Home Blog Page 5

‘എല്ലാം കാലം തെളിയിക്കും, അപ്പൻ ഉണ്ടെടാ കൂടെ’!! കഞ്ചാവുമായി പിടിയിലായ മകനെ പിന്തുണച്ച് ടിനി ടോം

0
Spread the love

കഞ്ചാവ് കൈവശംവെച്ച കേസിൽ അറസ്റ്റിലായ മകൻ ആദം ഷീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടിനി ടോം. ഫെയ്സ്ബുക് കുറിപ്പിലാണ് മകന് പിന്തുണയര്‍പ്പിച്ച് ടിനി രംഗത്തുവന്നത്. എംജി സര്‍വകലാശാല കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം പങ്കുവച്ചാണ് കുറിപ്പ്. എല്ലാം കാലം തെളിയിക്കുമെന്നും അപ്പൻ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു.

‘മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴും എന്റെ ഹീറോയാണ്. സങ്കീർത്തനം 91: അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ’, ടിനി കുറിച്ചു.

ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ ആയിരുന്നു ടിനി ടോം. ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസംഗം വലിയ ചർച്ചയായിരുന്നു.

വിജയ്ക്ക് തൃഷയോട് പ്രണയം ഉണ്ടായിരിക്കും പക്ഷേ നടിക്ക് ബന്ധം ആ നടനോട്! അവർ അമിതാഭ് ബച്ചനും രേഖയും പോലെ

0
Spread the love

തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന വാർത്ത വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിവാഹമോചന ഹർജിയിൽ മറ്റൊരു പ്രമുഖ നടിയുമായുള്ള വിവാഹേതരബന്ധമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് നടനെതിരെ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021-ൽ ഈ ബന്ധം താൻ കണ്ടുപിടിച്ചുവെന്നും പിന്നാലെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഇപ്പോൾ സം​ഗീത പറഞ്ഞ പ്രമുഖ നടി ആരെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.

കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയായ വിജയും തൃഷയും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാൽ വിവാഹ മോചന ഹർജിയിലെ മറ്റൊരു നടി പരാമർശം കൂടയായപ്പോൾ തൃഷയ്‌ക്കെതിരെ വിമർശനം ശക്തമായിരിക്കുകയാണ്.

അതേസമയം പലരും കരുതുന്നത് പോലെ തൃഷ വിജയ്യുമായി ബന്ധത്തിൽ അല്ലെന്നും വിജയ്ക്കാണ് തൃഷയോട് ഇഷ്ടമെന്നും എന്നാൽ നടി തമി‌ഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി കടുത്ത പ്രണയത്തിലാണെന്നും പറയുകയാണ് ഗായിക സുചിത്ര. ‘വിജയ്ക്ക് തൃഷയോട് പ്രണയം ഉണ്ടായിരിക്കും. പക്ഷേ തൃഷയ്ക്ക് വിജയോട് പ്രണയമില്ല. തൃഷയ്ക്ക് ഇഷ്ടം ഉദയനിധി സ്റ്റാലിനെയാണ്. തൃഷയ്ക്ക് ധനുഷിനെയാണ് ഇഷ്ടമെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ തൃഷയുടെ ട്രൂ ലൗ ഉദയനിധിയാണ്. സ്റ്റാലിന്റെ മരുമകൾ ആവേണ്ടതായിരുന്നു. ഉദയനിധിയും തൃഷയും അമിതാഭ് ബച്ചനും രേഖയും പോലെയാണ്.തൃഷ ആരെയും വിവാഹം കഴിക്കില്ല. വിവാഹത്തിനും അപ്പുറമാണ് അവരുടെ പ്രണയം. വരുൺ മണിയനുമായി വിവാഹം വരെ തൃഷ എത്തിയിട്ട് അത് നിന്നില്ലേ?. അത് നിർത്തിച്ചത് ഉദയനിധി സ്റ്റാലിനാണ്. ധനുഷിനെ കൊണ്ടും വിജയെ കൊണ്ടും അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല. ഉദയനിധിയ്ക്ക് മാത്രമേ അത്തരമൊരു കാര്യം ചെയ്യാൻ കഴിയും’- സുചിത്ര പറഞ്ഞു.

പണിതെടുത്തത് 10 മാസത്തോളം സമയമെടുത്ത് സൂക്ഷ്മമായി; വില ഇത്രയും കോടികളോ!? രശ്മികയും വിജയ്‌യും ധരിച്ച ആഭരണങ്ങളെ കുറിച്ചറിയാം..

0
Spread the love

തെന്നിന്ത്യ ആഘോഷിച്ച താര വിവാഹമായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂസ് ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വളരെ രാജകീയമായി തന്നെയാണ് നടന്നത്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിന് ധരിച്ച ആഭരങ്ങളുടെ വിലയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

ഏകദേശം മൂന്നു കിലോഗ്രാം ഭാരമുള്ള ആഭരണങ്ങളാണ് ഇരുവരും വിവാഹത്തിന് ധരിച്ചതെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ കോകാപേട്ടിലുള്ള പ്രശസ്തമായ ശ്രീ ജ്വല്ലേഴ്സാണ് ഈ അപൂർവ ആഭരണശേഖരം രൂപകൽപ്പന ചെയ്തത്. എൻ.ഡി.ടി.വി റിപ്പോർട്ട് പ്രകാരം ഏകദേശം പത്തു മാസത്തോളം സമയമെടുത്താണ് അതിസൂക്ഷ്മമായ കൊത്തുപണികളോടു കൂടിയ ഈ ആഭരണങ്ങൾ നിർമ്മിച്ചെടുത്തത്. നാല് കോടി മുതല്‍ ഏഴ് കോടി വരെയാണ് ആഭരണത്തിന് ചെലവായ തുക എന്നാണ് റിപ്പോട്ടുകളിൽ പറയുന്നത്.

സാധാരണ വിവാഹങ്ങളിൽ വധുവിനാണ് ആഭരണങ്ങൾക്ക് പ്രാധാന്യം നൽകാറുള്ളതെങ്കിലും, ഇവിടെ വിജയ് ദേവരകൊണ്ടയുടെ വേഷവിധാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുപക്ഷെ രശ്‌മികയെക്കാൾ ആരാധകർ കണ്ണുവെച്ചത് വിജയ് ദേവരകൊണ്ടയുടെ കോസ്റ്റ്യുമിൽ ആകാം. സ്ത്രീകള്‍ക്ക് മാത്രമേ കല്യാണത്തിന് ആഭരണം വേണ്ടൂ എന്ന ധാരണ തിരുത്തിച്ചതായിരുന്നു വിജയ് ദേവരകൊണ്ടയുടെ ആഭരണങ്ങളും വസ്ത്രയും.

ക്രിക്കറ്റ് താരം വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന ഒരു റെക്കോർഡ് ഈ താരജോഡികൾ തിരുത്തിയിട്ടുണ്ട്. ഒരു ഇന്ത്യൻ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച പോസ്റ്റ് എന്ന റെക്കോർഡ് ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. 2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച 22.8 മില്യൺ ലൈക്കുകളെയാണ് രശ്മികയുടെ വിവാഹ പോസ്റ്റ് മറികടന്നത്. വെറും 48 മണിക്കൂറിനുള്ളിൽ 24 മില്യണിലധികം ലൈക്കുകൾ ഈ ചിത്രങ്ങൾക്ക് ലഭിച്ചു. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട രണ്ടാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റായും താരവിവാഹചിത്രങ്ങൾ മാറി.

വിജയ്‌യെ സോഷ്യൽ മീഡിയയിൽ അൺ ഫോളോ ചെയ്‌ത്‌ മകൻ ?

0
Spread the love

വിജയ്-സം​ഗീത വിവാഹമോചന വാർത്തയാണ് ഇപ്പോൾ സിനിമാ മേഖലയിലേയും തമിഴ്നാട് രാഷ്ട്രീയത്തിലേയും പ്രധാന ചർച്ച വിഷയം. വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ വിജയ്‌യുടെ മകനായ സഞ്ജയ് ജെയ്സൺ സോഷ്യൽ മീഡിയയിൽ അച്ഛനെ അൺഫോളോ ചെയ്തിരിക്കുകയാണ്. കാല്‍നൂറ്റാണ്ട് പിന്നിട്ട വിജയ്-സംഗീത ദാമ്പത്യത്തില്‍ 25 ഉം 20 ഉം വയസ്സ് പ്രായമായ രണ്ട് മക്കളുമുണ്ട് ദിവ്യ സാഷയും ജേസണ്‍ സഞ്ജയ്‌യും

വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ് വാർത്തകള‍ിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന കൂട്ടത്തിലാണ്. സഞ്ജയ് സിനിമാ സംവിധയകനായി അരങ്ങേറാൻ ഒരുങ്ങുകയാണ്. ലൈക പ്രൊഡക്ഷന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ജെയ്സൺ സഞ്ജയ് ആണ്. ഇതിനിടയിലാണ് വിജയിയും സംഗീതയും വേർപിരിയാൻ ഒരുങ്ങുന്നത്. തമിഴിലെ ഏറ്റവും ശക്തമായ ദമ്പതികളെന്ന് വിശേഷിപ്പിച്ചിരുന്ന ഇവരുടെ 26 വര്‍ഷത്തെ ദാമ്പത്യമാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിജയ് ഇതുവരെ വിവാഹ മോചനത്തിന് തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വിജയ്–സംഗീത ദമ്പതികള്‍ കഴിഞ്ഞ രണ്ട് വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 മുതല്‍ വിജയിക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും ഈ ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും വിജയ് അത് തുടര്‍ന്നു എന്നുമാണ് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നത്. ഇത് വിശ്വാസവഞ്ചനയ്ക്ക് തുല്യമാണെന്നും അവര്‍ ആരോപിക്കുന്നു. വിവാഹജീവിതം തിരിച്ചെടുക്കാനാകാത്ത വിധം തകരുകയും കടലാസില്‍ മാത്രം നിലനില്‍ക്കുകയും ചെയ്യുന്നു എന്നാണ് സംഗീത വിശേഷിപ്പിച്ചത്.

‘സിനിമ അവസാന മിനുക്കുപണികളിൽ; ലോകത്തെ കാണിക്കാൻ സാധിച്ചില്ല, അവൻ മടങ്ങി;’ നോവായി നിതീഷ്

0
Spread the love

കഴിഞ്ഞദിവസം അന്തരിച്ച യുവസംവിധായകൻ നിതീഷ് സുധ (32)യെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടൻ ഇർഷാദ് അലി. ആദ്യചിത്രത്തിന്റെ ജോലികൾ അവസാനത്തോട് അടുക്കുമ്പോഴായിരുന്നു നിതീഷിന്റെ അകാലവിയോഗം. പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിതീഷ് പിന്നീട് മരിക്കുകയായിരുന്നു.

നിതീഷ് സംവിധാനംചെയ്ത ‘പിടിവാശി’ എന്ന ഹ്രസ്വചിത്രത്തിൽ ഇർഷാദ് അലി പ്രധാനവേഷംചെയ്തിരുന്നു. ‘മലയാളി മെമ്മോറിയൽ’ എന്ന ചിത്രത്തിന്റെ അവസാനവട്ട ജോലികൾ ബാക്കിനിൽക്കെയാണ് മരണം. കഴിഞ്ഞവർഷം മാർച്ചിൽ തുടങ്ങി ഏപ്രിലിൽ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. വ്യക്തിപരമായ നഷ്ടത്തേക്കാൾ തന്നെ നോവിക്കുന്നത് നിതീഷ് ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെപോയെ സിനിമകളുമാണെന്ന് ഇർഷാദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഇർഷാദ് അലിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

അവൻ പോയി…

എനിക്കവൻ ആരായിരുന്നു?

അവന് ഞാൻ ആരായിരുന്നു?

ഇത്തരം ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തി ഇല്ല…

സിനിമയെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന,

ധാരാളം എഴുതുന്ന,

ധാരാളം വായിക്കുന്ന,

നേട്ടങ്ങൾക്ക് വേണ്ടി തന്റെ നിലപാടുകളിൽ വെള്ളം ചേർക്കാതിരുന്ന

ഒരു ചെറുപ്പക്കാരനാണ് പെട്ടെന്ന് കണ്മുന്നിൽ അങ്ങ് ഇല്ലാതായി പോയത്…

സിനിമകളിൽ സജീവമായതിന് ശേഷം ഞാൻ ഷോർട്ട് ഫിലിമുകൾ ഒന്നും ചെയ്തിരുന്നില്ല…

ഒരു ദിവസം കോട്ടക്കലിൽ നിന്ന് അവന്റെ വിളി വരുന്നു…

‘ഇക്കാ… എന്റെ പേര് നിതീഷ്. എനിക്കൊരു ഷോർട് ഫിലിം ചെയ്യണം… ഇക്കയാണ് അതിൽ അഭിനയിക്കുന്നത്….’

സ്വന്തം സ്‌ക്രിപ്റ്റിൽ അവനുള്ള ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി.

ഞാൻ ആ പ്രൊജക്റ്റിൽ സഹകരിക്കുമെന്ന് അവനുറപ്പായിരുന്നു!

അവൻ സ്‌ക്രിപ്റ്റ് അയച്ചു.

വായിച്ചപ്പോൾ ഇത് ചെയ്യാൻ ഇവിടെ ഞാനല്ലാതെ ഇഷ്ടം പോലെ ആളുകൾ ഉണ്ടെന്ന് മനസ്സിൽ തോന്നിയെങ്കിലും

അവരാരും ചെയ്യേണ്ടെന്ന് ഞാനും തീരുമാനിച്ചു.

അത്രമേൽ ആ തിരക്കഥ എന്നെ ആകർഷിച്ചിരുന്നു.

അങ്ങനെയാണ് ‘പിടിവാശി’ എന്ന ഷോർട്ട് ഫിലിം ഉണ്ടാകുന്നത്.

നല്ല ധാരണയോടെ സിനിമയെ സമീപിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ.

അവരെയെല്ലാം വലുപ്പ ചെറുപ്പമില്ലാതെ കൂടെ ചേർത്തു നിർത്തി അവൻ ആ ഷോർട്ട് ഫിലിം പൂർത്തിയാക്കി. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു അത് ഇന്നും ഇറങ്ങിയിട്ടില്ല.

ആ വർക്കിൽ നിന്നാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്.

പിന്നീട്, 2024ലെ IFFK കാലത്താണ് അവനെന്നോട് ‘മലയാളി മെമ്മോറിയലി’ന്റെ കഥ പറയുന്നത്.

സോനുവും

അസ്ലമും ബേസിലും കൂടെ നിന്നത് കൊണ്ട് അവന്റ സ്വപ്‌നത്തിലേക്കു വേഗത്തിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങി, ഏപ്രിലിൽ പൂർത്തിയാക്കുകയും ചെയ്തു.

സിനിമ അതിന്റെ അവസാന മിനുക്കുപണികളിലാണ്…

പക്ഷേ,

അത് ഇറക്കാനോ ലോകത്തെ കാണിക്കാനോ

ഒന്നും അവനു സാധിച്ചില്ല…

അതിനു മുൻപേ അവൻ മടങ്ങി…

തന്റെ കഠിനാധ്വാനം ലോകം കാണുന്നത് കാണാൻ അവൻ കാത്തുനിന്നില്ല. വ്യക്തിപരമായ നഷ്ടത്തേക്കാൾ ഉപരി, എന്നെ നോവിക്കുന്നത്,

അവന്റെ ഉള്ളിൽ ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെ പോയ അവന്റെ സിനിമകളുമാണ്.

അവൻ ചെയ്തു വെച്ച സിനിമകൾ എങ്കിലും ലോകം കാണണം…

അവനുവേണ്ടി ചെയ്യാൻ ഇനിയതല്ലേ ബാക്കിയുള്ളൂ!

32 വർഷത്തെ ജീവിതത്തിനിടയിൽ

അവനുള്ളിൽ ഏറ്റവും തിളക്കത്തോടെ ജ്വലിച്ച സ്വപ്‌നമാണ് അവന്റെ സിനിമ.

ആ തിരികെടാതെ കാക്കണം…

‘കേരള സ്റ്റോറി 2’ കാണാൻ കേരളത്തിലാളില്ല; തിയറ്ററുകൾ കാലി, പലയിടത്തും ഷോകൾ റദ്ദാക്കി

0
Spread the love

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയ കേരള സ്റ്റോറി 2 സിനിമ കാണാൻ കേരളത്തിലെ തിയറ്ററുകളിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിം​ഗ് കണക്ക് വളരെ കുറവാണ്. കോഴിക്കോട് റീഗൽ തിയേറ്ററിൽ ബുക്ക്‌ ചെയ്തത് രണ്ടു പേർ മാത്രമാണ്. ഇതോടെ ഷോ ക്യാൻസൽ ചെയ്തു.ഇന്ന് രാവിലെ 10.30 നാണ് കൊച്ചിയിൽ ആദ്യ ഷോ ആരംഭിച്ചത്. നഗരത്തിൽ 9 ഇടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഷേണായീസ് തിയറ്ററിൽ 10. 30 ന് ഷോ ഉണ്ടായിരുന്നെങ്കിലും ചിത്രം കാണാൻ ആരും എത്തിയില്ല. ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ മൂന്ന് പേരും പിവിആറിൽ രണ്ട് പേരുമാണ് ചിത്രം ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നത്. ഇന്നലെ രാത്രിയോടെയാണ് സിനിമയുടെ ആഗോള റിലീസ് നടന്നത്. 50 തിലധികം സ്‌ക്രീനുകളിലേക്കാണ് ചിത്രം എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി തന്നെ 90 ശതമാനം തിയറ്ററുകളിലും ആളുകൾ ഇല്ലായിരുന്നു. ഇന്നലെ രാത്രിയിൽ കോഴിക്കോട് നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കിയിരുന്നു. കോഴിക്കോട് റീ​ഗൽ തിയറ്ററിലാണ് പ്രദർശനം കാൻസൽ ചെയ്തത്. രണ്ട് പേർ മാത്രമാണ് സിനിമയ്ക്ക് ബുക്ക് ചെയ്തിരുന്നത്. രാത്രി പത്ത് മണിയോടെ പ്രദർശിപ്പിക്കേണ്ട ഷോയ്ക്ക് ആളില്ലാത്തതിനെ തുടർന്ന് തിയറ്റർ അധികൃതർ ഷോ കാൻസൽ ചെയ്തതായി അറിയിക്കുകയായിരുന്നു. കേരള സ്റ്റോറിയുടെ ആദ്യ ഭാഗവും കേരളത്തിലെ തിയറ്ററുകളിൽ വൻ പരാജയമായിരുന്നു.

വിജയ്‌യുടെ ഭാവിയും ഒരു കുടുംബവും നശിപ്പിച്ചു; സംഗീതയുടെ ‘മറ്റൊരു നടിയുമായി ബന്ധം’ പരാമർശത്തിന് പിന്നാലെ തൃഷയ്ക്കെതിരെ വ്യാപക വിമർശനം

0
Spread the love

തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന വാർത്ത വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിവാഹമോചന ഹർജിയിൽ മറ്റൊരു പ്രമുഖ നടിയുമായുള്ള വിവാഹേതരബന്ധമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് നടനെതിരെ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021-ൽ ഈ ബന്ധം താൻ കണ്ടുപിടിച്ചുവെന്നും പിന്നാലെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. എന്തായാലും ഈ വിവരങ്ങൾ അടങ്ങിയ ഹർജിയിലെ വിശദാംശങ്ങൾ പുറത്തുവന്നതോടെ നടന്റെ രാഷ്ട്രീയ ഭാവിയ്ക്കും വ്യക്തി ജീവിതത്തിലും വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം സം​ഗീത പറഞ്ഞ പ്രമുഖ നടി ആരെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.

അതേസമയം കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയായ വിജയും തൃഷയും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാൽ ഇക്കഴിഞ്ഞ നടന്റെ പിറന്നാളിനും മറ്റുമായി തൃഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പല ഫോട്ടോകളും താരത്തിന് പ്രതികൂലമായി മാറിയിരുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമർശനങ്ങൾ നടിക്കും നേരിടേണ്ടിവന്നിരുന്നു. എല്ലാത്തിനും പിന്നാലെ സംഗീതയുടെ ‘മറ്റൊരു നടി’ പരാമർശം കൂടിയായപ്പോൾ നടിക്കെതിരെ വിമർശനം ശക്തമാക്കുകയാണ് ആരാധകർ.നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് തഴെ കടുത്ത ഭാഷയിലാണ് ആളുകൾ കമന്റുകൾ ഇടുന്നത്.

‘ജസ്റ്റിസ് ഫോർ സം​ഗീത’ എന്ന ഹാഷ്ടാ​ഗും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു കുടുംബം നശിപ്പിച്ചു, നിങ്ങൾക്ക് എന്തിന്റെ കേടാണ് , വിജയ്‌യുടെ ഭാവി നശിപ്പിച്ചു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ എത്തുന്നത്.

‘ദി കേരളാ സ്റ്റോറി 2’ന് പ്രദർശനാനുമതി; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്

0
Spread the love

വാദ ചിത്രം ‘ദി കേരളാ സ്റ്റോറി 2’ന് പ്രദർശനാനുമതി. ചിത്രത്തിന്‍റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേരള സ്റ്റോറി ടു റിലീസ് തടഞ്ഞ സംഭവത്തെ തുടർന്ന് നിർമ്മാതാക്കൾ അടിയന്തര നീക്കം നടത്തുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു. ചിത്രത്തിന്റെ ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹർജികൾ ഫയൽ ചെയ്തതെന്ന് നിർമാതാവ് കോടതിയിൽ വാദിച്ചു. കേരള സ്റ്റോറി ഒന്നാം ഭാഗം ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണെന്നും സിബിഎഫ്സി സെൻസർ സർട്ടിഫിക്കേറ്റ് നൽകിയ സിനിമയാണെന്നുമാണ് നിർമാതാക്കളുടെ വാദം. ചില സാമൂഹിക വിപത്തുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. കഥ സംവിധായകന്റേതാണ്. കേരളത്തെ അപമാനിക്കുന്നില്ല. സാമൂഹിക വിപത്തുകൾ പ്രോത്സാഹിപ്പിക്കുന്ന ആളുകൾക്കെതിരെ സംസാരിക്കുന്ന സിനിമയാണിത്. ഒരു മതം പൂർണമായി അല്ല അതിലെ ഒരു വിഭാഗം ആളുകളാണ് ഈ സാമൂഹിക വിപത്തിന് പിന്നിലുള്ളത്. അവരെ കുറിച്ചാണ് സിനിമ പറയുന്നതെന്നും നിർമാതാക്കൾ കോടതിയിൽ പറഞ്ഞു. സാമുദായിക സൗഹാർദ്ദത്തെ സിനിമ തകർക്കുന്നില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം സുപ്രീം കോടതിയും ഭരണഘടനയും ഉറപ്പ് നൽകുന്നതാണെന്നുമാണ് ഹർജി പരിഗണിക്കവേയുള്ള നിർമാതാക്കളുടെ വാദം. ചിത്രം റിലീസ് ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും പറഞ്ഞു.

സിനിമ പ്രഥമദൃഷ്ട്യ മത സൗഹാര്‍ദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്‍റെ റിലീസ് പതിനഞ്ച് ദിവസത്തേക്ക് തടഞ്ഞത്. സാമുദായിക ഐക്യത്തിന് പേരുകേട്ട കേരളത്തെ ആഗോള തലത്തില്‍ മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി ചിത്രീകരിക്കാന്‍ സിനിമ കാരണമാകുമെന്നും ഈ ഘടകങ്ങളൊന്നും സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ‘ദി കേരളാ സ്റ്റോറി 2വിന്‍റെ റിലീസ് തടഞ്ഞത്.

ഒരു നടിയുമായി വിവാഹേതരബന്ധം! വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു

0
Spread the love

മിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ട്. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. അന്ന് തന്നെ വാദം കേൾക്കാനും കോടതി തീരുമാനിച്ചതായാണ് വിവരം.

ഗുരുതരമായ ആരോപണങ്ങളാണ് സംഗീത വിജയ്‌ക്കെതിരെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് എന്നാണ് വിവരം. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നു എന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു. 2021-ൽ ഈ ബന്ധം സംഗീത കണ്ടുപിടിച്ചു. ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അദ്ദേഹം അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളുണ്ട്. 1954-ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. ഈ നിയമത്തിലെ 27(1)(എ), 27(1)(ഡി) വകുപ്പുകൾ പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹേതരബന്ധം, ക്രൂരത എന്നീ കാരണങ്ങളാൽ വിവാഹമോചനം തേടാൻ അനുവദിക്കുന്ന വകുപ്പുകളാണ് ഇത്.അതേസമയം സംഗീതയോ വിജയ്‌യോ ഇതേക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ചവറ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദയവ് ചെയ്ത് വെരിഫൈ ചെയ്യുക’; ദിലീപുമായി ചിത്രമെന്ന വാർത്ത മുളയിലേ നുള്ളി സംവിധായകന്‍ ചിദംബരം

0
Spread the love

വ്യാജ വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ ചിദംബരം. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ പാന്‍ ഇന്ത്യന്‍ ഹിറ്റൊരുക്കിയ സംവിധായകനാണ് ചിദംബരം. തന്റെ അടുത്ത സിനിമയ്ക്കായി ചിദംബരം ദിലീപുമായി കൈ കോര്‍ക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് ചിദംബരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയിയലൂടെയാണ് സംവിധായകന്റെ പ്രതികരണം.ദിലീപും മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരവും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നു. ഇതൊരു സര്‍വൈര്‍ ത്രില്ലര്‍ ആയിരിക്കും എന്നുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് വ്യാജവാര്‍ത്തയാണെന്ന് ചിദംബരം അറിയിച്ചത്.

”ചവറ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദയവ് ചെയ്ത് വെരിഫൈ ചെയ്യുക. പിന്നെ, ഞാനൊരു സര്‍വൈവല്‍ ത്രില്ലര്‍ സ്‌പെഷ്യലിസ്റ്റല്ല” എന്നും ചിദംബരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിട്ടുണ്ട്. ഇതോടെ ദിലീപ് ചിത്രവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്.

ജാന്‍ ഏ മനിലൂടെയാണ് ചിദംബരം സംവിധാനത്തിലേക്ക് കടക്കുന്നത്. പിന്നാലെ വന്ന മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറി. ബാലന്‍ ആണ് ചിദംബരത്തിന്റെ പുതിയ ചിത്രം. ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ ആണ് സിനിമയുടെ രചന. പിന്നാലെ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts