Home Blog Page 5

എമ്പുരാന്റെ റിലീസ് ഡേറ്റ് മാറ്റുമോ? പ്രചരിക്കുന്ന വാർത്തകൾ തള്ളി മോഹൻലാൽ

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളടക്കം നിരവധിപ്പേർ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമോ എന്ന ആശങ്ക ഇന്നലെ ഉടലെടുത്തിരുന്നു. ആശിർവാദ് സിനിമാസിന്റെ സഹനിർമ്മാതാവായ ലൈക്ക പ്രൊഡക്ഷൻസ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി എന്ന വാർത്ത പുറത്തായതോടെയാണ് റിലീസിന്റെ കാര്യത്തിൽ ആരാധകർക്ക് അങ്കലാപ്പായത്. എന്നാൽ ഗോകുലം മൂവീസ് കൂടി പിന്താങ്ങിയതോടെ ചിത്രം പറഞ്ഞ അതേ ഡേറ്റിന് തന്നെ റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അടക്കമുള്ളവർ വ്യക്തമാക്കുന്നത്.

നേരത്തേ പ്രഖ്യാപിച്ച പോലെ തന്നെ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയ്ക്ക് സമാനമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യ ഷോ തുടങ്ങുമെന്നും യുഎസില്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അതേസമയം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

അവസരം ലഭിക്കാൻ വേണ്ടി സ്വന്തം മകളെ സിനിമാക്കാർക്കൊപ്പം നിർത്തിയിട്ട് പോകുന്ന അമ്മമാരുണ്ട്; തനിക്ക് നേരിട്ട് അറിയാമെന്ന് നടി

0
Spread the love

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴമാണ് ശ്രുതിയെ ഫേമസ് ആക്കിയതെങ്കിലും മിനിസ്ക്രീനിൽ ബാലതാരമായി എത്തിയ താരം കൂടിയാണ് ശ്രുതി. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ശ്രുതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞെൽദോ, നീരജ, പദ്മ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ താരത്തിന് വലിയ പ്രശംസ തന്നെ നേടിക്കൊടുത്തിരുന്നു.

അഭിനയത്തിനു പുറമേ ഡാൻസർ എന്ന നിലയിലും, സംവിധായക എന്ന നിലയിലും റേഡിയോ ജോക്കിയായുമൊക്കെയായും തിളങ്ങിയ ആൾ കൂടിയാണ് ശ്രുതി. ഏറ്റവും ഒടുവിൽ ഇതാ താരം സ്വന്തമായി പെർഫ്യൂം ബ്രാൻഡ് തുടങ്ങി ബിസിനസിലും ഒരു കൈ വെച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി ചില മാതാപിതാക്കൾ ഏത് അറ്റം വരെയും പോകും എന്ന തരത്തിൽ താരം നടത്തിയ ഒരു പരാമർശമാണ് ശ്രദ്ധേയമാകുന്നത്.

സിനിമയിൽ റോൾ ലഭിക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകുന്ന അമ്മമാരെ കുറിച്ചാണ് താരം പരാമർശിച്ചത്. സിനിമയിൽ മകൾക്ക് അവസരം നൽകിയാൽ മതി, മകളെ ഇവിടെ നിർത്തിയിട്ട് പോകാം എന്ന് അന്യ പുരുഷന്മാരോട് പറയുന്ന അമ്മമാർ ഉണ്ട്. ചിലരെ തനിക്ക് നേരിട്ട് അറിയാമെന്നും ശ്രുതി തുറന്നുപറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് തനിക്കെതിരെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിരുന്നു എന്നും എന്നാൽ റിപ്പോർട്ടിൽ പറയുന്ന ആൾ താനല്ലെന്നും ശ്രുതി വ്യക്തമാക്കുന്നു. തന്റെ സ്വഭാവം കാരണം താൻ പല സ്ഥലങ്ങളിലും അവഗണിക്കപ്പെട്ടിട്ടുണ്ട് എന്നും എന്നാൽ നഷ്ടപ്പെട്ടതൊക്കെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരുന്നതായാണ് തനിക്ക് തോന്നിയതെന്നും ശ്രുതി പറയുന്നു.

സിനിമയിലെ പീഡനങ്ങളിൽ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് പറഞ്ഞ താരം സ്വന്തം ശരീരം വിറ്റ് ഒരു അവസരം നേടിയെടുത്താൽ തന്നെ എന്ത് സന്തോഷമാണ് അതിൽനിന്നും കിട്ടുക എന്നും ചോദിക്കുന്നു. അവസരം തരാമെന്ന് പറഞ്ഞു ഉപയോഗിച്ച ശേഷം കടന്നുകളയുന്ന ചിലർ സിനിമയിലുണ്ട്. ഈ കാര്യങ്ങളൊക്കെ തുറന്നു പറയുന്നതുകൊണ്ട് തന്നെ അവസരങ്ങൾ നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്നും ശ്രുതി പറയുന്നു. ഇത്തരം മോശം മാർഗങ്ങളിലൂടെ സിനിമയിൽ നല്ല രീതിയിൽ എത്തിപ്പെട്ടാൽ തന്നെ പശ്ചാത്തപിക്കാതെ ഒരു രാത്രിയെങ്കിലും ഇവർക്ക് ഉറങ്ങാൻ കഴിയുമോ എന്നും സുധി ചോദിക്കുന്നു.

സിനിമയിൽ ബോഡി ഷേമിംഗ് ഉണ്ട്. സിനിമയിൽ നിന്ന് തനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശ്രുതി പറയുന്നു. ഒരിക്കൽ ഒരു ഓഡിഷന് പങ്കെടുത്തപ്പോൾ ഏകദേശം തന്നെ ആ റോളിലേക്ക് സെലക്ട്‌ ചെയ്ത രീതിയിലായിരുന്നു അവർ സംസാരിച്ചത്. എന്നാൽ കുറച്ച് നാളുകൾക്കു ശേഷം മറ്റൊരാളെ അതേ റോളിലേക്ക് തിരഞ്ഞെടുത്തതായി താൻ അറിഞ്ഞു. ചോദിച്ചപ്പോൾ വണ്ണം ഇല്ലെന്നായിരുന്നു പ്രതികരണം. ശ്രുതി തുറന്നു പറഞ്ഞു.

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം; ദേഹത്ത് വാഹനം കയറിയതിന്‍റെ പാടുകൾ

0
Spread the love

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. ആരെന്ന് തിരിച്ചറിയാൻ കഴിയാത്ത മൃതദേഹത്തിൽ വാഹനം കയറിയതിന്‍റെ പാടുകൾ ഉണ്ട്.

കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഡീസൽ പമ്പിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. മരിച്ചത്. ഇതര സംസ്ഥാനക്കാരനെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി സെൻട്രൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ബേസിലിന്റെ കളി ഇനി തമിഴിൽ; സൂപ്പർതാരങ്ങൾക്കൊപ്പം ശ്രീലങ്കയിൽ നിന്നുള്ള ചിത്രം പുറത്ത്

0
Spread the love

അഭിനയിക്കുന്ന സിനിമകളുടെ വിജയത്തിനനുസരിച്ചും നല്ല സിനിമകളുടെ ഭാഗമാകുന്നത് വിലയിരുത്തിയും മലയാളികളുടെ ഇഷ്ട നായകന്മാരുടെ ലിസ്റ്റ് മാറിക്കൊണ്ടിരിക്കും. എന്നാൽ ഈയിടയ്ക്ക് സിനിമാരാധാകരുടെ ഫേവറേറ്റ് ആക്ടറായി എന്നും ടോപ് ഫൈവിൽ ഇടം പിടിക്കുന്ന ആളാണ് ബേസ് ജോസഫ്. സംവിധായകൻ എന്ന നിലയിലും നല്ല നടൻ എന്ന നിലയിലും ബേസിലിന് മലയാളികൾ എന്നേ 10ൽ 10 കൊടുത്തു കഴിഞ്ഞു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളായ സൂക്ഷ്മ ദർശനിയും പ്രാവിൻകൂട് ഷാപ്പും പൊന്മാനുമെല്ലാം വലിയ ആരാധക പിന്തുണയാണ് ബേസിലിന് നേടിക്കൊടുത്തത്. നടൻ എന്ന നിലയിൽ ബേസിലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് പൊൻമാനിലെ അജേഷ് എന്ന നിലയിൽ വരെ ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ താരം തമിഴ് സിനിമയിലേക്കും അഭിനയ അരങ്ങേറ്റം കുറിക്കുകയാണെന്ന കൗതുക വാർത്തയാണ് പുറത്തുവരുന്നത്.

വന്‍ താരനിരയുള്ള, ഏറെ ശ്രദ്ധ നേടിയ ഡയറക്ടര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബേസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്.

ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രീലങ്കയില്‍ നിന്നുള്ള ലൊക്കേഷനിലേതാണെന്നാണ് കരുതപ്പെടുന്നത്. ബേസിലിനൊപ്പം ഇരിക്കുന്ന രവി മോഹനേയും ചിത്രത്തില്‍ കാണാം. പഴയ കാലം പശ്ചാത്തലമായി വരുന്ന ചിത്രത്തിനായി മധുര റെയില്‍വേ സ്റ്റേഷന്‍ ശ്രീലങ്കയില്‍ സെറ്റ് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു.

ലഹരിക്കെതിരെ ഇനി പൊലീസ്-എക്സൈസ് സംയുക്ത പോരാട്ടം; സംസ്ഥാന വ്യാപക റെയ്ഡ്

0
Spread the love

ലഹരിക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും.

അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബർ സഹായം പൊലീസ് ഉടൻ ചെയ്യും. കേസുകളിൽ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും യോഗം ചേരണമെന്നും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.

എ ആര്‍ റഹ്മാൻ ആശുപത്രിയിൽ! നെഞ്ചുവേദനയെ തുടർന്നെന്ന് സൂചന

0
Spread the love

എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് താരത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത് എന്നാണ് വിവരം. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഓസ്‌ലർ ടീമിന്റെ രണ്ടാം വരവ്! ഒപ്പം വിനായകനും ജയസൂര്യയും, ചിത്രത്തിന് തുടക്കം

0
Spread the love

കത്തനാറിന് ശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച അബ്രഹം ഓസ്ലർ എന്ന ചിത്രത്തിനു ശേഷം മിഥുൽ മാനുവൽ തോമസും, ഇർഷാദ് എം. ഹസനും ചേർന്ന് നേരമ്പോക്ക് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഫാന്റസ് കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. ഇന്ന് കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ലളിതമായ ചടങ്ങിൽ നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമ്മവും,സരിത ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകി.സാഹിത്യകാരി ശ്രീകലാ എസ്. മോഹൻ ആദ്യ ഭദ്രദീപം തെളിയിച്ചിരുന്നു.

അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യക്കൊപ്പം വിനായകനും പ്രധാന കഥാപാത്രമാകുന്നു. പ്രശസ്ത റാപ് സിംഗർ ബേബിജീൻ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു.ജയിംസ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം – ഷാൻ റഹ്മാൻ.ഛായാഗ്രഹണം – വിഷ്ണുശർമ്മ.എഡിറ്റിംഗ് – ഷമീർ മുഹമ്മദ്,പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമ്മൂട്. കൊച്ചിയിലും. കൊല്ലത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

സർവ്വ സാധനത്തിലും മായം! വെളുത്തുള്ളി വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഇനി മുതൽ ശ്രദ്ധിക്കണം..

0
Spread the love

ഇന്ത്യൻ അടുക്കളയിലെ അവിഭാജ്യ ഘടകമാണ് വെളുത്തുള്ളി. ഒട്ടുമിക്ക പ്രാദേശിക ഭക്ഷണങ്ങളിലും വെളുത്തുള്ളി ഉപയോ​ഗിക്കുന്നവരാണ് ഇന്ത്യക്കാർ. ഇത്രമാത്രം വെളുത്തുള്ളി കഴിക്കുന്ന നാം വിപണിയിൽ പലപ്പോഴും കബളിപ്പിക്കപ്പെടാറുണ്ട്. മായം ചേർത്ത വ്യാജ വെളുത്തുള്ളികളും മാർക്കറ്റിൽ ലഭ്യമാണ്. സിമന്റ് ചേർത്ത് നിർമിച്ച ഫാർക്ക് വെളുത്തുള്ളി (fark garlic) പോലും വിപണിയിലെത്തിയിരുന്നു. ഇത്തരം ഉള്ളികൾ ദീർഘകാലം കഴിച്ചാൽ ആരോ​ഗ്യത്തിന് എട്ടിന്റെ പണികിട്ടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് വെളുത്തുള്ളി വാങ്ങുമ്പോൾ അവ വ്യാജനല്ലെന്ന് ഉറപ്പുവരുത്തണം. അസ്സൽ വെളുത്തുള്ളി തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

വെളുത്തുള്ളിയുടെ നിറമാണ് ആദ്യം പരിശോധിക്കേണ്ടത്. യാതൊരു പാടുകളുമില്ലാതെ വെളുത്തിരിക്കുന്ന, ഉരുണ്ടുതുടുത്ത ഉള്ളിയാണെങ്കിൽ വ്യാജനാകാൻ സാധ്യതയുണ്ട്.തൊലി കട്ടി കൂടിയതാണെങ്കിൽ മായം ചേർന്ന വെളുത്തുള്ളിയാകാനാണ് സാധ്യത. നേർത്ത ചർമ്മമാണെങ്കിൽ മായമില്ലാത്തതാകും.നല്ല വെളുത്തുള്ളി വെള്ളത്തിലിട്ടാൽ മുങ്ങിക്കിടക്കും. വ്യാജൻ പൊങ്ങിക്കിടക്കും.വ്യാജനല്ലെങ്കിൽ നല്ല ​ഗന്ധമുള്ള വെളുത്തുള്ളിയായിരിക്കും. മായം ചേർത്തവയ്‌ക്ക് ​ഗന്ധം കുറവാകും. അതുമല്ലെങ്കിൽ രാസ​ഗന്ധം അനുഭവപ്പെടും.രുചിയിൽ രാസസ്വഭാവം തോന്നുന്നുണ്ടെങ്കിൽ മായം ചേർത്തിട്ടുണ്ടെന്ന് സാരം. അത്തരം വെളുത്തുള്ളി ഒരുകാരണവശാലും വാങ്ങരുത്.

ഇക്കാണുന്ന പണക്കാരനല്ല അന്ന്! വീട്ടു വാടക കൊടുക്കാൻ ഫോണും വാച്ചും വിറ്റ സ്ഥിതി ഉണ്ടായിട്ടുണ്ട്; സുഹൃത്തുക്കൾ ചതിച്ചതിനെ പറ്റി ബഷീർ ബഷി

0
Spread the love

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരങ്ങളാണ് ബഷീർ ബഷിയും കുടുംബവും. ആദ്യമൊക്കെ ഒരാൾക്ക് രണ്ടു ഭാര്യമാരോ എന്ന കൗതുകത്തോടെയാണ് ബഷീർ ബഷിയുടെ വീഡിയോകൾ കാണാൻ തുടങ്ങിയതെങ്കിലും പിന്നീട് ഏറ്റവും പ്രിയപ്പെട്ട അയൽക്കാരെ പോലെ മലയാളികൾക്ക് പ്രിയങ്കരരായി മാറുകയായിരുന്നു ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും. ജീവിതത്തിലെ മധുരവും കയ്പ്പുമെല്ലാം ബഷീർ ബഷീയും ഭാര്യമാരും തങ്ങളുടെ ആരാധകരോട് പങ്കുവെക്കാറുണ്ട്.

ഇന്ന് ബിസിനസും വീടും കാറും സന്തോഷമുള്ള കുടുംബവുമൊക്കെയായി നല്ല രീതിയിൽ ആണ് ബഷീർ ബഷിയെങ്കിലും ഓർക്കാൻ സുഖമില്ലാത്ത ഒരു മോശം കാലം കൂടി ഉണ്ടായിരുന്നു താരത്തിന്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ ഒരു മോശം അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും വീട്ടു വാടക പോലും അടക്കാൻ കഴിയാതെ തന്റെ ഫോണും വാച്ചുമെല്ലാം വിറ്റ ഗതികേട് തനിക്കുണ്ടായെന്നുമാണ് മുൻപൊരിക്കൽ ബഷീർ ബഷി പറഞ്ഞത്.

മനക്കട്ടി കൊണ്ടാണ് താൻ എല്ലാം തിരികെ നേടിയെടുത്തത്. ബിസിനസ് പച്ചപിടിച്ചു വരുന്ന സമയത്ത് സുഹൃത്തുക്കൾ ചതിക്കുകയായിരുന്നു. രണ്ടുമാസത്തോളം താൻ ഇതിന്റെ ഡിപ്രഷനിൽ ആയിരുന്നുവെന്നും വീട്ടു വാടക പോലും കൊടുക്കാൻ കഴിയാതെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ബഷീർ പറയുന്നു. ഉറ്റ സുഹൃത്തുക്കളുടെ ചതി കാരണം ഒരു സുപ്രഭാതത്തിൽ എല്ലാം നഷ്ടപ്പെട്ടതോടെ താൻ മൊബൈലും വാച്ചും വരെ വിറ്റിട്ടുണ്ടെന്നും താരം പറയുന്നു.

ചീത്ത സമയത്തിലൂടെ കടന്നു പോകുമ്പോള്‍ എന്റെ ജീവിതം തീര്‍ന്നുവെന്നും എനിക്ക് ഇനിയൊരു നല്ല ജീവിതം വരില്ല എന്നും ചിന്തിക്കരുതെന്നും ചുറ്റുമുള്ള കഷ്ടപ്പെടുന്ന മനുഷ്യരോടായി ബഷീർ ബഷീ പറയുന്നുണ്ട്. ജീവിതം നല്ലതും ചീത്തയും എല്ലാം അനുഭവിക്കാനുള്ളതാണ്. നല്ല സമയവും ചീത്ത സമയവും ഒരുപോലെ കടന്നുപോകും. എനിക്ക് ഇനിയൊരു ജീവിതമില്ലെന്ന് കരുതി ഡിപ്രഷനിലേക്ക് പോകുന്നവരും ജീവിതം നശിപ്പിച്ചു കളയുന്നവരും ഉണ്ട്. നല്ല സമയം വരും എന്നും മുന്നോട്ടുപോകുക, അതിനായി കാത്തിരിക്കണം എന്നും ബഷീർ ബഷീ പറയുന്നു

വ്ലോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയില്ല; അപകടത്തിന് തൊട്ട് മുൻപ് കൺട്രോൾ റൂമിൽ പരാതിയെത്തി

0
Spread the love

സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പോലീസ്. വെള്ളിയാഴ്ച വൈകുന്നേരം റോഡരികിൽ അപകടത്തിൽ രക്തം വാർന്ന നിലയിൽ ജുനൈദിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇപ്പോഴിതാ ജുനൈദിന് സംഭവിച്ച വാഹനാപകടത്തിന് കാരണം മദ്യപാനമാണെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പോലീസ്. ജുനൈദ് അലക്ഷ്യമായി വാഹനം ഓടിച്ചതായി പരാതി ലഭിച്ചിരുന്നുവെന്നും അപകടത്തിന് തൊട്ട് മുൻപാണ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ജുനൈദിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts