Home Blog Page 8

ഫഹദല്ല, മറ്റൊരു നടനാണത്; എമ്പുരാനിലെ ബിഗ് സീക്രട്ട് വെളിപ്പെടുത്തി പൃഥ്വിരാജ്

0
Spread the love

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ബുക്കിംഗിൽ ഇതിനോടകം റെക്കാർഡിട്ട് കഴിഞ്ഞു. വ്യാഴാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. സിനിമയുടെ ട്രെയിലറിലടക്കമുള്ള ചുവന്ന ഡ്രാഗൺ ചിത്രമുള്ള വസ്ത്രം ധരിച്ച് പുറംതിരിഞ്ഞുനിൽക്കുന്ന നടൻ ആരാണെന്ന ചോദ്യം സോഷ്യൽ മീഡിയയിലടക്കം ഉയർന്നിരുന്നു. ആരാണ് ആ നടൻ എന്നുള്ളത് സിനിമയുടെ തന്നെ ബിഗ് സീക്രട്ടുകളിലൊന്നാണ്.

ഫഹദാണതെന്നായിരുന്നു മിക്കവരും കരുതിയിരുന്നത്. ഫഹദാണ് പ്രധാന വില്ലനെന്നും ചിലർ അഭിപ്രായപ്പെട്ടു.അത് ഫഹദല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ചിത്രത്തിൽ ഫഹദ് ഇല്ലെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മുരളി ഗോപി തിരക്കഥ രചിച്ച എമ്പുരാൻ മാർച്ച് 27ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക.

2019ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാൻ എത്തുന്നത്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും അംഗീകരിക്കാൻ സാധിക്കുകയില്ല; മാതൃക ദമ്പതികളായി അഭിനയിച്ച് മടുത്തെന്ന് സീമ വിനീത്

0
Spread the love

വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. ജീവിതത്തിൽ ഒരു കൂട്ട് ഉണ്ടാവണം ആരേലും ഒപ്പം വേണം എന്നുണ്ടായിരുന്നു. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകൾക്കു മുൻപ് ആണ് തിരിച്ചറിയുന്നതെന്ന് സീമ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണങ്ങള്‍ പറയുന്നത്. വീണ്ടും ഇങ്ങനെ കുറിക്കാൻ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘ഒരിക്കലും യോജിച്ചു പോകാൻ പറ്റാത്തവർ ആണ് ഞങ്ങൾ. പക്ഷേ ഈ ഒരു യോജിപ്പ് ഇല്ലായ്‌മയിൽ നിന്നും പുറത്തു കടക്കാൻ ഒരു ഭയം ആയിരുന്നു. മറ്റുള്ളവർ എന്തുപറയും മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും, പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാൽ ഇനിയും കാര്യങ്ങൾ കൈവിട്ട് പോകും. ജീവിതത്തിൽ ഞാൻ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തിൽ ആയിരുന്നില്ല’ സീമ എഴുതി.

മുന്‍പ് പോസ്റ്റ് പിന്‍വലിച്ചത് സാഹചര്യത്തിന്‍റെ സമ്മർദ്ദം മൂലമായിരുന്നു. ആ വ്യക്തിയിൽ നിന്നും അത്തരത്തിൽ ഒരു പെരുമാറ്റം ഇനി മേലിൽ ഉണ്ടാവില്ല എന്ന വാക്കിനുമേൽ ആയിരുന്നു അന്ന് ആ പോസ്റ്റ് പിൻവലിച്ചതെന്നും സീമ വ്യക്തമാക്കി. ആഗ്രഹിച്ച പരിഗണനയോ ബഹുമാനമോ ലഭിച്ചില്ല. വ്യക്തിഹത്യയും, ജെന്‍ഡർ അധിക്ഷേപ വാക്കുകളും നേരിട്ടു. ഞാൻ എന്ന വ്യക്തിയെ തന്നെ ഇല്ലായ്‌മ ചെയ്യുന്ന തരത്തിൽ ഉള്ള അധിക്ഷേപ വാക്കുകളും ആണ് കിട്ടിക്കൊണ്ടിരുന്നതെന്നും സീമ കൂട്ടിച്ചേര്‍ത്തു. നമ്മുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക. നമ്മളെയും നമ്മുടെ തൊഴിലിനെയും. നമ്മുടെ വളർച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തിൽസംസാരിക്കുക, ഒരുപാട് തവണ പറഞ്ഞു കൊടുത്തു തിരുത്താൻ ശ്രമിച്ചു നടന്നില്ല. ഒരുപാട് തവണ മറ്റുള്ളവർക്ക് മുന്നിൽ മാതൃക ദമ്പതികളായി അഭിനയിച്ചു എന്നും സീമയുടെ കുറിപ്പിലുണ്ട്. മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും സാഹചര്യവും അവസ്ഥയും മനസ്സിലാക്കുന്ന കുറച്ചു സുഹൃത്തുക്കൾ കൂടെ ഉണ്ടാവുമെന്നും കുറിപ്പിലുണ്ട്.

ആന്റണിയുമായുള്ള തർക്കം കഴി‍ഞ്ഞ കാര്യം; എമ്പുരാൻ റിലീസ് ദിനം തന്നെ കാണുമെന്ന് സുരേഷ് കുമാർ

0
Spread the love

എമ്പുരാന് ആശംസകൾ നേർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാർ. താനും ആന്റണിയും തമ്മിലുള്ള തർക്കം കഴി‍ഞ്ഞ കാര്യമാണെന്നും ചെറിയ പ്രശ്നങ്ങൾ വലുതായതാണെന്നും സുരേഷ് കുമാർ പറഞ്ഞു. തീയേറ്ററുകാരുടെ മുഴുവൻ പ്രതീക്ഷയും എമ്പുരാനിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

എമ്പുരാൻ വലിയ ക്രൗഡ് പുള്ളറാണ്. അത് വലിയൊരു വിജയമാകട്ടെയെന്നാണ് ആ​ഗ്രഹിക്കുന്നത്. തൃശൂർ പൂരം പോലെ വലിയൊരു ആഘോഷമായാണ് എമ്പുരാനെ ആളുകൾ കാണുന്നത്. അങ്ങനെത്തന്നെ വന്നുഭവിക്കട്ടെ, സിനിമ ആദ്യദിവസം തന്നെ എന്തായാലും കാണുമെന്നും സുരേഷ്കുമാർ പറഞ്ഞു.മാർച്ച് 27നാണ് എമ്പുരാൻ റിലീസ്. ലോകത്തെമ്പാടുമുള്ള മലയാളികൾ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇൻഡസ്ട്രി ഹിറ്റാകുമെന്നാണ് മോളിവുഡിന്റെ പ്രതീക്ഷ.

കോൾ റെക്കോർഡ് ചെയ്യരുതെന്ന് പറഞ്ഞതാണ്; എന്നിട്ടും പിറ്റേ ദിവസം എല്ലാം മീഡിയയിൽവന്നു,വിവാദ വെളിപ്പെടുത്തലുമായി എലിസബത്ത്

0
Spread the love

ഡോ. എലിസബത്തിനെ പിന്തുണയ്ക്കാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന ഗായിക അഭിരാമി സുരേഷിൻറെ കമന്റിന് മറുപടിയുമായി എലിസബത്ത് ഉദയൻ. താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു. എലിസബത്തിനെ ബന്ധപ്പെടാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ചിലരുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി എന്നും അഭിരാമി സുരേഷ് സമൂഹമാധ്യമങ്ങളിൽ കമന്റ് ചെയ്തതിനോടായിരുന്നു എലിസബത്ത് ഉദയന്റെ മറുപടി. അമൃതയുടേയോ അഭിരാമിയുടേയോ പേര് പറയാതെയാണ് എലിസബത്തിന്റെ പ്രതികരണം.

‘നവംബറിൽ ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആൾക്കാർ വിളിച്ചു, ഇയാൾക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ ഡിപ്രഷനിൽ ഇരിക്കുന്ന സമയത്താണ്, ഐസിയുവിൽ കിടക്കുന്ന സമയത്ത് തുടർച്ചയായി കോൾ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തിൽ ആശുപത്രിയിൽ ബൈസ്റ്റാൻഡർ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവർ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്. ‘‘എനിക്ക് പേടിയാണ്, ഞാൻ ഓൾ റെഡി സ്ട്രെസ്സിലാണ്, എനിക്ക് ഈ സ്ട്രെസ്സും കൂടി എടുക്കാൻ വയ്യ’’ എന്നു പറഞ്ഞു. അതിനു ശേഷമാണ് എന്റെ മാതാപിതാക്കൾ ഒക്കെ എത്തിയത്. അവര്‍ വരുന്നതിനു മുമ്പ് നമുക്ക് ഇതിൽതീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാൻ അവരുടെ കരച്ചിൽ കണ്ട് എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ്.

ആളുകളുടെ മുമ്പിൽ ഇട്ട് എന്നെ അന്ന് ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നൊക്കെ പറയാൻ എനിക്ക് ഭയമായിരുന്നു. ആൾക്കാർ ഇതൊക്കെ അറിയുന്നതിൽ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ പിറ്റേ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി കിടക്കുന്ന ദിവസം തന്നെ ഞാൻ കേസിന് വരില്ല എന്ന് അറിഞ്ഞപ്പോൾ എന്റെ കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ അവർ ഒരു മീഡിയ വഴി പറഞ്ഞു. ഇത് സത്യമാണോ എന്ന് അറിയണമെങ്കിൽ എന്റെ ഓഡിയോ റെക്കോർഡിങ് മെസ്സഞ്ചർ വഴി അയച്ചു കൊടുക്കാം എന്നും അവർ പറഞ്ഞു.

ഇവരെയൊക്കെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? സുഖമില്ലാതെ ആശുപത്രിയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് പിന്നിൽ നിന്ന് കുത്തിയ ആളുകളെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? ഫോൺ റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്നാണ്. എന്നിട്ടാണ് പിറ്റേ ദിവസം അതെല്ലാം മീഡിയയിൽ പറഞ്ഞത്. ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു. ഞാൻ ആ സമയത്ത് മാനസികമായി തീരെ മോശം അവസ്ഥയിൽ ഇരിക്കുകയായിരുന്നു. ഇതിൽ ഇപ്പോൾ ഞാൻ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്, ഈ രണ്ടുപേരും തമ്മിൽ എനിക്കിപ്പോൾ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. എനിക്ക് ഇവരെ ഓർത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഒക്കെ തോന്നിയിട്ടുണ്ട് മുമ്പ്. ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചില്ലേ എന്നുള്ള ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു.

ഇപ്പൊ എന്നെ സപ്പോർട്ട് ചെയ്യുന്ന യൂട്യൂബ് ചാനലുകളും എന്നെ സപ്പോർട്ട് ചെയ്യുമെന്ന പറഞ്ഞിരുന്ന ആൾക്കാരൊക്കെ വായ മൂടുമെന്നു നന്നായിട്ട് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതൊക്കെ പറയുന്നത്. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇത്രക്കും മനുഷ്യ പറ്റില്ലാത്ത ആൾക്കാരുടെ കൂടെയൊക്കെ ഞാൻ എങ്ങനെയാണ് കൂടുന്നത്. എനിക്ക് പാർട്ടിക്കാരുടെയോ വലിയ ആളുകളുടെയോ പിന്തുണ ഇല്ല ഞാൻ ഒറ്റക്കാണ് പോരാടുന്നത്. ഫെയ്സ്‌ബുക്കിൽ എന്നെ സപ്പോർട്ട് ചെയ്യുന്ന കുറെ സാധാരണക്കാരുണ്ട്, എനിക്ക് അത്തരം ആളുകള്‍ മതി. അല്ലാതെ വലിയ കാശിന്റെയോ സെലിബ്രിറ്റി സ്റ്റാറ്റസിന്റെയോ സപ്പോർട്ട് ഒന്നും വേണ്ട. സപ്പോർട്ട് ചെയ്യേണ്ട ആൾക്കാരാണെങ്കിൽ ഇതിനു മുമ്പേ സപ്പോർട്ട് ചെയ്യേണ്ടതായിരുന്നു, ഈ പറഞ്ഞപ്പോൊക്കെ. ഞങ്ങൾ സഹായിക്കാൻ പോയി എന്നിട്ട് സഹായം സ്വീകരിച്ചില്ല എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ പിന്നിൽ നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതൊക്കെ ഏറ്റു പിടിച്ച് കുറെ ആളുകൾ ചോദിക്കുന്നു എന്താണ് അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചു കഴിഞ്ഞാൽ എന്റെ പിന്നിൽ ഇവർ കുത്തുമോ എന്ന് എങ്ങനെ അറിയും. ഞാൻ ഞാൻ ഒരു പ്രാവശ്യം ഇത് അനുഭവിച്ചതാണ്. എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ ഞാൻ ഒരിക്കലും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്റെ സമ്മതം കൂടാതെ പുറത്തുവിട്ടതാണ്.എനിക്ക് ചെയ്യാന്‍പറ്റുന്നതിന്റെ പരമാവധി ചെയ്യും. എനിക്ക് ചാവാനും പേടിയില്ല, പൊലീസ് സ്‌റ്റേഷനില്‍ കിടക്കാനും പേടിയില്ല. വിശ്വസിക്കുന്നവര്‍ വിശ്വസിച്ചാൽ മതി, സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ സപ്പോർട്ട് ചെയ്താൽ മതി. ഞാൻ വിചാരിച്ച ഒറ്റകാര്യം എന്നെ പോലെ അറിയാതെ വന്ന് മറ്റൊരാളും വലയിൽ ചെന്ന് കുടുങ്ങരുത് എന്നാണ്. അതുകൊണ്ടാണ് വിഡിയോ ചെയ്യുന്നത്, അതിനു റിസ്ക്ക് ഉണ്ട്, കേസ് വരും എന്നൊക്കെ അറിഞ്ഞു തന്നെയാണ് ചെയ്യുന്നത്. നാളെ വന്നിട്ട് വീട്ടിൽ കയറി വെട്ടുമെന്നൊക്കെ അറിയാം. കാരണം ഇതൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്.

ഇപ്പോഴും ഇയാളുടെ ഒപ്പം നടക്കുന്ന ആളുകൾക്ക് എന്തുമാത്രം ബന്ധം ഉണ്ടെന്നു എനിക്ക് നന്നായി അറിയാം. സപ്പോർട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. സപ്പോർട്ട് ചെയ്യുന്നു എന്നുള്ള രീതിയിൽ ഇങ്ങനെ ഉപദ്രവിക്കാതിരുന്നാൽ സമാധാനം ഉണ്ട്. സത്യസന്ധമായി ആയി പിന്തുണക്കുന്ന ചിലരുണ്ട് അവർ മതി എനിക്ക്, അല്ലാതെ സെലിബ്രിറ്റി ആയിട്ടുള്ള ആരും വേണ്ട. നല്ല ആളുകളുടെ പിന്തുണ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അതിനിടയിൽ കിടന്നു ആരും കളിക്കരുത്. വിഷമവും പേടിയും സംശയവും ഉള്ള ആൾക്കാർ ഇതിനൊന്നും നിൽക്കണ്ട. ഇനി ഇങ്ങനൊരു ഉണ്ടാവരുത് എന്നാണ് എന്റെ ആഗ്രഹം അതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. ഇതൊക്കെ പറയണെങ്കിൽ നല്ല ബുദ്ധിമുട്ടാ, അനുഭവിച്ച ആൾക്കാർക്കെ പറയാൻ പറ്റുകയുള്ളൂ. ഞാൻ ഒറ്റക്ക് നിന്നാണ് ഫൈറ്റ് ചെയ്യുന്നത്, എനിക്ക് ആരുടേയും സപ്പോർട്ട് വേണ്ട, എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.”-എലിസബത്തിന്റെ വാക്കുകൾ.

എന്താണ് വേരിക്കോസ് വെയിന്‍? രോഗത്തെ ചെറുക്കാനുള്ള ഏറ്റവും പുതിയ ചികിത്സാ രീതികൾ ഏതൊക്കെ?

0
Spread the love

ചില ആളുകളുടെ കാലുകളില്‍ വീര്‍ത്ത് വളഞ്ഞ് പിരിഞ്ഞ് കിടക്കുന്ന ഞരമ്പുകള്‍ കാണാറില്ലേ? വെരിക്കോസ് വെയിന്‍ എന്ന് വിളിക്കുന്ന രോഗാവസ്ഥയാണിത്. ഒരു പക്ഷെ, ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സ തേടുന്നതും ഈ ആരോഗ്യ പ്രശ്‌നത്തിന് വേണ്ടിയാണ്. വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഏറെ നേരമുള്ള നില്‍പും ഇരിപ്പും ഇടയ്ക്ക് ഒഴിവാക്കി കാലുയര്‍ത്തി വച്ച് ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് വെരിക്കോസ് വെയിന്‍ വരാതിരിക്കാനും ഫലപ്രദമാണ്.

സിരകള്‍ വികസിച്ച്, ചുരുണ്ട് കാലില്‍ അശുദ്ധരക്തം കെട്ടി നില്‍ക്കുന്നതിനെയാണ് ‘വെരിക്കോസ് വെയിന്‍’ എന്നു വിളിക്കുന്നത്. ഇതോടൊപ്പം കാലില്‍ നീര്, നിറവ്യത്യാസം, ചൊറിച്ചില്‍, ഉണങ്ങാന്‍ താമസമുള്ള വ്രണങ്ങള്‍, രക്തസ്രാവം, കൂടുതല്‍ നേരം നില്‍ക്കാനും നടക്കാനും പ്രയാസവും കാല്‍കഴപ്പും കാലുകള്‍ക്കു വലുപ്പക്കൂടുതല്‍, ഭാരക്കൂടുതല്‍ എന്നിവയും അനുഭവപ്പെടാം.

ചികിത്സ ഏറെനാള്‍ വൈകിയാല്‍ കാല്‍മുട്ട്, കണങ്കാല്‍, പാദം തുടങ്ങിയ സ്ഥലങ്ങളില്‍ വേദനയും അസ്ഥിശോഷണവും അനുഭവപ്പെടാം. മുട്ടിനു താഴെ പുറമേയുള്ള ശല്യങ്ങളാണ് മിക്കവരും പറയാറ്. എന്നാല്‍ പ്രശ്‌നം അരക്കെട്ടില്‍ തുടങ്ങി തുടകളുടെയും കാലുകളുടെയും ഉള്ളിലും പുറമേയുമായി വ്യാപിച്ചു കിടക്കുന്നു. കാലില്‍ നിന്നു മുകളിലേക്കു മാത്രം അശുദ്ധരക്തം പ്രവഹിക്കാന്‍ ക്രമീകരിച്ചിട്ടുള്ള കാഫ്മസില്‍ പമ്പും വാല്‍വുകളും ഇതൊടൊപ്പം തകരാറിലാകും. പ്രായപൂര്‍ത്തിയായ പ്രസവിച്ച സ്ത്രീകളെയാണ് വെരിക്കോസ് വെയിന്‍ പ്രശ്‌നം കൂടുതല്‍ അലട്ടാറ്. ദൈനംദിന പ്രവൃത്തികളില്‍ ഏറെ നേരെ നില്‍ക്കുകയും ഇരിക്കുകയും ചെയ്യേണ്ടി വരുന്നവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.

പാരമ്പര്യ ഘടകവും പ്രധാനമാണ്. വീനസ് ഡോപ്ലര്‍ പരിശോധനയിലൂടെ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. വെരിക്കോസ് വെയിന്‍ മാറ്റാന്‍ ഗുളികകളോ ലേപനങ്ങളോ ഫ്രപ്രദമമല്ല. പ്രശ്‌നക്കാരായ വെയിനുകളെ കാലിന്റെ ഭാഗത്തുള്ള മുറിവുകളിലൂടെ വലിച്ചെടുത്തുകളയുന്ന ഓപ്പറേഷന്‍ കാലഹരണപ്പെട്ടിരിക്കുന്നു.

ഓപ്പറേഷന്‍ ഒഴിവാക്കിയുള്ള ലളിതമായ ഏകദിന ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രചാരം. ചിലതരം മരുന്നുകള്‍ കുത്തിവച്ച് വെയിനുകളെ ചുരുക്കിക്കളയുന്ന സ്‌ക്‌ളീറോതെറപ്പി, വെയിനുകള്‍ക്കുള്ളിലേക്ക് ലേസറോ റേഡിയോ ഫ്രീക്വന്‍സി രശ്മികളോ കടത്തി വിട്ട് വെയിനുകളെ വേദനയില്ലതെ ഇല്ലാതാക്കുന്ന അബ്‌ളേഷന്‍ തെറപ്പി എന്നീ ചികിത്സകള്‍ വളരെ ഫലപ്രദവും ആശുപത്രി അഡ്മിഷന്‍ ആവശ്യമില്ലാത്തതുമാണ്.

തൊടുപുഴയിൽ നിന്ന് കാണാതായ ആൾ കൊലപ്പെട്ടെന്ന് സംശയം; 3 പേർ കസ്റ്റഡിയിൽ

0
Spread the love

തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവത്തിൽ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചതിനെക്കുറിച്ച് ഇവരിൽനിന്ന് പൊലീസ് വിവരങ്ങൾ തേടുകയാണ്. ബിജുവിനെ കൊന്നു മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം. കസ്റ്റഡിയിയിലുള്ളവരിൽ കൊട്ടേഷൻ സംഘങ്ങളുമുണ്ട്.

യാസിർ പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലും; ഭയമുണ്ടെന്ന് ഷിബിലയുടെ പിതാവ്

0
Spread the love

മകളെ വെട്ടികൊന്ന യാസ്സിർ ജയിലിൽനിന്നു പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്ന ഭയമുണ്ടെന്ന് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. യാസിറിന്റെ കുടുംബം പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും യാസിറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കുടുംബം സ്വീകരിച്ചതെന്നും അബ്ദുറ്ഹമാൻ ആരോപിച്ചു. മകളുടെ പരാതിയിൽ പൊലീസ് കൃത്യമായി ഇടപെട്ടില്ല. സ്റ്റേഷനിൽ നിരന്തരം വിളിച്ചെങ്കിലും ഇരുവീട്ടുകാരെയും വിളിച്ച് അനുനയ നീക്കത്തിനു മാത്രമാണ് ശ്രമിച്ചത്. ലഹരിക്കടിമയായ യാസിർ സംശയത്തിന്റെ പേരിലും മകളെ പീഡിപ്പിച്ചു.

കഴിഞ്ഞ 28ന് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം കഴിഞ്ഞു സ്റ്റേഷനിൽനിന്നു വിളിച്ച് ഇരു വീട്ടുകാരുമായും സംസാരിച്ചു. പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. പ്രശ്ന പരിഹാരത്തിനു ശ്രമിച്ചിട്ടും യാസിറിന്റെ കുടുംബം വന്നില്ല. യാസിർ സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്ന് ഷിബില പറഞ്ഞിട്ടുണ്ട്. നാല് ബാങ്കുകളിൽ നിന്നായി ഷിബിലയുടെ പേരിൽ വായ്പ എടുത്തിട്ടുണ്ട്. ഈ പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു യാസിർ. ഇയാൾക്കു കൃത്യമായ ശിക്ഷ കൊടുക്കണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

ലഹരിയുടെ അതിപ്രസരമാണ് കൊലപാതകത്തിനു കാരണമെന്ന് ഷിബിലയുടെ ബന്ധു അബ്ദുൽ മജീദ് പറഞ്ഞു. യാസിർ പല തവണ കുടുംബത്തെ ഭീഷപ്പെടുത്തി. പൊലീസ് വിഷയം ഗൗരവമായി എടുത്തില്ല. പരാതി വാങ്ങി വച്ച് ഒരു തവണ വിളിച്ചു. മറ്റൊന്നും ഈ വിഷയത്തിൽ ഉണ്ടായില്ല. അക്രമം നടന്നതു പ്രതിയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണെന്നും മജീദ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് ഈങ്ങാപ്പുഴ കക്കാട് നക്കലമ്പാടുള്ള വീട്ടിൽ വച്ച് യാസിർ ഷിബിലയെ കുത്തിക്കൊന്നത്. ആക്രമണത്തിൽ അബ്ദുറ്മാനും ഭാര്യ ഹസീനയ്ക്കും പരുക്കേറ്റിരുന്നു. ഇന്നലെയാണ് ഇവർ മെഡിക്കൽ കോളജിൽനിന്നു ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയത്.

ഒടുവിൽ എമ്പുരാന്റെ നിർമ്മാണ ചിലവ് വെളിപ്പെടുത്തി മോഹൻലാലും പൃഥ്വിരാജും

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമാനുഭവം മാത്രമല്ല എമ്പുരാൻ എന്നത് ട്രെയിലറിൽ വ്യക്തമാണ്. ഹോളിവുഡ് സിനിമകളുടെ ദൃശ്യ ഭാഷ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംവിധാന മികവ് ട്രെയിലറിൽ ഉടനീളം കാണാം. മലയാളം ഇൻഡസ്ട്രിയൽ നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികൾ വ്യക്തമാക്കിയ ഒരു പ്രസ് മീറ്റിൽ എമ്പുരാന്റെ ബജറ്റ് 140 കോടിയാണെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയിൽ തന്നെ എമ്പുരാന്റെ നിർമ്മാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂർ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാലും പൃഥ്വിരാജും പ്രതികരിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖ പരിപാടിയിൽ ചിത്രത്തിന്‍റെ ബജറ്റ് 150 കോടി എന്നാണ് താന്‍ വായിച്ചതെന്ന് അവതാരക പറയുമ്പോള്‍ അല്ല എന്ന് പൃഥ്വിരാജ് ഉടനടി മറുപടി പറയുന്നുണ്ട്. “സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് എത്രയെന്നാണോ തോന്നുന്നത് അതാണ് ഈ സിനിമയുടെ ബജറ്റ്. നിര്‍മ്മാതാവിനെ ഞാന്‍ വെല്ലുവിളിച്ചിരുന്നു, ഇത്രത്തോളം ചെറുതാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നത് സിനിമ കാണുമ്പോള്‍ ആരും തിരിച്ചറിയില്ലെന്ന്”, പൃഥ്വിരാജ് പറയുന്നു. താങ്കള്‍ പറഞ്ഞതല്ല (150 കോടി) യഥാര്‍ഥ ബജറ്റ് എന്ന് അഭിമുഖകാരിയോട് മോഹന്‍ലാലും പറയുന്നുണ്ട്. അതേസമയം ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം വലിയ സ്കെയിലില്‍ ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഇതേ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നുണ്ട്

കാത്തിരുന്ന ചിരി; നറുചിരി പോസ്റ്റുമായി മമ്മൂക്ക

0
Spread the love

ലോക ചിരി ദിനത്തിൽ ചിരി ചിത്രവുമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ ആരോഗ്യനില മോശം എന്ന നിലയിൽ വാർത്തകൾ അടുത്തിടെ വന്നത് ആരാധകരെ ആശങ്കയിലാഴ്ത്തിയപ്പോഴാണ് നറുചിരിയുമായി മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പേഴ്സണൽ മാനേജർ എസ്. ജോർജ് ആണ് ചിത്രം പങ്കുവച്ചത്. ശരൺ ബ്ലാക് സ്റ്റാ‌ർ പകർത്തിയതാണ് ചിത്രം. ഫോട്ടോയ്ക്ക് താഴെ കമന്റുകളിൽ സ്നേഹം വാരി വിതറുകയാണ് ആരാധകർ. ഏറെ നാളായി കാത്തിരുന്ന ചിരിയാണ് ഇതെന്നും ഏറെ സന്തോഷമായെന്നും പറയുന്നവർ ഏറെയാണ്. കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനായ ബസൂക്കയിലെ പുതിയ പോസ്റ്റർ പുറത്തു വന്നിരുന്നു.

ഏപ്രിൽ 10 ന് ബസൂക്ക റിലീസ് ചെയ്യും. നവാഗതനായ ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന കളംകാവൽ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ തുടർ ചിത്രീകരണം ഈ മാസം അവസാനം കൊച്ചിയിൽ ആരംഭിക്കും

മോദിയുടെ വിദേശയാത്രകൾക്കായി രണ്ടര വർഷത്തിനിടെ ചെലവഴിച്ചത് 258 കോടി

0
Spread the love

രണ്ടര വർഷത്തിനിടെ വിദേശയാത്രക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 258 കോടി രൂപ. 2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ 38 വിദേശയാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്. 2023 ജൂണിൽ യുഎസ്സിലേക്ക് നടത്തിയ യാത്രയാണ് ഇതിൽ ഏറ്റവും ചെലവേറിയത്. 22 കോടി രൂപയാണ് ഈ യാത്രക്ക് ചെലവായത്.

മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീത്തയാണ് രാജ്യസഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ഇന്ത്യൻ എംബസികൾ ചെലവിട്ട തുകയുടെ വിശദമായ കണക്കാണ് ഖാർഗെ ചോദിച്ചത്. ഓരോ യാത്രയിലേയും ഹോട്ടൽ സൗകര്യങ്ങൾ, സ്വീകരണങ്ങൾ, ഗതാഗതം തുടങ്ങിയവയുടെ ചെലവുകൾ പ്രത്യേകമായി നൽകാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

യാത്രകളിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള ഉദ്യോഗസ്ഥസംഘം, മാധ്യമസംഘം, സുരക്ഷ എന്നിവയുടെയെല്ലാം ചെലവുകൾ ഉൾപ്പെടുത്തിയ വിശദമായ മറുപടിയാണ് മന്ത്രി രാജ്യസഭയിൽ നൽകിയത്. 2022 മേയ് മുതൽ 2024 ഡിസംബർ വരെ മോദി നടത്തിയ വിദേശയാത്രകളുടെ കണക്കുകളാണ് മന്ത്രി നൽകിയത്. 2023 ജൂണിൽ യുഎസ്സിലേക്ക് നടത്തിയ യാത്രയ്ക്ക് 22,89,68,509 രൂപയാണ് ചെലവഴിച്ചത്.

അതേസമയം 2024 സെപ്റ്റംബറിലെ യുഎസ് യാത്രയ്ക്ക് 15,33,76,348 രൂപയായിരുന്നു ചെലവ്. 2023 മേയിലെ ജപ്പാൻ യാത്രയ്ക്ക് 17,19,33,356 രൂപ, 2022 മേയിലെ നേപ്പാൾ യാത്രയ്ക്ക് 80,01,483 രൂപ എന്നിങ്ങനെയാണ് പ്രധാന വിദേശയാത്രകളുടെ ചെലവുകൾ. പോളണ്ട് (10,10,18,686 രൂപ), യുക്രൈൻ (2,52,01,169 രൂപ), റഷ്യ (5,34,71,726 രൂപ), ഇറ്റലി (14,36,55,289 രൂപ), ബ്രസീൽ (5,51,86,592 രൂപ), ഗയാന (5,45,91,495 രൂപ), ജർമ്മനി, കുവൈത്ത്, ഡെന്മാർക്ക്, ഫ്രാൻസ്, യുഎഇ, ഉസ്ബകിസ്താൻ, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് 2022-നും 2024-നുമിടയൽ പ്രധാനമന്ത്രി യാത്ര നടത്തിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts