Home Blog Page 8

ലഹരിക്കെതിരെ ഇനി പൊലീസ്-എക്സൈസ് സംയുക്ത പോരാട്ടം; സംസ്ഥാന വ്യാപക റെയ്ഡ്

0
Spread the love

ലഹരിക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും.

അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബർ സഹായം പൊലീസ് ഉടൻ ചെയ്യും. കേസുകളിൽ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും യോഗം ചേരണമെന്നും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.

എ ആര്‍ റഹ്മാൻ ആശുപത്രിയിൽ! നെഞ്ചുവേദനയെ തുടർന്നെന്ന് സൂചന

0
Spread the love

എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് താരത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത് എന്നാണ് വിവരം. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഓസ്‌ലർ ടീമിന്റെ രണ്ടാം വരവ്! ഒപ്പം വിനായകനും ജയസൂര്യയും, ചിത്രത്തിന് തുടക്കം

0
Spread the love

കത്തനാറിന് ശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച അബ്രഹം ഓസ്ലർ എന്ന ചിത്രത്തിനു ശേഷം മിഥുൽ മാനുവൽ തോമസും, ഇർഷാദ് എം. ഹസനും ചേർന്ന് നേരമ്പോക്ക് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഫാന്റസ് കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. ഇന്ന് കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ലളിതമായ ചടങ്ങിൽ നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമ്മവും,സരിത ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകി.സാഹിത്യകാരി ശ്രീകലാ എസ്. മോഹൻ ആദ്യ ഭദ്രദീപം തെളിയിച്ചിരുന്നു.

അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യക്കൊപ്പം വിനായകനും പ്രധാന കഥാപാത്രമാകുന്നു. പ്രശസ്ത റാപ് സിംഗർ ബേബിജീൻ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു.ജയിംസ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം – ഷാൻ റഹ്മാൻ.ഛായാഗ്രഹണം – വിഷ്ണുശർമ്മ.എഡിറ്റിംഗ് – ഷമീർ മുഹമ്മദ്,പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമ്മൂട്. കൊച്ചിയിലും. കൊല്ലത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

സർവ്വ സാധനത്തിലും മായം! വെളുത്തുള്ളി വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഇനി മുതൽ ശ്രദ്ധിക്കണം..

0
Spread the love

ഇന്ത്യൻ അടുക്കളയിലെ അവിഭാജ്യ ഘടകമാണ് വെളുത്തുള്ളി. ഒട്ടുമിക്ക പ്രാദേശിക ഭക്ഷണങ്ങളിലും വെളുത്തുള്ളി ഉപയോ​ഗിക്കുന്നവരാണ് ഇന്ത്യക്കാർ. ഇത്രമാത്രം വെളുത്തുള്ളി കഴിക്കുന്ന നാം വിപണിയിൽ പലപ്പോഴും കബളിപ്പിക്കപ്പെടാറുണ്ട്. മായം ചേർത്ത വ്യാജ വെളുത്തുള്ളികളും മാർക്കറ്റിൽ ലഭ്യമാണ്. സിമന്റ് ചേർത്ത് നിർമിച്ച ഫാർക്ക് വെളുത്തുള്ളി (fark garlic) പോലും വിപണിയിലെത്തിയിരുന്നു. ഇത്തരം ഉള്ളികൾ ദീർഘകാലം കഴിച്ചാൽ ആരോ​ഗ്യത്തിന് എട്ടിന്റെ പണികിട്ടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് വെളുത്തുള്ളി വാങ്ങുമ്പോൾ അവ വ്യാജനല്ലെന്ന് ഉറപ്പുവരുത്തണം. അസ്സൽ വെളുത്തുള്ളി തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

വെളുത്തുള്ളിയുടെ നിറമാണ് ആദ്യം പരിശോധിക്കേണ്ടത്. യാതൊരു പാടുകളുമില്ലാതെ വെളുത്തിരിക്കുന്ന, ഉരുണ്ടുതുടുത്ത ഉള്ളിയാണെങ്കിൽ വ്യാജനാകാൻ സാധ്യതയുണ്ട്.തൊലി കട്ടി കൂടിയതാണെങ്കിൽ മായം ചേർന്ന വെളുത്തുള്ളിയാകാനാണ് സാധ്യത. നേർത്ത ചർമ്മമാണെങ്കിൽ മായമില്ലാത്തതാകും.നല്ല വെളുത്തുള്ളി വെള്ളത്തിലിട്ടാൽ മുങ്ങിക്കിടക്കും. വ്യാജൻ പൊങ്ങിക്കിടക്കും.വ്യാജനല്ലെങ്കിൽ നല്ല ​ഗന്ധമുള്ള വെളുത്തുള്ളിയായിരിക്കും. മായം ചേർത്തവയ്‌ക്ക് ​ഗന്ധം കുറവാകും. അതുമല്ലെങ്കിൽ രാസ​ഗന്ധം അനുഭവപ്പെടും.രുചിയിൽ രാസസ്വഭാവം തോന്നുന്നുണ്ടെങ്കിൽ മായം ചേർത്തിട്ടുണ്ടെന്ന് സാരം. അത്തരം വെളുത്തുള്ളി ഒരുകാരണവശാലും വാങ്ങരുത്.

ഇക്കാണുന്ന പണക്കാരനല്ല അന്ന്! വീട്ടു വാടക കൊടുക്കാൻ ഫോണും വാച്ചും വിറ്റ സ്ഥിതി ഉണ്ടായിട്ടുണ്ട്; സുഹൃത്തുക്കൾ ചതിച്ചതിനെ പറ്റി ബഷീർ ബഷി

0
Spread the love

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരങ്ങളാണ് ബഷീർ ബഷിയും കുടുംബവും. ആദ്യമൊക്കെ ഒരാൾക്ക് രണ്ടു ഭാര്യമാരോ എന്ന കൗതുകത്തോടെയാണ് ബഷീർ ബഷിയുടെ വീഡിയോകൾ കാണാൻ തുടങ്ങിയതെങ്കിലും പിന്നീട് ഏറ്റവും പ്രിയപ്പെട്ട അയൽക്കാരെ പോലെ മലയാളികൾക്ക് പ്രിയങ്കരരായി മാറുകയായിരുന്നു ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും. ജീവിതത്തിലെ മധുരവും കയ്പ്പുമെല്ലാം ബഷീർ ബഷീയും ഭാര്യമാരും തങ്ങളുടെ ആരാധകരോട് പങ്കുവെക്കാറുണ്ട്.

ഇന്ന് ബിസിനസും വീടും കാറും സന്തോഷമുള്ള കുടുംബവുമൊക്കെയായി നല്ല രീതിയിൽ ആണ് ബഷീർ ബഷിയെങ്കിലും ഓർക്കാൻ സുഖമില്ലാത്ത ഒരു മോശം കാലം കൂടി ഉണ്ടായിരുന്നു താരത്തിന്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ ഒരു മോശം അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും വീട്ടു വാടക പോലും അടക്കാൻ കഴിയാതെ തന്റെ ഫോണും വാച്ചുമെല്ലാം വിറ്റ ഗതികേട് തനിക്കുണ്ടായെന്നുമാണ് മുൻപൊരിക്കൽ ബഷീർ ബഷി പറഞ്ഞത്.

മനക്കട്ടി കൊണ്ടാണ് താൻ എല്ലാം തിരികെ നേടിയെടുത്തത്. ബിസിനസ് പച്ചപിടിച്ചു വരുന്ന സമയത്ത് സുഹൃത്തുക്കൾ ചതിക്കുകയായിരുന്നു. രണ്ടുമാസത്തോളം താൻ ഇതിന്റെ ഡിപ്രഷനിൽ ആയിരുന്നുവെന്നും വീട്ടു വാടക പോലും കൊടുക്കാൻ കഴിയാതെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ബഷീർ പറയുന്നു. ഉറ്റ സുഹൃത്തുക്കളുടെ ചതി കാരണം ഒരു സുപ്രഭാതത്തിൽ എല്ലാം നഷ്ടപ്പെട്ടതോടെ താൻ മൊബൈലും വാച്ചും വരെ വിറ്റിട്ടുണ്ടെന്നും താരം പറയുന്നു.

ചീത്ത സമയത്തിലൂടെ കടന്നു പോകുമ്പോള്‍ എന്റെ ജീവിതം തീര്‍ന്നുവെന്നും എനിക്ക് ഇനിയൊരു നല്ല ജീവിതം വരില്ല എന്നും ചിന്തിക്കരുതെന്നും ചുറ്റുമുള്ള കഷ്ടപ്പെടുന്ന മനുഷ്യരോടായി ബഷീർ ബഷീ പറയുന്നുണ്ട്. ജീവിതം നല്ലതും ചീത്തയും എല്ലാം അനുഭവിക്കാനുള്ളതാണ്. നല്ല സമയവും ചീത്ത സമയവും ഒരുപോലെ കടന്നുപോകും. എനിക്ക് ഇനിയൊരു ജീവിതമില്ലെന്ന് കരുതി ഡിപ്രഷനിലേക്ക് പോകുന്നവരും ജീവിതം നശിപ്പിച്ചു കളയുന്നവരും ഉണ്ട്. നല്ല സമയം വരും എന്നും മുന്നോട്ടുപോകുക, അതിനായി കാത്തിരിക്കണം എന്നും ബഷീർ ബഷീ പറയുന്നു

വ്ലോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയില്ല; അപകടത്തിന് തൊട്ട് മുൻപ് കൺട്രോൾ റൂമിൽ പരാതിയെത്തി

0
Spread the love

സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പോലീസ്. വെള്ളിയാഴ്ച വൈകുന്നേരം റോഡരികിൽ അപകടത്തിൽ രക്തം വാർന്ന നിലയിൽ ജുനൈദിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇപ്പോഴിതാ ജുനൈദിന് സംഭവിച്ച വാഹനാപകടത്തിന് കാരണം മദ്യപാനമാണെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പോലീസ്. ജുനൈദ് അലക്ഷ്യമായി വാഹനം ഓടിച്ചതായി പരാതി ലഭിച്ചിരുന്നുവെന്നും അപകടത്തിന് തൊട്ട് മുൻപാണ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ജുനൈദിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

എന്തൊരു മനുഷ്യനാണ് അജേഷ്; എന്തൊരു പെർഫോമൻസാണ് ബേസിലേ നിങ്ങൾ!! പൊൻമാനെ ഏറ്റെടുത്ത് മറ്റു ഭാഷക്കാരും

0
Spread the love

2025 മലയാളത്തിൽ പിറന്ന ചിത്രങ്ങളിൽ പലതും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. എന്നാൽ തിയേറ്ററിലും പ്രേക്ഷക മനസ്സിലും ഒരുപോലെ ഹിറ്റടിച്ചോ എന്നതിൽ പല പടങ്ങളും വീണു പോയി. എന്നാൽ വിജയിച്ചു കേറിയ വിരലിലെണ്ണാവുന്ന പടങ്ങളിൽ ഒന്നായിരുന്നു ബേസിൻ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാൻ. പതിവ് നർമ്മ ഭാവത്തിൽ നിന്നും മാറി വളരെ സീരിയസും മുൻ കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തനുമായ ഒരു ബേസിലിനെ ആയിരുന്നു പൊൻമനിൽ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. തിയേറ്ററിൽ ഹിറ്റടിച്ചു മാസങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിലും വൻ ചർച്ചയായിരിക്കുകയാണ് പൊന്മാൻ. ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മലയാളത്തിന് പുറമേ ഇതര ഭാഷക്കാരിൽ നിന്നും വൻ അഭിപ്രായമാണ് ലഭിക്കുന്നത്.

ചിത്രത്തിലെ അജേഷ് എന്ന കഥാപാത്രത്തിനും അത് അവതരിപ്പിച്ച ബേസിൽ ജോസഫിനും വൻകയ്യടിയാണ് ലഭിക്കുന്നത്. ബേസിലിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേതെന്നും എന്ത് മാജിക്കാണ് താരത്തിന്റെ പെർഫോമൻസെന്നും ചൂണ്ടിക്കാട്ടി നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിലും നിറഞ്ഞതോടെ ചിത്രം ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുകയാണ്.

അതേസമയം ഇന്ദു ഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന കഥയെ ആസ്പദമാക്കിയാണ് പൊന്മാൻ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്‍ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാൾ; കൂടെ അഭിനയിക്കാൻ ആഗ്രഹവുമുണ്ട്; ആ മലയാള നടനെ കുറിച്ച്  അഭിമുഖങ്ങളിൽ എടുത്തുപറഞ്ഞ് തമന്ന!

0
Spread the love

തമന്ന ഭാട്ടിയ എന്ന നടിയെ ഓർക്കാൻ മലയാളികൾക്ക് ഹാപ്പി ഡേയ്സ് എന്ന ഒറ്റ പടം മതി. പയ്യയും ഏറ്റവുമൊടുവിൽ മലയാളത്തിൽ പുറത്തിറങ്ങിയ ജനപ്രിയ നായകനൊപ്പമുള്ള ബാന്ദ്രയുമൊക്കെ കസറിയെങ്കിലും ബാഹുബലി ആണ് എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള തമന്നയുടെ ചിത്രം. തെന്നിന്ത്യയിൽ തുടങ്ങിയ നടി ഇപ്പോൾ ബോളിവുഡിലും തന്റേതായ ഒരിടം സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ഈയടുത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിന്റെ അഭിമാന മുഖമായ ഫഹദ് ഫാസിലിനെ കുറിച്ച് തെന്നിന്ത്യൻ താരറാണി പറഞ്ഞ വാക്കുകളാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. പെർഫോമർ എന്ന നിലയിൽ ഫഹദ് ഫാസിലിനെ അഭിനന്ദിച്ച നടി താരത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ താല്പര്യമുണ്ടെന്നും വ്യക്തമാക്കി.

മലയാളനടന്മാരിൽ ഫഹദ് ഫാസിലിനെ തനിക്ക് വളരെയധികം ഇഷ്ടമാണ്. താരം ഒരു മികച്ച പെർഫോമറാണെന്ന് സൂചിപ്പിച്ച നടി ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ് ഫാസിലെന്നും വ്യക്തമാക്കി. താൻ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം എന്നും തമന്ന വ്യക്തമാക്കി.

എമ്പുരാനിൽ’ നിന്നും ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി! പകരം ഗോകുലം മൂവീസ്; റിലീസ് ഡേറ്റ് മാറുമോ?

0
Spread the love

സിനിമ പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ, പൃഥ്വിരാജ് കൂട്ടായ്മയിൽ ഒരുങ്ങുന്ന മലയാള ബിഗ് ബഡ്‌ജറ് ചിത്രം ‘L2 എമ്പുരാനിൽ’ (L2 Empuraan) നിന്നും തമിഴ് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്ക്കരന്റെ ലൈക്കയും ചേർന്നായിരുന്നു നിർമാണം. ലൈക്ക നിർമാണത്തിൽ നിന്നും പിന്മാറുന്നതും ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയർ ഏറ്റെടുക്കും എന്നാണ് ഏറ്റവും പുതുതായി ലഭ്യമായ വിവരം. എന്നിരുന്നാലും, മാർച്ച് 27 എന്ന റിലീസ് തീയതിയിൽ നിന്നും മാറില്ല എന്നും വിവരമുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലൈക്ക പ്രൊഡക്ഷൻസ് ‘L2 എമ്പുരാൻ’ സിനിമയിൽ നിന്നും പിന്മാറും എന്ന നിലയിൽ സ്ഥിരീകരണം ലഭിക്കാതെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമം ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ആശിർവാദ് സിനിമാസ് വളരെ മുൻപേ ആരംഭിച്ചിരുന്നു എന്നും റിപോർട്ടുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വൈകുന്നേരത്തോടു കൂടി പുറത്തുവരും എന്നാണ് പുതിയ സൂചനകൾ.

എന്തിരൻ 2.0, പൊന്നിയിൻ സെൽവൻ തുടങ്ങിയ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ പ്രധാനപങ്ക് വഹിച്ച ലൈക്കയുടെ കേരളത്തിലേക്കുള്ള വരവിൽ ഏറെ പ്രതീക്ഷകൾ നൽകിയ ചിത്രമായിരുന്നു ‘L2 എമ്പുരാൻ’. എന്നാൽ, പ്രതാപകാലം വിളിച്ചോതുന്ന ചിത്രങ്ങളെ പോലായിരുന്നില്ല, ലൈക്കയുടെ ഏറ്റവും പുതിയ പ്രോജക്റ്റ് ആയ ‘വിടാമുയർച്ചി’. അജിത്കുമാറിന്റെ താരപ്പൊലിമ കൊണ്ടുപോലും ബോക്സ് ഓഫിസിൽ പിടിച്ചു നിൽക്കാനാവാതെ ലൈക്കയ്ക്ക് കാലിടറി. അതിനു മുൻപിറങ്ങിയ ‘വേട്ടയാൻ’ വിജയചിത്രമായെങ്കിലും, അതിനും മുൻപേ റിലീസ് ചെയ്ത ‘ഇന്ത്യൻ 2വും’ നിരാശാജനകമായി

ഔദ്യോഗിക കണക്കനുസരിച്ച് 175–350 കോടി ബഡ്ജറ്റിൽ നിർമിച്ച ‘വിടാമുയർച്ചി’, ബോക്സ് ഓഫിസിൽ നിന്നും നേടിയതാകട്ടെ ആകെ 138 കോടിയും. ഇതിനു പിന്നാലെ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ ലൈക്ക ‘L2 എമ്പുരാൻ’ പോലൊരു ചിത്രത്തെ പിന്താങ്ങാനുള്ള സാധ്യതയ്ക്കും മങ്ങലേൽക്കുകയായിരുന്നു. ഇതിനു പുറമേ, നിർമാണ കമ്പനിയുടെ പേരിലെ കടങ്ങൾ വീട്ടാൻ സാമ്പത്തിക ഇടപാടുകാരുടെ സമ്മർദം ഏറുന്നുണ്ട്.ബോളിവുഡ് താരങ്ങൾ L2 എമ്പുരാനിൽ വേഷമിടുന്നെങ്കിലും, എടുത്തുപറയത്തക്ക താരപ്പൊലിമ ഈ ചിത്രത്തിനില്ല താനും. ഈയൊരു ഘടകം ഹിന്ദി ഹൃദയഭൂമിയിൽ ‘എമ്പുരാന്’ ലഭിക്കാവുന്ന സ്വീകാര്യതക്ക് മേൽ ചോദ്യചിഹ്നമുയർത്തുകയാണ്

ഇത്തരം വൃത്തികേടും ചെയ്ത് ഭർത്താവെന്ന് പറഞ്ഞ് സുധിയ്ക്കൊപ്പമുള്ള ചിത്രം പ്രദർശിപ്പിക്കരുതെന്ന് വിമർശകർ; മാറ്റുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കി രേണു

0
Spread the love

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തും മോശം കമന്റുകൾ രേഖപ്പെടുത്തിയും വിമർശനം ഉന്നയിച്ചും മലയാളികൾ ഏറെ ആഘോഷിച്ച ഒരു വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയ താരമായ കോഴിക്കോട് ദാസേട്ടനും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവും ചേർന്ന് അഭിനയിച്ച റീൽ വീഡിയോ. ചാന്തുപൊട്ട് സിനിമയിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന്റെ റിക്രിയേഷൻ വീഡിയോ ആയിരുന്നു ഇരുവരും ചേർന്ന് അഭിനയിച്ചത്.

റൊമാന്റിക് മൂഡിൽ എടുത്ത റീൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവരും വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. സുധി ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വൃത്തികേടുകൾ നിങ്ങൾ ചെയ്തു കൂട്ടുമായിരുന്നോയെന്ന് ചോദിച്ചു രേണുവിനെ കുറ്റപ്പെടുത്തിയ പലരും രേണുവിന്റെ പ്രൊഫൈലിൽ നിന്നും സുധിയുടെ ചിത്രം നീക്കം ചെയ്യണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിങ്ങൾ ഇത്തരം വൃത്തികേടുകൾ ചെയ്യുകയും ഭർത്താവ് എന്നുപറഞ്ഞ് സുധിയുടെ ചിത്രം പ്രൊഫൈൽ സൂക്ഷിക്കുകയും ചെയ്യുന്നത് തെറ്റാണെന്നായിരുന്നു പലരുടെയും കുറ്റപ്പെടുത്തൽ. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു.

‘സുധിച്ചേട്ടന്റെ വൈഫ്‌ ആയി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും ഡിപി മാറ്റുന്ന പ്രശ്നം ഇല്ല, കാരണം എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുള്ള അധികാരം ഉണ്ട്. ചൊറിയുന്നവർ ചൊറിഞ്ഞോണ്ടിരിക്കൂ. ഐ ആം നോട്ട് ബോധേഡ് എബൗട്ട് യുവർ ചൊറിച്ചിൽ’- എന്നായിരുന്നു വിമർശനങ്ങളിൽ രേണുവിന്റെ മറുപടി. സുധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഡിജിറ്റൽ പെയിന്റിംഗിലൂടെ സൃഷ്ടിച്ചെടുത്ത ചിത്രമാണ് രേണു പങ്കുവെച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts