Home Blog Page 7

ഇനി ഇത് സംഭവിക്കാതിരിക്കാൻ വിജയ്‌ക്കെതിരെ നടപടി വേണം; നടൻ സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിനെതിരെ സുന്നത്ത് ജമാഅത്ത്

0
Spread the love

കഴിഞ്ഞ ദിവസം ചെന്നൈയിൽ ഇഫ്താർ ചടങ്ങ് സംഘടിപ്പിച്ച നടൻ വിജയ്‌ക്കെതിരെ പരാതി. തമിഴ്‌നാട് സുന്നത്ത് ജമാഅത്താണ് മുസ്‌ലിം മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വിജയ് സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ മുസ്ലീങ്ങളെ അപമാനിച്ചുവെന്നാണ് ആരോപണം. നോമ്പുതുറയുമായോ ഇഫ്താറുമായോ യാതൊരു ബന്ധവുമില്ലാത്ത മദ്യപാനികളും റൗഡികളും പങ്കെടുത്തത് മുസ്ലീങ്ങളുടെ മതവികാരം വൃണപ്പെടുത്തിയെന്ന് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ട്രഷറർ സയ്യിദ് കൗസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ച സയ്യിദ് ഇഫ്താർ എങ്ങനെ ഒത്തുചേർന്നു എന്നതിൽ വിജയ് ഖേദം പ്രകടിപ്പിക്കാത്തതിൽ രോഷം പ്രകടിപ്പിച്ചു. ക്രമീകരണങ്ങൾ ശരിയായ രീതിയിലല്ല നടത്തിയതെന്നും വിജയ്‌യുടെ ‘വിദേശ ഗാർഡുകൾ’ ജനങ്ങളോട് അനാദരവ് കാണിക്കുകയും അവരെ ‘പശുക്കളെപ്പോലെ’ പരിഗണിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. “ഇനി ഇത് സംഭവിക്കാതിരിക്കാൻ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണം. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞങ്ങൾ പരാതി നൽകിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച റോയപ്പേട്ട വൈ.എം.സി.എ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ നോമ്പ് തുറക്കുന്നതിനു മുമ്പ് വിജയ് വിശ്വാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്തു. തുടർന്ന് അവരോടൊപ്പം ഇഫ്താർ വിരുന്ന് കഴിച്ചു. പരിപാടിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയ പെൺകുട്ടി മരിച്ച സംഭവം; ദാരുണാന്ത്യത്തിനു പിന്നിൽ ഗുരുതരമായ മാനസികാവസ്ഥയെന്ന് വിദഗ്‌ധർ

0
Spread the love

യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിനു പിന്നിൽ “അനോറെക്സിയ നെർവോസ” എന്ന ​ഗുരുതരമായ മാനസികാവസ്ഥ. തടി കൂടുമോയെന്ന ഭയത്താൽ ഭക്ഷണം കഴിക്കാതിരിക്കുകയും ഒടുവിൽ ദോഷകരമായ രീതിയിൽ ശരീരഭാരം കുറയുകയും ചെയ്യുന്ന അവസ്ഥയാണിതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആയിരുന്നു മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായത്.

തടി കൂടുമോയെന്ന ആശങ്ക പലരിലുമുണ്ട്. എന്നാൽ ഈ ആശങ്ക പരിധിയിൽ കൂടുതലാകുമ്പോഴാണ് അനോറെക്സിയ നെർവോസ എന്ന അവസ്ഥയാകുന്നത്. ഇത് ഭീതിതമായ അളവിൽ ശരീരഭാരം കുറയുന്നതിലേക്ക് നയിച്ചേക്കാം.

ഈ രോ​ഗം ബാധിച്ചവർ, ശരീരഭാരം കുറയാൻ വേണ്ടി എന്തും ചെയ്യും. ഭാരം കുറയുന്നുവെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സ്വയം മെച്ചപ്പെട്ടതായി അവർക്ക് അനുഭവപ്പെടൂ. അതിനാൽ തൂക്കം കുറയ്‌ക്കാൻ ഇവർ പലവിധ മാർ​ഗങ്ങൾ തേടും. അതികഠിനമായ വ്യായാമമുറകൾ ചെയ്യും, ഭക്ഷണം പൂർണമായും ഉപേക്ഷിക്കും.

ഇത്തരക്കാരുടെ ഭാരം നന്നേ കുറവായിരിക്കും. എപ്പോഴും ക്ഷീണം അനുഭവപ്പെടും. ഉറക്കമില്ലായ്മ, മലബന്ധം, മുടിക്കൊഴിച്ചിൽ, ചർമ്മത്തിന് മഞ്ഞനിറം, മൂന്ന് മാസത്തിലേറെ ആർത്തവം ഇല്ലാതിരിക്കുക, വരണ്ട ചർമ്മം, ബിപി കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

10നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിലാണ് ഈ രോ​ഗം കൂടുതലായും കണ്ടുവരുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രോ​ഗലക്ഷണം കണ്ടാൽ എത്രയും വേ​ഗം വൈദ്യസഹായം തേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ​ഗുരുതരമായ മാനസികരോ​ഗമായതിനാൽ ഇതിന് ചികിത്സ അത്യന്താപേക്ഷിതമാണ്. തെറാപ്പിയിലൂടെയും മെഡിക്കേഷനിലൂടെയും ഈ അവസ്ഥ പതിയെ മാറ്റിയെടുക്കാൻ സാധിക്കും.

ഭക്ഷണം കഴിക്കാതെ ദീർഘനാൾ ഇരുന്നതിനാൽ വീണ്ടും ഭക്ഷണം കഴിച്ചുതുടങ്ങുന്ന ഘട്ടം വളരെ പ്രയാസകരമായിരിക്കും. അതിനാൽ ഡോക്ടർമാരുടെ നിർദേശവും നിരീക്ഷണവും രോ​ഗബാധിതർക്ക് ലഭ്യമാക്കേണ്ടതാണ്.

മലയാളികൾ വലിയ പ്രശ്നമാക്കിയ തങ്ങളുടെ റീൽ കണ്ട് പ്രമുഖ സംവിധായകൻ സിനിമയിലേക്ക് വിളിച്ചെന്ന് ദാസേട്ടനും രേണുവും

0
Spread the love

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തും മോശം കമന്റുകൾ രേഖപ്പെടുത്തിയും വിമർശനം ഉന്നയിച്ചും മലയാളികൾ ഏറെ ആഘോഷിച്ച ഒരു വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയ താരമായ കോഴിക്കോട് ദാസേട്ടനും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവും ചേർന്ന് അഭിനയിച്ച റീൽ വീഡിയോ. ചാന്തുപൊട്ട് സിനിമയിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന്റെ റിക്രിയേഷൻ വീഡിയോ ആയിരുന്നു ഇരുവരും ചേർന്ന് അഭിനയിച്ചത്.

റൊമാന്റിക് മൂഡിൽ എടുത്ത റീൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവരും വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. സുധി ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വൃത്തികേടുകൾ നിങ്ങൾ ചെയ്തു കൂട്ടുമായിരുന്നോയെന്ന് രേണുവിനോടും നിങ്ങൾക്ക് ഭാര്യയും മക്കളും ഇല്ലേ ഇത്തരം വീഡിയോകൾ എന്തിന് ചെയ്യണമെന്ന് ദാസേട്ടനോടും സോഷ്യൽ മീഡിയ നിവാസികൾ വളരെ മോശം കമന്റുകളിലൂടെ നിരന്തരം ചോദിച്ചിരുന്നു. ഇത്തരം കമന്റുകൾക്ക് ശക്തമായ മറുപടിയുമായി ഇരുവരും നേരത്തെ രംഗത്തും എത്തിയിരുന്നു.

ഇത്തരം കമന്റുകൾ രേഖപ്പെടുത്തുന്നവരാരും തന്റെ വീട്ടിലെ അവസ്ഥകളും ചിലവുകളും അന്വേഷിക്കാറില്ലെന്നും അഭിനയം തന്നെ സംബന്ധിച്ചിടത്തോളം തൊഴിൽ മാത്രമാണെന്നുമായിരുന്നു രേണുവിന്റെ വിമർശനങ്ങളോടുള്ള മറുപടി. സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വീഡിയോകളിൽ അഭിനയിക്കാൻ സമ്മതിക്കില്ലെന്ന കമന്റുകൾക്കും രേണു മറുപടി നൽകിയിട്ടുണ്ട്. തന്റെ ഭർത്താവിനെ തന്നെക്കാൾ കൂടുതൽ നിങ്ങൾക്കാണോ പരിചയം എന്നായിരുന്നു രേണുവിന്റെ മറു ചോദ്യം. അതേസമയം താനും ഭാര്യയും മക്കളുമായി ജീവിക്കുന്ന ആളാണെന്നും ഇത്തരം വീഡിയോകളും മറ്റും ചെയ്യുമ്പോൾ തന്റെ കുടുംബത്തിന്റെ പിന്തുണയും തനിക്ക് ലഭിക്കാറുണ്ടെന്നും ദാസേട്ടനും വ്യക്തമാക്കിയിരുന്നു. ഭർത്താവ് മരിച്ചാൽ അതേ ചിതയിൽ ചാടി ചാവാൻ ഇത് പഴയ സതിയുടെ കാലമല്ലല്ലോ എന്നും ദാസേട്ടൻ രേണുവിനെ വിമർശിക്കുന്നവരോടായി ചോദിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളെ വിമർശിച്ചവർക്കുള്ള മുഖമടച്ച അടിയുമായി വന്നിരിക്കുകയാണ് രേണുവും ദാസേട്ടനും.”റീൽ കണ്ട് തമിഴ് സിനിമയിലേക്കു വരെ ഞങ്ങളെ വിളിച്ചിട്ടുണ്ട്. സംവിധായകൻ മലയാളിയാണ്, കോഴിക്കോടുകാരനാണ്. അദ്ദേഹത്തിന്റെ അടുത്ത തമിഴ് സിനിമയിൽ പ്രധാനപ്പെട്ട റോളുകൾ ചെയ്യാനാണ് ഞങ്ങളെ വിളിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതേ ഉള്ളൂ. ‍കഥ ഞങ്ങൾ കേട്ടു. അടുത്തയാഴ്ച അദ്ദേഹത്തെ നേരിട്ട് കണ്ട് മറ്റു കാര്യങ്ങൾ തീരുമാനിക്കും”, ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.

ഈ മമ്മൂട്ടി ഇതെന്തു ഭാവിച്ചാ? പോണി ടെയിൽ ലുക്കിലുള്ള ബസൂക്കയുടെ പുതിയ പോസ്റ്ററും വൈറൽ, റിലീസിന് ഇനി 30 ദിവസം

0
Spread the love

മോഹൻലാലിന്റെ എംമ്പുരാൻ പോലെ തന്നെ മെഗാസ്റ്റാർ മമ്മൂക്കയുടേതായ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ട് വൈകുന്നു എന്നത് താരത്തിന്റെ ആരാധകർ നിരന്തരം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലും മറ്റും എത്തി ഉന്നയിക്കുന്ന ചോദ്യമാണ്. അതുകൊണ്ടുതന്നെ ബസൂക്കയുടതായി എത്തുന്ന മിക്ക അപ്ഡേറ്റുകളും നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പോണി ടെയിൽ ലുക്കിൽ സ്റ്റൈലിഷായുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് 30 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ വമ്പന്‍ കുറ്റകൃത്യങ്ങള്‍ നടത്തി ഭീതിപടര്‍ത്തുന്ന ഒരു സൈക്കോപാത്തിനെ പിടികൂടാനുള്ള ശ്രമങ്ങളാണ് ബസൂക്കയുടെ കഥ എന്നാണ് റിപ്പോർട്ട്. വോക്‌സ് സിനിമാസിന്റെ വെബ്‌സൈറ്റിലാണ് സിനിമയുടെ പ്ലോട്ട് നൽകിയിരിക്കുന്നത്. വീഡിയോ ഗെയിമിങ്ങിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ യഥാര്‍ത്ഥ ലോകവും അവിടുത്തെ സംഭവങ്ങളും ഗെയിംസുമായി കണക്ടാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഗെയിമിങ്ങായാലും യഥാര്‍ത്ഥ ലോകത്തായാലും ആരാണ് ശരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് കൂടി ചിത്രം അന്വേഷിക്കുന്നുണ്ട് എന്നും വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പ്ലോട്ടിൽ പറയുന്നു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

0
Spread the love

വിവാഹ വാ​ഗാ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്ന പേരിൽ ഉള്ള ഹാഫിസ്.

ഏലക്കായ കഴിച്ച് പോയി നിന്നു; കിസ്സിംഗ് സീനാണ് എല്ലാവരും വന്നോയെന്നും പറഞ്ഞു; റൈഫിൽ ക്ലബ്ബിലെ ലിപ്പ് ലോക്ക് സീനിനെ കുറിച്ച് സുരഭി ലക്ഷ്മി

0
Spread the love

ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി ഏറ്റവും ഒടുവിൽ മലയാളത്തിലെ സമീപകാലത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായ എആർഎമ്മിൽ ടോവിനോ തോമസിനെ നായികയായി വരെ അഭിനയിച്ച നടിയാണ് സുരഭി ലക്ഷ്മി. എആർഎമ്മിനു ശേഷം അതിനോട് ചേർത്തു പറയാവുന്ന ഒരു സിനിമ കാൽവെപ്പ് തന്നെയായിരുന്നു ആഷിക് അബുവിന്റെ റൈഫിൽ ക്ലബ്ബിലൂടെ താരം നടത്തിയത്. ചിത്രത്തിലെ വെടിയും കോപ്പുമായി നിൽക്കുന്ന താരത്തിന്റെ പെർഫോമൻസും ചിത്രത്തിലെ ലിപ് ലോക്ക് സീനുമൊക്കെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ റൈഫിൽ ക്ലബ്ബിലെ ചുംബനരംഗത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ചിത്രത്തിൽ അങ്ങനെയൊരു സീൻ ഉള്ളത് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൂട്ടിങ്ങിന്റെ അന്ന് രാവിലെ തിരക്കഥാകൃത്ത് കൂടിയായ ശ്യാം പുഷ്കരൻ തന്നോട് ഇക്കാര്യം വന്ന് പറയുകയായിരുന്നു എന്നും സുരഭി പറയുന്നു. പൊതുവേ സെറ്റിൽ താനാണ് ഇത്തരത്തിൽ ആളുകളെ പറ്റിക്കാറുള്ളതെന്നും പെട്ടെന്ന് കേട്ടപ്പോൾ തന്നെയും പറ്റിക്കുന്നതാണോ എന്ന സംശയമാണ് തനിക്ക് ആദ്യം വന്നതെന്നും സുരഭി പറയുന്നു. കാര്യങ്ങൾ മനസ്സിലായതോടെ ‘സജീവേട്ടൻ സിഗരറ്റ് വലിക്കുന്നയാളല്ലേ പോയി ബ്രഷ്ചെയ്തിട്ട് വരൂ’ എന്ന് തമാശയ്ക്ക് താൻ കിസ്സ് ചെയ്യേണ്ട നടനോട് പറഞ്ഞുവെന്നും സുരഭി പറയുന്നു.

പൊതുവേ ഇത്തരം സീനുകൾ ചിത്രീകരിക്കുമ്പോൾ നടി- നടൻമാർ അൺ കംഫർട്ടബിൾ ആകാതിരിക്കാൻ വേണ്ടി എല്ലാവരും മാറിനിൽക്കും എന്നാൽ അടുത്തത് കിസിംഗ് സീനാണ് എല്ലാവരും വന്നോയെന്ന് തമാശയ്ക്ക് സെറ്റിൽ താൻ പറഞ്ഞു എന്നും സുരഭി പറയുന്നു.സെറ്റിലുള്ളവരിൽ ലിപ് ലോക്ക് സീനുകൾ ചെയ്തയാൾ നടി ദർശനയാണ്. ​ഗുരുനാഥ ഇല്ലല്ലോ എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. ഓടിപ്പോയി ബ്രഷ് ചെയ്ത് ഏലക്കായ കഴിച്ച് ഓക്കെ റെഡി എന്ന് പറഞ്ഞ് നിന്നു.

അതേസമയം ഇത്തരമൊരു സീൻ വളരെ പ്രൊഫഷണൽ ആയാണ് കണ്ടതെന്നും സീനുമായി ബന്ധപ്പെട്ട ടെക്നിക്കൽ വശങ്ങളിലായിരുന്നു തന്റെ ചിന്ത കൂടുതൽ എന്നും സുരഭി പറയുന്നു. ആ സെറ്റിലെ മുഴുവൻ ആളുകളും ആ സീനിനൊപ്പം ഉണ്ടായിരുന്നു എന്നും സീന് ഒരു ടേക്ക് കൂടി പോകേണ്ടി വന്നു എന്നും സുരഭി പറയുന്നു.

പറയാൻ ഉദ്ദേശിച്ചതല്ല, പക്ഷേ പറയിച്ചതാണ്! ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മരിച്ച സംവിധായകനെതിരെ നടി അഹാന, വിവാദം

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെയും സിനിമയിൽ ചെയ്ത നല്ല വേഷങ്ങളുടെയും പേരിൽ ശ്രദ്ധയായ നടിയാണ് അഹാന. എന്നാൽ ഈയടുത്ത് പ്രമോഷൻ പരിപാടികളിൽ സഹകരിക്കുന്നില്ല എന്ന പേരിൽ താരത്തിനെതിരെ ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ നാൻസി റാണി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായി ദിവസങ്ങൾക്ക് ശേഷം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വെച്ച് ചിത്രത്തിന്റെ പ്രമോഷന് നടി അഹാന വരേണ്ടതായിരുന്നുവെന്നുമായിരുന്നു ചിത്രവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ നേരത്തെ സംവിധായകന്റെ ഭാര്യ താരത്തെ കുറ്റപ്പെടുത്തി സംസാരിച്ചത്. ഇതിൽ വിശദീകരണവുമായി ഇപ്പോൾ രംഗത്തെത്തിയ അഹാന താനും സംവിധായകനുമായി നിലനിൽക്കുന്നത് അത്ര ചെറിയ പ്രശ്നങ്ങൾ അല്ലെന്നും ഇത് പൊതുമധ്യത്തിൽ പറയാൻ ഉദ്ദേശിച്ചിരുന്നത് അല്ലെന്നും എന്നാൽ ഇപ്പോൾ പ്രേക്ഷകരോട് തുറന്നു സംസാരിക്കാൻ താൻ നിർബന്ധിതയായെന്നും താരം പറയുന്നു. നിലനിൽക്കുന്നത് ചെറിയ പ്രശ്നങ്ങളിൽ നിന്നും കേസിനു പോകേണ്ട കാര്യമാണെന്നും മൂന്നുവർഷം കഴിഞ്ഞാൽ താനത് മറന്നുകളയും എന്ന് വിചാരിക്കരുത് എന്നുമാണ് അഹാന സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.അഹാനയുടെ കുറിപ്പിലെ പ്രധാന കാര്യങ്ങൾ:പലപ്പോഴും മനു സെറ്റിൽ എത്തിയിരുന്നത് മദ്യപിച്ചായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കൊപ്പമെത്തി കാരവാനിൽ ഇരുന്ന് മദ്യപിച്ചുല്ലസിക്കുകയായിരുന്നു. ഞാനടക്കമുള്ള അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, സെറ്റിലുള്ളവരൊക്കെ അവരുടെ പാർട്ടി അവസാനിച്ച് ഷൂട്ടിങ് ആരംഭിക്കാൻ വേണ്ടി കാത്തിരിക്കും. പലപ്പോഴായി ഇതാവർത്തിച്ചപ്പോൾ ഷൂട്ട് ആരംഭിക്കാൻ പറഞ്ഞ് മനുവിന് ഞാൻ മെസ്സേജ് അയച്ചു. ഇതിന്റെ ഒക്കെ തെളിവുകൾ എന്റെ പക്കൽ ഉണ്ട്.സെറ്റിൽ ഒന്നും ഷെഡ്യൂൾ പ്രകാരം അല്ലായിരുന്നു നടന്നിരുന്നത്. അവർക്ക് എപ്പോഴാണോ തോന്നുന്നത് അപ്പോൾ ആരംഭിക്കും, നിർത്താൻ തോന്നുമ്പോൾ അവർ നിർത്തും എന്നതായിരുന്നു രീതി. ഒരുപാട് ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടായിരുന്നു അത്. 2020 ഫെബ്രുവരി മുതൽ 2021 ഡിസംബർ വരേയായിരുന്നു തീരുമാനിച്ചിരുന്നത്. ഷൂട്ട് എപ്പോൾ തീരും എന്നതിനെക്കുറിച്ച് മനുവിന് തന്നെ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. പ്രൊഫഷണലായിട്ടായിരുന്നില്ല കാര്യങ്ങൾ നടന്നിരുന്നത്.എല്ലായ്പ്പോഴും കുഴപ്പം നിറഞ്ഞതായിരുന്നു ചിത്രീകരണം. എന്താണ് നടക്കുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടർക്ക് അറിയില്ല, കോസ്റ്റ്യൂം മിസ്സാകുന്നു, ഡയറക്ടറുടേയും സംഘത്തിന്റേയും ഇടയിലെ ആവശ്യമില്ലാത്തെ ഗോസിപ്പുകൾ, യാതൊരു വ്യക്തതയുമില്ലാതെ അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും വന്ന് കാത്തിരിക്കേണ്ട അവസ്ഥ, പണത്തിനോ സമയത്തിനോ മറ്റെന്തിനും ഒരു വിലയും കൽപ്പിക്കാത്ത ഡയറക്ടർ, അദ്ദേഹത്തിന് വേണ്ട സമയത്ത് ആരംഭിക്കുകയും വേണ്ട സമയത്ത് അവസാനിപ്പിക്കുകയും ചെയ്യുന്ന സെറ്റ്. ഇതൊക്കെയാണ് സിനിമയുടെ പിന്നണിയിൽ നടന്ന കാര്യം.2021ൽ ചിത്രീകരണം കഴിഞ്ഞ ശേഷം അടുത്ത ഷെഡ്യൂൾ എപ്പോഴാണെന്ന് അറിയിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം എന്നെ ബന്ധപ്പെട്ടില്ല. ഒരു മാസത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് കണ്ടു. ഡബ്ബിങ് ഫീമെയിൽ ആർട്ടിസ്റ്റ് വേണമെന്ന ആവശ്യമായിരുന്നു പോസ്റ്റ്. സംശയം തോന്നിയ ഞാൻ അപ്പോൾ തന്നെ മനുവിനും നയനയ്ക്കും മെസ്സേജ് അയച്ചു. രണ്ടുപേരും മെസ്സേജ് അവഗണിക്കുകയാണ് ചെയ്തത്. പിന്നീടാണ് അറിഞ്ഞത് എന്റെ റോളിന് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുകയായിരുന്നുവെന്ന്. ഇത് കേട്ടപ്പോൾ ഞാൻ ഷോക്കായിപ്പോയി.തന്റെ അഭിനയം നല്ലതോ മോശമോ എന്നതായിരുന്നില്ല ഇതിന് പിന്നിൽ, വെറും ഈഗോ ആയിരുന്നുവെന്നാണ് താൻ മനസ്സിലാക്കുന്നത്.ആദ്യം ഡബ്ബ് ചെയ്തത് ശരിയായില്ലെന്നും പറഞ്ഞ് രണ്ട് മാസത്തിന് ശേഷം വീണ്ടും മനു തന്നെ സമീപിച്ചു. എന്നാൽ തന്നോട് ചോദിക്കാതെ തന്റെ കഥാപാത്രത്തിന് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ച അൺപ്രൊഫഷണൽ കാര്യത്തിൽ സംസാരിക്കാനുണ്ടെന്നും നേരിട്ട് കാണണമെന്നും പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല.സിനിമയിൽ പ്രവർത്തിച്ച, സിനിമ കണ്ട ആൾ അടുത്തിടെ തന്നോട് പറഞ്ഞത്, ചിത്രത്തിന് ഡബ്ബ് ചെയ്ത് വെച്ചിരിക്കുന്നത് മോശമെന്നാണ്. ഇത് ശരിയാണോ എന്നെനിക്കറിയില്ല. മാത്രമല്ല ക്ലൈമാക്സിൽ ചില മാറ്റങ്ങളും ഉണ്ടെന്നാണ് പറയുന്നത്. മറ്റൊരാളെ വെച്ച് എന്റെ കഥാപാത്രമായിട്ടഭിനയിപ്പിച്ചോ എന്നെനിക്കറിയില്ല. അതിനുള്ള സാധ്യതയും ഉണ്ട്. എനിക്ക് വേണ്ടി മറ്റൊരാൾ ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് വേണ്ടി മറ്റൊരാളെ അഭിനയിച്ചിരിക്കാനും സാധ്യതയുണ്ട്.ഒരുദിവസം നയന എന്റെ അമ്മയെ വിളിച്ച് ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് സംസാരിച്ചു. മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നയനയോട് അമ്മ ചോദിച്ചപ്പോൾ ഞാൻ പ്രൊഫഷണൽ അല്ലെന്നായിരുന്നു അവർ അമ്മയോട് പറഞ്ഞത്. എന്നാൽ അങ്ങനെ അല്ലെന്നും സെറ്റിൽ സംഭവിച്ച കാര്യങ്ങളും അമ്മ തിരിച്ച് പറഞ്ഞപ്പോൾ, ‘എന്റെ ഭർത്താവ് മദ്യം മാത്രമാണ് ഉപയോഗിക്കുന്നത്, എന്നാൽ നിന്റെ മകൾ ഡ്രഗ്സിലാണ്’ എന്നായിരുന്നു അവരുടെ മറുപടി. വാക്കുകൾ ശ്രദ്ധിച്ച് വേണമെന്ന് പറഞ്ഞ് ആ സംഭാഷണം അമ്മ അവസാനിപ്പിച്ചു. എന്നാൽ അടുത്തിടെ നയനയുടെ അഭിമുഖങ്ങളിൽ പറയുന്നതൊക്കെയും തിരിച്ചാണ്.പിന്നീടൊരിക്കൽ എന്റെ സുഹൃത്തായ നടിയെ കണ്ടുമുട്ടിയപ്പോൾ അവർ എന്നോട് പറഞ്ഞു, അഹാന നല്ലൊരു നടിയാണെന്ന് മനുപറഞ്ഞുവെന്ന്. എന്നാൽ എന്റെ സ്വഭാവം കൊള്ളില്ല, അൺപ്രൊഫഷണൽ ആണ്. സെറ്റിൽ വൈകിയേ എത്തൂ. ഷൂട്ടിങ് ടൈമിലൊക്കെ യാത്ര പോകാറാണ് പതിവ്. മാത്രമല്ല ലഹരി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നവുമുണ്ടെന്ന്. ഞാൻ അത്തരക്കാരിയെല്ലെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം അവർ എന്നോട് മനു പറഞ്ഞ കാര്യങ്ങളൊക്കെപറഞ്ഞത്.മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ലീഗൽ നോട്ടീസ് നൽകുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മനു എന്നോട് അയാൾ ചെയ്ത തെറ്റിൽ മാപ്പ് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് കഴിഞ്ഞ് 20 ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു- അഹാന കുറിപ്പിൽ പറയുന്നു

വയനാട് ടൗൺഷിപ്പിന് 27ന് തറക്കല്ലിടും; ഉയരുക കേരള മോഡൽ

0
Spread the love

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാർ. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

പരാതികളെല്ലാം തീർക്കും, പുനരധിവാസത്തിന് സാധ്യമായ എല്ലാം ചെയ്യും. വയനാട്ടിൽ കേരള മോഡൽ ഉണ്ടാക്കും. രാഷ്ട്രീയത്തിന് അതീതമായി ഏറ്റവും മികച്ച രക്ഷാ പ്രവർത്തനമാണ് നടന്നത്. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണ്? കേന്ദ്ര സർക്കാരിന് എതിരെ പറയുമ്പോൾ എന്തിനാണ് പ്രതിപക്ഷം പ്രകോപിതരാകുന്നത്? കേരളം എന്തു ചെയ്തു എന്നതിൻ്റെ മറുപടിയാണ് കേരള ബാങ്ക് ദുരിത ബാധിതരുടെ കടം എഴുതി തള്ളിയത്. കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. എസ്റ്റേറ്റ് ഏറ്റെടുത്ത നടപടിയിൽ കോടതി ഇടപെടൽ ഉണ്ടായി. അതുണ്ടായില്ലെങ്കിൽ ഇപ്പോൾ വീടുകളുടെ നിർമ്മാണം കോൺക്രീറ്റ് വരെ എത്തുമായിരുന്നു. ഭൂമിയിൽ കയറരുത് എന്നാണ് കോടതി നിർദേശിച്ചത്. പ്രതിദിന അലവൻസ് 300 രൂപ മൂന്ന് മാസം മാത്രമേ നിയമപ്രകാരം നൽകാനാവൂ. അതുകൊണ്ടാണ് നിർത്തിയത്. വയനാട് വിഷയത്തിൽ രാഷ്ട്രീയമില്ല. എല്ലാവരെയും ഒന്നിച്ചുനിർത്തി മുന്നോട്ട് പോകും. ദുരന്ത നിവാരണ പ്രവർത്തനത്തിനിടെ ചില പ്രചാരണങ്ങൾ ഉണ്ടായി. കൊടുക്കാത്ത ബ്രെഡ് പൂത്തതായി വരെ പ്രചരിപ്പിച്ചുവെന്നും മന്ത്രി വിമർശിച്ചു.

18 കോടിയുടെ ഓഫർ ലഭിച്ചിട്ടും ലോക പ്രസിദ്ധ ചിത്രം ‘ അവതാറി’ൽ നിന്നും പിന്മാറിയെന്ന് ബോളിവുഡ് നടൻ, കാരണം ഗുരുതരം

0
Spread the love

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചലച്ചിത്രം അവതാറിൽ തനിക്ക് വേഷം ലഭിച്ചിരുന്നുവെന്നും അവതാർ എന്ന നാമം സിനിമയ്ക്കായി നിർദ്ദേശിച്ചത് താൻ ആണെന്നും വ്യക്തമാക്കി ബോളിവുഡ് നടൻ ഗോവിന്ദ. ചിത്രത്തിനായി തനിക്ക് 18 കോടി ഓഫർ ചെയ്തിരുന്നു എന്നും നിർഭാഗ്യവശാൽ താനിത് നിരസിക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിൽ വലിയ വിഷമമുണ്ടെന്നും ഗോവിന്ദ പറയുന്നു.

‘ഒരിക്കൽ ഒരു സര്‍ദാര്‍ജിയെ കണ്ടുമുട്ടി, അദ്ദേഹത്തിന് ഒരു ബിസിനസ് ആശയം നല്‍കി, അത് വിജയിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം എന്നെ ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി. അദ്ദേഹം എന്നോട് ജെയിംസിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആവശ്യപ്പെട്ടു, അതിനാല്‍ ഞാന്‍ അവരെ ഡിന്നറിന് ക്ഷണിച്ചു. കഥ കേട്ട് ഞാനാണ് ചിത്രത്തിന് ‘അവതാര്‍’ എന്ന പേര് നിര്‍ദേശിച്ചത്. ചിത്രത്തിലെ നായകന്‍ വികലാംഗനാണെന്ന് ജെയിംസ് എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ ചിത്രം ചെയ്യില്ലെന്ന് പറഞ്ഞു.’

”അദ്ദേഹം എനിക്ക് ഒരു പ്രധാന വേഷം 18 കോടി രൂപ വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടിംഗ് ആവശ്യമുണ്ടെന്നും പറഞ്ഞു. ഞാന്‍ അത് സമ്മതിച്ചു, പക്ഷേ എന്റെ ശരീരത്തില്‍ പെയിന്റ് ചെയ്താല്‍ ഞാന്‍ ആശുപത്രിയില്‍ ആയിരിക്കും. നമ്മുടെ ശരീരം മാത്രമാണ് നമുക്കുള്ള ഒരേയൊരു ഉപകരണം” എന്നാണ് ഗോവിന്ദ പറയുന്നത്.

മുരളിയുടെ മറുചോദ്യത്തിൽ നിന്നുമാണ് ആ സിനിമയുണ്ടായത്; കേൾക്കുമ്പോൾ ലാലേട്ടനും ആന്റണിയും തമാശയായി കാണുമെന്ന് തോന്നി, പക്ഷേ സംഭവിച്ചത്!

0
Spread the love

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാന കുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫർ. ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജും പല സിനിമകളുടെ പരാജയങ്ങൾക്ക് ശേഷം ലാലേട്ടനും ഒരുപോലെ മലയാളം സിനിമ ഇൻഡസ്ട്രിയിൽ കാലുറപ്പിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫർ. ബോക്സോഫീസിൽ വൻ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനായി അക്ഷമരായി ഇരിക്കുകയാണിപ്പോൾ സിനിമാരാധകർ. ഇതിനിടയിൽ ഒരു സ്വകാര്യ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ ലൂസിഫർ എന്ന തന്റെ ആദ്യ ചിത്രത്തിലേക്ക് താൻ എങ്ങനെ എത്തിപ്പെട്ടു എന്നതിനെക്കുറിച്ചും ലാലേട്ടനെ പോലെ ഒരു വലിയ നടനും മലയാളം ഇൻഡസ്ട്രിയിലെ തിരക്കേറിയ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരും ഇക്കാര്യത്തിൽ തന്നെ എങ്ങനെ പിന്തുണച്ചു എന്നും പറയുകയാണ് പൃഥ്വിരാജ്.

മുൻപൊരിക്കൽ മുരളി ഗോപി തന്നോട് ലൂസിഫറിന്റെ കഥ പറയുകയായിരുന്നു. കഥ വളരെയധികം ഇഷ്ടപ്പെട്ടതോടെ ഇതാരാണ് ചെയ്യാൻ പോകുന്നത് എന്ന് താൻ മുരളിയോട് ചോദിക്കുകയായിരുന്നു. ഇതിന് മറു ചോദ്യമായി ‘എന്താ നീ ചെയ്യുന്നോ എന്ന്’ മുരളി തന്നോടും ചോദിച്ചെന്നും ഇതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ആ സമയത്ത് ലാലേട്ടനെ വച്ച് രാജേഷ് പിള്ളയായിരുന്നു ചിത്രം ചെയ്യാനിരുന്നത്. അതിലേക്ക് മുരളി തന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു എന്നും എന്നാൽ ഇക്കാര്യം കേൾക്കുമ്പോൾ ലാലേട്ടനും ആന്റണി പെരുമ്പാവൂരും ഒരു തമാശയായി എടുക്കും എന്നാണ് താൻ കരുതിയിരുന്നത് എന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞെന്നും പൃഥ്വിരാജ് പറയുന്നു.

അന്ന് വൈകുന്നേരം തന്നെ ആന്റണി തന്നെ നേരിൽ കണ്ട് ലാലേട്ടനെ വിളിച്ചു തന്നു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ അനൗൺസ്മെന്റും നടത്തി. ഇതോടെ ലൂസിഫർ ഒരു കമ്മിറ്റ്മെന്റ് ആവുകയായിരുന്നു എന്നും ഇങ്ങനെയാണ് സിനിമയിലേക്ക് താൻ എത്തിയതെന്നും നടൻ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts