Home Blog Page 8

എന്നും എപ്പോഴും എല്ലാവരോടും സഹായം ചോദിക്കാൻ പറ്റുമോ? ലക്ഷ്‍മി നക്ഷത്രയുമായുള്ള സൗഹൃദം അവസാനിച്ചോയെന്ന ചോദ്യത്തിന് മറുപടിയുമായി രേണു സുധി

0
Spread the love

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാളികളുടെ സോഷ്യൽ മീഡിയ പേജുകളിൽ മായാതെ നിറഞ്ഞു നിൽക്കുന്ന പേരാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടേത്. തുടക്കത്തിലെ പ്രസിദ്ധിയിൽ നിന്നും കുപ്രസിദ്ധിയിലേക്ക് താരത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടുവെങ്കിലും തന്റേതായ സംസാരശൈലി കൊണ്ടും പെരുമാറ്റ രീതി കൊണ്ടും വിമർശനങ്ങൾക്കിടയിലും മലയാളികൾക്കിടയിലെ വലിയൊരു വിഭാഗത്തെ രേണു സുധി കയ്യിലെടുത്തിരുന്നു. വൈകാതെ ബിഗ് ബോസ് മലയാളം സീസൺ സെവനിലും മത്സരാർത്ഥിയായി എത്തിയ രേണു ഷോയിലൂടെയും വലിയൊരു വിഭാഗം ആരാധകരെ കയ്യിലെടുക്കുകയായിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും വ്യക്തമായ ധാരണയുള്ള താരം പലപ്പോഴും ഇത് മാധ്യമങ്ങൾക്ക് മുന്നിൽ വെട്ടി തുറന്നു പറയാറുണ്ട്. മിക്കപ്പോഴും ഇത്തരം തുറന്നുപറച്ചിലുകൾ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴി വെക്കുമെങ്കിലും സ്വന്തം കാറും മാനേജറും ആൽബങ്ങളും ഷോർട്ട് ഫിലിമുകളും വിദേശത്തും സ്വദേശത്തും ആയി ഉദ്ഘാടനങ്ങളും ഒക്കെയായി വിമർശിക്കുന്നവർക്ക് മുന്നിൽ വളർന്നുകൊണ്ടിരിക്കുകയാണ് താരം.

മുൻപ് സുധിയുടെ മരണത്തിനുശേഷം രേണുവിനെയും രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തെയും പലരും ചേർത്തു പിടിച്ചിരുന്നു. ഇതിൽ ഒരാളായിരുന്നു സ്റ്റാർ മാജിക് ഷോയുടെ അവതാരക കൂടിയായിരുന്ന ലക്ഷ്മി നക്ഷത്ര. എന്നാൽ പിന്നീടങ്ങോട്ട് ഇവർ തമ്മിലുള്ള സൗഹൃദം മങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. ലക്ഷ്മിയുടെ സുഹൃത്തുക്കൾ ആയിരുന്ന രേണുവും അനുമോളും ഒരുപോലെ ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ ലക്ഷ്മി അനുമോൾക്ക് വേണ്ടി മാത്രമായിരുന്നു താരം പ്രേക്ഷക പിന്തുണ നേടിയത്. ഇത് രേണുവും ലക്ഷ്മിയും തമ്മിലുള്ള സൗഹൃദം അവസാനിച്ചു എന്ന ചർച്ചയിലേക്ക് നയിച്ചിരുന്നു ഇപ്പോൾ ഇതാ ലക്ഷ്മി നക്ഷത്രയെക്കുറിച്ച് തുറന്നു പറയുകയാണ് രേണു സുധി.

രേണു സുധിയുടെ വാക്കുകൾ

സുധി ചേട്ടൻ മരിച്ചശേഷം എന്നെ എല്ലാ മാസവും സഹായിച്ച ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് ലക്ഷ്മി നക്ഷത്ര. ഹൃദയത്തിൽ നിന്ന് ഞാൻ അവർക്ക് നന്ദി പറയുന്നു. വഴിമുട്ടി നിന്ന സമയത്ത് എന്നെ സഹായിച്ചയാളാണ്. എന്നും എപ്പോഴും എല്ലാവരോടും സഹായം ചോദിക്കാൻ പറ്റുമോ? അതുകൊണ്ട് ഞാൻ എനിക്ക് അറിയാവുന്ന തൊഴിൽ ചെയ്തു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്തായാലും ഇപ്പോൾ ഞാൻ സീറോയിൽ അല്ല കിടക്കുന്നത്. ബിഗ് ബോസ് പോലൊരു വലിയ ഷോയിലേക്കാണ് എനിക്ക് അവസരം കിട്ടിയത്. അതുപോലെ വലിയ വലിയ കലാകാരന്മാരുടെ കൂടെ അഭിനയിക്കാനും സാധിക്കുന്നത് ദൈവത്തിന്റെയും സുധി ചേട്ടന്റെയും അനുഗ്രഹം കൊണ്ടു മാത്രമാണ്

ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി; നടപടി സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ

0
Spread the love

സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ നടൻ ജയസൂര്യയ്ക്ക് തിരിച്ചടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടന്റെ ​ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. കേസിൽ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സാധാരണ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സ്ഥാപനങ്ങൾക്കെതിരായ നിയമനടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണിത്. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പണം വാങ്ങി അഭിനയിക്കുന്നവരെയും തട്ടിപ്പിലെ കൂട്ടാളികളായി കണക്കാക്കി നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയത്.

നേരത്തെ ജയസൂര്യയുടെ ഭാര്യയുടെ അക്കൗണ്ടിൽ ഒരു കോടി രൂപയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു.ജയസൂര്യ ബ്രാൻഡ് അംബാസിഡറായി പ്രതിഫലം കൈപ്പറ്റിയതിന്റെ വിശദാംശങ്ങൾ തേടി നടന്റെ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിരുന്നു. ആപ്പിന്റെ ഉടമസ്ഥനായ സാത്വിക് റഹീമിന്റെ സിനിമാ ബന്ധങ്ങളിലും ഇഡി അന്വേഷണം തുടങ്ങിയിരുന്നു.

ആപ്പിന്റെ ലോഞ്ചിംഗ് ദിന ചടങ്ങിന്റെ ദൃശ്യങ്ങളിൽ താരങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. അതില്‍ സംരംഭത്തിന്റെ മുഖമായി എത്തിയത് ജയസൂര്യയായിരുന്നു. ആപ്പ് ഉടമയായ സ്വാതിക് റഹീം വന്‍ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായതോടെ ജയസൂര്യ അടക്കമുള്ള താരങ്ങള്‍ ഇതിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ചതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പൊലീസ് തുടങ്ങിയ അന്വേഷണം ഇഡി ഏറ്റെടുത്തതോടെ സ്വാതിക് റഹീമിനെ ആദ്യം ചോദ്യം ചെയ്തു. പിന്നീടാണ് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ജയസൂര്യയെ വിളിപ്പിച്ചത്.

മറുനാടന്‍ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ.! സൈബർ ആക്രമണ പരാതിയിൽ വ്യക്തതയുമായി രേഖ രതീഷ്

0
Spread the love

സൈബർ ആക്രമണ പരാതിയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടി രേഖ രതീഷ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി പരാതി നൽകിയെന്നും തന്റെ അവസാന പ്രതീക്ഷയാണ് അദ്ദേഹമെന്നും രേഖ പറയുന്നു. മറുനാടൻ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, കക്കിരി ആന്‍റ് ഫാമിലി തുടങ്ങിയ യുട്യൂബ് ചാനലുകളാണ് തനിക്കെതിരെ വീഡിയോ ചെയ്തതെന്നും രേഖ തുറന്നു പറയുന്നു. എല്ലാ യൂട്യൂബേഴ്സിനെയും അല്ല താൻ കുറ്റപ്പെടുത്തിയതെന്നും അങ്ങനെ കരുതിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും രേഖ പറഞ്ഞു.

രേഖ രതീഷ് പറയുന്നത് ഇങ്ങനെ

എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ മനുഷ്യര്‍ക്കും ഒരായിരം നന്ദി ഞാന് രേഖപ്പെടുത്തുന്നു. ഇത്രയും പേര്‍ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്നലെ മൂന്ന് മണിക്ക് ഞാന്‍ സിഎം ഓഫീസില്‍ ചെന്നു. എന്‍റെ പരാതികള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പ്രിയപ്പെട്ട യുട്യൂബേഴ്സ്. ഞാന്‍ എല്ലാ യുട്യൂബേഴ്സെന്നും പറഞ്ഞിട്ടില്ല. ഒരുകൂട്ടം യുട്യൂബേഴ്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ ചിലപ്പോള്‍ എന്നെ അങ്ങനെയാകാം പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അതാരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. 

മനഃപൂര്‍വ്വം ചെയ്തതല്ല ആ വീഡിയോ. ആ നിമിഷം ആരോടെങ്കിലും പറഞ്ഞാല്‍ അമ്മയ്ക്ക് ആ പ്രഷര്‍ മാറുമെന്ന് മകന്‍ പറഞ്ഞപ്പോള്‍, എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് എന്‍റെ മുന്നില്‍ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അതെന്‍റെ അവസാന ഹോപ്പ് ആയിരുന്നു. അങ്ങനെയാണ് ഞാനത് ട്രൈ ചെയ്തത്.ഇന്‍സ്റ്റ മുഖേനയാണോ ഇതൊക്കെ അറിയിക്കേണ്ടതെന്ന് പലരും ചോദിച്ചു. അങ്ങനെ അല്ലെന്ന് എനിക്കറിയാം. 

വര്‍ഷങ്ങളോളം കമ്മീഷണര്‍ ഓഫീസും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം തള്ളിക്കളഞ്ഞ് ഞാന്‍ എന്‍റെ മകനുമായി ജീവിച്ച് പൊയ്ക്കോണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് താങ്ങാവുന്നതിനും അപ്പുറമായി കാര്യങ്ങള്‍. മറുനാടന്‍ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ് എന്നിവരാണ് എനിക്കെതിരെ വീഡിയോ ചെയ്തത്. ഇതില്‍ മറുനാടനും സിനി ലൈഫുമാണ് എനിക്കെതിരെ വിത്തുകള്‍ പാകിയത്. 14 വര്‍ഷം മുന്‍പ് ആത്മഹത്യയിലേക്ക് എന്നെ എത്തിച്ചതാണ്. വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. എബ ഡിബേറ്റിലെ രണ്ട് പെണ്‍കുട്ടികള്‍ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങള് കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. ഞാനും മകനും വളരെയധികം വേദനിച്ച വീഡിയോ ആയിരുന്നു അത്. 

അതുപോലെ കക്കിരി ആന്‍റ് ഫാമിലി. ബ്രദറേ.. ഞാന്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാ? സാരി മാറ്റുന്നത് പോലെയെന്ന് മകന്‍ ചോദിച്ചാല്‍ ഞാന് എന്ത് പറഞ്ഞ് കൊടുക്കണം. ദൈവത്തെ ഓർത്ത് ഒരു നന്മയും ഞങ്ങൾക്ക് ചെയ്യണ്ട. പക്ഷേ പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ. ഞാനും എന്‍റെ മകനും ഈ കൊച്ചു കേരളത്തില്‍ ജീവിച്ച് പൊയ്ക്കോട്ടേ. ദൈവത്തെ ഓര്‍ത്ത് ഉപദ്രവിക്കാന്‍ വരരുത്.

എന്നെ സപ്പോര്‍ട്ട് ചെയ്തവരോട് നന്ദി. അവരോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരുപാട് നന്ദി. എന്‍റെ സഹപ്രവര്‍ത്തകരെയും ക്രൂരമായി ക്രൂശിക്കുന്ന തമ്പ് നെയിലുകള്‍ ഇട്ട് ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങളും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ തന്നെയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിച്ച് പോകുന്നവരാണ്. ഞങ്ങളെ തകര്‍ക്കാനോ മനസിക സമ്മര്‍ദ്ദത്തിലാക്കാനോ ശ്രമിക്കരുത്. ഇതൊരു അഭ്യര്‍ത്ഥനയാണ്.

പുതിയ റിയാലിറ്റി ഷോ തുടങ്ങി?!! ബിഗ്‌ബോസ് ഔട്ട് ആകുമോ? മലയാളികളുടെ ഇഷ്ട ഷോ ഇനി നടക്കുമോ?

0
Spread the love

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. തെലുങ്ക്, കന്നഡ, ബം​ഗാളി, ഹിന്ദി, മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയിൽ അതാത് ഇന്റസ്ട്രിയിലെ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന മലയാളം ബി​ഗ് ബോസിന്റെ സീസൺ 7 നവംബറിൽ കഴിഞ്ഞിരുന്നു. പിന്നാലെ സീസൺ 8 എന്ന് എന്ന ചോദ്യവും ഉയർന്നു. ഈ ചർച്ചകൾ സജീവമായി നിൽക്കവെയാണ് ബി​ഗ് ബോസിന്റെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ​ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണം പുറത്തുവന്നത്. ഇതോടെ ഷോ ഇനി നടക്കുമോ പുതിയ സ്പോൺസർ വരുമോ എന്ന ആശങ്കയിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ.

മലയാളം ബി​ഗ് ബോസ് സീസൺ 8നെ സംബന്ധിച്ച പ്രേക്ഷക ആശങ്ക തുടരുന്നതിനിടെ പുതിയൊരു ഷോ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ബി​ഗ് ബോസിന് സമാനമായ അല്ലെങ്കിൽ അതിനെ വെല്ലുന്ന തരത്തിലുള്ള ഷോയാണിത്. ദി 50 എന്നാണ് ഷോയുടെ പേര്. ഹിന്ദിയിലാണ് ഇപ്പോഴ്‍ ഷോ ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 1ന് ആരംഭിച്ച ഷോയുടെ 15 എപ്പിസോഡുകൾ പൂർത്തിയായി കഴിഞ്ഞു. എല്ലാ ദിവസവും രാത്രി 9 മണിക്ക് ജിയോ ഹോർട് സ്റ്റാറിലും 10.30ന് കളേഴ്സ് ടിവിയിലും(ഹിന്ദി) ഷോ സംപ്രേഷണം ചെയ്യും. ഇതൊരു ഫ്രഞ്ച് റിയാലിറ്റി ഷോ ആയിരുന്നു. സ്പാനിഷ് ഭാഷയിൽ അമേരിക്കയിലും ഇത് നടന്നിരുന്നു.

എന്താണ് ദി 50 ഷോ ?

  • വലിയൊരു മഹലിലാണ് ഷോ നടക്കുന്നത്. വിവിധ മേഖലയില്‍ നിന്നുള്ള 50 മത്സരാർത്ഥികൾ ഷോയിൽ ഉണ്ടാകും.
  • ഒരു സിംഹ തലയാണ് ഷോയുടെ ലോ​ഗോ.
  • നോ റൂൾസ് എന്നാണ് ഷോയുടെ ടാ​ഗ് ലൈൻ.
  • ലയൺ എന്ന് പറയുന്ന ആളാണ് ഷോയെ നിയന്ത്രിക്കുന്നത്(ബി​ഗ് ബോസിനെ പോലെ). ഫറാ ഖാൻ ആണ് അവതാരക.
  • വോട്ടിം​ഗ് സിസ്റ്റത്തിലൂടെ അല്ല മത്സരാർത്ഥികൾ ഔട്ട് ആകുന്നത്.
  • വിവിധ ടാസ്കുകൾ കൊടുക്കുന്നു. ഇതിൽ കളിച്ച് ഔട്ട് ആകുന്നവർ ഷോയിൽ നിന്നും പുറത്തേക്ക് പോകും. ഫിസിക്കൽ ടാസ്കുകൾ ആയിരിക്കും ഏറെയും.
  • ടാസ്കിൽ ജയിക്കുന്നവർക്ക് സ്പെഷ്യൽ നോമിനേഷൻ പവറുണ്ടാകും. ഇവർക്ക് ഡയറക്ട് എലിമിനേഷനോ നോമിനേറ്റോ ചെയ്യാം. മത്സരാർത്ഥികൾ തന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. പുറത്തായവരെ സേവ് ചെയ്ത് തിരിച്ചു കയറ്റും സാധിക്കും.
  • ഷോയിൽ വിജയിച്ച് കഴിഞ്ഞാൽ ആ തുക മത്സരാർത്ഥിക്ക് കിട്ടില്ല. പകരം അവരെ പിന്തുണക്കുന്നവർ, ചാരിറ്റി, ഫാൻസ് തുടങ്ങിയവർക്ക് ആകും കാശ് കിട്ടുക. അതായത് കാശ് കിട്ടുന്നത് ജനങ്ങൾക്കാണ് കിട്ടുക.

ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടി വന്നാൽ അഭിനയിക്കും; വയറിൽ പിടിക്കുന്നത് ക്യാമറയ്ക്ക് മുന്നിലാണ്, അല്ലാതെ പതുങ്ങി പോയിരുന്നല്ല: രേണു സുധി

0
Spread the love

താൻ ഒരു ആർട്ടിസ്റ്റ് ആണെന്നും ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കേണ്ടി വന്നാൽ ഇനിയും ചെയ്യുമെന്നും രേണു സുധി. വയറിൽ പിടിക്കുന്നതെല്ലാം അഭിനയത്തിന്റെ ഭാഗമാണെന്നും, അതെല്ലാം ക്യാമറയുടെ മുൻപിലാണ് ചെയ്യുന്നതെന്നും പറഞ്ഞ രേണു സുധി, മക്കളെ നോക്കാൻ വേണ്ടിയാണ് റീൽ ചെയ്യുന്നതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

“ഏത് പാട്ടിന് ഏത് റീൽ ചെയ്യണമെന്ന് ‍ഞാനല്ലേ തീരുമാനിക്കുന്നത്, അല്ലാതെ കമന്റിടുന്നവരല്ലല്ലോ. റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണെന്ന് ആരാണ് നിങ്ങളോട് പറ‍ഞ്ഞത്. ഫേക്ക് ഐഡിയിൽ വന്ന് കമന്റിടാൻ ആർക്കും കഴിയും. ഞാൻ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ അഭിനയിക്കുന്നയാളാണ്. അത് എന്റെ പ്രൊഫഷനായതുകൊണ്ടാണ് ഞാൻ ചെയ്യുന്നത്.” രേണു സുധി പറയുന്നു.

“വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാ​ഗമായാണ്, ക്യാമറയുടെ മുന്നിൽ അല്ലേ ചെയ്യുന്നത്. അല്ലാതെ പതുങ്ങി പോയിരുന്ന് വയറിന് പിടിക്കുകയല്ലല്ലോ. ഞാൻ ചെയ്യുന്നത് അഭിനയമാണ്, ആക്ടിങ്. അല്ലാതെ ജീവിതമല്ല. മക്കളെ പോറ്റാനാണ് റീൽ ചെയ്യുന്നതെന്ന് ‍ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും.” രേണു പറയുന്നു.

‘ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്’

“കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. എനിക്ക് കംഫേർട്ടാണെങ്കിൽ മാത്രമാണ് ഞാൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത‍്. അത് ഇനി മുന്നോട്ട് ആണെങ്കിലും അങ്ങനെ തന്നെയാകും. എനിക്ക് അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും. ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്ന് അഭിനയിക്കും” രേണു കൂട്ടിച്ചേർത്തു

‘ആലിൻ ഇനിയും ജീവിക്കും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടി’; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മോഹൻലാൽ

0
Spread the love

മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്കാണ് പുതുജീവിതം നൽകുന്നത്. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്. 

അതി സങ്കീർണമായ ശസ്ത്രക്രിയ തുടരുകയാണ്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തു വയസ്സുള്ള കുട്ടിക്കാണ് ദാനം ചെയ്തത്. ഹൃദയ വാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ആലിൻ ഷെറിനെ കുറിച്ച് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞതെന്നും കുഞ്ഞിന്റെ മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും മോഹൻലാൽ കുറിച്ചു.

‘മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ’

“തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.” മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ധനുഷിനൊപ്പം തമിഴിൽ മമ്മൂട്ടി; പ്രതിഫലമായി വാങ്ങിച്ചത് റെക്കോഡ് തുക

0
Spread the love

മെഗാസ്റ്റാർ മമ്മൂട്ടിക്ക് റെക്കോഡ് പ്രതിഫലം. ധനുഷിന്റെ തമിഴ് ചിത്രതത്തിൽ മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം 24 കോടി രൂപ എന്ന് വിവരം. ഒരു മലയാള താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫല തുകയാണിത്. 35 കോടി രൂപ ആണ് ധനുഷിന്റെ ഉടമസ്ഥതയിലെ വണ്ടർബാർ ഫിലിംസ് വാഗ്ദാനം ചെയ്തുവെന്നും മമ്മൂട്ടി അത് നിരസിച്ചുവെന്നും അറിയുന്നു. ഇതാദ്യമായാണ് മമ്മൂട്ടിയും ധനുഷും തമിഴിൽ ഒരുമിക്കുന്നത്. ശിവകാർത്തികേയന്റെ ബ്ലോക് ബസ്റ്റർ ചിത്രം അമരനുശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. ശിവകാർത്തികേയൻ നായകനായ പരാശക്തിയിലൂടെ തമിഴ് അരങ്ങേറ്റം നടത്തിയ തെലുങ്ക് താരം ശ്രീലീല അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്രയിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. പൂയംകുട്ടിയിൽനിന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്തു. വയനാടും തിരുവനന്തപുരത്തും ചിത്രീകരണമുണ്ട്. ഗ്രേസ് ആന്റണി ആണ് നായിക. ഇന്ദ്രൻസ്, നന്ദു, അലിയാർ,മണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ഷഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു.അടൂരും കെ.വി . മോഹൻകുമാറും ചേർ‌ന്നാണ് തിരക്കഥയും സംഭാഷണവും.പദയാത്ര പൂർത്തിയായശേഷം ധനുഷ് ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും.

പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

0
Spread the love

ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ഫോളോ ചെയ്ത ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് ലഭിച്ചത്. കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്ന പേജാണ് ഇതെന്നും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേര്‍സ് എല്ലാം പോയെന്നും പൊലീസ് പറയുന്നു. കൊറിയൻ സുഹൃത്ത് മരിച്ച മനോവേദനയിൽ ജീവനൊടുക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്. പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. 

അതേസമയം, അക്കൗണ്ടില്‍ പലതും ദുരൂഹമെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ കുറിച്ച് വിശദമായ സൈബര്‍ പരിശോധന അനിവാര്യമാണ്. സ്കൂളില്‍ ഒരു വിദ്യാര്‍ഥി ഫോണ്‍ കൊണ്ടുവരുമെന്നും മറ്റ് വിദ്യാര്‍ഥികള്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറന്നതിന് തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഫൊറന്‍സിക് പരിശോധനക്ക് അയച്ച ഒരു ഫോണില്‍ തുറന്നത് 8 ഇന്‍‍സ്റ്റഗ്രാം അക്കൗണ്ടുകളാണ്. ഇതിന്റെ ലോഗ് ഇന്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയും? സൈഡിൽ അച്ചാറായിട്ട് ഞാനും കൂടി ഇരുന്നോട്ടെ? മലപ്പുറത്തുകാരോട് ആസിഫ് അലി

0
Spread the love

മമ്മൂട്ടിയോടുള്ള ആരാധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ആസിഫ് അലി. ഇപ്പോഴിതാ മലപ്പുറത്ത് നടന്ന ഒരു പരിപാടിക്കിടെ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. “മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് ശരിയാണോ? അതിന്റെ സൈഡിൽ ഒരു അച്ചാർ ആയിട്ട് ഞാനും കൂടി ഇരുന്നോട്ടെ.” എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ.

അതേസമയം ജീത്തു ജോസഫ് ചിത്രം മിറാഷ് ആയിരുന്നു ആസിഫ് അലിയുടേതായി അവസാനമിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രത്തിന് ഒടിടിയിലും അധികം സ്വീകാര്യത ലഭിച്ചിരുന്നില്ല. കള എന്ന ചിത്രത്തിന് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. നെസ്ലെനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡിലെ വമ്പൻ കമ്പനിയായ ടി സീരീസ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവർക്കൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.

നടി ഖുശ്ബുവിന്റെ മകളും സിനിമയിലേക്ക്; അരങ്ങേറ്റം മലയാളത്തിലൂടെ!

0
Spread the love

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്‍റേയും സംവിധായകൻ സുന്ദർ സിയുടേയും മകള്‍ അവന്തിക സുന്ദർ മലയാള സിനിമയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയുടെ പൂജ തൃശൂർ ചാവക്കാട് വെച്ച് നടന്നു. ‘ആരംഭം’ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.

ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്.

കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്‍റ്, സംഗീതം ഗോപി സുന്ദർ, എ‍ഡിറ്റർ രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ സാബു മോഹൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം സൂര്യ ശേഖർ, ഗാനരചന ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫർ രാജു സുന്ദരം, സ്റ്റിൽസ് റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, പിആർഒ ആതിര ദിൽജിത്ത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts