Home Blog Page 5

വിവാഹശേഷം ഗർഭം എത്രനാൾ വൈകിപ്പിക്കാം? ഏതാണ് നല്ല സമയം, വന്ധ്യതയ്ക്കുള്ള വിവിധ ചികിത്സകൾ..

0
Spread the love

ഇക്കാലത്തെ ദമ്പതിമാരിൽ മിക്കവരും ഗർഭധാരണം നീട്ടിവയ്ക്കാൻ താല്പര്യപ്പെടുന്നവരാണ്. പലപ്പോഴും പങ്കാളിയെ നന്നായി അടുത്തറിഞ്ഞ ശേഷം കുട്ടികൾ മതി എന്ന ചിന്തയും മെച്ചപ്പെട്ട ചുറ്റുപാട് സൃഷ്ടിച്ചതിനുശേഷം പുതിയ അതിഥികൾ എന്ന ചിന്തയുമൊക്കെയായിരിക്കും ഗർഭധാരണം നീട്ടിവെക്കുന്നതിന് പിന്നിലെ കാരണം. എന്നാൽ മറ്റൊരു തലത്തിൽ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പ്രതിപാദനശേഷി കുറഞ്ഞു വരികയാണ് എന്നാണ് കണക്കുകൾ പറയുന്നത്. തൊഴിലും സാമ്പത്തിക സ്ഥിതിയും മാനസികാവസ്ഥയും എല്ലാം പരിഗണിച്ച് പലപ്പോഴും ഗർഭധാരണം തള്ളുമ്പോൾ ഭക്ഷണക്രമവും ജീവിതശൈലിയും പ്രായവും എല്ലാം കാരണം സ്ത്രീകൾക്ക് ഗർഭം ധരിക്കാനുള്ള സാധ്യതയും അവരറിയാതെ കുറയുന്നുണ്ട്. ഭാവിയിൽ ഗർഭം ധരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ആയിരിക്കും പല ഘടകങ്ങളും പ്രതികൂലമായി വരിക. വന്ധ്യത പരിഹരിക്കാൻ നിലവിൽ പല മാർഗങ്ങൾ ഉണ്ടെങ്കിലും ഗർഭധാരണത്തിൽ പ്രായത്തിനുള്ള പ്രാധാന്യം അറിഞ്ഞിരിക്കുന്നത് വളരെ ഗുണപ്രദമാണ്.

ലോകമെമ്പാടും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം അതിനു കാരണമാകുന്നുണ്ട്. തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വിവാഹം കഴിഞ്ഞാലും ഗർഭധാരണം നീട്ടിവെയ്ക്കാൻ ആഗ്രഹിക്കുന്നവരും ഇപ്പോൾ ഏറെയാണ്. കരുതലോടെ നീങ്ങിയില്ലെങ്കിൽ, ഭാവിയിൽ ഗർഭം ധരിക്കാൻ തയാറാകുമ്പോഴായിരിക്കാം വന്ധ്യത ഒരു വെല്ലുവിളിയായി മാറുന്നത്. ഇന്ന്, വന്ധ്യത പരിഹരിക്കാൻ പലതരം ചികിത്സകൾ ലഭ്യമാണെങ്കിലും പ്രായം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.

ഒരു വർഷത്തോളം ശ്രമിച്ചിട്ടും ഗർഭം ധരിക്കാൻ കഴിഞ്ഞില്ലെങ്കിലാണ് വന്ധ്യതയുണ്ടെന്ന് അനുമാനിക്കുന്നത്. ഇതിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണുള്ളത്. ഈ ഒരുവർഷത്തിനിടയിൽ 2-3 ദിവസത്തെ ഇടവേളയിൽ പങ്കാളികൾ ശാരീരികബന്ധത്തിൽ ഏർപ്പെടുകയും വേണം. എന്നിട്ടും ഫലം കാണുന്നില്ലെങ്കിലാണ് ഒരു ഡോക്ടറെ സമീപിക്കേണ്ടത്. 35 വയസ് കഴിഞ്ഞവർ, ആർത്തവം ക്രമരഹിതമായിട്ടുള്ളവർ, അണ്ഡാശയത്തിലോ മറ്റോ മുൻപ് ശസ്ത്രക്രിയകൾക്ക് വിധേയരായിട്ടുള്ളവർ, കാൻസർ പോലെയുള്ള അസുഖങ്ങൾക്ക് ചികിത്സ തേടിയിട്ടുള്ളവർ എന്നിവർ ആറ് മാസം ശ്രമിച്ചിട്ടും ഗർഭം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ വന്ധ്യതയ്ക്ക് ചികിത്സ തേടണം. അവർ ഒരുവർഷം കാത്തിരിക്കേണ്ടതില്ല.

അണ്ഡാശയത്തിന്റെയും ഗർഭാശയത്തിന്റെയും ആരോഗ്യം

ഗർഭധാരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അവയവമാണ് അണ്ഡാശയം എന്നറിയാമല്ലോ. കൃത്യമായ ഇടവേളകളിൽ അണ്ഡാശയം പ്രത്യുല്പാദനത്തിനുള്ള കോശങ്ങൾ (അണ്ഡങ്ങൾ അഥവാ എഗ്ഗുകൾ) നിർമിക്കാറുണ്ട്. ഈ പ്രക്രിയയിൽ എന്തെങ്കിലും താളപ്പിഴകൾ ഉണ്ടായാൽ ഗർഭധാരണം നടക്കില്ല. ഹോർമോണുകളുടെ പ്രവർത്തനം ക്രമമല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി.സി.ഒ.എസ്) പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ചെറുപ്പത്തിലേ തന്നെ അണ്ഡാശയത്തിന്റെ പ്രവർത്തനം നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്താലും കുട്ടികൾ ഉണ്ടാകില്ല. പൊതുവെ നാല്പതുകളോട് അടുക്കുമ്പോഴാണ് അണ്ഡാശയത്തിന്റെ പ്രവർത്തനം കുറഞ്ഞുവരുന്നത്. 38 വയസുമുതൽ അണ്ഡോല്പാദനം കുറഞ്ഞുതുടങ്ങും. അതിന് മുൻപേ അണ്ഡോല്പാദനം നിലച്ചാൽ, പിന്നെ ഗർഭം ധരിക്കണമെങ്കിൽ ചികിത്സ വേണ്ടിവരും. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും അണ്ഡാശയത്തിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

അണ്ഡാശയത്തിൽ നിന്നും ഗർഭാശയത്തിലേക്ക് അണ്ഡങ്ങളെ എത്തിക്കുന്ന രണ്ട് കുഴലുകളുണ്ട്. ഇവയെ അണ്ഡവാഹിനിക്കുഴലുകൾ അഥവാ ഫലോപ്പിയൻ ട്യൂബ് എന്നാണ് വിളിക്കുന്നത്. പല കാരണങ്ങളാൽ ഈ കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകാം. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിന് അതൊരു തടസമാകാം. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും മറ്റ് അണുബാധകളുമാണ് അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഗർഭാശയത്തിന്റെ ലൈനിങ് ഗർഭാശയത്തിന് പുറത്തേക്ക് വളർന്നാലും (എൻഡോമെട്രിയോസിസ്) അണ്ഡവാഹിനിക്കുഴലിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഉദരത്തിലോ വസ്തിപ്രദേശത്തോ മുൻപ് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും അണ്ഡവാഹിനിക്കുഴലിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം.

ഗർഭാശയത്തിലും ഗർഭാശയമുഖത്തും ഉണ്ടാകുന്ന പ്രശ്നങ്ങളും ഗർഭധാരണത്തിന് തടസ്സമാകാറുണ്ട്. ഗർഭാശയത്തിലെ ഫൈബ്രോയ്ഡുകൾ, പോളിപ്പുകൾ എന്നിവ ഉദാഹരണം. എന്നാൽ എല്ലാ ഫൈബ്രോയിഡും വന്ധ്യതയ്ക്ക് കാരണമാകാറില്ല. ഗർഭാശയത്തിനുള്ളിലേക്ക് വളരുന്ന ഫൈബ്രോയിഡുകളും ഗർഭപാത്രത്തിന്റെ അവരണത്തിൽ വളരുന്ന പോളിപ്പുകളുമാണ് കുട്ടികളുണ്ടാകുന്നതിന് തടസമാകുന്നത്.

വിവാഹശേഷം ഗർഭം എത്രനാൾ വൈകിപ്പിക്കാം?

പ്രായമേറുന്തോറും സ്ത്രീകളുടെ പ്രത്യുല്പാദനശേഷി സ്വാഭാവികമായും കുറഞ്ഞുവരും. 35 വയസൊക്കെ കഴിയുമ്പോഴേക്കും സ്ത്രീകൾ ഉല്പാദിപ്പിക്കുന്ന അണ്ഡങ്ങളുടെ ശേഷിയും എണ്ണവും കുറയാൻ തുടങ്ങും. പിന്നീട് ഗർഭധാരണം അത്ര എളുപ്പത്തിൽ നടക്കണമെന്നില്ല. പൊതുവെ 40 വയസിനോട് അടുക്കുമ്പോഴാണ് അണ്ഡാശയത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതെങ്കിലും, ഇന്ത്യയിലെ സ്ത്രീകളിൽ ഇത് 38 വയസിലെത്തുമ്പോഴേക്കും സംഭവിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.

സ്ത്രീകളുടെ ജീവിതശൈലിയും ഭക്ഷണരീതികളും കൂടി ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതുണ്ട്. പുകവലിയും മദ്യപാനവും ചെറുപ്പത്തിൽ തന്നെ വന്ധ്യതയ്ക്ക് കാരണമാകാം. ഇത്തരം വിഷാംശങ്ങൾ അണ്ഡങ്ങളുടെ ഗുണമേന്മയെ ബാധിക്കും. അമിതമായ ശരീരഭാരമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലും ഇതേ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. അമിതമായ മാനസികസംഘർഷം വരെ ഗർഭധാരണത്തിന് തടസ്സമായേക്കാം. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരും അതിനുവേണ്ടി തയാറെടുക്കുന്നവരും ജങ്ക് ഫുഡും അമിതമധുരമടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളും പലഹാരങ്ങളും പരമാവധി കുറയ്ക്കണം. പകരം പോഷകസമൃദ്ധമായ ഭക്ഷണം സ്ഥിരമായി കഴിക്കാനും വ്യായാമം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം. ഗർഭം ധരിക്കാൻ കഴിയുന്നില്ലെന്ന വിഷമവുമായി ആശുപത്രിയിൽ എത്തുന്ന പല സ്ത്രീകളും ശരീരഭാരം അഞ്ച് മുതൽ പത്ത് ശതമാനം വരെ കുറയ്ക്കുമ്പോൾ സ്വാഭാവികമായി ഗർഭം ധരിക്കാറുണ്ട്.

വിവാഹം കഴിഞ്ഞിട്ടും കുട്ടികൾ ഉടൻ വേണ്ടെന്ന് കരുതുന്നവർ ചില പരിശോധനകൾക്ക് വിധേയരാകുന്നത് നല്ലതാണ്. അണ്ഡാശയത്തിൽ ഇനി എത്ര അണ്ഡങ്ങൾക്കുള്ള കോശങ്ങൾ ബാക്കിയുണ്ടെന്ന് കണ്ടെത്തുന്നതിന് എ.എം.എച്ച് അഥവാ ആന്റി-മുള്ളേരിയൻ ഹോർമോൺ ടെസ്റ്റ് എന്ന പരിശോധനയും ഇപ്പോൾ ലഭ്യമാണ്. എ.എം.എച്ച് നിരക്ക് കുറവാണെന്ന് കണ്ടാൽ പിന്നെ കുട്ടികൾ ഉണ്ടാവില്ലെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. എന്നാൽ, അവർ എത്രയും നേരത്തെ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കേണ്ടതാണ്. വൈകിപ്പിച്ചാൽ പിന്നീട് സങ്കീർണതകൾ നേരിടേണ്ടി വരാം. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, എല്ലാവർക്കും എല്ലാ ടെസ്റ്റുകളും ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. പ്രത്യേകിച്ച്, ഹോർമോൺ സംബന്ധമായ ടെസ്റ്റുകൾ. ഓരോരുത്തരുടെയും ആരോഗ്യം വിലയിരുത്തിയ ശേഷം, ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ മാത്രം നടത്തിയാൽ മതിയാകും.

ആർത്തവം കൃത്യമായ ഇടവേളകളിൽ നടക്കുന്നുണ്ടെങ്കിൽ പൊതുവെ ഭയപ്പെടേണ്ട കാര്യമില്ല. എങ്കിലും ഭാവിയിൽ അപ്രതീക്ഷിത തിരിച്ചടികൾ ഒഴിവാക്കാൻ നേരത്തെ തന്നെ പരിശോധനയ്ക്ക് വിധേയമാകുന്നത് നല്ലതാണ്. ക്രമംതെറ്റിയുള്ള ആർത്തവം ഉള്ളവരും ആർത്തവത്തോടൊപ്പം സാധാരണയിൽ കവിഞ്ഞ വേദനയും രക്തസ്രാവവും ഉള്ളവരും പി.സി.ഒ.ഡി പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരും കഴിവതും നേരത്തെ തന്നെ പരിശോധന നടത്തുകയും കുട്ടികൾ വേണമെന്നുണ്ടെങ്കിൽ അതിനുള്ള ചികിത്സ തുടങ്ങുകയും വേണം.

വന്ധ്യതയ്ക്കുള്ള വിവിധ ചികിത്സകൾ

വന്ധ്യതയുടെ കാരണമെന്താണെന്ന് ആദ്യം കണ്ടുപിടിച്ച ശേഷമാണ് ഏതുതരം ചികിത്സ വേണമെന്ന് തീരുമാനിക്കുന്നത്. മിക്കയാളുകൾക്കും ആദ്യം ജീവിതശൈലിയിൽ ചില മാറ്റങ്ങളാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്. ശരീരത്തിന്റെ ഭാരം ആരോഗ്യകരമായ നിലയിലെത്തിക്കുക, സമീകൃതാഹാരം ശീലമാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, സ്ട്രെസ് കുറയ്ക്കുക എന്നിവ അതിൽപ്പെടും. അടുത്ത ഘട്ടമായി അണ്ഡോല്പാദനം വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ നൽകും. ഒപ്പം, ആവശ്യമെങ്കിൽ ഹോർമോണുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള മരുന്നുകളും നിർദേശിക്കാറുണ്ട്. ഈ മരുന്നുകളെല്ലാം തീർത്തും സുരക്ഷിതമാണ്. ഇതുകൊണ്ടൊന്നും ഗർഭധാരണം സാധ്യമായില്ലെങ്കിൽ അണ്ഡവാഹിനിക്കുഴൽ പരിശോധിക്കേണ്ടതുണ്ട്. രണ്ട് അണ്ഡവാഹിനി കുഴലുകൾ ഉള്ളതിൽ ഏതെങ്കിലുമൊന്ന് ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മതിയാകും. എന്നാൽ രണ്ടിലും ബ്ലോക്കുകളോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ വേണ്ടിവരാം. അണ്ഡവാഹിനിക്കുഴലുകൾ പ്രവർത്തനക്ഷമമല്ലെങ്കിൽ അതിനുള്ളിൽ നടക്കേണ്ട പ്രക്രിയകളെ ലാബിൽ പൂർത്തിയാക്കിയ ശേഷം ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് നേരിട്ട് നിക്ഷേപിക്കാറുണ്ട്. ഇതിനെയാണ് ഐവിഎഫ് അഥവാ ഇൻ-വിട്രോ ഫെർട്ടിലൈസഷൻ എന്ന് പറയുന്നത്. ഐവിഎഫിലൂടെ ഉണ്ടാകുന്ന ഭ്രൂണത്തെ അഞ്ച് ദിവസം വരെ നമുക്ക് ലബോറട്ടറിയിൽ വളർത്താവുന്നതാണ്. അതിനുശേഷം ആ ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് നിക്ഷേപിക്കുകയോ ശീതീകരിച്ച് സൂക്ഷിക്കുകയോ ചെയ്യാം.

ഭ്രൂണത്തെ ശീതികരിച്ച് സൂക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

ബീജസങ്കലനം നടന്നുകഴിഞ്ഞ അണ്ഡമാണ് ഭ്രൂണം. തത്കാലം കുട്ടികൾ വേണ്ടെങ്കിലും ഭാവിയിൽ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ധാരാളം ദമ്പതിമാർ ഇപ്പോൾ അവരുടെ ഭ്രൂണങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനായി ആശുപത്രികളെ സമീപിക്കാറുണ്ട്. എംബ്രയോ ഫ്രീസിങ് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. ഗർഭം ധരിക്കാൻ തയാറാക്കുമ്പോൾ ഇങ്ങനെ സൂക്ഷിച്ചിട്ടുള്ള ഭ്രൂണം ഗർഭാശയത്തിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു. കരിയർ കാരണമോ ആരോഗ്യകാരണങ്ങളാലോ ഗർഭധാരണം പിന്നീട് മതി എന്ന് കരുതുന്നവരാണ് ഈ രീതിയെ ആശ്രയിക്കുന്നത്. എന്നാൽ എംബ്രയോ ഫ്രീസിങ് എല്ലായ്‌പ്പോഴും പൂർണമായും വിജയിക്കണമെന്നില്ല. ശീതീകരിച്ച ഭ്രൂണത്തെ ഉള്ളിലേക്ക് ഇട്ടുകൊടുക്കുമ്പോൾ ഗർഭാശയത്തിന്റെ ആവരണം അതിനെ സ്വീകരിച്ചെങ്കിലും മാത്രമേ കുട്ടികൾ ഉണ്ടാകൂ. മണ്ണിൽ ഒരു വിത്തിടുന്നത് പോലെയാണത്. വിത്ത് മാത്രം നല്ലതായതുകൊണ്ട് കാര്യമില്ല. അതിന് വളരാൻ ആവശ്യമായ അനുകൂല സാഹചര്യങ്ങളും ആ മണ്ണിൽ ഉണ്ടാവണം. ഈ പോരായ്മ മറികടക്കാൻ ഒന്നിലേറെ ഭ്രൂണങ്ങളെ ശീതീകരിച്ച് സൂക്ഷിക്കാറുണ്ട്. ഈ രീതി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവർ 30 വയസിന് മുൻപ് ഭ്രൂണം ശീതീകരിച്ച് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭ്രൂണത്തിന്റെ വിജയസാധ്യത വർധിപ്പിക്കാൻ അത് സഹായിക്കും. വിവാഹം കഴിയാത്ത സ്ത്രീകൾക്ക് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്.

ഗർഭധാരണവും വന്ധ്യതയും സ്ത്രീകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. അവരുടെ പങ്കാളിയായ പുരുഷന്മാർക്കും ഇതിൽ തുല്യ ഉത്തരവാദിത്വമാണുള്ളത്. ഇരുവരും ഒരേ മനസ്സാലെ വേണം വന്ധ്യതാചികിത്സയെ സമീപിക്കേണ്ടത്. രണ്ടുപേരും പരിശോധനകൾക്ക് വിധേയരാകുകയും ആരോഗ്യകരമായ ജീവിതശൈലികളും സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തെങ്കിൽ മാത്രമേ ഏതൊരു ശ്രമവും വിജയിക്കുകയുള്ളു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രത്യുത്പാദന ശേഷിയിൽ പ്രായത്തിന് വലിയ പങ്കുണ്ടെന്ന വസ്തുത നിഷേധിക്കാനാകില്ല. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവർ പ്രായമേറുന്നതിന് മുൻപേ തന്നെ അതിനുള്ള ശ്രമങ്ങൾ തുടങ്ങണം. അല്പം വൈകിപ്പിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾ പരിശോധനകൾക്ക് വിധേയരായി പ്രശ്നങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ വന്ധ്യതയ്ക്കുള്ള ചികിത്സ ആവശ്യമാണെങ്കിലും വളരെ നേരത്തെ തുടങ്ങിയെങ്കിൽ മാത്രമേ മെച്ചപ്പെട്ട ഫലപ്രാപ്തി കിട്ടുകയുള്ളു.

ലക്ഷങ്ങളോ കോടികളോ വാങ്ങിയെങ്കിൽ തെളിവ് പുറത്തുവിടണം; നടൻ ബാലയ്ക്ക് കരൾ ദാനം ചെയ്ത യുവാവ്

0
Spread the love

മുൻ ഭാര്യമാരുമായുള്ള നടൻ ബാലയുടെ പോര് മുറുകുകയാണ്. സോഷ്യൽ മീഡിയയിലൂടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ആരോപണങ്ങൾ നിമിഷനേരം കൊണ്ടാണ് ഓൺലൈൻ ചാനലുകൾ വാർത്തകളാക്കി ആഘോഷിക്കുന്നത്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു.

പ്രായമായ സ്‌ത്രീകളെ വീട്ടിലെ ബെഡ്‌റൂമിൽ വിളിച്ചുകയറ്റുമായിരുന്നുവെന്നും ഇത് ചോദ്യം ചെയ്താൽ അമ്മയെ പോയെലാണ്, ചേച്ചിയെ പോലെയാണ് എന്നെല്ലാം പറയുമായിരുന്നുവെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച എലിസബത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാലറ്റ് കരൾ ദാനം ചെയ്ത ജോസഫ് എന്ന യുവാവ്. ജോസഫിന്റെ പ്രതികരണം ഉൾപ്പെടുന്ന വീഡിയോ ബാല ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ബാലയും എലിസമ്പത്തും തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടാനോ പക്ഷം പിടിക്കാനോ താല്പര്യമില്ലെന്നും എന്നാൽ തന്റെ പേരിൽ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും വീഡിയോയിൽ ജോസഫ് പറയുന്നു. ‘ തന്നെക്കുറിച്ച് വാസ്തവമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുത്. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് അവയവദാനത്തിന് തയ്യാറായത്, ആ തന്നെ പറ്റി പറയാൻ എലിസബത്തിന് യാതൊരു അർഹതയുമില്ല. അവയവദാന ശാസ്ത്രക്രിയയുടെ ഭാഗമായി താൻ ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോൾ എലിസബത്തും അവിടെ ഉണ്ടായിരുന്നു എന്നും എന്നാൽ അവർ അവയവദാനം ചെയ്യാമെന്ന തരത്തിൽ സംസാരിച്ചതായി തനിക്ക് അറിയില്ലെന്നും ജോസഫ് പറയുന്നു. കൂടാതെ അവയവദാനത്തിനായി ലക്ഷങ്ങൾ വാങ്ങിയെന്ന എലിസബത്തിന്റെ ആരോപണത്തിലും ജോസഫ് പ്രതികരിച്ചു. ഇത്തരത്തിൽ ബാലയുടെ കയ്യിൽ നിന്ന് പണം കൈ പറ്റിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് കാണിക്കണമെന്നും ജോസഫ് എലിസബത്തിനെ വെല്ലുവിളിക്കുന്നുണ്ട്. മാത്രമല്ല അവയവദാനം എന്നത് അത്ര പെട്ടെന്ന് ചെയ്യാൻ പറ്റുന്ന കാര്യമല്ല എന്നും ധാരാളം ടെസ്റ്റുകളും ചർച്ചകളും മുന്നോടിയായി വേണമെന്നും ജോസഫ് പറയുന്നു.

അവയവദാനം എന്ത് ലോകത്ത് തന്നെ ഏറ്റവും മഹത്തായ കർമ്മമാണ് അത് നന്നായി അറിയാവുന്ന ഡോക്ടറാവുന്ന ഒരാൾ അതിനെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ജോസഫിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബാലയും പറയുന്നു.

‘മാപ്പു നല്‍കി മിണ്ടാതിരിക്കാം എന്ന് വിചാരിച്ചിരുന്നതാണ് പക്ഷേ:; പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ തീരുമാനിച്ചെന്ന് സിന്ധു കൃഷ്ണ

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെയും സിനിമയിൽ ചെയ്ത നല്ല വേഷങ്ങളുടെയും പേരിൽ ശ്രദ്ധയായ നടിയാണ് അഹാന. ഈയടുത്ത് സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വിവാദത്തിൽപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ‘നാൻസി റാണി’ എന്ന അന്തരിച്ച തന്റെ ഭർത്താവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് അഹാന സഹകരിക്കുന്നില്ലെന്നും മൂന്നു വർഷങ്ങൾക്കു മുൻപുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ താരം ഇപ്പോഴും മാറിനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്റെ ഭാര്യയുടെ പത്രസമ്മേളനത്തിലെ പരാമർശം. പിന്നാലെ വലിയ വിമർശനങ്ങൾ നടിക്കെതിരെ ഉയർന്നിരുന്നു. ഇതിൽ പ്രതികരിച്ച് കഴിഞ്ഞദിവസം നടി രംഗത്തെത്തിയിരുന്നു.

തീർത്തും അൺ പ്രൊഫഷണൽ ആയിട്ടുള്ള ഒരു സിനിമാ സെറ്റ് ആയിരുന്നു അന്തരിച്ച സംവിധായകൻ നയിച്ചിരുന്നതെന്നും സംവിധായകനും അസിസ്റ്റന്റ്മാരും സെറ്റില്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്ന അവസ്ഥയും തന്റെ കഥാപാത്രത്തിനായി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതടക്കമുള്ള ദുരനുഭവങ്ങളും താൻ നേരിട്ടു എന്നും അഹാന വ്യക്തമാക്കിയിരുന്നു. ഗുരുതരമായ മറ്റാരോപണങ്ങളും ഉന്നയിച്ച അഹാന തന്റെ അമ്മയോട് ‘മകള്‍ ഒരു ഡ്രഗ് അഡിക്ട്’ ആണെന്ന് നൈന ( സംവിധായകന്റെ ഭാര്യ ) വിളിച്ച് പറഞ്ഞതായും അഹാന പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ അഹാനയ്ക്ക് പിന്തുണയുമായി തന്റെ മകളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണയുമിപ്പോൾ..

”അവര്‍ക്ക് മാപ്പു നല്‍കി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യാന്‍ അവര്‍ ഒരവസരം നല്‍കിയില്ല. ഒടുവില്‍ പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചു” എന്നാണ് സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നത്.

അതേസമയം, സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. മൂന്നുവർഷം മുന്നേ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അഹാന പ്രമോഷൻ പരിപാടികളിൽ നിന്നും മാറി നിൽക്കുകയാണെന്നും മാനുഷിക പരിഗണന വച്ചെങ്കിലും പരിപാടിക്ക് എത്താം എന്നുമായിരുന്നു നൈന കുറ്റപ്പെടുത്തിയത്.

ജയിലർ 2ൽ രജനീകാന്തിന്റെ ഭാര്യ വേഷം എന്ന് കേട്ടതോടെ ലഡു പൊട്ടി! പ്രതിഫലം 10 ലക്ഷം, തട്ടിപ്പിന്റെ അവസാന വക്കിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് നടി ഷൈനി സാറ

0
Spread the love

ജയിലർ ടൂവിൽ രജനീകാന്തിന്റെ ഭാര്യയായി അവസരം തരാമെന്ന് പറഞ്ഞു തന്നെ തേടിയെത്തിയ വ്യാജ കാസ്റ്റിങ് കോളിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ടതിന്റെ അനുഭവം പറഞ്ഞ് നടി ഷൈനി സാറ. തമിഴ് ചിത്രം ആയതുകൊണ്ടുതന്നെ തനിക്ക് വലിയ അറിവില്ലാത്തതിനാൽ ഇല്ലാത്തൊരു കാർഡിന്റെ പേരിൽ 13,000 ത്തിലധികം രൂപ തട്ടാനുള്ള ശ്രമം നടത്തി എന്നും നടി പറയുന്നു.

രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാ വേഷമായിരുന്നു നടിക്കായി തട്ടിപ്പുകാർ ഓഫർ ചെയ്തത്. താൻ വലിയ രജനികാന്ത് ഫാൻ ആയതുകൊണ്ട് തന്നെ എളുപ്പം അവരുടെ വാക്കുകളിൽ വീണു പോയെന്നും വളരെയധികം പ്രൊഫഷണലും സംശയം തോന്നാത്ത തരത്തിലും ആയിരുന്നു തട്ടിപ്പുകാരുടെ മുഴുവൻ നീക്കങ്ങളുമെന്നും താരം പറയുന്നു.

ജയിലർ 2വിനു വേണ്ടി അപേക്ഷിച്ച നിങ്ങളുടെ അപേക്ഷ ഞങ്ങൾ പരിഗണിച്ചു എന്ന തരത്തിൽ വാട്ട്സാപ്പ് ചാറ്റിൽ ഒരു മേസേജ് വരികയായിരുന്നു. ഇത് വിശ്വസിച്ച് അവർക്കു വിവരങ്ങളെല്ലാം നൽകിയതോടെ പിറ്റേദിവസം സുരേഷ് കുമാര്‍ കാസ്റ്റിങ്സ് എന്ന പേരിലുള്ള കമ്പനിയിൽ നിന്നും വേറൊരാൾ വാട്ട്സാപ്പിൽ ചാറ്റ് ചെയ്തുവെന്നും പാസ്പോർട്ട് ഉണ്ടോ, തമിഴ് നാട്ടിലും മലേഷ്യയിലുമാണ് ഷൂട്ടെന്നു പറയുകയും കാസ്റ്റിങിൽ തിരഞ്ഞെടുത്താൽ പത്തര ലക്ഷം രൂപയാണ് പ്രതിഫലമെന്നും പറഞെന്നും നടി പറയുന്നു. ഇതോടെ തന്റെ മനസ്സിൽ ലഡ്ഡു പൊട്ടി എന്നും തീർത്തും പ്രഫഷനലായ രീതിയിലുള്ള സംഘത്തിന്റെ ഇടപെടലിൽ താൻ വീണുപോയെന്നും താരം പറയുന്നു

ചിത്രത്തിലെ രജനി സാറിന്റെ ഭാര്യയായ വേഷത്തിനായി താൻ ഓൺലൈനിൽ വീഡിയോ കോൾ അഭിമുഖത്തിൽ പങ്കെടുത്തുവെന്നും ഇതിലും യാതൊരു സംശയവും തോന്നാത്ത രീതിയിൽ ആയിരുന്നു തട്ടിപ്പ് സംഘത്തിന്റെ അപ്പ്രോച്ചെന്നും താരം പറയുന്നു. ഷൂട്ടിങിനു വരുമ്പോൾ ഗാർഡിയനെ നിർബന്ധമായും കൊണ്ടുവരണമെന്നു നിർദ്ദേശവും നൽകി.

പിന്നീടാണ് തട്ടിപ്പിന്റെ കാര്യങ്ങൾ തുടങ്ങിയത്. ഓൺലൈൻ ഇന്റർവ്യൂവിന് ശേഷം ആർടിസ്റ്റ് കാർഡ് ഉണ്ടോ എന്നു ചോദിച്ചു. അതിവിടെ നമുക്ക് ഇല്ല. ഞാൻ എടുത്തിട്ടുമില്ല. തമിഴ്നാട്ടിൽ അത് അത്യാവശ്യമാണെന്നും 12300 രൂപയാണ് അതിനു വരുന്നതെന്നും അവർ പറഞ്ഞു. എനിക്കു വേണ്ടി അവർ അത് എടുത്തു തരാമെന്നും വാഗ്ദാനം ചെയ്തു. അതിനു വേണ്ടി ആധാർ കോപ്പി, ഫോട്ടോ എന്നിവ അയയ്ക്കണമെന്നു പറഞ്ഞു. ഒരു ഇമെയ്ൽ അയയ്ക്കാം, അതിനു ഓക്കെ തന്നാൽ ആർട്ടിസ്റ്റ് കാർഡിനുള്ള അപേക്ഷ കൊടുക്കാമെന്നു പറഞ്ഞു. വളരെ പ്രൊഫഷനായ മെയിലാണ് വന്നത് ഷൈനി പറയുന്നു.

ഞാന്‍ ആ മെയിലിനു ഓക്കെ കൊടുത്തു. അതിനുശേഷം അവർ ഓഡിയോ കോൾ വിളിക്കുന്നു. മെയിൽ കിട്ടി, ഇന്നു തന്നെ ആർടിസ്റ്റ് കാർഡ് എടുക്കാം അതിന്റെ പൈസ നിങ്ങൾ ഇപ്പോൾ തന്നെ അയയ്‍ക്കണമെന്നു പറഞ്ഞു. പൈസ വേണമെന്നു പറഞ്ഞപ്പോൾ, അതിനു കുറച്ച് സമയം വേണമെന്നു ഞാൻ പറഞ്ഞു. നിങ്ങൾ ഓക്കെ പറഞ്ഞതുകൊണ്ടല്ലേ കൺഫർമേഷൻ മെയിൽ അയച്ചതെന്നും വേറെ പല അഭിനേതാക്കളും ഈ റോളിനായി ക്യൂവിലാണെന്നും അവർ പറഞ്ഞു. നിങ്ങളെ പെട്ടന്ന് കാസ്റ്റ് ചെയ്യുന്നതിനാണ് ആർടിസ്റ്റ് കാർഡ് ഇപ്പോള്‍ തന്നെ എടുക്കാമെന്നു പറഞ്ഞത്, എത്ര സമയം വേണമെന്നും എന്നോടു ചോദിച്ചു. രണ്ട് ദിവസമെന്ന് ഞാൻ പറഞ്ഞു.രണ്ട് ദിവസം പറ്റില്ല, പകുതി പൈസ ഇപ്പോൾ അയയ്‍ക്കൂ, ബാക്കി പൈസ പിന്നെ അയച്ചാൽ മതി, ക്യൂ ആർ കോഡ് തരാം. ഇതു കേട്ടതോടെ പിടുത്തം കിട്ടി. ഓക്കെ സർ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അതിനുശേഷം തമിഴ് ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്ന മാലാ പാർവതിയെയും ലിജോമോളെയും വിളിച്ചു. രണ്ട് പേരെയും കിട്ടിയില്ല. വേറൊരു തമിഴ് സുഹൃത്തിനെ വിളിച്ച് ആർടിസ്റ്റ് കാർഡിന്റെ കാര്യം ഞാൻ ചോദിച്ചു. അങ്ങനെയൊരു കാർഡ് ആവശ്യമില്ലെന്നും അയാൾ എന്താണ് പറയുന്നതെന്ന് കേൾക്കൂ എന്നും പറഞ്ഞു.

പിന്നീട് ഇത് തട്ടിപ്പാണെന്ന് മനസ്സിലായെന്നും അത്തരമൊരു കാർഡ് ഇല്ലെന്ന് താൻ വിളിച്ച നടിമാരായ മാല പാർവതിയും ലിജോ മോളും കൂടി വ്യക്തമാക്കിയതോടെ തനിക്ക് തട്ടിപ്പ് മനസ്സിലായി എന്നും നടി. അതേസമയം മാല പാർവതിയാണ് തനിക്ക് സംഭവിച്ച ഇത്തരം ഒരു അനുഭവം പൊതുജന ശ്രദ്ധയിൽ എത്തിക്കണമെന്ന് നിർദ്ദേശിച്ചത് എന്നും നടി പറയുന്നു.

നടി സൗന്ദര്യ വിമാനാപകടത്തിൽ മരിച്ചതല്ല, കൊന്നതാണ്! തെലുങ്ക് നടനെതിരെ ഗുരുതരാരോപണം..

0
Spread the love

വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഒരു മലയാളം നടിക്ക് ലഭിക്കുന്ന അതേ സ്വീകാര്യത പ്രേക്ഷകർ താരത്തിന് നൽകിയിരുന്നു. എന്നാൽ തെന്നിന്ത്യൻ ആരാധകർ താരത്തെ ആസ്വദിച്ച് തുടങ്ങും മുൻപേ വിധി വില്ലനായെത്തുകയായിരുന്നു. 2004ൽ സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകർന്ന് മരണപെടുകയായിരുന്നു.

നടി സഞ്ചരിച്ച അ​ഗ്നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ജക്കൂരിലെ കാർഷിക സർവകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളിൽ തകർന്നുവീഴുകയായിരുന്നു. മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരൻ അമർനാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം എന്നിവരാണ് മരിച്ച മറ്റുള്ളവർ. വിമാനത്തിലുണ്ടായിരുന്ന നാലുപേരുടേയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു അന്ന് കണ്ടെടുത്തത്. സംഭവം നടന്ന് 21 വർഷങ്ങൾ പിന്നിടുമ്പോൾ നടിയുടെ മരണത്തെ ചുറ്റിപ്പറ്റി പുതിയ ആരോപണങ്ങളും വിവരങ്ങളും ഉയരുകയാണ്.

തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണങ്ങൾ. മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തർക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും മറ്റും ചൂണ്ടിക്കാട്ടി ചിട്ടിമല്ലു എന്നയാളാണ് നടനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഷംഷാബാദിലെ ജാൽപള്ളി എന്ന ​ഗ്രാമത്തിൽ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇത് മോഹൻ ബാബുവിന് വിൽക്കാൻ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ ഭൂമി ബലമായി എഴുതിവാങ്ങിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നു.

അതേസമയം ഈ നിയമപോരാട്ടം മൂലം തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നാണ് പരാതിക്കാരൻ അവകാശപ്പെടുന്നത്. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

താരങ്ങളുടെ അമിത പ്രതിഫലത്തെ കുറിച്ച് കുറ്റപ്പെടുത്തുന്ന സുരേഷ് കുമാറിന്റെ മകൾ കീർത്തി വാങ്ങുന്നത് കോടികൾ! ഒന്നും പറയാനില്ലേയെന്ന് ചോദ്യം

0
Spread the love

നടി നടന്മാരുടെ അമിത പ്രതിഫലവും ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതിയും സിനിമ നിർമാണ ചിലവുകൾ കൂട്ടുന്നുവെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണവും പിന്നാലെ പ്രഖ്യാപിച്ച സിനിമാ സമരവുമെല്ലാം വലിയ വാർത്തയായിരുന്നു. ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരമെന്ന തരത്തിൽ അസോസിയേഷനിൽ നിന്നുതന്നെ എതിർപ്പ് വന്നതോടെ പ്രശ്നം വലിയ ചർച്ചകളിലേക്കും വഴക്കുകളിലേക്കും വഴി വച്ചിരുന്നു. പ്രൊഡ്യൂസേർസ് അസോസിയേഷൻ വെെസ് പ്രസിഡന്റായ ജി സുരേഷ് കുമാറായിരുന്നു നിർമ്മാതാക്കൾ അനുഭവിക്കുന്ന പ്രതിസന്ധികൾ മാധ്യമങ്ങളെ അറിയിച്ചതും നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും. ഇതോടെ താരങ്ങൾ വാങ്ങുന്ന പ്രതിഫലം സിനിമയുടെ ചിലവ് കൂട്ടുന്നുവെന്ന് ആരോപിച്ച ഇതേ നിർമ്മാതാവിന്റെ മകൾ കീർത്തി സുരേഷ് വാങ്ങുന്ന പ്രതിഫലം എത്രയെന്ന രീതിയിൽ ചർച്ചകൾ പുരോഗമിച്ചിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സജി നന്ത്യാട്ട്.

തെന്നിന്ത്യയിൽ വലിയ ആരാധക വൃന്ദമുള്ള കീർത്തി ഈയിടെ ബോളിവുഡിലേക്കും കാൽവെപ്പ് നടത്തിയിരുന്നു. താരം ഒരു സിനിമയ്ക്ക് തന്നെ കോടികളാണ് പ്രതിഫലമായി വാങ്ങുന്നത് എന്നായിരുന്നു വിമർശകരുടെ കുറ്റപ്പെടുത്തൽ. മറ്റ് അഭിനേതാക്കളുടെ അമിത പ്രതിഫലത്തിൽ വിമർശനം നടത്തുന്ന സുരേഷ് കുമാറിന് സ്വന്തം മകളുടെ പ്രതിഫലത്തെ കുറിച്ച് ഒന്നും പറയാനില്ലേ എന്നുമായിരുന്നു വിമർശകരുടെ ചോദ്യം. ഇതിലാണ് വിശദീകരണവുമായി സജി നന്ത്യാട്ട് രംഗത്തെത്തിയിരിക്കുന്നത്.

നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്ന താരമല്ല കീർത്തി. സുരേഷ് കുമാർ മകൾ കീർത്തിയോട് പറഞ്ഞത് ഒരു പ്രൊഡ്യൂസറെയും വിഷമിപ്പിക്കരുത്, അമിതമായി പെെസ വാങ്ങരുത് എന്നാണ്. ഒരു സെറ്റിലും പ്രശ്നമില്ലാതെ അവരോട് ചേർന്ന് നിൽക്കുന്ന താരമാണ് അവൾ. പ്രൊ‍ഡ്യൂസറുടെ മനസ് നിറയുന്ന തരത്തിലാണ് പെരുമാറുന്നത്. കാരണം അച്ഛൻ പ്രൊഡ്യൂസറാണെന്ന് കീർത്തിക്ക് അറിയാം സജി നന്ത്യാട്ട് പറയുന്നു.

കീർത്തി സുരേഷ് ഒരു പ്രൊഡ്യൂസറുടെയും കഴുത്തറുത്ത് പെെസ വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സജി നന്ത്യാട്ട് കൊറോണ സമയത്ത് സംഘടനയിലെ പാവപ്പെട്ട തൊഴിലാളികൾ എങ്ങനെ ജീവിച്ചു എന്ന് ഈ വിമർശകർ ആലോചിച്ചിട്ടുണ്ടോ എന്നും ചോദിക്കുന്നു. എന്നാൽ കീർത്തി സുരേഷുൾപ്പെടെയുള്ള ആർട്ടിസ്റ്റുകൾ അന്ന് ധനസഹായം നൽകി തങ്ങളുടെ സഹപ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.

മൈഗ്രേന്‍ മൂലം കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഇതാ ഒരു നല്ലവാര്‍ത്ത!!

0
Spread the love

മൈഗ്രേന്‍ ഏറ്റവുമധികം അലട്ടുന്നത് സ്ത്രീകളെയാണ്. 25നും 55നും ഇയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇതിനുനുള്ള സാധ്യത ഏറ്റവും കൂടുതൽ. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മെഗ്രേന്‍ വരാനുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണ്. എന്നാല്‍ മൈഗ്രേന്‍ മൂലം കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ടൈപ്പ് 2 ഡയബറ്റിസ് പിടിപെടാനുള്ള സാധ്യത മൈഗ്രേനുള്ള സ്ത്രീകള്‍ക്ക് കുറവായിരിക്കുമെന്നു ജാമാന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മൈഗ്രേന്‍ ഉള്ളവര്‍ക്ക് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദയാഘാതത്തിനു വരെ സാധ്യതകള്‍ ഉണ്ടെന്നു നേരത്തെ ചില പഠനങ്ങള്‍ പറഞ്ഞിരുന്നു. വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തിരിക്കുന്ന നാഡീതന്തുക്കള്‍ക്കുണ്ടാകുന്ന ഉത്തേജനവുമാണ് പ്രധാനമായും മൈഗ്രേനു കാരണമാകുന്നത്. മൈഗ്രേന്‍ രോഗമുള്ള സ്ത്രീകളില്‍ ടൈപ്പ് 2 ഡയബറ്റിസ് പിടിപെടാനുള്ള സാധ്യത 30 ശതമാനം കുറവായിരിക്കുമെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ടൈപ്പ് 2 ഡയബറ്റിസ് രോഗമുള്ള സ്ത്രീകളില്‍ മൈഗ്രേന്‍ രോഗത്തിന്റെ ആധിക്യം കുറവായിരിക്കുമെന്നും പുതിയ ഗവേഷണം പറയുന്നു. എന്തായാലും പ്രമേഹവും മൈഗ്രേനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് ഗവേഷകരുടെ തീരുമാനം

വിവാദ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് വിഗ്നേഷിന്റെ മുഴുവൻ ശ്രദ്ധയും നയൻതാരയിൽ മാത്രം! ഇത് ചിലവുയർത്തി; ധനുഷ് കോടതിയിൽ

0
Spread the love

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതവും പ്രണയവും വിവാഹവും എല്ലാം പരാമർശിക്കുന്ന തരത്തിലുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ പുറത്തിറങ്ങിയതോടെ അക്ഷരാർത്ഥത്തിൽ ധനുഷും നയൻതാരയും തമ്മിൽ കുറച്ചുകാലങ്ങളായി ആരും അറിയാതെ നിലനിന്നിരുന്ന ശീതയുദ്ധം പൊതുസമൂഹവും ചർച്ച ചെയ്യുന്ന രീതിയിലേക്ക് വളരുകയായിരുന്നു. ധനുഷ് 11 വർഷത്തിലധികമായി തന്നോട് പ്രതികാര ഭാവത്തോടെ പെരുമാറുകയാണെന്നും മറ്റും ചൂണ്ടിക്കാട്ടി നയൻതാര വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. എന്നാൽ നയൻതാരയുടെ ആരോപണങ്ങളോട് പ്രതികരിക്കാതിരുന്ന ധനുഷ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ താൻ നിർമ്മിച്ച ചിത്രമായ നാനും റൗഡി താനിലേ രംഗങ്ങൾ ഉപയോഗിച്ചു എന്ന് കാട്ടി പകർപ്പവകാശ നിയമപ്രകാരം കേസ് ഫയൽ ചെയ്യുകയായിരുന്നു.

നയൻതാരയേയും ഭർത്താവും പ്രസ്തുത ചിത്രത്തിന്റെ സംവിധായകനുമായ വിഗ്നേഷ് ശിവനെയും പ്രതികളാക്കി ധനുഷ് ഫയൽ ചെയ്ത കേസിൽ ഒരു കോടി രൂപയാണ് നഷ്ടപരിഹരമായി ധനുഷ് ചോദിച്ചിരിക്കുന്നത്. പ്രശ്നത്തിനാധാരമായ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് വിഗ്നേഷ് ശിവന്റെ ഭാഗത്തുനിന്നും പ്രൊഫഷണലിസം ഇല്ലായ്മയും ചിത്രത്തിന്റെ പ്രൊഡക്ഷൻ കോസ്റ്റ് കൂട്ടുന്ന രീതിയിലുള്ള സമീപനവും ഉണ്ടായെന്ന് സത്യവാങ്മൂലത്തിൽ ധനുഷ് വ്യക്തമാക്കുന്നു.

“ ചിത്രീകരണ സമയത്ത് വിഘ്നേശ് ശിവൻ അനാവശ്യമായി നായികയായ നയൻതാരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അവഗണിച്ചുകൊണ്ട്, നയൻതാര ഉൾപ്പെട്ട രംഗങ്ങളുടെ ഒന്നിലധികം റീടേക്കുകൾ എടുത്തു, അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കളെ മുൻഗണന നൽകാതിരിക്കാനും സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചു”വെന്നും സത്യവാങ്മൂലത്തിൽ ധനുഷ് ആരോപിക്കുന്നു.

ഞാൻ ഇതുവരെ ഒരു സിനിമ കണ്ടിട്ട് നന്നാകുകയോ, മോശമാകുകയോ ചെയ്തിട്ടില്ല; സിനിമകളിലെ വയലൻസിനെ കുറിച്ച് ദിലീഷ് പോത്തന്‍

0
Spread the love

മറ്റൊരു കാലഘട്ടത്തോടും ഉപമിക്കാൻ കഴിയാത്ത തരത്തിൽ സമകാലീന സമൂഹത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും യുവതലമുറയുടെ മോശം സ്വഭാവരീതികളും കൂടി വരുന്ന സാഹചര്യത്തിൽ സിനിമകൾക്കും സോഷ്യൽ മീഡിയയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ എന്നത് സമൂഹം ഗൗരവകരമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മുതിർന്ന സംവിധായകരടക്കമുള്ള പല കലാകാരന്മാരും വിഷയത്തിൽ സ്വയം വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സിനിമ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും സ്വാധീനവും സമൂഹത്തിൽ പ്രത്യേകിച്ച് പുതുതലമുറയിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ബൃഹത് മാധ്യമം ആണെന്നും അതുകൊണ്ടുതന്നെ സിനിമ എന്ന മാധ്യമത്തിലൂടെ പുറത്തുവിടുന്ന സന്ദേശങ്ങളിൽ ചലച്ചിത്ര പ്രവർത്തകർ കൂടുതൽ കരുതൽ വയ്ക്കണം എന്നുമായിരുന്നു പലരുടെയും അഭിപ്രായം. ഇപ്പോഴിതാ ഇത്തരം ചർച്ചകളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യധാര സംവിധായകനായ ദിലീഷ് പോത്തനും.

താന്‍ ഇതുവരെ ഒരു സിനിമ കണ്ടിട്ട്നന്നാകുകയോ, മോശമാകുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വദീനിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ജീവിക്കുന്ന സമൂഹത്തോടും അതിലെ ആളുകളോടും ഫിലിംമേക്കര്‍ക്ക് ഒരു ഉത്തരവാദിത്വവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിലൂടെ ബാലന്‍സ് ചെയ്ത് പോകുന്നതാണ് സിനിമ എന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.

അതേസമയം സെന്‍സര്‍ നിയമങ്ങളില്‍ കൃത്യത വേണമെന്നും കുട്ടികളെ കാണക്കേണ്ട സിനിമകള്‍ കുട്ടികളെ കാണിക്കുക. അവരെ കാണിക്കരുതെന്ന് പറയുന്ന സിനിമ കാണിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്. മുതിർന്നവർ കാണേണ്ട സിനിമയെന്ന് പരസ്യം ചെയ്യുകയും മാതാപിതാക്കൾ തന്നെ കുട്ടികളെകൂട്ടി എത്തുകയും ചെയ്യുന്നത് ശരിയല്ല ദിലീഷ് പോത്തൻ പറയുന്നു.

ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്; അത് കണ്ട് ആളുകള്‍ക്ക് പലതും തോന്നുന്നതിൽ അവർ എങ്ങനെ തെറ്റുകാരിയാകും? നടി ജീജ

0
Spread the love

കുറച്ചു നാളുകൾക്കു മുൻപ് വലിയ വിവാദമായ വിഷയമായിരുന്നു ഹണി റോസിന്റെ നിയമ യുദ്ധം. സോഷ്യൽ മീഡിയയിലും അല്ലാതെയുമായി തനിക്കെതിരെ അതിരുകടന്ന അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവരെയും അപമാനിക്കുന്നവരെയും നിയമപരമായി നേരിടാൻ പോകുന്നുവെന്ന തുറന്ന യുദ്ധപ്രഖ്യാപനം ആയിരുന്നു അവർ നടത്തിയത്. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയ നിരവധിപേരും പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും നടിയുടെ പരാതിയിലെടുത്ത കേസിൽ അകപ്പെട്ടിരുന്നു.

വിഷയം വലിയ ചർച്ചയായതോടെ നടിയുടെ പരാതിക്ക് പിന്നിലെ ഉദ്ദേശശുദ്ധിയെ കുറിച്ചും ചർച്ചകൾ വളർന്നിരുന്നു. പിന്നാലെ നടിയുടെ വേഷങ്ങളും സ്ഥിരമായി ഉദ്ഘാടനത്തിന് പോകുന്ന രീതിയും എല്ലാം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നടി ജീജ സുരേന്ദ്രന്‍ പ്രതികരിച്ചതാണ് ശ്രദ്ധേയമാകുന്നത്. ഹണി റോസ് ധരിക്കുന്ന വേഷത്തില്‍ നടിക്കോ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നമെന്നാണ് ജീജ സുരേന്ദ്രന്‍ ചോദിക്കുന്നത്. ഹണി റോസിന്റെ ശരീരം ഓവർ സെക്സി തന്നെയാണെന്നും എന്നാൽ സെലിബ്രിറ്റി എന്ന നിലയില്‍ പരിപാടികൾക്കായി അവര്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവരോട് ഇന്ന നിലയ്ക്ക് വരണം എന്ന് പറഞ്ഞാല്‍ അതില്‍ നമുക്ക് ഒന്നും പറയാനാകില്ല എന്നും നടി വ്യക്തമാക്കുന്നു.

”അവര്‍ ധരിക്കുന്ന വേഷത്തില്‍ ഹണിക്കോ അവരുടെ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നം. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി പരിപാടികള്‍ക്ക് പോകുമ്പോള്‍ അവര്‍ പറയുന്ന വേഷത്തില്‍ പോകേണ്ടി വരും. സെലിബ്രിറ്റി എന്ന നിലയില്‍ അവര്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവരോട് ഇന്ന നിലയ്ക്ക് വരണം എന്ന് പറഞ്ഞാല്‍ അതില്‍ നമുക്ക് ഒന്നും പറയാനാകില്ല.നമ്മള്‍ പുറത്ത് നില്‍ക്കുന്നവരാണ്. എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും, മോളേ ഈ വേഷത്തില്‍ പോകണ്ട, ഈ കാശ് വേണ്ട എന്ന്. വേഷം ആണുങ്ങളെ വഴി തെറ്റിക്കുമെന്നത് രാഹുല്‍ ഈശ്വറിന്റെ ചിന്തയായിരിക്കാം. അദ്ദേഹം ബ്രാഹ്‌മണന്‍ ആണല്ലോ, വെജിറ്റേറിയന്‍ കഴിക്കുന്ന ആളല്ലേ. അദ്ദേഹത്തിന്റെ മനസില്‍ അതേ വരുന്നുണ്ടാകുളളൂ.”

”നോണ്‍ വെജ് കഴിക്കുന്ന ആളുകള്‍ക്ക് വേറെ സന്തോഷമായിരിക്കാം. നമ്മള്‍ എന്തിനാണ് അതിനൊക്കെ പോകുന്നത്. അത് കണ്ട് ആസ്വദിക്കുന്നവര്‍ ലോകത്തുണ്ട്. നാട്ടിലുളള എല്ലാ അമ്മമാരും തന്നെപ്പോലെ ചിന്തിക്കണം എന്ന് കരുതാനാകില്ല. എനിക്ക് എന്റെ മക്കളുടെ കാര്യമേ പറയാന്‍ പറ്റൂ. അവര്‍ക്ക് താല്‍പര്യമുളളത് അവര്‍ ചെയ്തോട്ടെ.അയ്യേ എന്നൊരു ചിന്ത എനിക്ക് ഇതുവരെയും മനസില്‍ വന്നിട്ടില്ല. സിനിമയില്‍ ഡാന്‍സ് റോളുകളിലെല്ലാം ആളുകള്‍ എന്തെല്ലാം ചെയ്യുന്നുണ്ട്. അത് ടിവിയിലും തിയറ്ററിലും കണ്ട് ആസ്വദിക്കുന്നില്ലേ. ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്. അത് കണ്ട് ആളുകള്‍ക്ക് ഓവര്‍ ടെംപ്റ്റേഷന്‍ വരുന്നതില്‍ ആ കുട്ടി തെറ്റുകാരിയൊന്നും അല്ല. കണ്ട് ആസ്വദിക്കുക പോവുക” എന്നാണ് ജീജ സുരേന്ദ്രന്‍ പറഞ്ഞത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts