Home Blog Page 6

തോക്കുചൂണ്ടി മമ്മൂട്ടിയും മോഹൻലാലും,ഡ്രൈവിങ് സീറ്റിൽ ചാക്കോച്ചൻ; പേട്രിയറ്റ് സെക്കൻ്റ്ലുക്ക് പോസ്റ്റർ

0
Spread the love

ലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ മാസ് ആക്ഷൻ ലുക്കിലുള്ള പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കൻ്റ് ലുക്ക് പോസ്റ്ററിൻ്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രേക്ഷകരിൽ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ‌

ഡ്രൈവിംഗ് സീറ്റിലാണ് പോസ്റ്ററിൽ കുഞ്ചാക്കോ ബോബൻ്റെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23നു ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.

ഈ പുള്ളി ഇപ്പോഴും ഒരു 20 കൊല്ലം പുറകിലാ? പൊതുവേദിയിൽ ലാലേട്ടനെ അനുകരിച്ച് എയറിലായി ടിനി ടോം

0
Spread the love

മോഹൻലാലിനെ അനുകരിച്ച് എയറിലായി നടനും മിമിക്രി താരവുമായ ടിനി ടോം. കഴിഞ്ഞ ദിവസം നടന്ന ചെങ്ങന്നൂര്‍ പെരുമ 2026 ല്‍ നിന്നുള്ള മിമിക്രിയാണ് താരത്തിന് വലിയ വിനയായി മാറിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹനലാൽ ചിത്രമായ എമ്പുരാനിലെ എമ്പുരാനേ…എന്ന് തുടങ്ങുന്ന ​ഗാനത്തിനു താരം ലാലേട്ടനെ അനുകരിക്കുകയായിരുന്നു.

പാട്ട് കേൾക്കുമ്പോൾ മോഹൻലാലിനെ പോലെ ഒരു സൈഡ് ചരിഞ്ഞ് സ്ലോ മോഷനിൽ ടിനി നടക്കുന്നത് വീഡിയോയിൽ കാണാം. കൂളിം​ഗ് ​ഗ്ലാസിനൊപ്പം മീശയും പിരിച്ചാണ് നടത്തം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസ കമന്റുകളാണ് ഏറെയും വരുന്നത്. ‘മോഹൻലാലെന്ന് പറഞ്ഞ് സുരേഷ് ​ഗോപിയെ അനുകരിക്കുന്നോ’ എന്നും ‘ഇത് ആരാണ് എന്ന് അവസാനം പറയണം, മനസിലായില്ല, ടിനി ടോമിനെ പോലെ തന്നെ ഉണ്ട്, പാട്ടില്ലായിരുന്നു എങ്കില്‍ തനി സഖാവ് അച്യുതാനന്ദന്‍, വോയിസ് എടുത്താലും ഫിഗര്‍ ചെയ്താലും അവസാനം ടിനി ടോം ആകുന്ന ഒരേ ഒരു പ്രതിഭാസം, ഈ പുള്ളി ഇപ്പോഴും ഒരു ഇരുപത് കൊല്ലം പുറകിലാ? എന്നിങ്ങനെയാണ് കമമന്റുകള്‍.

സാരിയുടെ മുകളിൽ കൂടി പർദ ഇടണോ? ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് കിച്ചു ഒന്നും പറഞ്ഞിട്ടില്ലെന്ന് രേണു സുധി

0
Spread the love

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാളികളുടെ സോഷ്യൽ മീഡിയ പേജുകളിൽ മായാതെ നിറഞ്ഞു നിൽക്കുന്ന പേരാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടേത്. തുടക്കത്തിലെ പ്രസിദ്ധിയിൽ നിന്നും കുപ്രസിദ്ധിയിലേക്ക് താരത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടുവെങ്കിലും തന്റേതായ സംസാരശൈലി കൊണ്ടും പെരുമാറ്റ രീതി കൊണ്ടും വിമർശനങ്ങൾക്കിടയിലും മലയാളികൾക്കിടയിലെ വലിയൊരു വിഭാഗത്തെ രേണു സുധി കയ്യിലെടുത്തിരുന്നു. വൈകാതെ ബിഗ് ബോസ് മലയാളം സീസൺ സെവനിലും മത്സരാർത്ഥിയായി എത്തിയ രേണു ഷോയിലൂടെയും വലിയൊരു വിഭാഗം ആരാധകരെ കയ്യിലെടുക്കുകയായിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും വ്യക്തമായ ധാരണയുള്ള താരം പലപ്പോഴും ഇത് മാധ്യമങ്ങൾക്ക് മുന്നിൽ വെട്ടി തുറന്നു പറയാറുണ്ട്. മിക്കപ്പോഴും ഇത്തരം തുറന്നുപറച്ചിലുകൾ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴി വെക്കുമെങ്കിലും സ്വന്തം കാറും മാനേജറും ആൽബങ്ങളും ഷോർട്ട് ഫിലിമുകളും വിദേശത്തും സ്വദേശത്തും ആയി ഉദ്ഘാടനങ്ങളും ഒക്കെയായി വിമർശിക്കുന്നവർക്ക് മുന്നിൽ വളർന്നുകൊണ്ടിരിക്കുകയാണ് താരം.ഇപ്പോഴിതാ തന്നെക്കുറിച്ചും തന്റെ വസ്ത്രധാരണത്തെക്കുറിച്ചും മൂത്ത മകൻ കിച്ചുവുമായുള്ള ബന്ധത്തെക്കുറിച്ചും വരുന്ന കമന്റുകൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് രേണു സുധി. എല്ലാവരേയും പോലെ ഒരു മനുഷ്യനാണ് താനും. സങ്കടങ്ങളും സന്തോഷങ്ങളും അടക്കം എല്ലാ വികാരങ്ങളുമുണ്ടെന്നും ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് ഒന്നും പറ്റില്ലെന്ന അവസ്ഥയാണെന്നും രേണു പറയുന്നു.

”എന്റെ പപ്പക്കും അമ്മയ്ക്കും സുഖമില്ല. ഞാനാണ് വീട് നോക്കുന്നത്. എനിക്ക് നോക്കിയേ പറ്റത്തുള്ളൂ. എന്റെ കുഞ്ഞുങ്ങളെ എനിക്ക് പട്ടിണിക്കിടാൻ പറ്റില്ല. ജീവിതം വഴിമുട്ടി നിന്നപ്പോൾ എന്തോ ഭാഗ്യം പോലെ ചെറിയ ചെറിയ ആൽബങ്ങളും നാടകങ്ങളും ചെയ്ത് വന്നതാണ് ഞാൻ. സുധിച്ചേട്ടന്റെ അനുഹഗ്രഹം കൊണ്ടായിരിക്കും ബിഗ് ബോസ് പോലെ വലിയൊരു ഷോയിലേക്ക് എന്നെ വിളിച്ചതും. അവിടെ ആയിരുന്നപ്പോൾ ഞാൻ എന്താണെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. കുറ്റം പറയുന്ന ഒരു വിഭാഗം ഉണ്ടായിട്ടും എന്നെ ഇഷ്ടപ്പെടുന്നവർ അപ്പോഴും ഉണ്ടായി”, രേണു പറഞ്ഞു.

വസ്ത്രധാരണത്തെക്കുറിച്ചു വരുന്ന വിമർശനങ്ങളോടും രേണു പ്രതികരിച്ചു. ”സാരി ഉടുക്കുമ്പോൾ അതിന്റെ മുകളിൽ കൂടി പർദ ഇടണോ? സാരിയുടെ മുകളിൽ കൂടി വയറു കാണാതെ തോർത്ത് മുറുക്കിക്കെട്ടണോ? അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. പണ്ടത്തെ സ്ത്രീകൾ തോർത്തും മുണ്ടും ഉടുത്തല്ലേ നടന്നിരുന്നത്? അപ്പോൾ വയർ കണ്ടിട്ടില്ലേ?”, ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യത്തിന് മറുപടിയായി രേണു സുധി പറഞ്ഞു.

കഴിയുന്നത്ര വാണിജ്യ സിനിമകൾ ചെയ്യൂ! ആക്‌ടിവിസം കൊണ്ട് പണം ഉണ്ടാക്കാനാകില്ല, ശ്രദ്ധേയമായി നടി പാർവതിയുടെ കുറിപ്പ്

0
Spread the love

ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ നടി പാർവതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരു നടിയുടെ ഷെൽഫ് ലൈഫ് ഏഴ് വർഷമാണെന്ന് അഭിനയത്തിലേക്ക് കടക്കുമ്പോൾ ഒരുപാട് പേർ തന്നോട് പറഞ്ഞിരുന്നുവെന്നും ഈ കാലയളയിൽ കഴിയുന്നത്ര കൊമേഴ്സ്യൽ സിനിമകൾ ചെയ്ത് പണം സമ്പാദിക്കാൻ ആളുകൾ തന്നെ ഉപദേശിച്ചിരുന്നുവെന്നും പാർവതി കുറിച്ചു.

“2025 ഡിസംബറിൽ ഇന്ത്യൻ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ 20 വർഷം പൂർത്തിയായി. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ ‘ഷെൽഫ്-ലൈഫ്’ പരമാവധി 6-7 വർഷമാണെന്ന് എന്നോട് പലരും പറഞ്ഞിരുന്നു.

“എല്ലാം പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകൾ ചെയ്യുക, അങ്ങനെ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം – നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ സമ്പന്നരാക്കില്ല’ എന്ന് എന്നോട് പറഞ്ഞിരുന്നു. അതെല്ലാം ഇപ്പോൾ വെറും തമാശ മാത്രമായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്.

ഏറ്റവും നല്ല കൂട്ടുകാർ എന്നെ പിന്തുണയ്ക്കുന്നു. തിരസ്‌കാരങ്ങളേക്കാൾ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാൻ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുള്ള കഴിവ് ഞാൻ വളർത്തിയെടുത്തിട്ടുണ്ട്. ഞാൻ ഒരു പ്രൗഡ് വിസിൽബ്ലോവർ ആയിരിക്കാം, എന്നിരുന്നാലും ശക്തമായ വേഷങ്ങൾക്കായി എന്നെ തിരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ, മിടുക്കരായ കഥ പറയുന്നവരെ ഞാൻ കണ്ടെത്തുന്നു.

അതുകൊണ്ട് ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്. എന്തൊരു ജീവിതം! എന്റെ 6-ാമത്തെ വിജയത്തിന് നന്ദി ഫിലിം ഫെയർ.”- പാർവതി കുറിച്ചു. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് പാർവതിയെ പിന്തുണച്ച് കമന്റുകളുമായെത്തിയിരിക്കുന്നത്.

അന്ന ബെൻ, ആൻഡ്രിയ ജെർമിയ, അദിതി റാവു ഹൈദരി, ദിയ മിർസ തുടങ്ങി ഒട്ടേറെ പേരാണ് പാർവതിയ്ക്ക് ആശംസകൾ നേർന്ന് കമന്റുമായെത്തിയിരിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് പാർവതിയ്ക്ക് ഫിലിം ഫെയർ പുരസ്കാരം ലഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് മോഹൻ ലാൽ; അഭിമുഖം വരുന്നു

0
Spread the love

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു അപൂർവ്വ അഭിമുഖം വരും ദിവസങ്ങളിൽ പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശേഷങ്ങളുമായി സൂപ്പർ താരം മോഹൻലാലാണ് മുഖ്യമന്ത്രി പിണറായിയെ അഭിമുഖം നടത്തുന്നത്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മോഹൻലാൽ ഈ പരിപാടിയുടെ ഭാഗമായതെന്നാണ് വിവരം. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ലാൽ ചോദിച്ചറിഞ്ഞത്. മുൻപ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടുണ്ട്.

പിണറായി വിജയനുമായി അടുത്ത സൗഹൃദമുള്ള മോഹൻലാൽ തിരുവനന്തപുരത്തെത്തുമ്പോൾ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. ഇത്തരത്തിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി അഭിമുഖത്തിൻ്റെ കാര്യം സൂചിപ്പിച്ചത്. മോഹൻലാൽ തയാറാണെന്ന് അറിയിച്ചതോടെ ചിത്രീകരണം നടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാക്കിയ വിവരങ്ങൾ തന്നെയാണ് ചോദ്യങ്ങളായി എത്തിയതെന്നാണ് വിവരം. c

ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയതല്ല; തുറന്നുപറഞ്ഞ് സാമന്ത

0
Spread the love

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. അടുത്തിടെയായിരുന്നു സംവിധായകൻ രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം. നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം സാമന്ത വിവാഹ മോചനം നേടിയിരുന്നു. 2017ലായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം. 2021ലാണ് നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചും പുതിയ വിവാഹജീവിതത്തെ കുറിച്ചും സാമന്ത പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിവാഹമോചനത്തിന് ശേഷം താൻ പൂർണ്ണമായും ഉൾവലിഞ്ഞെഞ്ഞും ഇനിയൊരിക്കലും മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് താൻ കരുതിയിരുന്നില്ലെന്നും സാമന്ത പറയുന്നു.

“വിവാഹമോചനത്തിന് ശേഷം ഞാൻ പൂർണ്ണമായും ഉൾവലിഞ്ഞു. ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയതല്ല. എന്നാൽ ആ സ്നേഹവും സൗഹൃദവും സ്വീകരിക്കാൻ പാകത്തിൽ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തി. രാജിനൊപ്പമുള്ള ഈ ബന്ധം എന്നെ കൂടുതൽ നല്ലൊരു മനുഷ്യനാക്കി മാറ്റി. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്ന ആ ശല്യക്കാരായ ദമ്പതികളാണ് ഞങ്ങൾ. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നു, ഒരുമിച്ച് കളിക്കുന്നു, വർക്ക് ഔട്ട് പോലും ഒരുമിച്ചാണ്. എനിക്ക് ഒരു ദിവസത്തേക്ക് എവിടെയെങ്കിലും തനിച്ച് യാത്ര പോകേണ്ടി വന്നാൽ പോലും വലിയ പ്രയാസമാണ്. ഇത് വെറുമൊരു ഹണിമൂൺ കാലഘട്ടം ഒന്നുമല്ല, അതിനൊക്കെയുള്ള സമയം കഴിഞ്ഞു. രാജിന് മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം, പുള്ളിക്ക് ഇപ്പോൾ എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ലല്ലോ” സാമന്ത പറയുന്നു. വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാമന്തയുടെ പ്രതികരണം.

ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്‍ണ ഡികെയുമായി ചേര്‍ന്നാണ് രാജ് ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്,, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.

റാപ്പര്‍ വേടന്‍ ഇന്ന് വിവാഹിതനാകും; സുഹൃത്തായ നവമി ലതയാണ് വധു

0
Spread the love

റാപ്പറും ഗാനരചയിതാവുമായ വേടന്‍ ഇന്ന് വിവാഹിതനാകും. സുഹൃത്തും എഴുത്തുകാരിയുമായി നവമി ലതയാണ് വധു. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസിലാണ് ഇരുവരും വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തിയാകും വിവാഹമെന്ന് വേടന്‍ നേരത്തെ പറഞ്ഞിരുന്നു.

തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തിയ ഹാപ്പിനസ്സ് ഫെസ്റ്റിവലില്‍ വിവാഹക്കാര്യം വേടന്‍ പ്രഖ്യാപിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ പങ്കുവെച്ചതിന് പിന്നാലെ വേടന്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലാണ്.

എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്! നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ; നടി നീനാ കുറുപ്പിനെതിരെ ശാപവാക്കുകളുമായി ലക്ഷ്‌മിപ്രിയ

0
Spread the love

മലയാള സിനിമാ താരസംഘടനയായ അമ്മയിൽ അംഗങ്ങൾ നടത്തിയ വാക്‌പോര് ചർച്ചയാകുന്നു. അമ്മയുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെചൊല്ലി ഭാരവാഹികൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയുടെയും എക്സിക്യൂട്ടിവ് അംഗം നീന കുറിപ്പിന്റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. പരസ്പരം കുറ്റപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളാണവ. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു അമ്മയുടെ കുടുംബസംഗമം സംഘടിപ്പിച്ചത്.

ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകുമെന്ന തരത്തിലുള്ള ശാപവാക്കുകളും അധിക്ഷേപങ്ങളുമടങ്ങിയ ശബ്ദസന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ അമ്മയുടെ ആഭ്യന്തരഗ്രൂപ്പിലിട്ടത്. കുടുംബ സംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിക്കാത്തതാണ് രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചത്. നീനയുടെ അഭിനയശേഷിയെയും സൗന്ദര്യത്തെയും പരിഹസിച്ച ലക്ഷ്മിപ്രിയ, തന്റെ അമ്മയുടെ പെരുമാറ്റവും സൗന്ദര്യവും കണ്ട് പഠിക്കാൻ നീനയോട് പറയുന്നതും ശബ്ദസന്ദേശത്തിൽ വ്യക്തമാണ്. എന്നാൽ ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീനാ കുറുപ്പും രംഗത്തെത്തിയിരിക്കുകയാണ്.

ലക്ഷ്മിപ്രിയയുടെ ശബ്ദസന്ദേശം

നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും കേട്ടോ. നിങ്ങൾ ഗതികിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ നിങ്ങൾ ചാവുകയുള്ളൂ ഞാൻ എഴുതിവച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും നിങ്ങൾ എന്ത് കോപ്പ് ചെയ്തുവെന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ.

എനിക്കറിയാല്ലോ ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന്. കോസ്റ്റ്യൂം ഇട്ടുനിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ.

നിങ്ങളുടെ അടുത്ത് വേണ്ട വേണ്ടെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തോ പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ ഉണ്ടല്ലോ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ വിഷം നിറഞ്ഞ സ്ത്രീ . ഈ പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടിയി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾക്ക് അസൂയ കൊണ്ട് മാത്രമാണ്. ആ കൊച്ചിന് എന്നെ അത് ഇവരെ അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തുനിന്ന് പൊട്ടി വീണതാണോ?​ നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

നീനാ കുറുപ്പേ പറ, നിങ്ങൾ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം വാങ്ങേണ്ടത്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാക്കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.

ഇത്രയും വലിയ ലോകത്തിൽ നിങ്ങൾ എന്താണ്, അല്ലെങ്കിൽ ഞങ്ങൾ എന്താണ്, നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. പൊട്ടക്കുഴിയിലെ തവളയ്ക്ക് ഇതാണ് സ്വർഗ്ഗലോകം എന്ന്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ. അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസിലായോ, ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ഞങ്ങളുടെ ആ പ്രോഗ്രാമിന് അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ. നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസപ്പെടുത്തി പിടിച്ചുവച്ചാൽ.

നിങ്ങൾ ആരാണ്? ഇവിടുത്തെ പൊലീസോ അതോ ‘അമ്മ’യുടെ പ്രസിഡന്റോ? നമ്മളെല്ലാം കഷ്ടപ്പെടുന്നത് അമ്മ എന്ന കുടുംബത്തിന് വേണ്ടിയാണ്. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. നിന്റെ അന്ത്യം ഞങ്ങൾ കാണും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. നിങ്ങൾക്ക് എന്ത് കഴിവുണ്ട്? മറ്റുള്ളവരുടെ മേത്ത് കുതിര കയറാനല്ലാതെ നിനക്ക് എന്ത് അറിയാം? നിങ്ങൾ ആരാണ് ഒരു വലിയ നടിയാണോ? നിങ്ങൾക്ക് എങ്ങനെയാണ് ‘അമ്മ’യിൽ മെമ്പർഷിപ്പ് കിട്ടിയത് എന്ന് പോലും എനിക്കറിയില്ല. നിങ്ങൾക്ക് ദൈവാനുഗ്രഹം കൊണ്ട് സിനിമയിൽ വരാൻ പറ്റി എന്നല്ലാതെ ഒരു സ്പെഷാലിറ്റിയും ഇല്ല . നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല. വായിൽ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും ആർക്കും മനസിലാവില്ല.

അച്ഛൻ നായരാണോ? ഇതൊന്നും തമ്മിൽ ചേരുന്നില്ല; തുറന്ന് പറഞ്ഞ് അന്ന ബെൻ

0
Spread the love

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് അന്ന ബെൻ. മധു സി നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെയാണ് അന്ന ബെൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം മികച്ച സിനിമകളുടെ ഭാഗമാവാൻ അന്ന ബെന്നിന് സാധിച്ചു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ അച്ഛന്റെ പേരിനെ കുറിച്ച് അന്ന ബെൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

“അന്ന ബെൻ എന്തിനാണ് അമ്പലത്തിന്റെ ഉദ്ഘാടനത്തിന് വന്നിരിക്കുന്നതെന്ന് എന്നോട് കുറച്ചു പേർ ചോദിച്ചു. എന്റെ അച്ഛന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ട്. ബെന്നി പി നായരമ്പലം. അപ്പോൾ എന്താ നായരാണോ എന്ന് ഇടയ്ക്ക് ആളുകൾ എന്നോട് ചോദിക്കും. പക്ഷേ അന്ന ആണല്ലോ.. ഇതൊന്നും തമ്മിൽ ചേരുന്നില്ല. അപ്പോൾ ഇനി അന്നപൂർണ ആണോ. ഇങ്ങനെ കുറേ ചോദ്യങ്ങൾ സ്കൂൾ മുതൽ ഞാൻ കേൾക്കാറുണ്ട്.” അന്ന ബെൻ പറയുന്നു. വെണ്ണല ക്ഷേത്രത്തിൽ പരിപാടിയിൽ അതിഥിയായെതട്ടിയപ്പോഴായിരുന്നു അന്ന ബെന്നിന്റെ പ്രതികരണം.

പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത കൊട്ടുകാളിയായിരുന്നു അന്ന ബെന്നിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം കൽക്കി 2998 എഡി എന്ന ചിത്രത്തിലും അന്ന ബെൻ പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളത്തിൽ ലോകയിൽ ഒരു കാമിയോ വേഷത്തത്തിലും അന്ന ബെൻ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്


 

ലോക രണ്ടാം ഭാഗം ടോവിനോയുടെ ചാത്തന്റേത്; ഒപ്പം നീലിയും, താനുമുണ്ടെന്ന് വെളിപ്പെടുത്തി കല്യാണി

0
Spread the love

കല്യാണി പ്രിയദർശന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1. ഇതിലെ ചന്ദ്ര/നീലി എന്ന സൂപ്പർഹീറോ കഥാപാത്രം വലിയ ജനപ്രീതി പിടിച്ചുപറ്റി. കല്യാണിക്കൊപ്പം യുവതാരം നസ്ലെനും പ്രധാന വേഷത്തിലെത്തി. ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ അതിഥിതാരങ്ങളായും ചിത്രത്തിലുണ്ടായിരുന്നു. ആഗോളതലത്തിൽ 300 കോടിയിലേറെ നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ അണിയറജോലികൾ ആരംഭിച്ചതായാണ് വിവരം. ആദ്യ പ്രോമോയിൽ ടോവിനോ തോമസും ദുൽഖറുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കല്യാണി.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് തന്റെ അറിവെന്നും രണ്ടാംഭാഗത്തിൽ താൻ ഉണ്ടാകുമെന്നും അതിനായി കാത്തിരിക്കാമെന്നും കല്യാണി പറഞ്ഞു. ഒരു പരിപാടിക്കിടെയാണ് കല്യാണിയുടെ പ്രതികരണം.

രണ്ടാംഭാഗം ടോവിനോ തോമസിന്റേത്

ലോക: ചാപ്റ്റർ 1 എന്നത് കള്ളിയങ്കാട്ട് നീലി എന്ന മലയാള നാടോടിക്കഥകളിലെ യക്ഷിക്കഥാപാത്രത്തെ ആധാരമാക്കിയുള്ളതായിരുന്നു. കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജാതിവെറിയനായ രാജാവ് ഇല്ലാതാക്കിയ ഗോത്രവംശത്തിലെ പെൺകുട്ടി യക്ഷിയായി മാറുന്നതും നൂറ്റാണ്ടുകളോളം മരണമില്ലാതെ ജീവിക്കുകയും നിലവിൽ മൂത്തോൻ എന്ന അജ്ഞാത നേതാവിനു കീഴിൽ ലോകത്തെ അനീതികൾക്കെതിരെ പ്രവർത്തിക്കുന്നതുമാണ് കഥ. ഇതിൽ സണ്ണി എന്ന കഥാപാത്രത്തെയാണ് നസ്ലെൻ അവതരിപ്പിച്ചത്. സാൻഡി വില്ലൻ കഥാപാത്രമായ നാച്ചിയപ്പ ഗൗഡ എന്ന പോലീസുകാരനായും എത്തുന്നു.

ആദ്യഭാഗത്തിന്റെ അവസാനം നൽകിയ സൂചന പോലെ ചിത്രത്തിന്റെ രണ്ടാംഭാഗം, ചാത്തൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും. ടോവിനോയാണ് ഈ കഥാപാത്രമായി എത്തുന്നത്. കാണാൻ ഒരുപോലെ 389 സഹോദരന്മാരുള്ള കഥാപാത്രമാണിത്. നീലി എന്ന യക്ഷി ചന്ദ്രയായി എത്തിയത് പോലെ ആദ്യഭാഗത്തിൽ മാത്തൻ എന്ന പേരിലാണ് ടൊവിനോയുടെ ചാത്തൻ എത്തുന്നത്. രൂപമാറ്റം വരുത്താൻ കഴിവുള്ള ഒടിയൻ എന്ന നാടോടിക്കഥകളിലെ കഥാപാത്രമായാണ് ദുൽഖർ എത്തുക. ചാർലി എന്ന പേരിലാണ് ഈ കഥാപാത്രം ലോകയിലെത്തുന്നത്.

ഇവരെ കൂടാതെ ആദ്യഭാഗത്തിൽ അതിഥിതാരങ്ങളായി, സൗബിൻ ഷാഹിർ, ശാന്തി ബാലചന്ദ്രൻ, അഹാന കൃഷ്ണകുമാർ, ബാലു വർഗീസ്, വിജയ് മേനോൻ എന്നിവരും എത്തിയിരുന്നു. എന്നാൽ ഇവർ ആരാണെന്നോ എന്താണെന്നോ ചിത്രം വെളിപ്പെടുത്തിയിരുന്നില്ല.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts