണ്, വെളിപ്പെടുത്തി നടന്റെ കുടുംബം

0
Spread the love

സിനിമ സെറ്റിൽ വച്ച് മോശമായി പെരുമാറി എന്നും ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടി നടൻ ടോം ചാക്കോയ്ക്കെതിരെ ആദ്യം പരോക്ഷ പ്രതികരണവും പിന്നാലെ സംഘടനയ്ക്ക് പരാതിയും നൽകി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയതോടെ രംഗം കൊഴുക്കുകയാണ്. നടിയെ പിന്തുണച്ചും ഇത്തരം അൺ പ്രൊഫഷണൽ മോശം പ്രവർത്തിയെ തള്ളിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നടിക്ക് പിന്തുണ ഉറപ്പിച്ച് താരസംഘടനയായ അമ്മയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുറ്റാരോപിതനായ നടന്റെ കുടുംബം.

വിൻസിയും വിൻസിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്. രണ്ടു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. നാലുമാസം മുൻപാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നത് എന്നും എന്നാൽ അന്ന് ഇല്ലാതിരുന്ന പരാതി ഇപ്പോൾ എങ്ങനെ വന്നെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു. ഇരുവരും അത്ര അടുത്ത ബന്ധമുള്ള ആൾക്കാരാണെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഷൈനിനെ പലരും വേട്ടയാടുകയാണെന്നും കുടുംബം സൂചിപ്പിച്ചു.

ഷൈൻ ടോം ചാക്കോയുടെ ഭാഗം കൂടി കേട്ട ശേഷം തീരുമാനം; സംഘടന പരാതിക്കാരിക്കൊപ്പം: ജോയ് മാത്യു

0
Spread the love

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതി വളരെ ഗൗരവമായി എടുക്കുന്നുവെന്നും ഷൈൻ ടോം ചാക്കോയുടെഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നും അമ്മ അഡ് ഹോക്ക് കമ്മറ്റി അംഗം ജോയ് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. വിൻസിയുടെ രേഖാ മൂലമുള്ള പരാതി കിട്ടിയിരുന്നു. ഇന്നലെ യോഗം ചേർന്ന് മൂന്നാംഗ സമിതിയെ പരാതി പരിശോധിക്കാൻ നിയോഗിച്ചു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്നും പരാതിക്കാരിയുടെ കൂടെയാണ് സംഘടനയെന്നും നടന്ന കാര്യങ്ങളെ കുറിച്ച് ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടുമെന്നും ജോയ് മാത്യു വിശദമാക്കി.

ലഹരി സിനിമയിൽ മാത്രമല്ല എല്ലായിടതുമുണ്ട്. എല്ലാ മേഖലയിലും ലഹരി കേസുകൾ വർധിച്ചിട്ടുണ്ട്. ലഹരിയുടെ കാര്യത്തിൽ തടയിടാൻ ഒരു സംഘടനക്കും കഴിയില്ല. അത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. തൊഴിലിടങ്ങളിൽ എത്ര അച്ചടക്കം വേണമെന്ന് തൊഴിൽ ചെയ്യുന്നവർ തീരുമാനിക്കണം. നിയമം കൊണ്ട് നിരോധിക്കാൻ പറ്റുന്നില്ല. ഒരാളെ സിനിമയിൽ നിന്നും നിരോധിക്കുന്ന കീഴ് വഴക്കം ഇപ്പോൾ ഇല്ല. ലഹരി ആരോപണങ്ങൾ ഉയരുന്ന ആളുകൾക്ക് എതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്നും ജോയ് മാത്യു വിശദമാക്കി.

പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ ദുരനുഭവത്തെ പറ്റി ഇന്നലെ രാത്രിയോടെയാണ് വിന്‍സി ഫിലിം ചേംബറിനും സിനിമയുടെ ഇന്‍റേണല്‍ കമ്മിറ്റിക്കും രേഖാമൂലം പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതികള്‍ക്കപ്പുറം പൊലീസിനെ സമീപിക്കാനില്ലെന്ന നിലപാടിലാണ് വിന്‍സിയുള്ളത്.

പോലീസിന്റെ മിന്നൽ റെയ്ഡ്: 3-ാം നിലയിലെ മുറിയുടെ ജനാല വഴി സ്വിമ്മിംഗ് പൂളിലേക്ക് ചാടി നടൻ ഷൈൻ ടോം ചാക്കോ, അതി സാഹസിക രംഗങ്ങൾ

0
Spread the love

ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ജീവനക്കാരുടെയും മൊഴി എടുക്കും.

ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പോലീസിനോട് മുർഷിദ് പറഞ്ഞത്.മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല.പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ജോലി സ്ഥലത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ലൈംഗികപീഡനത്തിന്റെ പരിധിയില്‍ വരണം; വിന്‍സിക്ക് പിന്തുണയുമായി ഡബ്ല്യുസിസി

0
Spread the love

നടന്‍ ഷൈന്‍ ടോമിനെതിരെ പരാതി നല്‍കിയ നടി വിന്‍സി അലോഷ്യസിന് അഭിനന്ദനങ്ങളുമായി ഡബ്ല്യുസിസി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി ഉണ്ടെന്നും അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ് ഉറപ്പു വരുത്തേണ്ടതെന്നും ഡബ്ല്യുസിസി കുറിപ്പില്‍ പറഞ്ഞു. സിനിമാ മേഖല ലഹരിമുക്തമാക്കാന്‍ കേരള സര്‍ക്കാറും നടപടി എടുക്കണം. ലൈംഗികപീഡനം എന്നതുകൊണ്ട് നിയമം നിര്‍വ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങള്‍ മാത്രമല്ല, ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നതാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

ഡബ്ല്യുസിസിയുടെ കുറിപ്പ്:

ഫിലിം സെറ്റില്‍ വെച്ച് തന്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി അലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങള്‍ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്‌നസത്യത്തെയാണ് ഇതിലൂടെ അവര്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളില്‍ സ്ത്രീകള്‍ ആദ്യം പരാതി നല്‍കേണ്ടത് ഐ.സിയിലാണ്. കേരളത്തിലെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി (IC) ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്

പരാതികള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് IC യുടെ ഉത്തരവാദിത്വം. ഐ.സി അംഗങ്ങള്‍ക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നല്‍കാനായി വനിത ശിശു വികസന വകുപ്പ് വര്‍ക്ക്‌ഷോപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്‍ക്കാറും കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മള്‍ ഓരോരുത്തരും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സെറ്റില്‍ IC നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം, അത് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിര്‍മ്മാതാവിന്റെ ഉത്തരവാദിത്വമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികള്‍ക്ക് ഉയര്‍ന്നു വന്നാല്‍ IC യെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്.

ഐ.സിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ചേമ്പറിന്റെ നേതൃത്വത്തില്‍ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ്ങ് രൂപീകരിച്ചിട്ടുള്ളത്. ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിര്‍വ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങള്‍ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നതാണ്. ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിര്‍മ്മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണ്. ഐ.സിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ തൊഴില്‍ ചെയ്യാന്‍ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കും. IC സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും ഈ അവസരത്തില്‍ വീണ്ടും അറിയിക്കട്ടെ.#അവള്‍ക്കൊപ്പം

വല്ലാത്തൊരു ട്വിസ്റ്റ്‌! തനിക്കെതിരെ ആരോപണം ഉന്നയിച്ച വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറൽ

0
Spread the love

ലഹരി ഉപയോ​ഗിച്ച് സെറ്റിൽ മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികൾ. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യൽമീഡിയയിൽ വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച വാർത്ത ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ഷൈൻ ടോം ചാക്കോയുടെ ‘പിന്തുണ’യാണ് ചർച്ചയാകുന്നത്.

13 മണിക്കൂർ മുൻപായിരുന്നു വിൻസിക്ക് പിന്തുണയെന്നോണം ഷൈൻ സ്റ്റോറി ഇട്ടത്. ഇതിനുശേഷം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നടന്റെ പേര് വിൻസി പുറത്തുവിട്ടത്. താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയപ്പോൾ‌ നടന്റെ പേര് വിൻസി പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ സംഭവത്തിൽ എക്സൈസും പൊലീസും ഇടപെട്ടതോടെ നിയമപരമായി പരാതി നൽകാനും നടന്റെ പേര് വെളിപ്പെടുത്താനും തയ്യാറാവുകയായിരുന്നു വിൻസി.ഷൈനിനെതിരെയാണ് പരാതി എന്നതിനാൽ ഷൈനിന്റെ പിന്തുണ ഇൻസ്റ്റ​ഗ്രാമിൽ ‘ആവി’യാകുമോയെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ചോദ്യം

എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാതിരുന്നതിനും അന്വേഷണങ്ങൾക്ക് മറുപടി നൽകാതാരുന്നതിനും ക്ഷമ ചോദിക്കുന്നു; അതിജീവിച്ച് വരികയാണ്, കുറിപ്പുമായി നസ്റിയ

0
Spread the love

പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ വിശദീകരണവുമായി നടി നസ്റിയ നസീം. ഏതാനും മാസങ്ങളായി വൈകാരികമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വ്യക്തിപരമായ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും നസ്റിയ പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നസ്റിയ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബേസിൽ ജോസഫിനൊപ്പം സൂക്ഷ്മദർശിനി എന്ന ചിത്രത്തിൽ നസ്റിയ അഭിനയിച്ചത്. തിരിച്ചുവരവ് ​ഗംഭീരമാക്കിയ താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. പൊതുവേദികളിലെ നസ്റിയയുടെ സാന്നിധ്യവും അഭിമുഖങ്ങളും വൈറലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നസ്റിയ പൊതുയിടങ്ങളിൽ നിന്ന് വിട്ടുനിന്നത്. ഇതിന് പിന്നാലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നസ്റിയ പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് താരത്തിന്റെ കുറിപ്പ്.

“കഴിഞ്ഞ കുറച്ച് മാസങ്ങളായി ‌ഞാൻ എല്ലായിടത്ത് നിന്നും മാറി നിൽക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ഞാൻ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. 30-ാം പിറന്നാൾ ആഘോഷം, പുതുവർഷാഘോഷം, സൂക്ഷ്മദർശിനിയുടെ വിജയാഘോഷം തുടങ്ങിയ പ്രധാനപ്പെട്ട നിമിഷങ്ങൾ എനിക്ക് ആഘോഷിക്കാനായില്ല. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാതിരുന്നതിനും ആരുടെയും കോളിനും മെസേജുകൾക്കും മറുപടി നൽകാതാരുന്നതിനും എല്ലാവരോടും ക്ഷമ ചോദിക്കുന്നു

ഞാൻ കാരണം മറ്റുള്ളവർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് എന്നെ ബന്ധപ്പെടാൻ ശ്രമിച്ച സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. ഇത് അതീവ ദുർഘടം പിടിച്ച യാത്രയാണ്. പക്ഷേ, ഇതൊല്ലാം അതിജീവിച്ചുവരികയാണ്. ഓരോ ദിവസവും നല്ല മാറ്റമാണുണ്ടാകുന്നത്. എന്നെ മനസിലാക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നവരോട് നന്ദിയറിയിക്കുന്നു. പൂര്‍ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി”- നസ്റിയ പോസ്റ്റിൽ പറയുന്നു.

ഗൂഗിൾ നിങ്ങൾ കരുതുന്ന പോലെ ചില്ലറ ആപ്പല്ല!! ഈ ഫീച്ചറുകൾ അറിഞ്ഞ് ഉപയോഗിക്കാം…

0
Spread the love

രാജ്യത്ത് ഏറ്റവുമധികം ഉപയോ​ഗിക്കപ്പെടുന്ന പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഗൂ​ഗിൾ പേ. പേയ്മെന്റ് നടത്തുക മാത്രമല്ല, ബാങ്ക് അക്കൗണ്ട് സെൽഫ് ട്രാൻസ്ഫർ, ക്യു.ആർ ​കോഡ് ജനറേഷൻ, ബിൽ സ്പ്ലിറ്റ് തുടങ്ങിയവയെല്ലാം ​ഗൂ​ഗിൾ പേയിലൂടെ ചെയ്യാൻ സാധിക്കും. ​ഗു​ഗിൾ പേയുടെ ചില ഫീച്ചേഴ്സ് ഇതാ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ

ഗൂഗിൾ പേയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ ആഡ് ചെയയ്യാൻ സാധിക്കും. എല്ലാ അക്കൗണ്ടുകളിലെയും ബാലൻസ് പരിശോധിക്കുക, സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് സെൽഫ് ട്രാൻസ്ഫറുകൾ നടത്തുക തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ചെയ്യാം. ഇഷ്ടമുള്ള ബാങ്ക് അക്കൗണ്ട് പ്രൈമറി ബാങ്ക് അക്കൗണ്ടായി ആഡ് ചെയ്യാവുന്നതാണ്.

ക്യു.ആർ കോഡ് ജനറേഷൻ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റുകൾ നൽകാൻ മിക്കാവറും എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ തന്നെ ക്യു.ആർ കോഡ് ജനറേറ്റ് ചെയ്യാനും സാധിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് പണം അയച്ചു നൽകാൻ മറ്റൊരാൾക്ക് വേഗത്തിൽ സാധിക്കുന്നു

ഇവിടെ പേയ്മെന്റ് ചെയ്യുന്ന വ്യക്തിക്ക്, നിങ്ങളുടെ ഫോൺ നമ്പർ, യു.പി.ഐ ഐഡി എന്നിവയൊന്നും മാനുവലായി എന്റർ ചെയ്തു നൽകേണ്ട ആവശ്യം വരുന്നില്ല. ദൂരെയുള്ള ഒരു വ്യക്തി നിങ്ങൾക്ക് പണമയക്കണമെന്നിരിക്കട്ടെ. നിങ്ങളുടെ ക്യു.ആർ കോഡിന്റെ സ്ക്രീൻ ഷോട്ട് ആ വ്യക്തിക്ക് അയച്ചു നൽകിയാൽ മതിയാകും

ബിൽ സ്പ്ലിറ്റ് നിങ്ങളുടെ സുഹൃത്തുക്കൾ/കുടുംബാംഗങ്ങൾ എന്നിവരോടൊന്നിച്ചുള്ള വലിയ ബില്ലുകൾ സ്പ്ലിറ്റ് ചെയ്യാനും ഗൂഗിൾ പേ സഹായിക്കുന്നു. കാൽക്കുലേറ്റർ ഓപ്പൺ ചെയ്ത് ഓരോരുത്തരും എത്ര രൂപ നൽകണമെന്ന് കണക്കു കൂട്ടേണ്ട ആവശ്യമൊന്നും ഇവിടെയില്ല. എല്ലാവുരുടെയും തുല്യ വിഹിതം എത്രയാണെന്ന് ഗൂഗിൾ പേ നിങ്ങളോട് പറയും. ഇതിനായി ഗൂഗിൾ പേ ആപ്പിൽ ‘New Payment’ ബട്ടൺ ക്ലിക്ക് ചെയ്യുക. താഴെയുള്ള ‘New group’ തെരഞ്ഞെടുക്കുക.

ഇതിന് ശേഷം നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ നിന്ന് ആവശ്യമുള്ളവരെ ഇവിടേക്ക് ആഡ് ചെയ്യുക. ഗ്രൂപ്പിന് പേരു നൽകിക്കഴിഞ്ഞ്, താഴെയുള്ള ‘Split an expense’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ ടാപ് ചെയ്ത് സ്പ്ലിറ്റ് ചെയ്യേണ്ട ആകെ തുക എന്റർ ചെയ്ത് നൽകുക. ഇതിന് ശേഷം ഒന്നുകിൽ തുക സ്പ്ലിറ്റ് ചെയ്യാം. അല്ലെങ്കിൽ ഓരോ വ്യക്തിയും നൽകേണ്ട തുക കസ്റ്റം അടിസ്ഥാനത്തിൽ എന്റർ ചെയ്ത് നൽകാം. ബിൽ നൽകേണ്ടാത്ത ഒരു വ്യക്തി ഗ്രൂപ്പിലുണ്ടെങ്കിൽ അദ്ദേഹത്തെ ‘Uncheck’ ചെയ്യാനും സാധിക്കും.

ഷെന്‍ടോം ചാക്കോ സെറ്റിലും, ഷൂട്ടിംഗിലുമൊക്കെ മാന്യൻ; പക്ഷേ കുട്ടികള്‍ പരാതി പറഞ്ഞാല്‍ കോമഡിയൊക്കെ വീട്ടിലിരിക്കുമെന്ന് മാലാ പാര്‍വ്വതി

0
Spread the love

മീ ടു കഴിഞ്ഞ് കാസ്റ്റിംഗ് കൗച്ചും താണ്ടി മലയാള സിനിമാ മേഖല ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഡ്രഗ് മാഫിയയുടെ പിടിയിലാണ്. മലയാള സിനിമയിലെ യുവ നടന്‍മാരെല്ലാം ഡ്രഗ് അഡിക്ട്‌സ് ആണെന്ന് നിസ്സംശയം പറയാന്‍ പാകത്തിന് ഷൈന്‍ടോം ചാക്കോയുടെ പേര് വെളിച്ചത്തു വന്നിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരേ പരാതി നല്‍കിയത് യുവ നട ിവിന്‍സി അളോഷ്യസ് ആണ്. സെറ്റില്‍വെച്ച് വെള്ള പൊടി ഉപയോഗിക്കുന്നതു കണ്ടുവെന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, അതിനു പിന്നാലെ താന്‍ തുണിമാറാന്‍ പോകുന്ന സമയത്ത്, കൂടെ വരട്ടെ എന്ന് ചോദിച്ചിരുന്നുവെന്നും വിന്‍സി പരാതി പറയുന്നുണ്ട്. ഈ പരാതി ഫിലിം ചേമ്പറിനും അമ്മയ്ക്കും നല്‍കിയതോടെയാണ് മലയാള സിനിമാ മേഖല ഗ്രഗേഴ്‌സ് കോര്‍ണറാണെന്ന വസ്തുതയ്ക്ക് അടിത്തറയായത്. എന്നാല്‍, ഷെന്‍ടോം ചാക്കോ സെറ്റിലും, ഷൂട്ടിംഗിലുമൊക്കെ മാന്യമായും ജെന്റിലായുമാണ് ഇടപെടുന്നതെന്ന് നടി മാലാപാര്‍വ്വതി പറയുന്നു. സീനിയയറായ നടീനടന്‍മാരുടെ അടുത്താണ് വളരെ അച്ചടക്കത്തോടെ ഇടപെടുന്നത്.

മീ ടു കഴിഞ്ഞ് കാസ്റ്റിംഗ് കൗച്ചും താണ്ടി മലയാള സിനിമാ മേഖല ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഡ്രഗ് മാഫിയയുടെ പിടിയിലാണ്. മലയാള സിനിമയിലെ യുവ നടന്‍മാരെല്ലാം ഡ്രഗ് അഡിക്ട്‌സ് ആണെന്ന് നിസ്സംശയം പറയാന്‍ പാകത്തിന് ഷൈന്‍ടോം ചാക്കോയുടെ പേര് വെളിച്ചത്തു വന്നിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരേ പരാതി നല്‍കിയത് യുവ നടി വിന്‍സി അളോഷ്യസ് ആണ്. സെറ്റില്‍വെച്ച് വെള്ള പൊടി ഉപയോഗിക്കുന്നതു കണ്ടുവെന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, അതിനു പിന്നാലെ താന്‍ തുണിമാറാന്‍ പോകുന്ന സമയത്ത്, കൂടെ വരട്ടെ എന്ന് ചോദിച്ചിരുന്നുവെന്നും വിന്‍സി പരാതി പറയുന്നുണ്ട്. ഈ പരാതി ഫിലിം ചേമ്പറിനും അമ്മയ്ക്കും നല്‍കിയതോടെയാണ് മലയാള സിനിമാ മേഖല ഗ്രഗേഴ്‌സ് കോര്‍ണറാണെന്ന വസ്തുതയ്ക്ക് അടിത്തറയായത്. എന്നാല്‍, ഷെന്‍ടോം ചാക്കോ സെറ്റിലും, ഷൂട്ടിംഗിലുമൊക്കെ മാന്യമായും ജെന്റിലായുമാണ് ഇടപെടുന്നതെന്ന് നടി മാലാപാര്‍വ്വതി പറയുന്നു. സീനിയയറായ നടീനടന്‍മാരുടെ അടുത്താണ് വളരെ അച്ചടക്കത്തോടെ ഇടപെടുന്നത്.

കോമഡി പറച്ചിലും കുറവാണ്. എന്നാല്‍, കൊച്ചു കുട്ടികളായ നടീനടന്‍മാരുടെ ഇടയില്‍ ഷൈന്‍ടോം ചാക്കോ എങ്ങനെയാണ് ഇടപെടുന്നതെന്നറിയില്ല. ചിലപ്പോള്‍ അവരോടൊക്കെ കോമഡി രീതിയില്‍ പലതും പറയുമായിരിക്കാം. എന്നാല്‍, സീനിയര്‍ ആള്‍ക്കാരോട് അത്തരത്തില്‍ ഇടപെടാറില്ലെന്നും മാലാ പാര്‍വ്വതി പറയുന്നു. തുണി മാറാന്‍ കൂടെ വരട്ടെ എന്നു ചോദിക്കുന്നത്, പുതിയ തലമുറ നടന്‍മാരും നടിമാരുമെല്ലാം കോമഡിയായാണ് കാണുന്നത്. തുണിമാറുന്നിടത്തേക്ക് പോകുമെന്നല്ല, അതിനർത്ഥം, ചുമ്മാ ഒരു നേരംപോക്കിനു പറയുന്നതാണ്.

പക്ഷെ, ഇത് ഭാവിയില്‍ ദോഷം ചെയ്യും. ഇപ്പോള്‍ കോമഡിയായി പറയുന്ന കാര്യങ്ങള്‍ ഭാവിയില്‍ സീരിയസ്സായി എടുത്തു കൂടെന്നില്ല. കോമഡി രൂപത്തില്‍ പറയുന്ന കാര്യങ്ങളെ കാര്യമായാണ് ചോദിച്ചതെന്ന് വരുത്തി തീര്‍ക്കാനുള്ള അവസരം കൂടി അവര്‍ക്കുണ്ട്. അത് ഉപയോഗിപ്പെടുത്തുന്നതു വരെയേ കോമഡിക്ക് ആയുസ്സുള്ളൂ. അത് തിരിച്ചറിണം. എല്ലാ സിനിമാ സെറ്റിലും ഇത്തരത്തിലുള്ള കോമഡികള്‍ പറയുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവരുണ്ട്. ചിലര്‍ക്ക് അത് ഇഷ്ടപ്പെടും, ചിലര്‍ അത് പ്രത്സാഹിപ്പിക്കില്ല. എന്നാല്‍, കുട്ടികള്‍ക്ക് ആ കോമഡി പിടിച്ചില്ലെങ്കില്‍ അവര്‍ പരാതിപ്പെടും

അപ്പോള്‍ കോമഡിയൊക്കെ വീട്ടിലിരിക്കത്തെയുള്ളൂ. ഇത്തരം കോമഡിയെ നോര്‍മലൈസ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് പെട്ടെന്ന് നിയമപരമായി തെറ്റായി മാറുമ്പോള്‍ അതിനെ എങ്ങനെ ഉള്‍ക്കൊള്ളുമെന്നതും വലിയ പ്രശ്‌നമാണ്. കാലാകാലങ്ങളായി സെറ്റുകളില്‍ ഇത്തരം കോമഡികളും പ്രവൃത്തികളും നടക്കുന്നുണ്ട്. പക്ഷെ കുട്ടികള്‍ പരാതി പറഞ്ഞാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിച്ചേ മതിയാകൂ എന്നതില്‍ തര്‍ക്കമില്ലെന്നും മാലാ പാര്‍വ്വതി പറയുന്നു.

ഷൈന്‍ടോം ചാക്കോ പറഞ്ഞ കോമഡി വിന്‍സി അലോഷ്യസിന് പിടിച്ചില്ല എന്നതാണ് പ്രശ്‌നത്തിനു കാരണം. ആ സിനിമാ ഷൂട്ടിംഗ് വലിയ ബുദ്ധിമുട്ടായി തോന്നിയെന്നും, കഷ്ടപ്പെട്ടാണ് ലൊക്കേഷനില്‍ നില്‍ക്കേണ്ടി വന്നതെന്നും വിന്‍സി അലോഷ്യസ് തന്നെ പരാതിയായി പറഞ്ഞിട്ടുമണ്ട്. ഇതാണ് മലയാള സിനിമയുടെ ലൊക്കേഷനുകളില്‍ സംഭവിക്കുന്നതെന്ന്, വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നതു വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് ദുരൂഹത.

കൊച്ചി ബോള്‍ഗാട്ടിയില്‍ നടന്ന ഒരു മെഗാ ഇവന്റിനിടെ ഗ്രഗ്‌സ് വില്‍ക്കാനെത്തി എന്നാരോപിട്ട്, ഗുണ്ട ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍മുറി എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്ത സംഭവത്തില്‍ രണ്ടു യുവ സിനിമാ പ്രവര്‍ത്തകരെയും സംശയ ദൃഷ്ടിയോടെ കണ്ടിരുന്നു. പിന്നീട് അവര്‍ക്ക് ഇതില്‍ ബന്ധമില്ലെന്നും, പാവങ്ങളാണെന്നും ചൂണ്ടിക്കാട്ടി വീട്ടു. പിന്നീട് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായവര്‍ നല്‍കിയ സൂചനകളില്‍ സിനിമാ മേഖലയിലെ നിരവധി പേര്‍ക്ക് കഞ്ചാവ് നല്‍കുന്നുണ്ടെന്ന് വെളിപ്പെട്ടു.

ആ പ്രമുഖ നടൻ ഷൈൻ ടോം ചാക്കോ; ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കാട്ടി ഫിലിം ചേംബറിന് നടി വിൻസിയുടെ പരാതി

0
Spread the love

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിനും താരസംഘടനയായ എഎംഎംഎയ്ക്കും പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് സൂത്രവാക്യം.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. തുടര്‍ന്നാണ് ആ നടന്‍‌ ആരെന്നതിനെ കുറിച്ച് വിന്‍സി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts