Home Blog

എല്ലാം തുറന്നു പറയണം! രേണുവിന് പിന്നാലെ യൂട്യൂബ് ചാനലുമായി കൊല്ലം സുധിയുടെ മകനും

0
Spread the love

യൂട്യൂബിൽ സജീവമായി അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽ ദാസ്. കിച്ചു ആർ ഡി എന്നാണ് രാഹുലിന്റെ യൂട്യൂബ് ചാനലിന്റെ പേര്. കൊല്ലം സുധിയുടെ ഭാര്യ രേണുവും കഴിഞ്ഞ ദിവസം വ്ളോഗിങ്ങ് ആരംഭിച്ചിരുന്നു. രേണു സുധി എന്നു തന്നെയാണ് ചാനലിന്റെ പേര്.

അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും ജീവിതവും വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പറയാനുള്ളത് എന്തായാലും തുറന്നു പറയണമെന്നും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പലരും പോസ്റ്റിനു താഴെ കമന്റ് ചെയ്തിരുന്നു.

“പ്രിയപെട്ടവരെ, ഞാൻ രാഹുൽ ദാസ്. ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ.. എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ?”, എന്നാണ് രാഹുൽ കുറിച്ചത്.

സുഹൃത്തുക്കൾക്കും കസിൻസിനും ഒപ്പമുള്ള വീഡിയോകളും ഇളയ സഹോദരൻ റിതുവിനെ സർപ്രൈസായി കാണാൻ പോകുന്ന വീഡിയോയും ജിം വ്ളോഗുമൊക്കെയാണ് രാഹുൽ ദാസ് ഇതുവരെ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന രാഹുൽ സുധിയുടെ കുടുംബ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കോട്ടയത്തെ വീട്ടിൽ രേണുവും മകൻ റിതുലുമാണ് താമസിക്കുന്നത്.

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്; വൈകാരിക കുറിപ്പുമായി നടി ആലിയ ഭട്ട്

0
Spread the love

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ ഭീകരതയിൽ കണ്ണീരു പൊടിയാത്ത ഒരു മനുഷ്യഹൃദയങ്ങളും ഉണ്ടാവില്ല. അത്രമാത്രം ഭയാനകമാണ് യുദ്ധത്തിന്റെ ഓരോ ദൃശ്യങ്ങളും. ഇപ്പോഴിതാ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി ആലിയ ഭട്ട്

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട് എന്നും വീരനായകന്മാരെ വളര്‍ത്തുകയും നട്ടെല്ലില്‍ ഒരല്‍പം കൂടി ദൃഢതയോടെ ആ നിശബ്ദമായ അഭിമാനം വഹിക്കുകയും ചെയ്യുന്ന അമ്മമാരെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണരൂപം:

അമ്മമാരുടേത് വലിയ ത്യാഗമാണ്. ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്. തന്റെ കുട്ടി നേരിടുന്നത് താരാട്ടുപാട്ടുകളുടേതല്ല, മറിച്ച് അനിശ്ചിതത്വത്തിന്റെ രാത്രിയാണെന്ന് അറിയുന്ന അമ്മ… ഞായറാഴ്ച നാം മാതൃദിനം ആഘോഷിച്ചു. പൂക്കള്‍ കൈമാറുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍, വീരനായകന്മാരെ വളര്‍ത്തുകയും നട്ടെല്ലില്‍ ഒരല്‍പം കൂടി ദൃഢതയോടെ ആ നിശബ്ദമായ അഭിമാനം വഹിക്കുകയും ചെയ്യുന്ന അമ്മമാരെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

അതുകൊണ്ട് ഇന്ന് രാത്രിയിലും ഇനി വരുന്ന എല്ലാ രാത്രികളിലും, സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കുറയുകയും സമാധാനത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കൂടുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥനകളുമായി നില്‍ക്കുന്ന, കണ്ണീരടക്കിപ്പിടിക്കുന്ന ഓരോ രക്ഷിതാക്കള്‍ക്കും സ്‌നേഹം അയക്കുന്നു. കാരണം നിങ്ങളുടെ ശക്തി നിങ്ങള്‍ക്കറിയുന്നതിനേക്കാള്‍ കൂടുതല്‍ ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. നമ്മുടെ സംരക്ഷകര്‍ക്കായി. ഇന്ത്യക്കായി. ജയ് ഹിന്ദ്…

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; ആദംപൂരിൽ നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദർശനം

0
Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചു. അവിടെ വെച്ച് ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായും സൈനികരുമായി ആശയവിനിമയം നടത്തി. പാക് സേന ലക്ഷ്യമിട്ട വ്യോമതാവളമാണ് ആദംപൂർ വ്യോമതാവളം.

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി സായുധ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്.

“ഇന്ന് രാവിലെ, ഞാൻ എ.എഫ്.എസ്. ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്,” -പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്യുകയും സൈനികരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

‘അച്ഛനും അമ്മയും ക്ഷമിക്കണം’, മുറിക്കുള്ളിൽ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി യുവതി

0
Spread the love

പാലക്കാട് തൃത്താലയിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയെയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജനൽ കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ​ഗോ​പിക ആത്മഹത്യ ചെയ്ത മുറിയിൽ നിന്ന് ‘അച്ഛനും അമ്മയും ക്ഷമിക്കണം’ എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്

യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. ​പോസ്റ്റുമോർട്ടം നടപടികള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി.(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

വിശാൽ പൊതുവേദിയിൽ തലകറങ്ങി വീഴാൻ കാരണമിത്!! നടന് എന്ത് സംഭവിച്ചെന്ന് വ്യക്തമാക്കി പി ആര്‍ ടീം

0
Spread the love

തമിഴ് നടൻ വിശാൽ വേദിയിൽ കുഴഞ്ഞ് വീണത് വന്‍ വാര്‍ത്തയായിരുന്നു. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. വില്ലുപുരത്ത് സംഘടിപ്പിച്ച പൊതു പരിപാടിയിൽ പങ്കെടുക്കുക ആയിരുന്നു വിശാൽ. വേദിയിൽ സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിച്ച് പോകാവെ വേദിയിൽ നടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നടന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വില്ലുപുരത്തെ കൂവാഗം ഗ്രാമത്തിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു വിശാൽ. ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി മിസ് കൂവാഗം 2025 എന്ന പേരിൽ ഒരു സൗന്ദര്യമത്സരം സംഘടിപ്പിച്ചിരുന്നു. അതിലെ മുഖ്യാതിഥിയായി എത്തിയ താരം, വേ​ദിയിൽ എത്തി ആശംസ അറിയിക്കുക ആയിരുന്നു . മത്സരാർത്ഥികളും സ്റ്റേജിൽ ഉണ്ടായിരുന്നു. ഇതിനിടെ തിരിഞ്ഞ് നടന്ന വിശാൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നടന് പ്രഥമശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു

ഇപ്പോള്‍ വിശാലിന് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് അദ്ദേഹത്തിന്‍റെ പിആര്‍ ടീം പത്രകുറിപ്പ് ഇറക്കിയിട്ടുണ്ട്. വിശാൽ തന്റെ പതിവ് ഭക്ഷണം ഒഴിവാക്കിയതിനാലാണ് കുഴഞ്ഞു വീണത് എന്നാണ് പത്രകുറിപ്പ് പറയുന്നത്. ഉച്ചകഴിഞ്ഞ് അദ്ദേഹം ജ്യൂസ് മാത്രമേ കഴിച്ചിട്ടുള്ളൂവെന്നും ഇത് അദ്ദേഹത്തിന് ക്ഷീണം വരാന്‍ കാരണമായി അത് ചെറിയ ബോധക്ഷയത്തിലേക്ക് നയിച്ചുവെന്നും പത്രകുറിപ്പില്‍ പറഞ്ഞു.

ഡോക്ടർമാർ സമഗ്രമായ പരിശോധനയ്ക്ക് താരത്തെ വിധേയമാക്കിയെന്നും. താരത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പത്രകുറിപ്പ് സ്ഥിരീകരിച്ചു. വിശാൽ നിലവിൽ വിശ്രമത്തിലാണ്. ഭാവിയിൽ സമാനമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ഭക്ഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് മെഡിക്കൽ സംഘം അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ടെന്നും വാര്‍ത്തകുറിപ്പ് പറയുന്നു.ആരാധകരുടെയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും വിശാൽ ടീം നന്ദി പറയുകയും അദ്ദേഹം സുഖം പ്രാപിക്കാനുള്ള പാതയിലാണെന്ന് എല്ലാവർക്കും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനും സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും സാധിക്കും; ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

0
Spread the love

ഇന്ത്യയിലെ ഐഫോൺ ഉപോയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ആപ്പിളിന്റെ ഐഒഎസ്, ഐപാഡ്ഒഎസ് സോഫ്‌റ്റ്വെയറുകളിലെ അപകടസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പുറത്തു വരുന്ന മുന്നറിയിപ്പ്. ഈ സോഫ്റ്റ്‌വെയറുകളിലെ പോരായ്മകള്‍ ചൂഷണം ചെയ്ത് ഡേറ്റകള്‍ ചോര്‍ത്താനോ, ഉപകരണം പൂര്‍ണമായും ഉപയോഗശൂന്യമാക്കാനോ സാധിക്കുമെന്ന് കേന്ദ്ര പുറത്തിറക്കിയ ഈ മുന്നറിയിപ്പില്‍ പറയുന്നു

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് ഇതുസംബന്ധിച്ച് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം പഴയതും പുതിയതുമായ മോഡലുകള്‍ക്ക് ഭീഷണിയുണ്ട്. 18.3 ന് മുമ്പുള്ള ഐഒഎസ് പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളും 17.7.3 അല്ലെങ്കില്‍ 18.3 ന് മുമ്പുള്ള ഐപാഡ്ഒഎസ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡുകളും ഈ ഭീഷണി നേരിടുന്നവയാണ്. ഐഫോണ്‍ തട ഉം പുതിയ മോഡലുകളും, ഐപാഡ് പ്രോ, ഐപാഡ് ആറാം തലമുറയും അതിന് മുകളിലുള്ളതും, ഐപാഡ് എയര്‍ മൂന്നാംതലമുറ മുതലുള്ളതും ഐപാഡ് മിനി അഞ്ചാംതലമുറ മുതലുള്ളതും ഇത്തരത്തിലുള്ള ഭീഷണി നേരിടുന്നു.

ആപ്പിളിന്റെ ഇന്റേണല്‍ മെസേജിങ് ഫ്രെയിംവര്‍ക്കായ ഡാര്‍വിന്‍ നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിലാണ് ഗുരുതരമായ ഒരു പോരായ്മയുള്ളത്. പ്രത്യേക അനുമതികളില്ലാതെ ഏതൊരു ആപ്പിക്ലേഷനും സെന്‍സിറ്റീവ് സിസ്റ്റം ലെവല്‍ നോട്ടിഫിക്കേഷന്‍ അയയ്ക്കാന്‍ സാധിക്കും. ഇത് ദുരുപയോഗം ചെയ്യപ്പെടുകയാണെങ്കില്‍ ഉപകരണത്തെ തകരാറിലാക്കാനാകും. ഈ പോരായ്മകളുടെ ആഘാതം വലുതായിരിക്കുമെന്നാണ് മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നത്. ഹാക്കര്‍മാര്‍ക്ക് വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ചോര്‍ത്താനും സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അവരുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാനും സാധിക്കും. ഏറ്റവും പ്രധാനം ഉപകരണം പൂര്‍ണമായി പ്രവര്‍ത്തനരഹിതമാക്കാന്‍ അവര്‍ക്ക് സാധിക്കും എന്നുള്ളതാണ്.

ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനായി ആപ്പിള്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്.ഉപയോക്താക്കള്‍ തങ്ങളുടെ ഡിവൈസുകള്‍ ഐഒഎസ്, ഐപാഡ്ഒഎസ് ന്‍റെ ഏറ്റവും പുതിയ ലഭ്യമായ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണ് പ്രതിവിധി. അതുപോലെത്തന്നെ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വെരിഫൈ ചെയ്ത ആപ്പാണോ എന്ന് ഉറപ്പുവരുത്തണം

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

0
Spread the love

ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്കർ ഇ തൊയ്ബ ഭീകരനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ സ്ഥിരീകരണം. വനമേഖലയിൽ മൂന്ന് ഭീകരർ ഉണ്ടെന്നാണ് വിവരം.

ഏറ്റുമുട്ടൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരനാണോ കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ 3 ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരണം. ആദ്യം കുൽഗാമിലും പിന്നീട് ഷോപ്പിയാനിലുമായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത്‌. ഏകദേശം രണ്ട് മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിലാണ്‌ ഭീകരനെ വധിച്ചത്‌.

അതേസമയം പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഖ് വീന്ദർ കൗർ എന്ന സ്‌ത്രീ മരിച്ചു. ഫിറോസ് പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് സുഖ് വീന്ദർ കൗറിന്‌ പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവർ. ലുധിയാനയിൽ ചികിത്സലിരിക്കെ ചൊവ്വ പുലർച്ചെയായിരുന്നു മരണം

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് കടലാക്രമണ സാധ്യത

0
Spread the love

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

നാളെ (14/05/2025) എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം; ഇന്ന് രാത്രി എട്ടിന്

0
Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ആരാണ് ലഹരി ഉപയോഗിക്കുന്നതെന്ന് ആലോചിച്ച് നോക്കിയാൽ മതി; സായ് കൃഷ്ണക്കെതിരെ ആഞ്ഞ‍ടിച്ച് ജിന്‍റോ

0
Spread the love

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തന്നെ എക്സൈസ് സംഘം വിളിപ്പിച്ച സംഭവത്തിലും സായ് കൃഷ്ണ തന്നെക്കുറിച്ച് വീഡിയോ ചെയ്തതിലും പ്രതികരണവുമായി ബിഗ്ബോസ് താരം ജിന്റോ രംഗത്ത്. പ്രതിയുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആളുകളെയാണ് വിളിപ്പിച്ചതെന്നും തന്റെ ജിമ്മിന്റെ അടുത്താണ് അവർ താമസിക്കുന്നതെന്നും ജിന്റോ പറഞ്ഞു.

പണം കൊടുത്തത് കടമായിട്ടാണെന്നും അച്ഛന് സുഖമില്ലെന്നു പറഞ്ഞ് ആ സ്ത്രീ തന്നെ വിളിച്ചിരുന്നതായും ജിന്റോ പറഞ്ഞു. പിന്നീട് അവരുടെ അച്ഛൻ മരിച്ചതായും അതിനു ശേഷവും താൻ പണം കൊടുത്തിരുന്നെന്നും ജിന്റോ പറയുന്നു. ബിഗ്ബോസ് താരം ജിന്റോ അറസ്റ്റിൽ എന്നു പറ‍ഞ്ഞാണ് പലരും വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജിന്റോ കൂട്ടിച്ചേർത്തു.

ജിന്റോയ്ക്കെതിരെ ബിഗ്ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ചും താരം പ്രതികരിച്ചു. ”സായ് എന്നെ കുറിച്ച് ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു. അപ്പോൾ തന്നെ വിളിക്കുകയും ചെയ്തിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇല്ലാത്ത കാര്യങ്ങളാണ് സായ് വീഡിയോയിൽ പറഞ്ഞത്.

നിങ്ങൾ ജെനുവിനാണ് തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ അതിനെ കുറിച്ച് അപ്പോൾ വീഡിയോ ചെയ്യാമെന്നായിരുന്നു സായിയുടെ മറുപടി. പക്ഷെ ഇതുവരെ സായ് അത് ചെയ്തിട്ടില്ല. അത് സായ് കാണിച്ച പോക്രിത്തരം”, ഒരു ഓൺലൈൻ മാധ്യമത്തോട് ജിന്റോ പറഞ്ഞു. സായ്ക്കെതിരെയും മറ്റു രണ്ടു പേർക്കെതിരെയും കേസ് കൊടുത്തിട്ടുണ്ടെന്നും ജിന്റോ കൂട്ടിച്ചേർത്തു.”പുലി പോലെ ബിഗ് ബോസ് ഹൗസിലേക്ക് വന്ന് കേറിയ ആളാണ് സായ്. പക്ഷെ രണ്ട് ദിവസം കൊണ്ട് ഡൗണായി. പുലി പോലെ ഇരുന്ന സായിയാണ് ഹൗസിൽ വന്ന രണ്ടാം ദിവസം മുതൽ ഡൗണായത്. അപ്പോൾ ആരാണ് യഥാർത്ഥത്തിൽ ലഹരി ഉപയോഗിക്കുന്നതെന്ന് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കിയാൽ മതി. കാറിനുള്ളിൽ കിടന്ന് സംസാരിക്കുന്ന സായ് അല്ലായിരുന്നു അവിടെ”, ജിന്റോ കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts