Home Blog Page 3

ലക്ഷ്യം കണ്ട് ഇന്ത്യ; കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു

0
Spread the love

ഓപ്പറേഷൻ സിന്ദൂരിൽ ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരൻ കൊല്ലപ്പെട്ടത്.

ജെയ്ഷെ സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൽ റൗഫ് അസർ. കഴിഞ്ഞദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റ് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ ഉള്ളത്. ഇക്കാര്യം ജെയ്ഷെ നേതൃത്വം സ്ഥിരീകരിച്ചു.

24 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അബ്ദുൽ റൗഫ് കാണ്ഡഹാർ വിമാന റാഞ്ചൽ പദ്ധതിയിട്ടത്, ഇന്ത്യയിൽ തടവിൽ കഴിയുകയായിരുന്ന തന്റെ സഹോദരൻ മസൂദ് അസറിനെ വിട്ടുകിട്ടാനായിരുന്നു കാണ്ഡഹാർ വിമാനറാഞ്ചൽ ഉണ്ടായത്. 1999 ഡിസംബറില്‍ 179 യാത്രക്കാരും 11 ജീവനക്കാരുമായി കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച യാത്രാവിമാനം തീവ്രവാദികള്‍ റാഞ്ചി. ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്‍ എന്ന ഭീകര സംഘടനയില്‍ പെട്ട അഞ്ച് അംഗങ്ങളാണ് വിമാനം റാഞ്ചിയത്. തുടര്‍ന്ന് യാത്രക്കാരെ ബന്ദികളാക്കി, മസൂദ് അസർ അടക്കമുള്ള ഭീകരര്‍ക്കായി റാഞ്ചികള്‍ വിലപേശി. ഒടുവില്‍ വാജ്പേയി ഭരണകൂടത്തിന് ഭീകരരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നു. മസൂദ് അസർ അടക്കമുള്ള ഭീകരരെ വിട്ടുനല്‍കിയതിന് ശേഷമായിരുന്നു അന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സാധിച്ചത്

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെ; ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വേടൻ

0
Spread the love

കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് റാപ്പർ വേടനെ പുലിപ്പല്ല് കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇപ്പോഴിതാ പുലിപ്പല്ല് കേസിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർഅധീഷിനെ സ്ഥലം മാറ്റിയ വനം വകുപ്പ് നടപടിയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വേടനിപ്പോൾ.

വേടന്റെ വാക്കുകൾ..

‘അധീഷിനെതിരായ നടപടി സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ മാത്രം അഭിപ്രായമാണ്. ഞാൻ ചെയ്ത ജോലിക്ക് എനിക്ക് കിട്ടുന്ന സാധനങ്ങളാണ് ഈ വേട്ടയാടൽ. അത് ജീവിതകാലം മുഴുവൻ ഉണ്ടാകും. ഇത് നിരന്തരമായി ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇത് എനിക്ക് ശീലമായി മാറിയിരിക്കുന്നു. എന്തെങ്കിലും പറഞ്ഞാൽ വിവാദമാകും. കുറച്ച് ദിവസം കൂടി മര്യാദയ്ക്ക് ജീവിക്കട്ടെ’; വേടൻ പറഞ്ഞു.

‘തുടരുമി’ൽ നായിക ശോഭനയെന്ന് പറഞ്ഞപ്പോൾ ലാലേട്ടൻ ഞെട്ടി; ദൈവമേ ഇവർ എങ്ങനെ സമ്മതിച്ചുവെന്ന് ചോദ്യം

0
Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രശംസകൾ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം.

ചിത്രത്തിന്റെ പ്രമോഷൻ രീതികൾ വളരെ വ്യത്യസ്തമായിരുന്നു. താരങ്ങളെ വിളിച്ചിരുത്തിയുള്ള പ്രമോഷൻ ഒന്നുമേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ ഏറ്റവും അധികം തുടരും എന്ന ചിത്രത്തിലേക്ക് അടുപ്പിച്ച കാരണങ്ങളിൽ ഒന്ന് വർഷങ്ങൾക്കുശേഷം ശോഭനയും ലാലേട്ടനും ഒന്നിക്കുന്നു എന്നതായിരുന്നു. ഇതേപ്പറ്റി സംസാരിക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് എം രഞ്ജിത്ത്. ചിത്രത്തിലെ ശോഭനയുടെ വരവിൽ ആദ്യം ഞെട്ടിയത് സാക്ഷാൽ ലാലേട്ടൻ തന്നെയാണെന്നും ഒരു സിനിമയ്ക്ക് വിളിച്ചാലും വരില്ലെന്നും അവർ എങ്ങനെ സമ്മതിച്ചു എന്നുമാണ് മോഹൻലാൽ ചോദിച്ചതെന്നും രഞ്ജിത് പറയുന്നു.

രഞ്ജിത്തിന്റെ വാക്കുകൾ..

‘ഓരോ ദിവസവും നായിക ആരാണ് റെഡി ആയോ എന്ന ചോദിച്ച് ചേട്ടൻ വിളിക്കാറുണ്ട്. ഓരോ പേര് പറയുമ്പോഴും അവരെ നോക്ക് എന്ന് പറയും. ഒരിക്കലും ശോഭനയെ അഭിനയിക്കാൻ കിട്ടുമെന്ന് ചേട്ടൻ അറിയുന്നില്ല. ഞാൻ ശോഭന കമ്മിറ്റ് ചെയ്തത്തിന് ശേഷം മാത്രമേ പറഞ്ഞിട്ടുള്ളൂ. ശോഭന ഓക്കേ ആയിട്ടുണ്ട് എന്ന്. ദൈവമേ ഇവർ എങ്ങനെ സമ്മതിച്ചു, എല്ലാ സിനിമയ്ക്കും വിളിച്ച് നോക്കുന്നതാണ് വരൂല്ല എന്ന് പറഞ്ഞു. അപ്പോഴാണ് ശോഭനയുടെ ഡാൻസ് ക്ലാസ്സിന്റെ കാര്യം ചേട്ടൻ പറയുന്നത്.

ഞാൻ അതെല്ലാം ഓക്കെ ആക്കി മാനേജ് ചെയ്ത് നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. നല്ല കാസ്റ്റിംഗ് ആണ് ഇനി ഒന്നും ആലോചിക്കേണ്ട എന്ന് പറഞ്ഞ ഒരാളാണ് ലാലേട്ടൻ.

അതേസമയം ഇത്തരത്തിൽ ഒരു കാസ്റ്റിംഗ് വന്നപ്പോൾ കേരളം അത് ആഘോഷിച്ചു എന്നും ലാലേട്ടൻ ശോഭന ജോഡി നമ്മൾ വർഷങ്ങളായി കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഏറ്റവും വലിയ വാർത്തയും ഭാഗ്യവും അതായിരുന്നു,’ രഞ്ജിത് പറഞ്ഞു.

‘തിരിച്ചടി നൽകണം’; ഇന്ത്യക്കെതിരായ യുദ്ധത്തിൽ ഒന്നിക്കണം; പാകിസ്താന് പിന്തുണയുമായി അൽഖ്വയ്ദ

0
Spread the love

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണപ്രഖ്യാപിച്ച് രാജ്യാന്തര ഭീകരസംഘടനയായ അൽഖ്വയ്ദ. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ചും ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനംചെയ്തുകൊണ്ടുമുള്ള അഷഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നു.

പാകിസ്താന് മേൽ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നൽകണം. ജിഹാദ് നടത്തണം എന്നാണ് ഈ പ്രസ്താവനയിൽ പറയുന്നത്. ‘അൽഖ്വയ്ദ ഓഫ് ഇന്ത്യൻ സബ്കോണ്ടിനന്റ്’ എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.ഇന്ത്യക്കെതിരായ യുദ്ധത്തിൽ ഒന്നിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ‘ഭഗവ’ ഭരണകൂടം എന്നാണ് ഇന്ത്യയിലെ സർക്കാരിനെ പ്രസ്താവനയിൽ വിശേഷിപ്പിക്കുന്നത്. പാകിസ്താൻ മണ്ണിൽ ഇന്ത്യൻ ആക്രമണം എന്ന തലക്കെട്ടോടെയാണ് ഇത് പ്രചരിക്കുന്നത്

വിഷയത്തിന് പിന്നിൽ സംഘടിതമായ നീക്കമാകാമെന്നാണ് ഇന്റലിജൻസ് അനുമാനിക്കുന്നത്. ചിതറിക്കിടക്കുന്ന തീവ്രവാദ സംഘങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിൽ അൽഖ്വയ്ദയ്ക്കുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം സംശയിക്കുന്നുണ്ട്.

സ്വർണ്ണവില വീണ്ടും കൂടി; ഇന്നത്തെ നിരക്ക് അറിയാം..

0
Spread the love

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് ഇന്ന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില വീണ്ടും 73,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,040 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9130 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7470 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്. ഈ മാസം ആദ്യമായാണ് സ്വർണവില 73,000 കടന്നത്. 3000 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു

‘യുദ്ധം വേണ്ട’ എന്ന മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി; എം. സ്വരാജിനെതിരെ ഹരീഷ് പേരടി

0
Spread the love

യുദ്ധത്തിന്റെ ഭീകരതയ്ക്ക് എന്നും ഇരയാവുന്നത് സാധാരണക്കാരായ മനുഷ്യരും സ്ത്രീകളും കുട്ടികളുമാണെന്നും ഇത് യുദ്ധത്തിനായി നവമാധ്യമങ്ങളിലും മറ്റും മുറവിളി കൂട്ടുന്ന മനുഷ്യർക്ക് മനസ്സിലാകില്ലെന്നും ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് എം സ്വരാജ് രംഗത്തെത്തിയിരുന്നു. സ്വന്തം വീട് തകരാത്തിടത്തോളം കാലം സ്വന്തം വീട്ടുമുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം കാലം പലർക്കും യുദ്ധം എന്നത് അതിർത്തിയിലെ പൂരം മാത്രമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ ഇതിനെ പിന്തുണച്ചും മോദിയുടെ തന്ത്രങ്ങളെ പുകഴ്ത്തുന്നവർ എതിർത്തും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റേതായ നിലപാടി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടിയും

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം..

ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങും.. പക്ഷെ എല്ലാ 51 വെട്ടുകളേയും, ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും, തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന.. സ്വരാജുകളല്ലാത്ത അയൽരാജുകളായ കള്ള നാണയങ്ങൾ.. യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ.. ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും…ജയ് മോദിജി…ജയ് ഹിന്ദ്

പാകിസ്ഥാനിലെ ലാഹോറിൽ തുടർ സ്ഫോടനങ്ങൾ; പരിഭ്രാന്തരായി ജനങ്ങൾ..

0
Spread the love

പാകിസ്ഥാനിലെ ലാഹോറിൽ തുടർ സ്ഫോടനങ്ങൾ നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയ‍ർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായതായി റിപ്പോ‍ർട്ട് വന്നത്. പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചു. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശപ്പെട്ടു. പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി പഞ്ചാബ് അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോർട്ടുകളുണ്ട്

സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം; തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

0
Spread the love

സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളങ്ങള്‍ , റയില്‍വേ സ്റ്റേഷനുകള്‍, വിഴിഞ്ഞം തുറമുഖം, കര നാവിക വ്യേമ സേനാ താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കൂട്ടി.

അതേസമയം, ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് സംസ്ഥാനത്ത് 126 കേന്ദ്രങ്ങളില്‍ ഇന്നലെ മോക്ക് ഡ്രില്‍ നടത്തിയിരുന്നു. വിവിധ സേനാവിഭാഗങ്ങളും സിവില്‍ഡിഫന്‍സ് വോളന്‍റിയര്‍മാരും സുരക്ഷാ ഡ്രില്ലിന്‍റെ ഭാഗമായി. പ്രധാന ഒാഫീസുകള്‍, പൊതു ഇടങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലായിരുന്നു വൈകീട്ട് നാലുമണിമുതല്‍ അരമണിക്കൂര്‍ നീണ്ട ഡ്രില്‍. നാലുമണിക്ക് തിരുവനന്തപുരത്ത് ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് സൈറന്‍നല്‍കി, രണ്ടു മിനിറ്റുകൊണ്ട് പതിനാലു ജില്ലകളിലെ 126 കേന്ദ്രങ്ങളിലും മുന്നറിയിപ്പെത്തി. ഭരണ കേന്ദ്രമായ സെക്രട്ടേറിയറ്റ് പൂര്‍ണമായും പൊലീസിന്‍റെയും അഗ്നിശമന സേനയുടേയും നിയന്ത്രണത്തിലായി. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

നിര്‍ദേശം ലഭിച്ച ഉടനെ തിരുവനന്തപുരം ലുലുമാളില്‍പൊലീസ് സിവില്‍ ഡിഫന്‍സ് വോളന്‍റിയേഴ്സ് അഗിനിശമന സേന എന്നിവര്‍ സജ്ജരായി. തീപിടുത്തമോ ആക്രമണമോ ഉണ്ടായാല്‍സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ആറിടത്ത് മോക്ക് ഡ്രില്‍ നടന്നു. മാളുകള്‍, ബസ്റ്റാന്‍റ്, ഡാം സൈറ്റ് എന്നിവിടങ്ങളില്‍ സുരക്ഷാ ഡ്രില്‍വിജയകരമായി പൂര്‍ത്തിയാക്കി. വയനാട്ടില്‍ മെഡിക്കല്‍കോളജിലും വിനോദ സഞ്ചാര കേന്ദ്രത്തിലും ഉള്‍പ്പെടെ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. കൊച്ചിയില്‍സിവില്‍ സ്റ്റേഷനിലുള്‍പ്പെടെ നാലുകേന്ദ്രങ്ങളില്‍ ഡ്രില്‍ നടത്തി. തീപിടുത്തമുണ്ടായാല്‍ നല്‍കേണ്ട പ്രാഥമിക നടപടികള്‍ കൈക്കൊണ്ടു. മെട്രോസ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ചുള്ള നടപടികളെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്തിരുന്നതായി റിപ്പോർട്ട്‌. ശ്രീനഗറിലെ പഠനത്തിനും ബെംഗളൂരുവിലെ എംബിഎയ്ക്കും ശേഷം കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്‌ ചെയ്തു. പിന്നീട് ശ്രീനഗറിൽ എത്തി ഒരു ലാബ് പ്രവർത്തനം ആരംഭിച്ചുവെന്നാണ് സൂചന. കശ്മീര്‍ സ്വദേശിയാണ് 50കാരനായ, ദ് റസിസ്റ്റൻസ് ഫ്രണ്ടെന്ന ഭീകര സംഘടനയുടെ തലവനായ സജാദ് അഹമ്മദ് ഷെയ്ഖ്, അറിയപ്പെടുന്നത് ഷെയ്ഖ് സജാദ് ഗുൽ എന്ന പേരിലാണ്. 2020 മുതലുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രണം ഇയാൾ നടത്തിയെന്നാണ് എന്‍‌ഐഎ സംശയിക്കുന്നത്.

പട്ടികയിൽ 12 ഭീകരകേന്ദ്രങ്ങൾ ഇനിയും ബാക്കി; ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടായേക്കും

0
Spread the love

ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി. ഇന്ന് സര്‍വകക്ഷിയോഗം ദില്ലിയിൽ ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനിൽ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യന്‍ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.

പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദുരില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാന്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി. അതിനിടെ അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാൾ പാക്കിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ​ഗാർഡുകൾ, എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണമെന്നാണ് നിർദ്ദേശം.

സംസ്ഥാനത്ത് മോക് ഡ്രിൽ പൂര്‍ത്തിയായി; എയർ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി; മോക്ഡ്രിൽ നടന്നത് 126 ഇടങ്ങളിൽ

0
Spread the love

സംസ്ഥാനത്ത് സംഘടിപ്പിച്ച മോക് ഡ്രിൽ പൂര്‍ത്തിയായി. അഗ്നിശമനാ സേനയ്ക്കായിരുന്നു മോക്ഡ്രില്ലിന്റെ ചുമതല. 126 ഇടങ്ങളിലാണ് കേരളത്തിൽ മോക്ഡ്രിൽ നടന്നത്. ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായാണ് സംസ്ഥാനത്ത് മോക്ഡ്രിൽ നടത്തിയത്.

എയർ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി. ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു. മോക്ഡ്രില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ലൈറ്റ് ഓഫ് ചെയ്യുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. 4:30 വരെയായിരുന്നു മോക്ഡ്രിൽ.

1971ൽ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു മുന്നോടിയായാണ് ഇന്ത്യയിൽ നേരത്തേ ഇത്തരത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചത്. ആക്രമണത്തിന്റെ ഭാഗമായി തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ ഏതു തരത്തില്‍ ആളുകളെ ഒഴിപ്പിക്കണം, ആശുപത്രിയിലേക്കു മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മോക്ഡ്രില്ലിന്റെ ഭാഗമായി നടന്നത്. മോക്ഡ്രില്ലില്‍ കൺട്രോൾ റൂമുകളുടെയും ഷാഡോ റൂമുകളുടെയും പ്രവർത്തനക്ഷമത പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പാക്കി. വൈദ്യുത ബന്ധം, ഫോൺ സിഗ്നലുകൾ തകരാറിലായാൽ എന്തൊക്കെ ചെയ്യും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ മോക്ഡ്രില്ലിലൂടെ പരിശോധിക്കപ്പെട്ടു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts