ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026-ൽ ഇന്ന് ശ്രദ്ധേയമായ രണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഗ്രൂപ്പ് ഇയിൽ ജർമ്മനി കുറസാവോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30ന് ഹൂസ്റ്റണിലാണ് മത്സരം.ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് ജപ്പാനെ നേരിടും. ഡാലസിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ആരംഭിക്കും.അതേസമയം, ഇന്ന് നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയ 2-0ന് തുർക്കിയെയെ തോൽപ്പിച്ച് വിജയത്തോടെയാണ് ലോകകപ്പ് യാത്ര ആരംഭിച്ചത്. ഗ്രൂപ്പ് സിയിൽ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ സ്കോട്ലൻഡ് പോയിന്റ് പട്ടികയിൽ മുന്നിലെത്തി.മറ്റൊരു ഗ്രൂപ്പ് സി മത്സരത്തിൽ ബ്രസീലിനെ മൊറോക്കോ 1-1 സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിൽ ഖത്തറും സ്വിറ്റ്സർലൻഡും തമ്മിലുള്ള പോരാട്ടവും 1-1 സമനിലയിൽ അവസാനിച്ചു.






