Home Blog Page 9

മലയാളികളേ വിഷുവിന് നാട്ടിൽ പോകാൻ പാനുണ്ടോ? ടിക്കറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്തോളൂ! അല്ലെങ്കിൽ പണി പാളും!

0
Spread the love

വിഷുവിന് ട്രെയിൻ വഴി നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികൾ ഉടൻതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്. ​ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിൽ ഏപ്രിൽ 10ന് കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. വിഷു 15നാണെങ്കിലും കൂടുതൽപേരും പത്താം തീയതി വെള്ളിയാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്.

ബംഗളൂരുവിൽ നിന്നുള്ള പതിവ് ട്രെയിനുകളായ കെഎസ്ആർ ബംഗളൂരു – കന്യാകുമാരി എക്‌സ്‌പ്രസിലെ സ്ലീപ്പറിൽ വെയിറ്റിംഗ് ലിസ്റ്റ് 155 ആണ്. തേഡ് ഇക്കോണമിയിൽ 35,​ തേഡ് എസിയിൽ 62 എന്നിങ്ങനെയുമാണ്. മെെസൂരു – തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസിൽ സ്ലീപ്പറിൽ 70,​ തേഡ് എസിയിൽ അഞ്ച് എന്നിങ്ങനെയാണ് വെയിറ്റിംഗ് ലിസ്റ്റ്. എസ്എംവിടി ബയ്യപ്പനഹള്ളി – തിരുവനന്തപുരം നോർത്ത് എസി ഹംസഫർ എക്‌സ്‌പ്രസിൽ സ്ലീപ്പറിലെ ബുക്കിംഗ് നിർത്തി. തേഡ് എസിയിൽ 37 ആണ് വെയിറ്റിംഗ് ലിസ്റ്റ്.

ഷൂട്ട് തുടങ്ങി എന്നിട്ടും നിവിൻ പോളിയുടെ ‘ആക്ഷൻ ഹീറോ ബിജു 2’ പാതി വഴിയിലായി; കാരണം തുറന്നു പറഞ്ഞ് സംവിധായകൻ

0
Spread the love

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഒരു റിയലിസ്റ്റിക് പൊലീസ് ചിത്രമായി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ഷെഡ്യൂളിന് ശേഷം സിനിമ നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ.

‘ആക്ഷൻ ഹീറോ ബിജു 2 ഞങ്ങൾ തുടങ്ങിയതാണ് പക്ഷെ ചില സാങ്കേതിക പ്രശ്നങ്ങൾ ആ സിനിമയ്ക്ക് സംഭവിച്ചു. ആ സിനിമ ഇങ്ങനെ നിൽക്കുവാണ്. ഞാൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ്. അത് എപ്പോഴെങ്കിലും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു’, എബ്രിഡ് ഷൈനിന്റെ വാക്കുകൾ. നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു രണ്ടാം ഭാഗം നിർമിക്കാനിരുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ വിജയം.

മണിയൻ പിള്ള രാജുവിന് പിന്നാലെ മകൻ നിരഞ്ജന്റെ കാറും അപകടത്തിൽ; കൂട്ടിയിടിച്ചത് കെഎസ്ആർടിസി ബസുമായി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
Spread the love

നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിന് പിന്നാലെ മകൻ സഞ്ചരിച്ച കാറും അപകടത്തിൽപ്പെട്ടു. പുതിയ ചിത്രമായ ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് പരിക്കുകൾ ഇല്ലെങ്കിലും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം മാധ്യമങ്ങളോട് നടൻ സംസാരിച്ചിരുന്നു.

‘വരുമ്പോൾ വണ്ടി ഒന്ന് ആക്സിഡന്റ് ആയി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് ആണ് ഇടിച്ചത്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല,’ നിരഞ്ജ് മണിയൻപിള്ള രാജു പറഞ്ഞു.

അടുത്തിടെയാണ് തിരുവനന്തപുരത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. നടൻ ഓടിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ തെറിപ്പിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയത് വലിയ വാർത്തയായിരുന്നു. ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് പിന്നീട് മണിയൻപിള്ള രാജു പറഞ്ഞു. ബൈക്ക് വളരെ വേഗത്തിൽ വന്ന് തന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും നടൻ പറഞ്ഞിരുന്നു.

ദീപക് ജീവനൊടുക്കിയ കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ..

0
Spread the love

കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമാണ് പ്രിതിഭാഗത്തിന്റെ വാദം. 

കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്‍റെ പരാതി.

പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക് ആത്മഹത്യ ചെയ്തത്. അതേസമയം,, ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഷിംജിത

കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ല, മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായുള്ള ബന്ധം ആരംഭിക്കുന്നത് കാസനോവയിലൂടെ; ടിഎ ജോസഫ്

0
Spread the love

കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ലെന്നും മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായി കാസനോവ എന്ന സിനിമയിലൂടെയാണ് ഗ്രൂപ്പിന് ബന്ധമുണ്ടാകുന്നതെന്നും കുടുംബ സുഹൃത്തുക്കളെ പോലെയാണെന്നും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു. മോഹൻലാലിനോ ആന്‍റണി പെരുമ്പാവൂരിനോ മറ്റു സിനിമ താരങ്ങള്‍ക്കോ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ നിക്ഷേപമില്ല. ആരും കമ്പനിയിൽ നിക്ഷേപിച്ചിട്ടില്ല. പാവം മോഹൻലാൽ ഇത്തരം കാര്യങ്ങളൊന്നും അറിഞ്ഞുപോലും കാണില്ല. കമ്പനികള്‍ക്ക് വായ്പയുമില്ല. അതിനാൽ തന്നെ ആര്‍ക്കും പണം നൽകാനുമില്ല. അപാര്‍ട്ട്മെന്‍റ് വിൽക്കുമ്പോള്‍ ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്നത് മാത്രമാണുള്ളത്. സെയിൽസ് കളക്ഷനിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് നിര്‍മാണ പ്രവൃത്തി നടത്തുന്നത്. തങ്ങളെ വിശ്വാസമുള്ളവര്‍ അപാര്‍ട്ട്മെന്‍റുകള്‍ വാങ്ങാനായി പണം നൽകും. ഭൂമി തരുന്ന ഉടമകള്‍ ഉണ്ട്. കൃത്യമായ കരാര്‍ പാലിച്ചുകൊണ്ടാണ് ബിസിനസ് ചെയ്യുന്നത്.

കമ്പനിയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണ്. ഇക്കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും അന്വേഷിക്കാവുന്നതാണ്. റോയിയുടെ മരണശേഷം സഹോദരൻ നടത്തിയത് വൈകാരിക പ്രതികരണമാണ്. സഹോദരൻ അല്ല റോയിയുടെ കൂടെ നടക്കുന്നത്. സിജെ റോയിയുടെ മരണശേഷം സഹോദരൻ ആദായ നികുതി റെയ്ഡിനെതിരെ രംഗത്തെത്തിയിരുന്നു. സഹോദരന്‍റെ ആരോപണങ്ങളെല്ലാം ടിഎ ജോസഫ് തള്ളി കളഞ്ഞു. അദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല. സിനിമ താരങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ആന്‍റണി പെരുമ്പാവൂരിന്‍റെ പടം വരുമ്പോള്‍ സിജെ റോയിയുടെ പേരടക്കം നൽകുന്നത് സൗഹൃദത്തിന്‍റെ പുറത്ത് ചെയ്യുന്നതാണ്. അവര്‍ തമ്മിൽ വലിയ സൗഹൃദമാണുള്ളത്. ആരുടെയും നിക്ഷേപം കമ്പനിയിൽ എടുക്കില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയുണ്ട്

ഐഫോണ്‍ 17ഇ ഉടന്‍ പുറത്തിറങ്ങും; വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

0
Spread the love

ആപ്പിളിന്‍റെ അടുത്ത ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 17ഇ വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വസിക്കാം. മുന്‍ഗാമിയായ ഐഫോണ്‍ 16ഇയില്‍ നിന്ന് വില വ്യത്യാസം ഐഫോണ്‍ 17ഇയ്‌ക്കുണ്ടാവില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിപ്പിലും ചാര്‍ജിംഗിലും അടക്കം അപ്‌ഗ്രേഡുകള്‍ ആപ്പിള്‍ വരുത്തുമ്പോഴും ഐഫോണ്‍ 17ഇയ്‌ക്ക് വില കൂടാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ട് ഈ ഫോണ്‍ വാങ്ങാനായി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും. എന്നാല്‍ ആപ്പിള്‍ ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കുമ്പോഴും ഐഫോണ്‍ 17ഇയ്‌ക്ക് ഇന്ത്യയില്‍ 59,999 രൂപ പ്രതീക്ഷിക്കാം.

ഐഫോണ്‍ 17ഇ: വില സാധ്യതകള്‍

കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 16ഇയില്‍ നിന്ന് ഏറെ അപ്‌ഗ്രേഡുകളോടെയാണ് ഐഫോണ്‍ 17ഇ വിപണിയിലെത്തുക. അമേരിക്കയില്‍ ഐഫോണ്‍ 17ഇയ്‌ക്ക് 599 ഡോളറാണ് 128 ജിബി ബേസ് മോഡലിന് പ്രതീക്ഷിക്കുന്ന വില. ഇത് ഏകദേശം 54,338 ഇന്ത്യന്‍ രൂപ വരും. യുഎസില്‍ 2025 ഫെബ്രുവരി 19ന് ആപ്പിള്‍ ഐഫോണ്‍ 16ഇ പുറത്തിറക്കിയതും ഇതേ 599 ഡോളറിനായിരുന്നു. ഇതേ പാത പിന്തുടര്‍ന്നാല്‍ ഐഫോണ്‍ 16ഇയുടെ ഇന്ത്യയിലെ ആരംഭ വിലയായ 59,900 രൂപ തന്നെയായിരിക്കും ഐഫോണ്‍ 17ഇയുടെ 128 ജിബി ബേസ് മോഡലിന്‍റെ ഇന്ത്യയിലെ വിലയും എന്ന് പ്രതീക്ഷിക്കാം

.ഐഫോണ്‍ 17ഇ: പ്രതീക്ഷിക്കുന്ന ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍

ഐഫോണ്‍ 16ഇയില്‍ നിന്ന് വന്‍ മാറ്റങ്ങളുമായാണ് ഐഫോണ്‍ 17ഇ വിപണിയിലെത്തുക. മുന്‍ഗാമിയിലെ എ18 ചിപ്പിന് പകരം ഐഫോണ്‍ 17ഇയില്‍ എ19 ചിപ്പ് ഇടംപിടിക്കും എന്നതാണ് പ്രധാന അപ്‌ഗ്രേഡ്. മാഗ്‌സേഫ് ചാര്‍ജിംഗ് പിന്തുണ ഐഫോണ്‍ 17ഇയിലുണ്ടാകും എന്നതും ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. ആപ്പിളിന്‍റെ സ്വന്തം സി1എക്‌സ് മോഡവും എന്‍1 ചിപ്പും ഐഫോണ്‍ 17ഇയിലുണ്ടാകും എന്ന് പറയപ്പെടുന്നു. അതേസമയം, ഡിസൈനില്‍ മാറ്റങ്ങള്‍ക്ക് ആപ്പിള്‍ മുതിരാന്‍ സാധ്യതയില്ലെന്നും ടിപ്‌സ്റ്റര്‍മാര്‍ അവകാശപ്പെടുന്നു. ഒറ്റ റിയര്‍ ക്യാമറ മാത്രമുണ്ടായിരുന്ന ഐഫോണ്‍ 16ഇയ്‌ക്ക് വിലക്കൂടുതലുണ്ട് എന്ന് പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നെങ്കിലും വില തന്ത്രത്തില്‍ മാറ്റത്തിന് ആപ്പിള്‍ തയ്യാറാവാന്‍ സാധ്യതയില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

മരണം നടപ്പാത കയറി വരുമെന്ന് ഗോപികയറിഞ്ഞില്ല, കുഞ്ഞു മക്കൾക്ക് നഷ്ടമായത് പ്രതിസന്ധികളിൽ തോൽക്കാതെ പഠിച്ച് മുന്നേറിയ അമ്മയെ

0
Spread the love

നിയന്ത്രണം വിട്ട യൂബർ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി വൈദ്യുതി പോസ്റ്റിനും കാറിനുമിടയിൽ കുടുങ്ങി കാൽനടയാത്രക്കാരി മരണപ്പെട്ടത് വലിയ വാർത്തയായിരുന്നു. വൈറ്റില കടവന്ത്ര റോഡിൽ വെൽകെയർ ആശുപത്രിക്ക് സമീപത്ത് ഇന്നലെ പുലർച്ചെ 5.45ന് ആയിരുന്നു അപകടം. അപകടത്തിൽ കൊല്ലം പുത്തൂർ സ്വദേശിനി ഗോപിക ജയനാണ് മരണപ്പെട്ടത്. പരിക്കേറ്റ സുഹൃത്ത് തൃശൂർ സ്വദേശിനി മൊസീന ചികിത്സയിലാണ്.

പുലർച്ചെ വൈറ്റില ഹബ്ബിൽ മറ്റൊരു സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായിരുന്നു ഗോപികയും മൊസീനയും. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇവർ നടക്കുകയായിരുന്ന ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.അതേസമയം അപകടത്തിൽ കൊല്ലപ്പെട്ട ഗോപികയെ സംബന്ധിക്കുന്ന വിവരങ്ങളാണ് സോഷ്യൽ മീഡിയയെ ഇപ്പോൾ വേദനയിൽ ആഴ്ത്തുന്നത്. ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതിനിന്ന കരുത്തുറ്റ വ്യക്തിത്വമായിരുന്നു ഗോപിക.

6 വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മനുമോഹൻ മരണപ്പെട്ടതിൽ പിന്നെ അമ്മയായും അച്ഛനായും തന്റെ കുട്ടികൾക്ക് വേണ്ടി പ്രതിസന്ധികൾക്ക് കീഴ്പ്പെടാതെ ജീവിച്ചു വരികയായിരുന്നു ഗോപിക. കൂട്ടുകാരിയുടെ കൈപിടിച്ച് നടന്നുനീങ്ങിയ സാധാരണമായൊരു വഴിയാത്ര ജീവിതത്തിലെ അവസാന യാത്രയായിമാറുമെന്ന് ഗോപിക സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. 6 വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മനുമോഹൻ മരിച്ചതാണ്. ശബരിനാഥ് (9), ആര്യനാഥ് എന്നിവരാണ് ഗോപികയുടെ മക്കൾ. എം.സി.എ പഠനം പൂർത്തിയാക്കി 5 മാസം മുൻപാണ് വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ മാറ്റാൻ ശ്രമിക്കവെയാണ് മരണം വിരുന്നെത്തിയത്.അപകടം നടന്നയുടൻ സമീപത്തെ ജിമ്മിലുണ്ടായിരുന്നവരും ബൈക്ക് യാത്രക്കാരും ചേർന്ന് ഗോപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

അതേയ് എന്റെ അമ്മൂമ്മ കോട്ടയത്തുകാരിയാണ്! പൃഥ്വിയോട് തന്റെ കേരള ബന്ധം വെളിപ്പെട്ടുത്തി പ്രിയങ്ക ചോപ്ര

0
Spread the love

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ന് ലോകമെമ്പാരും ആരാധകരുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. സിനിമയില്‍ കുടുംബവേരുകളൊന്നുമില്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത പ്രിയങ്ക ചോപ്രയുടെ യാത്ര പലര്‍ക്കും പ്രചോദനമാണ്.തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച പ്രിയങ്ക ചോപ്രയുടെ കേരള ബന്ധം പലര്‍ക്കും ഇന്നു മറിയില്ല. ഇപ്പോഴിതാ പ്രിയങ്ക തന്നെ അക്കാര്യം പങ്കുവച്ചിരിക്കുകയാണ്. ആരാധകര്‍ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസിയുടെ ഹോളിവുഡ് പ്രൊമോഷന്‍ പരിപാടിയിലാണ് പ്രിയങ്ക ആ ബന്ധം വെളിപ്പെടുത്തിയത്.

ഹോളിവുഡ് പ്രൊമോഷന്റെ ഭാഗമായി പ്രിയങ്കയും മഹേഷ് ബാബുവും പൃഥ്വിരാജും ഹോളിവുഡ് മാധ്യമം സ്‌ക്രീന്‍ റാന്റ് പ്ലസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. ആയോധനകലയോടുള്ള തന്റെ താല്‍പര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മഹേഷ് ബാബു. സിനിമയിലെ തന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തയ്യാറാകാന്‍ ആറുമാസത്തോളം കളരി അഭ്യസിച്ചിരുന്നുവെന്ന് മഹേഷ് ബാബു പറഞ്ഞു.

”കഴിഞ്ഞ വര്‍ഷം മുഴുവന്‍ ഞാന്‍ തയ്യാറെടുപ്പിലായിരുന്നു. രണ്ടോ മൂന്നോ മാസം കളരി പരിശീലിച്ചു. കളരിയെന്നത് തീവ്രമായ ആയോധനകലയാണ്” എന്നാണ് മഹേഷ് ബാബു പറഞ്ഞത്. തുടര്‍ന്ന്, പൃഥ്വിരാജിനെ ചൂണ്ടി ഇദ്ദേഹത്തിന് അറിയുമായിരിക്കും, അത് കേരളത്തില്‍ നിന്നുള്ള ആയോധന കലയാണ് എന്ന് മഹേഷ് ബാബു പറയുകയായിരുന്നു.

‘അത് എന്റെ നാട്ടില്‍ നിന്നുള്ളതാണ്’ എന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രത്യേക ആക്ഷനോടേയും ശൈലിയോടെയുമാണ് പൃഥ്വിരാജ് അത് പറഞ്ഞത്. ഇതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു. ഇതിനിടെയാണ് പ്രിയങ്ക ചോപ്ര ഇടപെട്ടത്.” അതെ അതെ. അത് നിങ്ങളുടെ നാടാണ്. എനിക്കും കളരി അറിയാം കെട്ടോ, അത് എന്റെ കൂടി നാടിന്റെ കലയാണ്. എന്റെ അമ്മൂമ്മ കോട്ടയത്തുകാരിയാണ്” എന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ മറുപടി കേട്ട് പൃഥ്വിയും മഹേഷും അമ്പരക്കുന്നത് വിഡിയോയില്‍ കാണാം.

പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയുടെ അമ്മ മധു അഖൗരി ജ്യോത്സന കോട്ടയം കുമരകത്തെ കവളപ്പാറ കുടുംബത്തിലാമ് ജനിച്ചത്. നഴ്‌സായി ബിഹാറിലെത്തിയ ശേഷമാണ് മധുവിന്റെ അച്ഛന്‍ ഡോക്ടര്‍ അഖൗരിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. 2016 ല്‍ അന്തരിച്ചപ്പോള്‍ പ്രിയങ്ക ചോപ്ര കേരളത്തിലെത്തിയിരുന്നു. കോട്ടയത്തെ പള്ളിയിലായിരുന്നു അവരെ അടക്കിയത്.

ഒരു വീട് വാങ്ങാൻ ഉള്ള ആഗ്രഹമുണ്ടോ? കടക്കെണിയിൽ ആകാതെ സ്മാർട്ട് ആയി സ്വന്തമാക്കാം, 3/20/30/40 റൂൾ എന്താണെന്ന് അറിയാം..

0
Spread the love

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇന്ന് വീട് വാങ്ങുന്നതും നിർമ്മിക്കുന്നതും ചെലവേറിയ ഒന്നാണ്. വീട് സ്വന്തമാക്കാൻ എല്ലാവരുടെയും കൈയിൽ റെഡി കാശ് ഉണ്ടാവണമെന്നില്ല. അതിനാൽ പലരും ബാങ്ക് വായ്പ അടക്കം മറ്റു സാമ്പത്തിക മാർഗങ്ങൾ തേടുന്നത് പതിവാണ്. ഭവന വായ്പയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇപ്പോൾ ഇത്തരത്തിൽ ഭവന വായ്പ എടുക്കുന്നവരെ സഹായിക്കാൻ നിരവധി ഫോർമുലകൾ ലഭ്യമാണ്. ഇതിൽ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഫോർമുലയാണ് 3/20/30/40.

വീട് വാങ്ങുന്നതിനുള്ള 3/20/30/40 റൂൾ എന്താണ്?

3 = വാങ്ങാൻ പോകുന്ന വീടിന്റെ ആകെ ചെലവ് മൊത്തം വാർഷിക വരുമാനത്തിന്റെ മൂന്നിരട്ടി കവിയരുത്.

20 = പരമാവധി 20 വർഷത്തേക്ക് വായ്പ എടുക്കുക. കാരണം 20 വർഷത്തിൽ താഴെയുള്ള കാലാവധിക്ക് വായ്പ എടുക്കുകയാണെങ്കിൽ ഇഎംഐ കൂടുതലായിരിക്കും. മറുവശത്ത് 20 വർഷത്തിൽ കൂടുതൽ കാലാവധി തിരഞ്ഞെടുക്കുകയാണെങ്കിൽ ഇഎംഐ കുറവായിരിക്കും. പക്ഷേ ബാങ്കിന് പലിശയായി ധാരാളം പണം നൽകേണ്ടിവരും.

30 = ഭവനവായ്പ ഇഎംഐ പ്രതിമാസം കൈയിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടരുത്.

40 = സ്വന്തം പോക്കറ്റിൽ നിന്ന് വീടിന്റെ വിലയുടെ 40 ശതമാനമെങ്കിലും ഡൗൺ പേയ്മെന്റ് നടത്തുക. ഡൗൺ പേയ്‌മെന്റ് ആയി കൂടുതൽ തുക നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്

ഉദാഹരണമായി 75 ലക്ഷം രൂപയുടെ വീട് വാങ്ങണമെങ്കിൽ, ഫോർമുല അനുസരിച്ച്, വാർഷിക വരുമാനം കുറഞ്ഞത് 25 ലക്ഷം രൂപ (25,00,000 x 3 = 75,00,000 രൂപ) ആയിരിക്കണം. 40 ശതമാനം ഡൗൺ പേയ്മെന്റിന് നൽകേണ്ട തുക 30,00,000 രൂപയായിരിക്കും. ഇതിനുശേഷം, 45,00,000 രൂപ വായ്പ എടുത്താൽ മതിയാകും. 20 വർഷത്തേക്ക് 8.5 ശതമാനം പലിശ നിരക്കിൽ ഒരു ബാങ്കിൽ നിന്ന് 45,00,000 രൂപയ്ക്ക് ഭവനവായ്പ എടുക്കുകയാണെങ്കിൽ ഇഎംഐ 39,052 രൂപയായിരിക്കും. ഫോർമുല അനുസരിച്ച്, ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടുതലാകരുത് ഇഎംഐ. എന്നാൽ പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം കണക്കാക്കിയാൽ 62,520 രൂപയാണ് വരിക. അങ്ങനെ നോക്കിയാൽ ഇഎംഐ ഇതിലും കുറവാണ്. അതിനാൽ ഈ ഫോർമുല അനുസരിച്ച് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ വായ്പ അടച്ചുതീർക്കാൻ സാധിക്കും.

കാലാവധി കഴിഞ്ഞിട്ടും കിട്ടാത്ത പണം ലഭിക്കും, ഈ നാളുകാർക്ക് അഭിപ്രായ വ്യത്യാസങ്ങൾ വന്നേക്കാം! നിങ്ങളുടെ അടുത്ത ആഴ്ച എങ്ങനെയെന്നറിയാം..

0
Spread the love

നക്ഷത്രഫലം, 2026 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 15 വരെ

അശ്വതി
വ്യവഹാരങ്ങളിലും മറ്റും വിജയം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീടോ വാഹനമോ വാങ്ങിക്കും. കുടുംബത്തിൽ മംഗളകാര്യം നടക്കും. ഇൻഷുറൻസ് തുകയോ കാലാവധി കഴിഞ്ഞ മറ്റു പണമോ കിട്ടാൻ അവസരം ഉണ്ടാകും. ഭാഗ്യദിനം ചൊവ്വ.


ഭരണി
കുടുംബത്തിൽ സാമ്പത്തികോന്നതി അനുഭവപ്പെടും. ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും. സഹോദരന്മാരുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. പ്രമേഹരോഗ പീഢകൾ വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.


കാർത്തിക
പുതിയ ബിസിനസ്സ് ആരംഭിക്കും. സാമൂഹിക രംഗത്ത് നന്നായി ശോഭിക്കും. വസ്തുസംബന്ധമായ രേഖകൾ കൈവശം വരും. വിദേശയാത്രകൾ നടത്തേണ്ടിവരും. ഉപരിപഠനത്തിന് സാധ്യതയുണ്ട്. സർക്കാർ ജോലിയിലുള്ളവർക്ക് സാമ്പത്തികമെച്ചം ഉണ്ടാകും. ഭാഗ്യദിനം ശനി.


രോഹിണി
ഊഹക്കച്ചവടത്തിൽ ആദായം ഉണ്ടാകും. വീട് പുതുക്കി പണിയും .പരീക്ഷകൾ വിജയിക്കും. ബാങ്കുകളിലോ മറ്റുസ്ഥാപനങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് സാധിക്കും. സർവ്വീസിലുള്ളവർക്ക് കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. വിദേശയാത്ര നടത്താൻ അവസരം. ഭാഗ്യദിനം ഞായർ.

മകയിരം
പൂർവ്വികസ്വത്ത് അധീനതയിലാകും. ഗൃഹനിർമ്മാണം ആരംഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കാം. ഇലക്ട്രിക് സംബന്ധമായ സ്ഥാപനങ്ങൾ നടത്തുന്നവർ വിജയിക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. ഭാഗ്യദിനം ബുധൻ.

തിരുവാതിര
വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. കൃഷിയിനത്തിലും വാടകയിനത്തിലുംകൂടുതൽ വരുമാനം ഉണ്ടാകും. ലോണുകളോ മറ്റു ക്രഡിറ്റ്സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കും. തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കേണ്ടതായി വരും. രണ്ടാം വിവാഹം നടക്കും. ഭാഗ്യദിനം വെള്ളി.


പുണർതം
പുതിയ വ്യവസായശാലകൾ ആരംഭിക്കും. ലേഖകന്മാർക്കും പത്രപ്രവർത്തകർക്കും നല്ല സമയമാണ്. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരവുകൾ കിട്ടാനിടയുണ്ട്. വാഹനം മാറ്റി പുതിയവാഹനം വാങ്ങും. ഭൂമിയോ വീടോ അധീനതയിൽ വന്നുചേരും. ഭാഗ്യദിനം ബുധൻ.


പൂയം
താൽകാലികമായി നിയമനം കിട്ടിയവർക്ക് സ്ഥിരീകരണം ലഭിച്ചേക്കും. പരസ്യങ്ങളുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാകും. ദൂരയാത്രകൾ ശുഭകരമായിരിക്കും. തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ചില പുതിയ ഏജൻസി ഏർപ്പാടുകൾ ഏറ്റെടുക്കും. ഭാഗ്യദിനം വെള്ളി.

ആയില്യം
ചില പുതിയ കോൺട്രാക്ടുകൾ ഏറ്റെടുത്തു നടത്തും. ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയമാണ്. യാത്രകൾ സുഖകരമായിരിക്കും. ചില പ്രധാനപ്പെട്ട പ്രമാണങ്ങൾ കൈവശം വന്നുചേരും. ഭാഗ്യദിനം ചൊവ്വ.


മകം
ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. പുതിയ ബിസിനസ്സ് തുടങ്ങുവാൻ സാധ്യത. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും. നിയമപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. അധ്വാനഭാരം കൂടും. ഗൃഹം മോടിപിടിപ്പിക്കും. ഭാഗ്യദിനം ശനി.


പൂരം
പൊതുകാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കും. നേതൃസ്ഥാനത്ത് എത്തിച്ചേരും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പാക്കും. വിദേശത്തുനിന്നും മടങ്ങി നാട്ടിൽ സ്വന്തം ബിസിനസ്സ് ചെയ്യുവാൻ അവസരം ഉണ്ടാകും. വീടും, വാഹനവും മോടിപിടിപ്പിക്കും. ഭാഗ്യദിനം വെള്ളി


ഉത്രം
ജോലിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. യുവതിയുവാക്കളുടെ വിവാഹകാര്യം തീരുമാനിക്കും. വിദേശയാത്ര സാധ്യമാകും. ഭാഗ്യദിനം തിങ്കൾ.

അത്തം
ബാങ്കിലോ സഹകരണ മേഖലയിലോ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഊഹക്കച്ചവടത്തിൽ നല്ല സമയമാണ്. യന്ത്രങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകും. സംഗീത നാടകാദികളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ഭാഗ്യദിനം ഞായർ.


ചിത്തിര
പരിശ്രമങ്ങളിൽ ഫലം കണ്ടുതുടങ്ങും. പത്രപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും നല്ല സമയമാണ്. സഹോദരന്മാർക്ക് വീട് ഉണ്ടാക്കാൻ സഹായിക്കും. മധ്യസ്ഥം മുഖേന വ്യവഹാരം ഒഴിവാക്കാൻ ശ്രമിക്കും. ഭാഗ്യദിനം ചൊവ്വ.


ചോതി
ഉദ്യോഗത്തിൽ ഉയർന്ന സ്ഥാനം നേടുന്നതിന് പരിശ്രമം നടത്തും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. വിദ്യാഭ്യാസപരമായും കലാപരമായും നല്ല സമയമാണ്. ദൂരയാത്രകൾ പ്രയോജനകരമായിതീരും. ഭാഗ്യദിനം വ്യാഴം.


വിശാഖം

ഏറ്റെടുക്കുന്ന ജോലി വൃത്തിയായി ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടും. ക്ഷേത്രദർശനം നടത്തും. കൂട്ടുബിസിനസ്സിൽ ഗുണം കുറയുന്നതാണ്. ഭാഗ്യദിനം ചൊവ്വ.

അനിഴം
ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സ്ഥാനമാനം ലഭിക്കും. ദൂരയാത്ര മാറ്റിവേക്കേണ്ടിവരും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. ഭാഗ്യദിനം വെള്ളി.


തൃക്കേട്ട
രാഷ്ട്രീയ പ്രവർത്തകരുടെ സഹായത്തോടെ ഗവൺമെന്റ് കരാർ ജോലികൾ ഏറ്റെടുത്ത് നടത്തും. ഭൂസ്വത്തുകൾ വിൽക്കാനും വാങ്ങാനും ശ്രമിച്ചാൽ നടക്കുന്നതാണ്. സ്വന്തം വാഹനം ഓടിക്കുന്നവർ വളരെ ശ്രമിക്കുക. ബിസിനസ്സ് ലാഭകരമാകും. ഭാഗ്യദിനം ഞായർ.


മൂലം
ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചു നോക്കാവുന്നതാണ്. രണ്ടാം സന്താനഭാഗ്യം ലഭിക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പൂർവ്വിക സ്വത്ത് അനുഭവിക്കാൻ അവസരം ഉണ്ടാകും. ഭാഗ്യദിനം ഞായർ.


പൂരാടം
പുതിയ പദവി കൈവരും. വ്യാപാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. ശത്രുക്കൾപോലും മിത്രങ്ങളായി മാറും. സർക്കാരിന്റെ സഹായത്തോടെ ചില ബിസിനസ്സുകൾ ആരംഭിക്കും. ഭാഗ്യദിനം ചൊവ്വ.

ഉത്രാടം
വ്യവസായത്തിൽ നിന്നും ധനാഗമം ഉണ്ടാകും. പ്രതികൂല പരിതസ്ഥിതിയിൽ പോലും ജോലിയിൽ പിടിച്ചുനിൽക്കും. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രമിക്കുക. പ്രമോഷനു സാധ്യതയുണ്ട്. ഭാഗ്യദിനം വ്യാഴം.


തിരുവോണം
മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം നടക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഭൂമി പണയപ്പെടുത്തും. തൊഴിൽ സംബന്ധമായി വീട് വിട്ടുനിൽക്കേണ്ടി വന്നേക്കാം. കൃഷിയിൽ നിന്നും ഗുണം കുറയാൻ ഇടയുണ്ട്. ഭാഗ്യദിനം ചൊവ്വ.


അവിട്ടം
സഹായ മനഃസ്ഥിതി ആദരവിന് വഴിയൊരുക്കും. സർവ്വർക്കും സ്വീകാര്യമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആത്മാഭിമാനം തോന്നും. വ്യവഹാരാദികളിൽ നിന്നും സാമ്പത്തികലാഭം ഉണ്ടാകും. യാത്രകൾ മാറ്റിവയ്‌ക്കേണ്ടിവരും. ഭാഗ്യദിനം വ്യാഴം.


ചതയം
സാഹിത്യരചനകൾക്ക് അംഗീകാരം ലഭിക്കും. ഉപരിപഠനത്തിന് ചേരുവാൻ പ്രതീക്ഷിച്ചതിൽ ഉപരി പണച്ചെലവ് അനുഭവപ്പെടും. ഗവൺമെന്റിൽ നിന്നും ഉത്തരവിന് കാലതാമസം നേരിടും. രണ്ടാം വിവാഹം നടക്കും. ഭാഗ്യദിനം ഞായർ.

പൂരൂരൂട്ടാതി
സ്വന്തം ബിസിനസ്സിൽ പുരോഗതി ഉണ്ടാകും. കഥാരചനയിലും സാഹിത്യരചനയിലും ഏർപ്പെടുന്നവർക്ക് നല്ല സമയമാണ്. സ്ഥിരമായി നടത്തിവരുന്ന ദൈവീക കാര്യങ്ങൾക്ക് മുടക്കം സംഭവിക്കാം. യാത്രാക്ലേശം അനുഭവപ്പെടും. ഭാഗ്യദിനം വെള്ളി.


ഉത്തൃട്ടാതി
പൊതുപ്രവർത്തകർക്ക് പേരും പെരുമയും ഉണ്ടായേക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. മന്ദഗതിയിലിരിക്കുന്ന ബിസിനസ്സിൽ ഉണർവ് അനുഭവപ്പെടും. ഭൂസ്വത്തുക്കൾ പുതിയത് വാങ്ങാൻ ശ്രമിച്ചാൽ നടക്കുന്നതാണ്. നിയമജ്ഞർക്ക് നല്ല സമയമാണ്. ഭാഗ്യദിനം തിങ്കൾ.


രേവതി
കലാജീവിതത്തിൽ ഉയരങ്ങളിൽ എത്തും. സഹപ്രവർത്തകരെക്കൊണ്ട് സഹായങ്ങൾ ലഭിക്കും. മകന്റെ തുടർവിദ്യാഭ്യാസത്തിനായി ശ്രമം വേണ്ടിവരും. സാമ്പത്തിക ചെലവുകൾ വർദ്ധിക്കും. വാഹനം മാറ്റിവാങ്ങും. ഭാഗ്യദിനം ബുധൻ

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts