ആസ്‍തിയില്‍ ഒന്നാമതുള്ള നായികാ താരം ആര് എന്ന് ആലോചിച്ചാല്‍ മനസ്സില്‍ തെളിയുന്ന മുഖങ്ങള്‍ ഐശ്വര്യ റായ്‍യോ ദീപിക പദുക്കോണൊക്കെയാകും. അതുമല്ലെങ്കില്‍ ആലിയ ഭട്ട് ആയിരിക്കും. തെന്നിന്ത്യക്കാര്‍ നയൻതാരയുടെ പേര് പറഞ്ഞേക്കും. എന്നാല്‍ ആസ്‍തിയില്‍ ഒന്നാമതുള്ള നായികാ താരം ഇന്ത്യയില്‍ ജൂഹി ചൌള ആണ്.
ജൂഹി ചൌള സിനിമയില്‍ നിന്ന് ഏതാണ്ട് വിരമിച്ച മട്ടാണ്. എന്നാല്‍ ഐപിഎല്‍ ടീം ഉമസ്‍ഥാ കമ്പനിയിലെ പങ്കാളിത്തം ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ സഹ ഉടമ തുടങ്ങിയ നിലകളില്‍ ഇന്നും വലിയ വരുമാനമാണ് ജൂഹി ചൗളയ്‍ക്ക് ലഭിക്കുന്നത്. നടി ജൂഹി ചൗള ബോളിവുഡ് താരങ്ങളില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഷാരൂഖിന്റെ പിന്നില്‍ രണ്ടാം സ്ഥാനത്തുമാണ്. ഷാരൂഖിന്റെ അടുത്ത സുഹൃത്തുമാണ് ജൂഹി. ജൂഹി ചൗളയ്ക്ക് 4600 കോടി രൂപയുടെ ആസ്‍തിയാണ് ഉള്ളത്.നടിമാരില്‍ രണ്ടാം സ്ഥാനത്ത് ഐശ്വര്യ റായ് ആണ്. ജൂഹി ചൗളയെ താരതമ്യം ചെയ്യുമ്പോള്‍ താരത്തിന്റെ ആസ്‍തി തുലോം തുശ്ചമാണ്. ഐശ്വര്യയുടെ ആസ്‍തി 860 കോടിയാണ്. സിനിമയില്‍ നിലവില്‍ സജീവമല്ലെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ മുൻനിരയിലുള്ള ഐശ്വര്യക്ക് നിരവധി പരസ്യ ബ്രാൻഡുകളില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ട്.
മൂന്നാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. പ്രിയങ്ക ചോപ്രയുടെ ആസ്‍തി 650 കോടി രൂപയാണ്. ബോളിവുഡിലെ നായികമാരില്‍ ഇന്ന് മുന്നിലുള്ള താരമായായ ആലിയ ഭട്ടാണ് നാലാം സ്ഥാനത്ത്. ആലിയ ഭട്ടിന് 500 കോടിയാണ് ആകെ ആസ്‍തി. തുടര്‍ന്ന് ദീപിക പദുക്കോണ്‍- 500 കോടി, കരീന കപൂര്‍- 485 കോടി, അനുഷ്‍ക ശര്‍മ- 255 കോടി, മാധുരി ദീക്ഷിത്-250 കോടി, കജോള്‍- 240 കോടി, കത്രീന കൈഫ്- 225 കോടി എന്നിങ്ങനെയാണ് ആസ്‍തിയില്‍ ആദ്യ പത്തിലുള്ള ബോളിവുഡ് നായികമാര്‍.