Home Blog Page 6

ചൂട് കനക്കുന്നു! നിര്‍ജ്ജലീകരണം തടയാൻ നിങ്ങളുടെ ദിവസത്തിൽ ഉൾപ്പെടുത്തൂ ഈ പാനീയങ്ങൾ..

0
Spread the love

വേനൽച്ചൂടിനു കാഠിന്യമേറുന്നതനുസരിച്ച് ശരീരത്തിൽ വെള്ളം കുറയാനും നിര്‍ജ്ജലീകരണം ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. അത്തരത്തില്‍ നിര്‍ജ്ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

തണ്ണിമത്തൻ ജ്യൂസ്

92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നത് ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തില്‍ ജലാംശം നിലനിർത്തുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

ഓറഞ്ച് ജ്യൂസ്

റ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നതും നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഇളനീര്

പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.

. പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.

മാമ്പഴ ജ്യൂസ്

വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ മാമ്പഴ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നതും നല്ലതാണ്. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

പ്രണയബന്ധത്തിൽ നിന്നും അപ്രതീക്ഷിതമായി നടൻ പിൻവാങ്ങി; ശോഭന ഇന്നും ഒറ്റയ്ക്കായി പോയതിന്റെ കാരണം ആ സൂപ്പർസ്റ്റാർ

0
Spread the love

ഒരു ശരാശരി മലയാളിയോട് ഇഷ്ട നടി ആരെന്ന് ചോദിച്ചാൽ ഇടം വലം നോക്കാതെ പറയുക ഈ മൂന്നു പേരുകൾ ആയിരിക്കും ഉർവശി, ശോഭന, മഞ്ജു വാര്യർ. അന്നും ഇന്നും മുഖ്യധാര നടിമാരായി തിളങ്ങിനിൽക്കുന്ന പ്രതിഭാ രത്നങ്ങൾ. അഭിനയത്തിന്റെ കാര്യത്തിൽ ആയാലും ആരാധക പിന്തുണയുടെ കാര്യത്തിലായാലും താര പദവിയുടെ കാര്യത്തിലായാലും മൂവരും 2020കളിലെ നായികമാരേക്കാളും എത്രയോ മുന്നിലാണ്.

മനോജ് കെ ജയനുമായുള്ള ആദ്യവിവാഹം വേർപ്പെടുത്തിയ ശേഷം രണ്ടാം പങ്കാളിയുമായി സന്തോഷമായി ജീവിക്കുകയാണ് ഉർവശി ഇപ്പോൾ. ഈ ബന്ധത്തിൽ താരത്തിന് ഒരു മകനും ഉണ്ട്. ദിലീപുമായി വേർപിരിഞ്ഞ ശേഷം വലിയ വലിയ സിനിമ സ്വപ്നങ്ങളുടെ ഭാഗമാകുകയാണ് മഞ്ജു വാര്യർ റിപ്പോർട്ട്. എന്നാൽ ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ വരുതിയിലാക്കിയ മാതക സൗന്ദര്യമായിരുന്നിട്ടുകൂടി എന്തുകൊണ്ട് ശോഭന ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നില്ല എന്നത് ഇന്നും ചോദ്യമാണ്.

ചെറുപ്പം മുതലേ നൃത്തം പഠിച്ച ശോഭന നര്‍ത്തകിയായി തിളങ്ങിനില്‍ക്കുമ്പോഴാണ് സിനിമയിലെത്തിയത്. അഭിനയത്തേക്കാളും ക്ലാസിക്കല്‍ നൃത്തത്തിനാണ് നടി എന്നും മുന്‍ഗണന കൊടുക്കാറുള്ളത്. നടി ഒറ്റത്തടിയായി ജീവിതം തുടങ്ങിയതിന് പിന്നിലും ഒരു കുട്ടിയെ ദത്തെടുത്ത അമ്മയാകാനുള്ള സ്വപ്നം സഫലീകരിച്ചതിനും പിന്നിൽ വേദനിപ്പിക്കുന്ന ഒരു പ്രണയ നൈരാശ്യം ഉണ്ടെന്നാണ് റിപ്പോർട്ട്‌.

ഇൻഡസ്ട്രിയിൽ തിളങ്ങി നിന്ന സമയത്ത്താരത്തിന് ഒരു നടനുമായി പ്രണയബന്ധം ഉണ്ടായിരുന്നു എന്നും ശോഭന വളരെ ആത്മാർത്ഥമായി ബന്ധത്തിൽ നിന്നെങ്കിലും നടൻ പിന്മാറിയതോടെ ഇത് അവസാനിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിൽ മനംനൊന്ത് താരം ഇനിയൊരു കുടുംബജീവിതം വേണ്ടെന്ന് കടുത്ത തീരുമാനം എടുക്കുകയായിരുന്നു എന്നും അങ്ങനെയാണ് ദത്ത് മകൾ എന്ന തീരുമാനം ഒക്കെ വരുന്നതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ആരായിരുന്നു ശോഭനയുടെ കാമുകൻ എന്ന ചർച്ചയിൽ പല പേരുകൾ പല കാലത്ത് ഉയർന്നിരുന്നുവെങ്കിലും നടി എല്ലാം തള്ളിക്കളയുന്ന സമീപനമായിരുന്നു.

എങ്ങനെ വിശ്വസിച്ചു കഴിക്കും! ജങ്ക് ഫുഡ് മാത്രമല്ല ആവിയിൽ വേവിക്കുന്ന ഇഡ്ഡലിയിൽ പോലും വിഷം; പരിശോധനയിൽ കണ്ടത്..

0
Spread the love

ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്. എന്നാൽ ഇഡ്ഡലിയും വില്ലനാകുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. കർണാടകയിലെ വിവിധ ഭക്ഷണശാലകളിലെഇഡ്ഡലികളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി. 500 ലധികം ഇഡ്ഡലി സാമ്പിളുകൾ പരിശോധിച്ചപ്പോൾ 35 എണ്ണത്തിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ഇഡ്ഡലി തയ്യാറാക്കുന്ന രീതിയാണ് പ്രശ്നം. പരമ്പരാഗതമായി ഇഡ്ഡലി തട്ടിൽ വൃത്തിയുള്ള കോട്ടൺ തുണി വിരിച്ച് അതിലേക്കാണ് മാവ് ഒഴിക്കുന്നത്. എന്നാൽ കോട്ടൺ തുണിക്ക് പകരം പല ഹോട്ടലുകളും വഴിയോര കച്ചവടക്കാരും ഉരുകാത്ത തരത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഇഡ്ഡലിക്ക് നല്ല രൂപഭംഗി ലഭിക്കാനും ഒട്ടിച്ചേരാതിരിക്കാനുമാണ് ഇത്തരം കൈവിട്ട കളി. പ്ലാസ്റ്റിക് ഉരുകുന്നില്ലെങ്കിലും ചൂടാകുമ്പോൾ ഹാനികരമായ രാസമാലിന്യങ്ങൾ പുറത്തുവിടുന്നു. ഇത് ഇഡ്ഡലിയിലൂടെ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും.

കർണാടകയിലുടനീളമുള്ള 252 സ്ഥലങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇഡ്ഡലി സാമ്പിളുകൾ ശേഖരിച്ചു. ഇവയിൽ 52 ഇടങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇഡ്ഡലി ഉണ്ടാക്കുന്നതിനായി പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്ന റസ്റ്ററന്റുകൾക്കെതിരെ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി.

അഹാന പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു; പക്ഷേ ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ അവൾ മറച്ചു വച്ചു, പ്രകോപനമുണ്ടായാൽ ചിലപ്പോൾ അതും പറയും!

0
Spread the love

കഴിവും സൗന്ദര്യവും നിലപാടും ഒരേസമയം ഉള്ള നടിയെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനയത്രിയാണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലും മലയാളികൾയിൽ ഏറെ പ്രശസ്തയാണ് താരം. മൂന്നുവർഷം മുൻപ് നടന്ന ചില കാര്യങ്ങൾ മനസ്സിൽ വെച്ച് അഹാന മനഃപൂർവം സിനിമ പ്രമോഷന് സഹകരിക്കുന്നില്ലെന്ന ആരോപണം ഉയർത്തി അന്തരിച്ച സംവിധായകന്റെ ഭാര്യ ഇക്കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംവിധായകന്റെ ഭാര്യയുടെ പരാമർശം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇതിൽ വിശദീകരണവുമായി അഹാനയും രംഗത്തെത്തിയിരുന്നു.

താനും അന്തരിച്ച സംവിധായകനും തനിക്കെതിരെ ആരോപണം ഉന്നയിച്ച നൈനയുടെ ഭർത്താവുമായ ആളും തമ്മിൽ ചെറിയ വിഷയങ്ങൾ അല്ല ഉണ്ടായിട്ടുള്ളത് എന്നും ഷൂട്ടിംഗ് സമയത്ത് കൂട്ടുകൂടി മദ്യപിക്കുന്നത് ഉൾപ്പെടെ തീർത്തും അൺപ്രൊഫഷണൽ ആയ സമീപനങ്ങൾ ആണ് സംവിധായകൻ എന്ന നിലയിൽ വിവാദ സെറ്റിൽ നടന്നിരുന്നതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച നൈന താനൊരു ഡ്രഗ് അഡിക്ട്ആണെന്ന് തന്റെ അമ്മയോട് പറഞ്ഞിരുന്നുവെന്നുമാണ് ആഹാന വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ നടിയെ പിന്താങ്ങി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സംവിധായകൻ ആലപ്പി അഷ്റഫും.

ഷൂട്ടിംഗ് സെറ്റിലെ കൂട്ടുകാർക്കൊപ്പം ഉള്ള സംവിധായകന്റെ മദ്യപാനം ചോദ്യം ചെയ്തതോടെ അഹാന അദ്ദേഹത്തിന്റെ കടുത്ത ശത്രുവായി മാറിയെന്നും ഇത്രയധികം മോശം അനുഭവങ്ങൾ ഉണ്ടായതിനുശേഷം ഏത് ആത്മാഭിമാനമുള്ള സ്ത്രീയും എടുക്കുന്ന നിലപാട് മാത്രമേ വിഷയത്തിൽ അഹാനയും സ്വീകരിച്ചിട്ടുള്ളൂ എന്നുമാണ് ആലപ്പി അഷ്റഫ് പറയുന്നത്.

സംവിധായകന് സിനിമ രംഗത്ത് പരിജ്ഞാനം വളരെ കുറവായിരുന്നു. ഇത് മനസ്സിലാക്കിയ അഹാനയും കൂട്ടരും പരിചയ സമ്പന്നരായ അസോസിയേറ്റ് ഡയറക്ടറെയും പ്രൊഡക്ഷൻ മാനേജരെയും വയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. കൂടാതെ സംവിധായകന്റെയും കൂട്ടുകാരുടെയും കാരവാനിലുള്ള മദ്യപാനത്തെ കൂടി ചോദ്യം ചെയ്തപ്പോൾ അഹാന ഇവരുടെ കടുത്ത ശത്രുവായും മാറി.

പിന്നീട് ഈ കലിപ്പ് തീർത്തത് അഹാനയുടെ ഭാഗത്തിലെ ഡബ്ബിങ് മറ്റൊരാളെ വച്ച് തീർത്തായിരുന്നുവെന്നും എന്നാൽ ഇത് കുളമായതോടെ വീണ്ടും താരത്തെ സമീപിക്കുകയായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിങ് ചെയ്ത വിവരവും സംവിധായകൻ ലൊക്കേഷനിൽ മദ്യപിക്കുന്ന വിവരവും ഡബ്ബിങ് ആവശ്യം പറഞ്ഞ് വിളിച്ച സംവിധായകന്റെ ഭാര്യ നൈനയോട് അഹാനയുടെ അമ്മ ചോദിച്ചപ്പോൾ നിങ്ങളുടെ മകൾ ഒരു ഡ്രഗ് അഡിക്ട് ആണെന്നായിരുന്നു സംവിധായകന്റെ ഭാര്യയുടെ മറുപടി. ഇത് കേട്ട് സിന്ധു കൃഷ്ണകുമാർ ഫോൺ കട്ട് ചെയ്തതോടെ വിഷയത്തിൽ തിരശ്ശീല വീഴുകയായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു

പിന്നീട് സംവിധായകന്റെ മരണത്തിന് ശേഷം പടത്തിന്റെ പ്രമോഷന് വിളിച്ചപ്പോൾ അവർ ചെന്നില്ല. അപ്പോൾ സംവിധായകന്റെ ഭാര്യ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി പ്രതികരിച്ചു. അതിനുമറുപടിയായി അഹാന വിശദമായ ഒരു വിവരണം പുറത്തുവിട്ടു. അഹാനയുടെ ആ പോസ്റ്റ് വായിക്കുന്നവർക്ക് തോന്നുന്ന ഒരേയൊരു ഉത്തരമേയുള്ളൂ, ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിന് മുന്നിൽ എന്ത് പ്രമോഷൻ. ഇങ്ങനെയൊരു സാഹചര്യത്തിൽ ആത്മാഭിമാനവും നിലപാടുമുള്ളവർ എടുക്കേണ്ട ധീരമായ നിലപാടാണ് അഹാന സ്വീകരിച്ചതെന്ന് നിസംശയം പറയാം.

അതേസമയം താൻ വ്യക്തിപരമായി നടത്തിയ അന്വേഷണത്തിൽ അഹാന ഉന്നയിച്ച പല ആരോപണങ്ങളും ബോധ്യപ്പെട്ടെന്നും അതോടൊപ്പം ഞെട്ടിക്കുന്ന ചില കാര്യങ്ങൾ താരം മറച്ചുവെച്ചെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഒരുപക്ഷേ മരിച്ച സംവിധായകനോടുള്ള സഹാനുഭൂതി കൊണ്ടാകാം താരം ഇങ്ങനെ ചെയ്തതെന്നും എന്നാൽ ആവശ്യമില്ലാതെ പ്രകോപനം ഉണ്ടാക്കിയാൽ അഹാന അതും വെളിപ്പെടുത്തിയേക്കും എന്നും ആലപ്പി അഷ്റഫ് പറയുന്നു.

കൈക്കുഞ്ഞിനെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിത്തൂക്കി ബാധ ഒഴിപ്പിക്കൽ; കാഴ്ച നഷ്ടപ്പെട്ടെന്ന് ഡോക്ടർമാർ

0
Spread the love

ദുർമന്ത്രവാദത്തിനിരയായി ആറുമാസം പ്രായമായ കുഞ്ഞ്. മധ്യപ്രദേശിലാണ് സംഭവം. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ മന്ത്രവാദി തലകീഴായി കെട്ടിത്തൂക്കി. സംഭവത്തിനു പിന്നാലെ കുഞ്ഞിന്‍റെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ഈ ക്രൂരത നടന്നത്. തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിതൂക്കിയത് കുഞ്ഞിന്‍റെ കണ്ണിന് സാരമായ പരുക്കുണ്ടാക്കിയിട്ടുണ്ട്. ഇനി കാഴ്ച തിരികെ ലഭിക്കുന്ന കാര്യം സംശയമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കുട്ടിയ്ക്ക് എന്തൊക്കയോ അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുഞ്ഞുമായി ദുർമന്ത്രവാദിക്ക് മുന്നിലെത്തുന്നത്. തുടർന്ന് കുട്ടിയെ ചില അദൃശ്യശക്തികൾ വളഞ്ഞിരിക്കുന്നതായും ഇത് മാറാനായി ഭൂതോച്ചാടന ചടഞ്ഞ് നടത്തണമെന്നും ദുർമന്ത്രവാദിയായ രഘുവീർ ധാക്കഡ് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.തുടർന്ന് തീയ്ക്ക് മുകളിൽ മന്ത്രവാദി കുട്ടിയെ തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു.

ഭയവും വേദനയും കൊണ്ട് കുട്ടി നിലവിലിച്ചെങ്കിലും കുട്ടിക്ക് സുഖം ലഭിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കൾ അത് കാര്യമാക്കിയില്ല. തുടർന്ന് കുഞ്ഞിന് പൊള്ളലേറ്റതിനെ തുടർന്ന് മാതാപിതാക്കൾ ശിവഗിരിയിലെ താലൂക്ക് ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായി മാതാപിതാക്കൾ അറിയുന്നത്. നിലവിൽ കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. ഗ്രാമവാസിയായ യുവാവാണ് സംഭവം പൊലീസിൽ അ‍റിയിക്കുന്നത്. തുടർന്ന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ദുർമന്ത്രവാദിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

എമ്പുരാന്റെ റിലീസ് ഡേറ്റ് മാറ്റുമോ? പ്രചരിക്കുന്ന വാർത്തകൾ തള്ളി മോഹൻലാൽ

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളടക്കം നിരവധിപ്പേർ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമോ എന്ന ആശങ്ക ഇന്നലെ ഉടലെടുത്തിരുന്നു. ആശിർവാദ് സിനിമാസിന്റെ സഹനിർമ്മാതാവായ ലൈക്ക പ്രൊഡക്ഷൻസ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി എന്ന വാർത്ത പുറത്തായതോടെയാണ് റിലീസിന്റെ കാര്യത്തിൽ ആരാധകർക്ക് അങ്കലാപ്പായത്. എന്നാൽ ഗോകുലം മൂവീസ് കൂടി പിന്താങ്ങിയതോടെ ചിത്രം പറഞ്ഞ അതേ ഡേറ്റിന് തന്നെ റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അടക്കമുള്ളവർ വ്യക്തമാക്കുന്നത്.

നേരത്തേ പ്രഖ്യാപിച്ച പോലെ തന്നെ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയ്ക്ക് സമാനമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യ ഷോ തുടങ്ങുമെന്നും യുഎസില്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അതേസമയം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

അവസരം ലഭിക്കാൻ വേണ്ടി സ്വന്തം മകളെ സിനിമാക്കാർക്കൊപ്പം നിർത്തിയിട്ട് പോകുന്ന അമ്മമാരുണ്ട്; തനിക്ക് നേരിട്ട് അറിയാമെന്ന് നടി

0
Spread the love

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴമാണ് ശ്രുതിയെ ഫേമസ് ആക്കിയതെങ്കിലും മിനിസ്ക്രീനിൽ ബാലതാരമായി എത്തിയ താരം കൂടിയാണ് ശ്രുതി. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ശ്രുതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞെൽദോ, നീരജ, പദ്മ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ താരത്തിന് വലിയ പ്രശംസ തന്നെ നേടിക്കൊടുത്തിരുന്നു.

അഭിനയത്തിനു പുറമേ ഡാൻസർ എന്ന നിലയിലും, സംവിധായക എന്ന നിലയിലും റേഡിയോ ജോക്കിയായുമൊക്കെയായും തിളങ്ങിയ ആൾ കൂടിയാണ് ശ്രുതി. ഏറ്റവും ഒടുവിൽ ഇതാ താരം സ്വന്തമായി പെർഫ്യൂം ബ്രാൻഡ് തുടങ്ങി ബിസിനസിലും ഒരു കൈ വെച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി ചില മാതാപിതാക്കൾ ഏത് അറ്റം വരെയും പോകും എന്ന തരത്തിൽ താരം നടത്തിയ ഒരു പരാമർശമാണ് ശ്രദ്ധേയമാകുന്നത്.

സിനിമയിൽ റോൾ ലഭിക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകുന്ന അമ്മമാരെ കുറിച്ചാണ് താരം പരാമർശിച്ചത്. സിനിമയിൽ മകൾക്ക് അവസരം നൽകിയാൽ മതി, മകളെ ഇവിടെ നിർത്തിയിട്ട് പോകാം എന്ന് അന്യ പുരുഷന്മാരോട് പറയുന്ന അമ്മമാർ ഉണ്ട്. ചിലരെ തനിക്ക് നേരിട്ട് അറിയാമെന്നും ശ്രുതി തുറന്നുപറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് തനിക്കെതിരെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിരുന്നു എന്നും എന്നാൽ റിപ്പോർട്ടിൽ പറയുന്ന ആൾ താനല്ലെന്നും ശ്രുതി വ്യക്തമാക്കുന്നു. തന്റെ സ്വഭാവം കാരണം താൻ പല സ്ഥലങ്ങളിലും അവഗണിക്കപ്പെട്ടിട്ടുണ്ട് എന്നും എന്നാൽ നഷ്ടപ്പെട്ടതൊക്കെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരുന്നതായാണ് തനിക്ക് തോന്നിയതെന്നും ശ്രുതി പറയുന്നു.

സിനിമയിലെ പീഡനങ്ങളിൽ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് പറഞ്ഞ താരം സ്വന്തം ശരീരം വിറ്റ് ഒരു അവസരം നേടിയെടുത്താൽ തന്നെ എന്ത് സന്തോഷമാണ് അതിൽനിന്നും കിട്ടുക എന്നും ചോദിക്കുന്നു. അവസരം തരാമെന്ന് പറഞ്ഞു ഉപയോഗിച്ച ശേഷം കടന്നുകളയുന്ന ചിലർ സിനിമയിലുണ്ട്. ഈ കാര്യങ്ങളൊക്കെ തുറന്നു പറയുന്നതുകൊണ്ട് തന്നെ അവസരങ്ങൾ നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്നും ശ്രുതി പറയുന്നു. ഇത്തരം മോശം മാർഗങ്ങളിലൂടെ സിനിമയിൽ നല്ല രീതിയിൽ എത്തിപ്പെട്ടാൽ തന്നെ പശ്ചാത്തപിക്കാതെ ഒരു രാത്രിയെങ്കിലും ഇവർക്ക് ഉറങ്ങാൻ കഴിയുമോ എന്നും സുധി ചോദിക്കുന്നു.

സിനിമയിൽ ബോഡി ഷേമിംഗ് ഉണ്ട്. സിനിമയിൽ നിന്ന് തനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശ്രുതി പറയുന്നു. ഒരിക്കൽ ഒരു ഓഡിഷന് പങ്കെടുത്തപ്പോൾ ഏകദേശം തന്നെ ആ റോളിലേക്ക് സെലക്ട്‌ ചെയ്ത രീതിയിലായിരുന്നു അവർ സംസാരിച്ചത്. എന്നാൽ കുറച്ച് നാളുകൾക്കു ശേഷം മറ്റൊരാളെ അതേ റോളിലേക്ക് തിരഞ്ഞെടുത്തതായി താൻ അറിഞ്ഞു. ചോദിച്ചപ്പോൾ വണ്ണം ഇല്ലെന്നായിരുന്നു പ്രതികരണം. ശ്രുതി തുറന്നു പറഞ്ഞു.

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം; ദേഹത്ത് വാഹനം കയറിയതിന്‍റെ പാടുകൾ

0
Spread the love

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. ആരെന്ന് തിരിച്ചറിയാൻ കഴിയാത്ത മൃതദേഹത്തിൽ വാഹനം കയറിയതിന്‍റെ പാടുകൾ ഉണ്ട്.

കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഡീസൽ പമ്പിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. മരിച്ചത്. ഇതര സംസ്ഥാനക്കാരനെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി സെൻട്രൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ബേസിലിന്റെ കളി ഇനി തമിഴിൽ; സൂപ്പർതാരങ്ങൾക്കൊപ്പം ശ്രീലങ്കയിൽ നിന്നുള്ള ചിത്രം പുറത്ത്

0
Spread the love

അഭിനയിക്കുന്ന സിനിമകളുടെ വിജയത്തിനനുസരിച്ചും നല്ല സിനിമകളുടെ ഭാഗമാകുന്നത് വിലയിരുത്തിയും മലയാളികളുടെ ഇഷ്ട നായകന്മാരുടെ ലിസ്റ്റ് മാറിക്കൊണ്ടിരിക്കും. എന്നാൽ ഈയിടയ്ക്ക് സിനിമാരാധാകരുടെ ഫേവറേറ്റ് ആക്ടറായി എന്നും ടോപ് ഫൈവിൽ ഇടം പിടിക്കുന്ന ആളാണ് ബേസ് ജോസഫ്. സംവിധായകൻ എന്ന നിലയിലും നല്ല നടൻ എന്ന നിലയിലും ബേസിലിന് മലയാളികൾ എന്നേ 10ൽ 10 കൊടുത്തു കഴിഞ്ഞു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളായ സൂക്ഷ്മ ദർശനിയും പ്രാവിൻകൂട് ഷാപ്പും പൊന്മാനുമെല്ലാം വലിയ ആരാധക പിന്തുണയാണ് ബേസിലിന് നേടിക്കൊടുത്തത്. നടൻ എന്ന നിലയിൽ ബേസിലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് പൊൻമാനിലെ അജേഷ് എന്ന നിലയിൽ വരെ ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ താരം തമിഴ് സിനിമയിലേക്കും അഭിനയ അരങ്ങേറ്റം കുറിക്കുകയാണെന്ന കൗതുക വാർത്തയാണ് പുറത്തുവരുന്നത്.

വന്‍ താരനിരയുള്ള, ഏറെ ശ്രദ്ധ നേടിയ ഡയറക്ടര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബേസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്.

ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രീലങ്കയില്‍ നിന്നുള്ള ലൊക്കേഷനിലേതാണെന്നാണ് കരുതപ്പെടുന്നത്. ബേസിലിനൊപ്പം ഇരിക്കുന്ന രവി മോഹനേയും ചിത്രത്തില്‍ കാണാം. പഴയ കാലം പശ്ചാത്തലമായി വരുന്ന ചിത്രത്തിനായി മധുര റെയില്‍വേ സ്റ്റേഷന്‍ ശ്രീലങ്കയില്‍ സെറ്റ് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു.

ലഹരിക്കെതിരെ ഇനി പൊലീസ്-എക്സൈസ് സംയുക്ത പോരാട്ടം; സംസ്ഥാന വ്യാപക റെയ്ഡ്

0
Spread the love

ലഹരിക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും.

അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബർ സഹായം പൊലീസ് ഉടൻ ചെയ്യും. കേസുകളിൽ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും യോഗം ചേരണമെന്നും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts