Home Blog Page 6

ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയതല്ല; തുറന്നുപറഞ്ഞ് സാമന്ത

0
Spread the love

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. അടുത്തിടെയായിരുന്നു സംവിധായകൻ രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം. നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം സാമന്ത വിവാഹ മോചനം നേടിയിരുന്നു. 2017ലായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം. 2021ലാണ് നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചും പുതിയ വിവാഹജീവിതത്തെ കുറിച്ചും സാമന്ത പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിവാഹമോചനത്തിന് ശേഷം താൻ പൂർണ്ണമായും ഉൾവലിഞ്ഞെഞ്ഞും ഇനിയൊരിക്കലും മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് താൻ കരുതിയിരുന്നില്ലെന്നും സാമന്ത പറയുന്നു.

“വിവാഹമോചനത്തിന് ശേഷം ഞാൻ പൂർണ്ണമായും ഉൾവലിഞ്ഞു. ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയതല്ല. എന്നാൽ ആ സ്നേഹവും സൗഹൃദവും സ്വീകരിക്കാൻ പാകത്തിൽ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തി. രാജിനൊപ്പമുള്ള ഈ ബന്ധം എന്നെ കൂടുതൽ നല്ലൊരു മനുഷ്യനാക്കി മാറ്റി. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്ന ആ ശല്യക്കാരായ ദമ്പതികളാണ് ഞങ്ങൾ. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നു, ഒരുമിച്ച് കളിക്കുന്നു, വർക്ക് ഔട്ട് പോലും ഒരുമിച്ചാണ്. എനിക്ക് ഒരു ദിവസത്തേക്ക് എവിടെയെങ്കിലും തനിച്ച് യാത്ര പോകേണ്ടി വന്നാൽ പോലും വലിയ പ്രയാസമാണ്. ഇത് വെറുമൊരു ഹണിമൂൺ കാലഘട്ടം ഒന്നുമല്ല, അതിനൊക്കെയുള്ള സമയം കഴിഞ്ഞു. രാജിന് മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം, പുള്ളിക്ക് ഇപ്പോൾ എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ലല്ലോ” സാമന്ത പറയുന്നു. വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാമന്തയുടെ പ്രതികരണം.

ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്‍ണ ഡികെയുമായി ചേര്‍ന്നാണ് രാജ് ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്,, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.

റാപ്പര്‍ വേടന്‍ ഇന്ന് വിവാഹിതനാകും; സുഹൃത്തായ നവമി ലതയാണ് വധു

0
Spread the love

റാപ്പറും ഗാനരചയിതാവുമായ വേടന്‍ ഇന്ന് വിവാഹിതനാകും. സുഹൃത്തും എഴുത്തുകാരിയുമായി നവമി ലതയാണ് വധു. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസിലാണ് ഇരുവരും വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തിയാകും വിവാഹമെന്ന് വേടന്‍ നേരത്തെ പറഞ്ഞിരുന്നു.

തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തിയ ഹാപ്പിനസ്സ് ഫെസ്റ്റിവലില്‍ വിവാഹക്കാര്യം വേടന്‍ പ്രഖ്യാപിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ പങ്കുവെച്ചതിന് പിന്നാലെ വേടന്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലാണ്.

എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്! നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ; നടി നീനാ കുറുപ്പിനെതിരെ ശാപവാക്കുകളുമായി ലക്ഷ്‌മിപ്രിയ

0
Spread the love

മലയാള സിനിമാ താരസംഘടനയായ അമ്മയിൽ അംഗങ്ങൾ നടത്തിയ വാക്‌പോര് ചർച്ചയാകുന്നു. അമ്മയുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെചൊല്ലി ഭാരവാഹികൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയുടെയും എക്സിക്യൂട്ടിവ് അംഗം നീന കുറിപ്പിന്റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. പരസ്പരം കുറ്റപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളാണവ. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു അമ്മയുടെ കുടുംബസംഗമം സംഘടിപ്പിച്ചത്.

ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകുമെന്ന തരത്തിലുള്ള ശാപവാക്കുകളും അധിക്ഷേപങ്ങളുമടങ്ങിയ ശബ്ദസന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ അമ്മയുടെ ആഭ്യന്തരഗ്രൂപ്പിലിട്ടത്. കുടുംബ സംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിക്കാത്തതാണ് രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചത്. നീനയുടെ അഭിനയശേഷിയെയും സൗന്ദര്യത്തെയും പരിഹസിച്ച ലക്ഷ്മിപ്രിയ, തന്റെ അമ്മയുടെ പെരുമാറ്റവും സൗന്ദര്യവും കണ്ട് പഠിക്കാൻ നീനയോട് പറയുന്നതും ശബ്ദസന്ദേശത്തിൽ വ്യക്തമാണ്. എന്നാൽ ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീനാ കുറുപ്പും രംഗത്തെത്തിയിരിക്കുകയാണ്.

ലക്ഷ്മിപ്രിയയുടെ ശബ്ദസന്ദേശം

നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും കേട്ടോ. നിങ്ങൾ ഗതികിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ നിങ്ങൾ ചാവുകയുള്ളൂ ഞാൻ എഴുതിവച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും നിങ്ങൾ എന്ത് കോപ്പ് ചെയ്തുവെന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ.

എനിക്കറിയാല്ലോ ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന്. കോസ്റ്റ്യൂം ഇട്ടുനിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ.

നിങ്ങളുടെ അടുത്ത് വേണ്ട വേണ്ടെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തോ പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ ഉണ്ടല്ലോ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ വിഷം നിറഞ്ഞ സ്ത്രീ . ഈ പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടിയി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾക്ക് അസൂയ കൊണ്ട് മാത്രമാണ്. ആ കൊച്ചിന് എന്നെ അത് ഇവരെ അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തുനിന്ന് പൊട്ടി വീണതാണോ?​ നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

നീനാ കുറുപ്പേ പറ, നിങ്ങൾ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം വാങ്ങേണ്ടത്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാക്കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.

ഇത്രയും വലിയ ലോകത്തിൽ നിങ്ങൾ എന്താണ്, അല്ലെങ്കിൽ ഞങ്ങൾ എന്താണ്, നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. പൊട്ടക്കുഴിയിലെ തവളയ്ക്ക് ഇതാണ് സ്വർഗ്ഗലോകം എന്ന്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ. അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസിലായോ, ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ഞങ്ങളുടെ ആ പ്രോഗ്രാമിന് അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ. നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസപ്പെടുത്തി പിടിച്ചുവച്ചാൽ.

നിങ്ങൾ ആരാണ്? ഇവിടുത്തെ പൊലീസോ അതോ ‘അമ്മ’യുടെ പ്രസിഡന്റോ? നമ്മളെല്ലാം കഷ്ടപ്പെടുന്നത് അമ്മ എന്ന കുടുംബത്തിന് വേണ്ടിയാണ്. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. നിന്റെ അന്ത്യം ഞങ്ങൾ കാണും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. നിങ്ങൾക്ക് എന്ത് കഴിവുണ്ട്? മറ്റുള്ളവരുടെ മേത്ത് കുതിര കയറാനല്ലാതെ നിനക്ക് എന്ത് അറിയാം? നിങ്ങൾ ആരാണ് ഒരു വലിയ നടിയാണോ? നിങ്ങൾക്ക് എങ്ങനെയാണ് ‘അമ്മ’യിൽ മെമ്പർഷിപ്പ് കിട്ടിയത് എന്ന് പോലും എനിക്കറിയില്ല. നിങ്ങൾക്ക് ദൈവാനുഗ്രഹം കൊണ്ട് സിനിമയിൽ വരാൻ പറ്റി എന്നല്ലാതെ ഒരു സ്പെഷാലിറ്റിയും ഇല്ല . നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല. വായിൽ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും ആർക്കും മനസിലാവില്ല.

അച്ഛൻ നായരാണോ? ഇതൊന്നും തമ്മിൽ ചേരുന്നില്ല; തുറന്ന് പറഞ്ഞ് അന്ന ബെൻ

0
Spread the love

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് അന്ന ബെൻ. മധു സി നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെയാണ് അന്ന ബെൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം മികച്ച സിനിമകളുടെ ഭാഗമാവാൻ അന്ന ബെന്നിന് സാധിച്ചു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ അച്ഛന്റെ പേരിനെ കുറിച്ച് അന്ന ബെൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

“അന്ന ബെൻ എന്തിനാണ് അമ്പലത്തിന്റെ ഉദ്ഘാടനത്തിന് വന്നിരിക്കുന്നതെന്ന് എന്നോട് കുറച്ചു പേർ ചോദിച്ചു. എന്റെ അച്ഛന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ട്. ബെന്നി പി നായരമ്പലം. അപ്പോൾ എന്താ നായരാണോ എന്ന് ഇടയ്ക്ക് ആളുകൾ എന്നോട് ചോദിക്കും. പക്ഷേ അന്ന ആണല്ലോ.. ഇതൊന്നും തമ്മിൽ ചേരുന്നില്ല. അപ്പോൾ ഇനി അന്നപൂർണ ആണോ. ഇങ്ങനെ കുറേ ചോദ്യങ്ങൾ സ്കൂൾ മുതൽ ഞാൻ കേൾക്കാറുണ്ട്.” അന്ന ബെൻ പറയുന്നു. വെണ്ണല ക്ഷേത്രത്തിൽ പരിപാടിയിൽ അതിഥിയായെതട്ടിയപ്പോഴായിരുന്നു അന്ന ബെന്നിന്റെ പ്രതികരണം.

പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത കൊട്ടുകാളിയായിരുന്നു അന്ന ബെന്നിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം കൽക്കി 2998 എഡി എന്ന ചിത്രത്തിലും അന്ന ബെൻ പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളത്തിൽ ലോകയിൽ ഒരു കാമിയോ വേഷത്തത്തിലും അന്ന ബെൻ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്


 

ലോക രണ്ടാം ഭാഗം ടോവിനോയുടെ ചാത്തന്റേത്; ഒപ്പം നീലിയും, താനുമുണ്ടെന്ന് വെളിപ്പെടുത്തി കല്യാണി

0
Spread the love

കല്യാണി പ്രിയദർശന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1. ഇതിലെ ചന്ദ്ര/നീലി എന്ന സൂപ്പർഹീറോ കഥാപാത്രം വലിയ ജനപ്രീതി പിടിച്ചുപറ്റി. കല്യാണിക്കൊപ്പം യുവതാരം നസ്ലെനും പ്രധാന വേഷത്തിലെത്തി. ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ അതിഥിതാരങ്ങളായും ചിത്രത്തിലുണ്ടായിരുന്നു. ആഗോളതലത്തിൽ 300 കോടിയിലേറെ നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ അണിയറജോലികൾ ആരംഭിച്ചതായാണ് വിവരം. ആദ്യ പ്രോമോയിൽ ടോവിനോ തോമസും ദുൽഖറുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കല്യാണി.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് തന്റെ അറിവെന്നും രണ്ടാംഭാഗത്തിൽ താൻ ഉണ്ടാകുമെന്നും അതിനായി കാത്തിരിക്കാമെന്നും കല്യാണി പറഞ്ഞു. ഒരു പരിപാടിക്കിടെയാണ് കല്യാണിയുടെ പ്രതികരണം.

രണ്ടാംഭാഗം ടോവിനോ തോമസിന്റേത്

ലോക: ചാപ്റ്റർ 1 എന്നത് കള്ളിയങ്കാട്ട് നീലി എന്ന മലയാള നാടോടിക്കഥകളിലെ യക്ഷിക്കഥാപാത്രത്തെ ആധാരമാക്കിയുള്ളതായിരുന്നു. കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജാതിവെറിയനായ രാജാവ് ഇല്ലാതാക്കിയ ഗോത്രവംശത്തിലെ പെൺകുട്ടി യക്ഷിയായി മാറുന്നതും നൂറ്റാണ്ടുകളോളം മരണമില്ലാതെ ജീവിക്കുകയും നിലവിൽ മൂത്തോൻ എന്ന അജ്ഞാത നേതാവിനു കീഴിൽ ലോകത്തെ അനീതികൾക്കെതിരെ പ്രവർത്തിക്കുന്നതുമാണ് കഥ. ഇതിൽ സണ്ണി എന്ന കഥാപാത്രത്തെയാണ് നസ്ലെൻ അവതരിപ്പിച്ചത്. സാൻഡി വില്ലൻ കഥാപാത്രമായ നാച്ചിയപ്പ ഗൗഡ എന്ന പോലീസുകാരനായും എത്തുന്നു.

ആദ്യഭാഗത്തിന്റെ അവസാനം നൽകിയ സൂചന പോലെ ചിത്രത്തിന്റെ രണ്ടാംഭാഗം, ചാത്തൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും. ടോവിനോയാണ് ഈ കഥാപാത്രമായി എത്തുന്നത്. കാണാൻ ഒരുപോലെ 389 സഹോദരന്മാരുള്ള കഥാപാത്രമാണിത്. നീലി എന്ന യക്ഷി ചന്ദ്രയായി എത്തിയത് പോലെ ആദ്യഭാഗത്തിൽ മാത്തൻ എന്ന പേരിലാണ് ടൊവിനോയുടെ ചാത്തൻ എത്തുന്നത്. രൂപമാറ്റം വരുത്താൻ കഴിവുള്ള ഒടിയൻ എന്ന നാടോടിക്കഥകളിലെ കഥാപാത്രമായാണ് ദുൽഖർ എത്തുക. ചാർലി എന്ന പേരിലാണ് ഈ കഥാപാത്രം ലോകയിലെത്തുന്നത്.

ഇവരെ കൂടാതെ ആദ്യഭാഗത്തിൽ അതിഥിതാരങ്ങളായി, സൗബിൻ ഷാഹിർ, ശാന്തി ബാലചന്ദ്രൻ, അഹാന കൃഷ്ണകുമാർ, ബാലു വർഗീസ്, വിജയ് മേനോൻ എന്നിവരും എത്തിയിരുന്നു. എന്നാൽ ഇവർ ആരാണെന്നോ എന്താണെന്നോ ചിത്രം വെളിപ്പെടുത്തിയിരുന്നില്ല.

മരിക്കാനുള്ള സാധ്യത! വൃക്കരോഗം തരണം ചെയ്ത് തിരിച്ചെത്തിയപ്പോഴേക്കും രൂപം മാറി, സിനിമയ്ക്ക് വാങ്ങിയ അഡ്വാൻസ് തിരികെ കൊടുക്കേണ്ടി വന്നു

0
Spread the love

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായിമാറിയ താരമാണ് റാണ ദഗുബാട്ടി. ചിത്രത്തിലെ പൽവാൽ ദേവൻ എന്ന പ്രതികനായകനായി എത്തിയ റാണ ദഗുബാട്ടിക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താൻ കടന്നുവന്ന രോഗാവസ്ഥയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും റാണ ദഗുബാട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആദ്യമായി തനിക്ക് രോഗനിർണ്ണയം നടത്തിയപ്പോൾ അതൊരു ഞെട്ടലായിരുന്നുവെന്നും അതിജീവനം മാത്രമായിരുന്നു അക്കാലത്ത് തന്റെ ഏക ലക്ഷ്യമെന്നും, മരിക്കാനുള്ള സാധ്യത 30 ശതമാനമായിരുന്നെന്നും റാണ ദഗുബാട്ടി കൂട്ടിച്ചേർത്തു. വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റത്തെ കുറിച്ചും റാണ വ്യക്തമാക്കി.

“വൃക്കകൾ തകരാറിലായി. പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ എഴുപത് ശതമാനം സാധ്യതയുണ്ടായിരുന്നു. മരിക്കാനുള്ള സാധ്യത 30 ശതമായിരുന്നു. എന്റെ സിനിമകളാണ് എന്നെ അതിജീവിക്കാനും ഒരു നായകനെപ്പോലെ ഉയർന്നുവരാനും പഠിപ്പിച്ചത്. ആദ്യമായി അസുഖമുണ്ടെന്ന് അറിഞ്ഞപ്പോൾ അതൊരു ഞെട്ടലായിരുന്നു. കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സയ്ക്ക് വേണ്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ശരീരത്തിൽ ആയിരുന്നു, തിരിച്ചു വരണമായിരുന്നു.” റാണ ദഗുബാട്ടി പറയുന്നു.

‘അഡ്വാൻസ് തുക തിരിച്ചുനൽകേണ്ടിവന്നു’

“ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, രോഗവും ചികിത്സയും മരുന്നുമെല്ലാം എന്റെ രൂപത്തിൽ നല്ല മാറ്റം വരുത്തിയിരുന്നു. ഇതുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. രൂപ മാറ്റത്തോടെ അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകിയിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉണ്ടായിരുന്നു, പക്ഷെ ആ വേഷത്തിന് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ല. ആ സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുക എല്ലാം തിരിച്ചുനൽകേണ്ടിവന്നു.” റാണ ദഗുബാട്ടി കൂട്ടിച്ചേർത്തു. റിയ ചക്രവർത്തിയുമായുള്ള പോഡ്കാസ്റ്റിനിടെയായിരുന്നു റാണയുടെ പ്രതികരണം.

‘കേരള സ്റ്റോറി 2’ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി; സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ്

0
Spread the love

കൊച്ചി: കേരള സ്റ്റോറി 2-നെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. ഇതേത്തുടർന്ന് സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസയച്ചു. വിഷയത്തിൽ നിർമാതാക്കളും മറുപടി പറയണം. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

രണ്ടുദിവസം മുൻപാണ് ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിങ്‌ സംവിധാനം ചെയ്യുന്ന ദ കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഹിന്ദു പെൺകുട്ടിയെ ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗമുൾപ്പെടെ ടീസറിലുണ്ടായിരുന്നു. വലിയ പ്രതിഷേധവും പരിഹാസവുമായിരുന്നു ഇതോടെ ടീസറിനെതിരെ ഉയർന്നത്. സോഷ്യൽ മീഡിയയിലും ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെ പ്രതിഷേധമുയർന്നു. ഇതിനു പിന്നാലെയാണിപ്പോൾ സിനിമയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

സിനിമയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി കഴിഞ്ഞദിവസം മുഖ്യമന്ത്രിതന്നെ രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട ”ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നും മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആഷിൻ എ ഷാ സഹനിർമ്മാതാവാണ്‌. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.

കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ; പടം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തണമെന്ന് മലയാളികൾ

0
Spread the love

വിവാ​ദങ്ങൾക്ക് കാരണമായ കേരള സ്റ്റോറി 2 എന്ന ചിത്രത്തിനെതിരെ മലയാളികൾക്കിടയിൽ വലിയ തരത്തിൽ വിമർശങ്ങൾ ശക്തമാവുകയാണ്. ട്രെയിലറിലെ ഒരു പ്രത്യേകരംഗത്തിന് മലയാളികളുടെ കയ്യിൽനിന്ന് ചിത്രം കണക്കിന് വാങ്ങിക്കൂട്ടുന്നത്. മലയാളിയായ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണിത്. ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ് എന്നാണ് ഈ രംഗത്തിലെ കഥാപാത്രത്തിന്റെ ഡയലോഗ്. എന്നാൽ ആദ്യ ഭാഗം പോലെ തന്നെ ചിത്രത്തിന്റെ പാർട്ട് 2വിലും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയാണെന്ന രീതിയിലുള്ള ചർച്ചകൾ സജീവമായതോടെ സോഷ്യൽ മീഡിയയിലൂടെ വൻ പരിഹാസവും ട്രോളുമാണ് മലയാളികൾ ചിത്രത്തിനെതിരെ തൊടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വറും.

ഹിന്ദു പെണ്ണിനെ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിങ്ങൾ” – ഞാൻ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോർത്ത് ഈസ്റ്റിൽ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും. kerala story 2 ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികൾ. ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ. നമ്മൾ നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, Cheap & Vulgar Propaganda യുമായി കേരളം സ്റ്റോറി 2.. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിൽ. രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത്. കേരളം, ഭാരതം അഭിമാനം എന്നാണ് വിഷയത്തിൽ പ്രതികരിച്ച് രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം ‘പൊറോട്ട ഇല്ലാതെ എങ്ങനെയാണ് ബീഫ് കഴിക്കുക?’, ‘ഇവിടെ ആളുകൾക്ക് കഴിക്കാൻ തികയുന്നില്ല’, ‘ഈ പടം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തണം’, ‘ഇന്ത്യയിൽ രണ്ട് കേരളമുണ്ടോ എന്ന് സംശയം തോന്നുന്നു’, ‘ ഞങ്ങൾ മലയാളികളാരും വീട്ടിൽ ഹിന്ദി സംസാരിക്കാറില്ല’, ‘ബീഫ് കറിയുടെ കൂടെ പൊറോട്ടയോ പഴംപൊരിയോ കൂടി കഴിക്കണം’, ‘ ഇതെഴുതിയവർ കേരളം കണ്ടിട്ടില്ലെന്ന് ഉറപ്പായി’ എന്നെല്ലാമാണ് മലയാളികളുടെ പ്രതികരണങ്ങൾ.

പാവം ‘മഞ്ഞ’ പത്രക്കാരെ കുറ്റം പറയരുത്! അവർക്കും ജീവിക്കണ്ടേ? നടി രേഖക്കെതിരെയുള്ള സൈബറാക്രമണത്തിൽ സരിത ബാലകൃഷ്ണൻ

0
Spread the love

ഇക്കഴിഞ്ഞ ദിവസമാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിയോടുള്ള അപേക്ഷയെന്നോണം നടി രേഖ രതീഷ് വിഡിയോയോയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ രേഖയെ പിന്തുണച്ചും യൂട്യൂബർമാരുടെ പ്രവർത്തിയെ അപലപിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. യൂട്യൂബർമാർ വ്യാജവാർത്തകൾ നൽകി ഒരു അമ്മയെയും കലാകാരിയെയും തകർക്കുകയാന്നും രേഖയുടെ സ്വകാര്യതയെ മാനിക്കണമെന്നും സരിത ആവശ്യപ്പെട്ടു.

കണ്ണീരല്ല, ഇത് ഒരു അമ്മയുടെയും കലാകാരിയുടെയും അതിജീവനത്തിനായുള്ള നിലവിളിയാണ്. സ്ക്രീനിൽ നമ്മൾ കണ്ടുശീലിച്ച രേഖ രതീഷ് എന്ന നടിയുടെ എനിക്കറിയാവുന്ന എന്റെ സഹപ്രവർത്തകയുടെ മുഖമായിരുന്നില്ല ഇന്ന് ആ വീഡിയോയിൽ കണ്ടത്. നിസഹായയായ, തകർന്നുപോയ ഒരു സ്ത്രീയുടെ, ഭയന്നുവിറയ്ക്കുന്ന ഒരു അമ്മയുടെ മുഖമായിരുന്നു അത്. “എന്നെ ജീവിക്കാൻ അനുവദിക്കണം” എന്ന് അവർ കൈകൂപ്പി അപേക്ഷിക്കുമ്പോൾ, അത് കണ്ടുനിൽക്കാൻ മനസാക്ഷിയുള്ള ആർക്കും കഴിയില്ല.

പക്ഷേ, ചിലർ പ്രതീക്ഷിച്ചത് ഇതല്ലല്ലേ? എന്ത് ബോറാണ്, അല്ലേ? ഒരു നല്ല, ചൂടുള്ള ‘ബ്രേക്കിംഗ് ന്യൂസ്’ അല്ലേ ആഗ്രഹിച്ചത്? ഇതിപ്പോ വെറും കരച്ചിൽ! യൂട്യൂബ് എന്ന ‘മഹത്തായ’ തൊഴിൽ മേഖലയിൽ കഷ്ടപ്പെടുന്ന പാവം ‘മഞ്ഞ’ പത്രക്കാരെ കുറ്റം പറയരുത്. അവർക്കും ജീവിക്കണ്ടേ? മറ്റുള്ളവരുടെ കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും ക്യാമറയും കൊണ്ട് ഒളിഞ്ഞുനോക്കി, അവിടെ കാണുന്ന കാര്യങ്ങൾക്ക് സ്വന്തം മനോരോഗത്തിനനുസരിച്ച് ക്യാപ്‌ഷൻ ഇട്ട് വിറ്റാലേ അവർക്ക് അരി മേടിക്കാൻ പറ്റൂ. ഒരു സ്ത്രീയുടെ കണ്ണീരിന് മാർക്കറ്റിൽ നല്ല വിലയാണെന്ന് കരുതി, അവരുടെ സ്വകാര്യത വിറ്റ് കാശാക്കുന്നതിനെ ‘മാധ്യമധർമ്മം’ എന്ന് വിളിക്കുന്നത് അശ്ലീലമാണ്.

ഏറ്റവും നോവിച്ചത് ആ അമ്മയുടെ വാക്കുകളാണ്: “എന്റെ മകൻ പത്താം ക്ലാസ്സിലാണ്”. സ്വന്തം അമ്മയെക്കുറിച്ച് നാട്ടുകാർ മുഴുവൻ ഇല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കുമ്പോൾ ആ കൗമാരക്കാരൻ അനുഭവിക്കുന്ന മാനസിക സംഘർഷം നമ്മൾ ചിന്തിച്ചിട്ടുണ്ടോ? തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ച് ഒരു സ്ത്രീയെ വീടിനുള്ളിൽ തളച്ചിടാൻ ആരാണ് ഈ ‘സൈബർ ഗുണ്ടകൾക്ക്’ അധികാരം നൽകിയത്?ഇവിടെ കുറ്റം ഈ മഞ്ഞപ്പത്രക്കാരുടേത് മാത്രമല്ല. ഇത്തരം വാർത്തകൾ ആവേശത്തോടെ ക്ലിക്ക് ചെയ്യുന്ന, ഷെയർ ചെയ്യുന്ന നമ്മൾ ഓരോരുത്തരുമാണ് യഥാർത്ഥ പ്രതികൾ. നമ്മുടെ ഈ വിരൽത്തുമ്പിലെ ചോരക്കറ നമ്മളുടേത് കൂടിയാണ്.

സോഷ്യൽ മീഡിയ ഒരു കോടതിയും, അവിടുള്ളവർ ജഡ്ജിമാരുമാകുന്ന കാലമാണിത്. തെളിവുകളില്ല, വിചാരണയില്ല. ഇഷ്ടമില്ലാത്തവരെ, പ്രത്യേകിച്ച് സ്ത്രീകളെ, “മോശക്കാരി” എന്ന് മുദ്രകുത്താൻ ഒരു നിമിഷം മതി. ഒരാളുടെ വസ്ത്രധാരണത്തെയോ, വ്യക്തിപരമായ തീരുമാനങ്ങളെയോ വളച്ചൊടിച്ച് ആഘോഷിക്കുമ്പോൾ, അവിടെ തകരുന്നത് ഒരു മനുഷ്യന്റെ ജീവിതമാണ്. രേഖ, നിങ്ങൾ തളരരുത്. ഈ കണ്ണീർ വീണ് നീറേണ്ടത് അന്നം മുട്ടിക്കുന്ന രീതിയിൽ വാർത്തകൾ ചമയ്ക്കുന്നവരുടെ മനസാക്ഷിയാണ്. നിങ്ങൾ തോറ്റാൽ ജയിക്കുന്നത് അശ്ലീല തലക്കെട്ടുകൾ നൽകി കാശുണ്ടാക്കുന്ന ആ സംസ്കാരശൂന്യരാണ്.

സ്ത്രീസുരക്ഷയ്ക്ക് എന്നും മുൻഗണന നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ അതിവേഗം ഇടപെടുമെന്നും, ഈ സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കരുതുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ നീക്കങ്ങൾ ഇക്കൂട്ടർക്കുള്ള കൃത്യമായ മറുപടിയാകും. സ്വന്തം അമ്മയോ പെങ്ങളോ കരയുമ്പോൾ മാത്രം നെഞ്ചുപൊട്ടുകയും, അന്യന്റെ വീട്ടിലെ സ്ത്രീ കരയുമ്പോൾ പോപ്പ്‌കോൺ തിന്ന് ആസ്വദിക്കുകയും ചെയ്യുന്ന എല്ലാ ‘ഓൺലൈൻ മാന്യന്മാർക്കും’ ഈ കുറിപ്പ് സമർപ്പിക്കുന്നു.

പർദ്ദയും തലയിൽ തട്ടവുമായി ഉംറ നിർവഹിക്കാൻ നടി ഷക്കീല മക്കയിലേക്ക്; ഫോട്ടോ വൈറൽ!

0
Spread the love

90കളിൽ കേരളത്തിൽ നിരവധി ആരാധകരുള്ള നടിയായിരുന്നു ഷക്കീല. മലയാള സിനിമാ മേഖലയിലടക്കം മുൻനിര താരങ്ങളോടൊപ്പം അഭിനയിച്ച നടി ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. നിലവിൽ യൂട്യൂബ് ചാനലുകളിൽ അവതാരകയായി ഷക്കീല പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ തമിഴ് ടിവി ഷോ കുക്ക് വിത്ത് കോമാളിയിലും മത്സാരാർത്ഥിയായി ഷക്കീല എത്തിയിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ഉംറ നിർവഹിക്കാൻ മക്കയിലേക്ക് ഷക്കീല പോകുന്ന വീഡിയോയാണ് ഇത്. പർദ്ദയിട്ട് തലയിൽ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന നടിയെ വീഡിയോയിൽ കാണാം. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്. ‘ഹാപ്പി ജേർണി മാ, നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. നിരവധിപേരാണ് ഷക്കീലയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. വീഡിയോ.

കുക്ക് വിത്ത് കോമാളി എന്നൊരു ഷോയിലൂടെ തന്റെ ടോട്ടൽ ഇമേജ് ചേഞ്ച് ആയിയെന്ന് ഷക്കീല പറഞ്ഞിരുന്നു. അവരെല്ലാം അമ്മാ എന്ന് വിളിച്ചു. എവിടെ പോയാലും അറിയാത്തവരെല്ലാം മമ്മി എന്നാണ് വിളിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ പ്രണയങ്ങളും പ്രണയ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഷക്കീല മുൻപ് പറഞ്ഞിട്ടുണ്ട്.

‘ഒരു പ്രണയം പോകുമ്പോൾ അടുത്തത്. അതൊരു ഹാബിറ്റല്ല. പക്ഷേ വേണമല്ലോ. ഇപ്പോൾ പ്രണയമുണ്ട്. എപ്പോഴും ഒരാളേ ഉണ്ടാകുകയുള്ളൂ. ആരെ പ്രണയിച്ചാലും ആത്മാർത്ഥമായിരിക്കും. എന്റെ ബോയ് ഫ്രണ്ടിനെ മാത്രമേ അപ്പോൾ ഫോക്കസ് ചെയ്യൂ. ആ ആൾ പോയ ശേഷം അടുത്തത് നോക്കും. എക്സ് ബോയ്ഫ്രണ്ടിന്റെ ഭാര്യമാരൊക്കെ വീട്ടിൽ വരും.’- നടി വ്യക്തമാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts