Home Blog Page 5

എമ്പുരാനിലെ ചില ഷോട്ടുകൾ ചിത്രീകരിച്ചത് ഐ ഫോണിലാണ്: പൃഥ്വിരാജ്

0
Spread the love

മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് സിനിമാ പ്രേമികൾ. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായ എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ഐ ഫോണിൽ ആണെന്ന് പറയുകയാണ് പൃഥ്വിരാജ്.

സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറകൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിനിമയുടെ ഛായാഗ്രഹനായ സുജിത് വാസുദേവ്. ഇതിനിടെയാണ് പൃഥ്വിരാജ് എമ്പുരാനിലെ ചില സീനുകൾ ഐ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചത് ഐ ഫോണിൽ ആണ്. അതിലുപരി ഒരുപാട് ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്. അലക്സ, റെഡ്, ഗോ പ്രൊ, ഐ ഫോൺ, സോണി എഫക്ട് 3 , ബ്ലാക്ക് മാജിക് തുടങ്ങിയ ക്യാമറകൾ എല്ലാം ഉപയോഗിച്ചിട്ടുണ്ട്’ സുജിത് വാസുദേവ് പറഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിലാണ് എമ്പുരാൻ ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. അബ്രാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം പകർന്നാട്ടം കാണാൻ ആരാധകർ ഏറെ ആംകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വ്യാജ ഓഡിഷന്‍ കെണി; തമിഴ് നടിയുടെ നഗ്ന വീഡിയോ ലീക്കായി

0
Spread the love

തമിഴ് സീരിയല്‍ താരത്തിന്റെ നഗ്ന വീഡിയോ ലീക്കായി. വ്യാജ ഓഡിഷന്റെ കെണിയില്‍ അകപ്പെട്ടതോടെയാണ് നടിയുടെ ദൃശ്യം ലീക്ക് ആയിരിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിന് എന്ന വ്യാജേന നടിയെ സമീപിച്ച തട്ടിപ്പ് സംഘം ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാന്‍ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു.

നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകള്‍ ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവര്‍ ആവശ്യപ്പെട്ടു. അവരുടെ നിര്‍ദേശപ്രകാരം അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരില്‍ നടന്നത് തട്ടിപ്പാണെന്ന് നടി തിരിച്ചറിഞ്ഞത്

അതേസമയം, കഴിഞ്ഞ ദിവസം ‘ജയിലര്‍ 2’ സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ പണം തട്ടാന്‍ ശ്രമിച്ചതിനെ കുറിച്ച് നടി ഷൈനി സാറ വെളിപ്പെടുത്തിയിരുന്നു. തമിഴില്‍ അഭിനയിക്കാന്‍ ആര്‍ട്ടിസ്റ്റ് കാര്‍ഡ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പണം ചോദിച്ചാണ് തട്ടിപ്പ് സംഘം എത്തിയത്.

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു

0
Spread the love

മുഖ്യമന്ത്രി പിണറായി വി​ജയൻ പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു. ചോർന്ന പുസ്തകം ബ്ലോഗിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കർശന നടപടിക്കൊരുങ്ങുകയാണ് എസ്‌സിഇആർടി.

ഇക്കൊല്ലം പരിഷ്കരിച്ച ബയോളജി, കെമിസ്ട്രി ആദ്യ വാല്യങ്ങളാണ് ചോർന്നത്. ബയോളജി പുസ്തകം വ്യാഴാഴ്ചയും കെമിസ്ടി ശനിയാഴ്ചയുമാണ് ബ്ലോഗിൽ അപ്‌ലോഡ് ചെയ്തത്. അധ്യാപകർ, വിദ്യാർഥികൾ, ചില ട്യൂഷൻ സെന്ററുകളിലെ അധ്യാപകർ എന്നിവർക്കിടയിൽ ചോർന്ന പുസ്തകങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ബയോളജി പുസ്തകത്തിന്റെ പിഡിഎഫും കെമിസ്ട്രിയുടെ പാഠഭാഗങ്ങൾ അച്ചടിച്ച പുസ്തകത്തിൽനിന്ന് സ്കാൻ ചെയ്തെടുത്തതുമാണ് പ്രചരിക്കുന്നത്. ചോർച്ച കേസിൽ കർശനടപടിയെടുക്കുമെന്ന് എസ്‌സിഇആർടി (സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്) ഡയറക്ടർ ആർ കെ ജയപ്രകാശ് പറഞ്ഞു.

അഞ്ചു ലക്ഷത്തിന് 2.25 ലക്ഷം പലിശയോ? ബാങ്കുകളേക്കാൾ പലിശ തരുന്ന ഈ പോസ്റ്റ് ഓഫീസ് സ്‌കീമുകൾ അറിഞ്ഞിരിക്കാം..

0
Spread the love

സേവിംഗ്‌സ് അക്കൗണ്ടുകള്‍, എഫ്ഡി അക്കൗണ്ടുകള്‍, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങിയ സേവിംഗ്‌സ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസുകളിലും തുറക്കാവുന്നതാണ്. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം.

പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലയളവില്‍ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളില്‍ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് പലിശ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷത്തെ ടിഡിയില്‍ പോസ്റ്റ് ഓഫീസ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആയ 7.5 ശതമാനം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ച് ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 2.25 ലക്ഷം രൂപ പലിശ ലഭിക്കും. പോസ്റ്റ് ഓഫീസിലെ ടിഡി സ്‌കീമില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ 7,24,974 രൂപ ലഭിക്കും. ഇതില്‍ 2,24,974 രൂപയാണ് പലിശ വരുമാനമായി ലഭിക്കുക.പോസ്റ്റ് ഓഫീസിന്റെ ടിഡി സ്‌കീമില്‍ പണം പൂര്‍ണ്ണമായും സുരക്ഷിതമാണ്

ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല; എമ്പുരാനിലെ ആ സർപ്രൈസ് താരം മമ്മൂട്ടിയുമല്ല ഫഹദുമല്ലെന്ന് മോഹൻലാൽ

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ചിത്രത്തിലെ പല കഥാപാത്രങ്ങളെയും റിവീൽ ചെയ്തിട്ടും ഡ്രാഗൺ ചിത്രം ഉള്ള വസ്ത്രം ധരിച്ച് പുറംതിരിഞ്ഞു നിൽക്കുന്ന പോസ്റ്ററുടെ സർപ്രൈസ് കഥാപാത്രം ആരെന്നു മാത്രം അണിയറ പ്രവർത്തകർ ഇതുവരെയും പുറത്ത് വിട്ടിട്ടുമില്ല പ്രേക്ഷകർക്ക് ഇതുവരെയും പിടികിട്ടിയിട്ടും ഇല്ല. ഇപ്പോഴിതാ പലതരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ മോഹൻലാൽ നടത്തിയ പ്രതികരണമാണ് ചർച്ചയാകുന്നത്.

പലതരം ചർച്ചകൾ നടക്കുന്നതിനിടെ ആദ്യഘട്ടത്തിൽ ഇത് ബേസിലാണെന്നും ചിത്രത്തിൽ മമ്മൂക്ക ഉണ്ടെന്നും ഏറ്റവും ഒടുവിൽ ഇത് നടൻ ഫഹദ് ഫാസിലാണെന്നും വരെ പലരും പ്രചരിപ്പിച്ചിരുന്നു. എന്നാൽ പ്രചരിപ്പിക്കും പോലെയല്ല യഥാർത്ഥ വസ്തുത എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മമ്മൂട്ടി ഉണ്ടോ എന്ന് പലരും ചോദിച്ചു. ഫഹദുണ്ടോയെന്നും ചിലർ പൃഥ്വിരാജിനോടു ചോദിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മുറം മറയ്‌ക്കുന്നത് എന്തിനാണ്, അവരാരുമല്ല. മറ്റൊരു നടനാണെന്ന് മോഹൻലാൽ പറഞ്ഞു.

എമ്പുരാൻ സിനിമയ്‌ക്ക് വേണ്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും താരങ്ങൾ വെളിപ്പെടുത്തി.എമ്പുരാന് വേണ്ടി ചെലവാക്കുന്ന ഫണ്ട് അതിന്റെ നിർമാണത്തിന് വേണ്ടി തന്നെ ചെലവഴിക്കണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു സിനിമ നിർമിക്കാൻ 100 കോടി ചെലവഴിച്ചിട്ട് അതിൽ 80 കോടി താരങ്ങൾക്ക് പ്രതിഫലം കൊടുത്ത്, ബാക്കി 20 കോടിയിൽ സിനിമ നിർമിക്കുന്ന ആളല്ല താനെന്നും പ‍ൃഥ്വിരാജ് പറഞ്ഞു.

ഉണ്ണി മുകുന്ദൻ രണ്ടാമത് വിളിച്ച് അങ്ങനെ പറഞ്ഞപ്പോൾ വിഷമമായി; തുറന്നു പറഞ്ഞ് ശ്രീകുമാർ

0
Spread the love

മാർക്കോ, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനുശേഷം മലയാള സിനിമയിലെ പ്രധാന നടന്മാർക്കൊപ്പം തന്നെ സിനിമ വാണിജ്യത്തിൽ ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ മുതിർന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാർ താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ കയ്യിൽ ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്നും മലയാളത്തിലെ പ്രമുഖ നടൻ താരത്തെ വിളിച്ചു സ്ക്രിപ്റ്റ് കേൾക്കണമെന്ന് പറഞ്ഞുവെന്നും എന്നാൽ അവസാനം നിമിഷം ഉണ്ണി മുകുന്ദൻ പറഞ്ഞത് തന്നെ വേദനിപ്പിച്ചു എന്നുമാണ് ശ്രീകുമാർ പറഞ്ഞത്.

വിജയരാഘവൻ ആയിരുന്നു ആ പ്രമുഖ നടൻ. മാളികപ്പുറം സക്സസ് ആയപ്പോൾ ഉണ്ണി മുകുന്ദനെ വിളിച്ച് നല്ല കഥയാണെന്നും ബെസ്റ്റ് സ്ക്രിപ്റ്റ് ആണ് നിനക്ക് ആപ്റ്റാണെന്നും പറയുകയായിരുന്നു. മാളികപ്പുറം ഇറങ്ങിയല്ലോ അടുത്ത പടം അതേ ചെയ്യാവൂ. ഇന്നയാളുടെ അടുത്ത് സ്ക്രിപ്റ്റ് ഉണ്ട് എന്നും പറയുകയായിരുന്നു. വിജയ രാഖവന്റെ വാക്കുകേട്ട നടൻ കുറച്ച് കഴിഞ്ഞപ്പോൾ ഒരു തന്നെ വിളിച്ചെന്നും ശ്രീകുമാർ പറയുന്നു.

‘ചേട്ടാ വിജയരാഘവൻ ചേട്ടൻ പറഞ്ഞിട്ടാണ് വിളിക്കുന്നത്. എങ്ങനെയാണ് നമുക്കൊന്ന് വായിക്കാൻ സാധിക്കുക’ എന്ന് ചോദിച്ചു.ട്രിവാൻഡ്രത്ത് വീട്ടിൽ വന്നാൽ ഞാൻ ഇരുന്ന് വായിച്ചു കേൾപ്പിച്ച് തരാമെന്ന് ഞാൻ പറഞ്ഞു. ഒന്നാമത് കർണൻ എന്നുപറയുന്നത് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കണം, കാരണം ഈ ഡയലോഗ് ഡെലിവറി ഒക്കെ വളരെ പ്രധാനമാണ്.കുറേ കഴിഞ്ഞ് അയാൾ ട്രിവാൻഡ്രത്ത് വന്നപ്പോൾ ഞാൻ വിളിച്ചു. അപ്പോൾ അയാൾ പറഞ്ഞു ‘ഞാൻ പടത്തിൻ്റെ പ്രമോഷൻ ഒക്കെയായിട്ട് വളരെ ബിസിയാണ്. എനിക്ക് ഇപ്പോൾ അങ്ങോട്ട് വരാൻ പറ്റില്ല അതുകൊണ്ട് ഞാൻ ഒരാളെ അയക്കാം. സ്ക്രിപ്റ്റ് കൊടുത്തയക്കൂ’ എന്ന്. ഈ മറുപടി തന്നെ വളരെയധികം വേദനിപ്പിച്ചു എന്നുമാണ് ശ്രീകുമാർ പറഞ്ഞത്.

നടന്റെ ഈ പ്രതികരണം കേട്ടപ്പോൾ ‘ഇതങ്ങനെ കൊടുത്തയക്കാനുള്ള സ്ക്രിപ്റ്റ് അല്ല. നിങ്ങൾക്ക് സമയമുണ്ടാകുമ്പോൾ വാ അപ്പോഴും വേറെ ആർക്കും കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് വായിച്ചുകേൾപ്പിച്ചു തരാം’ എന്നു താൻ പറഞ്ഞുവെന്നും,’ ശ്രീകുമാർ പറയുന്നു.

അടുത്ത ഹിറ്റിനായ് കൈ കോർത്ത് ആസിഫ് അലിയും ജിസ് ജോയിയും

0
Spread the love

കൊച്ചി: നിർമ്മാതാവ് ടി.ആർ. ഷംസുദ്ധീൻ തന്റെ ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിൽ പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നായ തലവന് ശേഷം നടൻ ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും ഒന്നിക്കുകയാണ് പുതിയ പ്രൊജക്ടിലൂടെ. ഇരുവരും ഒന്നിച്ച ഇന്നലേ വരെ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

“ഞങ്ങള്‍ പ്രതീക്ഷയോടെ, ഈ യാത്രയിലേക്ക് ചുവടുവെക്കുന്നു, ഞങ്ങളുടെ മുൻ ചിത്രങ്ങളിൽ നിങ്ങൾ ഇഷ്ടപ്പെട്ട അതേ ഉള്ളടക്കം, പ്രചോദനം, സന്തോഷം, രസം എന്നിവ ഇതിലും ഉണ്ടാകും എന്ന് ആഗ്രഹിക്കുന്നു,” നിര്‍മ്മാണ പങ്കാളി വേണു ഗോപാലകൃഷ്ണനോടൊപ്പം ഇതുവരെ പേരിട്ടിട്ടില്ലാത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്‍സ്റ്റ പോസ്റ്റില്‍ ഷംസുദ്ധീൻ എഴുതി. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സംരംഭമാണിത്. കാലിഷ് പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളാണ്.

അനൗൺസ്‌മെന്റ് പോസ്റ്റിൽ, കാനഡയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ഒരു പാസ്‌പോർട്ടും ആണ് കാണിക്കുന്നത്. ഒരു പ്രവാസി ഇന്ത്യക്കാരനെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയെക്കുറിച്ചാണ് പോസ്റ്റര്‍ സൂചന നൽകുന്നത്. ആസിഫ് അലി ഇതുവരെയുള്ള എല്ലാ ജിസ് ജോയ് ചിത്രങ്ങളുടെയും ഭാഗമാണ്. ജിസ് ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലേ വരെ, തലവൻ എന്നിവയിൽ എല്ലാം ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മോഹൻ കുമാർ ഫാൻസില്‍ ആസിഫ് അലി ഗസ്റ്റ് റോളിലും എത്തിയിരുന്നു.

രേഖചിത്രത്തിൽ അവസാനമായി പോലീസ് ഓഫീസറായി അഭിനയിച്ച ആസിഫിന്‍റെ ആഭ്യന്തര കുറ്റവാളി എന്ന ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്. ചിത്രത്തിൽ ഗാർഹിക പീഡനക്കേസിൽ വിചാരണ നേരിടുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് ആസിഫ് അഭിനയിക്കുന്നത്.

ഓപ്പറേഷനോ റേഡിയേഷനോ എന്ന് തീരുമാനിക്കേണ്ടത് ഡോക്ടർ;​ തുടക്കത്തിലേ അറിഞ്ഞതിനാൽ പേടിക്കാനില്ല, മമ്മൂക്കയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തമ്പി ആന്റണി

0
Spread the love

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിക്കുന്ന മമ്മൂട്ടി ഷൂട്ടിംഗ് നിറുത്തിവച്ച് ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലാണെന്ന് വാർത്തകളാണ് പുറത്തുവന്നത്. തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും പ്രചാരണമുണ്ടായിരുന്നു. പ്രചാരണങ്ങൾ നിഷേധിച്ച് താരത്തിന്റെ പി,​ആർ ടീമിന്റെ പേരിലുള്ള പ്രതികരണവും പുറത്തുവന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.

ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു. രോഗത്തിന്റെ ആരംഭം മാത്രമാണെന്നും രണ്ടാഴ്ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖംപ്രാപിച്ചു വരും എന്നും കഴിഞ്ഞ ദിവസം സംവിധായകൻ ജോസ് തോമസ് വ്യക്തമാക്കിയിരുന്നു. സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന്‌ തയ്യാറാവുകയും ചെയ്‌തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ടെസ്റ്റ്‌ ചെയ്‌തെന്നും അഖിൽ മാരാർ വ്യക്തമാക്കി. ഇപ്പോഴിതാ നടൻ തമ്പി ആന്റണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും ചർച്ചയാവുകയാണ്. തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായം എന്ന് തമ്പി ആന്റണി പറയുന്നു. ഓപ്പഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടതെന്നും തമ്പി ആന്റണി പറയുന്നു

തമ്പി ആന്റണിയുടെ കുറിപ്പ്

മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക

കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പി യിലൂടെ യാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അൻപതു വയസുകഴിഞ്ഞാൽ പത്തു വർഷത്തിൽ ഒരിക്കൽ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at 45. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിക്കണം. ഭാഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചട്ടുണ്ട്. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി.

ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നും കേട്ടു . ഓപറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല.

കോഴിവാല് പോലെ ആയല്ലോയെന്ന് ഇനിയാരും കളിയാക്കില്ല; ഇടതൂർന്ന മുടിയിഴകൾ സ്വന്തമാക്കാൻ ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ..

0
Spread the love

മുടി ചീകി കഴിഞ്ഞാൽ ചീപ്പിനുള്ളിൽ ഒരു കുട്ട മുടിയെന്ന് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. ‌മുടി കൊഴിച്ചിലിനും താരൻ പോകാനുമൊക്കെ ദിനംപ്രതി പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ധാരാളം ആൾക്കാരും നമുക്കിടയിലുണ്ട്. ചർമ സംരക്ഷണത്തിന് എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടോ അതിനേക്കാളും കൂടുതലായി മുടിയുടെ ആരോ​ഗ്യത്തിനും ചിലർ സമയം കണ്ടെത്തും. സ്ത്രീകളെ പോലെ പുരുഷന്മാരും മുടിയുടെ ആരോ​ഗ്യത്തിൽ ശ്രദ്ധാലുക്കളാണ്. മുടി കൊഴിച്ചിൽ മാറ്റി കരുത്തുറ്റ മുടിയിഴകൾക്കായി ചില എളുപ്പവഴികൾ പരിചയപ്പെടുത്താം.

ഉലുവയും ​ഗ്രാമ്പുവും വെള്ളത്തിലിട്ട് നന്നായി കുതിർത്ത് എടുക്കണം. ഒരു ദിവസം വെള്ളത്തിലിട്ടാൽ മാത്രമേ ഉലുവ നന്നായി കുതിർന്ന് വരികയുള്ളൂ. ഉലുവയിട്ട വെള്ളം ചെറിയ മഞ്ഞ നിറമാകുമ്പോൾ ആ പാത്രത്തിൽ നിന്ന് മാറ്റൊരു കുപ്പിയിലൊഴിച്ച് ഫ്രിഡ്ജിൽ വയ്‌ക്കണം. മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ വച്ച് ഉപയോ​ഗിക്കാവുന്നതാണ്. എല്ലാ ദിവസവും രണ്ട് നേരം ഉലുവ വെള്ളം മുടികളുടെ ഇടയിലേക്ക് സ്പ്രേ ചെയ്ത് കൊടുക്കണം.ഉലുവ വെള്ളം മുടിയിൽ സ്പ്രേ ചെയ്ത് 20 മിനിറ്റിന് ശേഷം കഴുകി കളയണം. അതിനായി ചെമ്പരത്തി താളി തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ചെമ്പരത്തി ഇലയും പൂവും മിക്സിയിൽ നന്നായി അരച്ചെടുത്ത ശേഷം തുണികൊണ്ട് അരിച്ചുമാറ്റണം. ഇത് മുടിയുടെ ഇടയിലേക്ക് തേച്ചുകൊടുക്കുക. തലയോട്ടിയുടെ എല്ലാ ഭാ​ഗത്തും എത്തുന്ന രീതിയിലാകണം തേച്ചുപിടിപ്പിക്കേണ്ടത്. അഞ്ച് മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക. ഇത് ഏഴ് ദിവസം തുടർച്ചയായി പരീക്ഷിക്കുമ്പോൾ തന്നെ മാറ്റങ്ങൾ നേരിട്ട് അനുഭവിച്ചറിയാം. എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പാർശ്വഫലങ്ങൾ ഇല്ലെന്നതും ആശ്വാസം നൽകുന്നു.

‘ വിവാഹത്തിൽ നിന്നും പ്രതീക്ഷിച്ചത് സ്നേഹം മാത്രം, പണമല്ല’! വേർപിരിയൽ സമയത്ത് നാഗ ചൈതന്യ വാഗ്ദാനം ചെയ്ത 200 കോടി നിരസിച്ച് സാമന്ത

0
Spread the love

ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും ഈയടുത്താണ് നിയമപരമായി വേർ പിരിഞ്ഞത്. കോടതി മുഖാന്തരം ഉള്ള വിവാഹമോചന ഉടമ്പടി പ്രകാരം താരം ധന്യശ്രീക്ക് 4.75 കോടി രൂപ നൽകാൻ ഉത്തരവായിരുന്നു. ഇതിൽ2.37 നൽകിയ താരത്തിന് സാവകാശവും നൽകിയിരുന്നു. ഇത്തരം വിവാഹമോചനങ്ങളിലെ ജീവനാംശ തുകകൾ ചർച്ചയായതോടെ വേർപിരിയൽ സമയത്ത് തെന്നിന്ത്യൻ ഇഷ്ട നായിക സാമന്ത പ്രഭു പറഞ്ഞ വാക്കുകളും നാഗ ചൈതന്യ നടിക്ക് നൽകിയ തുക നിരസിച്ച സംഭവവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിവാഹമോചനത്തിന്റെ പശ്ചാത്തലത്തില്‍ സാമന്തക്ക് ജീവനാംശമായി 200 കോടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നാഗചൈന്യയും കുടുംബവും വാഗ്ദാനം ചെയ്ത ഒരു തുകയും വാങ്ങാന്‍ നടി തയ്യാറായില്ല. വിവാഹത്തില്‍ നിന്ന് പങ്കാളിയുടെ സ്‌നേഹമാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റൊന്നും ആവശ്യമില്ലെന്നും നടിയുമായി അടുത്ത വൃത്തങ്ങള്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ വീണ്ടും ചർച്ച ആയെതും നടിക്ക് സോഷ്യൽ മീഡിയയിൽ കൈയ്യടികൾ നേടി കൊടുക്കുന്നതും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts