Home Blog Page 5

ആ നടനു മുന്നിൽ മമ്മൂട്ടിയും ആസിഫ് അലിയും വീണു; ലിസ്റ്റ് പുറത്ത്

0
Spread the love

2024മായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും നല്ല സിനിമകൾ സംഭവിക്കുന്ന കാര്യത്തിൽ 2025ലും മലയാള സിനിമ പിശുക്ക് കാട്ടിയിട്ടില്ല. എന്നാൽ മികച്ച പ്രേക്ഷക -നിരൂപക പ്രശംസ നേടിയ ഒരുപിടി സിനിമകൾ വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പിറന്നുവെങ്കിലും നിർഭാഗ്യവശാൽ പലതും ബോക്സ് ഓഫീസിൽ വേണ്ടത്ര പിടിച്ചുനിന്നില്ല. എന്നാൽ ഇത്തരത്തിൽ ബോക്സ് ഓഫീസിലും പ്രേക്ഷക ഹൃദയത്തിലും ഒരുപോലെ ഇടംപിടിച്ച ചിത്രങ്ങളുടെ ലിസ്റ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടോപ് 10 സിനിമകളുടെ ലിസ്റ്റാണിത്.

ഇതുവരെയുള്ള ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം കളക്ഷനിൽ മുന്നിലുള്ളത് ആസിഫ് അലി നായകനായെത്തിയ ജോഫിൻ ടി ചാക്കോ സിനിമയായ രേഖാചിത്രം ആയിരുന്നു. 27 കോടിയോടടുത്ത് കളക്ഷൻ നേടിയ രേഖാചിത്രത്തിനെ പിന്നിലാക്കി കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയാണ് ലിസ്റ്റിൽ ഇപ്പോൾ ടോപ്പിൽ ഉള്ളത്. 27.5 കോടിയാണ് ഇതുവരെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബേസിൽ നായവേഷത്തിൽ എത്തിയ പൊന്മാനാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. മമ്മൂട്ടി -ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിൽ പിറന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സണാണ് ലിസ്റ്റിലെ നാലാം സ്ഥാനത്ത് ഉള്ള സിനിമ.

2025ൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾഓഫീസർ

*ഓൺ ഡ്യൂട്ടി- 27.5 കോടി

*രേഖാചിത്രം- 26.85 കോടി

*പൊൻമാൻ- 10.5 കോടി

*ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ്- 9.75 കോടി

*ബ്രൊമാൻസ്- 9.2 കോടി

*ഐഡന്റിറ്റി- 8. 5 കോടി

*ഒരു ജാതി ജാതകം- 7. 75

*കോടിപ്രാവിൻകൂട് ഷാപ്പ്- 5.5 കോടി

*ദാവീദ്- 5.25 കോടി

*പൈങ്കിളി- 3.60 കോടി

ചിമ്പുവുമായി തെറ്റിപ്പിരിയാനുള്ള കാരണം സ്വകാര്യ ഫോട്ടോ പ്രചരിപ്പിച്ചത്; പെട്രോളിയം കമ്പനിയിൽ 100 കോടിയുടെ നിക്ഷേപം; നയൻതാരയെ പറ്റി തുറന്നു പറഞ്ഞ് സംവിധായകൻ

0
Spread the love

സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. മിക്കതിനും പിന്നിൽ താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള സിനിമകളും സൂപ്പർതാരങ്ങളുമായി ഉണ്ടായിരുന്ന പ്രണയബന്ധങ്ങളും ഒക്കെയായിരുന്നു. ഇതിൽ പ്രധാനപ്പെട്ട രണ്ട് മുൻ കാമുകന്മാർ ആയിരുന്നു ചിമ്പുവും പ്രഭുദേവയും. ഈ ബന്ധങ്ങളിൽ നടന്നതൊക്കെയും തുറന്ന പുസ്തകം പോലെ വ്യക്തമായിരുന്നു. അന്ന് പ്രതിസന്ധികളിൽ തളരാതെ ഉറച്ച കാൽപ്പാടുകളുമായി നടി മുന്നോട്ടു പോയതിന്റെ വിജയമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ഇന്നത്തെ താരത്തിന്റെ ഇന്നത്തെ പദവിയും, കൈ നിറച്ചുള്ള പടങ്ങളും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതവുമെല്ലാം. ഇപ്പോഴിതാ സംഭവം വിപുലമായ താരത്തിന്റെ ജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെ കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.

തിരുവല്ലകാരി ഡയാന കുര്യൻ എന്ന നയൻതാര കൈരളി ചാനലിലെ ചമയം എന്ന പരിപാടിയിലൂടെയാണ് സ്ക്രീനിലേക്ക് എത്തുന്നത് എന്നും പിന്നീട് സംവിധായകൻ ഫാസിലിന്റെ ശുപാർശ പ്രകാരം മനസ്സിനക്കരെയിൽ ജോയിൻ ചെയ്തെന്നും സംവിധായകൻ പറയുന്നു. മലയാളത്തിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിക്കായി പലരും കടിപിടി കൂടുമ്പോൾ തമിഴിലേക്ക് ചേക്കേറിയ നയൻതാരയ്ക്ക് ആ പദവി കിട്ടിയിട്ടും ബഹുമാനത്തോടെ നിരസിക്കുകയാണെന്നും നയൻതാര ഇന്ത്യൻ സിനിമയിലെ തന്നെ കത്തി ജ്വലിക്കുന്ന പെൺകരുത്താണെന്നും ആലപ്പി അഷ്റഫ് പറയുന്നു. തമിഴിലേക്ക് ചേക്കേറിയ ശേഷം നടൻ ചിമ്പു ആയിരുന്നു താരത്തിന്റെ ആദ്യ കാമുകൻ എന്നും എന്നാൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലെടുത്ത ഫോട്ടോകൾ ചിമ്പു പ്രചരിപ്പിച്ചതോടെയാണ് ഈ ബന്ധത്തിന് തിരശ്ശീല വീണതെന്നും സംവിധായകൻ പറയുന്നു.

അതേസമയം രണ്ടാമത്തെ ബന്ധത്തിലൂടെയാണ് നയൻതാര പുലിവാല് പിടിച്ചതെന്നും പ്രഭുദേവയുമായുള്ള ബന്ധം സീരിയസ് ആവുകയും നയൻതാര കയ്യിൽ പച്ച കുത്തുകയും ചെയ്തിരുന്നു. വിഷയം പൊതുജന ശ്രദ്ധയിൽ എത്തിയതോടെ പ്രഭുദേവയുടെ ഭാര്യ രംഗത്തെത്തുകയും വലിയ ചർച്ചയാവുകയും ചെയ്തു. പൊതുജനം പ്രഭുദേവയുടെ ഭാര്യയോടൊപ്പം നിന്നപ്പോൾ ഗദ്യന്തരം ഇല്ലാതെ താരം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ഇതിനോടകം നയൻ‌താര നൂറുകണക്കിന് കോടി സമ്പാദിച്ചിരുന്നു. ആഡംബര വീടുകൾ, ആഡംബര കാറുകൾ, തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ഭൂമി, ദുബായിലെ ഒരു പെട്രോളിയം കമ്പനിയിൽ നൂറ് കോടി രൂപയുടെ നിക്ഷേപം, കൂടാതെ സ്വന്തമായി ഒരു സ്വകാര്യ വിമാനവും ഉണ്ടെന്നാണ് പറയപ്പെടുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

‘പ്രാവിൻകൂട് ഷാപ്പും’ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി അറിയാം..

0
Spread the love

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ജനുവരി 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൂന്ന് മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുക. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെ ചിത്രം ഏപ്രിൽ 11ന് സ്ട്രീമിങ് ആരംഭിക്കും.

എസ് ഐ സന്തോഷ് എന്ന പൊലീസ് കഥാപാത്രത്തെയാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ എസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അൻവർ റഷീദ് എന്റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവ്വഹിച്ചിരിക്കുന്നു. ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ഗാനരചന മുഹ്സിൻ പരാരി, എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആര്‍ അന്‍സാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിജു തോമസ്‌, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്, ആക്ഷൻ കലൈ കിംഗ്സണ്‍, കളറിസ്റ്റ് ശ്രീക് വാര്യർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിജിറ്റൽ പ്രൊമോഷൻ സ്നേക്ക് പ്ലാന്റ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, വിതരണം എ ആന്റ് എ എന്റര്‍ടെയ്ന്‍‍മെന്‍റ്സ്, പി ആർ ഒ- എ എസ് ദിനേശ്.

കളമശ്ശേരി ലഹരി വേട്ട; എല്ലാത്തിനും പിന്നിൽ പ്രിൻസിപ്പലിന്റെ കത്ത്; രണ്ട് പൂർവ വിദ്യാർത്ഥികൾ കൂടി പിടിയിൽ

0
Spread the love

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുന്നെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്.

കേസില്‍ രണ്ട് പൂർവ വിദ്യാർത്ഥികളെ കൂടി പൊലീസ് ഇന്ന് പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിദ്യാർത്ഥികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.

കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ആദിത്യനെയും അഭിരാജിനെയും ഇന്നലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ആകാശ് റിമാന്‍റിലാണ്.

പോലീസിനെ കണ്ടപ്പോൾ ടോയ്‌ലെറ്റിൽ ഇട്ട് നശിപ്പിക്കാൻ ശ്രമം; എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

0
Spread the love

കണ്ണൂരിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ സംഘമാണ് പോലീസിന്റെ പിടിയിലായത്. എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. പൊലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ടോയ്‌ലെറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച അഞ്ച് മണിയോടെ കോട്ടേഴ്സിൽ എത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിയെങ്കിലും പ്രതികൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് അഞ്ച് ഗ്രാം എംഡിഎംഎ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പ്രതികൾ കയ്യിലുണ്ടായിരുന്ന എംഡിഎംഎ വാഷ് ബേസിലിട്ട് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ സംയോജിത ഇടപെടൽ കൊണ്ട് ബാക്കി വന്ന എംഡിഎംഎ ഇവരുടെ കയ്യിൽ നിന്ന് പിടികൂടാൻ സാധിച്ചു. കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്ന കോട്ടേഴ്സിൽ ഇത്തരത്തിലുള്ള ലഹരി വില്പന നാട്ടുകാർക്ക് വളരെ ആശങ്കയാണ് ഉയർത്തുന്നത്. ലഹരിക്കെതിരെയും ലഹരി വില്പനക്കാർക്ക് എതിരെയും കൂട്ടായ പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചൂടിന് ആശ്വാസമായി മഴയെത്തും; അടുത്ത 3 ദിവസം 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
Spread the love

ചുട്ടുപൊള്ളുന്ന ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് 7 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് 12 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർകോടുമൊഴികെയുള്ള ജില്ലകളിലാണ് മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡ്രിഗ്രി സെല്‍ഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കാം. സംസ്ഥാനത്ത് അൾട്രാവയല്റ്റ് രശ്മികളുടെ വികിരണതോതും അപകടനിലയിലാണ്. കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡകസ്. പകൽസമയം സൂര്യപ്രകാശം ശരീരത്തിൽ ഏറെ നേരും നേരിട്ട് ഏൽക്കാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണം. സൂര്യഘാത, സൂര്യതാപ സാധ്യത സാധ്യത കണക്കിലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്

ഒരു വർഷം മുൻപ് വിവാഹിതയായെന്ന് “തിങ്കളാഴ്ച നിശ്ചയ”ത്തിലെ ലച്ചു; ഇതൊക്കെ എപ്പോഴെന്ന് ആരാധകർ

0
Spread the love

വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ ഐശ്വര്യ സുരേഷ്. ഒരുവർഷം മുൻപായിരുന്നു വിവാഹമെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കളി, തിങ്കളാഴ്ച നിശ്ചയം,ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച ഐശ്വര്യ ലച്ചു ​ഗ്രാം എന്ന പേജിൽ പങ്കുവയ്‌ക്കുന്ന ബോൾഡ് ഫോട്ടോ ഷൂട്ടുകളിലും തിളങ്ങിയിരുന്നു.

ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്ന താരം ഒരുപാട് മുൻ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരുന്നു. ഈ മനോ​​ഹരമായ സോളിനൊപ്പമുള്ള വിവാഹ ജീവിതം ഒരുവർഷത്തിലേക്ക് എന്ന കുറിപ്പിനൊപ്പമാണ് പങ്കാളിയുടെ ചിത്രങ്ങൾ ഐശ്വര്യ പുറത്തുവിട്ടത്. 2024 ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹം എന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയില്‍ കുറിച്ചിട്ടുണ്ട്.

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലും തിളങ്ങിയ ലച്ചു ആരോ​ഗ്യം മോശമായതോടെയാണ് ഷോ മതിയാക്കിയത്. ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ദുരന്തങ്ങളെക്കുറിച്ചും താരം വെളിപ്പെടുത്തിയത് വൈറലായിരുന്നു. കേരളത്തിൽ ജനിച്ച ഐശ്വര്യ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബ​ർ​ഗിലാണ് വളർന്നത്.

വ്യക്തിവിരോധത്തിന്റെ പേരിൽ പുരുഷന്മാരുടെ പേരിൽ വ്യാജ പീഡന പരാതി ഉന്നയിക്കാൻ സ്ത്രീകൾക്ക് മടിയില്ല; നിരീക്ഷണം നടത്തി ഹൈക്കോടതി

0
Spread the love

നമ്മുടെ നാട്ടിലെ സ്ത്രീകൾ വ്യാജ പീഡന പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടതാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാനും വ്യക്തിപരമായ വൈരാ​ഗ്യം തീർക്കാനും വേണ്ടി പുരുഷന്മാർക്കെതിരെ സ്ത്രീകൾ വ്യാജ ലൈം​ഗിക പീഡന പരാതികൾ ഉന്നയിക്കുന്ന സംഭവം സമീപ കാലത്ത് വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമർശം. പീഡനക്കേസിൽ അകപ്പെട്ട അജിത്ത് എന്ന യുവാവിന്റെ ഹർജി പരി​ഗണിക്കവെ ജസ്റ്റിസ് എ. ബദറുദ്ദീനാണ് നിർണായക നിരീക്ഷണം നടത്തിയത്. അജിത്തിനെതിരായ എല്ലാ നിയമനടപടികളും റദ്ദാക്കിയതായി കോടതി ഉത്തരവിട്ടു.

വിവാഹ വാഗ്ദാനം നൽകി 2014ൽ ബലാത്സംഗം ചെയ്തെന്നാണ് ഹർജിക്കാരനെതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ കേസ് രജിസ്റ്റർ ചെയ്തത് 2019ലാണെന്ന വസ്തുത കോടതി പരി​ഗണിക്കുകയായിരുന്നു. 2014ൽ നടന്ന സംഭവത്തിനെതിരെ പരാതി നൽകാൻ ഇത്രയും വർഷം കാത്തിരുന്നത് എന്തിനാണെന്നും ഇതിനിടയിൽ മൂന്ന് വർഷം ഇരുവരും തമ്മിൽ യാതൊരു തരത്തിലും ആശയവിനിമയം നടത്തിയിട്ടില്ലെന്നത് വിവാഹം കഴിക്കുമെന്ന പ്രത്യാശയോടെ യുവതി കാത്തിരുന്നതാണെന്ന് സൂചിപ്പിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മിൽ പരസ്പരം സമ്മതത്തോടെ നടന്ന ശാരീരിക ബന്ധമായി മാത്രമേ 2014ൽ നടന്ന സംഭവത്തെ കണക്കാക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.

ലൈം​ഗിക പീഡന പരാതിയുമായി സ്ത്രീകൾ രം​ഗത്തെത്തുന്നത് പോലും വിരളമായിരുന്ന കാലമുണ്ടായിരുന്നു. പരാതി ഉന്നയിച്ചാൽ വിഷയം പുറത്തറിയുകയും ഇത് ഭാവിയിൽ വിവാഹമുൾപ്പടെയുള്ള കാര്യങ്ങൾക്ക് തടസമാവുകയും ചെയ്യുമെന്ന് കരുതിയാണ് പല സ്ത്രീകളും പരാതി ഉന്നയിക്കാൻ വിമുഖത പ്രകടിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ത്രീ പീഡന പരാതികൾ അത്രയും സത്യസന്ധവുമായിരുന്നു. താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരു സ്ത്രീ കള്ളം പറയില്ലെന്നുമുള്ള ധാരണ ഇതോടെ ബലപ്പെട്ടു. എന്നാൽ ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന പരാതി ഉന്നയിക്കില്ലെന്ന ധാരണ തെറ്റാണെന്നാണ്. വ്യക്തിവിരോധം തീർക്കാൻ സ്ത്രീകൾ വ്യാജ പരാതികൾ നൽകുന്നുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

‘നാളികേരം എറിഞ്ഞ് പൊട്ടിക്കു മാമാ’; ബാലയ്ക്കെതിരെ തിരിച്ചടിച്ച് എലിസബത്ത്

0
Spread the love

സത്യമേതെന്നോ കള്ളമേതെന്നോ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ പരസ്പരം വസ്തുതകൾ എന്നു പറഞ്ഞ് നിരന്തരം ആരോപണങ്ങൾ നിരത്തുകയാണ് നടൻ ബാലയും മുൻ ഭാര്യ എലിസബത്ത് ഉദയനും. ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന യുദ്ധമാണ് ഇപ്പോൾ ഓൺലൈൻ മീഡിയകളിലെ വൈറൽ കണ്ടന്റ്. ബാലയ്ക്കൊപ്പം ജീവിച്ചിരുന്ന സമയത്ത് വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനങ്ങൾ ആണെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയായിരുന്നു തുടക്കം. പിന്നാലെ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയയിലും സംശയം രേഖപ്പെടുത്തിയ എലിസബത്ത് ബാല പല പല സ്ത്രീകളെ വീട്ടിൽ വിളിച്ചു കയറ്റുമായിരുന്നു എന്നും ആരോപിച്ചു. മർദ്ദനവും ലൈംഗിക പീഡനവും അടക്കമുള്ള ഭീകര അനുഭവങ്ങളും ബാലയുടെ കൂടെയുണ്ടായിരുന്ന സമയത്ത് തനിക്കുണ്ടായി എന്നും അവർ ആരോപിച്ചിരുന്നു.

എലിസബത്തിന്റെ വിവിധ ആരോപണങ്ങൾക്ക് മറുപടി നൽകിയ ബാല കൂടുതൽ തുറന്നു പറയാത്തത് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് എന്നും അത് തന്റെ ദൗർബല്യമായി കാണരുതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എലിസബത്തിനുള്ള മറുപടിയായി തന്റെ കരൾ ദാതാവിനെ തന്നെ നേരിട്ട് എത്തിച്ച ബാല പണം കൊടുത്ത് അവയവം സ്വീകരിച്ചുവെന്ന ആരോപണം തള്ളിയിരുന്നു. പിന്നാലെ ഇന്നലെ രംഗത്തെത്തിയ ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലും നടത്തിയിരുന്നു.

കഴിഞ്ഞ 15 വർഷമായി മരുന്നു കഴിക്കുന്ന ആളാണെന്നും എലിസബത്തിന്റെ രജിസ്റ്റർ വിവാഹം കഴിഞ്ഞതാണെന്നുമായിരുന്നു കോകിലയുടെ വെളിപ്പെടുത്തൽ. കൂടാതെ ഡിപ്രഷൻ കൂടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന അവസ്ഥയിൽ എലിസബത്ത് ഇരുന്നതിന്റെ തെളിവും തന്റെ കയ്യിൽ ഉണ്ടെന്നും കോകില വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയിപ്പോൾ വീണ്ടും തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്.

കഴിഞ്ഞ കാലത്തെ സത്യങ്ങൾ തുറന്നു പറയുന്നതിൽ നാണക്കേടില്ല. ഒരുകാലത്ത് താൻ തന്നെ മാതാപിതാക്കളെക്കാൾ വിശ്വസിച്ചത് ബാലയേയായിരുന്നു എന്നും അതുകൊണ്ട് തന്നെ പല കാര്യങ്ങളും താൻ വിശ്വസിച്ച് തുറന്നു പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. താൻ പല കാര്യങ്ങളും തുറന്നു പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ഭീഷണിയുമായി ദമ്പതികൾ എത്തിയിരിക്കുന്നത് എന്നും ബാലയുമായി ഒരുമിച്ച് ജീവിച്ചിരുന്ന സമയത്തും ഇതേ ഭീഷണികൾ താൻ കേട്ടിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു.

എന്നെ റേപ്പ് ചെയ്തുവെന്ന് വിഡിയോകളിലൂടെ ഞാൻ തുറന്നു പറഞ്ഞു, പക്ഷേ ആരും അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. കുറ്റമാരോപിച്ചവരും ബ്ലാക്ക് മെയ്ൽ എന്ന രീതിയിൽ പരാതിപ്പെടുന്നുമില്ല. പകരം ഇതുപോലെ ഭീഷണിപ്പെടുത്തുകയാണ്. ഇതു തന്നെയാണ് ഞാൻ മുമ്പും പറഞ്ഞിരുന്നത്, എന്നെ ഭീഷണിപ്പെടുത്തുന്നുവെന്നത് എലിസമ്പത്ത് പറയുന്നു.

പാലാരിവട്ടത്ത് ബാലയ്ക്ക് ഉണ്ടായിരുന്ന ഫ്ലാറ്റ് അയാൾ പല സ്ത്രീകൾക്കും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തന്റെ കഴിഞ്ഞ കാലത്തെ സത്യങ്ങളല്ലെ ഇരുവരും പുറത്തുവിടാൻ പോകുന്നത്, എന്നും അതില്‍ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും എലിസബത്ത് പറയുന്നു. ‘നാളികേരം എറിഞ്ഞ് പൊട്ടിക്കു മാമാ…’ എന്നും തമാശ രൂപേണ ഭീഷണികളെ എലിസബത്ത് പരിഹസിക്കുന്നുണ്ട്. അതേസമയം ഒരു കാലത്ത് താൻ വളരെയധികം സ്നേഹിച്ച ആളായിരുന്നു ബാലെന്നും എലിസബത്ത് പറയുന്നു.

അമ്മയുടെ വലിയ സ്വപ്നമായിരുന്നു ആ ചേച്ചിക്ക് ചോരാത്ത ഒരു വീട്; അമ്മ ഇല്ലെങ്കിലും സാക്ഷാത്കരിച്ച് സാഗർ സൂര്യ

0
Spread the love

ബിഗ് ബോസ് ഫൈവിലെ മികച്ച മത്സരാർത്ഥി എന്ന നിലയിലും കുരുതി, കാസർഗോൾഡ്, ജനഗണമന, ജോ& ജോ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധേയനായിട്ടുണ്ടെങ്കിലും തട്ടീം മുട്ടീം എന്ന സിറ്റ് കോം ആണ് മലയാളികളെ സംബന്ധിച്ചിടത്തോളം സാഗർ സൂര്യയെ പ്രിയങ്കരനാക്കി മാറ്റിയത്. മലയാളത്തെ വിട്ടകന്ന അനുഗ്രഹീത കലാകാരി കെപിഎസി ലളിതയും കുറുമ്പുകരി മരുമകളായി മഞ്ജു പിള്ളയും തകർത്തഭിനയിച്ച സീരിയലിൽ കൊച്ചുമകൾ മീനാക്ഷിയുടെ വരാനായായിരുന്നു സാഗർ സൂര്യയുടെ കഥാപാത്രം. ഏറ്റവും ഒടുവിലിതാ നടൻ ജോജു ജോർജ് ആദ്യമായി സംവിധാന വേഷമിട്ട ‘പണി’യിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കഥാപാത്രം ചെയ്ത് ഒരേസമയം മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രശംസ നേടിയെടുത്തിരിക്കുകയാണ് താരം.

ബിഗ് ബോസ് ഫൈവിൽ പലരും വീണപ്പോഴും സാഗർ സൂര്യയെ പ്രേക്ഷകർ വളരെയധികം പിന്തുണച്ചിരുന്നു. താരത്തിന്റെ നന്മയും അപ്രതീക്ഷിതമായി തന്റെ ജീവിതത്തിൽ നിന്നും വിട്ടകന്ന അമ്മയോടുള്ള അമിത സ്നേഹവുമൊന്നും ബിഗ്ബോസ് ചുവരുകൾക്കുള്ളിൽ പ്രേക്ഷകരുടെ വോട്ട് നേടാനുള്ള വെറും ഐഡിയകൾ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടന്റെ പ്രവർത്തിയിപ്പോൾ.

അമ്മയുടെ വിയോഗത്തെക്കുറിച്ചും അമ്മയോടുള്ള തന്റെ ഭ്രാന്തമായ സ്നേഹത്തെക്കുറിച്ചുമെല്ലാം പല കുറി താരം ഷോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം താരം ആദ്യം ചെയ്തതും തന്റെ എല്ലാമെല്ലാമായ അമ്മയുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു. തന്റെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ഒരു സ്ത്രീക്ക് വീട് വച്ച് കൊടുക്കണം, അവർക്ക് മഴ പെയ്യുമ്പോൾ വെള്ളം വീഴാത്തൊരു വീട്, എന്നത് തന്റെ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ തന്നെ സാ​ഗർ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് വൈകാതെ പൂർത്തീകരിച്ചത്.

‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്‌, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട്‌ ചേച്ചിക്ക്‌ വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ..’ എന്നായിരുന്നു സന്തോഷം പങ്കുവെച്ചുകൊണ്ട് അന്ന് സാഗർ കുറിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts