വെറും നാല് കോടിക്കായിരുന്നു പ്രേമം സിനിമ നിര്‍മിച്ചത്. എന്നാല്‍ നേടിയതാകട്ടെ 73 കോടിയും. അങ്ങനെ വമ്പൻ ഹിറ്റ് സിനിമയുടെ ഭാഗമായി അരങ്ങേറ്റത്തിലേ നടി അനുപമ പരമേശ്വരൻ. തുടര്‍ന്നങ്ങോട്ട് അനുപമ പരമേശ്വരൻ തെലുങ്ക് സിനിമയിലാണ് സജീവമായത്.അനുപമ പരമേശ്വരൻ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്.
ടില്ലു സ്ക്വയര്‍ വൻ ഹിറ്റായിരുന്നു അവിടെ. ടില്ലു സ്ക്വയറിനായി അനുപമ പരമേശ്വരൻ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ ആണിപ്പോൾ മലയാളികളെ അമ്പരപ്പിക്കുന്നത്.സാധാരണ തെലുങ്കില്‍ അനുപമയ്ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തി ഹിറ്റായ ടില്ലു സ്ക്വയറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം ആണ്. സിദ്ധു നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ബാനര്‍ സിത്താര എന്റര്ടെയ്ൻമെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ആണ്. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരുന്നു ടില്ലു സ്ക്വയര്‍.









