
പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാ കമ്മറ്റി റിപ്പോര്‍ട്ട് ( Participatory pension scheme ) സമര്‍പ്പിച്ചിട്ട് ഏഴുമാസം പിന്നിടുമ്പോഴും തുടര്‍നടപടി സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് എസ് സതീഷ് ചന്ദ്രബാബു അധ്യക്ഷനായ പുനപരിശോധന സമിതിയെ നിയോഗിക്കുകയും, ഇക്കഴിഞ്ഞ ഏപ്രില്‍ 30 ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഏഴുമാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. ഇടതുമുന്നണി സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തിയെന്നാരോപിച്ച് ശക്തമായ പ്രക്ഷോഭത്തിന് പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ ജീവനക്കാര്‍ തയ്യാറെടുക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംസ്ഥാനത്ത് പ്രഖ്യാപിച്ചത്. പദ്ധതി പുനപരിശോധിക്കുമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു.