Home Blog Page 5

യുവതിയുടെ മരണത്തിൽ ട്രോള്‍ പങ്കുവച്ച് അല്ലു അര്‍ജുന്‍? നടന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്

0
Spread the love

ആരാധകരെ ഞെട്ടിച്ച് നടന്‍ അല്ലു അര്‍ജുന്റെ പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍. @bunny_boy_private എന്ന പേരിലുള്ള അക്കൗണ്ടില്‍ പങ്കുവച്ച മീമാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ‘പുഷ്പ 2’ പ്രദര്‍ശനത്തിനിടെ ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ സംഭവിച്ച ദാരുണ സംഭവത്തെ കുറിച്ചുള്ള ട്രോളുകള്‍ ഈ അക്കൗണ്ടിലൂടെ നടന്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞു കൊണ്ടുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്.

ജയില്‍ മോചിതനായി അല്ലു അര്‍ജുന്‍ വീട്ടിലേക്ക് വരുന്നതും റാണ ദഗുബതിയുമായുള്ള സംസാരത്തിന്റെ വൈറല്‍ ക്ലിപ്പും പങ്കുവച്ച ട്രോളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അല്ലു അര്‍ജുന്റെ ഈ സ്വകാര്യ അക്കൗണ്ടില്‍ മാത്രമല്ല, റാണ തന്റെ പബ്ലിക് അക്കൗണ്ടില്‍ സ്റ്റോറിയായി ഈ മീം പങ്കുവച്ചിരുന്നു. സാമന്ത, തൃഷ അടക്കമുള്ള താരങ്ങള്‍ അല്ലു അര്‍ജുന്റെ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.

എന്നാല്‍ ഇത് അല്ലു അര്‍ജുന്റെ സ്വകാര്യ അക്കൗണ്ട് തന്നെയാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. അക്കൗണ്ടിന് 320 ഫോളോവേഴ്‌സ് ഉണ്ട്. 494 പേരെ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്. 1380 ഓളം പോസ്റ്റുകളും ഈ പ്രൈവറ്റ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ സ്‌ക്രീന്‍ ഷോട്ടില്‍ നിന്നുള്ള വിവരങ്ങള്‍.

ഒരു സ്ത്രീയുടെ ദാരുണാന്ത്യത്തിന് കാരണമായ സംഭവത്തിന്റെ ട്രോള്‍ അല്ലു അര്‍ജുന്‍ പങ്കുവച്ചെന്ന സ്‌ക്രീന്‍ ഷോട്ട് എത്തിയതോടെ നടന്റെ ആരാധകര്‍ ഞെട്ടലിലാണ്. സ്‌ക്രീന്‍ ഷോട്ട് ചര്‍ച്ചകളില്‍ ഇടം നേടുമ്പോഴും ഇതില്‍ അല്ലു അര്‍ജുനോ റാണയോ താരങ്ങളുമായി ബന്ധപ്പെട്ടവരോ ഒന്നും പ്രതികരിച്ചിട്ടില്ല.

ഇനി വിൻസിക്ക് സിനിമയെ സ്‌നേഹിക്കുന്ന ഒരു സംവിധായകന്റെ സിനിമ മാത്രമേ കിട്ടുള്ളൂ; വിവാദങ്ങളിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി

0
Spread the love

സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണവും ഉണ്ടായി. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി

വിൻസിയുടേത് വളരെ ധീരമായ നിലപാടാണെന്നും അങ്ങനെയൊരു തീരുമാനമെടുക്കുക എല്ലാവർക്കും സാദ്ധ്യമല്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സിനിമ എനിക്ക് ഇഷ്ടമാണെന്നും പക്ഷേ സിനിമ ഇല്ലെങ്കിൽ ജീവിക്കാനാകില്ലെന്നൊന്നുമില്ലെന്നും വിൻസി പറഞ്ഞു. ആ വാക്കുകളിൽ ആത്മവിശ്വാസമാണ് കണ്ടതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

പേര് പറഞ്ഞുകഴിഞ്ഞാൽ ആ വ്യക്തിയുടെ ഫാൻസ് ആണ് വന്ന് ആക്രമിക്കുന്നത്. ഇവിടെ എന്റെ അച്ഛൻ പത്തായത്തിനകത്തില്ലെന്ന് പറയുന്നമാതിരിയാണ്. പേര് പറയാഞ്ഞിട്ട് തന്നെ ആ പെൺകുട്ടിയെ ആക്രമിക്കുകയാണ്. അത് സിനിമയുടെ സ്വഭാവമാണ്. എനിക്ക് എന്റെ അവസരങ്ങൾ നിഷേധിക്കപ്പെടുമോ, എന്റെ നിലനിൽപ് ഇല്ലാതാകുമോയെന്നൊരു ഭയം ഉണ്ടാകും. സിനിമയ്ക്കുള്ളിൽ സ്വന്തം നിലപാടുള്ളവർ വിരലിലെണ്ണാവുന്ന ചിലരേയുള്ളൂ

നിലപാടുള്ളവർ സിനിമ ചെയ്യാതെ വീട്ടിലിരിക്കും. ഞാൻ ആലോചിക്കുകയായിരുന്നു. യഥാർത്ഥത്തിൽ ഇനി വിൻസിക്ക്, വളരെ അപൂർവം, യഥാർത്ഥത്തിൽ സിനിമയെ സ്‌നേഹിക്കുന്ന ഒരു സംവിധായകന്റെ സിനിമ മാത്രമേ അവർക്ക് കിട്ടുള്ളൂ.

നിങ്ങളെന്ന മികച്ച നടിയെയാണ് ആവശ്യം, അതിനാൽ ലഹരി ഒഴിവാക്കുമെന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ പറയില്ല. മലയാള സിനിമ നായകന്മാർ ഭരിക്കുന്ന കാലമാണ്. ഇന്ത്യൻ സിനിമ തന്നെ അങ്ങനെയാണ്. ഇവിടെ നായികമാർക്ക് അല്ല പ്രാധാന്യം. മലയാള സിനിമയിലെ സ്ത്രീകൾ സത്യം വിളിച്ചുപറഞ്ഞാൽ അവരെ കൂട്ടമായി ആക്രമിക്കുകയെന്നുള്ളത് പുതിയ കാര്യമൊന്നുമല്ല. അത് കാലാകാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതാണ്.’- ഭാഗ്യലക്ഷ്മി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ചൂട് ഇനിയും കൂടും; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

0
hot summer,bright sun with sun ray and flare light with clouds in orange red sky
Spread the love

സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെ ഉയരും. കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയാണ് ഉണ്ടാകുക. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ജാ​ഗ്രത പാലിക്കണം.

മുൻപൊരിക്കൽ അരുണിമയ്ക്ക് ലിഫ്റ്റ് കൊടുത്തിരുന്നു, മദ്യത്തിന്റെ സ്മെൽ ഭയങ്കരമായിരുന്നു; വെളിപ്പെടുത്തി സീക്രട്ട് ഏജന്റ്

0
Spread the love

സോളോ ട്രാവൽ വീഡിയോകളിലൂടെ സൈബർ ഇടങ്ങളിൽ വൈറലായ താരമാണ് ബ്ലാക്ക് പാന്തർ എന്നറിയപ്പെടുന്ന അരുണിമ. ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലൂടെ തന്റെ യാത്രകൾ നടത്തുന്നതിനിടെ തനിക്ക് അഭയം തന്ന വീട്ടിൽ നിന്നും മുന്നറിയിപ്പ് ഒന്നുമില്ലാതെ രാത്രിയിൽ തന്നെ ഇറക്കി വിട്ടെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. ജോർജ് എന്ന പേരുള്ള ഒരു വയോധികനാണ് തനിക്ക് അഭയം നൽകി തന്നെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ കൊച്ചുമകൾ തന്നെ ഇറക്കിവിടുകയായിരുന്നു എന്നുമായിരുന്നു അരുണിമ ആരോപിച്ചത്. പിന്നാലെ കാര്യങ്ങൾ നിഷേധിച്ച് രംഗത്തെത്തിയ ജോർജിന്റെ കുടുംബം അരുണിമ തന്നിഷ്ടപ്രകാരം വീട് വിട്ടു പോവുകയായിരുന്നു എന്ന് വ്യക്തമാക്കി ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരവും സിനിമ റിവ്യൂവറുമായ സീക്രട്ട് ഏജന്റ് അരുണിമയെ പരിചയപ്പെട്ടപ്പോൾ തനിക്കുണ്ടായ അനുഭവം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്.

ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം സോഷ്യൽമീഡിയയിൽ എക്സ്പോസ് ചെയ്ത അരുണിമയോട് യോ​ജിക്കാനാവില്ല.നിങ്ങളെപ്പോലെ ലോകം കാണാത്തയാളല്ല താനെന്നും അരുണിമ പറയുന്നത് വിഡിയോയിൽ കേൾക്കാം. മാത്രമല്ല സംഭവം നടന്ന അന്നല്ല അരുണിമ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ചെയ്തത്. അതുപോലെ അരുണിമ ജോർജ് എന്ന വ്യക്തിയോട് ചെയ്തത് മോശം പ്രവൃത്തിയാണ്. അത്രയും ദിവസം അരുണിമയെ നല്ല രീതിയിലാണ് ജോർജ് എന്നയാൾ ട്രീറ്റ് ചെയ്തത്. സ്ഥലങ്ങൾ കാണാൻ അടക്കം അയാൾ ഒപ്പം പോയി, പക്ഷെ ഇപ്പോൾ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ അരുണിമ അയാളെ നാട്ടുകാർക്ക് കടിച്ച് കീറാൻ ഇട്ട് കൊടുത്തത് പോലെയായി.

അരുണിമയെ ഞാൻ മലപ്പുറത്ത് വെച്ച് ഒരിക്കൽ കണ്ട് സംസാരിച്ചിട്ടുണ്ട്, അന്ന് അരുണിമയ്ക്കൊപ്പം വേറൊരു ലേഡി കൂടി ഉണ്ടായിരുന്നു. വിഡിയോ കണ്ടിട്ടുള്ളതുകൊണ്ട് അരുണിമയെ പോയി പരിചയപ്പെട്ടു. സഹായം വേണോയെന്ന് ചോദിച്ചു. ഞങ്ങളുടെ നാട്ടിൽ കൂടി പോകുന്നത് കൊണ്ടാണ് ഹെൽപ്പ് വേണോയെന്ന് ചോദിച്ചത്. അപ്പോൾ പറഞ്ഞു. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകാൻ ബസ് കിട്ടുന്ന സ്ഥലത്തേക്ക് ഒരു ലിഫ്റ്റ് തരാമോയെന്ന്.അങ്ങനെ ഞാൻ അവരെ വണ്ടിയിൽ കയറ്റി. അവർ മദ്യപിക്കുന്നതും മദ്യപിക്കാതിരിക്കുന്നതുമെല്ലാം അവരുടെ ഇഷ്ടം. പക്ഷെ അവർ കയറിയശേഷം കാറിനുള്ളിൽ മദ്യത്തിന്റെ ഭയങ്കര മണമായിരുന്നു. അതുകൊണ്ട് തന്നെ അവരെ ഒരു ബസ് കിട്ടുന്ന ഒരു ഏരിയയിൽ ഞാൻ‌ വൈകാതെ ഇറക്കി വിട്ടു. അവർ രണ്ടുപേരിൽ ആരാണ് മദ്യപിച്ചതെന്ന് അറിയില്ല. ചിലപ്പോൾ ഒരാളാകും അല്ലെങ്കിൽ രണ്ടുപേരുമാകും. എന്തായാലും ഭയങ്കര സ്മെല്ലായിരുന്നു. അടിച്ച് പിപ്പിരി ആയിരുന്നു. ഇത്രത്തോളം മദ്യപിച്ച് ട്രാവൽ‌ ചെയ്താൽ എന്താകും അവസ്ഥ എന്നൊക്കെ ഞാൻ അന്ന് സംസാരിക്കവെ സുഹൃത്തുമായി ഡിസ്കസ് ചെയ്തിരുന്നു.

‘അവൻ അങ്ങ് പോകും, അവസാനം നീ പണി വാങ്ങിക്കേണ്ടി വരും’; രേണുവിന് ഉപദേശവുമായി രജിത്കുമാർ,

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോയും വിഷുവിനോട നുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടും എല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടിയുമായി എത്തിയ വേണു തനിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നത് എന്നും മോശം കമന്റ് ഇടുന്നവർ ആരും തങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല എന്നും രേണു ചൂണ്ടിക്കാട്ടിയിരുന്നു

രേണുവിനെതിരായ വിമർശനങ്ങൾ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പെരുകുന്നതിനിടെ ബിഗ് ബോസ് താരം രജിത് കുമാർ രേണുവിന് ഉപദേശം നൽകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ദാസേട്ടനും രേണുവും ചേർന്ന് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയ്ക്കിടെയായിരുന്നു വൈറൽ സംഭവം.

‘എന്റെ മോളേ, ഒരു കാര്യം ഞാൻ പറയാം. പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും. മനസിലായോ? നീ സൂക്ഷിക്കണം”, എന്ന് രജിത് കുമാർ പറയുന്നതും വീഡിയോയിൽ കേൾക്കാം

കൊല്ലം സുധിക്കൊപ്പം താൻ സ്റ്റാർ മാജിക്കിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യത്തിന്റെ പുറത്താണ് ഇതൊക്കെ പറയുന്നതെന്നും വിരോധമൊന്നും തോന്നരുതെന്നും രജിത് കുമാർ പറയുന്നുണ്ട്. രജിത് കുമാറിന്റെ വാക്കുകള്‍ ചിരിച്ചുകൊണ്ട് കേള്‍ക്കുന്ന രേണുവിനേയും വീഡിയോയില്‍ കാണാനാകും. ദാസേട്ടൻ കോഴിക്കോടും ഒപ്പമുണ്ടായിരുന്നു.

കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി വ്ലോഗർ തൊപ്പി

0
Spread the love

നിരന്തരം വിവാദങ്ങളിലും കേസുകളിലും ചെന്ന് പെടുന്ന ആളാണ് തൊപ്പി എന്നറിയപ്പെടുന്ന വ്ലോഗർ നിഹാൽ. ഏറ്റവും ഒടുവിൽ ഇതാ തന്റെ കാറിന് സൈഡ് തരാൻ വിസമ്മതിച്ച ബസ് ജീവനക്കാരെ തൊപ്പി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതുമായുള്ള സംഭവമാണ് പുറത്തുവരുന്നത്. കോഴിക്കോടാണ് സംഭവം.

നിഹാലിന്റെ കാർ ബസുമായി ഉരസിയിരുന്നു. നിഹാലിനൊപ്പം രണ്ട് സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് തൊപ്പി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയത്. പിന്നാലെ ബസ് ജീവനക്കാർ മൂവരെയും തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റളാണ് തൊപ്പി ജീവനക്കാർക്ക് നേരെ ചൂണ്ടിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിലെത്തി കേസില്ലെന്ന് അറിയിച്ചു.അഞ്ച് മണിക്കൂറോളം കസ്റ്റഡിയിൽ വച്ചശേഷം മൂന്ന് പേരെയും പോലീസ് മോചിപ്പിച്ചത്.

വളരെ മോശമായി പെരുമാറിയപ്പോൾ ഞാൻ ഇറങ്ങിപ്പോയി; സിനിമയിലെ ആ പ്രമുഖൻ ചോദിച്ചത് ‘നീ ആരാ മമ്മൂട്ടിയോ’എന്ന്, വിൻസിക്ക് പിന്തുണയുമായി ശ്രുതി രജനികാന്ത്

0
Spread the love

ഈയടുത്താണ് നടി വിൻസി അലോഷ്യസ് ലഹരി ഉപയോഗിക്കുന്ന നടന്മാരുമായി സഹകരിച്ച് അഭിനയിക്കില്ലെന്ന് വ്യക്തമാക്കി പൊതുപരിപാടിയിൽ രംഗത്ത് എത്തിയത്. ഇക്കഴിഞ്ഞ ദിവസം വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി താരം വീണ്ടും രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ നടനുമായി ഒരുമിച്ച് അഭിനയിക്കവെ തനിക്കും സഹനടിക്കും മോശം അനുഭവം ഇയാളിൽ നിന്നും ഉണ്ടായി എന്നും ഇൻഡസ്ട്രിയിലെ പലർക്കും ഇക്കാര്യങ്ങൾ എല്ലാം അറിയാമെങ്കിലും ഇത്തരം നടന്മാരെ വച്ച് സിനിമ ചെയ്യാൻ ഇന്നും ആളുകൾ ഉണ്ടെന്നും വിൻസി ചൂണ്ടിക്കാട്ടിയിരുന്നു.

വിവാദ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് താൻ ഡ്രസ്സ് ശരിയാക്കാൻ പോകുന്ന സമയത്ത് കൂടെ വരട്ടെ താനും ശരിയാക്കിത്തരാം എന്ന് നടൻ പറഞ്ഞു എന്നും പ്രാക്ടീസ് ചെയ്യുന്ന സമയത്ത് നടൻ വെള്ള പൊടി പോലുള്ള ലഹരിവസ്തു തങ്ങൾക്ക് നേരെ തുപ്പി എന്നുമാണ് നടി വ്യക്തമാക്കിയത്. ഇപ്പോഴിതാ വിന്‍സി അലോഷ്യസിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രശസ്തയായ ശ്രുതി രജനികാന്ത്.

ശ്രുതി രജനികാന്തിന്റെ വാക്കുകള്‍:

എന്റെ ഒരു കാഴ്ചപ്പാട് പറയാന്‍ പറ്റുന്ന ഒരു വിഷയമാണ് ഇത്. വിന്‍സി അലോഷ്യസ് പറഞ്ഞ കാര്യമാണ് പറയാന്‍ പോകുന്നത്. വിന്‍സി അലോഷ്യസ് ഒരു പ്രശസ്തയായ നടിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ്. വിന്‍സി ഒരു നടി ആകുന്നതിന് മുന്നേ തന്നെ എനിക്ക് ഇഷ്ടമാണ്. ‘നായികാനായകനി’ലൂടെയാണ് വിന്‍സി വരുന്നത്. വിന്‍സിയെ അന്നേ എനിക്ക് ഭയങ്കര കഴിവുള്ള ആളാണെന്ന് തോന്നിയിട്ടുണ്ട്. വിന്‍സിയുടെ കോഴിക്കറി വയ്ക്കുന്ന വീഡിയോ കാണാത്തവരായി ആരും ഉണ്ടെന്ന് തോന്നുന്നില്ല. അത് കഴിഞ്ഞിട്ടുള്ള നേട്ടങ്ങള്‍ ആണെങ്കില്‍ കൂടി വിന്‍സി ഒരു കഴിവുറ്റ കലാകാരി ആണെന്ന് നമുക്ക് പറയാന്‍ പാട്ടും. വിന്‍സി ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നു എന്ന് പറയുന്നത് തന്നെ ഷോക്കിങ് ആയി തോന്നി. അവര്‍ പറഞ്ഞ കാര്യത്തിന് ആളുകളില്‍ നിന്നും വന്ന കമന്റുകള്‍ കണ്ട് ആണ് ഞാന്‍ ഞെട്ടിയത്. ചില ആളുകള്‍ ജീവിതത്തിലെ നിരാശ ഇങ്ങനെ പറഞ്ഞു തീര്‍ക്കുന്നതാകാം അല്ലെങ്കില്‍ ചിലര്‍ ചുമ്മാ നെഗറ്റീവ് പറഞ്ഞാല്‍ കമന്റ്‌സിന് ലൈക്ക് കിട്ടും എന്ന് കരുതി ആയിരിക്കും. അതെല്ലാം ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.

സിനിമയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലയോ ആകട്ടെ നമ്മള്‍ കാണുന്ന ആളുകളല്ല ജീവിതത്തിലേക്ക് വരുമ്പോള്‍. ഞാന്‍ എല്ലാ സിനിമയും മുടങ്ങാതെ പോയി തിയേറ്ററില്‍ കാണുന്ന ഒരാളായിരുന്നു. അതുപോലെ തന്നെ സിനിമ എന്ന് പറയുമ്പോള്‍ കണ്ണില്‍ ഒരു അദ്ഭുതവും ഒക്കെ ഉള്ള ഒരാളായിരുന്നു. പക്ഷെ ഇപ്പോ ഞാന്‍ സിനിമ കാണുന്നത് ചുരുങ്ങി. ചിലരുടെ പടം വന്നാല്‍ ഞാന്‍ കാണാതായി. അതിനൊക്കെ ഓരോ കാരണങ്ങള്‍ ഉണ്ട്. ചിലത് ദൂരെ നിന്ന് കാണുമ്പോള്‍ ഭയങ്കര ഭംഗിയായിരിക്കും. അടുത്തു വരുമ്പോഴേ അതിന്റെ കുറ്റങ്ങള്‍ മനസിലാകൂ. അതുപോലെയാണ് ഇപ്പോള്‍ വിന്‍സി പറഞ്ഞ കാര്യം. നമുക്ക് വെളിയില്‍ നിന്ന് കാണുമ്പോള്‍ ഭയങ്കര ആഡംബര ജീവിതം, അവരുടെ അഭിനയിക്കാനുള്ള കഴിവ്, സ്റ്റാര്‍ഡം. ഇതെല്ലാം കണ്ടാല്‍ എന്ത് അടിപൊളിയാ എന്ന് തോന്നിപ്പോകും.

പക്ഷേ അവരൊന്നും അങ്ങനെയല്ല. ഇത്രയധികം സ്റ്റാര്‍ഡം ഉണ്ടായിട്ടും വിനയത്തോടെ പെരുമാറുന്നവരുണ്ട്. അല്ലെങ്കില്‍ നമ്മള്‍ ഭയങ്കര അഹങ്കാരി ആയിരിക്കും എന്ന് വിചാരിച്ച് അടുത്ത് ചെന്ന് കഴിഞ്ഞ് ഒരുപാട് മനസിലാക്കി കഴിയുമ്പോള്‍ അയ്യോ ഇതൊരു പാവമാണല്ലോ എന്ന് ചിന്തിക്കുന്ന ആളുകളും ഉണ്ട്. അതുപോലെ തന്നെ ഒരുപാട് ആരാധിച്ച് നമ്മള്‍ അടുത്തറിഞ്ഞ് കഴിയുമ്പോള്‍ ദൈവമേ ഇതിനെ പരിചയപ്പെടേണ്ടായിരുന്നു, എന്റെ ജീവിതത്തില്‍ ഇനി ഇയാളെ കാണാന്‍ താല്‍പര്യമില്ല എന്ന് തീരുമാനിച്ച ആളുകളും ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിട്ടുണ്ട്.

വിന്‍സിയോ നീ വല്യ സൂപ്പര്‍ സ്റ്റാറോ, നിനക്കിപ്പോ സിനിമ വല്ലതും ഉണ്ടോ, എന്നൊക്കെ ചോദിക്കുന്നവര്‍ ഉണ്ട്. അവരോടൊന്നും എനിക്ക് ഒരു ബഹുമാനവും ഇല്ല അവരെയൊന്നും ഞാന്‍ ഒരു വ്യക്തിയായി കണക്കാക്കുന്നതുമില്ല. ഇവര്‍ക്കൊക്കെ വിദ്യാഭ്യാസം ഇല്ലെന്ന് പറയണോ അതോ വിദ്യാഭ്യാസം കൂടി പോയതു കൊണ്ടാണ് എന്ന് പറയണോ എന്ന് അറിയില്ല. വിന്‍സി പറഞ്ഞ ഒരു കാര്യം സത്യമാണ്, ഒരുപക്ഷേ പടം ഇല്ലായിരിക്കാം. ഇപ്പോ ഞാനാണെങ്കിലും എന്നോട് കുറേ പേര് അടുത്ത പ്രോജക്റ്റ് ഏതാ എന്ന് ചോദിച്ചാല്‍ പറയാന്‍ എനിക്ക് പ്രോജക്റ്റ് ഇല്ല. പ്രോജക്റ്റ് ഇങ്ങനെ തുരുതുരാ വന്നുകൊണ്ടിരിക്കുന്ന സാധനം അല്ല. വരുന്നതൊക്കെ നമുക്ക് ഇഷ്ടപ്പെടണം എന്നുമില്ല. ഭയങ്കര മത്സരമുള്ള ഫീല്‍ഡ് ആണ്, എന്തും എങ്ങനെയും ചെയ്യാന്‍ തയാറായ ആള്‍ക്കാരുണ്ട്, അങ്ങനെ അല്ലാത്തവരും ഉണ്ട്. ഇതൊരു ഭയങ്കര വിശാലമായ കാര്യമാണ്. പ്രോജക്റ്റ് ഇല്ലാത്ത കഴിവ് ഇല്ലാത്തതു കൊണ്ടാണ് എന്ന് വിന്‍സിയെ പോലെ ഒരു ആര്‍ട്ടിസ്റ്റിന്റെ മുഖത്ത് നോക്കി എങ്ങനെ പറയാന്‍ പറ്റും? ഒരിക്കലും പറയാന്‍ പറ്റില്ല. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കേണ്ടത് തിരിച്ചാണെന്നാണ്, കാരണം വിന്‍സിക്കൊക്കെ പടം കിട്ടുന്നില്ല എന്നുണ്ടെങ്കില്‍ അവിടെ എന്തോ കുഴപ്പമുണ്ട് എന്നാണ് ചിന്തിക്കേണ്ടത്.

വീഡിയോയുടെ താഴെയുള്ള കുറെ കമന്റുകള്‍ കണ്ടു, ഇങ്ങനെ പലരും മുന്നോട്ട് വന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ എന്ന്. മുന്നോട്ട് വന്നതുകൊണ്ട് കാര്യമില്ല നിങ്ങളും ഓരോരുത്തരും മുന്നോട്ട് വരണം. എന്തുകൊണ്ട് ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇപ്പോള്‍ അവസരം കിട്ടുന്നില്ല, എന്തുകൊണ്ട് ഇന്ന ആര്‍ട്ടിസ്റ്റിനെ ഇപ്പോള്‍ കാണുന്നില്ല എന്നുള്ളത് ചെകഞ്ഞു പോകാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഈ ആര്‍ട്ടിസ്റ്റുകള്‍ ഒക്കെ മുന്നോട്ട് വരും. നമ്മള്‍ പറയില്ലേ മിന്നുന്നതെല്ലാം പൊന്നല്ല എന്ന്, അതുപോലെ തന്നെയാണ് എനിക്ക് പറയാനുള്ളത് നമ്മള്‍ ഈ കാണുന്നതൊന്നുമല്ല യാഥാര്‍ഥ്യം. അത് എല്ലാവരും മനസ്സിലാക്കുക. പലര്‍ക്കും പല രീതിയിലുള്ള മോശ അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാവും, സാധാരണക്കാരന്‍ ആണെങ്കിലും ഇപ്പോ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നവരാണെങ്കിലും ഒക്കെ.

ഞാന്‍ നേരിട്ട ഒരനുഭവം ഉണ്ട്. ഒരു സാഹചര്യത്തില്‍ എന്നോട് വളരെ മോശമായി പെരുമാറുന്നത് കണ്ടപ്പോള്‍ ഞാന്‍ അവിടെനിന്ന് ഇറങ്ങിപ്പോയി. സിനിമയില്‍ വലിയ ഒരു പൊസിഷനില്‍ നില്‍ക്കുന്ന ഒരാള്‍ അപ്പോ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട് ”നീ ആരാ മമ്മൂട്ടിയോ? എന്റെ മുമ്പില്‍ നിന്ന് ഇങ്ങനെ ഇറങ്ങി പോകാന്‍, വാക്ക്ഔട്ട് നടത്താന്‍” എന്ന്. ഒരു കാര്യം എല്ലാവരും മനസിലാക്കേണ്ട കാര്യമുണ്ട്, മമ്മൂട്ടി ആണേലും മോഹന്‍ലാല്‍ ആണേലും, ഞാന്‍ അവരെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഒരാള്‍ക്ക് ബഹുമാനം കിട്ടണമെങ്കില്‍ അത്രയും വലിയ സൂപ്പര്‍സ്റ്റാര്‍ ആകണമെന്നില്ല. നമ്മളോട് മോശമായി പെരുമാറുന്ന ഇടത്തുനിന്ന് ഇറങ്ങിപോകാനും തിരിച്ചുപറയുമുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.

വ്യക്തിപരമായി നമ്മള്‍ ആരാണ് എന്നുള്ളിടത്ത് നമ്മള്‍ നില്‍ക്കണം. അതായത് ഒരു വ്യക്തി എന്നുള്ള നിലയില്‍ ഞാന്‍ ആരാണെന്നുള്ളതും എന്നെ എങ്ങനെ ട്രീറ്റ് ചെയ്യണം എന്നുള്ളതിലും എനിക്കൊരു കാഴ്ചപ്പാടുണ്ട്, അത് തെറ്റിക്കുമ്പോള്‍ ഞാന്‍ പ്രതികരിക്കും. ഇപ്പൊ വിന്‍സി പറഞ്ഞ കാര്യത്തില്‍ എനിക്ക് അദ്ഭുതം ഒന്നുമില്ല. മദ്യപാനം നടത്തിയിട്ട് അല്ലെങ്കില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ട് മോശമായി പെരുമാറുമ്പോള്‍ മറ്റുള്ളവരുടെ അവസ്ഥ ഓര്‍ത്ത് നമുക്ക് ഒന്നും പറയാതെ അവിടെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്, അത്തരം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അത് കാരണം ഷൂട്ട് മുടങ്ങുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വിന്‍സി പറഞ്ഞ കാര്യത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. ആരുടെയും വ്യക്തിപരമായ ജീവിതത്തില്‍ നമ്മള്‍ ഇടപെടില്ല. പക്ഷേ ജോലി ചെയ്യുന്നിടത്ത് ഈ മാതിരി ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിട്ട് അത് വന്നവരെയും നിന്നവരെയും ചുറ്റും വര്‍ക്ക് ചെയ്യുന്നവരെയും എല്ലാം ബുദ്ധിമുട്ടിലാക്കുന്ന കാര്യമായി മാറുന്നത് തെറ്റ് തന്നെയാണ്. എന്തുകൊണ്ട് ഇത് വീണ്ടും സഹിക്കുന്നു, ഇത്രയധികം ആളുകള്‍ ഇവിടെ ഇല്ലാഞ്ഞിട്ടാണോ എത്രയോ പേര് അഭിനയിക്കാന്‍ താല്പര്യമുള്ള ആളുകള്‍ അത്രയും കഴിവുള്ള ആളുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഈ പറയുന്ന കാര്യങ്ങള്‍ ഉപയോഗിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്നുള്ളത് നിങ്ങള്‍ ഓരോരുത്തരുമാണ് ചിന്തിക്കേണ്ടത്.

ഞാന്‍ വിന്‍സിക്ക് പിന്തുണ കൊടുക്കും, വിന്‍സിയെ ഓര്‍ത്ത് എനിക്ക് അഭിമാനം ഉണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആര്‍ട്ടിസ്റ്റാണ് വിന്‍സി, വിന്‍സി ഇത്തരത്തില്‍ തുറന്നു പറഞ്ഞത് ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. വിന്‍സി എപ്പോഴും തുറന്നു പറയുന്ന ആളാണ്, എനിക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടാറില്ല, സിലക്ട് ചെയ്ത് എടുക്കണം എങ്കില്‍ ഒരുപാട് അവസരങ്ങള്‍ വരണം എന്നൊക്കെ. അതാണ് യാഥാര്‍ഥ്യം. സിനിമാ മേഖലയില്‍ നമ്മള്‍ ഓരോരുത്തരും ഒരു പാസിങ് ക്ലോസ്ഡ് ആണ്. ഇത് എത്രയും പെട്ടെന്ന് മനസ്സിലാക്കുന്നോ അത്രയും നല്ലത്. ഈ സംഭവം മുന്നില്‍ നിര്‍ത്തിക്കൊണ്ട് തന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് എനിക്കറിയാവുന്നവരും എനിക്ക് മെസേജ് അയക്കുന്നവരും സുഹുത്തുക്കളും ഒക്കെ അതുമാത്രമേ ചെയ്യൂ എന്ന് പറഞ്ഞിരിക്കരുത്.

നിങ്ങളുടെ ജീവിതം വെറുതെ നശിപ്പിച്ചു കളയരുത്. വരാനുള്ളത് വരും. അഭിനയം ഒരു പാഷന്‍ ആയി നോക്കിക്കൊള്ളൂ. പക്ഷേ പ്രഫഷനല്‍ ആയി എന്തെങ്കിലും ഒരു സ്ഥിരവരുമാനം കണ്ടെത്തണം. സിനിമയുടെ അകത്തുനിന്ന് കണ്ടു മനസിലാക്കിയത് കൊണ്ട് പറയുകയാണ് ഇതൊരു പാസിങ് ക്ലൗഡ് മാത്രമാണ്. ഇന്ന് വര്‍ക്ക് ഉണ്ടാകും ഇന്ന് വാനോളം പുകഴ്ത്തും എന്ന് കരുതി നാളെ അത് ഉണ്ടാകണം എന്നില്ല. നാളെ പണവും പ്രശസ്തിയും ഇല്ലാതാകുമ്പോള്‍ നമുക്ക് ജീവിക്കാനുള്ളത് നമ്മള്‍ കണ്ടെത്തിയേ മതിയാകൂ. എനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് പറഞ്ഞിരിക്കരുത്, നമ്മള്‍ പഠിച്ച എന്തെങ്കിലും പ്രാവര്‍ത്തികമാക്കി ഒരു സ്ഥിരവരുമാനം കണ്ടെത്തണം. അല്ലെങ്കില്‍ ജീവിതം മുഴുവന്‍ ഒരു പ്രഷര്‍ കുക്കറില്‍ ആയിരിക്കും. ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആണ്, ഞാന്‍ ദുബായിലേക്ക് ജോലിക്ക് വന്നപ്പോള്‍ എല്ലാവരും ചോദിക്കുന്നുണ്ട് ആക്ടിങ് നിര്‍ത്തിയോ എന്ന്. ഒരിക്കലുമില്ല അഭിനയം എന്നും എന്റെ പാഷന്‍ ആയിരിക്കും.

എനിക്ക് എന്നോട് തന്നെ മാപ്പ് ചോദിക്കണം! കഴിഞ്ഞ വർഷം സാമന്ത വേണ്ടെന്ന് വെച്ചത് 15 ഓളം ബ്രാൻഡുകളേയും കോടി കണക്കിന് രൂപയും: കാരണമിത്

0
Spread the love

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ താരം പടുത്തുയർത്തിയ ജീവിത വിജയങ്ങൾക്ക് താരത്തിന്റെ ആരാധകർ എന്നും കൈയടിച്ചിട്ടുണ്ട്. ഇത്തരത്തിൽ തനിക്ക് ഏറെ സാമ്പത്തിക നേട്ടമുണ്ടാകുന്ന കാര്യമായിട്ടും നിലപാടിന്റെയും വ്യക്തിത്വത്തിന്റെയും പേരിൽ താൻ വിട്ടുകളഞ്ഞ പരസ്യങ്ങളെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഒരു സമയത്ത് ഇൻഡസ്ട്രിയിലെ താരങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനമായി കണക്കാക്കിയിരുന്നത് വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളും മറ്റുമായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 15 ഓളം ബ്രാൻഡുകളുടെ എൻഡോഴ്സ്മെന്റ് താൻ ഒഴിവാക്കിയിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള എൻഡോഴ്സ്മെന്റ് തന്നിലേക്ക് വരുകയാണെങ്കിൽ മിനിമം 3 ഡോക്ടേഴ്സിനോടെങ്കിലും സംസാരിച്ച് പ്രോഡക്ടിനെ കുറിച്ച് ഉള്ള ഗുണമേന്മ ഉറപ്പിച്ചതിനുശേഷം മാത്രമേ താൻ സഹകരിക്കാറുള്ളു വെന്നും സാമന്ത പറഞ്ഞു.

‘ഞാൻ ഈ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നപ്പോൾ എത്ര പ്രൊജക്ടുകൾ നിങ്ങളിലേക്ക് വന്നു, എത്ര ബ്രാൻഡുകൾ നിങ്ങൾ എൻഡോഴ്സ് ചെയ്യുന്നു, എത്ര ബ്രാൻഡുകൾക്ക് അവരുടെ പ്രൊഡക്ടിന്റെ മുഖമായി നിങ്ങൾ വേണം എന്നതായിരുന്നു വിജയത്തിന്റെ സിംബൽ ആയി പരി​ഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ വലിയ ബ്രാൻഡുകൾ അവരുടെ മുഖമായി എന്നെ പരി​ഗണിക്കുന്ന സമയത്ത് എനിക്ക് അവരോട് ചോദിക്കാൻ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതെന്റെ പ്രശസ്തിയായാണ് ഞാൻ കണ്ടിരുന്നത്. ഇതാണ് വിജയം എന്നാണ് എന്റെ ചുറ്റുമുള്ളവർ പറ‍ഞ്ഞത്. ഇതാണ് ഞാൻ വിജയിച്ചു എന്നതിന്റെ തെളിവ് എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. മാത്രമല്ല ഏറെക്കാലം ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഞാൻ കഴിക്കുകയും ചെയ്തിട്ടുണ്ട്’.

‘എന്റെ ഇരുപതുകളിൽ ഞാൻ എന്ത് തന്നെ കഴിച്ചാലും അതെന്നെ ബാധിക്കില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇന്ന് എനിക്ക് കൂടുതൽ തെറ്റുകളിലേക്ക് പോകാൻ സാധിക്കില്ല. എന്റെ ശരീരത്തോട് ഞാൻ എന്താണ് ചെയ്തത് എന്നതിൽ പഴയ ഞാൻ ഇന്നത്തെ എന്നോട് മാപ്പ് ചോദിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് എന്നെ പിന്തുടരുന്ന പുതിയ ജനറേഷനിലെ ആളുകളോട് ഇത് ചെയ്യരുത് എന്നാണ് ഞാൻ പറയുന്നത്. നിങ്ങളുടെ 20 കളിൽ നിങ്ങൾക്ക് വളരെയധികം എനർജിയുണ്ടാവും എല്ലാത്തരം ഭക്ഷണവും നിങ്ങൾ കഴിക്കും. ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. അതെല്ലാം കുഴപ്പമില്ലെന്ന് നിങ്ങൾ സ്വയം കരുതുകയും ചെയ്യും. പക്ഷേ അത് അങ്ങനെയല്ലെന്ന് എന്റെ ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് ‍ഞാൻ പഠിച്ചത്’.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്ന ആ എൻഡോഴ്സ്മെന്റുകളെല്ലാം കുറേ നാൾ മുമ്പുള്ളതാണ്. കഴിഞ്ഞ വർഷം മാത്രം ഞാൻ വേണ്ടെന്ന് വച്ചത് 15 ഓളം ബ്രാൻ‍ഡുകളാണ്. ഒപ്പം അവർ ഓഫർ ചെയ്ത കോടി കണക്കിന് രൂപയും. ഇപ്പോൾ ‌ഞാൻ അത്തരം പരസ്യങ്ങൾ ചെയ്യുന്നില്ല. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള എൻഡോഴ്സ്മെന്റ് എന്നിലേക്ക് വരുകയാണെങ്കിൽ മിനിമം 3 ഡോക്ടേഴ്സിനോടെങ്കിലും ഞാൻ അതിനെക്കുറിച്ച് പരിശോധിക്കും. 15 ലധികം ബ്രാൻഡുകളെ ഞാൻ ഉപക്ഷിക്കുകയും വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ടുണ്ട്’, സാമന്ത പറഞ്ഞു.

ഇനി പ്രിൻസിപ്പാളും തണുക്കട്ടെ! ചൂട് കുറയ്ക്കാൻ ക്ലാസ് മുറിയിലെ ചുവരിൽ ചാണകം തേച്ച സംഭവം, പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ചാണകം തിരിച്ച് തേച്ച് വിദ്യാർത്ഥികൾ

0
Spread the love

ചൂട് കുറയ്ക്കാനെന്ന പേരിൽ കോളേജിലെ ക്ലാസ് മുറിയുടെ ചുമരില്‍ ചാണകം തേച്ച പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ചാണകം തേച്ച് പ്രതിഷേധിച്ച് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍. ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ ലക്ഷ്മിബായ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രത്യുഷ് വത്സലയാണ് വേനല്‍ക്കാലത്ത് ചൂടിനെ മറികടക്കാനുളള പരമ്പരാഗതമായ വഴിയെന്ന് വിശേഷിപ്പിച്ച് കോളേജിലെ ക്ലാസ്മുറിയുടെ ചുമരില്‍ ചാണകം തേച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിനുപിന്നാലെയാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് റോണക് ഖത്രിയും വിദ്യാര്‍ത്ഥികളുമെത്തി പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ചാണകം തേച്ചത്.

ലക്ഷ്മിബായ് കോളേജിലെ പഴയ സി ബ്ലോക്കിലാണ് ‘ചാണക പരീക്ഷണം’ നടന്നത്. ‘വേനല്‍ കടുത്ത സാഹചര്യത്തില്‍ ചൂട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാണകം തേയ്ക്കുന്നത്. ചാണകം തേച്ചാല്‍ ചൂട് കുറയുമെന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യംകൂടെയുണ്ട്. ഒരാഴ്ച്ചയ്ക്കുശേഷം ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും. ക്ലാസ് മുറി ഉടന്‍ തന്നെ പുതിയ രൂപത്തില്‍ കാണാം. ഇവിടുത്തെ അധ്യാപകാനുഭവങ്ങള്‍ മനോഹരമാക്കാനുളള ശ്രമത്തിലാണ്’ എന്നായിരുന്നു നടപടിയെക്കുറിച്ച് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. ക്ലാസ് മുറിയില്‍ ചാണകം തേച്ച പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ക്ലാസ് മുറിയില്‍ ചാണകം തേയ്ക്കാന്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് റോണക് ഖത്രി പറഞ്ഞു. ‘പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിറവേറ്റുകയാണ് ചെയ്യേണ്ടിയിരുന്നത്. ക്ലാസ് മുറികളില്‍ ചൂടിനെ മറികടക്കാന്‍ എയര്‍ കണ്ടീഷനുകള്‍ നല്‍കുന്നതിനുപകരം ചാണകം പുരട്ടുകയാണ് അവര്‍ ചെയ്തത്. ഞങ്ങള്‍ ക്ലാസ് മുറിയിലെത്തുമ്പോള്‍ രൂക്ഷമായ ചാണകത്തിന്റെ മണമായിരുന്നു അവിടം മുഴുവന്‍. അവിടെ ക്ലാസുകളൊന്നും നടന്നിരുന്നില്ല. കോളേജില്‍ കുടിവെളളമടക്കമുളള അടിസ്ഥാന സൗകര്യങ്ങളില്ല. അപ്പോഴാണ് പ്രിന്‍സിപ്പാള്‍ ചാണകമുപയോഗിച്ചുളള വലിയ ഗവേഷണത്തെക്കുറിച്ച് സംസാരിക്കുന്നത്. ആദ്യം വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണം’- റോണക് ഖത്രി പറഞ്ഞു

പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ചാണകം പുരട്ടുന്നതിന്റെ വീഡിയോയും റോണക് ഖത്രി എക്‌സില്‍ പങ്കുവെച്ചിരുന്നു. പ്രിന്‍സിപ്പാളിന്റെ മുറി അവര്‍ ഉപയോഗിച്ച അതേ മെറ്റീരിയല്‍ ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്യാന്‍ തങ്ങള്‍ സഹായിച്ചെന്നും മാഡം ഇനി ഓഫീസ് മുറിയില്‍ നിന്ന് എസി മാറ്റി ചാണകം പുരട്ടിയ, പ്രകൃതിദത്തമായ അന്തരീക്ഷത്തിലിരുന്ന് ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റോണക് എക്‌സില്‍ കുറിച്ചു.

ഓട്ടോഡ്രൈവറായി നിവിൻ പോളി; ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
Spread the love

നിവിൻ പോളിയെ നായകനാക്കി താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഡോൾബി ദിനേശൻ. ദിനേശൻ എന്ന ഓട്ടോഡ്രൈവറു‌ടെ വേഷമാണ് നിവിന്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്ത്.

ആയിരത്തൊന്നു നുണകൾ, സർക്കീട്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് താമർ. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോൺ വിൻസെന്റാണ് സംഗീതം. പ്രോഡക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റർ നിഥിൻ രാജ് ആരോൾ. അനിമൽ ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ സൗണ്ട് വിഭാഗം കൈകാര്യം ചെയ്ത സിങ്ക് സിനിമ ഡോൾബി ദിനേശനിലൂടെ മലയാളത്തിലേക്ക് എത്തുന്നു

മേയ് മദ്ധ്യത്തിൽ ചിത്രീകരണം ആരംഭിക്കും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. താമറിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായ സർക്കീട്ട് നിർമ്മിച്ചതും അജിത് വിനായക ഫിലിംസ് ആണ്. അതേസമയം നിവിൻ പോളി നായകനായി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ലിജോ മോൾ ജോസ് ആണ് നായിക. അഭിമന്യു തിലകൻ, സംഗീത് പ്രതാപ്, അശ്വന്ത് ലാൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബോബി സഞ്ജയ് രചന നിർവഹിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മേയ് 4ന് ബേബി ഗേളിന്റെ തുടർചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. ഒരുമാസത്തെ ചിത്രീകരണം കൊച്ചിയിലുണ്ട്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts