മാർക്കോ, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനുശേഷം മലയാള സിനിമയിലെ പ്രധാന നടന്മാർക്കൊപ്പം തന്നെ സിനിമ വാണിജ്യത്തിൽ ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ മുതിർന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാർ താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ കയ്യിൽ ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്നും മലയാളത്തിലെ പ്രമുഖ നടൻ താരത്തെ വിളിച്ചു സ്ക്രിപ്റ്റ് കേൾക്കണമെന്ന് പറഞ്ഞുവെന്നും എന്നാൽ അവസാനം നിമിഷം ഉണ്ണി മുകുന്ദൻ പറഞ്ഞത് തന്നെ വേദനിപ്പിച്ചു എന്നുമാണ് ശ്രീകുമാർ പറഞ്ഞത്.
വിജയരാഘവൻ ആയിരുന്നു ആ പ്രമുഖ നടൻ. മാളികപ്പുറം സക്സസ് ആയപ്പോൾ ഉണ്ണി മുകുന്ദനെ വിളിച്ച് നല്ല കഥയാണെന്നും ബെസ്റ്റ് സ്ക്രിപ്റ്റ് ആണ് നിനക്ക് ആപ്റ്റാണെന്നും പറയുകയായിരുന്നു. മാളികപ്പുറം ഇറങ്ങിയല്ലോ അടുത്ത പടം അതേ ചെയ്യാവൂ. ഇന്നയാളുടെ അടുത്ത് സ്ക്രിപ്റ്റ് ഉണ്ട് എന്നും പറയുകയായിരുന്നു. വിജയ രാഖവന്റെ വാക്കുകേട്ട നടൻ കുറച്ച് കഴിഞ്ഞപ്പോൾ ഒരു തന്നെ വിളിച്ചെന്നും ശ്രീകുമാർ പറയുന്നു.
‘ചേട്ടാ വിജയരാഘവൻ ചേട്ടൻ പറഞ്ഞിട്ടാണ് വിളിക്കുന്നത്. എങ്ങനെയാണ് നമുക്കൊന്ന് വായിക്കാൻ സാധിക്കുക’ എന്ന് ചോദിച്ചു.ട്രിവാൻഡ്രത്ത് വീട്ടിൽ വന്നാൽ ഞാൻ ഇരുന്ന് വായിച്ചു കേൾപ്പിച്ച് തരാമെന്ന് ഞാൻ പറഞ്ഞു. ഒന്നാമത് കർണൻ എന്നുപറയുന്നത് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കണം, കാരണം ഈ ഡയലോഗ് ഡെലിവറി ഒക്കെ വളരെ പ്രധാനമാണ്.കുറേ കഴിഞ്ഞ് അയാൾ ട്രിവാൻഡ്രത്ത് വന്നപ്പോൾ ഞാൻ വിളിച്ചു. അപ്പോൾ അയാൾ പറഞ്ഞു ‘ഞാൻ പടത്തിൻ്റെ പ്രമോഷൻ ഒക്കെയായിട്ട് വളരെ ബിസിയാണ്. എനിക്ക് ഇപ്പോൾ അങ്ങോട്ട് വരാൻ പറ്റില്ല അതുകൊണ്ട് ഞാൻ ഒരാളെ അയക്കാം. സ്ക്രിപ്റ്റ് കൊടുത്തയക്കൂ’ എന്ന്. ഈ മറുപടി തന്നെ വളരെയധികം വേദനിപ്പിച്ചു എന്നുമാണ് ശ്രീകുമാർ പറഞ്ഞത്.
നടന്റെ ഈ പ്രതികരണം കേട്ടപ്പോൾ ‘ഇതങ്ങനെ കൊടുത്തയക്കാനുള്ള സ്ക്രിപ്റ്റ് അല്ല. നിങ്ങൾക്ക് സമയമുണ്ടാകുമ്പോൾ വാ അപ്പോഴും വേറെ ആർക്കും കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് വായിച്ചുകേൾപ്പിച്ചു തരാം’ എന്നു താൻ പറഞ്ഞുവെന്നും,’ ശ്രീകുമാർ പറയുന്നു.